ശാസ്താംകോട്ട ശുദ്ധജല തടാകം.

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
23:27, 19 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Raja Sekhara Varier S (സംവാദം | സംഭാവനകൾ) ('കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണു് കൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണു് കൊല്ലം ജില്ലയിൽ കുന്നത്തുർ താലുക്കിൽ സ്ഥിതി ചെയ്യുന്നു ഈ തടാകം. ശാസ്താംകോട്ട കായൽ എന്നും ഇതു് അറിയപ്പെടുന്നു. ഏകദേശം 4.46 ച.കി.മി. വിസ്താരം ഉള്ള ഇതിന്റെ കൂടിയ ആഴം 2010 മാർച്ചിൽ (കടുത്ത വരൾച്ചയുടെ കാലഘട്ടത്തിൽ) കണക്കാക്കയതനുസരിച്ചു് 13.8 മീറ്ററാണു്. തടാകത്തിന്റെ ശരാശരി ആഴം 6.53 മീറ്റർ എന്നും പൂർണ്ണ സംഭരണ ശേഷി 2239 കോടി ലിറ്റർ എന്നും കണക്കാക്കിയിരിക്കുന്നു.

ശാസ്താംകോട്ട ബ്ളോക്കു പഞ്ചായത്തിന്റെ പരിധിയിൽ പെടുന്ന ശാസ്താംകോട്ട, പടിഞ്ഞാറെ കല്ലട, മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന തടാകത്തിനു രണ്ടു കി.മി. ദൂരത്തുകൂടി ഒഴുകുന്ന കല്ലടയാർ ആണു് സമീപത്തുള്ള പ്രധാന ജലസ്രോതസ്. പത്തനംതിട്ട ജില്ലയിൽ നിന്നുൽഭവിച്ചു് കുന്നത്തുർ താലൂക്കിലൂടെ ഒഴുകി കരുനാഗപ്പള്ളിയിൽ കായലിൽ ചേരുന്ന പള്ളിക്കലാറു് ഭൂഗർഭ ചാനലിലുടെ കല്ലടയാറുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നും അതും കല്ലടയാറും ആണു് ഇതിന്റെ പ്രധാന ജലസ്രോതസ്രുകൾ എന്നും പറയപ്പെടുന്നു. കൂടാതെ സമീപ പ്രദേശങ്ങളിൽ പെയ്യുന്ന മഴയും ഈ തടാകത്തെ ജലസമ്പന്നമാക്കുന്നു.

കൊല്ലം പട്ടണത്തിലെയും ചവറ പന്മന പഞ്ചായത്തുകളിലെയും ജനങ്ങളുടെ കുടിവെള്ള സ്രോതസ്സും ഈ തടാകമാണു്. ഇതിനായി ശാസ്താംകോട്ട ടൗണിൽ ശുദ്ധീകരണ പ്ലാന്റ് പ്രവർത്തിക്കുന്നു. കൂടാതെ സമീപ പഞ്‍ചായത്തുളായ ശാസ്താംകോട്ട, പടി.കല്ലട, മൈനാഗപ്പള്ളി, കുന്നത്തുർ, ശൂരനാടു് തെക്കു് എന്നിവിടങ്ങളിലേയ്ക്കും ഈ തടാകത്തിൽ നിന്നു കുടിവെള്ളം ലഭ്യമാക്കുന്നുണ്ടു്. അതിനായി പ്രത്യേകം പമ്പുഹൗസുകൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ടു്. നിലവിൽ കേരള ജല ആതോറിറ്റിയാണു് ഈ തടാകത്തിൽ നിന്നുള്ള ജലം ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കുന്ന പ്രവർത്തി ചെയ്യുന്നതു്.