അജ്ഞാതം


"ഹാലി ധൂമകേതുവിനു സ്വാഗതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
5,526 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  08:24, 21 ഒക്ടോബർ 2013
തിരുത്തലിനു സംഗ്രഹമില്ല
വരി 134: വരി 134:
----
----
'''കേന്ദ്രബിന്ദു:-''' നക്ഷത്രങ്ങളെ ഗണങ്ങളായി തിരിച്ചിരിക്കുന്നു--ഇവയെ വേർതിരിച്ചറിയാം--വ്യത്യസ്ത നിറവും ശോഭയും ഉള്ള നക്ഷത്രങ്ങളുണ്ട്.
'''കേന്ദ്രബിന്ദു:-''' നക്ഷത്രങ്ങളെ ഗണങ്ങളായി തിരിച്ചിരിക്കുന്നു--ഇവയെ വേർതിരിച്ചറിയാം--വ്യത്യസ്ത നിറവും ശോഭയും ഉള്ള നക്ഷത്രങ്ങളുണ്ട്.
----
==ക്ലാസ്:-6==
===സൂര്യൻ ഒരു സാധാരണ നക്ഷത്രം===
# നക്ഷത്രങ്ങളെ പറ്റി പൊതുവായി പഠിക്കാൻ തുടങ്ങുന്നതിനു മുമ്പ് നമുക്ക് ഏറ്റവും അടുത്തുള്ളതും നമ്മുടെ ഊർജ്ജ(അന്ന)ദാതാവുമായ സൂര്യനെ പറ്റി പഠിക്കാം. കാരണം നമ്മുടെ ജീവിതത്തെ അതു സാരമായി ബാധിക്കുന്നു.
# സൂര്യനെ ടെലസ്കോപിലൂടെയോ ബൈനോക്കുലറിലൂടെയോ നേരിട്ടു നോക്കരുത്. കണ്ണു പൊട്ടിപ്പോകും. സൗരബിംബത്തിൽ കാണുന്ന സവിശേഷതകൾ: ഇരുണ്ട പാടുകൾ(കളങ്കങ്ങൾ) ഈ കളങ്കങ്ങളുടെ ചാക്രികമായ ഏറ്റക്കുറച്ചിൽ -11 വർഷ ചക്രം- ഭൂമിയിലെ കാലാവസ്ഥയിൽ ഇതു പ്രതിഫലിപ്പിക്കപ്പെടുന്നു. സൂര്യന്റെ ഭ്രമണം-എല്ലാ ഭാഗവും ഒരേ വേഗത്തിലല്ല തിരിയുന്നത്.- ശരാശരി ഭ്രമണകാലം സൂര്യ കളങ്കങ്ങൾ കറക്കവേഗം നിർണ്ണയിക്കാൻ സഹായിക്കുന്നു.
# കളങ്കങ്ങൾക്കു പുറമേ ചൂട്ടുകൾ(faculac) "മണികൾ" മുതലായവയും സൗരബിംബത്തിൽ കാണാം. കാന്തികകൊടുങ്കാറ്റുകൾ സൂര്യനിൽ ധാരാളമാണ്.
# നാം കാണുന്ന സൗരബിംബത്തെ ഫോട്ടോസ്പിയർ അഥവാ പ്രഭാമണ്ഡലം എന്നു പറയുന്നു. അതിനു പുറമെ വർണ്ണമണ്ഡലം(ക്രോമോസ്ഫിയർ), കൊറോണ എന്നിവയുമുണ്ട്. വർണ്ണമണ്ഡലത്തിലെ മൂലകങ്ങൾ പ്രഭാമണ്ഡലത്തിൽ നിന്നു വരുന്ന പ്രകാശത്തിലെ വിവിധ തരംഗങ്ങളെ അവശോഷിപ്പിച്ച് സ്പെക്ട്രത്തിൽ അവശോഷണരേഖകൾ സൃഷ്ടിക്കുന്നു.
# സൂര്യൻ സജീവമായ ഒരു ഗോളമാണ്. പല തരത്തിലുള്ള ആളലുകൾ, സൗരനാക്കുകൾ, പ്രൊമിനൻസുകൾ, വിസ്ഫോടനങ്ങൾ എന്നിവ കാണാം.
# സൂര്യനിൽ നിന്നു പലതരത്തിലുള്ള കണങ്ങളുടെ ഒരു പ്രവാഹമുണ്ട്. ഇതിനെ സൗരവാതം എന്നു പറയും. ധൂമകേതുവിനു വാൽജനിക്കുന്നതിനുള്ള പ്രധാന കാരണം ഇതാണ്--ഭൂമിയിലെ വിവിധ കാന്തികപ്രതിഭാസങ്ങളെയും ഇതു ബാധിക്കുന്നു.
# സൂര്യന്റെ വ്യാസം ഏതാണ്ടു 14 ലക്ഷം കി.മീറ്ററാണ്. അതിന്റെ അന്തർഭാഗം എങ്ങനെയിരിക്കുന്നുവെന്ന് പഠിക്കാൻ പറ്റില്ല(നേരിട്ട്). നിഗമിച്ചെടുക്കാനെ പറ്റു. കേന്ദ്രത്തിലെ താപനില ഏതാണ്ട് 150ലക്ഷം ഡിഗ്രി വരുമെന്നെ മതിച്ചിരിക്കുന്നു. ഈ താപനിലയിൽ അണുകേന്ദ്രങ്ങൾ തമ്മിൽ സംയോജനം നടക്കുന്നു. ഹൈഡ്രജൻ അണുകേന്ദ്രങ്ങൾ കൂടിച്ചേർന്നു ഹീലിയം ഉണ്ടാകുന്നു--ഫ്യൂഷൻ പ്രകൃയ--ഇതിൽ നിന്നുണ്ടാകുന്ന ഊർജ്ജമാണ് സൂര്യന്റെ ഊർജ്ജ ഉറവിടം. ഈ പ്രതിപ്രവർത്തനം തന്നെയാണ് ഹൈഡ്രജൻ ബോംബിന്റെയും ആധാരം.
# സൂര്യനിൽ ഓരോ സെക്കന്റിലും 40ലക്ഷം ടൺ ഹൈഡ്രജൻ ഹീലിയമായി മാറുന്നുണ്ട്. ഹൈഡ്രജൻ ബോംബിലാകട്ടെ ഏതാനും കി.ഗ്രാം ഹൈഡ്രജനാണ് ഹീലിയമായി മാറുന്നത്.
----
'''കേന്ദ്രബിന്ദു:-''' സൂര്യൻ അത്യന്തം സജീവമായ ഒരു ഗോളമാണ്. അണുസംയോജനപ്രകൃയകളാണ് അതിന്റെ എല്ലാ ചൈതന്യത്തിന്റെയും ഉറവിടം.
----
----


776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3098" എന്ന താളിൽനിന്ന് ശേഖരിച്ചത്