സി.ജി.ശാന്തകുമാർ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
11:42, 15 മേയ് 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Peemurali (സംവാദം | സംഭാവനകൾ)

മലയാളത്തിലെ പ്രമുഖ ബാലസാഹിത്യകാരിൽ ഒരാളായിരുന്നു സി. ജി. ശാന്തകുമാർ. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സജീവപ്രവർത്തകനായിരുന്ന അദ്ദേഹം കേരള സംസ്ഥാന ബാലസാഹിത്യ ഇൻറ്റിട്യൂട്ടിന്റെ ഡയറക്ടറായും പ്രവർത്തിച്ചി‌ട്ടുണ്ട്. യുറീക്ക, ശാസ്ത്രകേരളം എന്നീ ആനുകാലികങ്ങളുടെ എഡിറ്ററായിരുന്നു. ജനനം 1938 ജനുവരി 16ന് തൃശൂർ ജില്ലയിലെ അന്തിക്കാടിൽ. ഇരുപത്തഞ്ചോളം പുസ്തകങ്ങൾ രചിച്ചിട്ടുള്ള അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി, കൈരളി ചിൽഡ്രൻസ്‌ ബുക്‌ട്രസ്‌റ്റ്‌ എന്നിവർ നൽകുന്ന അവാർഡുകളും ലഭിച്ചിട്ടുണ്ട്. 2006 മെയ് 26ന് 68-ാമത്തെ വയസ്സിൽ അദ്ദേഹം അന്തരിച്ചു. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യത്തിന് നൽകിയ സമഗ്രസംഭാവനകൾക്കുള്ള പുരസ്കാരം അദ്ദേഹത്തിന്റെ പേരിലാണ്.

ജീവിതരേഖ

പുസ്തകങ്ങൾ

"https://wiki.kssp.in/index.php?title=സി.ജി.ശാന്തകുമാർ&oldid=9124" എന്ന താളിൽനിന്ന് ശേഖരിച്ചത്