അജ്ഞാതം

"സുസ്ഥിരവികസനം സാമൂഹ്യനീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 168: വരി 168:
ജനപക്ഷ വികസനത്തിൽ ഏറെ സാദ്ധ്യതകളുള്ള ഒരു സംവിധാനമാണ് കുടുംബശ്രീ. ജനകീയാസൂത്രണകാലത്ത് വനിതാ വികസന പദ്ധതികൾ മെച്ചപ്പെട്ട രീതിയിൽ നടത്താനുദ്ദേശിച്ചുകൊണ്ടാണ് (അയൽകൂട്ട രീതിയിൽ അജഘ/ആജഘ വിഭജനമൊന്നുമില്ലാതെ) കുടുംബശ്രീ സംവിധാനം രൂപകൽപ്പന ചെയ്തത്. എന്നാൽ, ഇന്ന് കുടുംബശ്രീ ഒരു പ്രത്യേക വകുപ്പ് പോലെ പ്രാദേശിക ഭരണസമിതികളെ മറികടന്ന് ബ്യൂറോക്രാറ്റിക് നിയന്ത്രണത്തിലുള്ള ഒരു സമാന്തര സംവിധാനമായി മാറിയിരിക്കയാണ്. അവശ്യ ജീവിതരംഗങ്ങളിൽ നിന്ന് സർക്കാർ പിൻവാങ്ങുന്നതിന്ന് പകരം വെക്കുന്ന സംരംഭങ്ങളായി ഇന്ന് കുടുംബശ്രീ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ദരിദ്രരായ സ്ത്രീകളുടെ സമ്പാദ്യത്തിൽ നിന്ന് വായ്പ എടുത്തുകൊണ്ട് മരുന്നു വാങ്ങാനും ഫീസ് നൽകാനും, ഭക്ഷണം വാങ്ങാനും ഒക്കെ അവരുടെ പണം തന്നെ ഉപയോഗിപ്പിക്കുകയാണ്. പൊതുവിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും റേഷൻ രംഗത്തുമെല്ലാം സർക്കാർ സംവിധാനങ്ങൾ ഫലപ്രദമാണെങ്കിൽ ഇത്തരം ചെലവുകൾ ദരിദ്രർക്ക് ഒഴിവാക്കാവുന്നതാണ്. ദാരിദ്ര്യം ദരിദ്രരുടെ ചെലവിൽതന്നെ പരിഹരിക്കാൻ ശ്രമിക്കുകയും ഉത്തരവാദപ്പെട്ട സർക്കാരുകൾക്ക് കേവലം കാഴ്ചക്കാരായി മാറിനിൽക്കാനുള്ള അവസരം ഒരുക്കുകയുമാണ് കുടുംബശ്രീ. ഒപ്പം അതിലെ അംഗങ്ങളെ കടക്കെണിയിൽപെടുത്തുകയും ചെയ്യുന്നു. സമൂഹത്തിൽ ജനകീയമായും, ജനാധിപത്യപരമായും ഏറെ ഇടപെടൽ സാദ്ധ്യതയുള്ള ഒരു സംവിധാനത്തെ ആഗോളവൽക്കരണ നടപടികൾ നടപ്പാക്കാനുള്ള ഒരു ഉപാധിയാക്കിത്തീർത്തിരിക്കുകയാണ് കേരള സർക്കാർ. ആരോഗ്യ ഇൻഷൂറൻസ് പോലുള്ള പരിപാടികൾ നടപ്പാക്കാൻ മുന്നിട്ടിറങ്ങുന്നതുവഴി പൊതുസംവിധാനങ്ങളെ ദുർബലപ്പെടുത്തുന്ന രീതിയിലേക്ക് കുടുംബശ്രീകൾ  മാറുകയാണ്.  അതുകൊണ്ടുതന്നെ ഗ്രാമപഞ്ചായത്തുകളടക്കമുള്ള പ്രാദേശിക ഭരണസംവിധാനങ്ങൾക്ക് കീഴ്‌പെട്ട് പ്രവർത്തിക്കുന്നതും പൊതുസംവിധാനങ്ങളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നതുമായ ജനകീയ ചെറുത്തുനിൽപ്പ് സംഘങ്ങളായി കുടുംബശ്രീകളെ മാറ്റിത്തീർക്കണം. അതിനോടൊപ്പം സ്ത്രീകളുടെ അതിജീവനവും ഉപജീവനവും പ്രധാനപ്പെട്ട ഘടകമാണ്. അതിനുതകുന്ന വിധത്തിൽ ഉല്പാദനസംഘങ്ങളായി കുടുംബശ്രീ മാറണം.  

===വിദ്യാഭ്യാസം===
===വിദ്യാഭ്യാസം===
വികസന പ്രക്രിയയിൽ ഏറ്റവും ഉയർന്ന പരിഗണന ലഭിക്കേണ്ടത് വിദ്യാഭ്യാസത്തിന്നായിരിക്കണം. പൊതുവിദ്യാഭ്യാസത്തിന്റെ വൈജ്ഞാനികവും സാംസ്‌കാരികവുമായ തലം നിർത്തിക്കൊണ്ടുതന്നെ തൊഴിലില്ലാത്തവരും വീട്ടമ്മമാരും ആയി കഴിയുന്ന പത്താംതരമോ, +2 പഠനമോ പൂർത്തിയാക്കിയവരുടെ നൈപുണിയും വൈദഗ്ദ്ധ്യവും മെച്ചപ്പെടുത്തിക്കൊണ്ട് അവരുടെ സാമൂഹ്യ ഇടപെടൽ ശേഷി വർദ്ധിപ്പിക്കുക എന്ന രീതിയിൽ പൊതുവിദ്യാഭ്യാസ പ്രവർത്തനങ്ങളെ ക്രമീകരിക്കണം. മുകളിൽ പറഞ്ഞ വികസന ലക്ഷ്യങ്ങൾ കൈവരിക്കത്തക്കവിധം നമ്മുടെ മൊത്തം വിദ്യാഭ്യാസ-സാംസ്‌കാരിക പ്രവർത്തനങ്ങളെ മാറ്റിത്തീർക്കാനും തുല്യതാസ്വഭാവമുള്ള സാമൂഹ്യ വിദ്യാഭ്യാസ പദ്ധതികൾ ആവിഷ്‌കരിക്കാനും ബോധപൂർവ്വം ശ്രമിക്കേണ്ടതുണ്ട്. പരിഷത്ത് വിഭാവനം ചെയ്യുന്ന ജനപക്ഷ വികസന നയത്തിൽ പ്രഥമ സ്ഥാനം വിദ്യാഭ്യാസത്തിന്നായിരിക്കും.

വിദ്യാഭ്യാസവും സാമൂഹ്യനീതിയോടു കൂടിയ വികസനവും തമ്മിലുള്ള ബന്ധം അഭേദ്യമാണ്. സെക്കണ്ടറി തലം മുതൽ അദ്ധ്വാനാഭിമുഖ്യം വളർത്തുന്നന്നതിന് പ്രാമുഖ്യം നൽകണം. ബഹുഭൂരിപക്ഷത്തിനും എന്തെങ്കിലും ഒരു തൊഴിലിൽ പ്രായോഗിക പരിശീലനവും അനുഭവവും നൽകുക എന്നത് ഹയർ സെക്കണ്ടറി വിദ്യാഭ്യാസത്തിന്റെ പൊതുലക്ഷ്യമാകണം. ഉന്നത വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം സമൂഹത്തിന് വ്യത്യസ്തമേഖലകളിൽ ആവശ്യമുള്ള വൈദഗ്ദ്ധ്യത്തിന്റെ സൃഷ്ടിയാണ്. അതിനോടൊപ്പം സ്വന്തം സമൂഹത്തിന്റെ വളർച്ചക്കു വേണ്ടി ജോലി ചെയ്യാനുള്ള സന്നദ്ധതയും പുതിയ ജ്ഞാനോല്പാദനത്തിനുള്ള കഴിവും ഉന്നത വിദ്യാഭ്യാസത്തിനു നൽകാൻ കഴിയണം. ചുരുക്കത്തിൽ, +2 തലം വരെ സാർവത്രികവും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകുകയും അതിന്റെ അന്ത്യഘട്ടത്തിൽ സമൂഹത്തിന്ന് ആവശ്യമുള്ള ഏതെങ്കിലും തൊഴിലിൽ ഏർപ്പെട്ട് ഉപജീവനം നേടുന്നതിന്നുള്ള പ്രായോഗിക അറിവും തൊഴിൽ പരിചയവും ആത്മവിശ്വാസവും ഉള്ളവരാക്കി അവരെ മാറ്റുകയും ഉന്നത വിദ്യാഭ്യാസത്തിന് വേണ്ട ധൈഷണികമായ ശേഷിയും സന്നദ്ധതയും നേടുന്നതിനുള്ള അടിത്തറ പാകുകയും ചെയ്യാൻ  വികസനോന്മുഖ വിദ്യാഭ്യാസത്തിന് കഴിയണം.

===ആരോഗ്യം===
===ആരോഗ്യം===
ഉൽപാദനാധിഷ്ഠിത വികസന സമീപനം നടപ്പാവണമെങ്കിൽ അതിന് ഉതകുന്ന തരത്തിൽ മെച്ചപ്പെട്ട ആരോഗ്യസംരക്ഷണ സൗകര്യങ്ങളും ജനങ്ങൾക്കുണ്ടാവേണ്ടതുണ്ട്. അദ്ധ്വാനം മൂലധനമായ വികസനമാണ് ലക്ഷ്യമെന്നതിനാൽ ആരോഗ്യമുള്ള ജനസമൂഹത്തിന് മാത്രമേ കാര്യക്ഷമമായ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ കഴിയുകയുള്ളു. സമകാലിക കേരളത്തിലെ സാമൂഹിക സാമ്പത്തിക മാറ്റങ്ങൾ ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന രംഗങ്ങളിലൊന്നാണ് ആരോഗ്യമേഖല.

751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5686" എന്ന താളിൽനിന്ന് ശേഖരിച്ചത്