"സൈലൻറ് വാലി പദ്ധതി - ഒരു സാങ്കേതിക-പാരിസ്ഥിതിക-സാമൂഹ്യ-രാഷ്ട്രീയ പഠനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 22: വരി 22:
}}
}}
==മുഖവുര==
==മുഖവുര==
സൈലന്റ് വാലി ജലവൈദ്യുത പദ്ധതി അസാധാരണമോ അതിബൃഹത്തോ അല്ല; ഇടുക്കിയും ശബരിഗിരിയും വിഭാവനം ചെയ്തിട്ടുള്ള പൂയാൻകുട്ടിയും പെരിഞ്ചാൻകുട്ടിയുമൊക്കെ ആയി താരതമ്യപ്പെടുത്തുമ്പോൾ അത് വളരെ ചെറുതാണ്. എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി അത് വളരെയധികം പൊതുജനശ്രദ്ധ ആകർഷിക്കുകയാണ്. കേരളത്തിലെ ജലവൈദ്യുത പദ്ധതികളുടെ ചരിത്രത്തിൽ ആദ്യമായി ശാസ്ത്രജ്ഞർ പദ്ധതിയോട് പ്രതിഷേധം ഉയർത്തിയിരിക്കുകയാണ്. 1920ൽ ആദ്യപര്യവേക്ഷണവും 1958ൽ സാങ്കേതിക പര്യവേക്ഷണവും കഴിഞ്ഞ് ഈ പദ്ധതി 1970കളിൽ മാത്രമേ ഇലക്ട്രിസിറ്റി ബോർഡിന്റെ പരിഗണനയിൽ വന്നുള്ളു എന്നത് കഴിഞ്ഞ 20 കൊല്ലമായി അതിനുവേണ്ട പ്രക്ഷോപണം നടത്തിയിരുന്ന ലബാർ നിവാസികൾക്ക് അത്യന്തം വേദനാജനകമായ ഒരു വസ്തുതയാണ്. ശാസ്ത്രജ്ഞരും സൈലന്റ് വാലിയുടെ സവിശേഷതയെപ്പറ്റി 5 കോടിക്കൊല്ലമായി മനുഷ്യന്റെ പ്രവർത്തനങ്ങളുടെ ആഘാതത്തിൽ നിന്ന് സുരക്ഷിതമായി ജീവിപരിണാമത്തിന്റെ അസുലഭമായ ഒരു കളിത്തൊട്ടിലായി, ലോകത്തിൽ അവശേഷിച്ചിട്ടുള്ള ചുരുക്കം ചില നിത്യഹരിതവനങ്ങൾ ഉൾക്കൊള്ളുന്നതാണെന്ന്, പ്രസ്തുത പദ്ധതി ഈ മേന്മകളെല്ലാം നശിപ്പിക്കുമെന്ന് ഇപ്പോൾ മാത്രമാണ് ബോധവാന്മാരായത്. അവർ പ്രതിഷേധിക്കാൻ തുടങ്ങി. പരിസര സംരക്ഷണത്തിനായുള്ള ദേശീയ ഏകോപന സമിതി ഈ പ്രദേശം ചുറ്റിനടന്ന ശേഷം അവിടെ പദ്ധതി പാടില്ലെന്ന് ശിപാർശ ചെയ്തു. പ്രശസ്തരായ പല ശാസ്ത്രജ്ഞരും സംഘടനകളും സൈലന്റ് വാലിയുടെ അമൂല്യ ജൈവസമ്പത്തിനെക്കുറിച്ചും ശാസ്ത്രീയ പ്രാധാന്യത്തെക്കുറിച്ചും അത് പരിരക്ഷിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചും ശബ്ദമുയർത്തി.
സൈലന്റ് വാലി ജലവൈദ്യുത പദ്ധതിക്ക് വളരെ യോജിച്ച സ്ഥലമാണ്. ഇത്രയും വലിയ ജലശീർഷം കേരളത്തിലെ മറ്റൊരു പദ്ധതിക്കും കിട്ടില്ല. മലബാർ പ്രദേശത്ത് ഇത്ര അനുകൂലമായ മറ്റൊരു സ്ഥാനമില്ല. പദ്ധതി ആ പ്രദേശത്ത് ഒട്ടേറെ പേർക്ക് ജോലി നൽകും. ജലവൈദ്യുതി നിർമലമാണ്. ചെലവ് കുറഞ്ഞതാണ് മുതലായ കാരണങ്ങൾ കൊണ്ട് അത് എത്രയും വേഗത്തിൽ ഏറ്റെടുത്ത് തീർക്കണമെന്ന് കേരള സംസ്ഥാന വിദ്യുച്ഛക്തി ബോർഡും വാദിച്ചു.

18:15, 8 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സൈലൻറ് വാലി പദ്ധതി - ഒരു സാങ്കേതിക-പാരിസ്ഥിതിക-സാമൂഹ്യ-രാഷ്ട്രീയ പഠനം
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് (പ്രൊഫ. എം കെ പ്രസാദ്, പ്രൊഫ. വി കെ ദാമോദരൻ, ഡോ. കെ എൻ ശ്യാമസുന്ദരൻ നായർ, ഡോ. എം പി പരമേശ്വരൻ, കെ പി കണ്ണൻ)
ഭാഷ മലയാളം
വിഷയം പരിസരം
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം 1979 ഒക്ടോബർ

മുഖവുര

സൈലന്റ് വാലി ജലവൈദ്യുത പദ്ധതി അസാധാരണമോ അതിബൃഹത്തോ അല്ല; ഇടുക്കിയും ശബരിഗിരിയും വിഭാവനം ചെയ്തിട്ടുള്ള പൂയാൻകുട്ടിയും പെരിഞ്ചാൻകുട്ടിയുമൊക്കെ ആയി താരതമ്യപ്പെടുത്തുമ്പോൾ അത് വളരെ ചെറുതാണ്. എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി അത് വളരെയധികം പൊതുജനശ്രദ്ധ ആകർഷിക്കുകയാണ്. കേരളത്തിലെ ജലവൈദ്യുത പദ്ധതികളുടെ ചരിത്രത്തിൽ ആദ്യമായി ശാസ്ത്രജ്ഞർ പദ്ധതിയോട് പ്രതിഷേധം ഉയർത്തിയിരിക്കുകയാണ്. 1920ൽ ആദ്യപര്യവേക്ഷണവും 1958ൽ സാങ്കേതിക പര്യവേക്ഷണവും കഴിഞ്ഞ് ഈ പദ്ധതി 1970കളിൽ മാത്രമേ ഇലക്ട്രിസിറ്റി ബോർഡിന്റെ പരിഗണനയിൽ വന്നുള്ളു എന്നത് കഴിഞ്ഞ 20 കൊല്ലമായി അതിനുവേണ്ട പ്രക്ഷോപണം നടത്തിയിരുന്ന ലബാർ നിവാസികൾക്ക് അത്യന്തം വേദനാജനകമായ ഒരു വസ്തുതയാണ്. ശാസ്ത്രജ്ഞരും സൈലന്റ് വാലിയുടെ സവിശേഷതയെപ്പറ്റി 5 കോടിക്കൊല്ലമായി മനുഷ്യന്റെ പ്രവർത്തനങ്ങളുടെ ആഘാതത്തിൽ നിന്ന് സുരക്ഷിതമായി ജീവിപരിണാമത്തിന്റെ അസുലഭമായ ഒരു കളിത്തൊട്ടിലായി, ലോകത്തിൽ അവശേഷിച്ചിട്ടുള്ള ചുരുക്കം ചില നിത്യഹരിതവനങ്ങൾ ഉൾക്കൊള്ളുന്നതാണെന്ന്, പ്രസ്തുത പദ്ധതി ഈ മേന്മകളെല്ലാം നശിപ്പിക്കുമെന്ന് ഇപ്പോൾ മാത്രമാണ് ബോധവാന്മാരായത്. അവർ പ്രതിഷേധിക്കാൻ തുടങ്ങി. പരിസര സംരക്ഷണത്തിനായുള്ള ദേശീയ ഏകോപന സമിതി ഈ പ്രദേശം ചുറ്റിനടന്ന ശേഷം അവിടെ പദ്ധതി പാടില്ലെന്ന് ശിപാർശ ചെയ്തു. പ്രശസ്തരായ പല ശാസ്ത്രജ്ഞരും സംഘടനകളും സൈലന്റ് വാലിയുടെ അമൂല്യ ജൈവസമ്പത്തിനെക്കുറിച്ചും ശാസ്ത്രീയ പ്രാധാന്യത്തെക്കുറിച്ചും അത് പരിരക്ഷിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചും ശബ്ദമുയർത്തി. സൈലന്റ് വാലി ജലവൈദ്യുത പദ്ധതിക്ക് വളരെ യോജിച്ച സ്ഥലമാണ്. ഇത്രയും വലിയ ജലശീർഷം കേരളത്തിലെ മറ്റൊരു പദ്ധതിക്കും കിട്ടില്ല. മലബാർ പ്രദേശത്ത് ഇത്ര അനുകൂലമായ മറ്റൊരു സ്ഥാനമില്ല. പദ്ധതി ആ പ്രദേശത്ത് ഒട്ടേറെ പേർക്ക് ജോലി നൽകും. ജലവൈദ്യുതി നിർമലമാണ്. ചെലവ് കുറഞ്ഞതാണ് മുതലായ കാരണങ്ങൾ കൊണ്ട് അത് എത്രയും വേഗത്തിൽ ഏറ്റെടുത്ത് തീർക്കണമെന്ന് കേരള സംസ്ഥാന വിദ്യുച്ഛക്തി ബോർഡും വാദിച്ചു.