വലിയപറമ്പ് യൂണിറ്റ്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
08:32, 15 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajeshodayanchal (സംവാദം | സംഭാവനകൾ) (→‎കലാജാഥകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വലിയപറമ്പ് യൂണിറ്റ്
പ്രസിഡന്റ് അഭിലാഷ് കെ.
വൈസ് പ്രസിഡന്റ്
സെക്രട്ടറി പ്രദീപൻ വലിയപറമ്പ്
ജോ.സെക്രട്ടറി
ജില്ല കാസർകോഡ്
മേഖല തൃക്കരിപ്പൂർ
ഗ്രാമപഞ്ചായത്ത് വലിയപറമ്പ്
വലിയപറമ്പ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

കലാസാംസ്കാരിക മേഖലയിൽ വളരെ ഔന്നത്യം പുലർത്തുകയും അതേസമയം അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതയും കൊണ്ട് വീർപ്പുമുട്ടുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ് പരിഷത്ത് യൂനിറ്റിന് വലിയപറമ്പിൽ തുടക്കം കുറിക്കുന്നത്. ഏതാണ്ട് 1987-88 കാലഘട്ടം. ലഭ്യമായ രേഖകൾ പ്രകാരം 1987- ൽ ആണ് വലിയ പറമ്പ് പഞ്ചായത്തിലെ വലിയ പറമ്പിലും മാവിലാകടപ്പുറത്തും പരിഷത്ത് യൂനിറ്റ് - സ്ഥാപിക്കപ്പെടുന്നത്. വിദ്യാഭ്യാസ മേഖലയിലെ ശ്രദ്ധേയമായ പ്രവർത്തനമായ വിജ്ഞാനോൽസവവുമായി ബന്ധപ്പെട്ടായിരുന്നു പരിഷത്ത് യൂനിറ്റ് രൂപീകരണം എന്ന ആലോചനയിലേക്ക് എത്തിച്ചേർന്നത് എന്ന് പറയാം.

വലിയപറമ്പ് യൂനിറ്റ് രൂപീകരണവുമായി ബന്ധപ്പെട്ട ക്യത്യമായ രേഖകൾ ലഭ്യമല്ലായെങ്കിലും 1987 ൽ വലിയ പറമ്പ് എ.എൽ.പി. സ്കൂളിൽ വെച്ചാണ് രൂപീകരിക്കപ്പെട്ടത് എന്ന് ഉറപ്പിക്കാവുന്നതാണ്. അന്നത്തെ മേഖലാ സെക്രട്ടറിയായിരുന്ന ശ്രീ.കെ.എം. കുഞ്ഞിക്കണ്ണൻ (കെ.എം.കെ) പഞ്ചായത്തിലെത്തന്നെ ഏറ്റവും തിരക്കേറിയ ആയിറ്റി കടത്ത് കടന്ന് വലിയപറമ്പിൽ എത്തിച്ചേർന്നതും ശ്രീ. ഊരാളി ഭാസ്കരന്റെ വീട്ടിൽ ചെന്ന് സ്കൂളിൽ എത്തിച്ചേർന്നതും ഒക്കെ ശ്രീ.കെ.എം.കെ. തന്നെ ഓർത്തെടുക്കുന്നുണ്ട്. യൂനിറ്റിന്റെ പ്രഥമ സെക്രട്ടറി ശ്രീ. ഊരാളി ഭാസ്കരനും പ്രസിഡണ്ട് ശ്രീ. ലക്ഷ്മണൻ പുളുക്കൂലും ആയിരുന്നു. തുടർന്ന് ശ്രീ. കുയ്യനങ്ങാടൻ നാരായണൻ, പ്രദീപൻ വലിയപറമ്പ, പ്രഭാകരൻ കുളങ്ങര, സി. കുമാരൻ മാസ്റ്റർ,അഭിലാഷ് കെ. തുടങ്ങിയവർ പല ഘട്ടങ്ങളിലായി ഭാരവാഹികളായി.

മാവിലാകടപ്പുറം യൂണിറ്റ്

1987 ൽ തന്നെ രൂപം കൊണ്ട് വലിയ പറമ്പിലെ തന്നെ മറ്റൊരു യൂണിറ്റാണ് മാവിലാകടപ്പുറം. പഞ്ചായത്തിന്റെ വടക്കേ അറ്റത്ത് കിടക്കുന്ന യൂനിറ്റ് ഗ്രീ കെ.പി രാജൻ ആയിരുന്നു സെക്രട്ടറി. പ്രാരംഭ സമയത്തെ പ്രവർത്തനങ്ങൾക്ക് ക്യത്യമായ തുടർച്ച ഇല്ലാതിരുന്നതിനാൽ പിന്നീട് യൂനിറ്റ് പൊഴിഞ്ഞു പോവുകയായിരുന്നു. ==പരിസ്ഥിതി രംഗത്തെ ഇടപെടൽ== കേരളത്തിലെ തന്നെ ഏറ്റവും പരിസ്ഥിതി പ്രാധാന്യമുള്ള ഒരു പ്രദേശമാണ് വലിയ പറമ്പ് ഗ്രാമപഞ്ചായത്ത് . ഏറ്റവും ദൈർഘ്യമേറിയതും. 24 കി.മീ ആണ് പഞ്ചായത്തിന്റെ നീളം ഒരു ഭാഗത്ത് വലിയപറമ്പ് കായലും (കവ്വായി കായൽ) മറുഭാഗത്ത് അറബിക്കടലും അതിരിടുന്ന പ്രദേശത്തിന്റെ പരമാവധി വീതി 600 മീറ്റർ മാത്രമാണ്. കുറഞ്ഞത് 50 മീറ്ററും. ഈ ഭൗതിക ചുറ്റുപാട് പരിഷത്ത് യൂണിറ്റിനെ സംബന്ധിച്ച് നിരവധി പാരിസ്ഥിതിക ചിന്തകൾ പൊതുധാരയിൽ കൊണ്ടു വരുന്നതിന് കാരണമായി.

പരിസ്ഥിതി രംഗത്ത് ഏറെ ജനശ്രദ്ധയാകർഷിച്ച ' കവ്വായി കൂട്ടായ്മ' ( കവ്വായി കായൽ സംരക്ഷണ പ്രവർത്തനം) യിൽ യൂണിറ്റിന്റെ പങ്കാളിത്തം സജീവമായിരുന്നു കായലിലെ അശാസ്ത്രീയമായ ബണ്ടു നിർമ്മാണം | പ്രദേശത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്നതും കായലിലെ ജൈവ വൈവിധ്യത്തെ നശിപ്പിക്കുന്നതും അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടു വരുന്നതിനുള്ള ജനപങ്കാളിത്തത്തോടെയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ യൂണിറ്റിന് കഴിഞ്ഞിട്ടുണ്ട്. മേൽ വിഷയത്തിൽ ഊന്നൽ നൽകി കൊണ്ട് കണ്ണൂർ ആകാശവാണി 2001 ൽ തയ്യാറാക്കിയ പ്രത്യേക പരിപാടിക്ക് പ്രചോദനമാകാൻ പരിഷത്ത് യൂണിറ്റിന് സാധിച്ചിട്ടുണ്ട്. കായലിൽ നിന്നും കടൽ തീരത്തു നിന്നുമുള്ള അനധിക്യത മണലെടുപ്പ് തണ്ണീർത്തടങ്ങളുടെ സംരക്ഷണം, വലിയപറമ്പിലെ ഏറ്റവും വലിയ സ്വാഭാവിക ഉപ്പുവെള്ള തടാകമായ ചേറ്റാവി സംരക്ഷണം തുടങ്ങിയ മേഖലകളിലും പരിഷത്ത് സജീവമായി ഇടപെട്ടു.

വിജ്ഞാനോൽസവം

മുൻപ് സൂചിപ്പിച്ചത് പോലെ യൂനിറ്റ് രൂപീകരണം വിജ്ഞാനോൽസവം പരിപാടിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. - അക്ഷരാർത്ഥത്തിൽ ഉൽസവം തന്നെയായിരുന്നു ആദ്യകാലത്ത് വിജ്ഞാനോർത്തവത്തിന്റെ സ്ഥിരം കേന്ദ്രം മിക്കവാറും പഞ്ചായത്തിലെ ഒരേയൊരു ഹൈസ്കൂളായിരുന്ന പടന്നക്കടപ്പുറം ഗവ: ഹയർ സെക്കൻഡറി സ്കൂൾ തന്നെയായിരുന്നു. അപൂർവമായി മാത്രം മറ്റു സ്കൂളുകൾ പരിഗണിക്കപെട്ടു. ഒരു തവണ ജി.യു.പി. സ്കൂൾ ഉദിനൂർ കടപ്പുറം നടത്തി. എ.എൽ.പി. സ്കൂൾ വലിയപറമ്പിലും പഴയ സ്കൂൾ കെട്ടിടം) മാവിലാ കടപ്പുറം സ്കൂളിലും വിജ്ഞാനോൽസവം നടത്തിയിട്ടുണ്ട് എന്നാണ് ഓർമ്മ. പടന്നക്കടപ്പുറം സ്കൂളിൽ സ്ഥാപിത കാലത്ത് നിർമ്മിച്ച ഒരു ഓടിട്ട കെട്ടിടവും തേക്കാത്ത ഒരു കോൺക്രീറ്റ് കെട്ടിടവും കുറച്ച് ഓലഷെഡുകളും ഉൾപ്പെട്ടതായിരുന്നു ആദ്യകാലത്ത്. പഞ്ചായത്തിലെ പരിഷത്തിന്റെ ഏറ്റവും പ്രധാന പ്രവർത്തനങ്ങളിലൊന്നായിരുന്നു വിജ്ഞാനോൽസവം.

വിജ്ഞാനോത്സവ സംഘാടകസമിതി രൂപീകരണം പ്രദേശത്തെ എല്ലാ സംഘടനകൾക്കും എഴുത്ത് നൽകി പ്രാതിനിധ്യം ഉറപ്പുവരുത്താറുണ്ടായിരുന്നു. എച്ച്.എം ഉൾപ്പെടെ ഏതാണ്ട് എല്ലാ അധ്യാപകരും വൈകുന്നേരം 4 മണിക്ക് തന്നെ യോഗത്തിൽ പങ്കെടുക്കും. അതുപോലെ തന്നെ വിവിധ സംഘടനാ പ്രതിനിധികളും അക്കൂട്ടത്തിൽ പ്രഭാകരൻ മാഷ്, ബാലൻ മാഷ്, പി.വി ജനാർദ്ദനൻ എന്നിവരുടെ സേവനം എടുത്തു പറയത്തക്കതാണ്. തൊണ്ണൂറുകളുടെ ആദ്യം തന്നെ പ്രധാന സംഘടനാ ചുമതല പ്രദീപൻ വി, പ്രഭാകരൻ കൊളങ്ങര തുടങ്ങിയവരിലേക്ക് മാറിയിരുന്നു. അക്കാദമിക് കൺവീനർ എന്ന നിലയിൽ ലക്ഷ്മണൻ മാഷ്, - സാമ്പത്തിക ചുമതലയിൽ ഊരാളി ഭാസ്കരൻ എന്നിവരും ഉറച്ച പിന്തുണയുമായി നിന്നു. എം രവീന്ദ്രൻ, സി കുമാരൻ മാഷ് , അഭിലാഷ് കെ തുടങ്ങിയവരുടെ പ്രവർത്തനം അന്നും ഇന്നും ഒരു പോലെ ലഭ്യമാണ്. - വിജ്ഞാനോൽസവത്തിൽ പറങ്കടുത്തിരുന്ന കുട്ടികൾക്കുള്ള ഉച്ചഭക്ഷണം ആദ്യകാലത്ത് കേന്ദ്രത്തിൽ നിന്നുതന്നെ പാചകം ചെയ്തിരുന്നുവെങ്കിലും പിന്നീടത് പ്രദേശത്തെ വീടുകളിൽ നിന്ന് പൊതിച്ചോറ് എന്ന രീതിയിലേക്ക് മാറി. ഉച്ചയാകാറായുമ്പോൾ പ്രവർത്തകർ ഒരോ വീടുകളിലേക്കും ചെന്ന് പൊതിച്ചോറ് ശേഖരിച്ച് വിജ്ഞാനോൽസവ കേന്ദ്രത്തിൽ എത്തിക്കും.

കലാജാഥകൾ

പരിഷത്ത് കലാജാഥകൾക്ക് എന്നും വലിയ പറമ്പിൽ ഒരു - കേന്ദ്രമുണ്ടാകും. കലാജാഥയിലേക്കുള്ള സംഭാവനകളാണ് ശ്രീ.എൻ.വി. സത്യൻ, സി. വിജയൻ ഇടയിലെക്കാട്, ഇ.കെ.ഷാജി, സി.മോഹനൻ തുടങ്ങിയവർ.എൻ.വി. സത്യൻ കലാ ജാഥകളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു.

മേഖലാ സമ്മേളനം

തൃക്കരിപ്പൂർ മേഖലാ സമ്മളനം വലിയപറമ്പ യൂനിറ്റിൽ സംഘടിപ്പിച്ചിരുന്നു. സമ്മേളനവുമായി ബന്ധപ്പെട്ട രേഖകൾ ലഭ്യമല്ലാത്തതിനാൽ വിശദാംശങ്ങളിലേക്ക് പോകാൻ കഴിയാത്തതിൽ വിഷമമുണ്ട്.

ജില്ലാ സമ്മേളനം

വലിയ പറമ്പ് യൂനിറ്റ് ചരിത്രത്തിലെ സുപ്രധാന സംഭവമായിരുന്നു സംഘടനയുടെ ജില്ലാ സമ്മേളനം 2008 ജനവരി 19, 20 തീയതികളിൽ നടന്നത്. കെ.ജി.എം. ക്ലബ്ബ് പരിസരത്തായിരുന്നു സമ്മേളനം. ശ്രീ.കെ. കുമാരൻ ചെയർമാനും വി.പ്രദീപൻ ജനറൽ കൺവീനറുമായി ക്കൊണ്ട് വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. സമ്മേളനാനുബന്ധമായി വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്തു. സമ്മേളന നടത്തിപ്പിനുള്ള ചെറിയ രീതിയിലുള്ള ധനസമാഹരണം കൂടി കണക്കിലെടുത്തുകൊണ്ട് പരിസ്ഥിതി - സൗഹ്യദ ചണ സഞ്ചിയുടെ പ്രചാരണവും പഞ്ചായത്തിലെയും സമീപ - പഞ്ചായത്തുകളെയും ഉൾപ്പെടുത്തി ഗ്യഹ സന്ദർശനവും നടത്തിയതും എല്ലാ മേഖലയിലുമുള്ള ജനവിഭാഗങ്ങളുടെ സഹകരണവും ആവേശം ജനിപ്പിക്കുന്നതായിരുന്നു. പടന്നക്കടപ്പുറം സഹകരണ ബാങ്കു പരിസരത്തു നടന്ന വിദ്യാഭ്യാസ സെമിനാർ ബീച്ചാര കടവ് യുവത ക്ലബ്ബ് പരിസരത്തു നടന്ന 'ബാല കൗതുകം' ബാലവേദി കുട്ടികളുടെ പരിപാടി, പറമ്പിന്റെ വികസനം എന്റെ കാഴ്ചപ്പാട് എന്ന വിഷയത്തിൽ വിവിധ കക്ഷി രാഷ്ട്രീയ പ്രതിനിധികളെ സംഘടിപ്പിച്ചു കൊണ്ട് നാത്തിയ സംവാദം തുടങ്ങിയ പരിപാടികൾ അനുബന്ധമായി നടന്നു. സമ്മേളന ദിവസം ഉദിനൂർ ജ്വാല തിയേറ്റേഴ്സ് അവതരിപ്പിച്ച ലഘു നാടകങ്ങളും ശ്രദ്ധേയമായി. വലിയപറമ്പിൽ ആദ്യമായി നടന്ന ഒരു ജില്ലാ സമ്മേളനം ജനങ്ങൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. കേരള പഠനം: കേരള പഠനം പരിപാടിയുടെ ഭാഗമായി കേരളത്തിലെമ്പാടും നടത്തിയ സാമ്പിൾ സർവ്വേയിൽ വലിയപറമ്പ് ഗ്രാമ പഞ്ചായത്തിലെ മാവിലാ കടപ്പുറം, മാടക്കാർ എന്ന സ്ഥലങ്ങളിലെ വീടുകൾ ഉൾപ്പെട്ടിരുന്നു. സർവ്വേയുടെ - ഭാഗമായി പ്രസ്തുത പ്രദേശങ്ങളിലെ വീടുകൾ സന്ദർശിച്ച വിവരങ്ങൾ ശേഖരിച്ച് - നൽകിയതും കുടുംബാംഗങ്ങളുടെ വ്യത്യസ്തമായ അഭിപ്രായങ്ങളും - കാഴ്ച്ചപ്പാടുളും മനസ്സിലാക്കാൻ കഴിഞ്ഞതും സംഘടനാ പ്രവർത്തനത്തിലെ പുതിയ അനുഭവമായി.

"https://wiki.kssp.in/index.php?title=വലിയപറമ്പ്_യൂണിറ്റ്&oldid=10106" എന്ന താളിൽനിന്ന് ശേഖരിച്ചത്