അജ്ഞാതം

"സൈലൻറ് വാലി പദ്ധതി - ഒരു സാങ്കേതിക-പാരിസ്ഥിതിക-സാമൂഹ്യ-രാഷ്ട്രീയ പഠനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 36: വരി 36:
വന്യജീവികൾക്ക് നേരിടുന്ന പ്രശ്‌നങ്ങൾ, ഒരു ജീവിയുടെ, സിംഹളക്കുരങ്ങിന്റെ ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. 1961-63 ൽ ലോകത്തിൽ അതിന്റെ സംഖ്യ 1000 ആയിരുന്നു. 1975 ആയപ്പോഴേക്ക് അത് 500 ആയി കുറഞ്ഞു. ഇവയുടെ ഒരു ഗ്രൂപ്പിന് ജീവിക്കാൻ ചുരുങ്ങിയത് 5 ച. കി. മീറ്റർ കാട് വേണം. ഏതാണ്ട് 130 ച. കി. മീറ്റർ തുടർച്ചയായ കാടുണ്ടായാലേ തുടർച്ചയായി വർദ്ധിച്ചുവരുന്ന അംഗസംഖ്യയോടുകൂടിയ ഒരു സമൂഹത്തിന് നിലനിൽക്കാൻ പറ്റൂ. സൈലന്റ് വാലിയും തൊട്ടടുത്തുള്ള അട്ടപ്പാടി റിസർവ് വനങ്ങളും കൂടിയാലേ ഇത്രയും വിശാലമായ കാടുണ്ടാകൂ. സൈലന്റ് വാലിയിൽ ഗവേഷണം നടത്തിയ കേരള വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ടു പ്രകാരം ഇപ്പോൾ സൈലന്റ് വാലിയിലുള്ള സിംഹളക്കുരങ്ങുകളിൽ ഭൂരിഭാഗവും കുന്തിപ്പുഴയുടെ തീരങ്ങളിലാണ് വിഹരിക്കുന്നത്. അവിടെയുള്ള മുള്ളൻ ചക്കയാണ് ഇവയുടെ ആഹാരം. ആ ഭാഗം വെള്ളത്തിനടിയിൽ ആയാൽ ഇവയുടെ വംശനാശം അതിവേഗത്തിലാകും. മറ്റ് ഭാഗങ്ങളിലേക്ക് മാറി താമസിച്ച് വംശവൃദ്ധി ഉണ്ടാകുമെന്ന് പറയുന്നവർ അതിന്റെ ജീവിതചര്യയെക്കുറിച്ച് അറിഞ്ഞുകൂടാത്തവർ മാത്രമാണ്.

അവിടെയുള്ള കടുവ, നീലഗിരി താർ (വരയാട്) മുതലായവക്ക് എന്തെല്ലാം സംഭവിക്കുമെന്ന് വിശദമായി പഠിച്ചിട്ടില്ല. പക്ഷേ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ നടന്ന ചില പഠനങ്ങൾ കാണിക്കുന്നത് പദ്ധതി ഈ പ്രദേശത്തു അവയെ നാമാവശേഷമാക്കുമെന്നാണ്.

മൊത്തം വനപ്രദേശത്തിന്റെ 10 ശതമാനം മാത്രമാണ് പദ്ധതിക്ക് വിനിയോഗിക്കുന്നത്. ബാക്കി 90 ശതമാനമുണ്ടല്ലോ എന്നു വാദിക്കുന്നവരുണ്ട്. ഒന്നിനുമീതെ ഒന്നായി അടുക്കിയിട്ടുള്ള മൺകലങ്ങളിൽ ഏറ്റവും അടിയിലത്തെ വലിച്ചെടുത്ത് ഞാൻ ഒന്നേ എടുത്തുള്ളൂ എന്നു പറയുന്ന പോലെയാണിത്. ജന്തുക്കേുടേയും സസ്യങ്ങളുടേയും വികാസ പരിണാമങ്ങളെയും ജീവിത രീതിയെയും പറ്റി പഠിക്കുന്ന എല്ലാവരും ഡോ. സലിം ആലി, സഫർ ഫത്തേഹല്ലി, ഡോ. കൃഷ്ണസ്വാമി തുടങ്ങി എല്ലാവരും എല്ലാ പഠനസംഘങ്ങളും ആ വാദം തെറ്റാണെന്നു പറയുന്നു. ജീവശാസ്ത്രത്തിലും ഇക്കോളജിയിലും അറിവില്ലാത്തവരാണ് ഇങ്ങനെ വാദിക്കുന്നത്. കാരണം കുറെ കാട് വെള്ളത്തിനടിയിലാകുന്ന പ്രത്യക്ഷ ആഘാതത്തിനു പുറമേ പരോക്ഷമായ ഒട്ടേറെ മറ്റു പ്രത്യാഘാതങ്ങളുണ്ട്.
സ്വതന്ത്രമായി ഒഴുകുന്ന ഒരു പുഴക്ക് സ്വാഭാവികമായ ഒരു തീരദേശ സസ്യജാലമുണ്ട്. പല വന്യജാതികളുടെയും ആവാസ സ്ഥാനമാണത്. തടാകതീരത്തെ സസ്യജാലം ഇതിൽ നിന്ന് വ്യത്യസ്തമായിരിക്കും. ജലവിതാനത്തിൽ വരുന്ന ഏറ്റക്കുറച്ചിലുകൾ സ്ഥായിയായ ഒരു സ്വാഭാവിക മേഖലാ രൂപീകരണം അസാദ്ധ്യമാക്കുന്നു. കൃത്രിമ തടാകങ്ങൾ കൊണ്ട്, പരിതസ്ഥിതിയിൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ താഴെ സംഗ്രഹിച്ചിരിക്കുന്നു.
#മുമ്പുണ്ടായിരുന്ന കുറെ ജൈവസമ്പത്ത് വെള്ളത്തിനടിയിൽ ആകും.
#ഇതുകൊണ്ട് പല ജൈവ ശൃംഖലകളും തകർക്കപ്പെടുന്നു. പല ജീവികൾക്കും സ്ഥലം മാറേണ്ടിവരുന്നു; ഒന്നിനു പിറകെ ഒന്നായി പല ജീവികളും നശിക്കുന്നു.
#പ്രാദേശിക കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ വരുന്നു.
#മത്സ്യങ്ങളുടെ നീക്കം തടയുകയും പല പ്രധാനതരം മത്സ്യങ്ങളും ഇല്ലാതാവുകയും ചെയ്യുന്നു.
#പരിണാമ പ്രക്രിയയിൽ ഒരു പുതിയ കൃത്രിമഘടകം കൂടിച്ചേർക്കപ്പെടുന്നു.
#വെള്ളത്തിന്റെ ഒഴുക്കു തടഞ്ഞതുകൊണ്ട് ചേറടിയുന്നു; കെട്ടിനിൽക്കുന്ന വെള്ളത്തിൽ, ആ പ്രദേശത്ത് മുമ്പില്ലായിരുന്ന ജലസസ്യങ്ങൾ സമൃദ്ധമായിത്തീരുന്നു.
ഇതെല്ലാം സൈലന്റ് വാലി പദ്ധതിയെ സംബന്ധിച്ചിടത്തോളവും ബാധകമാണ്.
171

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8802" എന്ന താളിൽനിന്ന് ശേഖരിച്ചത്