"ശുക്രസംതരണം സംസ്ഥാനതല പരിശീലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(''''ശുക്രസംതരണം സംസ്ഥാനതല പരിശീലനം''' 2012 മെയ് 19 ശന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 21: വരി 21:
(കൺവീനർ)  
(കൺവീനർ)  


ബാലവേദി ഉപസമിതി  
ബാലവേദി ഉപസമിതി
 
==വഴി==
 
തീവണ്ടിയിൽവരുന്നവർതിരൂർ‌സ്റ്റേഷനിൽഇറങ്ങിമലപ്പൂറം/മഞ്ചേരി ബസ്സിൽകയറിമലപ്പുറംമുനിസിപ്പൽ ബസ്റ്റാന്റിൽ(പ്രൈവറ്റ്) ഇറങ്ങുക. ഇതിനടുത്തുതന്നെയാന് പരിഷദ് ഭവൻ. കെ.എസ്.ആർ.ടി.സിയിൽവരുന്നവർമലപ്പുറം കെ.എസ്.ആർ.ടി.സി ബസ്റ്റാന്റിൽ(കുന്നുമ്മൽ) ഇറങ്ങി നടന്നോ/ഓട്ടോയിലോവരുക(1കി.മീ)
 
സഹായത്തിന് വിളിക്കുക: '''9497114959'''

23:35, 27 മേയ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

ശുക്രസംതരണം സംസ്ഥാനതല പരിശീലനം

2012 മെയ് 19 ശനി 9മണി മുതൽ 5 മണിവരെ മലപ്പുറം പരിഷദ് ഭവനിൽ

സുഹൃത്തേ, ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നാല്പ്പത്തൊമ്പതാം സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത്‌സമാപിച്ചു.സുവർണ്ണ ജൂബിലിയിലേക്ക് പ്രവേശിച്ച നമ്മുടെ സംഘടന ശാസ്ത്രജ്ഞാനവുംശാസ്ത്രബോധവുംവ്യാപരിപ്പിക്കുന്നതിൽകൂടുതൽഉണർന്നു പ്രവർത്തിക്കാണുള്ളതീരുമാനത്തോടെയാണ് പുതിയവർഷത്തെ പ്രവർത്തനങ്ങൾക്ക്‌രൂപം നല്കിയത്.യുക്തിബോധത്തിലധിഷ്ഠിതമായഒരു നവകേരളസൃഷ്ടി നാം വിഭാവനം ചെയ്യുന്നു. ഈ കാര്യത്തിൽഏറെ ചെയ്യാൻ സാധിക്കുകകുട്ടികൾക്കിടയിലെ പ്രവർത്തനങ്ങൾക്കാണല്ലോ. അതുകൊണ്ടുതന്നെ ബാലവേദി പ്രവർത്തനങ്ങൾക്ക് പ്രത്യേകഊന്നൽ ഈ വർഷം നല്കാൻ സംഘടന തീരുമാനിച്ചിട്ടുണ്ട്. അഖിലേന്ത്യാ ബാലോത്സവംഉൾപ്പെടെയുള്ളവിപുലമായ പ്രവർത്തന പരിപാടികളാണ്ഇതുമായി ബന്ധപ്പെട്ട് വാർഷികത്തിൽതീരുമാനിച്ചിട്ടുള്ളത്.

വർഷാചരണങ്ങളും ദിനാചരണങ്ങളുംശാസ്ത്രപ്രചാരണത്തിനുള്ള സാധ്യതയായി നാം ഉപയോഗപ്പെടുത്തുന്നു. ജൈവൈവിധ്യവർഷം, രസതന്ത്ര വർഷം, വനവർഷം, പരിസരദിനം എന്നിവഇതിൽചിലതുമാത്രം. 2012 ദേശീയഗണിതശാസ്ത്ര വർഷവും, സുസ്ഥിരഊർജവികസന വർഷവുമാണല്ലോ.കൂടാതെവവ്വാൽവർഷംഇക്കൊല്ലംകൂടിയുണ്ട്. മുൻ വർഷങ്ങളിൽ നാം നടത്തിയതുപോലുള്ള ഇടപെടലുകൾ ഈ വർഷവും ബാലവേദികൾകേന്ദ്രീകരിച്ചുംസ്‌കൂളുകൾകേന്ദ്രീകരിച്ചും നടത്തണം. ആദ്യ പടിയായി പഞ്ചായത്ത്/യൂണിറ്റ്തലഗണിതോത്സവങ്ങൾ നിർദേശിക്കുകയുംഅതിനുള്ളമൊഡ്യൂളുകൾഎല്ലാജില്ലകൾക്കുംലഭ്യമാക്കുകയുംചെയ്തിട്ടുണ്ട്.താങ്കളുടെജില്ലയിൽ പ്രസ്തുത പ്രവർത്തനം ഇതിനകംതുടങ്ങിയിരിക്കുമല്ലോ. പരിശീലനത്തിന്റേയുംഗണിതോത്സവങ്ങളുടേയുംവിശദാംശങ്ങൾഎനിക്കും പരിഷദ്‌വാർത്തക്കുംഅയക്കണേ.

ജൂൺ 5 പരിസരദിനവുംജൂൺ 6 ശുക്രസതരണവുംആണല്ലോ. ഈ രണ്ടു ദിനങ്ങളുംവൈവിധ്യമാർന്ന പരിപാടികൾവ്യാപകമായി നടക്കണം. കഴിഞ്ഞ വർഷം നടത്തിയമാതൃകയിൽ ബാലവേദിറാലികൾ, ക്ലാസ്സുകൾ, ഗാന സദസ്സുകൾവൃക്ഷത്തൈ വിതരണം, മരം നടീൽഎന്നിവയെല്ലാം പരിസരദിനവുമായി ബന്ധപ്പെറ്റ്‌സംഘടിപ്പിക്കണം. ജൂൺ 6ന് പരമാവധി കുട്ടികളേയുംമുതിർന്നവരേയുംശുക്രസന്തരണംകാണിക്കുവാനുംഇതു നിമിത്തമായിഎടുത്തുകൊണ്ട്ആകാശം, പ്രപഞ്ചം, ജ്യോതിശാസ്ത്രംഎന്നിവ ചർച്ച ചെയ്യുവാനുംഇതുമായി ബന്ധപ്പെട്ടു നിലനില്കുന്ന അന്ധവിശ്വാസങ്ങളെതുറന്നുകാണിക്കാനുള്ള ശ്രമങ്ങളുമാണു പ്രതീക്ഷിക്കുന്നത്. ഇതിനായിഒരുസംസ്ഥാനതല പരിശീലനം മെയ് 19 ശനിരാവിലെ 9 മണിമുതൽ 5 മണിവരെമലപ്പുറം പരിഷദ് ഭവനിൽ നടത്തുവാൻ സംസ്ഥാന സമ്മേളനത്തിൽതീരുമാനിച്ചിട്ടുണ്ട്.

ഒരുജില്ലയിൽ നിന്ന് 2 പേർവീതമാണ്ഇതിൽ പങ്കെടുക്കേണ്ടത്. കെ.പാപ്പുട്ടി, കെ.വി.എസ്.കർത്ത, ജി.ബാലകൃഷ്ണൻ നായർ, കെ.പി.മനോജ്എന്നിവർ പരിശീലനത്തിനു നേതൃത്വം നല്കും. താങ്കളുടെജില്ലയിൽ നിന്ന്ഈ പരിശീലന പരിപാടിയിൽ 2 പേരുടെ പങ്കാളിത്തംഉറപ്പിക്കുകല്ലോ. കൃത്യസമയത്തുതന്നെ തുടങ്ങാൻ പാകത്തിൽയാത്ര തിരിക്കണേ.തപാലിൽകത്തയക്കാനുള്ളസമയംഇല്ലെന്നതിനാൽഫോണിലോ നേരിട്ടോ ബന്ധപ്പെട്ട് പങ്കാളിത്തംഉറപ്പിക്കുക.

സ്‌നേഹത്തോടെ,

ശശിധരൻ മണിയൂർ (ചെയർമാൻ)

പി. രേമേഷ്കുമാർ‌ (കൺവീനർ)

ബാലവേദി ഉപസമിതി