ഹാലി ധൂമകേതുവിനു സ്വാഗതം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
23:47, 8 സെപ്റ്റംബർ 2013-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajiarikkad (സംവാദം | സംഭാവനകൾ) ('{{Infobox book | name = ഹാലി ധൂമകേതുവിനു സ്വാഗതം | image = ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഹാലി ധൂമകേതുവിനു സ്വാഗതം
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഷ മലയാളം
വിഷയം ജ്യോതിശാസ്ത്രം
സാഹിത്യവിഭാഗം പഠനക്കുറിപ്പുകൾ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം മാർച്ച്, 1986

ക്ലാസ് 1

ഹാലിക്കു വരവേൽപ്

  1. നാം ഹാലിധൂമകേതുവിനു വരവേൽപു നൽകുകയാണു്.
  2. ന്യൂട്ടന്റെ ഗുരുത്വാകർഷണ സിദ്ധാന്തത്തെയും ഖവസ്തുക്കളുടെ ഗതിതന്ത്രത്തെയും സംശയാതീതമായി ഉറപ്പിച്ചത് ഈ ധൂമകേതുവിനെ കുറിച്ചുള്ള പഠനമാണു്.
  3. വീണ്ടും പ്രത്യക്ഷപ്പെടുമെന്നും അതെന്നായിരിക്കുമെന്നും ആദ്യമായി പ്രവചിക്കപ്പെട്ടത് ഈ ധൂമകേതുവിന്റെ കാര്യത്തിലാണു്.
  4. താരതമ്യേന ഹ്രസ്വമായ-76 മുതൽ 80 കൊല്ലം വരെ- കാലയളവിൽ ആവർത്തിച്ചാവർത്തിച്ച് പ്രത്യക്ഷപ്പെടുന്ന വലിയ ഒരു ധൂമകേതു ഇതാണു്.
  5. അങ്ങനെയുള്ള ഈ ധൂമകേതു ബഹിരാകാശയുഗം ആരംഭിച്ച ശേഷം ആദ്യമായാണു് നമ്മുടെ അടുത്തെത്തുന്നത്. അതിനെ പറ്റി പഠിക്കാൻ അതിവിപുലമായ ഒരു സാർവ്വദേശീയപരിപാടി തന്നെ ആസൂത്രണം ചെയ്തിട്ടുണ്ടു്. അഞ്ചു ബഹിരാകാശയാനങ്ങളാണു് അതിലേക്ക് പോകുന്നതു്. മറ്റൊരു ഖവസ്തുവിനെ പറ്റി പഠിക്കാനും ഇത്ര വിപുലമായ ആസൂത്രണം നടന്നിട്ടില്ല.
  6. ഇത്രയും പ്രശസ്തിയും പ്രാധാന്യവും ഉണ്ടെങ്കിലും ഹാലി ധൂമകേതുവിനെ നാം കാണുന്ന കോണം അതിന്റെ വാലിന്റെ നെടുകെ ആകയാലും കുറുകെ അല്ലാത്തതിനാലും വാൽ ഏറ്റവും വലുതാകുന്ന സമയത്ത് സൂര്യന്റെ അതേ ദിശയിലാകയാലും ദൃശ്യം ഒട്ടും ഗംഭീരമായിരിക്കുകയില്ല.
  7. ഏപ്രിൽ 5മുതൽ 10വരെ തീയതികളിലാണ് ഏറ്റവും നന്നായി കാണാൻ സാദ്ധ്യത. എങ്കിലും അക്കാലത്ത് ഭൂമിയുടെ സ്ഥാനത്തിന്റെ പ്രത്യേകത കാരണം "ഭംഗിയുള്ളകാഴ്ച"ക്കൊന്നും സാദ്ധ്യതയില്ല. മാർച്ചു പകുതി മുതൽ സൂര്യോദയത്തിനു കുറെ മുൻപ് ധനു, വൃശ്ചികം എന്നീ രാശികൾക്കു സമീപം ധൂമകേതുവിനെ കാണാവുന്നതാണ്

കേന്ദ്രബിന്ദു:- ധൂമകേതു വിപദ്സൂചകമല്ല-


"https://wiki.kssp.in/index.php?title=ഹാലി_ധൂമകേതുവിനു_സ്വാഗതം&oldid=2465" എന്ന താളിൽനിന്ന് ശേഖരിച്ചത്