പരിഷത്ത് വിക്കി കൈപ്പുസ്തകം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
17:44, 7 മേയ് 2012-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- സുജിത്ത് (സംവാദം | സംഭാവനകൾ) (→‎മലയാളം എഴുതുവാൻ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിഷത്ത് വിക്കിയിലേക്ക് സ്വാഗതം ! ജനകീയശാസ്ത്ര പ്രവർത്തനങ്ങളിൽ തല്പരരും സന്നദ്ധപ്രവർത്തകരമായ അനവധിപേരാൽ തയ്യാറാക്കപ്പെട്ട ഒരു വെബ്സൈറ്റാണ് പരിഷത്ത് വിക്കി . വിക്കി എന്നറിയപ്പെടുന്ന പ്രത്യേക ഗണത്തിൽ പെട്ട ഒരു വെബ്‌സൈറ്റാണിത്. വളരെയധികം ഉപയോക്താക്കൾ തുടർച്ചയായി പരിഷത്ത് വിക്കി മെച്ചപ്പെടുത്തുന്നുണ്ട്‌. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കേന്ദ്രനിർവ്വാഹക സമിതിക്കുവേണ്ടി അതിന്റെ വിവരസാങ്കേതികവിദ്യാ ഉപസമിതി ആണ് ഈ വെബ്സൈറ്റ് സൃഷ്ടിച്ച്, പരിപാലിക്കുന്നത്.

ഇത് നിലവിലുള്ള വൈബ്സൈറ്റിന് (http://kssp.in) പകരമല്ല. അതിന്റെ തുടർച്ചയാണ്. നിലവിലുള്ള സൈറ്റ് ഒരു മാതൃകാ സൈറ്റായി, പരിഷത്തിനെക്കുറിച്ച് ലോകത്തോട് സംസാരിച്ചുകൊണ്ട്, പരിഷത്തിന്റെ പ്രധാന വെബ്സൈറ്റായി ഇഗ്ലീഷ് ഭാഷയിൽ തുടരും.

എന്താണ് പരിഷത്ത് വിക്കി

പങ്കാളിത്ത തിരുത്തൽ (Collaborative Editing) സാധ്യമാകുന്ന വെബ്സൈറ്റ് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന് ആരംഭിക്കണമെന്ന ആശയം പ്രാവർത്തികമാക്കുവാനുള്ള ശ്രമമാണ് പരിഷത്ത് വിക്കി വൈബ്സൈറ്റ്. പുതിയ വെബ്സൈറ്റ് പണി ആരംഭിച്ചിട്ടുള്ളത് (http://wiki.kssp.in) എന്ന വിലാസത്തിൽ കാണാം. മീഡിയാ വിക്കി സോഫ്റ്റ്‌വെയറിലാണ് ഇത് നിർമ്മിച്ചിട്ടുള്ളത്. പരിഷത് വിക്കി കേരളത്തിലെ പരിഷത്തിനെ മുഴുവൻ ഡിജിറ്റൈസ് ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.

സാധാരണഗതിയിൽ ഇന്റർനെറ്റിലെ ഏതെങ്കിലുമൊരു താളിൽ എന്തെങ്കിലും എഴുതിച്ചേർക്കണമെങ്കിൽ മികച്ച സാങ്കേതിക പരിജ്ഞാനവും ആ താളിന്റെ ഉടമസ്ഥരുടെ സമ്മതവും വേണം. അത്തരം നിയന്ത്രണങ്ങളൊന്നുമില്ലാതെ ആർക്കും (സാങ്കേതിക പരിജ്ഞാനം വളരെയൊന്നും ഇല്ലാത്ത ഒരു സാധാരണ വെബ്ബു് ഉപയോക്താവിനു പോലും) വിവരങ്ങൾ കൂട്ടിച്ചേർക്കാനും, നീക്കം ചെയ്യാനും, മാറ്റം വരുത്താനുമുള്ള സ്വാതന്ത്ര്യവും സൗകര്യവും നൽകുന്ന ഒരു സോഫ്റ്റ്‌വെയർ സം‌വിധാനമാണു് വിക്കി. വളരെ എളുപ്പത്തിൽ വിവരങ്ങൾ ചേർക്കാം എന്നതിനാൽ കൂട്ടായ്മയിലൂടെ രചനകൾ നടത്താനുള്ള മികച്ച ഉപാധിയാണു് വിക്കി സോഫ്റ്റ്‌വെയർ. ചുരുക്കത്തിൽ, ഒരേ സമയം ഗുണദാതാവായും ഉപയോക്താവായും ഏതൊരാൾക്കും പങ്കെടുക്കാനാവുന്ന ഒരു ഇന്റർനെറ്റ് സംവിധാനമാണു് വിക്കി. വാർഡ് കണ്ണിംഹാം (Ward Cunningham) എന്ന പോർട്ട്‌ലാൻഡുകാരനാണ് വിക്കി എന്ന ആശയത്തിനും, സോഫ്റ്റ്‌വെയറിനും അടിത്തറയിട്ടത്. 1994-ൽ അദ്ദേഹം വികസിപ്പിച്ചെടുത്ത വിക്കിവിക്കിവെബ് എന്ന സോഫ്റ്റ്‌വെയറാണു് വിക്കി എന്ന ആശയത്തിന് തുടക്കമിട്ടത്. ഹവായിയൻ ഭാഷയിൽ വിക്കി എന്നാൽ വേഗത്തിൽ എന്നാണ് അർത്ഥം."What I Know Is" എന്നതിന്റെ ചുരുക്കെഴുത്തായും വിക്കിയെ ഇപ്പോൾ വികസിപ്പിച്ചു് പറയാറുണ്ട്.

വിക്കി സോഫ്റ്റ്‌വെയർ അടിസ്ഥാനപ്പെടുത്തി ഇന്ന് ലോകത്ത് നിരവധി വെബ്സൈറ്റുകൾ തുടങ്ങിയിട്ടുണ്ട്. ലോകപ്രശസ്ത വിജ്ഞാന കോശമായ വിക്കിപീഡിയ (http://wikipedia.org) ഇതിനൊരുദാഹരണമാണ്. വിക്കി വെബ്സൈറ്റുകളിൽ ആർക്കുവേണമെങ്കിലും പുതിയ വിവരങ്ങൾ എഴുതി ചേർക്കാനോ നിലവിലുള്ള വിവരങ്ങളിൽ കൂട്ടിച്ചേർക്കലുകളോ കുറവുകളോ വരുത്തുവാനോ ലളിതമായി കഴിയും. ഇപ്രകാരം ചെയ്യുന്നതിനെ എഡിറ്റ് ചെയ്യുക അഥവാ തിരുത്തുക എന്ന് പറയുന്നു. പരിഷത്ത് വിക്കിയിൽ ഉപയോക്താക്കളായി (users) ആയി ചേരുന്ന ആളുകൾക്ക് മാത്രം ഇപ്രകാരം തിരുത്തൽ വരുത്തുന്നതിന് കഴിയുന്ന രൂപത്തിൽ പരിഷത്ത് വിക്കിയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ഏറ്റവും പ്രധാനം, നിവിലുള്ള സൈറ്റിലേതിനേക്കാൾ വ്യത്യസ്തമായി (അതിൽ രണ്ട് അഡ്മിനിസ്ട്രേറ്റർമാരാണുള്ളത്), വൈബ്സൈറ്റിന്റെ ഉള്ളടക്ക നിർമ്മാണം എന്നത് കേരളത്തിലെ പരിഷത്ത് അംഗങൾ കൂട്ടായി ചെയ്യുന്ന ഒന്നായി മാറുന്നു എന്നതാണ്. ജനകീയമായ ഒരു സൈറ്റ് നമുക്ക് ഉണ്ടാകുന്നു എന്നതാണ്.

പരിഷത്ത് വിക്കിയിൽ എന്തൊക്കെ എഴുതാം

ഇത്തരത്തിൽ ഉപയോക്താക്കളാക്കപ്പെടുന്ന ആർക്കും അഥവാ എല്ലാവർക്കും ചേർന്ന് ഈ വെബ്സൈറ്റിൽ പ്രധാനമായും താഴെ പറയുന്ന കാര്യങ്ങൾ ഉൾപ്പെടുത്താൻ കഴിയും.

  • ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്ന കാഴ്ചപ്പാടോടെയുള്ള എല്ലാവിധ രചനകളും പരിഷത്ത് വിക്കിയിൽ ഉൾപ്പെടുത്താം
  • കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ യൂണിറ്റ് കമ്മറ്റികൾ, മേഖലാ കമ്മറ്റികൾ, ജില്ലാകമ്മറ്റികൾ, കേന്ദ്രനിർവ്വാഹക സമിതി, തുടങ്ങിയ സംഘടനാഘടകങ്ങളുടെ വിവരണങ്ങൾ, അവയുടെ ചരിത്രം, കമ്മറ്റിവിശദാംശങ്ങൾ (ഭാരവാഹികളുടെയും മറ്റും വിവരം), ഓരോഘടകത്തിന്റെയും വിലാസം, നാളിതുവരെ ഏറ്റെടുത്ത പ്രധാന പരിപാടികൾ, അതത് പ്രദേശത്ത് ഉണ്ടാക്കിയിട്ടുള്ള സ്വാധീനം, തുടങ്ങി - ഓരോ തലത്തിലുമുളള സംഘടനയുടെ പരിപൂർണ്ണ വിവിരങ്ങൾ ഏറ്റെടുത്ത പ്രധാന പ്രവർത്തനങ്ങൾ എന്നിവ നിങ്ങൾക്കിവിടെ എഴുതി ചേർക്കാം.
  • പരിഷത്തിലെ പ്രമുഖ വ്യക്തികളെക്കുറിച്ചുള്ള താളുകൾ സൃഷ്ടിക്കാം.
  • നാളിതുവരെ പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങളെ കുറിച്ചുള്ള ആസ്വാദനവും വിവരങ്ങളും രേഖപ്പെടുത്തിവെയ്കാം. ഒരാൾ ചേർത്ത വിവരത്തിലേക്ക് മറ്റൊരാൾക്ക് കൂടുതൽ വിവിരങ്ങൾ കൂട്ടിച്ചേർക്കുകയോ, ഒഴിവാക്കുകയോ ചെയ്യാം.
  • ഓരോ സബ്ജക്ട് കമ്മറ്റിക്കും / സബ്കമ്മറ്റിക്കും അവരവരുടെ പ്രത്യേകം പ്രത്യേകം താളുകൾ സൃഷ്ടിക്കാം. അതിലൂടെ അവർക്ക് നേരിട്ട് അവരുടെ പരിപാടികളും മറ്റും സംഘത്തെയും ജനത്തെയും അറിയിക്കാം.
  • കേരള ശാസ്ത്രസാഹിത്യ പരിഷത്തും സമാനചിന്താഗതിയുള്ള ജനകീയശാസ്ത്ര പ്രസ്ഥാനങ്ങളും നടത്തുന്ന പരിപാടികൾ, പദ്ധതികൾ, സംരംഭങ്ങൾ, സ്ഥാപനങ്ങൾ, പ്രചരണങ്ങൾ, പ്രക്ഷോഭങ്ങൾ, പരീക്ഷണങ്ങൾ, സൃഷ്ടിച്ച മാതൃകകൾ അവയുടെ നയങ്ങൾ, ഉദ്ദേശലക്ഷ്യങ്ങൾ, പ്രവർത്തനരീതികൾ തുടങ്ങിയവെയക്കുറിച്ചെല്ലാമുള്ള ലേഖനങ്ങൾ നിങ്ങൾക്കിതിൽ ഉൾപ്പെടുത്താം.
  • ഇതിൽ ഉപയോക്താവാകുന്ന ഓരോ പരിഷത്ത് അംഗത്തിനും തന്റേതാകുന്ന പേജുകൾ ഈ വെബ്സൈറ്റിൽ നിർമ്മിക്കാം. അയാൾ പരിഷത്തിലെത്തിയ വർഷം, ഓരോ കാലത്തും വഹിച്ച പദവികൾ, പങ്കെടുത്ത / നേതൃത്വം കൊടുത്ത പ്രധാന പരിപാടികൾ.... ഇങ്ങനെ എല്ലാം തന്റെ ഉപയോക്തൃ താളിൽ അയാൾക്ക് ശേഖരിച്ച് വെയ്കാം.
  • എന്തെങ്കിലും പ്രത്യേക വിഷയത്തെക്കുറിച്ച് സൈറ്റിലെ അംഗങ്ങൾക്കിടയിൽ പൊതു ചർച്ചകൾ നടത്താം. ഓൺലൈനായുള്ള വോട്ടെടുപ്പും മറ്റും നടത്താം.
  • പരിഷത്ത് വിക്കിയുടെ സാങ്കേതിക വശങ്ങളെക്കുറിച്ചും പരിഷത്ത് സംഘടനയുടെ നയങ്ങളെക്കുറിച്ചും ശാസ്ത്ര-സാങ്കേതിക മേഖലയിലെ സംഭവികാസങ്ങളെക്കുറിച്ചും പ്രത്യേകം പ്രത്യേകം ചർച്ച നടത്താനുള്ള വേദികൾ പരിഷത്ത് വിക്കിയിൽ സൃഷ്ടിക്കാം.
  • പരിഷത് വിക്കി കേരളത്തിലെ പരിഷത്തിനെ മുഴുവൻ ഡിജിറ്റൈസ് ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. കേരളത്തിലെ മുപ്പതിനായിരത്തിൽ പരം വരുന്ന പരിഷത് മെമ്പർമാരെ മുഴുവൻ ഈ സൈറ്റിൽ അംഗങ്ങൾ (ഉപയോക്താക്കൾ - users) ആക്കുവാൻ കഴിയും.

പരിഷത് വിക്കി വായിക്കുന്നതെങ്ങനെ?

അതിന്റെ ഇടതുവശം സമീപകാല മാറ്റങ്ങൾ എന്ന ലിങ്ക് ഞെക്കിയാൽ അതിൽ ഇതുവരെ നടന്നിട്ടുള്ള പ്രവർത്തനങ്ങൾ (സൃഷ്ടിച്ച താളുകൾ) കാണാം. "സഹായം" എന്ന കണ്ണി ഞെക്കിയാൽ പരിഷത്ത് വിക്കി എന്തിനാണ് എങ്ങിനെയാണ് എന്നതിന്റെ ഒരു പ്രാഥമിക ആശയം കിട്ടും.

ഇതിനൊക്കെ ആവശ്യമായ വിക്കി വെബ് എഡിറ്റിംഗ് സ്കിൽ സ്വയമോ, വളരെ ലളിതമായ പരിശീലനം കൊണ്ടോ ഓരോ ഉപയോക്താവിനും നേടിയെടുക്കാം.

പരിഷത്ത് വിക്കിയിൽ ലോഗിൻ ചെയ്യാൻ

മലയാളം എഴുതുവാൻ

പരിഷത്ത് വിക്കിയിൽ മലയാളത്തിൽ ലേഖനങ്ങൾ എഴുതുന്നതു് യൂണികോഡ് മലയാളം ഉപയോഗിച്ചാണു്. അതിനു് താഴെ പറയുന്ന ഏതെങ്കിലും രീതിയിലോ അല്ലെങ്കിൽ താങ്കൾക്ക് അറിവുള്ള മറ്റ് രീതികളോ ഉപയോഗിച്ച് മലയാളം ടൈപ്പ് ചെയ്യാവുന്നതാണ്.

താങ്കൾക്ക് ഇൻസ്ക്രിപ്റ്റ് ടൈപ്പിങ്ങ് വശമുണ്ടെങ്കിൽ മിക്കവാറും എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ഉള്ള ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിച്ച് മലയാളം ടൈപ്പു ചെയ്യുന്നതാണ്‌ ഏറ്റവും നല്ല രീതി‌. ഇൻസ്ക്രിപ്റ്റ് രീതിയെ ഐ.എസ്.എം രീതിയെന്ന് ജനങ്ങൾക്കിടയിൽ അറിയപ്പെടുന്നു.

പരിഷത്ത് വിക്കിപീഡിയയിൽ ഉൾപ്പെടുത്തിയിരിക്കുന്ന നാരായം എന്ന ഭാഷാ ഉപകരണം ഉപയോഗിച്ച് (Input Method) മറ്റു് ബാഹ്യ ഉപകരണങ്ങളുടെ ഒന്നും സഹായമില്ലാതെ നിങ്ങൾക്ക് മലയാളം ടൈപ്പ് ചെയ്യാവുന്നതാണ്. ലിപ്യന്തരണം (മൊഴി), മലയാളം ഇൻസ്ക്രിപ്റ്റ് (ഐ.എസ്.എം) എന്നീ രണ്ട് രീതികളിലും മലയാളം ടൈപ്പ് ചെയ്യാൻ ഈ ഉപകരണം ഉപയോഗിക്കാവുന്നതാണു്. ഈ ഉപകരണത്തെക്കുറിച്ചുള്ള കൂടുതൽ സഹായത്തിനു് http://ml.wikipedia.org/wiki/സഹായം:വിക്കിപീഡിയയിലെ_എഴുത്തുപകരണം എന്ന സഹായത്താൾ കാണുക.

ഏതെങ്കിലും എഴുത്തിടത്തിൽ ലേഖനം തയ്യാറാക്കി, വിക്കിയിൽ പേസ്റ്റ് ചെയ്തു് ആവശ്യമുള്ള “വിക്കി” ഘടനകൾ ക്രമപ്പെടുത്തി ലേഖനം പ്രസിദ്ധപ്പെടുത്താം. ഉദാഹരണം: വരമൊഴി.

നിങ്ങൾ വിക്കിപീഡിയ വായിക്കുവാൻ ഉപയോഗിക്കുന്ന ബ്രൗസറിലേക്ക് നേരിട്ട് മലയാളം എഴുതുവാൻ സൗകര്യം തരുന്ന ഐ.എം.ഇ. (Input Method Editor) എന്ന വിഭാഗത്തിൽ പെടുന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചും ലേഖനങ്ങൾ എഴുതുവാനും, എഡിറ്റ് ചെയ്യുവാനും സാധിക്കുന്നതാണു്. ഉദാ: കീമാൻ, കീമാജിക്

താഴെ പറയുന്ന ഏത് നിവേശക രീതിയും പരിഷത്ത് വിക്കിയിൽ എഴുതാനായി ഉപയോഗിക്കാം

ലിപിമാറ്റം, മൊഴി ലിപിമാറ്റം, സ്വരസൂചക ലിപിമാറ്റം, മലയാളം കീബോർഡുകൾ, ഗൂഗിൾ ഇൻഡിക് മലയാളം: ഗൂഗിൾ മലയാളം ഓൺലൈൻ ടൈപ്പിംഗ്‌ സഹായി, ഓപ്പറേറ്റിങ് സിസ്റ്റം അനുസരിച്ചുള്ള മലയാളം കീ ബോർഡുകൾ, ഗ്നു/ലിനക്സ്, മലയാളം ഐബസ് ഉപയോഗിച്ച് ടൈപ്പ് ചെയ്യൽ, ഇൻസ്ക്രിപ്റ്റ് രീതി - മലയാളം ഇൻസ്ക്രിപ്റ്റ് കീബോർഡ്, സ്വനലേഖ മലയാളം നിവേശകരീതി - മലയാളം ഫൊണറ്റിക് നിവേശകരീതി, മൊഴി ട്രാൻസ്‌ലിറ്ററേഷൻ കീബോർഡ്, ലളിത, മൈക്രൊസോഫ്റ്റ് വിൻഡോസ്, വിൻഡോസ് എക്സ്.പി സർവീസ്‌പാക്ക് എഡിഷൻ 2 - ലഭ്യമായിട്ടുള്ള കീബോർഡുകൾ: ഇൻസ്ക്രിപ്റ്റ് കീബോർഡ്, കീമാജിക്ക് (മലയാളം ലിപിമാറ്റരീതികൾ ഉൾക്കൊള്ളിച്ചത്), ഭാഷാഇന്ത്യ.കോം സൈറ്റിൽ ലഭ്യമായിട്ടുള്ള മലയാളം ഐ.എം.ഇ - ലഭ്യമായിട്ടുള്ള കീബോർഡുകൾ: റെമിങ്ടൺ, ISO മലയാളം ട്രാൻസ്‌ലിറ്ററേഷൻ, മൊഴി കീബോർഡ്‍ - ലഭ്യമായിട്ടുള്ള കീബോർഡുകൾ: മൊഴി ട്രാൻസ്‌ലിറ്ററേഷൻ, വാമൊഴി കീബോർഡ് - ലഭ്യമായിട്ടുള്ള കീബോർഡുകൾ: മൊഴി ട്രാൻസ്‌ലിറ്ററേഷൻ, തൂലികയൂണിക്കോഡ് കീബോർഡുകൾ - മലയാളം ടൈപ്പ് റൈറ്റർ കീബോർഡ് റെമിങ്ടണും കേരള സർക്കാർ നിഷ്കർഷിക്കുന്ന ഇൻസ്ക്രിപ്റ്റ് കീബോർഡും, ഗൂഗിൾ ഇൻപുട്ട് സഹായി - ഗൂഗിൾ മലയാളം ടൈപ്പിംഗ്‌ സഹായി, കീമാൻ, ആപ്പിൾ - ഓ.എസ് & ഓ.എസ് ടെൻ, ഇൻസ്ക്രിപ്റ്റ് കീബോർഡ്, വരമൊഴി എഡിറ്റർ ബൈനറി, മാക് മലയാളം, സിൽക്കീ (പഴയ മാക് കമ്പ്യൂട്ടറുകൾക്കായി), ഉകലേലേ (മാക് OSX 10.2 വും, അതിനുമുകളിലും), സ്വന്തം കീ മാപ്പിംഗ് സഹായി (കീ ലേ-ഔട്ട് മേക്കർ)

പരിഷത്ത് വിക്കി‌യിലെ എഴുത്തുപകരണം

മറ്റ് ഉപകരണങ്ങളുടെ സഹായമില്ലാതെ തന്നെ മലയാളം ടൈപ്പ്ചെയ്യുന്നതിനുള്ള സൗകര്യം നിലവിൽ രിഷത്ത് വിക്കിയിൽ ചേർത്തിട്ടുണ്ട്. മീഡിയവിക്കി സോഫ്റ്റ്‌വെയറിനു വേണ്ടിയുള്ള നാരായം എന്ന ചേർപ്പുപയോഗിച്ചാണ് ഇത് സാധിച്ചിരിക്കുന്നത്. ഇംഗ്ലീഷ് കീബോർഡിലെ ചിഹ്നങ്ങളുപയോഗിച്ച് മലയാള ഭാഷാ അക്ഷരങ്ങളും ചിഹ്നങ്ങളും ടൈപ്പ് ചെയ്യുന്ന ലിപിമാറ്റ സമ്പ്രദായവും ഇംഗ്ലീഷ് ടൈപ്പ് ചെയ്യുന്ന അതേ രീതിയിൽ ഒരോ ചിഹ്നത്തിനും പ്രത്യേകം കീ ഉപയോഗിച്ചുള്ള ഇൻസ്ക്രിപ്റ്റ് രീതിയും ഇതിലുണ്ടു്. സാധ്യമാണു്

താളിന്റെ വലതു മുകളിൽ കാണുന്ന "ഇൻപുട്ട് മെഥേഡ്" (നിവേശകരീതി) നിർജ്ജീവമാക്കുക എന്ന ചെക്ക്ബോക്സ് ടിക്ക് ചെയ്യുക. അതോടെ എഴുത്തുപകരണം താങ്കളുടെ അംഗത്വത്തിൽ നിർജ്ജീവമായിത്തീരും. എപ്പോൾ വേണമെങ്കിലും ഈ ചെക്ക്ബോക്സ് അൺടിക്ക് ചെയ്ത് എഴുത്തുപകരണത്തെ സജീവമാക്കാവുന്നതാണ്. മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും മാറുന്നതിന് ഇത് നിർജ്ജീവവും സജീവും ആക്കിയാൽ മതിയാകും.

http://ml.wikipedia.org/wiki/സഹായം:വിക്കിപീഡിയയിലെ_എഴുത്തുപകരണം എന്ന താളിൽ കൂടുതൽ വിവരങ്ങളുണ്ടു്.

ലിപ്യന്തരണം

പ്രമാണം:Wiki lipi.png
വിക്കിയിലെ എഴുത്തുപകരണം പ്രയോഗത്തിൽ വരുത്തിയിരിക്കുന്ന ലിപ്യന്തരണത്തിന്റെ കീ മാപ്പിങ്ങ്

ഇംഗ്ലീഷ് കീബോർഡിലെ ചിഹ്നങ്ങളുപയോഗിച്ച് മലയാള ഭാഷാ അക്ഷരങ്ങളും ചിഹ്നങ്ങളും ടൈപ്പ് ചെയ്യുന്ന ലിപിമാറ്റ സമ്പ്രദായത്തെയാണ് ലിപ്യന്തരണം അഥവാ ട്രാൻസ്ലിറ്ററേഷൻ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. വലതുവശത്തെ ചിത്രത്തിലെ പട്ടികയിൽ ഒരോ മലയാള അക്ഷരവും ലഭ്യമാകുന്നതിന്‌ ഏതൊക്കെ ഇംഗ്ലീഷ് കീകൾ ഉപയോഗിക്കണം എന്നത് വ്യക്തമാക്കിയിരിക്കുന്നു.

വ്യഞ്ജനങ്ങളോട് സ്വരങ്ങൾ ചേർക്കുന്ന രീതി:

ക = ka

കാ = kaa അല്ലെങ്കിൽ kA

കി = ki

കീ = kii അല്ലെങ്കിൽ kI അല്ലെങ്കിൽ kee

കു = ku

കൂ = kU അല്ലെങ്കിൽ koo

കൃ = kR

കൃ = kRR

കെ = ke

കേ = kE

കൈ = kai

കൊ = ko

കോ = kO

കൗ = kau

കം = kam

കഃ = kaH

ഏതാനും ഉദാഹരണങ്ങൾ ഇവിടെ നൽകുന്നു:

kaakka -> കാക്ക

pooccha -> പൂച്ച

prakRthi -> പ്രകൃതി

Rshinaaradamamgalam -> ഋഷിനാരദമംഗലം

pon_veeNa -> പൊൻവീണ

ഇൻസ്ക്രിപ്റ്റ്

ഒരോ മലയാള അക്ഷരങ്ങളും ചിഹ്നങ്ങളും പ്രത്യേകം കീകൾ ഉപയോഗിച്ച് ടൈപ്പ് ചെയ്യുന്ന ഇൻസ്ക്രിപ്റ്റ് രീതിയും വിക്കിപീഡിയയിൽ ലഭ്യമാണ്. ഇൻസ്ക്രിപ്റ്റ് രീതിയിൽ ഒരോ മലയാള അക്ഷരവും ലഭ്യമാകുന്നതിന് ഏതൊക്കെ കീകൾ ഉപയോഗിക്കണം എന്നത് വ്യക്തമാക്കുന്ന മലയാളം ഇൻസ്ക്രിപ്റ്റ് കീബോർഡ് ലേഔട്ടിന്റെ ചിത്രം താഴെ കാണാം.

പ്രമാണം:Inscript keyboard ml.png
മലയാളം ഇൻസ്ക്രിപ്റ്റ് കീബോർഡ് ലെയൗട്ട്

ചില്ലക്ഷരം ടൈപ്പ് ചെയ്യാൻ ഓരോ ചില്ലക്ഷരത്തിനും താഴെ കാണുന്ന കീകോംബിനേഷൻ ഉപയോഗിക്കുക:

ർ - j d ]

ൽ - n d ]

ൾ - N d ]

ൻ - v d ]

ൺ - C d ] മലയാളം യൂണികോഡ് ഫോണ്ടുകൾ

മലയാളം ഭാഷാഉപകരണങ്ങൾ കൃത്യതയോടെ ഉപയോഗിക്കുന്നതിനും മലയാളം ലിപി വായിക്കുന്നതിനും ശരിയായ യൂണികോഡ് മലയാളം ഫോണ്ടുകൾ നിങ്ങളുടെ കമ്പ്യൂട്ടറിൽ ഉണ്ടായിരിക്കേണ്ടതുണ്ട്. മിക്കവാറും എല്ലാ പ്രധാന ഓപ്പറേറ്റിങ് സിസ്റ്റങ്ങളും അവയുടെ പുതിയ പതിപ്പുകളിൽ മലയാളം ഫോണ്ടുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും കുറേകൂടി മികവുള്ള ഫോണ്ടുകൾ സൗജന്യമായി ലഭ്യമാണു്.

അഞ്ജലി യൂണികോഡ്, പഴയലിപി ഫോണ്ട് (വിൻഡോസിൽ ഉത്തമം)

രചന

മീര

രഘുമലയാളം (ലിനക്സിൽ ഉത്തമം)

അരുണ യൂണിക്കോഡ് പുതിയ ലിപി (ലിനക്സിലും വിൻഡോസിലും ഒരുപോലെ ഉത്തമം)

ദ്യുതി - ആലങ്കാരിക അക്ഷരരൂപം

സുറുമ

തൂലിക യൂണികോഡ്

തൂലിക ട്രെഡീഷണൽ യൂണികോഡ്,പഴയലിപി ഫോണ്ട്

എന്നീ ഫോണ്ടുകളും അവയിലേയ്ക്കുള്ള കണ്ണികളും നൽകിയിരിക്കുന്നു. കൂടാതെ ഉപയോക്താവ് ഉപയോഗിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റത്തിൽ എങ്ങനെ ഫോണ്ട് സന്നിവേശിപ്പിക്കാം എന്നതിനേക്കുറിച്ചും ചെറിയ വിവരണങ്ങൾ നൽകിയിട്ടുണ്ട്.