KPAC

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
The printable version is no longer supported and may have rendering errors. Please update your browser bookmarks and please use the default browser print function instead.

കെ പി എ സി ( കേരളാ പീപ്പിൾസ് ആർട്സ് ക്ലബ്) കേരളത്തിലെ ഒരു പ്രഫഷണൽ നാടക സംഘമാണ്. ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനവുമായി അനുഭാവമുള്ള ചില വ്യക്തികൾ ചേർന്ന് 1950 കളിലാണ് ഈ നാടകസംഘം രൂപീകരിച്ചത്. കമ്മ്യൂണിസ്റ്റ് ചിന്തകളെ ജനങ്ങളിലെത്തിക്കുന്നതിൽ ഈ സംഘം വളരെയധികം പങ്കുവഹിച്ചു.

1951 ൽ അവരുടെ ആദ്യ നാടകമായ എന്റെ മകനാണ് ശരി അവതരിപ്പിച്ചു. ആ നാടകത്തിലെ ഗാനരചന നിർവ്വഹിച്ചത് പുനലൂർ ബാലനായിരുന്നു. രണ്ടാമത്തെ നാടകമായ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി 1952 ൽ പുറത്തിറങ്ങി. മലയാള നാടക ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു അത്. പ്രശസ്ത നാടകകൃത്ത് തോപ്പിൽ ഭാസിയാണ് ആ നാടകത്തിന്റെ രചയിതാവ്. അദ്ദേഹം ഒളിവിലായിരുന്ന കാലത്താണ് ഈ നാടകം രചിക്കുന്നത്. ഈ നാടകത്തിന് ലഭിച്ച ജനസമ്മിതി കെ.പി.എ.സി.യെ കേരളത്തിലെ പ്രധാന നാടകസംഘമാക്കി മാറ്റി.[1]

കെ.പി.എ.സി.യുടെ നാടകങ്ങൾ, കഥാപ്രസംഗങ്ങൾ മുതലായവ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയിൽ മുഖ്യപങ്ക് വഹിച്ചു.[2]

നാടകങ്ങൾ

നാടകങ്ങൾ കൊല്ലം രചയിതാവ്
എന്റെ മകനാണ് ശരി 1951 ജി. ജനാർദനക്കുറുപ്പ്, എൻ. രാജഗോപാലൻ നായർ
നിങ്ങളെന്നെ കമ്മ്യുണിസ്റ്റ് ആക്കി 1952 തോപ്പിൽ ഭാസി
സർവ്വേക്കല്ല് തോപ്പിൽ ഭാസി
ശുദ്ധികലശം 2011‌
പുതിയ ആകാശം പുതിയ ഭൂമി ---- തോപ്പിൽ ഭാസി
ശരശയ്യ ---------- തോപ്പിൽ ഭാസി
യുദ്ധകാണ്ഡം ---- തോപ്പിൽ ഭാസി
മുടിയനായ പുത്രൻ --- തോപ്പിൽ ഭാസി
അശ്വമേധം ----- തോപ്പിൽ ഭാസി
മൂലധനം ------ തോപ്പിൽ ഭാസി
ഇരുമ്പുമറ ------ പൊങ്കുന്നം വർക്കി
കൂട്ടുകുടുംബം ------ തോപ്പിൽ ഭാസി
തുലാഭാരം ------ തോപ്പിൽ ഭാസി
ഇന്നലെ ഇന്നു നാളെ ------ തോപ്പിൽ ഭാസി
മാനസപുത്രി ------ കണിയാപുരം രാമചന്ദ്രൻ
ഉദ്യോഗപർവ്വം ------ വൈക്കം ചന്ദ്രശേഖരൻ നായർ
യന്ത്രം സുദർശനം ------ ഏ. എൻ. ഗണേഷ്
ഭരത ക്ഷേത്രം ------ ഏ. എൻ. ഗണേഷ്
മന്വന്തരം ------ എൻ. എൻ. പിള്ള
എനിക്കു മരണമില്ല ------ കണിയാപുരം രാമചന്ദ്രൻ
സഹസ്രയോഗം ------ ശ്രീമൂലനഗരം വിജയൻ
ലയനം ------ ഏ. എൻ. ഗണേഷ്
ഭഗവാൻ കാലു മാറുന്നു ------ കണിയാപുരം രാമചന്ദ്രൻ
കയ്യും തലയും പുറത്തിടരുത് ------ തോപ്പിൽ ഭാസി
സിംഹം ഉറങ്ങുന്ന കാട് ------ എസ്. എൽ. പുരം സദാനന്ദൻ
സൂക്ഷിക്കുക ഇടത്തുവശം പോവുക ------ തോപ്പിൽ ഭാസി
വിഷ സർപ്പത്തിനു വിളക്കു വയ്ക്കരുത് ------ പി. എസ്. കുമാർ
മൃശ്ചഘടികം ------ തോപ്പിൽ ഭാസി
പാഞ്ചാലി ------ തോപ്പിൽ ഭാസി
ഭഗ്നഭവനം ------ എൻ. കൃഷ്ണപിള്ള
മുക്കുവനും ഭൂതവും ------ പി. എസ്. കുമാർ
ശാകുന്തളം ------ തോപ്പിൽ ഭാസി
രജനി ------ തോപ്പിൽ ഭാസി
സൂത്രധാരൻ ------ കെ. ടി. മുഹമ്മദ്
താപനിലയം ------ കെ. ഭാസ്കരൻ
കന്യക ------ എൻ. കൃഷ്ണപിള്ള
ജീവപര്യന്തം ------ കെ. ടി. മുഹമ്മദ്
ഒളിവിലെ ഓർമ്മകൾ ------ തോപ്പിൽ ഭാസി
പെൻഡുലം ------ കെ. ടി. മുഹമ്മദ്
നാൽക്കവല ------ കെ. ടി. മുഹമ്മദ്
താളതരംഗം ------ ടി. ആർ. ഹരി
മനുഷ്യന്റെ മാനിഫെസ്റ്റൊ ------ എൻ. എൻ. പിള്ള
രാജയോഗം ------ തിക്കൊടിയൻ
സബ്ക്കോ സന്മതി ദേ ഭഗ്വാൻ ------ കണിയാപുരം രാമചന്ദ്രൻ
മാനവീയം ------ സോമൻ
രാജാ രവിവർമ ------ ഫ്രാൻസിസ്. ടി. മാവേലിക്കര
അധിനിവേശം ------ കെ. ഭാസ്കരൻ
പ്രളയം ------ കെ. ടി. മുഹമ്മദ്
ഇന്നലെകളിലെ ആകാശം ------ ഫ്രാൻസിസ്. ടി. മാവേലിക്കര
ദ്രാവിഡ വൃത്തം ------ ഫ്രാൻസിസ്. ടി. മാവേലിക്കര
തമസ് ------ ശശിധരൻ നടുവിൽ
നീതിപീഠം ------ പ്രദീപ് മാണ്ടൂർ
അസ്തമിക്കാത്ത സൂര്യൻ ------ ഫ്രാൻസിസ്. ടി. മാവേലിക്കര
നഗര വിശേഷം ------ ഫ്രാൻസിസ്. ടി. മാവേലിക്കര
ഭീമസേനൻ ------ ഫ്രാൻസിസ്. ടി. മാവേലിക്കര

അവലംബം


പുറമെ നിന്നുള്ള കണ്ണികൾ

"https://wiki.kssp.in/index.php?title=KPAC&oldid=5920" എന്ന താളിൽനിന്ന് ശേഖരിച്ചത്