അജ്ഞാതം


"ഹാലി ധൂമകേതുവിനു സ്വാഗതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
10,866 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19:37, 10 ഒക്ടോബർ 2013
തിരുത്തലിനു സംഗ്രഹമില്ല
വരി 114: വരി 114:
----
----
'''കേന്ദ്രബിന്ദു:-''' ഭൂമിയുടെ ഉപരിതലത്തിൽ അക്ഷാംശം കൊണ്ടും രേഖാംശം കൊണ്ടും കുറിക്കുന്നതു പോലെ ഖഗോളത്തെ (Declilnation)കൊണ്ടും വിഷുവാംശം (Right Assension)കൊണ്ടും കുറിക്കാവുന്നതാണ്.
'''കേന്ദ്രബിന്ദു:-''' ഭൂമിയുടെ ഉപരിതലത്തിൽ അക്ഷാംശം കൊണ്ടും രേഖാംശം കൊണ്ടും കുറിക്കുന്നതു പോലെ ഖഗോളത്തെ (Declilnation)കൊണ്ടും വിഷുവാംശം (Right Assension)കൊണ്ടും കുറിക്കാവുന്നതാണ്.
----
==ക്ലാസ്-5==
===നക്ഷത്രങ്ങളും നക്ഷത്രഗണങ്ങളും===
# മാനത്തെ നക്ഷത്രങ്ങളെ പല വ്യത്യസ്ത'ഗണ'ങ്ങളായി വേർതിരിച്ചിട്ടുണ്ട്. പൗരാണികമനുഷ്യർ തുടങ്ങിവെച്ചതാണ് ഈ ഏർപ്പാട്. ഇന്ന് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയൻ അംഗീകരിച്ചിട്ടുള്ള വിധി പ്രകാരം ഖഗോളത്തെ ആകെ 88 ഗണങ്ങളായി വിഭജിച്ചിരിക്കുന്നു.
# ഈ ഗണങ്ങളെ പൊതുവിൽ 3 വിഭാഗങ്ങളായി വേർതിരിക്കാം. ക്രാന്തിവൃത്തത്തിൽ രാശിചക്രത്തിൽ കിടക്കുന്ന ഗണങ്ങൾ, ധ്രുവങ്ങൾക്കു സമീപമുള്ള ഗണങ്ങൾ, രണ്ടിനും ഇടയ്ക്കുള്ള ഗണങ്ങൾ.
# ഈ ഗണങ്ങൾക്ക് വിവിധ ജീവികളുടെയും വസ്തുക്കളുടേയും പേരുകൾ നൽകപ്പെട്ടിട്ടുണ്ട്. ചുരുക്കം ചിലവയുടെ കാര്യത്തിലൊഴിച്ച് മറ്റുള്ളവയുടെ കാര്യത്തിലൊന്നും സാദൃശ്യം വ്യക്തമല്ല.
# രാശിചക്രത്തിൽ പെട്ട ഗണങ്ങളാണ് ചിങ്ങം, കന്നി മുതലായവ. അശ്വതി, ഭരണി മുതലായവയിൽ ചിലവ ഒറ്റ നക്ഷത്രങ്ങളാണ്. ചിലവ ഏതാനും നക്ഷത്രങ്ങളുടെ കൂട്ടമാണ്.
# രാശിചക്രത്തിൽ പെട്ട ചിങ്ങം, വൃശ്ചികം, എന്നീ ഗണങ്ങളും ഒറിയോൺ, സപ്തർഷികൾ, കസിയോപ്പിയ (കാശ്യപി) ഔറിഗ (പ്രാജിത) എന്നീ ഗണങ്ങളും സിറിയസ്സ്, പ്രോസിയോൺ, കാസ്റ്റർ, പോളക്സ്, കനേപ്പസ് തുടങ്ങിയ നക്ഷത്രങ്ങളും എളുപ്പത്തിൽ വേർതിരിച്ചറിയാം. കുറച്ചൊന്നു മിനക്കെട്ടാൽ നക്ഷത്ര ചാർട്ടുകളുടെ സഹായത്തോടെ മിക്ക ഗണങ്ങളും ശോഭയുള്ള നക്ഷത്രങ്ങളും കണ്ടുപിടിക്കാം. രാത്രിയിൽ മാനം നോക്കി ഇവ കണ്ടുപിടിക്കുകയെന്നത് അത്യന്തം രസാവഹമായ ഒരു ഹോബിയാണ്.
# നക്ഷത്രങ്ങളിൽ ചിലവയ്ക്കൊക്കെ പേരുകളുണ്ട്--ലാറ്റിനിലും, സംസ്കൃതത്തിലും, മലയാളത്തിലും. എല്ലാ നക്ഷത്രങ്ങൾക്കും പേർ കൊടുക്കാൻ പറ്റില്ല. അതിനാൽ ശോഭയുടെ ക്രമത്തിൽ ഓരോ ഗണത്തിലെയും നക്ഷത്രങ്ങൾക്ക് α, β, γ... തുടങ്ങിയ ഗ്രീക്ക് അക്ഷരങ്ങളും 1, 2, 3.... തുടങ്ങിയ സംഖ്യകളും ഗണനാമവും ഉപയോഗിച്ച് പേർ നൽകുന്നു. α ഒറിയോണിസ് എന്നു പറഞ്ഞാൽ ഓറയോൺ ഗണത്തിലെ α-ഒന്നാമത്തെ നക്ഷത്രം, γ ഉഴ്സാമെജോറിസ് എന്നു പറഞ്ഞാൽ സപ്തർഷി (ഉഴ്സാമേജർ) ഗണത്തിലെ മൂന്നാമത്തെ (ശോഭയിൽ) നക്ഷത്രം എന്നർത്ഥം.
# ആദ്യകാലത്ത് ശോഭമതിക്കുന്നതിൽ വന്ന ചില വ്യത്യാസങ്ങൾ കാരണം ചില നക്ഷത്രങ്ങളുടെ ക്രമത്തിൽ ചില്ലറ വ്യത്യാസങ്ങൾ വന്നിട്ടുണ്ട്. ഉദാ;- αയേക്കാൾ β നക്ഷത്രം ശോഭയുള്ളതാവുക.
# നക്ഷത്രങ്ങളുടെ ശോഭ "കാന്തിമാനം" എന്ന രാശി കൊണ്ടു കുറിക്കുന്നു. ആദ്യകാലത്ത് വെറും കണ്ണുകൊണ്ടുള്ള മതിപ്പുമാത്രമാണ് ഇതിനാധാരമായിരുന്നത്. ഏറ്റവും പ്രകാശമുള്ളവയുടെ കാന്തിമാനം 1 എന്നും ഏറ്റവും കുറഞ്ഞവയുടെ--വെറും കണ്ണുകൊണ്ട് കഷ്ടിച്ചു മാത്രം കാണാവുന്നവയുടെ--കാന്തിമാനം 6 എന്നും എടുത്തു. യഥാർത്ഥത്തിൽ ഈ കാന്തിമാനങ്ങൾ തമ്മിൽ ഉള്ള അന്തരം ഏതാണ്ട് 100 മടങ്ങായിരുന്നു. അങ്ങനെ കാന്തിമാനം 5 എന്നത് 6ന്റെ 2.512 മടങ്ങ് അതിന്റെ 2.512 മടങ്ങ് 4.... എന്നിങ്ങനെ നിജപ്പെടുത്തി. ശോഭയുള്ള നക്ഷത്രങ്ങളിൽ തന്നെ ചിലതിനു് കൂടുതൽ ശോഭയുണ്ട്. അവയുടെ കാന്തിമാനം 1-ൽ കുറവാണ്. ചിലവയുടെത് പൂജ്യത്തിൽ കുറവും ഏറ്റവും ശോഭയുള്ള സിറിയസ്സിന്റേത്--1.7 അടുത്തത് അഗസ്ത്യൻ--കാനോപ്പസ്--0.72.
# നക്ഷത്രങ്ങളുടെ കാണപ്പെടുന്ന കാന്തിമാനം അവയുടെ യഥാർത്ഥ ശോഭയെ വെളിപ്പെടുത്തുന്നുല്ല. അവ വ്യത്യസ്ത ദൂരത്തിലാണ് സ്ഥിതിചെയ്യുന്നത്. എല്ലാ നക്ഷത്രങ്ങളുടെയും ഒരു നിശ്ചിതദൂരത്തിൽ വച്ച് അവയുടെ കേവല കാന്തിമാനങ്ങൾ തുലനം ചെയ്യാം. ഇതിനു ശാസ്ത്രജ്ഞർ അംഗീകരിച്ചിട്ടുള്ള ദൂരം 10 പാർസെക് അഥവാ 32.6 പ്രകാശവർഷം ആണ്. ഈ ദൂരത്തിൽ സൂര്യനെ കഷ്ടിച്ചേ കാണാൻ കഴിയൂ. ചില നക്ഷത്രങ്ങൽ ചന്ദ്രനോളമില്ലെങ്കിലും അതിനടുത്ത ശോഭ കാണും.
# ഭൂമിയുടെ ഭ്രമണപഥത്തിന്റെ വ്യാസം 30 കോടി കി.മീറ്റർ--വ്യാസാർദ്ധം 15 കോടി കി.മീറ്റർ ഒരു സെക്കന്റ് ഉൾക്കൊള്ളിക്കുന്നതിന് എത്ര ദൂരം വേണമോ അതാണ് പാർസെക്. സെക്കന്റിൽ 2.998 ലക്ഷം കി.മീറ്റർ വേഗത്തിൽ ഒരു കൊല്ലം കൊണ്ട് പ്രകാശം സഞ്ചരിക്കുന്ന ദൂരമാണ് പ്രകാശവർഷം. ഇത് ഏതാണ്ട് 10 ലക്ഷം കോടി കി.മീറ്ററാണ്. ഒരു പാർസെക് ഏതാണ്ട് 32 ലക്ഷം കോടി കി.മീറ്ററും (3.26 പ്രകാശവർഷം). ഈ ദൂരം ഒരു സെക്കന്റ് ഉൾക്കൊള്ളിക്കുന്നു. ഏറ്റവും അടുത്ത നക്ഷത്രം സൂര്യനാണ്. അതിലേക്ക് 8പ്രകാശ മിനിറ്റ് ദൂരമുണ്ട്. അടുത്തതിലേക്ക് 4.2 പ്രകാശവർഷവും.
# നക്ഷത്രങ്ങൾക്ക് പല നിറങ്ങൾ ഉള്ളതായി കാണാം. ചെമപ്പ്, വെള്ള, മഞ്ഞ, നീല ഇത്യാദി. അവയുടെ ഉപരിതല താപനിലയാണ് ഇതിനെ നിർണ്ണയിക്കുന്നത്. താപനില കൂടുന്നതിനനുസരിച്ച് നിറം ചെമപ്പിൽ നിന്നും നീലയിലേക്കു മാറുന്നു.
# നക്ഷത്രങ്ങളെ വർഗ്ഗീകരിക്കുന്നതിൽ നിറം, താപനില ഒരു പ്രധാനരാശിയാണ്. വലുപ്പമാണ് മറ്റൊരു രാശി. അങ്ങനെ സാധാരണ നക്ഷത്രങ്ങൾ, നീലനക്ഷത്രങ്ങൾ, വെള്ളക്കുള്ളന്മാർ, ചെമന്ന ഭീമന്മാർ....എന്നിങ്ങനെ പലതരം നക്ഷത്രങ്ങളും  കിട്ടുന്നു.
# ഇതു കൂടാതെ ഇരട്ടനക്ഷത്രങ്ങളും ബഹുലനക്ഷത്രങ്ങളും ഉണ്ട്. അവ പൊതുവായ ഒരു ഗുരുത്വകേന്ദ്രത്തിനു ചുറ്റും കറങ്ങുന്നു. ശോഭയിൽ മാറ്റം വരുന്ന ചില നക്ഷത്രങ്ങളും ഉണ്ട്.
----
'''കേന്ദ്രബിന്ദു:-''' നക്ഷത്രങ്ങളെ ഗണങ്ങളായി തിരിച്ചിരിക്കുന്നു--ഇവയെ വേർതിരിച്ചറിയാം--വ്യത്യസ്ത നിറവും ശോഭയും ഉള്ള നക്ഷത്രങ്ങളുണ്ട്.
----
----


776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3011" എന്ന താളിൽനിന്ന് ശേഖരിച്ചത്