നീർത്തടാധിഷ്ഠിതവികസനവും തണ്ണീർത്തട സംരക്ഷണവും

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

നീർത്തടാധിഷ്ഠിത വികസനവും തണ്ണീർത്തട സംരക്ഷണവും

ഭാഗം ഒന്ന്

നീർത്തടാധിഷ്ഠിത വികസനം

ഇന്ത്യയിൽ കൃഷിക്ക് ലഭ്യമായ 142 ദശലക്ഷം ഹെക്ടറിൽ 80 ദശലക്ഷം ഹെക്ടറും (56%) മഴയെ മാത്രം ആശ്രയിച്ച് കൃഷി ചെയ്യുന്ന മഴകൃഷി പ്രദേശങ്ങളാണ്. എന്നാൽ, സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം കാർഷികരംഗത്ത് നടപ്പിലാക്കിയ പല വികസനപ്രവർത്തനങ്ങളും ജലസേചിതമേഖലക്ക് ഊന്നൽ നൽകുന്നവയായിരുന്നു. മഴയെമാത്രം ആശ്രയിച്ച് കൃഷിചെയ്യുന്ന പ്രദേശങ്ങൾ മിക്കവാറും അവഗണിക്കപ്പെട്ടു. ഭക്ഷ്യ എണ്ണവിളകളുടെയും പയർവർഗവിളകളുടെയും കൃഷി മിക്ക വാറും ഇത്തരം മഴകൃഷി മേഖലയിലാകയാൽ കാര്യമായൊന്നും മെച്ച പ്പെടുകയുണ്ടായില്ല. സാധാരണ കർഷകരുടെ സ്ഥിതിയും തഥൈവ! ഈ സ്ഥിതിക്കൊരു മാറ്റം വരണമെന്ന ഉദ്ദേശത്തോടെയാണ് ഇന്ത്യയിൽ നീർത്തടവികസനപദ്ധതികൾ ആരംഭിക്കുന്നത്. മണ്ണ്, ജലം, സസ്യസമ്പത്ത് തുടങ്ങിയ പ്രകൃതിവിഭവങ്ങളുടെ സംരക്ഷണവും സുസ്ഥിര ഉപയോഗവുമാണ് എല്ലാ നീർത്തടവികസന പദ്ധതികളുടെയും പ്രധാന ലക്ഷ്യങ്ങൾ. കൃത്രിമ അതിർത്തികളോടുകൂടിയ പഞ്ചായത്ത്, വാർഡ്, ഗ്രാമം എന്നീ ഭൂഭാഗങ്ങൾക്കുപകരം പ്രകൃതിദത്തമായ അതിരുകളോടുകൂടിയ നീർത്തടം അടിസ്ഥാനമായെടുത്ത് വികസന പരിപാടികൾ നടപ്പിലാക്കുന്നു എന്നതാണ് നീർത്തടവികസനപദ്ധതികളുടെ പ്രത്യേകത. പ്രാദേശികാസൂത്രണത്തിൽ നീർത്തടവികസന പദ്ധതികളുടെ പ്രാധാന്യം ഒട്ടൊക്കെ അംഗീകരിച്ചുകഴിഞ്ഞു. മഴയെ ആശ്രയിച്ചുള്ള കൃഷിയുടെ പ്രാധാന്യം കേരളത്തിനും കുറച്ചു കാണാനാവില്ല. കേരളത്തിന്റെ ആകെയുള്ള 38.86 ലക്ഷം ഹെക്ടറിൽ കൃഷി ചെയ്യപ്പെടുന്നത് 20.15 ലക്ഷം ഹെക്ടറിലാണ് (2016-17 മതിപ്പു പ്രകാരം). ഇതിൽ ജലസേചന സൗകര്യമുള്ളത് 3.78 ലക്ഷം ഹെക്ടറിൽ (18.7%) മാത്രമാണ്. അതായത്, 81.3 ശതമാനം സ്ഥല ങ്ങളിലും കൃഷിക്ക് മഴ തന്നെ ശരണം. കേരളത്തിൽ കൃഷിചെയ്യുന്ന മിക്കവാറും വിളകൾ ചിരസ്ഥായികളായതിനാലും ശരാശരി മഴ കൂടുത ലായതിനാലും ഇത് പ്രശ്‌നമല്ല എന്ന് വാദിക്കുന്നവരുണ്ട്. പക്ഷേ, മഴവെള്ളത്തിന്റെ സ്വാഭാവിക സംഭരണത്തിനും അവ ഭൂഗർജലമായി ഉറവകളായും നീരൊഴുക്കുകളായും പുനർജനിക്കുന്ന പ്രതിഭാസ ത്തിനും ഭംഗം നേരിടുന്നത് പ്രശ്‌നങ്ങളുണ്ടാക്കും. മാത്രമല്ല, കാലം കഴിയുന്തോറും മഴയില്ലാക്കാലവും വേനലും കൂടുതൽ കടുത്തതായി വരികയാണ.്

എന്താണ് നീർത്തടം?

നീർത്തട വികസന പദ്ധതികൾ ജനങ്ങൾക്കുവേണ്ടി അവരുടെ പങ്കാളിത്തത്തോടെയാണ് നടപ്പിലാക്കേണ്ടത്. നീർത്തടം എന്ന ആശയം ശരിയായി ഉൾക്കൊള്ളാതെ ഇത് സാധ്യമാവില്ല. അരുവികളും, തോടു കളും, പുഴകളും, കുളങ്ങളുമൊക്കെ എല്ലാ പ്രദേശത്തുമുണ്ടാവുമല്ലോ? മഴ പെയ്‌തൊഴുകുന്ന വെള്ളം ഓരോ പ്രദേശത്തും അവിടെത്തന്നെയുള്ള ഇത്തരം ഏതെങ്കിലും നീർച്ചാലുകളിലോ നീർസംഭരണിക ളിലോ എത്തിപ്പെടുന്നു. ഇങ്ങനെ വെള്ളം ഒഴുകിയെത്തുന്നത് ഒരു പ്രത്യേക ഭൂഭാഗത്തുനിന്ന് മാത്രമായിരിക്കും. ഉയർന്ന തിണ്ടോ, മലനിരയുടെ മുകൾ ഭാഗമോ തുടങ്ങി നീർച്ചാലിന്റെ അറ്റം വരെ നീളുന്ന ഈ ഭൂഭാഗത്തെ ഒന്നായി ആ നീർച്ചാലിന്റെ അല്ലെങ്കിൽ നീർസംഭരണി യുടെ നീർത്തടപ്രദേശം എന്നുപറയാം. വെള്ളം എവിടെനിന്ന് വരു ന്നു, എങ്ങോട്ട്, എങ്ങനെ പോകുന്നു എന്നതാണ് മുഖ്യം. നീർത്തട ത്തിന്റെ അതിരുകൾ സ്വാഭാവികമായുള്ളതാണ്. ജലവിഭാജകം, വൃഷ്ടി പ്രദേശം, നീർമറി എന്നീ പേരുകളിലും നീർത്തടപ്രദേശം അറിയപ്പെടുന്നുണ്ട്. ചെറിയ അർഥവ്യത്യാസങ്ങളുണ്ടെങ്കിലും ഇംഗ്ലീഷിൽ വാട്ടർഷെഡ് (ംമലേൃവെലറ), കാച്ച്‌മെന്റ (രമരേവാലി)േ, ബേസിൻ (യമശെി) എന്നൊക്കെ പറയുന്നത് ഒന്നുതന്നെ! വാട്ടർഷെഡിലെ ഷെഡ് എന്ന വാക്കിന് വിഭജിക്കുക എന്നാണ് അർഥം. അതാണ് നീർത്തടവികസനപരിപാടികൾ തുടങ്ങിയ ആദ്യകാലത്ത് ജലവിഭാജകം എന്ന നേർതർജമ പ്രചാരത്തിൽ വരാൻ കാരണം. വാട്ടർഷെഡ്, കാച്ച്‌മെന്റ് എന്നീ പദങ്ങളുടെ ഉപയോഗത്തിൽ ബ്രിട്ടീഷുകാരും, അമേരിക്കക്കാരും തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്. ബ്രിട്ടീഷുകാർക്ക് നാം സാധാരണ വിവക്ഷിക്കുന്ന നീർമറിപ്രദേശം കാച്ച്‌മെന്റും നീർത്തടത്തിന്റെ വിഭജനരേഖ വാട്ടർഷെഡും ആണ് (ജലവിഭാജകം എന്ന യഥാർഥ അർഥത്തിൽ!). അമേരിക്കക്കാർക്ക്, പക്ഷേ, ഈ നീർത്തടപ്രദേശമാണ് വാട്ടർഷെഡ്! വിഭജനരേഖ അവ ർക്ക് വെറും റിഡ്ജ്‌ലൈൻ മാത്രമാണ്. ഇന്ത്യയിലേക്ക് വരുമ്പോൾ വാട്ടർഷെഡ്, കാച്ച്‌മെന്റ് എന്നിവ ഏതാണ്ട് പര്യായപദങ്ങൾ പോലെ ഒരേ അർഥത്തിലാണ് കാണുന്നത്. പൊതുസംജ്ഞ എന്ന നിലയിൽ പക്ഷേ, വാട്ടർഷെഡിനാണ് അംഗീകാരം. വാട്ടർഷെഡിന് നീർത്തടം എന്ന് വിളിക്കുന്നത് ചില ആശയക്കു ഴപ്പങ്ങളുണ്ടാക്കുന്നുണ്ട്. നീർത്തടവും (ംമലേൃവെലറ), തണ്ണീർത്തട വും (ംലഹേമിറ) തമ്മിൽ മാറിപ്പോയാൽ പ്രശ്‌നമാണ് നീർത്തടത്തെയും തണ്ണീർത്തടത്തെയും രണ്ടായിത്തന്നെ കാണണം.

എന്തുകൊണ്ട് നീർത്തട വികസനം?

മണ്ണ്, ജല, സസ്യജാലസംരക്ഷണത്തിന് നീർത്തടം തന്നെ അടി സ്ഥാനമാക്കേണ്ടതുണ്ടോ എന്ന സന്ദേഹം പലർക്കും കാണും. പഴയപോലെ തുടർന്നാൽ എന്താണ് കുഴപ്പം? ഒരു നീർത്തടപ്രദേശത്ത് തോടും കുളവുമുൾപ്പെടുന്ന ജലവ്യവസ്ഥയും, കാടും വിളകളുമുൾപ്പെടുന്ന സസ്യവ്യവസ്ഥയും, ഇവ സ്ഥിതിചെയ്യുന്ന ഭൂഭാഗങ്ങളും പരസ്പര ബന്ധിതമായാണ് നിലകൊള്ളുക. ഭൂമിക്കും സസ്യവ്യവസ്ഥകൾക്കു മൊക്കെ വാർഡ് അടിസ്ഥാനത്തിലോ, ഉടമസ്ഥത അടിസ്ഥാനത്തിലോ, മൺതരം അടിസ്ഥാനത്തിലോ, കൃഷിവ്യവസ്ഥയുടെ അടിസ്ഥാനത്തിലോ ഒക്കെ സമഗ്രവികസനപരിപാടികൾ ആസൂത്രണം ചെയ്യാം. നീർത്തടം തന്നെ അടിസ്ഥാനയൂണിറ്റായി എടുക്കണമെന്നില്ല. പക്ഷേ, ജലത്തിന്റെ കാര്യത്തിൽ ഇങ്ങനെ പറ്റില്ല. ഒരു തോടോ, കുളമോ മാത്രമായെടുത്ത് വികസനപദ്ധതികൾ ആവിഷ്‌ക്കരിച്ചതുകൊണ്ട് ജല ലഭ്യത വർധിക്കണമെന്നില്ല. അതായത് ജലത്തിന്റെ കാര്യത്തിൽ നീർത്തട പ്രദേശംകൂടി പരിഗണിച്ചുള്ള മാനേജ്‌മെന്റുകൊണ്ടേ എന്തെങ്കിലും പ്രയോജനമുള്ളൂ. നമ്മുടെ നീർച്ചാലുകളുടെ സ്ഥിതി അതായത്, വെള്ളമൊഴുക്ക്, പുഴയോരങ്ങളുടെ സ്ഥിരത, മണ്ണടിയൽ എന്നിവ നീർത്തടപ്രദേശത്തിന്റെ അവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. നീർത്തടപ്രദേശത്ത് ചെയ്യുന്ന ഏതു പ്രവർത്തിയും, കാർഷികപ്രവർത്തനമായാലും മണ്ണുസംരക്ഷണമായാലും ജലസംരക്ഷണമായാലും നീർച്ചാലിനേയും ബാധിക്കും. ചുരുക്കത്തിൽ, പ്രകൃതിവിഭവങ്ങളായ മണ്ണും, ജലവും, സസ്യജാലവും പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് ഇവയെല്ലാത്തിനും കൂടി നീർത്തടം തന്നെ അടിസ്ഥാനയൂണിറ്റായെടുത്ത് വികസനപദ്ധതികൾ ആസൂത്രണം ചെയ്യുന്നതാണ് ഏറ്റവും ഫലപ്രദം. ഇപ്രകാരം പ്രകൃതി വിഭവങ്ങളുടെ സംരക്ഷണപ്രവർത്തനങ്ങൾ, ഭൂമിപരിപാലനം, കാർ ഷികപ്രവർത്തനങ്ങൾ എന്നിവ സമഗ്രമായി നടപ്പിലാക്കിയാൽ സുസ്ഥിരത കൈവരിക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. പ്രകൃതിവിഭവങ്ങളുടെ സംരക്ഷണപ്രവർത്തനങ്ങളോടൊപ്പം ഉപജീവനസുരക്ഷ നൽ കുന്ന പരിപാടികളും നടപ്പിലാക്കാറുണ്ട്. ഒരു കാര്യംകൂടി ശരിയായി മനസ്സിലാക്കേണ്ടതുണ്ട്. വലിയ നീർച്ചാലുകൾ, ഉദാഹരണത്തിന്, ഭാരതപുഴയുടെയോ, പെരിയാറിന്റെയോ മൊത്തം നീർത്തടപ്രദേശം കണക്കിലെടുത്ത് ആസൂത്രണ പ്രവർത്തനങ്ങൾ നടത്തുന്നത് എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ട്, തോടുക ളെയോ ചെറുപുഴകളെയോ ആധാരമാക്കിയുള്ള ഗ്രാമതല നീർത്തട ങ്ങൾ അഥവാ മൈക്രോ വാട്ടർഷെഡുകളാണ് ആധാരമായെടുക്കേ ണ്ടത്. ഏകോപനത്തിനും, സംഘാടനത്തിന്റെ എളുപ്പത്തിനുമായി ഏതാണ്ട് 100-1000 ഹെക്ടർ വരുന്ന പ്രാദേശിക നീർത്തടങ്ങളിൽ ശ്രദ്ധയൂന്നണം. പ്രധാന തോടുകളെ ആസ്പദമാക്കിയുള്ള ഇത്തരം നീർത്ത ടങ്ങളെ പൊതുവെ ചെറുനീർത്തടങ്ങൾ എന്നു പറയാറുണ്ട്. കേരള ത്തിലെ നീർത്തടങ്ങളുടെ വിഭജനം ഏതാണ്ട് താഴെ പറയുന്ന പ്രകാര മാണ്.

  • • 44 നദീതടങ്ങൾ അഥവാ വൻനീർത്തടങ്ങൾ (> 50,000ഹെ)
  • • 151 ഉപനദീതടങ്ങൾ അഥവാ ഉപനീർത്തടങ്ങൾ (10,00050,000 ഹെ)
  • • 960 പോഷകനദീതടങ്ങൾ അഥവാ ലഘുനീർത്തടങ്ങൾ (100010000 ഹെ.)
  • • >3000 സൂക്ഷ്മ നീർത്തടങ്ങൾ (1001000 ഹെ.)

നീർത്തട വികസനം എവിടൊക്കെ?

എല്ലായിടത്തും നീർത്തടം അടിസ്ഥാനത്തിലുള്ള വികസനം എന്ന് ശഠിക്കുന്നതിൽ അർഥമില്ല. ഗ്രാമതലനീർത്തടങ്ങളും നഗരതല നീർത്തടങ്ങളും തമ്മിൽ നല്ല വ്യത്യാസമുള്ളതായി ശ്രദ്ധയിൽ പെട്ടിരിക്കും. നഗരങ്ങളിൽ വലിയതോതിൽ ഭൂപ്രകൃതിതന്നെ മാറ്റിമറിച്ചിരിക്കും. കുന്നുകൾ തന്നെ ചിലപ്പോൾ ഇടിച്ചുനിരത്തിയിരിക്കും. നീർത്തട ങ്ങളുടെ അതിരുകൾ തന്നെ മാറിപ്പോയിരിക്കും. അംബരചുംബികളായ കോൺക്രീറ്റ് കെട്ടിടങ്ങളും, പാർപ്പിട സമുച്ചയങ്ങളും, പാതകളും, മൈതാനങ്ങളും ഒക്കെയായി ആകെ കൃത്രിമമായ ഇത്തരം ഭൂഭാഗങ്ങളിലെ പ്രധാന പ്രശ്‌നം മാലിന്യങ്ങളുടെ സംസ്‌കരണവും ജലനിർഗമനവുമാണ്. ഖരമാലിന്യങ്ങളും ദ്രാവകമാലിന്യങ്ങളും ജലനിർഗമനവും നഗരത്തിന്റേതായ മറ്റു പ്രശ്‌നങ്ങളുമൊക്കെ കൈകാര്യം ചെയ്യാനാവുന്ന ഒരു വികസന പരിപ്രേക്ഷ്യമാണ് ഇവിടെ വേണ്ടത്. മഴവെള്ള ശേഖരണത്തിനും പ്രസക്തിയുണ്ട്. ഇത്തരം പ്രദേശങ്ങൾക്ക് നീർത്തടാ ടിസ്ഥാനത്തിലുള്ള വികസനപദ്ധതികൾ നിർദ്ദേശിക്കാതെ നഗരാസൂത്രണം (ൗൃയമി റല്‌ലഹീുാലി)േ ആണ് നടപ്പിലാക്കേണ്ടത്. കേരളത്തിലെ സാഹചര്യത്തിൽ നഗരങ്ങളിൽ മാത്രമല്ല മുനിസിപ്പാലിറ്റികളിലും ഈ പ്രശ്‌നമുണ്ട്. പൊതുവിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന, സ്വാഭാവിക ഭൂപ്രകൃതി വൻതോതിൽ മാറ്റിമറിച്ചിരിക്കുന്ന പ്രദേശങ്ങളിൽ നീർത്തട പ്രദേശവികസനം എന്ന ആശയത്തിന് ഒട്ടും പ്രസക്തിയില്ല. അതായത്, എല്ലായിടത്തും നീർത്തടം അടിസ്ഥാനത്തിലുള്ള വികസനം വേണമെന്ന് വാശിപിടിക്കുന്നതിൽ അർഥമില്ലെന്ന് സാരം.

നീർത്തടത്തിലെ സാധാരണ പ്രശ്‌നങ്ങൾ

മണ്ണൊലിപ്പിന്റെയും, നീർത്തടക്ഷയത്തിന്റെയും മുഖ്യകാരണം വെള്ളത്തെ നിയന്ത്രിച്ചുപയോഗിക്കാൻ പറ്റാത്തതാണ്. ജലോപഭോഗം വർധിച്ചുവരുന്നതല്ലാതെ ലഭ്യത വർധിക്കുന്നില്ല. കേരളത്തിലെ നീർത്ത ടങ്ങൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങൾ നോക്കാം.

  • • ഭൂക്ഷമത നോക്കാതെയുള്ള ഭൂഉപയോഗം. ഉയർന്ന മലഞ്ചെരിവുകളിലെ കൃഷി ശ്രദ്ധിക്കുക.
  • • വിളകൾ, വനം, പുൽമേടുകൾ ഇവയുടെ അശാസ്ത്രീയമായ മാനേജ്‌മെന്റ്
  • • മണ്ണ്-ജലസംരക്ഷണം ഇല്ലാതെ അല്ലെങ്കിൽ അൽപ്പമായുള്ള കൃഷി
  • • വനനശീകരണം
  • • അശാസ്ത്രീയവും, നിയമവിരുദ്ധവുമായ മണൽവാരൽ, വെട്ടുകൽ, കരിങ്കൽ ക്വാറികൾ
  • • മലയിടിച്ച് നിരപ്പാക്കൽ
  • • തെറ്റായ റോഡ് നിർമാണം, വീട് നിർമാണം, മതിൽകെട്ടൽ
  • • തണ്ണീർത്തടങ്ങൾ, കുളങ്ങൾ, നെൽപാടങ്ങൾ എന്നിവയുടെ നികത്തൽ
  • • അമിതമായ ഭൂജല ഉപയോഗം
  • • വ്യവസായവൽക്കരണവും തുടർന്നുള്ള പരിസരമലിനീകരണവും.

ഇങ്ങനെ പല പ്രശ്‌നങ്ങളുമുണ്ട്. ഈ പ്രശ്‌നങ്ങളെ അല്ലെങ്കിൽ തിന്മകളെ നേരിടാനുള്ള കർമപരിപാടികളാണ് ഒരു നീർത്തടവികസനപരിപാടിയിൽ ഉണ്ടാവേണ്ടത്. ചില പ്രശ്‌നങ്ങൾക്ക് സർക്കാർ തലത്തിലുള്ള ഇടപെടൽതന്നെ വേണ്ടി വരും.

നീർത്തട വികസന പരിപാടികളുടെ പ്രധാന ലക്ഷ്യങ്ങൾ

ഏതൊരു നീർത്തടവികസനപരിപാടിയും പ്രധാനമായും മൂന്നു ലക്ഷ്യങ്ങളാണ് ഉന്നംവയ്‌ക്കേണ്ടത്. മറ്റു ലക്ഷ്യങ്ങൾ പിന്നീടേ വരു ന്നുള്ളു. പ്രകൃതിവിഭവങ്ങളുടെ പുനരുദ്ധാരണം (Rehabilitation) നീർത്തടത്തെ അപകടപ്പെടുത്തുന്ന പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞ് അവ പരിഹരിച്ച് പൂർവ്വസ്ഥിതിയിലാക്കുകയാണ് ഉദ്ദേശം. ഉദാഹരണത്തിന്, മണ്ണൊലിപ്പ് കൂടുതലെങ്കിൽ അത് കുറഞ്ഞ് പൂർവ്വസ്ഥിതിയിലെത്താനുള്ള പരിപാടികൾ ആസൂത്രണം ചെയ്യണം. അതുപോലെ തന്നെ, അമിതകാലിമേച്ചിൽ പതിവാണെങ്കിൽ, തോട്ടിലെ നീരോഴുക്ക് കുറയുന്നുവെങ്കിൽ, ഭൂഗർഭജലം വളരെയധികം താഴുന്നുവെങ്കിൽ, വനനശീകരണം കൂടുതലെങ്കിൽ ഓരോന്നിന്റേയും കാരണങ്ങൾ കണ്ടുപിടിച്ച് പൂർവ്വസ്ഥിതിയിലാക്കാനുള്ള പരിപാടികളാണ് ഉൾപ്പെടുത്തേണ്ടത്. പ്രകൃതിവിഭവങ്ങളുടെ സംരക്ഷണം (Conservation) മണ്ണ്, ജല, സസ്യവ്യവസ്ഥയെ നിലവിലുള്ള അവസ്ഥയിൽ വീണ്ടു മൊരു അപചയത്തിന് വിധേയമാക്കാതെ സംരക്ഷിക്കുകയാണ് ഇതു കൊണ്ടുദ്ദേശിക്കുന്നത്. ഇക്കാര്യത്തിൽ ഭൂമിപരിപാലനം((land husbandry) എന്ന ആശയത്തിന് പ്രസക്തിയേറും. മെച്ചപ്പെട്ട ഭൂമിപരിപാലന മുറകൾകൊണ്ട് മണ്ണൊലിപ്പ് ഉണ്ടാവില്ല. ഉണ്ടായലല്ലേ, മണ്ണൊലിപ്പ് നിവാരണം എന്ന പരിപാടിക്ക് പോകേണ്ടതുള്ളൂ? മണ്ണു നഷ്ടപ്പെടു ന്നതുപോലെ തന്നെ പ്രധാനമാണ് ഉൽപാദനക്ഷമത ഇല്ലാതാവുന്ന തും. ഭൂമിയുടെ അശാസ്ത്രീയമായ ഉപയോഗമാണ് മണ്ണൊലിപ്പ് ഉണ്ടാക്കുന്നത്. അല്ലാതെ, മണ്ണൊലിപ്പ് വെറുതെ ഉണ്ടായി ഗുണം ഇല്ലാതാവുന്നില്ല. വിളവ് മണ്ണിനെ അപേക്ഷിച്ച് ജലലഭ്യതയുമായി കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ജലസംരക്ഷണത്തിന് മണ്ണുസംരക്ഷണത്തേക്കാൾ പ്രാധാന്യം ലഭിക്കണം. ഉൽപാദനശേഷി നിലനിർ ത്താൻ ധാരാളമായി ജൈവവളങ്ങൾ ഉപയോഗിക്കണം. മണ്ണുസംരക്ഷണവും, ജലസംരക്ഷണവും വെവ്വേറെ കാണാതെ ഒരുമിച്ച് കൊണ്ടുപോകണം. സംരക്ഷണപ്രവർത്തനങ്ങൾ താഴെത്തട്ടിൽ നിന്ന് കർഷക സഹകരണത്തോടെ, അവരുടെ നേതൃത്തിൽ ചെയ്യണം. ജലലഭ്യത വർധിപ്പിക്കുക ഗൃഹോപയോഗം, കൃഷി, വ്യവസായം എന്നിവക്ക് ജലം ആവശ്യമാ ണ്. വിവിധ ജലസംരക്ഷണ, ജലസംഭരണപദ്ധതികളിലൂടെ നീർത്ത ടത്തിലെ ജലലഭ്യത വർധിപ്പിക്കുക എന്ന ലക്ഷ്യത്തിന് വളരെയധികം പ്രാധാന്യം കിട്ടേണ്ടതുണ്ട്. ഗാർഹികജലസുരക്ഷ ഉറപ്പുവരുത്താനുള്ള പ്രവർത്തനങ്ങൾ വേണം. മഴവെള്ള സംഭരണത്തിനും ഉപയോഗത്തി നും അർഹിക്കുന്ന പ്രാധാന്യം നൽകണം. മറ്റ് ലക്ഷ്യങ്ങൾ മേൽപറഞ്ഞ പ്രധാന ലക്ഷ്യങ്ങൾ കഴിഞ്ഞാൽ ചിലതുകൂടി കൂട്ടിചേർക്കേണ്ടിവരും. ദീർഘകാലാടിസ്ഥാനത്തിൽ സുസ്ഥിരത നൽകുന്ന പരിപാടികളോടൊപ്പം പെട്ടെന്ന് ഫലംകിട്ടുന്ന ചില പ്രവർത്തനങ്ങൾ കൂടി ആവശ്യമാണ്. തൊഴിലവസരങ്ങൾ വർധിപ്പിക്കുക, വരുമാനവർധനവ്, കൈത്തൊഴിലുകാർക്കും ഭൂരഹിതർക്കുമുള്ള പരിപാടികൾ, കൃഷി, മൃഗസംരക്ഷണം, മത്സ്യകൃഷി രംഗത്തുള്ള ഇടപെടൽ തുടങ്ങി നീർത്തടത്തിലെ ജനങ്ങൾക്ക് സാമ്പത്തിക സുരക്ഷ നൽകുന്ന എന്തു പരിപാടിയും കൂട്ടിച്ചേർക്കാം. ഒരു നീർത്തടവികസനപദ്ധതി വിജയിച്ചോ എന്ന് മനസ്സിലാക്കുന്നതിന് ചില സൂചകങ്ങൾ ഉപയോഗപ്പെടുത്താം. പദ്ധതിയുടെ പൂർത്തീകരണത്തിനുശേഷം താഴെപ്പറയുന്ന കാര്യങ്ങളിൽ കുറെയെങ്കിലും സംഭവിച്ചിരിക്കണം.

  • • അരുവികളിലൂടെയുള്ള നീരൊഴുക്ക് കൂടി
  • • കുളങ്ങളിലെയും കിണറുകളിലെയും ജല ലഭ്യത വർധിച്ചു
  • • മണ്ണിലെ ജൈവാംശം വർധിച്ചു
  • • മേൽമണ്ണ് നഷ്ടം കുറഞ്ഞു
  • • തീറ്റപ്പുല്ലിന്റെ ലഭ്യതകൂടി
  • • അരുവികളിൽ മണ്ണടിയുന്നത് കുറഞ്ഞു
  • • പുഴയോരങ്ങൾ എടുത്തുപോവുന്നില്ല
  • • കാർഷികവിളകളുടെ ഉൽപാദനം വർധിച്ചു
  • • കർഷകരുടെ വരുമാനം കൂടി
  • • തൊഴിൽ ലഭ്യത ഉയർന്നു

പദ്ധതി തുടങ്ങുന്നതിനുമുമ്പുള്ള അവസ്ഥയെക്കാൾ പദ്ധതി തീരു ന്നതോടെ മേൽപറഞ്ഞ തരത്തിൽ ഗുണപരമായ മാറ്റം സംഭവിച്ചാലെ ആ പദ്ധതി വിജയിച്ചുവെന്ന് പറയാൻ കഴിയൂ.

നീർത്തടവികസനപദ്ധതികൾ

ദേശീയാടിസ്ഥാനത്തിൽ നീർത്തടവികസനപദ്ധതികൾ ആരംഭി ക്കുന്നത് 1986ലാണ്. കോടിക്കണിന് രൂപ ഇതിനകം ചെലവഴിച്ചു കഴിഞ്ഞു. കൃത്രിമ അതിർത്തികളോടുകൂടിയ പഞ്ചായത്ത്, വാർഡ്, ഗ്രാമം എന്നീ ഭൂഭാഗങ്ങൾക്കുപകരം പ്രകൃതിദത്തമായ അതിരുകളോടുകൂടിയ നീർത്തടപ്രദേശം അടിസ്ഥാനമായെടുത്ത് വികസനപരിപാടികൾ നടപ്പിലാക്കുന്നു എന്നതാണ് എല്ലാ നീർത്തടവികസനപദ്ധതികളുടെയും കാതൽ. കേന്ദ്ര കൃഷിമന്ത്രാലയം ചുക്കാൻപിടിച്ച മഴ കൃഷി പ്രദേശങ്ങൾക്കുവേണ്ടിയുള്ള ദേശീയനീർത്തടവികസന പരിപാടി (NWDPRA) 16 സംസ്ഥാനങ്ങളിലെ 99 ജില്ലകളിൽ നടപ്പിലാക്കി ക്കൊണ്ടായിരുന്നു തുടക്കം. തുടർന്ന് 1990-91 ൽ 28 സംസ്ഥാനങ്ങളി ലേക്കും 2 കേന്ദ്രഭരണപ്രദേശങ്ങളിലേക്കും ഇത് വ്യാപിപ്പിച്ചു. ഇതോ ടൊപ്പം തന്നെ കേന്ദ്ര ഗ്രാമവികസനമന്ത്രാലയത്തിന്റെ കീഴിലുള്ള ഭൂ വിഭവ വകുപ്പ് നടപ്പിലാക്കി വന്നിരുന്ന വരൾച്ചാബാധിതപ്രദേശ വികസനപരിപാടി(DPAP), മരുഭൂമി വികസനപരിപാടി(DDP), സംയോജി ത പാഴ്സ്ഥല വികസനപരിപാടി(IWDP)എന്നിവയും 1995 മുതൽ നീർത്തട വികസനതന്ത്രം അടിസ്ഥാനപ്രമാണമായെടുത്ത് പൊതു മാനദണ്ഡങ്ങൾ സ്വീകരിച്ചു. മേൽപ്പറഞ്ഞ മൂന്ന് പദ്ധതികളും സംയോജി പ്പിച്ചു 2003 മുതൽ ഹരിയാലി മാർഗനിർദ്ദേശങ്ങൾ നടപ്പിലായി. ഹരിയാലി പദ്ധതിയുടെ നടത്തിപ്പിന് പഞ്ചായത്തുകൾക്കാണ് പ്രാഥമിക ഉത്തരവാദിത്തം. ഇതിനിടെ 2006 ൽ ദേശീയ മഴപ്രദേശവികസന അഥോറിറ്റിയും (NRAA) നിലവിൽ വന്നു. ഭാരതത്തിൽ നടപ്പിലാക്കുന്ന എല്ലാ നീർത്തടവികസനപദ്ധതികൾക്കും സംയോജിതനീർത്തട മാനേ്ജമെന്റ് പരിപാടി (കണങജ) എന്ന പേരിൽ വകുപ്പുഭേദമെന്യെ ബാധകമായ പൊതുമാർഗനിർദ്ദേശങ്ങൾ നിർദ്ദേശിക്കുന്നത് ചഞഅഅ ആണ്. കേന്ദ്ര ഗ്രാമവികസനമന്ത്രാലയത്തിന്റെ കീഴിൽ ഭൂവിഭവ വകുപ്പ് നടപ്പിലാക്കുന്ന എല്ലാ നീർമറിവികസനപദ്ധതികളും സംയോജിത നീർത്തട മാനേജ്‌മെന്റ് പരിപാടി (കണങജ) യുടെ ഭാഗമായിക്കഴിഞ്ഞു. സൂക്ഷ്മ നീർത്തടങ്ങൾ പ്രത്രേ്യകം എടുക്കുന്നതിനുപകരം 1000 ഹെ. മുതൽ 5000 ഹെ. വരെയുള്ള സൂക്ഷ്മനീർത്തടങ്ങളുടെ കൂട്ടമാണ് കണങജ യിൽ വിഭാവനം ചെയ്യുന്നത്. പക്ഷേ, സാങ്കേതികവിദഗ്ധരുടെ അഭാവം കൊണ്ട് ഗ്രാമവികസനവകുപ്പ് നടപ്പിലാക്കുന്ന നീർത്തടവികസനപദ്ധതികൾക്ക് സമഗ്രത ഇല്ലാതെ പോവുന്നു എന്ന വിമർശനം പലരും ഉന്നയിക്കുന്നുണ്ട്. ഇത് ഒട്ടൊക്കെ ശരിയാണുതാനും. കണങജ അനുസരിച്ച് സംസ്ഥാനതലത്തിലും ജില്ലാതലത്തിലും നടപ്പിൽ വരേണ്ട സംവിധാനങ്ങൾ ഇപ്പാഴും പൂർണമായിട്ടില്ല. കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ മഴകൃഷി പ്രദേശങ്ങൾക്കുവേണ്ടിയുള്ള ദേശീയനീർത്തടവികസനപരിപാടി (ചണഉജഞഅ) അവസാനിച്ച മട്ടാണ്. 2000-2001 മുതൽ മാക്രോമാനേജ്‌മെന്റ് പദ്ധതിയിൽ ഉൾപ്പെടു ത്തിയായിരുന്നു ചണഉജഞഅ പ്രവർത്തിച്ചിരുന്നത്. കേന്ദ്രകൃഷിമന്ത്രാലയം 2011-12 മുതൽ മഴപ്രദേശവികസനപരിപാടി (ഞഅഉജ) ആരംഭിച്ച തിനാൽ നിലവിലുള്ള പദ്ധതികൾ തീരുന്നമുറക്ക് ചണഉജഞഅ ഇല്ലാ താകം. ജലസേചിത പ്രദേശം 60 ശതാനത്തിലും താഴെ മാത്രമുള്ള ജില്ലകളാണ് ഞഅഉജ യിൽ ഉൾപ്പെടുത്തുക. കേരളത്തിൽ നിന്ന് ഇടുക്കി, വയനാട് ജില്ലകളാണ് ഞഅഉജ യിൽ പെടുത്തിയിരിക്കുന്നത്. മഴപ്രദേശ വികസനപരിപാടിയുടെ ഊന്നൽ പ്രധാനമായും മെച്ചപ്പെട്ടതും സംയോജിതവുമായ കൃഷിക്രമങ്ങൾ നടപ്പിലാക്കാനാണ്. നീർത്തടാടിസ്ഥാനത്തിലുള്ള (ംമലേൃവെലറ യമലെറ) വികസനപ്രവർ ത്തനപരിപാടികൾക്ക് ഓരോ ഹെക്ടറിനും നിശ്ചിത തുക മാത്രമേ ചെലവഴിക്കാവൂ എന്ന് പരിധിവച്ചിട്ടുള്ളതുകൊണ്ട് സമഗ്രത ഇല്ലാതെ പോവുന്നു. വിഭാവനം ചെയ്യുന്ന പരിപാടികളിൽ വളരെക്കുറച്ചെ നടപ്പിലാക്കാനാവുന്നുള്ളൂ. ആവർത്തന സ്വഭാവമുള്ള ഇടപെടലുകളാണ് നടപ്പിലാവുന്നതും (ഉദ: മഴക്കുഴികൾ, തടമെടുക്കൽ, തോടുകളുടെ ഭിത്തി) അതേസമയം, സമഗ്ര നീർത്തടവികസനപരിപാടിയിൽ ഓരോ സൂക്ഷ്മ നീർത്തടത്തിനും വേണ്ടി തിരിച്ചറിഞ്ഞിട്ടുള്ള എല്ലാ പ്രശ്‌നങ്ങൾക്കും വേണ്ടിയുള്ള കർമപരിപാടികൾ ഉണ്ടാകും.

നീർത്തടവികസനത്തിന്റെ പരിമിതികൾ

നീർത്തടവികസനപദ്ധതികളുടെ പ്രാധാന്യം ജനങ്ങൾ ഇനിയും പൂർണമായും മനസ്സിലാക്കിയിട്ടുണ്ടോ എന്ന് സംശയമാണ്. നീർ ത്തടംഎന്ന ആശയവുമായി സാധാരണക്കാർ സമരസപ്പെടുകയെന്നതാണ് ആദ്യത്തെ വെല്ലുവിളി. ഇത് അത്രനിസ്സാരമായി തള്ളിക്കളയാവുന്നതല്ല. ഹൈഡ്രോളജിക് അർഥത്തിലുള്ള ഭൗതികനീർത്തടത്തിന്റെ പ്രസക്തി സാധാരണക്കാർ മനസ്സിലാക്കി പ്രവർത്തിച്ചാലെ ഫലമുള്ളൂ. പഞ്ചായത്ത്, വാർഡ്, വില്ലേജ് എന്നൊക്കെ പറഞ്ഞാൽ മനസ്സിലാവു ന്നതുപോലെ തങ്ങളുടെ പുരയിടം ഏത് നീർത്തടത്തിലുള്ളതാണെ ങ്കിലും പറയാൻ സാധിക്കണം. ഈ ഒരു പ്രശ്‌നം ആഫ്രിക്കയിലെ കെനിയ പരിഹരിച്ചത് ചിന്തനീയമാണ്. കെനിയയിൽ നീർത്തടം അതിന്റെ യഥാർഥ ഹൈഡ്രോളജിക് അടിസ്ഥാനത്തിലല്ല എടുത്തിട്ടു ള്ളത്. ഏകദേശം 100-200 ഹെക്ടർ വരുന്ന ഒരു പ്രദേശം കേന്ദ്രീക രിച്ച് പൊതുപ്രശ്‌നങ്ങളുടെ അടിസ്ഥാനത്തിൽ പരിപാടികൾ നടപ്പിലാക്കുന്നു. ഹൈഡ്രോളജിക് അതിർത്തി മാറ്റിനിർത്തിയാൽ ബാക്കി എല്ലാം സാധാരണപോലെ. നമുക്കും ഇങ്ങനെയൊന്ന് ചിന്തിക്കാവുന്നതാണ്. ഇപ്പോൾ തന്നെ മിക്കവാറും പ്രദേശങ്ങളിൽ വാട്ടർ ഷെഡ് മാപ്പും പ്ലാനുമൊക്കെ ഉണ്ടെങ്കിലും പ്രവർത്തനങ്ങളൊക്കെ വാർഡുകൾ കേന്ദ്രീകരിച്ചുതന്നെയാണ് പോകുന്നത്. വാട്ടർ ഷെഡുകൾ ഒന്നിൽ കൂടുതൽ പഞ്ചായത്തുകളിലായി വരുമ്പോഴാണ് ഇത്തരമൊരു കാഴ്ചപ്പാടിന്റെ പ്രസക്തിവർധിക്കുന്നത്. കുറെയധികം മറ്റു പ്രായോഗിക ബുദ്ധിമുട്ടുകളും ഒഴിവായിക്കിട്ടും. പദ്ധതികൾ ജനങ്ങൾക്ക് വേണ്ടിയുള്ളതാണ്. ജനപങ്കാളിത്തത്തോ ടെയാണ് നീർത്തടപദ്ധതികൾ ആവിഷ്‌ക്കരിക്കുന്നതും, നടപ്പിലാക്കുന്നതും, വിലയിരുത്തപ്പെടുന്നതും. ബാഹ്യസഹായം ഒരു ക്ലിപ്തകാലത്തേക്ക് മാത്രമായിരിക്കും. പദ്ധതി നിർവ്വഹണ ഏജൻസി രംഗത്ത് നിന്ന് നിഷ്‌ക്രമിച്ചാലും ജനങ്ങൾ ഇത് മുമ്പോട്ടുകൊണ്ടുപോകണം. അതിനുള്ള മുന്നൊരുക്കങ്ങളും പ്രചാരണപ്രവർത്തനങ്ങളും തീർച്ചയായും ചെയ്തിരിക്കണം ജനങ്ങളുടെ സഹകരണം ഉറപ്പാക്കുന്ന ഏതൊരു നീക്കവും സ്വാഗതാർഹം തന്നെ. ഭാഗം രണ്ട്

തണ്ണീർത്തടസംരക്ഷണം സുസ്ഥിര വികസനത്തിനായി

പ്രകൃതിയിൽ നാം ഇന്ന് ഏറെ ക്ഷതം ഏൽപ്പിക്കുകയും ദുരുപയോ ഗിക്കുകയും ചെയ്യുന്ന ഒരു ജൈവ കലവറയാണ് തണ്ണീർത്തടങ്ങൾ. വരണ്ട കരപ്രദേശത്തിനും തുറന്ന ജലപ്പരപ്പിനും മധ്യേ നിലകൊള്ളു ന്ന ആഴം കുറഞ്ഞ പരിസ്ഥിതിവ്യൂഹത്തെയാണ് തണ്ണീർത്തടങ്ങൾ എന്നുപറയുന്നത്. 1971-ൽ കാസ്പിയൻ തീരത്ത് ചേർന്ന അന്തർദ്ദേശീ യ തണ്ണീർത്തട സമ്മേളനമായ റംസാർ കൺവെൻഷൻ അംഗീകരിച്ച നിർവ്വചനമനുസരിച്ച് വേലിയിറക്ക സമയത്ത് 6 മീറ്ററിലധികം ആഴമില്ലാ ത്തതും സ്ഥിരമോ താല്ക്കാലികമോ, ഒഴുക്കുള്ളതോ, കെട്ടിക്കിടക്കു ന്നതോ, മനുഷ്യനിർമിതമോ, പ്രകൃതിജന്യമോ ആയതുമായ പരി സ്ഥിതിവ്യൂഹങ്ങളാണ് തണ്ണീർത്തടങ്ങൾ. തടാകങ്ങൾ, കായലുകൾ, അഴിമുഖങ്ങൾ, നദീമുഖങ്ങൾ, കണ്ടൽക്കാടുകൾ, ഉപ്പളങ്ങൾ, ചതുപ്പു കൾ, നെൽവയലുകൾ, കുളങ്ങൾ എന്നിവയൊക്കെ ഇതിന്റെ പരിധി യിൽ വരും.

തണ്ണീർത്തട സംരക്ഷണം എന്തിന്?

വിവിധയിനം സസ്യ-ജന്തുജാലങ്ങളുടെ നിലനില്പുതന്നെ തണ്ണീർ ത്തടങ്ങളെ ആശ്രയിച്ചിരിക്കുന്നു. പ്രളയ-വരൾച്ച നിയന്ത്രണം, പ്രകൃതി ജന്യമാലിന്യങ്ങളുടെ സംസ്‌കരണം, സമുദ്ര തീരസംരക്ഷണം, സമുദ്ര മത്സ്യസമ്പത്തു വർധന എന്നിവയെല്ലാം ഫലപ്രദമായി പരിപാലിക്കപ്പെടണമെങ്കിൽ തണ്ണീർത്തടങ്ങൾ നിലനിൽക്കേണ്ടത് അത്യന്താപേഷിതമാണ്. മിക്ക തണ്ണീർത്തടങ്ങളും ഉത്പാദനക്ഷമതയിൽ ഏറെ മുന്നിട്ട് നിൽക്കുന്ന ഉഷ്ണമേഖലാമഴക്കാടുകളേക്കാൾ വളരെ മുന്നിലാ ണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. 10 മുതൽ 20 ശതമാനം വരെ ഭൂമിയുടെ ഉപരിതലത്തിലെ കാർബൺ ശേഖരിച്ചുവയ്ക്കുന്ന ഈ ആവാസവ്യവസ്ഥ ആഗോളതാപനത്തെ നിയന്ത്രിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ്. ഇങ്ങനെ ഒട്ടേറെ ധർമങ്ങൾ നിർവ്വഹിക്കുന്ന ഈ പാരിസ്ഥിതിക വ്യൂഹത്തിന്റെ അപചയം വളരെ ആശങ്കയോടെയാണ് ശാസ്ത്രജ്ഞർ വീക്ഷിക്കുന്നത്, പ്രത്യേകിച്ച് ജല ലഭ്യതയ്ക്കും ഭക്ഷ്യസുരക്ഷയ്ക്കും അവ ഉയർത്തുന്ന വെല്ലുവിളികൾ പരിഗണിക്കുമ്പോൾ. എങ്കിലും ഉയർന്ന ജനസാന്ദ്രത, വർധിത വേഗത്തിലുള്ള നഗരവത്കരണം, തണ്ണീർത്തടങ്ങളുടെ നികത്തൽ, പ്രകൃതിവിഭവങ്ങളുടെ അശാസ്ത്രീയവും അനിയന്ത്രിതവുമായ ചൂഷണം എന്നിവ ഇപ്പോഴത്തെ പാരിസ്ഥി തികാവസ്ഥയ്ക്ക് വലിയ ആഘാതം സൃഷ്ടിക്കുന്നവയാണ്. എന്തും വലിച്ചെറിയാവുന്ന ചവറ്റുകൊട്ടയായി തണ്ണീർത്തടങ്ങൾ മാറുന്ന കാഴ്ചയാണ് ഇന്ന് കണ്ടുവരുന്നത്. ഇത്തരം പ്രവണതകൾ ആസന്ന മായ വരൾച്ചയുടെയും വെള്ളപ്പൊക്കത്തിന്റെയും സാധ്യത വർധിപ്പി ക്കുകയാണ് ചെയ്യുന്നത്. ഭൂമിയുടെ അപചയം ജലസ്രോതസ്സുകളെയും ഭക്ഷ്യോത്പാദനത്തെയും സാരമായി ബാധിക്കുമെന്നും 2050 ൽ ലോകജനസംഖ്യ 9 ബില്ല്യൻ ആകുമ്പോൾ അവർക്കാവശ്യമായ ഭക്ഷണവും ശുദ്ധജലവും കണ്ടെത്തുക ദുഷ്‌കരമാകുമെന്നും ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്റ് ആഗ്രിക്കൾചറൽ ഓർഗനൈസേഷൻ ഓർമിപ്പിക്കുന്നു. ഇന്നത്തെ ഭക്ഷ്യോത്പാദനത്തേക്കാൾ 70 ശതമാനം വർധനവുണ്ടായെങ്കിൽ മാത്രമേ ഈ പ്രതിസന്ധി മറികടക്കുവാൻ സാധിക്കൂ എന്നും അവർ പറയുന്നു. ആഗോളതലത്തിലെ സ്ഥിതിയിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല കേരളത്തിലെ സ്ഥിതി. ഫെബ്രുവരി 2ന് അന്താരാഷ്ട്രതലത്തിൽ തണ്ണീർ ത്തടദിനമായി നാം ആചരിക്കുമ്പോൾ നമ്മുടെ ഭൂവിനിയോഗരീതികൾ എത്രമാത്രം പാരിസ്ഥിതികാഘാതം ഏല്പിക്കുന്നുവെന്ന് സ്വയം പരിശോധിക്കുന്നത് വളരെ ഉചിതമായിരിക്കും. കേരളത്തിലെ പാടശേഖരങ്ങളും തണ്ണീർത്തടങ്ങളും ചതുപ്പുനിലങ്ങളും കായലുകളും ഒക്കെ അതിവേഗം അപ്രത്യക്ഷമാകുന്ന കാഴ്ചയാണ് നാം കണ്ടുവരു ന്നത്.

സംസ്ഥാനത്തെ തണ്ണീർത്തട വിസ്തൃതി

ഇന്ത്യൻ സ്‌പെയ്‌സ് റിസർച്ച് ഓർഗനൈസേഷൻ 2010 ൽ പ്രസിദ്ധീ കരിച്ച തണ്ണീർത്തടങ്ങളുടെ അറ്റ്‌ലസ് പ്രകാരം കേരളത്തിൽ 1,60,590 ഹെക്ടർ പ്രദേശത്ത് തണ്ണീർത്തടങ്ങൾ വ്യാപിച്ചു കിടക്കുന്നു. സംസ്ഥാനത്തെ 33 ൽ പരം കായലുകളും മൂന്ന് ശുദ്ധജലതടാകങ്ങളും ഇന്ന് ഗുരുതരമായ പാരിസ്ഥിതികഭീഷണികൾ നേരിടുകയാണ്. സംസ്ഥാന ത്തിന്റെ 4.12 ശതമാനം പ്രദേശത്ത് തണ്ണീർത്തടങ്ങൾ വ്യാപിച്ചു കിടക്കു ന്നു. ഓരോ സംസ്ഥാനങ്ങളുടെ വിസ്തീർണ്ണവും അവിടുത്തെ തണ്ണീർ ത്തടങ്ങളുടെ വിസ്തൃതിയുടെയും അനുപാതം താരതമ്യപ്പെടുത്തുമ്പോൾ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലാണ് ഏറ്റവും കൂടുതൽ തണ്ണീർത്തട വിസ്തൃതിയുള്ളത്. ജില്ലാതലത്തി ലുള്ള തണ്ണീർത്തടങ്ങളുടെ വിസ്തീർണ്ണം പട്ടിക ഒന്നിൽ ചേർത്തി രിക്കുന്നു. മുപ്പത്തിമൂന്നിൽപരം കായലുകളും മൂന്നു ശുദ്ധജലതടാകങ്ങളും ഇന്ന് ഗുരുതരമായ പാരിസ്ഥിതികഭീഷണിയെ നേരിട്ടുകൊണ്ടിരിക്ക യാണ്. കേരളത്തിൽ ആലപ്പുഴ ജില്ലയിലാണ് ഏറ്റവുമധികം തണ്ണീർത്ത ടങ്ങൾ വ്യാപിച്ചുകിടക്കുന്നത്. ഏറ്റവും കുറവ് വയനാട്ടിലും. സംസ്ഥാന ത്ത് അമ്പത്തിയാറുവർഷംകൊണ്ട് 6.77 ലക്ഷം ഹെക്ടർ വയൽ നഷ്ട പ്പെട്ടിട്ടുണ്ട്. ഇന്ന് 1.97 ലക്ഷം ഹെക്ടർ വയലുകൾ മാത്രമാണ് അവശേ ഷിക്കുന്നത്. (പട്ടിക 2). ഒന്നും രണ്ടും മൂന്നും വിളകളുടെ ആകെ തുക യാണ് പട്ടികയിൽ കാണിച്ചിരിക്കുന്നത്. യഥാർഥ വയൽ വിസ്തൃതി ഇതിൽ കുറവേ വരൂ എന്ന് ഓർക്കേണ്ടതുണ്ട്. പട്ടിക 2 - കേരളത്തിന്റെ നെൽകൃഷിയുടെ വിസ്തൃതി വർഷം വിസ്തീർണ്ണം (ലക്ഷം ഹെക്ടർ) 1960 7.80 1970 8.74 1980 8.00 1990 5.06 2000 3.90 2010 2.34 2016 1.97 (കടപ്പാട് ഇക്കണോമിക് റിവ്യൂ) 1973 മുതൽ 2015 വരെയുള്ള കാലയളവിൽ മാത്രം വേമ്പനാട് കായ ലിന്റെ വിസ്തീർണ്ണം 12.28 ചതുരശ്ര കിലോമീറ്റർ ശോഷിച്ചു. 1834-ൽ ഉണ്ടായിരുന്ന വിസ്തൃതിയേക്കാൾ 65 ശതമാനം കുറവ് വന്നതായി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. തൃശ്ശൂർ കോൾപ്പാടങ്ങൾ 1981-2008 കാലഘട്ടത്തിൽ മാത്രം 43 ശതമാനം പരിവർത്തനപ്പെടുത്തിയതായി ക്രൈസ്റ്റ്‌കോളേജിലെ തണ്ണീർത്തട ഗവേഷണസംഘം പരിസ്ഥിതി-വന മന്ത്രാലയത്തിന് വേണ്ടി നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

രൂക്ഷമാകുന്ന ജലക്ഷാമം

കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതികൗൺസിലിന്റെ 2007-ലെ റിപ്പോർട്ടുപ്രകാരം സംസ്ഥാനത്തിന്റെ 25 ശതമാനം വെള്ളപ്പൊക്ക സാധ്യത ഏറിയ സ്ഥലമായി കണക്കാക്കിയിരിക്കുന്നു. സംസ്ഥാനത്തെ 27 താലൂക്കുകകളിലായി 18 ശതമാനം ജനങ്ങളാണ് ഈ പ്രദേശത്ത് താമസിച്ചുവരുന്നത്. എറണാകുളം ജില്ലയിലാണ് വെള്ളപ്പൊക്ക സാധ്യതയുള്ള കൂടുതൽ പ്രദേശം ഉൾപ്പെട്ടിരിക്കുന്നത്. പുഴകളുടെ മേൽഭാഗത്തുള്ള ഇരുകരകളിലുമുള്ള പ്രളയസമതലം ജലത്തെ സംഭരിച്ചുവച്ച് പുഴയുടെ താഴേക്കുള്ള പ്രദേശങ്ങളിലെ വെള്ളപ്പൊക്ക ത്തെ നിയന്ത്രിക്കുന്ന ഒരു പ്രകൃതിദത്തമായ സംവിധാനമാണ്. അപ്രതീക്ഷിതമായ അതിവൃഷ്ടി പ്രധാനപ്പെട്ട നഗരങ്ങളിൽ മിന്നൽ പ്രളയം സൃഷ്ടിക്കുന്നുണ്ട്. ഒരു സ്‌പോഞ്ച് പോലെ ഒപ്പിയെടുത്ത് സൂക്ഷിക്കുകയും വേനലാകുമ്പോൾ ജലം വിട്ടുകൊടുത്ത് നമ്മുടെ കിണറുകളെ പരിപോഷിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രവർത്തനമാണ് വയലുകളും തണ്ണീർത്തടങ്ങളും ചെയ്തുവരുന്നത്. 2.5 ശതമാനം പ്രദേശം അതിരൂക്ഷമായ വരൾച്ചാസാധ്യതയുള്ളതായും 63.8 ശത മാനം മിതമായ വരൾച്ചാ സാധ്യതയുള്ളതായും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. ഭൂഗർഭ ജലവിതാനം 3 മീറ്റർവരെ താഴ്ന്നുപോയ പ്രദേശങ്ങൾ സംസ്ഥാ നത്തുണ്ട്. 48 ശതമാനം കിണറുകളും വറ്റിവരളുന്നതു എന്നാണ് കണക്ക്. ഇടവപ്പാതിയും തുലാവർഷവും ശുഷ്‌കമാകുന്നത് രൂക്ഷത വർധിപ്പിക്കുന്നു. കേരളത്തിലെ വരൾച്ചാവർഷങ്ങൾ ഗണ്യമായി വർധി ക്കുന്നതായാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. 2004-ലെ കേന്ദ്ര ഭൂഗർഭ ജലവകുപ്പിന്റെ പഠനറിപ്പോർട്ടിൽ സംസ്ഥാനത്തെ 10 ജില്ലകളിലെ ഭൂഗർഭജലവിതാനം ശരാശരി 20 സെ.മീ. വീതം താഴ്ന്നു കൊണ്ടിരിക്കു ന്നതായി ചൂണ്ടിക്കാണിക്കുന്നു. 1989 മുതൽ 2009 വരെ ഭൂഗർഭ ജലവിഭവ ശേഷി (ങഇങ) യിൽ വന്ന കുറവ് ശതമാനത്തിൽ പട്ടിക 3 ൽ രേഖപ്പെടുത്തിയിരിക്കുന്നു. കിഴക്ക് പശ്ചിമഘട്ടമേഖലയിൽ നിന്നും തീരദേശമേഖലയിലേ യ്ക്കുള്ള ഭൂമിയുടെ സ്വാഭാവികമായ ചരിവാണ് ലഭിക്കുന്ന മഴയുടെ നല്ല ഒരു പങ്ക് സംഭരിക്കാതെ അതിവേഗത്തിൽ കടലിലേയ്ക്ക് ഒഴുകി പ്പോകുവാൻ ഇടയാക്കുന്നത്. കോഴിക്കോട്ടെ ജലവിഭവവികസന കേന്ദ്രം നടത്തിയ പഠനത്തിൽ നിന്ന് പശ്ചിമഘട്ട മലനിരകളിൽ പതി ക്കുന്ന മഴവെള്ളം കേവലം 48 മണിക്കൂറിനുള്ളിൽ കടലിലെത്തിച്ചേ രുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഭൂതലത്തിൽ വീഴുന്ന മഴയെ ഭൂമിയിലേയ്ക്ക് സന്നിവേശിപ്പിക്കുന്ന തിന് സഹായിക്കുന്നത് സ്വാഭാവികമായ വനങ്ങളും തണ്ണീർത്തടങ്ങളും മറ്റുമാണ്. ശക്തിയായി പതിക്കുന്ന മഴ വൃക്ഷലതാതികളുടെ തലപ്പു കളിൽ തട്ടി വേഗതയും ശക്തിയും ക്ഷയിച്ച് മെല്ലെ മണ്ണിലേയ്ക്ക് കിനിഞ്ഞിറങ്ങാൻ കാരണമാകുന്നു. 1905-ൽ സംസ്ഥാനത്തിന്റെ 44.4 ശതമാനം വനമേഖലയായിരുന്നുവെങ്കിൽ 2003-04-ലെ കേരള ഫോറസ്റ്റ് വൈൽഡ് ലൈഫ് വകുപ്പിന്റെ റിപ്പോർട്ടു പ്രകാരം വിസ്തൃതി 24.19 ശതമാനം മാത്രമാണ്. വനം നശിപ്പിക്കപ്പെട്ട 2 ചതുരശ്ര കിലോമീറ്റർ നി/നീർമറിപ്രദേശത്ത് മഴ പെയ്ത് അരമണിക്കൂറിനുള്ളിൽ വെള്ളം കുത്തിയൊലിക്കാൻ തുടങ്ങുമെന്നും 4 മണിക്കൂർ കൊണ്ട് മുഴുവൻ വെള്ളം നിർഗമിച്ച് കഴിയുമെന്നും ജലവിഭവവിനിയോഗകേന്ദ്രം നടത്തിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു. വനമുള്ള പ്രദേശങ്ങളിലാ കട്ടെ, മഴവെള്ളം പെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ പുറത്തേയ്ക്ക് വരില്ല. അതിനുശേഷമായാലും, വനം നശിപ്പിക്കപ്പെട്ട പ്രദേശത്ത് നിന്നും നിർഗമിക്കുന്നതിന്റെ 40 ശതമാനത്തോളം മാത്രമേ പുറത്തേ യ്ക്ക് എത്തുകയുള്ളൂ. ശേഷിക്കുന്ന വെള്ളത്തെ വനമേഖല സംരക്ഷി ക്കുന്നു. ഇത് ഭൂഗർഭജലത്തെ പോഷിപ്പിക്കുകയും വേനൽക്കാലത്ത് അരുവികളിലെ ഒഴുക്ക് നിലനിർത്താനും സഹായിക്കുന്നു. വെട്ടുകൽ കുന്നുകളും താഴ്‌വരകളും ഇടനാടിന്റെ ജലശേഖരങ്ങ ളാണ്. 1000 ലിറ്റർ മഴ പെയ്താൽ ഏതാണ്ട് 3000 മുതൽ 400 ലിറ്റർ വെള്ളം വെട്ടുകല്ലിന്റെ സുഷിരങ്ങൾ സംരക്ഷിച്ചുവയ്ക്കുന്നു. വെട്ടു ക്കല്ലിന്റെ സ്വഭാവമനുസരിച്ച് ഏറ്റക്കുറച്ചിലുണ്ടാകും. മഴക്കാലത്ത് ശേഖരിക്കുന്ന ജലം ഉറവകളായി നമ്മുടെ കിണറുകളെ പരിപോഷി പ്പിക്കുന്നുണ്ട്. കുന്നുകൾ ഇടിച്ചു നിരത്തുമ്പോൾ മഴവെള്ളം റീ ചാർജ്ജ് ചെയ്യുന്ന പ്രദേശത്തിന്റെ ആകെ വിസ്തൃതി കുറയുന്നു. പാടശേഖരങ്ങളും, തണ്ണീർത്തടങ്ങളും, ചതുപ്പുനിലങ്ങളും അതി വേഗം അപ്രത്യക്ഷമാവുന്ന കാഴ്ചയാണ് നാം കാണുന്നത്. നെൽ കൃഷിക്കുവേണ്ടി വയലിൽ വെള്ളം തുടർച്ചയായി കെട്ടി നിർത്തു മ്പോൾ അതിൽ ഒരു വലിയ പങ്ക് ഭൂഗർഭ ജല സ്രോതസ്സിലേയ്ക്ക് ആഗിരണം ചെയ്യപ്പെടുന്നു. നെൽച്ചെടി വയലിൽ വളരുന്ന 263 ദിവസം കാലയളവിൽ ഒരു ഹെക്ടറിന് ഏതാണ്ട് 2 കോടി ലിറ്റർ എന്ന തോതിൽ ജലം ഭൂഗർഭജല അറയിലേയ്ക്ക് ഊർന്നിറങ്ങുന്നു എന്നാണ് പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രം നടത്തിയ പഠനങ്ങൾ ചൂണ്ടിക്കാണി ക്കുന്നത്. വയൽ നികത്തലും കളിമൺ-മണൽ ഖനനവും തണ്ണീർത്തട ങ്ങളിലെ സ്വാഭാവികമായ റീചാർജ്ജ് സംവിധാനത്തെ പ്രതികൂലമായി ബാധിക്കുന്നു. 1970-ൽ സംസ്ഥാനത്ത് വയലുകളുടെ വിസ്തീർണ്ണം 8.74 ലക്ഷം ഹെക്ടറായിരുന്നുവെങ്കിൽ 2004-ൽ അത് 2.80 ലക്ഷം ഹെക്ടറായി ചുരുങ്ങി. മണൽ പാളി ഓരോ മണൽത്തരിക്കും ചുറ്റുമുള്ള സുഷിരങ്ങളിലാണ് ജലം സംഭരിക്കുന്നത്. ഈ ജലമാണ് വേനൽക്കാ ലത്ത് നമ്മുടെ കിണറുകളിലെ ജലവിതാനം താഴാതെ നിലനിർത്തു ന്നത്. കേരളത്തിലെ എല്ലാ നദികളിലും മണൽവാരൽ വ്യാപകമായി തന്നെ നടക്കുന്നുണ്ട്. പല നദികളിലേയും വിവിധ മേഖലകൾ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലായി മൂന്നുമുതൽ നാല് മീറ്റർ വരെ താഴ്ന്നിരിക്കുന്നു. നദികളിൽ ജലം സംഭരിച്ചുവയ്ക്കുന്ന മണൽത്തട്ട് ഇല്ലാതാവുകയും ചെയ്തതോടെ മഴക്കാലത്ത് ജലം ശേഖരിച്ചുവയ്ക്കാനും വേനൽക്കാ ലത്ത് വിട്ടുകൊടുക്കുന്ന പ്രകൃതിദത്തമായ സംവിധാനം ഇല്ലാതായി. ഭൂഗർഭ ജലവിതാനം കുറയുന്നതിനാൽ തീരദേശത്തെ ആഴമില്ലാത്ത കിണറുകളിൽ ഉപ്പുവെള്ളം കലരുന്നു. ഉപ്പുവെള്ളം കരുവന്നൂർ പുഴ യിൽ 7 കിലോമീറ്ററും ചാലിയാർപ്പുഴയിൽ 24 കിലോമീറ്ററും ഉപ്പു വെള










്ളം കയറുന്നതായി റിപ്പോർട്ടുകളുണ്ട്.


1989-ൽ കേരളത്തിലെ എല്ലാ ബ്ലോക്കുകളും ഭൂഗർഭ ജലവിഭവ ശേഷിയുടെ അടിസ്ഥാനത്തിൽ 'സുരക്ഷിതം' എന്ന വിഭാഗത്തിൽ ആണ് ഉൾപ്പെട്ടിരുന്നത്. എന്നാൽ 2004-ൽ 50 ബ്ലോക്കുകൾ 'ദുർബ്ബലം', 5 'അമിതചൂഷണം', 15 'അർദ്ധഗുരുതരം', 15 'ഗുരുതരം' എന്നിങ്ങനെ വിഭാഗങ്ങളായി തരംതാണു. ഇടുക്കി, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ അതീവ ഗുരുതരമായ സ്ഥിതി നിലനിൽക്കുന്നതായി മനസ്സിലാക്കാം. ജലവിതാനത്തിന്റെ കുറവിനെ ബാധിക്കുന്ന ഒട്ടേറെ പ്രേരക ഘടകങ്ങൾ ഉണ്ടെങ്കിലും തണ്ണീർത്തടത്തിന്റെ വിസ്തൃതിയിലുള്ള കുറവ് ഭൂഗർഭ ജല പരിപോഷ ണത്തെ ബാധിക്കുന്ന ഒരു ഘടകമാണ് എന്നതിന് തർക്കമില്ല.

തകരുന്ന ഭക്ഷ്യ സുരക്ഷ

നമ്മുടെ വയലുകൾ ഇല്ലാതാകുന്നത് ഭക്ഷ്യസുരക്ഷയ്ക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഇത്തരത്തിൽ നെൽവയൽ അതിവേഗം ഇല്ലാതാകുന്നതും കമ്പോളാധിഷ്ഠിതമായി ലാപേക്ഷിക ലാഭനഷ്ട കണക്കുകളിൽ പെട്ട് ഇരുപ്പൂ നിലങ്ങൾ ഒരുപ്പൂ നിലങ്ങളാകുന്നതും ഭൂവുടമസ്ഥതയിലെ അശാസ്ത്രീയതകളിൽപെട്ട് വയലുകളുടെ വ്യാപ കമായ തരിശിടലും നെല്ലിന്റെ ഉല്പാദനം ഗണ്യമായി കുറയ്ക്കുന്നു. ഇവിടെ ഉല്പാദനക്ഷമതയിലുണ്ടാകുന്ന വർധനവിന് ഉല്പാദനത്തിൽ കാര്യമായൊന്നും സംഭാവന ചെയ്യാനാകുന്നില്ല. കേരളത്തിന്റെ നെല്ലുല്പാദനത്തിന്റെ പട്ടിക 4-ൽ ചേർത്തിരിക്കുന്നു. പട്ടിക 4 - കേരളത്തിൽ നെല്ലിന്റെ ഉല്പാദനം വർഷം ഉല്പാദനം (ലക്ഷം ടൺ) 1960 10.6 1970 13.5 1980 12.7 1990 10.9 2000 7.6 2010 5.98 2016 5.49 (കടപ്പാട് ഇക്കണോമിക് റിവ്യൂ) 1960-കളിൽ നിന്നും 1970-കളിൽ എത്തുമ്പോൾ നെല്ലിന്റെ ഉല്പാദനത്തിൽ 27% വർധനവ് ഉണ്ടാകുന്നു. എന്നാൽ 1970-കൾക്ക് ശേഷം ഉല്പാദനം കുറഞ്ഞുവരുന്നു. ഇത് 1970-കളിൽ നിന്ന് 2016 ആകുമ്പോഴേയ്ക്കും നേർപകുതിയിലും താഴെയായി ചുരുങ്ങുന്നു. 40 ലക്ഷം ടൺ നെല്ല് ഒരുവർഷം കേരളത്തിന് ആവശ്യമാണ്. കേവലം 17 ലക്ഷം ടൺ മാത്രമാണ് ആഭ്യന്തരമ== ായി നാം ഉത്പാദിപ്പിക്കുന്നത്. അന്യസംസ്ഥാനങ്ങളെ ഏതാണ്ട് പൂർണമായി ആശ്രയിച്ചാണ് നാം കഴിഞ്ഞുപോരുന്നത് എന്ന് ഓർമ്മവേണം.

അപ്രത്യക്ഷമാകുന്ന കണ്ടൽക്കാടുകൾ

സുനാമി, ചുഴലിക്കാറ്റ് എന്നിവ മൂലമുണ്ടാകുന്ന ശക്തികൂടിയ തിരമാലകൾ കരപ്രദേശത്തേക്ക് തള്ളിക്കയറുകയും തീരദേശമേഖ ലയെ വെള്ളത്തിനടിയിലാക്കുകയും ചെയ്യുന്നു. സംസ്ഥാനത്തെ 570 കിലോമീറ്റർ ദൈർഘ്യമുള്ള തീരദേശമേഖലയിൽ 170 കിലോമീറ്റർ പ്രദേശത്ത് തിരതള്ളലിനും കടലാക്രമണത്തിനും വിധേയമാണ്. നമ്മുടെ തീരദേശമേഖല ഉയർന്ന ജനസാന്ദ്രതയുള്ളതിനാൽ പ്രശ്‌ന ത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. കൂറ്റൻ തിരമാലകളുടെ കടന്നുകയറ്റം തീരദേശത്തെ മണൽശേഖരത്തെ ഒഴുകിയിറങ്ങാതെ തീരത്തോട് ചേർത്ത് നിർത്തുന്നത് കണ്ടൽ വനങ്ങളും വേരുകളുമാണ് മണ്ണിനെ ദൃഢമായി ബന്ധിപ്പിച്ചുനിർത്താൻ ഇവ സഹായിക്കുന്നു. ഒരു കിലോ മീറ്റർ ദൈർഘ്യമുള്ള കണ്ടൽവനം കടൽതിരമാലയുടെ ഉയരം 50 സെന്റീമീറ്റർ വരെ കുറയ്ക്കാൻ സഹായകമാകുന്നു. തീരദേശത്തെ ഓരോ ഹെക്ടർ ചതുപ്പുകളും, കായലുകളും ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കുന്നു. കൂറ്റൻ തിരമാലകളുടെ ഉയരം കുറയ്ക്കുകയും ഊർജം വലിച്ചെടുത്ത് കരയിലേയ്ക്ക് ഓടിക്കയറുന്ന തിരമാലകളുടെ വേഗത കുറയക്കാനും കരയിലേക്കുള്ള തിരകയറ്റത്തിന്റെ പരിധി കുറയ്ക്കാനും സഹായിക്കുന്നു. ആഗോളതാപനത്തിന്റെ പ്രധാന ഹേതുവായ കാർബൺ ഡൈ ഓക്‌സൈഡ് വാതകത്തെ സംഭരിച്ചുവച്ച് അന്തരീക്ഷത്തിലെത്തുന്ന വാതകത്തിന്റെ തോത് നിയന്ത്രിക്കുന്ന മറ്റൊരു ദുരന്ത ലഘൂകരണ പ്രക്രിയകൂടി തണ്ണീർത്തടങ്ങളും കണ്ടലുകളും മൗനമായി നിർവ്വഹിച്ചു വരുന്നു.

വെള്ളം ചേർക്കുന്ന നിയമങ്ങൾ

മൂന്നു പ്രധാനപ്പെട്ട നിയമങ്ങൾ പാരിസ്ഥിതിക രക്ഷാകവചങ്ങളെ സംരക്ഷിക്കുവാൻ നാട്ടിൽ നിലവിലുണ്ട്. നിയമങ്ങൾ കർശനമായി നടപ്പിലാക്കിയും സാമൂഹ്യബോധവൽക്കരണം നടത്തിയും പരിസ്ഥി തിയെ നമുക്ക് സംരക്ഷിക്കാൻ സാധിക്കും. നദികളിലെ അശാസ്ത്രീയ മായ മണൽ വാരലും കയ്യേറ്റവും തടയാനാണ് 2001-ൽ നദീസംരക്ഷണ നിയമം പ്രാബല്യത്തിൽ വന്നത്. നദികളിലെ മണൽവാരൽ നിയന്ത്രണ വിധേയമായപ്പോൾ നെൽവയലുകളിലെ അടിത്തട്ടിലെ മണൽപ്പരപ്പ് ഡീസൽ എഞ്ചിൻ ഉപയോഗിച്ച് ഊറ്റി എടുക്കാൻ തുടങ്ങി. തണ്ണീർത്തട ങ്ങളും നെൽവയലുകളും പരിവർത്തനപ്പെടുത്തുന്നത് നിയന്ത്രിക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ് 2008-ലെ കേരള തണ്ണീർത്തട നെൽവയൽ സംരക്ഷണ നിയമം. വയൽ സംരക്ഷിക്കുന്നതിന്റെ ഭാഗമായി നിലവി ലുള്ള വയലുകളുടെ ഡേറ്റാ ബാങ്ക് ഏതാണ്ട് 70 ശതമാനവും 2010-ൽ പൂർത്തിയായതാണ്. പിന്നീട് സൗകര്യപൂർവ്വം അതിൽ ഇളവുകൾ നല്കി സ്ഥിതി വീണ്ടും വഷളാക്കി. 2008-ലെ നെൽവയൽ, തണ്ണീർത്തട നിയമത്തിൽ കാര്യമായ മാറ്റമുണ്ടാക്കുന്ന ഭേദഗതികളാണ് സർക്കാർ 2018-ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ന്യായവിലയുടെ പകുതിയടച്ചാൽ 2008-ന് മുമ്പ് നികത്തിയ നിലങ്ങൾ ക്രമപ്പെടുത്തിയെടുക്കാൻ സാധിക്കും. അത്യാന്താപേക്ഷിതമായ സാഹചര്യമാണെങ്കിൽ പൊതു ആവശ്യത്തിന് നിയമം നോക്കാതെ നിലം നികത്തുന്നതിന് സർക്കാ രിന് അനുമതി നൽകാമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. സ്വകാര്യ സംരഭങ്ങളും പൊതുസംരഭങ്ങളും പൊതു ആവശ്യമായി വ്യാഖ്യാനി ക്കപ്പെടുമോ എന്ന ആശങ്കയിലാണ്. അതുപോലെതന്നെ തീരദേശവും കണ്ടൽവനങ്ങളും സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് തീരദേശ നിയന്ത്രണനിയമം 1991-ൽ പ്രാബല്യത്തിൽ വന്നത്. പിന്നീട് വിജ്ഞാ പനത്തിൽ ഭേദഗതികൾ വരുത്തി. കണ്ടലുകളും കായലുകളും ടൂറിസ ത്തിന് വഴിമാറുന്ന കാഴ്ചയാണ് നാം ഇന്ന് കണ്ടുവരുന്നത്. കേരള ദുരന്ത നിവാരണ അതോറിറ്റി ജില്ലാതലത്തിൽ ഏറെക്കുറെ വിസ്തൃതമായ ദുരന്തസാധ്യതാ മാപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്. ഭൂവിനിയോഗത്തിന് കർശന നിയന്ത്രണം മേഖലാടിസ്ഥാനത്തിൽ അത്യന്താപേക്ഷിതമാണന്ന് അനുഭവങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു.