അജ്ഞാതം

"സൈലൻറ് വാലി പദ്ധതി - ഒരു സാങ്കേതിക-പാരിസ്ഥിതിക-സാമൂഹ്യ-രാഷ്ട്രീയ പഠനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 28: വരി 28:
പാലക്കാട് ജില്ലയിൽ മണ്ണാർക്കാട്ട് നിന്ന് 45 കി. മീ. വടക്കുമാറി ഭാരതപ്പുഴയുടെ പോഷക നദിയായ കുന്തിപ്പുഴയുടെ ഇരുവശങ്ങളിലുമായി കിടക്കുന്ന 8952 ഹെക്ടർ റിസർവ് വനം അടങ്ങുന്ന പ്രദേശമാണ് സൈലന്റ് വാലി. ഇന്ത്യയിലെ ഉഷ്ണമേഖലാ നിത്യഹരിത പുഷ്ടി വനങ്ങളിലെ അവശേഷിക്കുന്ന ഒരേ ഒരു വലിയ പ്രദേശം ഇതുമാത്രമാണ്. ഭൂതലത്തിലെ ഏറ്റവും വൈവിധ്യമാർന്നതും സങ്കീർണവുമായ സസ്യജാലങ്ങളുടെ ആവാസസ്ഥാനമാണ് ഉഷ്ണമേഖലാ നിത്യഹരിതവനങ്ങൾ. അഞ്ചുകോടി കൊല്ലത്തെ തുടച്ചയായ പ്രകൃതി പരിമാമത്തിന്റെ മനുഷ്യരുടെ ഇടപെടലിനു വിധേയമാകാത്ത വേദിയാണത്. സസ്യഭുക്കുകളായ മൃഗങ്ങളാണ് ഇവിടെ കൂടുതൽ. നട്ടെല്ലികളിൽ പക്ഷികളും സസ്തനികളിൽ വൃക്ഷവാസികളുമആണ് കൂടുതലുള്ളത്. കാരണം വൃക്ഷങ്ങളുടെ മുകൾപരിപ്പിലാണ് അടിയിലെ കുറ്റിക്കാടുകളിലേതിനേക്കാൾ കൂടുതൽ ഭക്ഷണം ലഭ്യമാകുന്നത്. ഇവിടെയുള്ള ജീവികളിൽ മൂന്ന് എണ്ണം വംശനാശ ഭീഷണി നേരിടുന്നവ യാണ്.- അതായത് ഈ ഭൂമുഖത്ത് നിന്ന് എന്നെന്നേക്കുമായി അപ്രത്യക്ഷപ്പെടുകയും പിൽക്കാല പഠനത്തിന് അവയുടെ എല്ലുകൾ കൊണ്ടു മാത്രം തൃപ്തിപ്പെടേണ്ടിവരികയും ചെയ്യുന്നവ. സിംഹളക്കുരങ്ങ്, നീലഗിരി ലാംഗൂർ, കടുവ എന്നിവയാണ് അവ. ഒക്കൊക്കെ നിശിതമായ ജീവിതചര്യയിൽ മാറ്റം വരുത്താനാകാതെ ഉറച്ചുപോയ ജീവികളാണ് അവ. മറ്റൊരു പരിതഃസ്ഥിതിയിലേക്ക് അവയ്ക്ക് മാറാൻ കഴിയില്ല.

സൈലന്റ് വാലി പ്രദേശം ഏറ്റവും അടുത്ത റോഡിൽ നിന്ന് 20 കിലോമീറ്റർ അകലെ ആയിരുന്നു അടുത്ത കാലം വരെ. അതുകൊണ്ടാണ് അത് മനുഷ്യന്റെ ഇടപെടലുകൾക്ക് ഗണ്യമായി വിധേയമാകാതിരുന്നത്. എന്നാൽ അടുത്തകാലങ്ങളിലായി തോട്ടകൃഷി, ആദിവാസി കോളനികൾ, അവരുടെ കൃഷി, നായാട്ട്, മരംമുറിപ്പ് മുതലായ പല മനുഷ്യ പ്രവർത്തനങ്ങൾക്കും ആ പ്രദേശം വിധേയമായിക്കൊണ്ടിരിക്കയാണ്. പക്ഷേ, ആ വനത്തിന്റെ ഹൃദയഭാഗം ഇപ്പോഴും ഗുരുതരമായി ആക്രമിക്കപ്പെട്ടു കഴിഞ്ഞിട്ടില്ല. ഈ കാടുകൾ അതിപ്രധാനങ്ങളായ ചില ധർമങ്ങൾ നിറവേറ്റുന്നുണ്ട്. താഴത്തെ സമതലത്തിലേക്കുള്ള നീരൊഴുക്കു നിയന്ത്രിക്കുക, ജലസന്തുലനം നിലനിർത്തുക, മണ്ണൊലിപ്പു തടയുക മുതലായവ. ആ പ്രദേശത്തെ കാലാവസ്ഥയെ ആകെ നിയന്ത്രിക്കുന്നതിലും ഈ കാടുകൾക്ക് ഗണ്യമായ പങ്കുണ്ട്.

==ജലവൈദ്യുത പദ്ധതി വന്നാൽ എന്തു സംഭവിക്കും?==
ജലവൈദ്യുത പദ്ധതികൊണ്ടുള്ള ആഘാതങ്ങളെ മൂന്നായി തരം തിരിക്കാം
#നേരിട്ട് സസ്യജാലങ്ങളിലുള്ളവ
#നേരിട്ട് ജന്തുജാലങ്ങളിലുള്ളവ
#പരോക്ഷമായ ഫലങ്ങൾ
പദ്ധതിക്ക് മൊത്തം 1022 ഹെക്ടർ സ്ഥലം വേണം. അതിൽ 950 ഹെക്ടർ നിത്യഹരിതവനമാണ്. വെള്ളത്തിനടിയിൽ പോകുന്ന 770 ഹെക്ടർ സ്ഥലത്ത് മുങ്ങിപ്പോകുന്ന മരങ്ങളിൽ പ്രധാനമായവ പലാക്വിയം, എലിപ്ടിക്കം, കല്ലേനിയ എക്‌സൽസിയ (മുള്ളൻ പ്ലാവ്) എന്നിവയാണ്. നദിയുടെ തീരത്തുള്ള അതിസമ്പന്നമായ സസ്യജാലങ്ങളും നഷ്ടമാകും. അവയെ അവിടെ നിന്ന് രക്ഷപ്പെടുത്തി മുകളിൽ കൃഷി ചെയ്യുകയെന്നത് അസാധ്യമാണ്.
വന്യജീവികൾക്ക് നേരിടുന്ന പ്രശ്‌നങ്ങൾ, ഒരു ജീവിയുടെ, സിംഹളക്കുരങ്ങിന്റെ ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. 1961-63 ൽ ലോകത്തിൽ അതിന്റെ സംഖ്യ 1000 ആയിരുന്നു. 1975 ആയപ്പോഴേക്ക് അത് 500 ആയി കുറഞ്ഞു. ഇവയുടെ ഒരു ഗ്രൂപ്പിന് ജീവിക്കാൻ ചുരുങ്ങിയത് 5 ച. കി. മീറ്റർ കാട് വേണം. ഏതാണ്ട് 130 ച. കി. മീറ്റർ തുടർച്ചയായ കാടുണ്ടായാലേ തുടർച്ചയായി വർദ്ധിച്ചുവരുന്ന അംഗസംഖ്യയോടുകൂടിയ ഒരു സമൂഹത്തിന് നിലനിൽക്കാൻ പറ്റൂ. സൈലന്റ് വാലിയും തൊട്ടടുത്തുള്ള അട്ടപ്പാടി റിസർവ് വനങ്ങളും കൂടിയാലേ ഇത്രയും വിശാലമായ കാടുണ്ടാകൂ. സൈലന്റ് വാലിയിൽ ഗവേഷണം നടത്തിയ കേരള വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ടു പ്രകാരം ഇപ്പോൾ സൈലന്റ് വാലിയിലുള്ള സിംഹളക്കുരങ്ങുകളിൽ ഭൂരിഭാഗവും കുന്തിപ്പുഴയുടെ തീരങ്ങളിലാണ് വിഹരിക്കുന്നത്. അവിടെയുള്ള മുള്ളൻ ചക്കയാണ് ഇവയുടെ ആഹാരം. ആ ഭാഗം വെള്ളത്തിനടിയിൽ ആയാൽ ഇവയുടെ വംശനാശം അതിവേഗത്തിലാകും. മറ്റ് ഭാഗങ്ങളിലേക്ക് മാറി താമസിച്ച് വംശവൃദ്ധി ഉണ്ടാകുമെന്ന് പറയുന്നവർ അതിന്റെ ജീവിതചര്യയെക്കുറിച്ച് അറിഞ്ഞുകൂടാത്തവർ മാത്രമാണ്.
അവിടെയുള്ള കടുവ, നീലഗിരി താർ (വരയാട്) മുതലായവക്ക് എന്തെല്ലാം സംഭവിക്കുമെന്ന് വിശദമായി പഠിച്ചിട്ടില്ല. പക്ഷേ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ നടന്ന ചില പഠനങ്ങൾ കാണിക്കുന്നത് പദ്ധതി ഈ പ്രദേശത്തു അവയെ നാമാവശേഷമാക്കുമെന്നാണ്.
171

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8801" എന്ന താളിൽനിന്ന് ശേഖരിച്ചത്