ഇട്ടി അച്യുതൻ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
17:15, 6 മേയ് 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- സുജിത്ത് (സംവാദം | സംഭാവനകൾ) ('ഇന്ത്യയിലെ/കേരളത്തിലെ സസ്യസമ്പത്തിനെ കുറിച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇന്ത്യയിലെ/കേരളത്തിലെ സസ്യസമ്പത്തിനെ കുറിച്ച് ഡച്ചാധിപത്യകാലത്ത് ശാസ്ത്രീയമായി രചിക്കപ്പെട്ട ആദ്യ ഗ്രന്ഥമായ ഹോർത്തൂസ് മലബാറിക്കൂസിൻറെ മുഖ്യശിൽപിയാണ് ഇട്ടി അച്യുതൻ. ഗ്രന്ഥത്തിൻറെ പ്രസിദ്ധീകരണം 1678-ൽ തുടങ്ങി 1693-ൽ പൂർത്തിയായി. ഹോർത്തൂസ് മലബാറിക്കൂസ് എന്നാൽ മലബാറിലെ പൂന്തോട്ടം എന്നാണർത്ഥം. മലയാളലിപി ആദ്യമായി അച്ചടിക്കപ്പെട്ട ഗ്രന്ഥവും ഇതാണ്. ചേർത്തല-കടക്കരപ്പള്ളി കൊല്ലാട് കുടുംബത്തിലെ പ്രസിദ്ധനായ മലയാളി വൈദ്യനായ ഇട്ടി അച്യുതൻ. പുസ്തകത്തിൻറെ എഡിറ്റർ ഹെൻറിക് വാൻ റീഡ്. നെതർലൻഡ്‌സിലെ ആംസ്റ്റർഡാമിൽ നിന്ന് 12 വാല്യവും പുറത്തിറങ്ങി. 616 പേജുകൾ, 780 സസ്യങ്ങളെക്കുറിച്ച് പരാമർശം. 2008-ൽ ഗ്രന്ഥത്തിൻറെ മലയാളം പരിഭാഷ.

"https://wiki.kssp.in/index.php?title=ഇട്ടി_അച്യുതൻ&oldid=5915" എന്ന താളിൽനിന്ന് ശേഖരിച്ചത്