അജ്ഞാതം


"ഹാലി ധൂമകേതുവിനു സ്വാഗതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
8,315 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13:16, 11 നവംബർ 2013
തിരുത്തലിനു സംഗ്രഹമില്ല
വരി 165: വരി 165:
----
----
'''കേന്ദ്രബിന്ദു:-''' നക്ഷത്രങ്ങൾക്ക് ഒരു പരിണാമമുണ്ട്. ഈ പരിണാമഗതി തുടക്കത്തിലേ ഉണ്ടായിരുന്ന ദ്രവ്യമാനത്തിൽ നിശ്ചയിക്കപ്പെടുന്നു. അന്ത്യം ശ്വേതവാമനൻ, ന്യൂട്രോൺ ദ്വാരം എന്നിവയൊക്കെ ആകാം.
'''കേന്ദ്രബിന്ദു:-''' നക്ഷത്രങ്ങൾക്ക് ഒരു പരിണാമമുണ്ട്. ഈ പരിണാമഗതി തുടക്കത്തിലേ ഉണ്ടായിരുന്ന ദ്രവ്യമാനത്തിൽ നിശ്ചയിക്കപ്പെടുന്നു. അന്ത്യം ശ്വേതവാമനൻ, ന്യൂട്രോൺ ദ്വാരം എന്നിവയൊക്കെ ആകാം.
----
==ക്ലാസ്-8==
===അപരിചിത ആകാശം===
# ആകാശത്തിൽ നമുക്കു പരിചിതമായ വസ്തുക്കൾക്കു പുറമെ അപരിചിതമായ ചില വസ്തുക്കളുമുണ്ട്. പരിചിതമുഖങ്ങൾക്കു തന്നെ അപരിചിതമുഖങ്ങളുമുണ്ട്. നാം ഇതുവരെ നക്ഷത്രങ്ങളെ പറ്റി പറഞ്ഞതെല്ലാം അവയിൽ നിന്നു കിട്ടുന്ന ദൃശ്യപ്രകാശത്തെ അടിസ്ഥാനപ്പെടുത്തിയാണ്.
# എന്നാൽ അതിവിപുലമായ വിദ്യുത്കാന്തികസ്പെക്ട്രത്തിലെ നേരിയ ഒരു ബാന്റ് മാത്രമാണ് ദൃശ്യപ്രകാശം. ഗാമാരശ്മികൾ, എക്സ് രശ്മികൾ, അൾട്രാവയലറ്റ് രശ്മികൾ,ഇൻഫ്രാറെഡ് രശ്മികകൾ, റേഡിയോ തരംഗങ്ങൾ ഇവയെല്ലാം വിദ്യുത്കാന്തിക തരംഗങ്ങളാണ്.
# നമ്മുടെ കണ്ണുകൊണ്ട് കാണാൻ പറ്റില്ലെങ്കിലും ഇവയ്ക്കോരോന്നിനും പ്രത്യേകം പ്രത്യേകം സംവേദനകരങ്ങളായ ഫോട്ടോഗ്രാഫിക് പ്ലേറ്റുകളിൽ ഇവ പിടിച്ചെടുക്കാവുന്നതാണ്. അങ്ങനെ കിട്ടുന്ന നഭസ്സിന്റെ ചിത്രങ്ങൾ നാം വെറും കണ്ണുകൊണ്ടു കാണുന്ന ചിത്രത്തിൽ നിന്നും വിഭിന്നമായിരിക്കും.
# അങ്ങനെ പ്രാകാശിക ടെലസ്കോപുകൾക്കു പുറമെ ഇന്ന് അതിഭീമങ്ങളായ റേഡിയോ ടെലസ്കോപുകളും ഉണ്ട്. മിക്കവാറും എല്ലാ നക്ഷത്രങ്ങളും ശക്തമോ ദുർബലമോ ആയ റേഡിയോ തരംഗങ്ങളെ പുറത്തു വിടുന്നു. റേഡിയോ ജ്യോതിശാസ്ത്രം ഒട്ടേറെ പേരെ ആകർഷിക്കാൻ തുടങ്ങി.
# റേഡിയോ നക്ഷത്രങ്ങളെ തേടവേ ആണ് അസാധാരണങ്ങളായ പല പൾസാറുകളും കണ്ടുപിടിക്കപ്പെട്ടത്. ഇവ ഊഹിക്കാനാവാത്തത്ര കൃത്യതയോടെ ഒരു സെക്കന്റിന്റെ ഒരു കോടിയിൽ ഒരംശം പോലും മാറ്റം വരാതെ റേഡിയോ സ്പന്ദങ്ങൾ പുറത്തുവിട്ടുകൊണ്ടിരിക്കുന്നു. ആവർത്തനകാലം 0.03 സെക്കന്റു മുതൽ 3-4 സെക്കന്റുവരെയുണ്ട്. ഈ കുറഞ്ഞ ആവർത്തനകാലവും സൂക്ഷ്മതയും വിസ്മയാവഹമാൺ്.
# സ്പന്ദങ്ങൾ പുറപ്പെടുവിക്കുന്ന നക്ഷത്രങ്ങൽ Pulsating Stars- പൾസാറുകൾ എന്നു വിളിച്ചു. പൾസാറുകൾ ന്യൂട്രോൺ നക്ഷത്രങ്ങളാണ് എന്നാണ് ഇന്നു കരുതുന്നത്.
# നിലാവും മഴക്കാറും ഇല്ലാത്ത രാത്രികളിൽ ആകാശത്ത് നീണ്ടുകിടക്കുന്നതായി കാണുന്ന നേർത്ത മേഘത്തെ ആകാശഗംഗ അഥവാ ക്ഷീരപഥം എന്നു പറയുന്നു. ഈ ഗാലക്സിയിലെ ഒരു ശരാശരി നക്ഷത്രം മാത്രമാണ് സൂര്യൻ.
# ടെലസ്കോപിലൂടെ നോക്കിയാൽ ഇതിൽ എണ്ണിയാലൊടുങ്ങാത്ത നക്ഷത്രങ്ങൾ കാണാം. വളഞ്ഞ സർക്കിളാകൃതിയിലുള്ള രണ്ടു ഭുജങ്ങളിലായാണ് ഈ നക്ഷത്രങ്ങൾ വിതരണം ചെയ്തിട്ടുള്ളത്. ഒരറ്റത്തുനിന്നു നോക്കുമ്പോൾ അതിഭീമമായ വെള്ളയപ്പം പോലിരിക്കും. വ്യാസം ഒരു ലക്ഷം പ്രകാശവർഷം. നടുവിലെ കനം 20,000 പ്രകാശവർഷം. വക്കിലെ കനം ഏതാണ് 60 പ്രകാശവർഷം. കേന്ദ്രത്തിൽ നിന്ന് സൂര്യനിലേക്ക് ഏതാണ് 30.000 പ്രകാശവർഷം.
# ഈ ഗാലക്സി കറങ്ങുന്നു. 22 കൊല്ലത്തിലൊരിക്കൽ. നമ്മുടെ സൗരയൂഥത്തിന്റെ ചലനവേഗത 300കി.മീ/സെ. മണിക്കൂറിൽ 10ലക്ഷം കി.മീറ്റർ.
# ആൻഡ്രോമീഡ ഗണത്തിലും നോർമഗണത്തിലും തുക്കാനഗണത്തിലും കാണുന്ന മങ്ങിയ നക്ഷത്രപ്പൊട്ടുകൾ ഇത്തരം ഗാലക്സികളാണ്. ടെലസ്കോപുകൊണ്ടു നോക്കിയാൽ കാണാം. നമ്മുടെ ഗാലക്സിക്കു വെളിയിൽ വെറും കണ്ണുകൊണ്ട് കാണാവുന്ന വസ്തുക്കൾ ഇവ മാത്രമാണ്. ടെലസ്കോപിലൂടെ നോക്കുമ്പോൾ കോടിക്കണക്കിനു ഗാലക്സികൾ കാണാം. പല വലിപ്പത്തിലും രൂപത്തിലും ഉള്ളവ.
# കൂടുതൽ കൂടുതൽ ശക്തങ്ങളായ ടെലസ്കോപുകൾ കൂടുതൽ കൂടുതൽ അകലെയുള്ള ഗാലക്സികൾ കാണിച്ചു തരുന്നു. കൂടാതെ കാഴ്ചയിൽ നക്ഷത്രം പോലിരിക്കുന്നതും എന്നാൽ ഗാലക്സികളേക്കാൾ പ്രകാശവും ഊർജ്ജവും റേഡിയോ തരംഗങ്ങൾ പുറത്തു വിടുന്നതും കൂടുതൽ ദൂരെയുള്ളതുമായ ചില വസ്തുക്കളെയും കാണിച്ചുതരുന്നു. ഇവയെ ക്വാസാറുകൾ എന്നു വിളിക്കുന്നു. എന്താണ് ഈ ക്വാസാറുകൾ? അതിന്റെ ഊർജ്ജ ഉറവിടങ്ങൾ എന്ത്? വ്യക്തമായ ഉത്തരമൊന്നുമില്ല.
# അസാധാരണങ്ങളായ അനേകം പ്രതിഭാസങ്ങൾ നിറഞ്ഞതാണ് ആകാശം. ഏതാണ്ട് 1600കോടി പ്രകാശവർഷം അകലെയുള്ള വസ്തുക്കൾ--ഒരു ക്വാസാർ--വരെ കണ്ടുപിടിച്ചിട്ടുണ്ട്.
----
'''കേന്ദ്രബിന്ദു:-''' പുതിയ ഉപകരണങ്ങൾ പുതിയ വിജ്ഞാനം നൽകുന്നു. പ്രപഞ്ചത്തിന്റെ ചക്രവാളം അനന്തമായി നീളുന്നു.
----
----


776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3398" എന്ന താളിൽനിന്ന് ശേഖരിച്ചത്