അജ്ഞാതം

"ഹാലി ധൂമകേതുവിനു സ്വാഗതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
5,405 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11:48, 9 സെപ്റ്റംബർ 2013
വരി 43: വരി 43:
# ബാബിലോണിയ, ഈജിപ്ത്, ഗ്രീസ്, ഭാരതം, ചൈന എന്നിവിടങ്ങൾ-നദീതട സംസ്കാര പ്രദേശങ്ങൾ-തന്നെയാണ് പ്രാചീനജ്യോതിശാസ്ത്രത്തിന്റെയും കേന്ദ്രങ്ങൾ.
# ബാബിലോണിയ, ഈജിപ്ത്, ഗ്രീസ്, ഭാരതം, ചൈന എന്നിവിടങ്ങൾ-നദീതട സംസ്കാര പ്രദേശങ്ങൾ-തന്നെയാണ് പ്രാചീനജ്യോതിശാസ്ത്രത്തിന്റെയും കേന്ദ്രങ്ങൾ.
# നക്ഷത്രങ്ങളുടെ ആപേക്ഷികസ്ഥാനങ്ങൾ മാറുന്നില്ല. അവയ്ക്ക് ആപേക്ഷികമായി സൂര്യചന്ദ്രന്മാരുടെ സ്ഥാനങ്ങൾ മാറുന്നു. കൂടാതെ നക്ഷത്രങ്ങളെ പോലെ തോന്നുന്ന മറ്റു ചില വസ്തുക്കളുടെ സ്ഥാനവും മാറുന്നു. ഈ മറ്റുചില വസ്തുക്കളെയാണ് ഇന്നു നാം ഗ്രഹങ്ങൾ എന്നു വിളിക്കുന്നത്. പൗരാണികൾ സ്ഥാനവ്യത്യാസം വരുന്ന എല്ലാറ്റിനെയും ഗ്രഹം എന്നു വിളിച്ചു വന്നിരുന്നു. അങ്ങനെ ബുധൻ, ശുക്രൻ,(വെള്ളി) ചൊവ്വ, വ്യാഴം, ശനി എന്നിവയും സൂര്യനും ചന്ദ്രനും ഒക്കെ അവൎക്കു ഗ്രഹങ്ങളായിരുന്നു. ഇവയ്ക്കു് പുറമെ രാഹുകേതു എന്നീ സങ്കല്പസ്ഥാനങ്ങളും ഗ്രഹങ്ങൾ ആയിരുന്നു. ഭൂമിക്കു ചുറ്റുമുള്ള ചന്ദ്രന്റെ പരിക്രമണപഥവും സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ പരിക്രമണതലവും തമ്മിൽ ഛേദിക്കുന്ന ബിന്ദുക്കളാണ് രാഹുവും കേതുവും. സൂര്യനും ഭൂമിക്കും ഇടയ്ക്ക് രാഹുവും അപ്പുറത്ത് കേതുവും, ഭൂമിയും രാഹുവും സൂര്യനും ഒരേ നേർവരയിൽ വരുമ്പോൾ സൂര്യഗ്രഹണവും, കേതുവും ഭൂമിയും സൂര്യനും ഒരേ നേർവരയിൽ വരുമ്പോൾ ചന്ദ്രഗ്രഹണവും ഉണ്ടാവുന്നു. രാശിചക്രത്തിൽ പെട്ട ഒരു രാശിയിൽ 1<sup>1</sup>/<sub>2</sub>വർഷം വീതം രാഹുവും കേതുവും നില്ക്കുമെന്നാണ് കണക്ക്. രാഹു നില്ക്കുന്നതിന്റെ ഏഴാമത്തെ രാശിയിലാണ് കേതുവിന്റെ സ്ഥാനം. ഇവയെയും ഗ്രഹങ്ങൾ എന്നു തന്നെ കരുതി-അങ്ങനെ നവഗ്രഹങ്ങൾ ഉണ്ടായി.

# ഇന്നു നമുക്കറിയാം ഭൂമി യഥാർത്ഥത്തിൽ ഗ്രഹമാണെന്നും;ചന്ദ്രൻ ഉപഗ്രഹം മാത്രമാണെന്നും; സൂര്യൻ നക്ഷത്രമാണെന്നും. എന്നാൽ ടെലിസ്കോപ്പിന്റെ സഹായത്തോടെ യുറാനസ്, നെപ്ട്യൂൺ, പ്ലൂട്ടോ എന്നീ മൂന്നു ഗ്രഹങ്ങളെയും പിന്നീട് കണ്ടുപിടിച്ചിട്ടുണ്ട്. അങ്ങനെ ആകെ ഗ്രഹങ്ങളുടെ എണ്ണം ഒൻപതു തന്നെ.
# നക്ഷത്രങ്ങൾക്കു ആപേക്ഷികമായി സൂര്യന്റെയും ഗ്രഹങ്ങളുടെയും സഞ്ചാരമാർഗ്ഗത്തെ ക്രാന്തിവൃത്തം - ECLIPTIC- എന്നു പറയുന്നു. ഇതിനെ 12 സമഭാഗങ്ങളായി ഭാഗിച്ചിരിക്കുന്നു. 12 മാസം അഥവാ 12 രാശികൾ. ബാബിലോണിയക്കാരുടെയും യവനക്കാരുടെയും ഭാരതീയരുടെയും വിഭജനരീതി ഒന്നു തന്നെ. പശ്ചാത്തലത്തിൽ കാണുന്ന നക്ഷത്രങ്ങളെ കൂട്ടിയോജിപ്പിച്ച് ചില സാങ്കല്പികരൂപം നൽകി അവയുടെ പേരിലാണ് ഈ രാശികൾ അറിയപ്പെടുന്നത്. ചിങ്ങം(സിംഹം), കന്നി(കന്യക), തുലാം(തുലാസ്) എന്നിങ്ങനെ.
# ഗ്രഹങ്ങളുടെ ആപേക്ഷികസ്ഥാനത്തിനനുസരിച്ച് ഋതുക്കളിൽ വരുന്ന മാറ്റം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ സ്ഥാനങ്ങൾ ഗണിച്ച് മുൻകൂട്ടി പ്രവചിക്കാമെന്നും മനുഷ്യൻ കണ്ടു. അങ്ങനെയാണ് പഞ്ചാംഗം നിലവിൽ വന്നത്. ഓരോ ദിവസവും സൂര്യചന്ദ്രന്മാരും ഗ്രഹങ്ങളും ആകാശത്ത് ഏതു സ്ഥാനത്തു കാണും എന്നതാണു് പഞ്ചാംഗം കാണിക്കുന്നത്. മാസം, നാള്, തിഥി, ഗ്രഹനില മുതലായവയാണ്, പഞ്ചാംഗത്തിൽ കൊടുത്തിരിക്കുന്നത്.
# രാശിചക്രത്തെ 12 ആയി വിഭജിച്ച് അതിൽ ഏതിലാണ് സൂര്യനെ കാണുന്നത് എന്നതനുസരിച്ച് ആ കാലത്തെ പേരിലുള്ള ചിങ്ങം, കന്നിയാദിമാസം കൊണ്ട് അറിയുന്നു. ഈ രാശിചക്രത്തെ 27നാളുകൾ-ഞാറ്റുവേലകൾ-ആയും തിരിച്ചിട്ടുണ്ട്. അശ്വതി, ഭരണി, കാർത്തിക തുടങ്ങിയവ. ഓരോന്നും ഏതെങ്കിലും നക്ഷത്രത്തിന്റെയോ, നക്ഷത്രക്കൂട്ടത്തിന്റെയോ സ്ഥാനത്താൽ നിർവ്വചിക്കപ്പെടുന്നു. ഇതിൽ ഏതിനുള്ളിലാണോ ചന്ദ്രൻ, അതനുസരിച്ച് ആ ദിവസത്തിന് ആ നാള്-അശ്വതി തുടങ്ങിയ വരുന്നു. ഫെബ്രുവരി 1൹ മകരം 19 ആണ്. ചിത്ര ആണ്. ചിത്ര 13<sup>1</sup/<sub>2</sub> നാഴികയുണ്ട്. തിഥി സപ്തമിയാണ്- ഇതെല്ലാം പഞ്ചാംഗത്തിൽ കാണാം. സൂര്യൻ മകരം രാശിയിലാണ്-ചന്ദ്രൻ ചിത്ര നക്ഷത്രത്തിന്റെ സമീപത്തും.
# ഈ സ്ഥാനങ്ങൾ ഗണിതീയ സ്ഥാനങ്ങളാണ്. 360 ഡിഗ്രിയെ കൃത്യം 30ഡിഗ്രി വീതം മുറിച്ചോ, 27 ഭാഗങ്ങളായി മുറിച്ചോ അടയാളപ്പെടുത്തുന്ന നക്ഷത്രങ്ങൾ ഇല്ല. സാങ്കല്പിക സ്ഥാനങ്ങളേയുള്ളു.
# ഭാരതത്തിന്റെ സമയത്തിന്റെ മാത്രകൾ ഇതായിരുന്നു.-
::1 ദിവസം=60 നാഴിക (24 മണിക്കൂർ)
::1 നാഴിക=60 വിനാഴിക (24 മിനിട്ട്)
::1 വിനാഴിക=60 കല (സെക്കന്റ്)
:: 1 കല = 60 വികല(0.4 സെക്കന്റ്)
:: 1 വികല = 0.07 സെക്കന്റ്
776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2475" എന്ന താളിൽനിന്ന് ശേഖരിച്ചത്