അജ്ഞാതം

"സുസ്ഥിരവികസനം സാമൂഹ്യനീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 57: വരി 57:
ഈ അർത്ഥത്തിൽ വികസനം ഉൽപാദനാധിഷ്ഠിതമായി മാറേണ്ടതുണ്ട്. മുകളിൽ സൂചിപ്പിച്ച പൊതുവികസന സമീപനങ്ങളിൽ ഊന്നിക്കൊണ്ട് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണത്തിന്റെ സ്വാഭാവിക വളർച്ചയായാണ് ഉൽപ്പാദനാധിഷ്ഠിത വികസനം എന്ന സമീപനത്തെ പരിഷത്ത് കാണുന്നത്. അതിനെ ഇപ്രകാരം വിശദീകരിക്കാം.  

ദരിദ്രപക്ഷത്തിന്റെ ഉല്പാദനശേഷി വളർത്തുന്ന വിധത്തിൽ ഉല്പാദന വിതരണ വ്യവസ്ഥകളിലെ സമഗ്രമായ മാറ്റം, സാമൂഹ്യനീതിയും ദരിദ്രപക്ഷത്തിന്റെ ജീവിതസുരക്ഷയും ഉറപ്പുവരുത്തൽ എന്നിവ ഇതിന്റെ കാതലായ ഘടകങ്ങളാണ്. ദരിദ്രപക്ഷത്തിന് വിഭവങ്ങളുടെയും ഉല്പാദനവിതരണ വ്യവസ്ഥകളുടെയും മേൽ സമ്പൂർണമായ ആധിപത്യം ലഭിക്കുന്ന കാലത്താണ് ഇതു പൂർണമായി സാധ്യമാവുക. എങ്കിലും കമ്പോളശക്തികളെ ചെറുത്തുനിൽക്കാൻ ജനാധിപത്യ അവകാശങ്ങളുടെ വിനിയോഗം ആവശ്യമാണ്. സാമൂഹ്യനീതിയും ജീവിതസുരക്ഷയും ഉറപ്പുവരുത്തുന്നതിൽ ഭരണകൂടം നേതൃത്വപരമായ പങ്കു വഹിക്കുകയും വേണം. ഇന്നു നിലവിലുള്ള പൊതുഭരണസംവിധാനങ്ങളുടെയും നിരവധി ദശകങ്ങളായുള്ള പോരാട്ടങ്ങൾ വഴി ജനങ്ങൾ നേടിയെടുത്ത സുരക്ഷാസംവിധാനങ്ങളുടെയും സംരക്ഷണവും ഇതിന്റെ പ്രധാന ഘടകമാണ്.  

ആധുനിക വ്യവസായ സമൂഹങ്ങളുടെ വളർച്ചയുടെ അടിസ്ഥാന ഘടകങ്ങൾ താഴെ പറയുന്നവയാണ്. 1) കാർഷികസമൂഹങ്ങളിൽ ജന്മി- കുടിയാൻ ബന്ധങ്ങളുടെ തകർച്ചയും സ്വന്തം മണ്ണിൽ നേരിട്ട് കൃഷി ചെയ്യുകയോ തൊഴിലാളികളെക്കൊണ്ടു കൃഷി ചെയ്യിക്കുകയോ ചെയ്യുന്ന ധനിക ഇടത്തരം കർഷകരുടെ വളർച്ചയും 2) ആധുനിക വ്യവസായങ്ങളുടെ വളർച്ചയും അവയുടെ ശാസ്ത്രസാങ്കേതികമായ പുരോഗതിയും 3) വ്യവസായ ഉല്പന്നങ്ങളുടെ വിതരണത്തിന്റെയും വിപണിയുടെയും വികാസം 4) ഈ മാറ്റങ്ങളെ നിലനിർത്തുന്ന വിധത്തിൽ പശ്ചാത്തല സൗകര്യങ്ങളുടെയും വിദ്യാഭ്യാസം, ആരോഗ്യം മുതലായ സേവനരൂപങ്ങളുടെയും വളർച്ച 5) മേൽ സൂചിപ്പിച്ച വികാസത്തെ നിലനിർത്തുന്നവിധത്തിൽ ഭരണകൂട-നിയമ സംവിധാനങ്ങളുടെ വളർച്ച. ഇവയുടെയെല്ലാം ആണിവേര് ഉല്പാദനവിതരണ വ്യവസ്ഥകളുടെ വളർച്ചയാണ്.
ആധുനിക വ്യവസായ സമൂഹങ്ങളുടെ വളർച്ചയുടെ അടിസ്ഥാന ഘടകങ്ങൾ താഴെ പറയുന്നവയാണ്.  
# കാർഷികസമൂഹങ്ങളിൽ ജന്മി- കുടിയാൻ ബന്ധങ്ങളുടെ തകർച്ചയും സ്വന്തം മണ്ണിൽ നേരിട്ട് കൃഷി ചെയ്യുകയോ തൊഴിലാളികളെക്കൊണ്ടു കൃഷി ചെയ്യിക്കുകയോ ചെയ്യുന്ന ധനിക ഇടത്തരം കർഷകരുടെ വളർച്ചയും  
# ആധുനിക വ്യവസായങ്ങളുടെ വളർച്ചയും അവയുടെ ശാസ്ത്രസാങ്കേതികമായ പുരോഗതിയും  
# വ്യവസായ ഉല്പന്നങ്ങളുടെ വിതരണത്തിന്റെയും വിപണിയുടെയും വികാസം  
# ഈ മാറ്റങ്ങളെ നിലനിർത്തുന്ന വിധത്തിൽ പശ്ചാത്തല സൗകര്യങ്ങളുടെയും വിദ്യാഭ്യാസം, ആരോഗ്യം മുതലായ സേവനരൂപങ്ങളുടെയും വളർച്ച  
# മേൽ സൂചിപ്പിച്ച വികാസത്തെ നിലനിർത്തുന്നവിധത്തിൽ ഭരണകൂട-നിയമ സംവിധാനങ്ങളുടെ വളർച്ച.  
ഇവയുടെയെല്ലാം ആണിവേര് ഉല്പാദനവിതരണ വ്യവസ്ഥകളുടെ വളർച്ചയാണ്.
മുമ്പു സൂചിപ്പിച്ചതുപോലെ, കേരളത്തിൽ ഭൂപരിഷ്‌ക്കാരത്തിന്റെ ഫലമായി കാർഷികരംഗത്തു സാധ്യതകൾ വർദ്ധിച്ചു. പശ്ചാത്തല സൗകര്യങ്ങളിലും സേവനരൂപങ്ങളിലും വികാസമുണ്ടായി. പക്ഷെ, അതനുസരിച്ച് കാർഷികരംഗത്തും വ്യവസായങ്ങളിലും വളർച്ച ഉണ്ടായില്ല. മറുവശത്ത് കേരളത്തിനകത്തുനിന്നും പുറത്തുനിന്നും പണത്തിന്റെ ഒഴുക്കു വർദ്ധിക്കുകയും അവയുടെ ഫലമായി വാണിജ്യ-ഉപഭോഗ സാധ്യതകൾ വർദ്ധിക്കുകയും ചെയ്തു.

ഈ സാധ്യതകളെയാണ് കമ്പോളശക്തികൾ ഫലപ്രദമായി ഉപയോഗിച്ചത്. ഉല്പാദനരംഗത്തെ മുരടിപ്പു മൂലം തൊഴിൽരഹിതരായി മാറിയ യുവാക്കളെ ആഗോളവൽക്കരണ ശക്തികളുടെ ഇരകളാക്കി മാറ്റുന്നതിൽ വിഷമമുണ്ടായിരുന്നില്ല. ബഹുരാഷ്ട്ര കമ്പനികളിലെ സാങ്കേതിക വിദഗ്ദ്ധർ മുതൽ അവർ തന്നെ സൃഷ്ടിക്കുന്ന പുറമ്പോക്കുകളിലെ അധോലോകനായകർ വരെ വിവിധ തരം ഇരകളെ അവർ സൃഷ്ടിച്ചു. ഉല്പാദനരംഗത്തെ മുരടിപ്പുകൊണ്ടു ഉപയോഗശൂന്യമായി തുടങ്ങിയ മണ്ണും വെള്ളവും വിഭവങ്ങളുമെല്ലാം ക്രയവിക്രയവസ്തുക്കളായി. കമ്പോളശക്തികളുടെ തേർവാഴ്ച ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവ കൂടാതെ സ്ത്രീകളുടെയും ദരിദ്രരുടെയും ജീവിതം പോലും ഇപ്പോൾ വാണിജ്യവൽക്കരിക്കപ്പെടുന്നു. കുടിവെള്ള വിതരണം, ഖരമാലിന്യ സംസ്‌കരണം തുടങ്ങിയ ആവശ്യ പ്രവർത്തനങ്ങൾ പോലും ഇപ്പോൾ ലാഭാധിഷ്ഠിത താല്പര്യങ്ങൾക്ക് വിധേയമാണ്.

ഇവ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളാണ് മുമ്പ് വിവരിച്ചത്. ഇവ ഒരു സമൂഹത്തിന്റെ ശാസ്ത്രീയവും യുക്തിസഹവുമായ വികസന രൂപങ്ങളുടെ ഫലങ്ങളല്ല. യുക്തിസഹമായ വികസനം ഉല്പാദനവിതരണ വ്യവസ്ഥകളുടെ വികാസത്തിലധിഷ്ഠിതമാണ്. ഒരു പ്രദേശത്തു ലഭ്യമായ വിഭവങ്ങളുടെയും, അധ്വാനശേഷിയുടെയും അറിവിന്റെയും സാങ്കേതിക വിദ്യകളുടെയും അടിസ്ഥാനത്തിൽ നിലവിലുള്ള ഉല്പാദനസാധ്യതകൾ മുഴുവൻ കണ്ടെത്തേണ്ടത് ഏതൊരു സമൂഹത്തിന്റെയും വികാസത്തിന്റെ അടിത്തറയാണ്. അതിനെയാണ് കമ്പോളശക്തികൾ അട്ടിമറിക്കുന്നത്. കേരളത്തിലെ അടിത്തട്ടിലുള്ള ജനങ്ങളുടെ വികാസം ഉല്പാദനാധിഷ്ഠിത വികസനത്തിലൂടെയേ സാധ്യമാകൂ.

ഉല്പാദനാധിഷ്ഠിതവികസനം  പണ  വ്യവസ്ഥയുടെ ബദൽസാദ്ധ്യതകളുമന്വേഷിക്കുന്നു.ഇന്ന് നിർമ്മാണപ്രവർത്തനങ്ങളിലും, റിസോർട്ടുകളിലും റിയൽ എസ്റ്റേറ്റിലും, സ്വർണ വിപണിയിലും, സ്വാശ്രയകോളേജുകളിലും വിവാഹച്ചെലവുകളിലും ദേവാലയ നിർമ്മാണത്തിലും ആഘോഷങ്ങളിലും കുടുങ്ങിക്കിടക്കുകയാണ് നമ്മുടെ പണത്തിന്റെ സിംഹഭാഗവും. ഇത് തിരിച്ച് മൂലധനമായി മാറണമെങ്കിൽ, അറിവിന്റെയും സാങ്കേതികവിദ്യകളുടെയും ഉല്പാദനത്തിന്റെയും വികാസത്തിനുള്ള സാധ്യതകൾ വളർന്നുവരണമെങ്കിൽ പണവ്യവസ്ഥയുടെ ഉല്പാദനാധിഷ്ഠിതമായ അഴിച്ചുപണി ആവശ്യമാണ്. പണത്തിന്റെ ഒഴുക്ക് ഉപഭോഗരൂപങ്ങളിൽ കേന്ദ്രീകരിക്കുന്നതിനു പകരം ഉല്പാദനമേഖലയിൽ കേന്ദ്രീകരിക്കണം.

സാമൂഹ്യനീതി അന്താരാഷ്ട്ര ഫൈനാൻസ് മൂലധനത്തിന്റെ അജണ്ടയല്ല. ഫൈനാൻസ് മൂലധനത്തിന് നടപ്പാക്കാവുന്നത് സാമ്പത്തിക നീതിമാത്രമാണ്. അതായത്, സ്വന്തം ധനവിനിമയ വ്യവസ്ഥയിൽ എല്ലാവരേയും പങ്കാളികളാക്കുക. പണത്തിന്റെ വിനിമയത്തിന് അതിന്റേതായ യുക്തിയുണ്ട്, അത് ആരുടേയും പക്കൽ സ്ഥിരമായി നിൽക്കുകയില്ല. എത്രയും കൂടുതൽസമയം നിൽക്കുന്നുവോ അത്രയും കൂടുതൽ പണം പലിശയായി വാങ്ങുകയും ചെയ്യും. സാമൂഹ്യനീതി ലഭ്യമാകുന്നത് എത്രയുംവേഗം പണം സമ്പാദിക്കുകയും ചെലവാക്കുകയും ചെയ്യുന്നവർക്കു മാത്രമാണ്. മറ്റുള്ളവർ പുറന്തള്ളപ്പെടും. സാമൂഹ്യനീതി ഉറപ്പുവരുത്തുന്ന മറ്റൊരു ഏജൻസി ഭരണകൂടമാണ്. അവരുടെ നിയന്ത്രണം കുറയുകയും അവർ ധനവിനിമയത്തിനുള്ള പ്രേരകൻമാർ (Fecilitator) മാത്രമാവുകയും ചെയ്യുമ്പോൾ അവർക്ക് സാമൂഹ്യനീതി ഉറപ്പുവരുത്തുവാൻ കഴിയില്ല.
സാമൂഹ്യനീതി അന്താരാഷ്ട്ര ഫൈനാൻസ് മൂലധനത്തിന്റെ അജണ്ടയല്ല. ഫൈനാൻസ് മൂലധനത്തിന് നടപ്പാക്കാവുന്നത് സാമ്പത്തിക നീതിമാത്രമാണ്. അതായത്, സ്വന്തം ധനവിനിമയ വ്യവസ്ഥയിൽ എല്ലാവരേയും പങ്കാളികളാക്കുക. പണത്തിന്റെ വിനിമയത്തിന് അതിന്റേതായ യുക്തിയുണ്ട്, അത് ആരുടേയും പക്കൽ സ്ഥിരമായി നിൽക്കുകയില്ല. എത്രയും കൂടുതൽസമയം നിൽക്കുന്നുവോ അത്രയും കൂടുതൽ പണം പലിശയായി വാങ്ങുകയും ചെയ്യും. സാമൂഹ്യനീതി ലഭ്യമാകുന്നത് എത്രയുംവേഗം പണം സമ്പാദിക്കുകയും ചെലവാക്കുകയും ചെയ്യുന്നവർക്കു മാത്രമാണ്. മറ്റുള്ളവർ പുറന്തള്ളപ്പെടും. സാമൂഹ്യനീതി ഉറപ്പുവരുത്തുന്ന മറ്റൊരു ഏജൻസി ഭരണകൂടമാണ്. അവരുടെ നിയന്ത്രണം കുറയുകയും അവർ ധനവിനിമയത്തിനുള്ള പ്രേരകൻമാർ (Facilitator) മാത്രമാവുകയും ചെയ്യുമ്പോൾ അവർക്ക് സാമൂഹ്യനീതി ഉറപ്പുവരുത്തുവാൻ കഴിയില്ല.
നീതിയുടെ പ്രശ്‌നം ഗവൺമെന്റും, ഫൈനാൻസ് മൂലധനവും നൽകുന്ന സുരക്ഷാപദ്ധതികളുടെ പ്രശ്‌നമല്ല. പല സന്നദ്ധസംഘടനകളും പ്രസ്ഥാനങ്ങളും ഇത്തരത്തിലാണ് നീതിയുടെ പ്രശ്‌നം അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. നീതിയുടെ പ്രശ്‌നം സ്വന്തം ഉൽപ്പാദനോപാധികളുടെ, വിഭവങ്ങളുടെ, കായികവും മാനസികവുമായ ശേഷിയുടെ, അറിവിന്റെ, സാമൂഹ്യമായ തീരുമാനമെടുക്കാനുള്ള കഴിവിന്റെമേലുള്ള അവകാശത്തിന്റെ പ്രശ്‌നമാണ്. സാമൂഹ്യവും സാമ്പത്തികവും ലിംഗപരവുമായ തുല്യതയും സന്തുലിതമായ വിതരണത്തിന്റെ പ്രശ്‌നമാണ്.  

നീതിയുടെ പ്രശ്‌നം സാമൂഹ്യമായ ഉൽപ്പാദനവുമായും ബന്ധപ്പെട്ടതാണ്. സ്വന്തം ജീവിത സാഹചര്യങ്ങളും ഉപാധികളും ഉൽപ്പാദിപ്പിക്കുന്നതിനും പ്രത്യുൽപ്പാദിപ്പിക്കുന്നതിനും ഉള്ള അവകാശമാണ് നീതിയുടെ പ്രധാന ഘടകം. സാമൂഹ്യ ഉൽപ്പാദനം ആസൂത്രിതമാണ്, ജനാധിപത്യപരമാണ്. അനാസൂത്രിതവും ജനവിരുദ്ധവുമായ കമ്പോളവ്യവസ്ഥയ്ക്ക് നേർവിപരീതമാണിത്. അതേസമയം സാമൂഹ്യ ഉൽപ്പാദനം വിതരണരൂപങ്ങളെ നിഷേധിക്കുന്നില്ല. ഉൽപ്പാദന വിതരണങ്ങളുടെ പരസ്പര ബന്ധവും വിഭവങ്ങളും ഉപഭോഗവും തമ്മിലുള്ള ചേരുവയും സാമൂഹ്യാസൂത്രണം വഴി ഉറപ്പുവരുത്തുന്നുവെന്നുമാത്രം. ഇതാണ് ഉൽപ്പാദനാധിഷ്ഠിത വികസനം എന്നതുകൊണ്ട് നാം വിവക്ഷിക്കുന്നത്.  ഇവിടെ വികസനം മനുഷ്യരിൽനിന്നും ഉൽപ്പാദനത്തിൽനിന്നും ആരംഭിക്കുന്നു, കമ്പോളത്തിൽ നിന്നും ഉപഭോഗത്തിൽ നിന്നുമല്ല.

751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5710" എന്ന താളിൽനിന്ന് ശേഖരിച്ചത്