"ഹാലി ധൂമകേതുവിനു സ്വാഗതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 58: വരി 58:


:11. കലണ്ടറിൽ (പഞ്ചാംഗത്തിൽ) നോക്കിയാൽ 1161 കുംഭമാസത്തിൽ ഇങ്ങനെയൊരു ഗ്രഹനില കാണാൻ കഴിയും.
:11. കലണ്ടറിൽ (പഞ്ചാംഗത്തിൽ) നോക്കിയാൽ 1161 കുംഭമാസത്തിൽ ഇങ്ങനെയൊരു ഗ്രഹനില കാണാൻ കഴിയും.
[[പ്രമാണം:ഗ്രഹനില.png|thump|right|300px]]
[[പ്രമാണം:ഗ്രഹനില.png|thump|center|400px]]
വൃത്തത്തിലുള്ള രാശിചക്രത്തെ ചതുരമായി വരച്ചിരിക്കുന്നു. 12 രാശികൾ യഥാക്രമത്തിൽ കുംബത്തിൽ ര, ബു, ശു, ര=രവി, ബു=ബുധൻ, ശു=ശുക്രൻ, ഗു=വ്യാഴം-- മീനം രാശിയിൽ. കു=കുജൻ=ചൊവ്വ, ശ=ശനി--രണ്ടും ധനു രാശിയിൽ. ച=ചന്ദ്രൻ-വൃശ്ചികം രാശിയിൽ സ=സർപ്പൻ=രാഹു; ശി=ശിഖി=കേതു ഇവ രണ്ടും ചാന്ദ്രപഥ-ക്രാന്തിവൃത്ത സന്ധികളാണ്.--ഇവ എപ്പോഴും 180ഡിഗ്രി വ്യത്യാസത്തിൽ സ്ഥിതി ചെയ്യുന്നതു കാണാം.
വൃത്തത്തിലുള്ള രാശിചക്രത്തെ ചതുരമായി വരച്ചിരിക്കുന്നു. 12 രാശികൾ യഥാക്രമത്തിൽ കുംബത്തിൽ ര, ബു, ശു, ര=രവി, ബു=ബുധൻ, ശു=ശുക്രൻ, ഗു=വ്യാഴം-- മീനം രാശിയിൽ. കു=കുജൻ=ചൊവ്വ, ശ=ശനി--രണ്ടും ധനു രാശിയിൽ. ച=ചന്ദ്രൻ-വൃശ്ചികം രാശിയിൽ സ=സർപ്പൻ=രാഹു; ശി=ശിഖി=കേതു ഇവ രണ്ടും ചാന്ദ്രപഥ-ക്രാന്തിവൃത്ത സന്ധികളാണ്.--ഇവ എപ്പോഴും 180ഡിഗ്രി വ്യത്യാസത്തിൽ സ്ഥിതി ചെയ്യുന്നതു കാണാം.


വരി 65: വരി 65:
:13. ഗ്രഹനിലകൾ മനുഷ്യജീവിതത്തെ ബാധിക്കുന്നു എന്നു വിശ്വസിക്കുന്നവരുണ്ട്. ആ വിശ്വാസത്തിൽ നിന്നാണ് ജാതകഫലം, വാരഫലം, നല്ലതും ചീത്തയുമായ ദിവസങ്ങൾ മുഹൂർത്തങ്ങൾ തുടങ്ങിയവ രൂപപ്പെടുന്നത്. ഇവയ്ക്കു് യഥാർത്ഥ അനുഭവിക അടിസ്ഥാനവുമില്ലെന്നു കരുതുന്നവരാണ് മിക്ക ശാസ്ത്രജ്ഞന്മാരും.
:13. ഗ്രഹനിലകൾ മനുഷ്യജീവിതത്തെ ബാധിക്കുന്നു എന്നു വിശ്വസിക്കുന്നവരുണ്ട്. ആ വിശ്വാസത്തിൽ നിന്നാണ് ജാതകഫലം, വാരഫലം, നല്ലതും ചീത്തയുമായ ദിവസങ്ങൾ മുഹൂർത്തങ്ങൾ തുടങ്ങിയവ രൂപപ്പെടുന്നത്. ഇവയ്ക്കു് യഥാർത്ഥ അനുഭവിക അടിസ്ഥാനവുമില്ലെന്നു കരുതുന്നവരാണ് മിക്ക ശാസ്ത്രജ്ഞന്മാരും.


:14. മനുഷ്യൻ ഇന്നു ചന്ദ്രനിൽ കാൽകുത്തിക്കഴിഞ്ഞിരിക്കുന്നു. ശുക്രനിലും ചൊവ്വായിലും അവനയച്ച റോക്കറ്റുകൾ ചെന്നിറങ്ങി. മറ്റു ഗ്രഹങ്ങളുടെ സമീപത്തും എത്തി. ഫലജ്യോതിഷത്തെ ന്യായീകരിക്കാവുന്ന ഒന്നുംതന്നെ കണ്ടുപിടിച്ചിട്ടില്ല.


:15. ഉപകരണങ്ങളുട് സഹായത്തോടെ ആധുനികമനുഷ്യൻ നമ്മുടെ പൗരാണികൾക്ക് ഊഹിക്കാൻ പോലും കഴിയാത്ത പലതും കണ്ടുപിടിച്ചിട്ടുണ്ട്. സൗരയൂഥത്തിലെ അംഗങ്ങൾ, നക്ഷത്രങ്ങൽ, ഗാലക്സികൾ, പ്രപഞ്ചമേഘങ്ങൾ, ക്വാസാർ, പൾസാർ, റേഡിയോവികിരണങ്ങൾ, പ്രപഞ്ചവികാസം...........അങ്ങനെ പലതും.
മാനത്തെ നക്ഷത്രങ്ങളെ പരിചയപ്പെടുക വളരെ രസാവഹമാണ്. അവയുടെ പശ്ചാത്തലത്തിൽ ഹാലിയുടെ ചലനം നിരീക്ഷിക്കാം-- പ്രപഞ്ചത്തിന്റെ വലിപ്പത്തെയും പ്രായത്തെയും കുറിച്ച് അത്ഭുതപ്പെടാം.
‌‌‌----
'''കേന്ദ്രബിന്ദു:-''' ഗണിതാത്മകജ്യോതിഷത്തിനു പഴക്കമുണ്ട്; ഉപയോഗമുണ്ട്; വളർച്ചയുണ്ട്; --ഫലജ്യോതിഷത്തുനു് ഒരടിസ്ഥാനവുമില്ല.
----





20:20, 18 സെപ്റ്റംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഹാലി ധൂമകേതുവിനു സ്വാഗതം
thump
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഷ മലയാളം
വിഷയം ജ്യോതിശാസ്ത്രം
സാഹിത്യവിഭാഗം പഠനക്കുറിപ്പുകൾ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം മാർച്ച്, 1986

1986ൽ ഹാലിയുടെ ധൂമകേതു വരുന്നതിനു മുന്നോടിയായി പരിഷത്ത് നിരവധി ശാസ്ത്രക്ലാസുകൾ സംഘടിപ്പിക്കുകയുണ്ടായി. അതിന്റെ ഭാഗമായി ക്ലാസ് എടുക്കുന്നവർക്കു വേണ്ടി പരിഷത്ത് പ്രസിദ്ധീകരിച്ച കൈപ്പുസ്തകമാണ് ഇത്.

ക്ലാസ് 1

ഹാലിക്കു വരവേൽപ്

  1. നാം ഹാലിധൂമകേതുവിനു വരവേൽപു നൽകുകയാണു്.
  2. ന്യൂട്ടന്റെ ഗുരുത്വാകർഷണ സിദ്ധാന്തത്തെയും ഖവസ്തുക്കളുടെ ഗതിതന്ത്രത്തെയും സംശയാതീതമായി ഉറപ്പിച്ചത് ഈ ധൂമകേതുവിനെ കുറിച്ചുള്ള പഠനമാണു്.
  3. വീണ്ടും പ്രത്യക്ഷപ്പെടുമെന്നും അതെന്നായിരിക്കുമെന്നും ആദ്യമായി പ്രവചിക്കപ്പെട്ടത് ഈ ധൂമകേതുവിന്റെ കാര്യത്തിലാണു്.
  4. താരതമ്യേന ഹ്രസ്വമായ-76 മുതൽ 80 കൊല്ലം വരെ- കാലയളവിൽ ആവർത്തിച്ചാവർത്തിച്ച് പ്രത്യക്ഷപ്പെടുന്ന വലിയ ഒരു ധൂമകേതു ഇതാണു്.
  5. അങ്ങനെയുള്ള ഈ ധൂമകേതു ബഹിരാകാശയുഗം ആരംഭിച്ച ശേഷം ആദ്യമായാണു് നമ്മുടെ അടുത്തെത്തുന്നത്. അതിനെ പറ്റി പഠിക്കാൻ അതിവിപുലമായ ഒരു സാർവ്വദേശീയപരിപാടി തന്നെ ആസൂത്രണം ചെയ്തിട്ടുണ്ടു്. അഞ്ചു ബഹിരാകാശയാനങ്ങളാണു് അതിലേക്ക് പോകുന്നതു്. മറ്റൊരു ഖവസ്തുവിനെ പറ്റി പഠിക്കാനും ഇത്ര വിപുലമായ ആസൂത്രണം നടന്നിട്ടില്ല.
  6. ഇത്രയും പ്രശസ്തിയും പ്രാധാന്യവും ഉണ്ടെങ്കിലും ഹാലി ധൂമകേതുവിനെ നാം കാണുന്ന കോണം അതിന്റെ വാലിന്റെ നെടുകെ ആകയാലും കുറുകെ അല്ലാത്തതിനാലും വാൽ ഏറ്റവും വലുതാകുന്ന സമയത്ത് സൂര്യന്റെ അതേ ദിശയിലാകയാലും ദൃശ്യം ഒട്ടും ഗംഭീരമായിരിക്കുകയില്ല.
  7. ഏപ്രിൽ 5മുതൽ 10വരെ തീയതികളിലാണ് ഏറ്റവും നന്നായി കാണാൻ സാദ്ധ്യത. എങ്കിലും അക്കാലത്ത് ഭൂമിയുടെ സ്ഥാനത്തിന്റെ പ്രത്യേകത കാരണം "ഭംഗിയുള്ളകാഴ്ച"ക്കൊന്നും സാദ്ധ്യതയില്ല. മാർച്ചു പകുതി മുതൽ സൂര്യോദയത്തിനു കുറെ മുൻപ് ധനു, വൃശ്ചികം എന്നീ രാശികൾക്കു സമീപം ധൂമകേതുവിനെ കാണാവുന്നതാണ്

കേന്ദ്രബിന്ദു:- ധൂമകേതു വിപദ്സൂചകമല്ല-


ക്ലാസ്സ്:-2

വാനനിരീക്ഷണം സഹസ്രാബ്ദങ്ങളിലൂടെ

  1. ഖവസ്തുക്കളുടെ ചലനത്തെക്കുറിച്ച് മനുഷ്യൻ അനാദികാലം മുതല്ക്കേ ബോധവാന്മാരായിരുന്നു. സൂര്യചന്ദ്രന്മാരുടെയും നക്ഷത്രങ്ങളുടെയും ദൈനീകവും അല്ലാത്തതുമായ ചലനങ്ങൾ നിരീക്ഷിച്ചിരുന്നു.
  2. പ്രാൿചരിത്രമനുഷ്യർ തന്നെ വസ്തു നിരീക്ഷണത്തിനായി "നിരീക്ഷണദേവാലയങ്ങൾ" പണിതിരുന്നു. ലോകത്തെ ഏറ്റവും പഴയ ശാസ്ത്രങ്ങളിൽ ഒന്നാണ് ജ്യോതിശാസ്ത്രം.
  3. ബാബിലോണിയ, ഈജിപ്ത്, ഗ്രീസ്, ഭാരതം, ചൈന എന്നിവിടങ്ങൾ-നദീതട സംസ്കാര പ്രദേശങ്ങൾ-തന്നെയാണ് പ്രാചീനജ്യോതിശാസ്ത്രത്തിന്റെയും കേന്ദ്രങ്ങൾ.
  4. നക്ഷത്രങ്ങളുടെ ആപേക്ഷികസ്ഥാനങ്ങൾ മാറുന്നില്ല. അവയ്ക്ക് ആപേക്ഷികമായി സൂര്യചന്ദ്രന്മാരുടെ സ്ഥാനങ്ങൾ മാറുന്നു. കൂടാതെ നക്ഷത്രങ്ങളെ പോലെ തോന്നുന്ന മറ്റു ചില വസ്തുക്കളുടെ സ്ഥാനവും മാറുന്നു. ഈ മറ്റുചില വസ്തുക്കളെയാണ് ഇന്നു നാം ഗ്രഹങ്ങൾ എന്നു വിളിക്കുന്നത്. പൗരാണികൾ സ്ഥാനവ്യത്യാസം വരുന്ന എല്ലാറ്റിനെയും ഗ്രഹം എന്നു വിളിച്ചു വന്നിരുന്നു. അങ്ങനെ ബുധൻ, ശുക്രൻ,(വെള്ളി) ചൊവ്വ, വ്യാഴം, ശനി എന്നിവയും സൂര്യനും ചന്ദ്രനും ഒക്കെ അവൎക്കു ഗ്രഹങ്ങളായിരുന്നു. ഇവയ്ക്കു് പുറമെ രാഹുകേതു എന്നീ സങ്കല്പസ്ഥാനങ്ങളും ഗ്രഹങ്ങൾ ആയിരുന്നു. ഭൂമിക്കു ചുറ്റുമുള്ള ചന്ദ്രന്റെ പരിക്രമണപഥവും സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ പരിക്രമണതലവും തമ്മിൽ ഛേദിക്കുന്ന ബിന്ദുക്കളാണ് രാഹുവും കേതുവും. സൂര്യനും ഭൂമിക്കും ഇടയ്ക്ക് രാഹുവും അപ്പുറത്ത് കേതുവും, ഭൂമിയും രാഹുവും സൂര്യനും ഒരേ നേർവരയിൽ വരുമ്പോൾ സൂര്യഗ്രഹണവും, കേതുവും ഭൂമിയും സൂര്യനും ഒരേ നേർവരയിൽ വരുമ്പോൾ ചന്ദ്രഗ്രഹണവും ഉണ്ടാവുന്നു. രാശിചക്രത്തിൽ പെട്ട ഒരു രാശിയിൽ 11/2വർഷം വീതം രാഹുവും കേതുവും നില്ക്കുമെന്നാണ് കണക്ക്. രാഹു നില്ക്കുന്നതിന്റെ ഏഴാമത്തെ രാശിയിലാണ് കേതുവിന്റെ സ്ഥാനം. ഇവയെയും ഗ്രഹങ്ങൾ എന്നു തന്നെ കരുതി-അങ്ങനെ നവഗ്രഹങ്ങൾ ഉണ്ടായി.
  5. ഇന്നു നമുക്കറിയാം ഭൂമി യഥാർത്ഥത്തിൽ ഗ്രഹമാണെന്നും;ചന്ദ്രൻ ഉപഗ്രഹം മാത്രമാണെന്നും; സൂര്യൻ നക്ഷത്രമാണെന്നും. എന്നാൽ ടെലിസ്കോപ്പിന്റെ സഹായത്തോടെ യുറാനസ്, നെപ്ട്യൂൺ, പ്ലൂട്ടോ എന്നീ മൂന്നു ഗ്രഹങ്ങളെയും പിന്നീട് കണ്ടുപിടിച്ചിട്ടുണ്ട്. അങ്ങനെ ആകെ ഗ്രഹങ്ങളുടെ എണ്ണം ഒൻപതു തന്നെ.
  6. നക്ഷത്രങ്ങൾക്കു ആപേക്ഷികമായി സൂര്യന്റെയും ഗ്രഹങ്ങളുടെയും സഞ്ചാരമാർഗ്ഗത്തെ ക്രാന്തിവൃത്തം - ECLIPTIC- എന്നു പറയുന്നു. ഇതിനെ 12 സമഭാഗങ്ങളായി ഭാഗിച്ചിരിക്കുന്നു. 12 മാസം അഥവാ 12 രാശികൾ. ബാബിലോണിയക്കാരുടെയും യവനക്കാരുടെയും ഭാരതീയരുടെയും വിഭജനരീതി ഒന്നു തന്നെ. പശ്ചാത്തലത്തിൽ കാണുന്ന നക്ഷത്രങ്ങളെ കൂട്ടിയോജിപ്പിച്ച് ചില സാങ്കല്പികരൂപം നൽകി അവയുടെ പേരിലാണ് ഈ രാശികൾ അറിയപ്പെടുന്നത്. ചിങ്ങം(സിംഹം), കന്നി(കന്യക), തുലാം(തുലാസ്) എന്നിങ്ങനെ.
  7. ഗ്രഹങ്ങളുടെ ആപേക്ഷികസ്ഥാനത്തിനനുസരിച്ച് ഋതുക്കളിൽ വരുന്ന മാറ്റം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ സ്ഥാനങ്ങൾ ഗണിച്ച് മുൻകൂട്ടി പ്രവചിക്കാമെന്നും മനുഷ്യൻ കണ്ടു. അങ്ങനെയാണ് പഞ്ചാംഗം നിലവിൽ വന്നത്. ഓരോ ദിവസവും സൂര്യചന്ദ്രന്മാരും ഗ്രഹങ്ങളും ആകാശത്ത് ഏതു സ്ഥാനത്തു കാണും എന്നതാണു് പഞ്ചാംഗം കാണിക്കുന്നത്. മാസം, നാള്, തിഥി, ഗ്രഹനില മുതലായവയാണ്, പഞ്ചാംഗത്തിൽ കൊടുത്തിരിക്കുന്നത്.
  8. രാശിചക്രത്തെ 12 ആയി വിഭജിച്ച് അതിൽ ഏതിലാണ് സൂര്യനെ കാണുന്നത് എന്നതനുസരിച്ച് ആ കാലത്തെ പേരിലുള്ള ചിങ്ങം, കന്നിയാദിമാസം കൊണ്ട് അറിയുന്നു. ഈ രാശിചക്രത്തെ 27നാളുകൾ-ഞാറ്റുവേലകൾ-ആയും തിരിച്ചിട്ടുണ്ട്. അശ്വതി, ഭരണി, കാർത്തിക തുടങ്ങിയവ. ഓരോന്നും ഏതെങ്കിലും നക്ഷത്രത്തിന്റെയോ, നക്ഷത്രക്കൂട്ടത്തിന്റെയോ സ്ഥാനത്താൽ നിർവ്വചിക്കപ്പെടുന്നു. ഇതിൽ ഏതിനുള്ളിലാണോ ചന്ദ്രൻ, അതനുസരിച്ച് ആ ദിവസത്തിന് ആ നാള്-അശ്വതി തുടങ്ങിയ വരുന്നു. ഫെബ്രുവരി 1൹ മകരം 19 ആണ്. ചിത്ര ആണ്. ചിത്ര 1312 നാഴികയുണ്ട്. തിഥി സപ്തമിയാണ്- ഇതെല്ലാം പഞ്ചാംഗത്തിൽ കാണാം. സൂര്യൻ മകരം രാശിയിലാണ്-ചന്ദ്രൻ ചിത്ര നക്ഷത്രത്തിന്റെ സമീപത്തും.
  9. ഈ സ്ഥാനങ്ങൾ ഗണിതീയ സ്ഥാനങ്ങളാണ്. 360 ഡിഗ്രിയെ കൃത്യം 30ഡിഗ്രി വീതം മുറിച്ചോ, 27 ഭാഗങ്ങളായി മുറിച്ചോ അടയാളപ്പെടുത്തുന്ന നക്ഷത്രങ്ങൾ ഇല്ല. സാങ്കല്പിക സ്ഥാനങ്ങളേയുള്ളു.
  10. ഭാരതത്തിന്റെ സമയത്തിന്റെ മാത്രകൾ ഇതായിരുന്നു.-
1 ദിവസം=60 നാഴിക (24 മണിക്കൂർ)
1 നാഴിക=60 വിനാഴിക (24 മിനിട്ട്)
1 വിനാഴിക=60 കല (സെക്കന്റ്)
1 കല = 60 വികല(0.4 സെക്കന്റ്)
1 വികല = 0.07 സെക്കന്റ്
11. കലണ്ടറിൽ (പഞ്ചാംഗത്തിൽ) നോക്കിയാൽ 1161 കുംഭമാസത്തിൽ ഇങ്ങനെയൊരു ഗ്രഹനില കാണാൻ കഴിയും.
thump

വൃത്തത്തിലുള്ള രാശിചക്രത്തെ ചതുരമായി വരച്ചിരിക്കുന്നു. 12 രാശികൾ യഥാക്രമത്തിൽ കുംബത്തിൽ ര, ബു, ശു, ര=രവി, ബു=ബുധൻ, ശു=ശുക്രൻ, ഗു=വ്യാഴം-- മീനം രാശിയിൽ. കു=കുജൻ=ചൊവ്വ, ശ=ശനി--രണ്ടും ധനു രാശിയിൽ. ച=ചന്ദ്രൻ-വൃശ്ചികം രാശിയിൽ സ=സർപ്പൻ=രാഹു; ശി=ശിഖി=കേതു ഇവ രണ്ടും ചാന്ദ്രപഥ-ക്രാന്തിവൃത്ത സന്ധികളാണ്.--ഇവ എപ്പോഴും 180ഡിഗ്രി വ്യത്യാസത്തിൽ സ്ഥിതി ചെയ്യുന്നതു കാണാം.

12. മേല്പറഞ്ഞതെല്ലാം നിരീക്ഷണാത്മക ജ്യോതിശാസ്ത്രമാണ്. നമ്മുടെ പൗരാണികർ നിരീക്ഷണപടുക്കളായിരുന്നു. നിരീക്ഷിത ദത്തങ്ങൾ കൃത്യമായി തലമുറയിൽ നിന്നും തലമുറയിലേക്കു കൈമാറിയിരുന്നു. പ്രശസ്ത ഭാരതീയ ജ്യോതിഷികളാണ് ബ്രഹ്മഗുപ്തൻ, വരാഹമിഹിരൻ, ആര്യഭട്ടൻ, ഭാസ്കരാചാര്യർ തുടങ്ങിയവർ. ഇവരിൽ ആര്യഭട്ടൻ കേരളീയനാണെന്നു കരുതുന്നു. മറ്റു പ്രശസ്ത കേരളീയജ്യോതിഷികളാണ് സംഗ്രാമ(ഇരിങ്ങാലക്കുട) മാധവൻ, വടശ്ശേരി പരമേശ്വരൻ നമ്പൂതിരി, നീലകണ്ഠസോമയാജി തുടങ്ങിയവർ. നിളാനദിയുടെ(ഭാരതപ്പുഴ) മണൽത്തട്ടിൽ മലർന്നു കിടന്നാണ് ഇവർ പലരും നക്ഷത്രനിരീക്ഷണം നടത്തിയിട്ടുള്ളത്.
13. ഗ്രഹനിലകൾ മനുഷ്യജീവിതത്തെ ബാധിക്കുന്നു എന്നു വിശ്വസിക്കുന്നവരുണ്ട്. ആ വിശ്വാസത്തിൽ നിന്നാണ് ജാതകഫലം, വാരഫലം, നല്ലതും ചീത്തയുമായ ദിവസങ്ങൾ മുഹൂർത്തങ്ങൾ തുടങ്ങിയവ രൂപപ്പെടുന്നത്. ഇവയ്ക്കു് യഥാർത്ഥ അനുഭവിക അടിസ്ഥാനവുമില്ലെന്നു കരുതുന്നവരാണ് മിക്ക ശാസ്ത്രജ്ഞന്മാരും.
14. മനുഷ്യൻ ഇന്നു ചന്ദ്രനിൽ കാൽകുത്തിക്കഴിഞ്ഞിരിക്കുന്നു. ശുക്രനിലും ചൊവ്വായിലും അവനയച്ച റോക്കറ്റുകൾ ചെന്നിറങ്ങി. മറ്റു ഗ്രഹങ്ങളുടെ സമീപത്തും എത്തി. ഫലജ്യോതിഷത്തെ ന്യായീകരിക്കാവുന്ന ഒന്നുംതന്നെ കണ്ടുപിടിച്ചിട്ടില്ല.
15. ഉപകരണങ്ങളുട് സഹായത്തോടെ ആധുനികമനുഷ്യൻ നമ്മുടെ പൗരാണികൾക്ക് ഊഹിക്കാൻ പോലും കഴിയാത്ത പലതും കണ്ടുപിടിച്ചിട്ടുണ്ട്. സൗരയൂഥത്തിലെ അംഗങ്ങൾ, നക്ഷത്രങ്ങൽ, ഗാലക്സികൾ, പ്രപഞ്ചമേഘങ്ങൾ, ക്വാസാർ, പൾസാർ, റേഡിയോവികിരണങ്ങൾ, പ്രപഞ്ചവികാസം...........അങ്ങനെ പലതും.

മാനത്തെ നക്ഷത്രങ്ങളെ പരിചയപ്പെടുക വളരെ രസാവഹമാണ്. അവയുടെ പശ്ചാത്തലത്തിൽ ഹാലിയുടെ ചലനം നിരീക്ഷിക്കാം-- പ്രപഞ്ചത്തിന്റെ വലിപ്പത്തെയും പ്രായത്തെയും കുറിച്ച് അത്ഭുതപ്പെടാം.

‌‌‌----

കേന്ദ്രബിന്ദു:- ഗണിതാത്മകജ്യോതിഷത്തിനു പഴക്കമുണ്ട്; ഉപയോഗമുണ്ട്; വളർച്ചയുണ്ട്; --ഫലജ്യോതിഷത്തുനു് ഒരടിസ്ഥാനവുമില്ല.



"https://wiki.kssp.in/index.php?title=ഹാലി_ധൂമകേതുവിനു_സ്വാഗതം&oldid=2679" എന്ന താളിൽനിന്ന് ശേഖരിച്ചത്