നന്മണ്ട 13 (യൂനിറ്റ്)
നന്മണ്ട 13 യൂനിറ്റ്
ആമുഖം : കോഴിക്കോട് ജില്ലയിൽ കോഴിക്കോട് താലൂക്കിൽ ചേളന്നൂർ മേഖലയിലെ പരിഷത്ത് യൂനിറ്റ്
ലഘുചരിത്രം :1981 ലാണ് ഈ യൂനിറ്റ് സ്ഥാപിക്കപ്പെടുന്നത്.1980ൽ ആരംഭിച്ച കലാജാഥ അടുത്തവർഷം(1981 ഒക്ടോബർ-നവംബർ) കൂടുതൽ വിപുലമാക്കിയപ്പോൾ നന്മണ്ട 13ൽ ജാഥക്ക് സ്വീകരണം കൊടുക്കുന്നതിന് വേണ്ടി രൂപീകരിച്ച സ്വാഗതസംഘമായിരുന്നു നന്മണ്ടയിലെ പരിഷത്തിന്റെ ആദ്യയൂനിറ്റ്. അക്കാലത്ത് പൂനൂർ ഗവ.യു.പി.സ്കൂളിലെ അധ്യാപകനായിരുന്ന ശ്രീ .എം.കെ.ഭാസ്കരൻനായരെ(പടിക്കലെക്കണ്ടി) അന്നത്തെ ജില്ലാസെക്രട്ടറി ആയിരുന്ന ശ്രീ .കൊടക്കാട് ശ്രീധരൻ മാഷ് ബന്ധപ്പെട്ട് ജാഥയെ സ്വീകരിക്കുന്നതിനുള്ള സ്വാഗതസംഘം രൂപീകരിക്കുകയായിരുന്നു. ആ സ്വാഗതസംഘം പിന്നീട് ഭാസ്കരൻ മാഷ് സെക്രട്ടറിയായിക്കൊണ്ട് യൂനിറ്റായി മാറി. ഭാസ്കരൻ മാഷുടെ നേതൃത്വത്തിൽ യുറീക്കാ മാസികാ പ്രചരണമൊഴികെ മറ്റു പരിപാടികളൊന്നും നടന്നിരുന്നില്ല.1984ൽ മെയ് മാസം പത്ത് അംഗങ്ങളെ ചേർത്തുകൊണ്ട് യൂനിറ്റ് എന്ന രൂപത്തിൽ ഭാരവാഹികളെ തെരഞ്ഞെടുത്ത് പ്രവർത്തനം ആരംഭിച്ചു.എം.ശ്രീനിവാസൻ(പ്രസിഡണ്ട്),എൻ .ശശീന്ദ്രൻ(വൈസ് പ്രസിഡണ്ട്),കെ.എം.ചന്ദ്രൻ(സെക്രട്ടറി) ,എം.ടി.മുരളീധരൻ (ജോ.സെക്രട്ടറി) എന്നിവരായിരുന്നു യൂനിറ്റ് ഭാരവാഹികൾ