അജ്ഞാതം

"സുസ്ഥിരവികസനം സാമൂഹ്യനീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 141: വരി 141:
കയർ രംഗത്തും കശുവണ്ടി രംഗത്തും പൊതുവായുള്ള പ്രശ്‌നമാണ് അസംസ്‌കൃത വസ്തുവിന്റെ ദൗർലഭ്യം.  കേരളത്തിലുണ്ടാകുന്ന തൊണ്ടിന്റെ 75 ശതമാനവും സമാഹരിക്കപ്പെടാതെ പോകുമ്പോൾ തമിഴ്‌നാട്ടിൽ നിന്നുവരുന്ന തൊണ്ടുകൊണ്ടാണ് നമ്മുടെ കയർ വ്യവസായം നിലനില്ക്കുന്നത്.  അതുപോലെ നമ്മുടെ കശുവണ്ടി ഫാക്ടറികൾക്ക് ഒരു മാസം തികച്ചു പ്രവർത്തിക്കാൻ വേണ്ട തോട്ടണ്ടിപോലും ഇവിടെ ഉത്പാദിപ്പിക്കാൻ നമുക്കു കഴിയുന്നില്ല.  നേരത്തേ സൂചിപ്പിച്ച തൊഴിൽസേനയുടെ പ്രവർത്തനത്തോടനുബന്ധിച്ച് തേങ്ങാ വെട്ടും, തൊണ്ടു സംഭരണവും കൂടി നടത്തിയാൽ തൊണ്ടു പ്രശ്‌നം പരിഹരിക്കാം.  ജലഗതാഗതം വികസിപ്പിച്ചാൽ കടത്തു ചെലവും ലാഭിക്കാം.  അതുപോലെ തന്നെ കശുമാവു കൃഷിയുടെ ആധുനികവത്കരണത്തിലൂടെ ( എന്നുവച്ചാൽ ഊർജിത മരുന്നുതളിയല്ല, ഉത്പാദന വർദ്ധനവാണ് ഉദ്ദേശിക്കുന്നത്) യും വ്യാപനത്തിലൂടെയും കശുവണ്ടി ലഭ്യത വർദ്ധിപ്പിക്കാനുള്ള ശ്രമം ഉണ്ടാകണം.  പൊതു സ്ഥലങ്ങളിലും പുറമ്പോക്കിലും ഉൾപ്പെടെയുള്ള കശുമാവു കൃഷിക്കുള്ള സാദ്ധ്യത ആരായണം.

ഈ മേഖലകളുടെ ആധുനികവത്കരണം കൊണ്ട് അവയെ ഓക്‌സിജൻ കൊടുത്തു കിടത്തുകയല്ല ലക്ഷ്യമാക്കേണ്ടത്.  തൊഴിലാളികളുടെ കൂലിവർദ്ധന, പണിയിടം മെച്ചപ്പെടുത്തൽ, ജോലി സുരക്ഷ, അവരുടെ കുടുംബക്ഷേമം ഉറപ്പുവരുത്തൽ എന്നിവ കൂടി ഉണ്ടായാലേ ഈ മേഖലകൾക്കു വളരാൻ പറ്റൂ.  ഈ നാട്ടിനിണങ്ങിയതും ഈ മണ്ണിനോടു ബന്ധമുള്ളതും ലക്ഷക്കണക്കിനാളുകൾക്ക് തൊഴിൽ നൽകുന്നതുമായ മേഖലകൾ എന്ന നിലയിൽ അവ വളരേണ്ടത് നാടിന്റെ ആവശ്യമാണ്.  അതു കൊണ്ടുതന്നെ അവ മുൻഗണനയും അർഹിക്കുന്നു.

പരമ്പരാഗത വ്യവസായങ്ങൾ (കശുവണ്ടി ഒഴികെ) നേരിടുന്ന ഒരു പ്രധാന പ്രശ്‌നം വിപണനം (ങമൃസലശേിഴ) ആണല്ലോ. അവയുടെ ഉത്പന്നങ്ങൾ ഒരു ജീവിതശൈലിയുമായി ബന്ധപ്പെട്ടായിരുന്നു. അവയ്ക്ക് ഡിമാന്റ് സൃഷ്ടിക്കണമെങ്കിൽ ബോധപൂർവ്വമായ ഒരു സാംസ്‌കാരിക ഇടപെടൽ ആവശ്യമാണ്. കയർ, കൈത്തറി കളിമൺ ഉത്പന്നങ്ങളുടെ വൈവിധ്യവത്ക്കരണവും ഗുണമേന്മയും പോലെത്തന്നെ പ്രധാനമാണ് അവയോടുള്ള മാനസിക അടുപ്പം വളർത്തലും. ഇതിനുവേണ്ടിയുള്ള മാർഗങ്ങൾ ചർച്ച ചെയ്യപ്പെടണം.  
പരമ്പരാഗത വ്യവസായങ്ങൾ (കശുവണ്ടി ഒഴികെ) നേരിടുന്ന ഒരു പ്രധാന പ്രശ്‌നം വിപണനം (Marketting) ആണല്ലോ. അവയുടെ ഉത്പന്നങ്ങൾ ഒരു ജീവിതശൈലിയുമായി ബന്ധപ്പെട്ടായിരുന്നു. അവയ്ക്ക് ഡിമാന്റ് സൃഷ്ടിക്കണമെങ്കിൽ ബോധപൂർവ്വമായ ഒരു സാംസ്‌കാരിക ഇടപെടൽ ആവശ്യമാണ്. കയർ, കൈത്തറി കളിമൺ ഉത്പന്നങ്ങളുടെ വൈവിധ്യവത്ക്കരണവും ഗുണമേന്മയും പോലെത്തന്നെ പ്രധാനമാണ് അവയോടുള്ള മാനസിക അടുപ്പം വളർത്തലും. ഇതിനുവേണ്ടിയുള്ള മാർഗങ്ങൾ ചർച്ച ചെയ്യപ്പെടണം.
 
===ആധുനിക വ്യവസായ രംഗം===
===ആധുനിക വ്യവസായ രംഗം===
ആധുനിക വ്യവസായ യുഗത്തിന്റെ ആദ്യഘട്ടത്തിൽ കേരളത്തിലാരംഭിച്ച വ്യവസായങ്ങൾ നാടിന്നിണങ്ങിയവ തന്നെയായിരുന്നു എന്നത് കൗതുകകരമാണ്.  ഓട് - ഇഷ്ടിക, കയർ - കശുവണ്ടി - കൈത്തറി വ്യവസായങ്ങൾ. പിറകേ വന്നത് തിരുവിതാംകൂറിലെ വിറക് - ഗ്യാസിഫിക്കേഷൻ അടിസ്ഥാനമാക്കിയുള്ള ആലുവാ രാസവള ഫാക്ടറിയും പെരുമ്പാവൂരിലെ റയോൺ ഫാക്ടറിയും, കുണ്ടറ കളിമൺ ഫാക്ടറിയും, പുനലൂർ പേപ്പർ മില്ലും, തീര മണലിനെ ആശ്രയിച്ചുള്ള ടൈറ്റാനിയം ഫാക്ടറിയും, ട്രിവാൻഡ്രം റബർ ഫാക്ടറിയുമായിരുന്നു.  മിച്ചമുള്ള വൈദ്യുതി ലാഭവിലയ്ക്കു നൽകാമെന്നു പ്രലോഭിപ്പിച്ചാണ് അലൂമിനിയം കമ്പനിയെ കൊണ്ടുവന്നത്.  രണ്ടാം തലമുറയിലാണ് ഏലൂർ, എറണാകുളം മേഖലയിലെ മറ്റു രാസവ്യവസായങ്ങൾ തുടങ്ങുന്നത്.  തുറമുഖ സൗകര്യമല്ലാതെ അവയ്ക്ക് മറ്റു യാതൊരു ബന്ധവും ഈ ദേശത്തോടില്ലായിരുന്നു.  റിഫൈനറി വന്നതോടെ മറ്റൊരു രാസവ്യവസായ മേഖലയുടെ സാദ്ധ്യത തുറന്നു വന്നെങ്കിലും എന്തു കൊണ്ടോ അത് ക്‌ളച്ചു പിടിച്ചില്ല.  മെക്കാനിക്കൽ എഞ്ചിനിയറിങ് വ്യവസായങ്ങൾക്കു വളരാൻ കഴിയാതെ പോയത് ദൗർഭാഗ്യകരം തന്നെയായിരുന്നു.  അതിന്റെ കാരണങ്ങൾ ശ്രദ്ധാപൂർവം വിലയിരുത്തേണ്ടതുണ്ട്.  എന്നാൽ കേരളത്തിന്റെ പരിസ്ഥിതിക്കിണങ്ങാത്തതും അവശ്യ രാസവസ്തുക്കൾ ഇറക്കുമതി ചെയ്യേണ്ടതുമായ രാസവ്യവസായങ്ങൾ പെരുകാതിരിക്കുന്നതു ഭാഗ്യം തന്നെയാണ്.  അത്തരം വ്യവസായങ്ങൾ കേരളത്തിനു പറ്റിയതല്ലാ എന്ന് തിരിച്ചറിവ് ഇന്ന് വ്യാപകമായിട്ടുണ്ട്.

751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5712" എന്ന താളിൽനിന്ന് ശേഖരിച്ചത്