"KERALA RALLY FOR SCIENCE" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 5: വരി 5:
==KERALA RALLY FOR SCIENCE -2017==
==KERALA RALLY FOR SCIENCE -2017==


#കേരളം_ശാസ്ത്രത്തോടൊപ്പം


===ശാസ്ത്രവാരം - Science Week Nov 7 to 14===
===ശാസ്ത്രവാരം - Science Week Nov 7 to 14===

20:56, 20 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

കേരളം ശാസ്ത്രത്തോടൊപ്പം


KERALA RALLY FOR SCIENCE -2017

ശാസ്ത്രവാരം - Science Week Nov 7 to 14

കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും (Kerala State Council for Science, Technology & Environment) കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റേയും നേതൃത്വത്തിൽ *സി വി രാമന്റെ ജന്മദിനം, മേരി ക്യൂറിയുടെ 150-ജന്മവാർഷികം* എന്നിവ ചേർന്നു വരുന്ന നവമ്പർ 7 മുതൽ ജവർലാൽ നെഹ്രുവിന്റെ ജന്മദിനമായ *നവംബർ 14*വരെയുള്ള ഒരാഴ്ച ശാസ്ത്രാവബോധ വാരമായി ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ്

  • നവംബർ 7*ന് എല്ലാ ജില്ലകളിലും ഔപചാരിക ഉദ്ഘാടനം ഒരു പൊതു പരിപാടിയായി നടത്തും. തുടർന്നുള്ള ദിവസങ്ങളിൽ വിദ്യാലയങ്ങളിലും കലാലയങ്ങളിലും മറ്റിടങ്ങളിലും വ്യാപക മായി പ്രപഞ്ചം, ജീവൻ എന്നീ വിഷയങ്ങളിൽ മൾട്ടി മീഡിയ അവതരണങ്ങളോടെ ക്ലാസ്സുകൾ, ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞർ അവർ നടത്തുന്ന പ്രവർത്തനങ്ങൾ പൊതു ജനങ്ങൾക്ക് വിശദീകരിച്ചു കൊടുക്കുന്ന ശാസ്ത്രജാലകം പരിപാടി, വിദ്യാർത്ഥികളുടെ ശാസ്ത്ര ഗവേഷണ സ്ഥാപന സന്ദർശനം, വനിതാ ശാസ്ത്രജ്ഞർ, അവർ അനുഭവിച്ച പ്രതിസന്ധികൾ, അതിന് പരിഹാരം കാണേണ്ടതെങ്ങനെ എന്നീ കാര്യങ്ങളുടെ അവതരണങ്ങൾ അടങ്ങിയ സ്ത്രീകൾ ശാസ്ത്ര രംഗത്ത് എന്ന പേരിൽ സിമ്പോസിയം, വാക്സിനേഷൻ, ജൈവകൃഷി എന്നീ വിഷയങ്ങളിൽ ശാസ്ത്ര സംവാദങ്ങൾ തുടങ്ങി വിവിധ പ്രവർത്തനങ്ങൾ നടക്കും.

KERALA RALLY FOR SCIENCE -2017

  1. കേരളം_ശാസ്ത്രത്തോടൊപ്പം

Nov 14

നവംബർ 14ന് എല്ലാ വിദ്യാലയങ്ങളിലും ശിശുദിനറാലിയും ജില്ലാ കേന്ദ്രങ്ങളിൽ റാലി ഫോർ സയൻസ് എന്ന പേരിൽ ഘോഷയാത്രയും. 'കേരളം ശാസ്ത്രത്തോടൊപ്പം' എന്നതായിരിക്കും ഈ റാലിയുടെ കേന്ദ്ര വിഷയം. കോഴിക്കോട് സംഘടിപ്പിക്കുന്ന റാലി *മുഖ്യമന്ത്രി പിണറായി വിജയൻ* ഉദ്ഘാടനം ചെയ്യും.

വിദ്യാർത്ഥികളും, ഗവേഷകരും , അധ്യാപകരും ,തൊഴിലാളികളും അടക്കം ജനങ്ങൾ ശാസ്ത്രത്തിന് വേണ്ടി തെരുവിലിറങ്ങും...

"https://wiki.kssp.in/index.php?title=KERALA_RALLY_FOR_SCIENCE&oldid=6418" എന്ന താളിൽനിന്ന് ശേഖരിച്ചത്