നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
21:25, 6 ജൂലൈ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Riswan (സംവാദം | സംഭാവനകൾ) ('<big>''''സംസ്ഥാനത്ത് നെൽവയലുകളും തണ്ണീർത്തടങ്ങളു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

'സംസ്ഥാനത്ത് നെൽവയലുകളും തണ്ണീർത്തടങ്ങളും അനിയന്ത്രിതമായി രൂപാന്തരപ്പെടു ത്തുകയും വൻതോതിൽ പരിവർത്തനപ്പെടുത്തുകയും ചെയ്യുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുള്ളതി നാലും, നെൽ വയലുകൾ പരിവർത്തനപ്പെടുത്തുകയോ രൂപാന്തരപ്പെടുത്തുകയോ ചെയ്യുന്നത് ഫലപ്രദമായി നിയന്ത്രിക്കുന്നതിനുള്ള യാതൊരു നിയമങ്ങളും നില വിൽ ഇല്ലാത്തതിനാലും, സംസ്ഥാനത്തെ കാർഷിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും ഭക്ഷ്യസുരക്ഷയും പാരിസ്ഥിതിക വ്യവസ്ഥയുടെ സുസ്ഥിരതയും ഉറപ്പാക്കു ന്നതിനും വേണ്ടി നെൽവയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കേണ്ടതും, അവ പരിവർത്തനപ്പെടുത്തുന്ന തും രൂപാന്തരപ്പെടുത്തുന്നതും നിയന്ത്രിക്കുന്നതിന് വ്യവ സ്ഥ ചെയ്യേണ്ടതും പൊതുതാൽപര്യാർത്ഥം യുക്തമായി രിക്കുമെന്ന് സർക്കാരിന് ബോധ്യം വന്നതിനാലും, 2008- ലെ കേരള നെൽവയൽ തണ്ണീർത്തടസംരക്ഷണ ആക്ട് എന്ന നിയമം നിർമിക്കുന്നു'.' 2008-ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷ ണ ആക്ടിന്റെ പീഠികയാണ് ഇത്.

1975-76 വർഷം 8.85 ലക്ഷം ഹെക്ടർ ആയിരുന്ന സംസ്ഥാന നെൽവയൽ വിസ്തൃതി 2008 ആയപ്പോഴേ ക്കും 2.28 ലക്ഷം ഹെക്ടറായി ചുരുങ്ങിയ സന്ദർഭ ത്തിലാണ് സർക്കാർ ഇത്തരമൊരു നിയമം നിർമിക്കാൻ നിർബന്ധിതമായത.് ഭൂമി പരിവർത്തനം ചെയ്യാൻ പാടി ല്ല എന്ന നിയമം 1973-ലെ ലാൻഡ് യൂട്ടിലൈസേഷൻ ഓർഡർ പ്രകാരം നിലനിൽക്കെയാണ് ഇത്രയധികം ഭൂമി പരിവർത്തനം ചെയ്യപ്പെട്ടത് എന്നോർക്കണം. 1975-76 വർഷം കേരളത്തിലെ നെല്ലുൽപാദനം 13.65 ലക്ഷം മെട്രിക് ടൺ ആയിരുന്നു. ഉൽപാദന ക്ഷമത യാകട്ടെ, ഹെക്ടറിന് 1542 കിലോഗ്രാമും. എന്നാൽ ഇന്ന് അങ്ങ നെയല്ല സ്ഥിതി. ഉൽപാദനക്ഷമത വർദ്ധിച്ചു. ഒരു ഹെ ക്ടറിന് 2790 കിലോഗ്രാം നെല്ല് ഉൽപാദിപ്പിക്കാൻ ഇന്ന് നമുക്ക് കഴിയുന്നുണ്ട് എന്നാൽ ഉൽപാദനം 5.49 ലക്ഷം മെട്രിക് ടണ്ണായി കുറഞ്ഞു. 1.97 ലക്ഷം ഹെക്ടറിലാണ് കൃഷിയിറക്കുന്നത്. പശ്ചിമഘട്ടത്തിലെ മലകളെ ഇടിച്ച് ഇടനാട്ടിലേക്കും തീരദേശത്തേക്കും ഇറക്കുകയാണ്. ആറ് ലക്ഷം ഹെക്ടർ കൃഷിഭൂമി കാർഷികയോഗ്യമല്ലാ താക്കി തീർത്തിട്ടുണ്ട.് കൃഷിഭൂമിയുടെ ഈ തോതിലുള്ള പരിവർത്തനം പല വിധത്തിലാണ് കേരളത്തെ ബാധിച്ചു കൊണ്ടിരിക്കുന്നത്.

പശ്ചാത്തലവും വാഗ്ദാനവും

കേരളത്തെപ്പോലെ അതിലോലമായ പാരിസ്ഥിതിക വ്യവസ്ഥ നിലനിൽക്കുന്ന പ്രദേശത്ത് പഠനങ്ങളൊന്നും നടത്തിയല്ല ഇത്രയും വലിയ പരിവർത്തനം നടത്തിയി ട്ടുള്ളത്. ഇതുമൂലം മറ്റ് കാർഷിക ഉൽപാദനം വർദ്ധിച്ചു എന്ന് പറയാനും കഴിയില്ല. എന്നാൽ ഭൂഗർഭ ജലത്തിന്റെ അളവിൽ വന്നുകൊണ്ടിരിക്കുന്ന കുറവ്, വേനൽക്കാല ത്തെ ജലദൗർലഭ്യം, വെള്ളത്തിന്റെ ഗുണനിലവാര ത്തിൽ വന്ന മാറ്റം, ഓരുകയറ്റ ഭീഷണി, എന്നിവ നാം കണ്മുന്നിൽ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളാണ്. ഈ സാഹചര്യത്തിലാണ് കേരളത്തിലെ ഭൂപരിവർത്തനങ്ങൾ ശക്തമായ നിയമങ്ങളിലൂടെ നിയന്ത്രണവിധേ യമാക്കണമെന്ന് അധികാരികൾക്ക് ബോധ്യപ്പെടുന്നതും നിയമം നിർമിക്കുന്നതും. എന്നാൽ നിർമിച്ച് 10 വർഷ മായിട്ടും വേണ്ടവിധം അത് നടപ്പിലാക്കാൻ മാറി വന്ന സർക്കാരുകൾക്ക് കഴിഞ്ഞിട്ടില്ല. അനിയന്ത്രിതമായ പരി വർത്തനം നിർത്തലാക്കുന്നതിന് പകരം കുറുക്കുവഴിക ളിലൂടെ നിയമലംഘനം നടത്താനാണ് അധികാരികൾ പലപ്പോഴും പ്രോത്സാഹനം നൽകിയിട്ടുള്ളത്. നിയമ ത്തിൽ പറയുന്ന രീതിയിലുള്ള കുറ്റമറ്റ ഡാറ്റാബാങ്ക് നിർ മിക്കാൻ ഇതുവരെ ആയിട്ടില്ല. നിയമം നിർമിച്ച് ആറ് മാസത്തിനകം ഡാറ്റാബാങ്ക് ഉണ്ടാക്കണമെന്ന് നിയമ ത്തിൽ തന്നെ നിഷ്‌കർഷിച്ചിട്ടുണ്ട്. എന്നാൽ 10 വർഷം കഴിഞ്ഞിട്ടും ഡാറ്റാബാങ്ക് ഉണ്ടായിട്ടില്ല. കൃഷിയോഗ്യ മായ ഭൂമിയും തണ്ണീർത്തടങ്ങളും പൂർണമായും ഡാറ്റാ ബാങ്കിൽ വന്നു എന്ന് ഉറപ്പായാലേ കേരളത്തിൽ ഇനി യെങ്കിലും സംരക്ഷിക്കാൻ കഴിയുന്ന കൃഷിഭൂമി എത്ര യുണ്ട് എന്ന് അറിയാൻ കഴിയുകയുള്ളൂ. ഭൂപരിവർത്ത നത്തിന്റെ രൂക്ഷത ബോധ്യപ്പെട്ട് ഉണ്ടാക്കപ്പെട്ട നിയമ മായിട്ടുകൂടി അത് നടപ്പിലാക്കാൻ ശ്രമിക്കുന്നതിന് പക രം നിയമത്തെ ദുർബലപ്പെടുത്താനുളള ഭേദഗതി നടപ്പി ലാക്കുന്നതിനാണ് സർക്കാരുകൾ ശ്രമിച്ചത്. 2008-ന് മുമ്പ് പരിവർത്തന വിധേയമാക്കിയ ഭൂമി ഫെയർ വാല്യു വിന്റെ 25% തുക അടച്ചാൽ നിയമവിധേയമാക്കി നൽ കാം എന്ന ഭേദഗതി ഓർഡിനൻസ് 2015-ൽ കൊണ്ടു വന്നു. പരിസ്ഥിതി പ്രവർത്തകരും ഇന്നത്തെ ഭരണപക്ഷ വും ഇതിനെതിരെ ശക്തമായി രംഗത്തുവന്ന സാഹചര്യ ത്തിൽ ഭേദഗതി നടപ്പിൽ വരുത്താൻ സാധിച്ചില്ല. 2016 -ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച് ഇപ്പോൾ സംസ്ഥാനഭരണം കയ്യാളുന്ന ഇ.ജ.മുന്നണിയുടെ പ്രകടനപത്രിക ഇത്തരുണത്തിൽ ഓർക്കുന്നത് നല്ലതായിരിക്കും. നെൽ കൃഷി 3 ലക്ഷം ഹെക്ടറിലേക്ക് വ്യാപിപ്പിക്കും, അതിനാ യി അരിശ്രീ എന്ന പദ്ധതി കൊണ്ടുവരും, നെല്ലുൽപാദ നം 10 ലക്ഷം ടൺ ആക്കി ഉയർത്തും, ഉപഗ്രഹപടത്തി ന്റെ സഹായത്തോടെ ആറ് മാസത്തിനകം ഡാറ്റാബാങ്ക് ഉണ്ടാക്കും, ഇത് ജനകീയ ചർച്ചകൾക്ക് വിധേയമാക്കി ഒരു വർഷത്തിനകം കുറ്റമറ്റ ഡാറ്റാ ബാങ്ക് പ്രസിദ്ധീകരി ക്കും എന്നിങ്ങനെ ഏറെ പ്രതീക്ഷ നൽകുന്ന പ്രകടന പത്രികയായിരുന്നു അത്. ജനങ്ങൾ വോട്ട് ചെയ്യുന്നത് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾക്കാണല്ലോ. എ ന്നാൽ പ്രസ്തുത വാഗ്ദാനങ്ങൾക്ക് പോറലേൽപിച്ചു കൊണ്ടാണ് സർക്കാർ 2017-ലെ നെൽവയൽ തണ്ണീർ ത്തട സംരക്ഷണ(ഭേദഗതി) ഓർഡിനൻസ് കൊണ്ടുവ ന്നിരിക്കുന്നത്.

ഭേദഗതികൾ ഇങ്ങനെ

2008-ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ ആ ക്ടിന്റെ ലേഖനാരംഭത്തിൽ ഉദ്ധരിച്ച പീഠികയിലെ ആ ത്മാർത്ഥതയെ ചോർത്തിക്കളയുന്നതാണ് പുതിയ ഭേഗതി. ഓർഡിനൻസിന്റെ രൂപത്തിൽ പുറത്തിറക്കേണ്ട ഭേദഗതിയും അല്ല ഇത്. മാത്രവുമല്ല, ഒരു കേവലമായ ഭേദഗതിയല്ല, നിയമത്തിന്റെ സമഗ്രമായ പൊളിച്ചെഴു ത്താണ് ഇതെന്നും കാണേണ്ടതുണ്ട്. ഭേദഗതി പ്രകാരം ഡാറ്റാബാങ്കിൽ ഉൾപ്പെടാത്ത പ്രദേശം പരിവർത്തന വി ധേയമാക്കാം, ഫെയർവാല്യുവിന്റെ 50% തുക അടച്ചാൽ മതി. പ്രകടന പത്രികയിൽ പറയുന്ന വിധത്തിൽ ഉപ ഗ്രഹഭൂപടത്തിന്റെ സഹായത്തോടെ കുറ്റമറ്റ രീതിയി ലുള്ള ഡാറ്റാബാങ്ക് നിലവിൽ വന്നിട്ടില്ല. മാത്രവുമല്ല കുറ്റ മറ്റ രീതിയിൽ ഡാറ്റാബാങ്ക് പുറത്തിറക്കുന്നത് സംബ ന്ധിച്ച ഒരു കാര്യവും പുതിയ ഭേദഗതിയിൽ ഇല്ല. ഈ സാഹചര്യത്തിൽ പരിവർത്തനം നടത്താൻ നിയമ പ്ര കാരം തന്നെ അനുവാദം നൽകി എന്നതാകും സ്ഥിതി. ഫലമോ, 3 ലക്ഷം ഹെക്ടർ എന്ന ലക്ഷ്യം ഒന്നര ലക്ഷം ഹെക്ടറായി ചുരുങ്ങി. ഐ.സി.യു -വിലായിരുന്ന രോഗി വെന്റിലേറ്ററിലാകുന്ന സാഹചര്യത്തിലാണ് ഇത് ചെന്നെത്തുക. 2008-ലെ നിയമത്തിന്റെ 2, 5, 8, 9, 12, 13, 14, 16, 19, 20, 23 വകുപ്പുകളിൽ സാരമായ ഭേദഗതികളാണ് വരുത്തിയിട്ടുള്ളത്. 5-ാം വകുപ്പിലെ വളരെ പ്രധാനപ്പെട്ട 5.4.4 ഉപവകുപ്പ് എടുത്തുകളഞ്ഞിരിക്കുന്നു. പത്താം വകുപ്പ് പൂർണമായും മാറ്റിയെഴുതി. 25-ാം വകുപ്പ് വേ ണ്ടെന്ന് വച്ചു. 27 എ മുതൽ 27 ഡി വരെ വകുപ്പുകൾ കൂട്ടിച്ചേർത്തു. 16-ാം വകുപ്പിലെ തരിശുനിലം കൃഷി ചെയ്യാനുള്ള നടപടികൾ സംബന്ധിച്ച ഏതാനും ഭേദഗ തികളൊഴികെ എല്ലാംതന്നെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2008-ന്റെ അന്തഃസത്തയെ തകിടം മറിക്കുന്നതാണ്.

വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി

നിർവചനങ്ങളിൽ(2-ാം വകുപ്പ്), 'വിജ്ഞാപനം ചെ യ്യപ്പെടാത്ത ഭൂമി' എന്നൊരു ഭൂപദവി സൃഷ്ടിച്ചിരിക്കു ന്നു. ഉപഗ്രഹചിത്രത്തിന്റെ സഹായത്താൽ തയ്യാറാക്കി യ ഡേറ്റാ ബാങ്കിൽ ഉൾപ്പെടുത്തി നെൽ വയൽ/തണ്ണീർ ത്തടം ആയി വിജ്ഞാപനം ചെയ്യാത്ത ഭൂമിയാണ് ഇവിടെ വിവക്ഷിക്കുന്നത്. അതായത് നെൽവയലുകളും തണ്ണീർത്തടങ്ങളുമുൾപ്പെടുന്ന വ്യാപകമായ പ്രദേശങ്ങൾ ഇന്നും നമ്മുടെ സംസ്ഥാനത്ത് വിജ്ഞാപനം ചെയ്യ പ്പെടാത്ത ഭൂമിയാണ്. ഈ ഭൂമിയിൽ എന്തൊക്കെയാകാമെന്നത് സംബ ന്ധിച്ച് നിയമത്തിന്റെ ഭാഗമായി പുതുതായി കൂട്ടി ച്ചേർത്ത 27 എ മുതൽ 27 സി വരെ വകുപ്പുകൾ പറ യുന്നു. 27 എ(1) പ്രകാരം, ഇവിടെ വീട് വയ്ക്കുന്ന തിനോ വാണിജ്യാവശ്യത്തിനോ മറ്റ് ആവശ്യങ്ങൾക്കോ ആർ.ഡി.ഒ. യ്ക്ക് നേരിട്ട് അപേക്ഷ നൽകാവുന്നതാണ്. ഇത്തരം ഭൂമി സംബന്ധിച്ച് പ്രാദേശിക നിരീക്ഷണ സമി തി(ഘഘങഇ)ക്ക് റിപ്പോർട്ടിംഗ് അധികാരം നൽകിയിരുന്ന വകുപ്പ് (5.4.4) എടുത്തുകളഞ്ഞിരിക്കുന്നു. കൂട്ടിച്ചേർത്ത 27 എ (2) വകുപ്പ് പ്രകാരം, ആവശ്യമെന്ന് കരുതുന്ന ജ ല സംരക്ഷണ നടപടികളിലൂടെ-സമീപത്ത് നെൽവയൽ ഏതെങ്കിലുമുണ്ടെങ്കിൽ നീരൊഴുക്കിനെ തടസപ്പെടു ത്താതെ-യുക്തമെന്നും ശരിയെന്നും കരുതുന്ന ഉത്ത രവുകൾ ആർ.ഡി.ഒ.യ്ക്ക് പുറപ്പെടുവിക്കാവുന്നതാണ്. പ്രസ്തുത ഭൂമി 50 സെന്റിൽ(20.2 ആർ) അധികരിക്കുന്ന പക്ഷം വിസ്തീർണത്തിന്റെ 10 ശതമാനം ജലസംരക്ഷ ണ നടപടികൾക്കായി നീക്കിവച്ചാൽ മതി. 27എ(3) അ പേക്ഷ അനുവദിച്ചാൽ റവന്യൂ രേഖകളിൽ മാറ്റം വരു ത്തുന്നതിന് അപ്രകാരമുള്ള ഭൂമിയുടെ ന്യായവിലയുടെ 50 ശതമാനം നിരക്കിൽ ഒരു ഫീസ് നൽകിയാൽ മതി. ന്യായവിലയുടെ 25 ശതമാനം തുക അടച്ചാൽ 2008-ന് മുമ്പ് നടന്ന ഭൂമിപരിവർത്തനം നിയമവിധേയമാക്കാം എന്ന ഓർഡിനൻസ് കഴിഞ്ഞ സർക്കാർ കൊണ്ടുവന്നി രുന്നു. എന്നാൽ ഈ ഭേദഗതി എല്ലാ വിഭാഗം ജനങ്ങളു ടെയും ശക്തമായ എതിർപ്പിന് ഇടയാക്കി. കോടതി ഇട പെട്ടതിനെ തുടർന്ന് മേൽ ഭേദഗതി നടപ്പിലാക്കാനായതു മില്ല. എന്നാൽ അതിനേക്കാൾ വ്യാപകമായ നികത്തലി നാണ് പുതിയ നിയമ ഭേദഗതികൾ വഴിവയ്ക്കുക. പത്ത് സെന്റ്(4.04 ആർ) ഭൂമിയിൽ 120 ചതു. മീറ്റർ വിസ്തീർണമുള്ള വീട് വയ്ക്കുന്നതിനോ 5 സെന്റ് ഭൂമി യിൽ(2.02 ആർ) 40 ചതു.മീറ്റർ വിസ്തീർണമുള്ള വാണി ജ്യ കെട്ടിടം നിർമിക്കുന്നതിനോ യാതൊരു അനുമതി യുമാവശ്യമില്ല എന്ന് വ്യക്തമാക്കുന്നതാണ് 27 എ (6) വകുപ്പ്. 27 ബി വകുപ്പ് ആകട്ടെ, ആർ.ഡി.ഒ, 27 എ(2) പ്രകാരം പുറപ്പെടുവിച്ച ഉത്തരവ് മൂലം സങ്കടമനുഭവിക്കു ന്നവർക്ക് മാത്രമാണ് അപ്പീൽ അവകാശമുള്ളതെന്ന് അനുശാസിക്കുന്നതും. ഇത്തരത്തിലുള്ള ഓരോ അപ്പീലും 5000 രൂപ സഹിതമാണ് സമർപ്പിക്കേണ്ടത്. ഇത്, പരാ തികളുന്നയിക്കാൻ പൊതു/പരിസ്ഥിതി പ്രവർത്തകർ ക്കും സംഘടനകൾക്കും മറ്റുമുള്ള അവസരം ഒഴിവാക്കി യെടുക്കുന്നതിന് വേണ്ടിയാണെന്ന് സംശയിക്കാവുന്നതാണ്. നെൽവയൽ സംരക്ഷിക്കുന്നവർക്ക് വേണ്ടി നിലനിന്നിരുന്ന ഒരു നിയമം നെൽവയൽ നികത്തുന്നവർക്ക് വേണ്ടി മാറ്റിത്തീർത്തതിന്റെ ദൃഷ്ടാന്തമാണ് ഈ വകു പ്പ്. വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി സംബന്ധിച്ച ഈ നിയമഭേദഗതികൾ ഇനിയും വിജ്ഞാപനം ചെ യ്തിട്ടില്ലാത്ത നെൽവയലുകളുടേയും തണ്ണീർത്തടങ്ങ ളുടേയും സംരക്ഷണം അസാദ്ധ്യമാക്കുകയാണ്. ഇവിടെ വിജ്ഞാപനം ചെയ്യലാണ് പ്രധാനം. നെൽവയൽ നിയ മം നിലവിൽ വന്ന് 10 വർഷമായിട്ടും ഡേറ്റാ ബാങ്ക് പൂർ ത്തീകരിക്കാൻ സർക്കാരുകൾ തുനിയുന്നില്ലെന്ന് നേരത്തേ സൂചിപ്പിച്ചല്ലോ?

വിജ്ഞാപനം ചെയ്യപ്പെട്ട ഭൂമിയിലോ?

നിലവിൽ വിജ്ഞാപനം ചെയ്യപ്പെട്ട നെൽവയലുക ളെ സംബന്ധിച്ചാകട്ടെ, പ്രാദേശിക നിരീക്ഷണ സമിതി യുടെ അധികാരം സംബന്ധിച്ച വകുപ്പിൽ(5.3) ദൂര വ്യാ പകമായ പ്രത്യാഘാതങ്ങളുളവാക്കുന്ന ഭേദഗതിയാണ് വരുത്തിയിരിക്കുന്നത്. പൊതു ആവശ്യങ്ങൾക്കായി നെൽവയൽ പരിവർത്തനപ്പെടുത്തുന്ന കാര്യത്തിൽ പ്രാ ദേശിക നിരീക്ഷണ സമിതിക്കുണ്ടായിരുന്ന 'ശുപാർശ ചെയ്യാനുള്ള അധികാരം' റിപ്പോർട്ട് ചെയ്യാനുള്ള അധി കാരമായി പരിമിതപ്പെടുത്തിയിരിക്കുന്നു. 8.3 വകുപ്പിന്റെ ഭേദഗതിയിലൂടെ സംസ്ഥാനതല സമിതിയുടെ അധികാ രം പരിമിതപ്പെടുത്തുന്നതും കാണാം. നെൽവയൽ നിക ത്തുന്നത് മൂലമുള്ള പാരിസ്ഥിതിക വ്യതിയാനങ്ങളെ സംബന്ധിച്ച പരിശോധനയും നെൽവയലല്ലാതെ മറ്റൊ രു സ്ഥലം മേൽപറഞ്ഞ ആവശ്യത്തിന് ലഭ്യമാണോ എന്ന പരിശോധനയും നടത്തിയാണ് ഈ സമിതി സർ ക്കാരിന് റിപ്പോർട്ട് നൽകേണ്ടിയിരുന്നത്. എന്നാൽ ഭേദ ഗതി, സംസ്ഥാനതല സമിതിയെ ഇത്തരമൊരു ബാ ധ്യതയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. പകരം, ചേർന്ന് കിടക്കുന്ന നെൽവയലുകളിലേക്ക് ജലം സുഗമമായി ഒ ഴുകിപ്പോകുന്നതിന് സ്വീകരിക്കേണ്ട നടപടികൾ സംബ ന്ധിച്ചും അപേക്ഷകർ സ്വീകരിക്കേണ്ട ജലസംരക്ഷണ നടപടികളെ സംബന്ധിച്ചും ശുപാർശ സഹിതമുള്ള റി പ്പോർട്ട് നൽകിയാൽ മാത്രം മതി. ഒഴിവാക്കി കൊടുക്കുന്നതിന് സർക്കാരിനുള്ള അധി കാരം സംബന്ധിച്ച 10-ാം വകുപ്പ് പൂർണമായും ഭേദഗ തി ചെയ്ത് പുതിയതൊന്ന് എഴുതിച്ചേർത്തിരിക്കുന്നു. പൊതു ആവശ്യത്തിനുള്ള പരിവർത്തനപ്പെടുത്തലിനെ സംബന്ധിച്ചിടത്തോളം, ചേർന്ന് കിടക്കുന്ന നെൽവയ ലിലെ നെൽകൃഷിയെയോ പ്രദേശത്തെ പരിസ്ഥിതി വ്യ വസ്ഥയെയോ ദോഷകരമായി ബാധിക്കില്ലെന്ന് സർക്കാ രിന് 'ബോധ്യപ്പെടാതെ' ഒഴിവാക്കൽ അനുവദിക്കാവുന്ന തല്ല -അത് തന്നെയും സംസ്ഥാനതല സമിതിയുടെ റി പ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം-എന്നാണ് 2008- ലെ നിയമത്തിന്റെ 10.2 വകുപ്പ് നിഷ്‌കർഷിച്ചിരുന്നത്. എന്നാലിപ്പോൾ മേൽപറഞ്ഞ ബാധ്യതയൊന്നുമില്ലാതെ, ചേർന്ന് കിടക്കുന്ന നെൽവയലിലെ നെൽകൃഷിയെയോ അതിലേക്കുള്ള സുഗമമായ നീരൊഴുക്കിനെയോ പ്രതി കൂലമായി ബാധിക്കുകയില്ല എന്ന് 'അഭിപ്രായമുള്ള പ ക്ഷം' അപ്രകാരമുള്ള ഒഴിവാക്കൽ അനുവദിക്കാവുന്ന താണ്. അതായത് പാരിസ്ഥിതികവ്യവസ്ഥയ്ക്കുള്ള കോ ട്ടം പരിഗണിക്കേണ്ടതില്ല. ഇക്കാര്യത്തിൽ സംസ്ഥാനതല സമിതിയിൽനിന്ന് റിപ്പോർട്ട് ലഭിക്കുന്നില്ലെങ്കിൽ സർ ക്കാരിന് മറ്റുള്ള അധികാരസ്ഥാനങ്ങളിൽ നിന്നും റിപ്പോർ ട്ട് ആവശ്യപ്പെടാവുന്നതുമാണ്. അപേക്ഷകർ ഉപാധികൾ പാലിച്ചില്ലെങ്കിൽ സർക്കാ രിന് സ്വമേധയാ അല്ലെങ്കിൽ സങ്കടമനുഭവിക്കുന്ന ഏതെ ങ്കിലും കക്ഷിയുടെ അപ്പീലിന്മേൽ ഒഴിവാക്കൽ റദ്ദാക്കാ വുന്നതാണെന്നും പറഞ്ഞുവയ്ക്കുന്നുണ്ട്. അപ്പീൽ ഇവി ടെയും സങ്കടക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തിയി രിക്കുന്നു. നെൽവയലോ തണ്ണീർത്തടമോ നികത്താനു പയോഗിച്ച വാഹനങ്ങൾ, ഉപകരണങ്ങൾ എന്നിവയും മണ്ണ്/മണൽ/കളിമണ്ണ് എന്നിവയും പിടിച്ചെടുക്കാനും ക ളക്ടർക്ക് റിപ്പോർട്ട് ചെയ്യാനും 12-ഉം 13-ഉം വകുപ്പുകളി ലെ ഭേദഗതികൾ വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും, മണ്ണ്/മണൽ/കളിമണ്ണ് എന്നീ വിഭവങ്ങൾ പ്രദേശങ്ങൾ പൂർവ സ്ഥിതിയിലാക്കുന്നതിന് പ്രയോജനപ്പെടുത്തുന്നതിന് പകരം വിറ്റ് പണമാക്കാനും, തുക നിയമപ്രകാരം രൂപീ കരിച്ച ഫണ്ടിലേക്ക് അടയ്ക്കാനുമാണ് നിർദ്ദേശം. നിക ത്തലിലും കുഴിക്കലിലും ഏർപ്പെട്ടിരിക്കുന്ന ലോബികൾ ക്ക് അനുകൂലമായ വ്യവസ്ഥയാണ് ഇത്.

നെൽവയൽ പൊതു ആവശ്യങ്ങൾക്ക് വേണ്ടിയെങ്കിൽ പരിവർത്തന വിധേയമാക്കാം എന്ന് നിയമം സമ്മതിക്കുന്നുണ്ട്. എന്നാൽ 'പൊതു ആവശ്യം' എന്ന നിർ വചനം ദുർബലമാണ്. സർക്കാർ നിശ്ചയിക്കുന്ന എന്താവശ്യവും പൊതു ആവശ്യമായി നിർവചിക്കാൻ കഴി യും. ഡാറ്റാബാങ്കിൽ വച്ചാൽ തന്നെയും പൊതുആവശ്യ പ്രകാരം  നെൽവയലുകൾ ഇല്ലാതാക്കുന്ന സാഹചര്യം നിലവിലുണ്ടാകും. 

2008-ലെ നിയമത്തിന്റെ പീഠികയിൽ പറയുന്ന പ്രസ്താവനയോടാണ് സർക്കാരിന് കൂറെങ്കിൽ നിയമം ഈ രീതിയിലല്ല ഭേദഗതി ചെയ്യേണ്ടിയിരുന്നത്. കേരള ത്തിന്റെ പ്രകൃതിയേയും ആവാസവ്യവസ്ഥയേയും സംര ക്ഷിക്കുന്നതിനാണ് മുൻഗണനയെങ്കിൽ കേരളത്തിൽ ഇനിയുള്ള നെൽവയലുകളും തണ്ണീർത്തടങ്ങളും ജല സംരക്ഷണോപാധികളും സംരക്ഷിക്കുന്നതിനാകണം പ്രധാന പരിഗണന. ജലസുരക്ഷയെയും ഭക്ഷ്യസുരക്ഷ യെയും പറ്റി ഒരു ഭാഗത്ത് നിരന്തരം പറഞ്ഞുകൊണ്ടിരി ക്കെ മറുഭാഗത്ത് അതിന് കടകവിരുദ്ധമായ നിയമം കൊ ണ്ടുവരുന്നത് ജനവവഞ്ചനയാണെന്ന് തന്നെ പറയേണ്ടി യിരിക്കുന്നു. പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടേ സു സ്ഥിരതയുള്ള വികസനം സാധ്യമാക്കാനാവൂ. ശുദ്ധ വാ യു, ശുദ്ധ ജലം, നല്ല ഭക്ഷണം എന്നീ അടിസ്ഥാനാവശ്യങ്ങൾ ഉറപ്പാക്കാൻ കഴിയാത്ത വികസനം, പാരിസ്ഥിതി കമായി ഇപ്പൊഴേ ദുർബലമായ കേരളത്തെ അതീവ ഗുരുതരമായ സാഹചര്യത്തിൽ കൊണ്ടെത്തിക്കും. നില വിലെ ഓർഡിനൻസിന്റെ അപകടങ്ങൾ മനസിലാക്കി അത് പിൻവലിക്കാനുള്ള ആർജവം സർക്കാർ കാണി ക്കണം. ഇപ്പോഴത്തെ ഭേദഗതി ഓർഡിനൻസ് പിൻവലിച്ച് താഴെ പറയുന്ന കാര്യങ്ങൾ ഉൾപ്പെടുത്തി പുതിയ ഭേദഗതി കൾ കൊണ്ടുവരണം

1. 2008 -ലെ ഭൂമിയുടെ സ്ഥിതി ഗൂഗിൾ മാപ്പ് സൗകര്യങ്ങളുപയോഗിച്ച് പരിശോധിച്ച് കുറ്റമറ്റ രീതിയിൽ ഡാറ്റാബാങ്ക് പ്രസിദ്ധീകരിക്കുക. 2. 2008-ന് ശേഷമുള്ള നികത്തലുകളെല്ലാം പൂർവസ്ഥിതിയിലാക്കാനുള്ള നടപടികൾ നിയമത്തിൽ സ്വീകരിക്കുക. 3. പൊതുആവശ്യാർഥമുള്ള വികസനപ്രവർത്തനങ്ങൾക്ക് കരഭൂമി ലഭ്യമാകാത്ത സാഹചര്യത്തിൽ മാത്രം നികത്തൽ അനുവദിക്കുക. 4. നെൽവയൽ/തണ്ണീർത്തടം 2008-ന് മുമ്പാണ് പരിവർത്തനം ചെയ്തതെന്ന് സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഉറപ്പുവരുത്തിയ സ്ഥലങ്ങൾ മാ ത്രം ഫെയർ വാല്യുവിന്റെ 50 ശതമാനം തുക ഈടാക്കി ക്രമപ്പെടുത്തി നൽകുക. 2008-ന് ശേഷമുള്ള നെൽവയൽ/തണ്ണീർത്തട പരിവർത്തനം നൂറ് ശതമാ നവും നിയമവിരുദ്ധമാക്കുക 5. നീർത്തടാധിഷ്ഠിത വികസന പദ്ധതികൾ മാത്രം നടപ്പിലാക്കുക. പുതിയ നെൽവയലുകളും തണ്ണീർ ത്തടങ്ങളും ഉണ്ടാക്കുന്നതിന് പ്രോത്സാഹന പദ്ധതികൾ ഉറപ്പുവരുത്തുക.