മതിലകം
മതിലകം യുണിറ്റിൻറെ ചരിത്രം
അമുഖം
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന് ഇത് വജ്രജുബിലി വർഷമാണ്. 1962 സെപ്റ്റംബർ 10-ന് കോഴിക്കോട് ദേവഗിരി സെൻറ് ജോസഫ് കോളേജ്ജിൽ വെച്ചാണ് പരിഷത്ത് രുപീകരിക്കപ്പെടുന്നത്. ഇംഗ്ലിഷിൽ മാത്രമായിരുന്ന ശാസ്ത്രഗ്രന്ഥങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് പ്രസിദ്ധികരിക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു അന്ന് പരിഷത്തിന് ഉണ്ടായിരുന്നത്. ക്രമേണ പരിഷത്ത് വളർന്ന് കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലെ തന്നെ എറ്റവും വലിയ ജനകീയ ശാസ്ത്രപ്രസ്ഥാനമായി ലോകം തന്നെ അംഗികരിക്കുന്ന ഒരു സംഘടനയായി മാറുകയും ചെയ്തു. കേരളത്തിൻറെ അകത്ത് നിന്നും പുറത്ത് നിന്നും നിരവധി പുരസ്ക്കാരങ്ങളും അംഗികാരങ്ങളും പരിഷത്തിന് തേടി എത്തിയിട്ടുണ്ട്. ഇത് പരിഷത്ത് പ്രവർത്തകർക്ക് മാത്രമല്ല മുഴുവൻ മലയാളികൾക്കും അഭിമാനിക്കാവുന്നതാണ്.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മതിലകത്ത് ഒരു യുണിറ്റ് ഉണ്ടാകുന്നത് 1985-ലാണ്. അന്ന് മതിലകം യുണിറ്റ് ഉൾപ്പെടുന്ന പ്രദ്ദേശം പരിഷത്ത് ഇരിഞ്ഞാലക്കുട മേഖലയുടെ കീഴിലായിരുന്നു. മുൻ ജനറൽ സെക്രട്ടറിയായ എ.പി മുരളിധരൻ എന്ന സജീവ പരിഷത്ത് പ്രവർത്തകൻറെ നിരന്തരമായ ഇടപെടലാണ് മതിലകത്ത് ഒരു യുണിറ്റ് ഉണ്ടാകുന്നതിന് കാരണമായത്. ഐനിപ്പുള്ളി ശ്രീനിവാസൻ ആയിരുന്നു അദ്യത്തെ യുണിറ്റ് സെക്രട്ടറി. അന്തരിച്ച മണ്ടത്ര ദീലിപ്, മണ്ടത്ര ഉണ്ണി, കൊച്ചഹമ്മദ് മാഷ് തുടങ്ങിയവരാണ് അക്കാലത്ത് സജീവമായി പരിഷത്ത് പ്രവർത്തനങ്ങളിൽ ഉണ്ടായിരുന്നവരാണ്. സംസ്ഥാന കലാജാഥക്ക് കെ.എം.എൽ.പി സ്ക്കുളിൽ വെച്ച് നൽകിയ സ്വീകരണം ആസമയത്ത് പ്രധാന പ്രവർത്തനങ്ങളിൽ ഒന്നാണ്. അതുകുടാതെ ചെറുതും വലുതുമായ കുറെ പ്രവർത്തനങ്ങൾ അന്ന് നടക്കുകയുണ്ടായി. ശ്രീനിവാസൻ ഗൾഫിലേക്ക് പോയതോടെ യുണിറ്റ് ക്രമേണ നിഷ്ക്രിയമാവുകയാണ് ഉണ്ടായത്.
പിന്നിട് 1986-87 കാലഘട്ടത്തിലാണ് കെ.എം ഗോപാലൻ പ്രസിഡണ്ടും എം.എസ് സദൻ സെക്രട്ടറിയായി യുണിറ്റ് പുന:സംഘടിപ്പിക്കുന്നത്. ഇതേതുടർന്ന് നിരവധി പേർ പരിഷത്തിലേക്ക് ആകർഷികപ്പെടുകയും ഒട്ടേറെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. സൈനുദ്ധിൻ മാഷ്, ഊമന്തറയിലെ മരിച്ച് പോയ കാരണത്ത്...................... അഡ്വ. സിറാജ്, പള്ളത്ത് കാർത്തികേയൻ, കൈമപ്പറമ്പിൽ സിദ്ധൻ, ജമാലുദ്ദിൻ(ബിഡി തൊഴിലാളി), പുതിയകാവിലെ സുഭാഷ് , അഡ്വ സഗീർ തുടങ്ങിയവർ അക്കാലത്ത് വന്നവരാണ്. പിന്നിടാണ് പുന്നക്കതറയിൽ ദേവദാസ്, ശിവദാസ്, വാസന്തി, ആശ, കാടുവെട്ടി സംഗിത , തൃപ്പേകുളം ഉണ്ണി, കൃഷ്ണൻ പള്ളത്ത്, സജീവൻ ടി.എസ്, ടി.എസ് രാജൻ, ദീലിപ് എം.എസ്, രാംദാസ് മാഷ്, സുരേഷ് ബാബു മാഷ്, സന്തോഷ് മാഷ്, ജുഗനു സി.എം. തുടങ്ങിയവർ സജിവമായി പരിഷത്തിലേക്ക് എത്തുന്നത്.
1990-ലാണ് കേരളത്തിലെ എറ്റവും വലിയ ജനകീയ മുന്നേറ്റങ്ങളിലൊന്നായ സാക്ഷരതാ പ്രസ്ഥാനം ആരംഭിക്കുന്നത്. 1989-ൽ എറണാകുളം ജില്ലയിൽ നടന്ന സാക്ഷരതാ പ്രവർത്തനത്തിൻറെ അവേശം ഉൾകൊണ്ട് കേരളത്തിലാകെ നടപ്പാക്കിയ സാക്ഷരതാ പ്രവർത്തനം വലിയ ചലനങ്ങളാണ് ഉണ്ടാകിയത്. ഇതിൻറെ അശയപരമായും സംഘടനപരമായ ചുമതല പരിഷത്തിനായിരുന്നു. വിവിധ തൊഴിലുകൾ ചെയ്യുന്നവരും പഠനം കഴിഞ്ഞ് തൊഴിൽ തേടുന്നവരുമായ നിരവധി പേരെ സാക്ഷരതാ പ്രവർത്തനത്തിൻറെ സജീവ പങ്കാളികളാകുന്നതിനും നിരക്ഷരായ ലക്ഷകണക്കിന് ജനങ്ങൾക്ക് അക്ഷരത്തിൻറെ വെളിച്ചം പകർന്നു നൽകുന്നതിനും സാക്ഷരതാ പ്രവർത്തനത്തിന് കഴിഞ്ഞു. അയിരകണക്കിനാളുകളെ പരിഷത്തിലേക്ക് ആകർഷിക്കുന്നതിനും നിരവധി പേരെ പരിഷത്ത് പ്രവർത്തകരാകുന്നതിനും സാക്ഷരതാ പ്രവർത്തനത്തിലുടെ സാധ്യമായി. ഇതിൻറെ ജില്ലാ കോർഡിനേറ്റരായി എ.പി മുരളിധരൻ വന്നത് പ്രവർത്തകർക്ക് വലിയ ആവേശം പകർന്ന് നൽകി.
നമ്മുടെ പഞ്ചായത്തിൽ യുണിറ്റുകളുടെ എണ്ണം 3 ആയി വർദ്ധിപ്പിച്ചു.. ടി.എസ് സജീവൻ മാസ്റ്റർആയിരുന്നു പഞ്ചായത്ത് തല ജോയിൻറ് കൺവീനർ. മിക്ക വാർഡുകളിലും വാർഡ് തല കോർഡിനേറ്റർമാർ പരിഷത്തുകാരായിരുന്നു. സമുഹത്തിലാകെ വലിയ ചലനങ്ങൾ സൃഷ്ടിച്ച സാക്ഷരതാ പ്രവർത്തനങ്ങളിൽ ഒരു ഘട്ടം അവസാനിപ്പിച്ച് കൊണ്ട് 1991 ഏപ്രിൽ-18-ന് മലപ്പുറത്തെ നവസാക്ഷര ആയിഷ ചേലക്കോടൻ നടത്തിയ കേരള സമ്പുർണ്ണ സാക്ഷരതാ പ്രഖ്യാപനം രാജ്യവും ലോകവും വലിയ അവേശത്തെടെയാണ് ഏറ്റുവാങ്ങിയത്.
തുടർന്ന് വന്ന യു.ഡി.എഫ് ഗവൺമെൻറ് സാക്ഷരതാ പ്രവർത്തനത്തിൻരെ അടുത്ത ഘട്ടം ആരംഭിച്ചില്ലെന്ന് മാത്രമല്ല, ഇതിനോട് ഒരു നിഷേധാത്മക സമീപനം സ്വീകരിക്കുകയുമാണ് ഉണ്ടായത്. ഇത് സാക്ഷരതാ പ്രവർത്തകർക്കിടയിൽ വലിയ നിരാശ ഉണ്ടാക്കുകയും സാക്ഷരതാ പ്രവർത്തനത്തിൻറെ നേട്ടങ്ങൾ ഒന്നൊന്നായി കൊഴിഞ്ഞു പോകുന്ന അവസ്ഥയുണ്ടായി.
പരിഷത്തിനെ സംബന്ധിച്ചിടത്തോളം സാക്ഷരതാ പ്രവർത്തനം അതിൻറെ വളർച്ചയുടെ ഘട്ടത്തിലെ ഒരു സുവർണ്ണകാലഘട്ടമായിരുന്നു. അംഗത്വത്തിൽ ഗണപരമായും ഗുണപരമായും വലിയ വർദ്ധനവ് ഇതുമുലം സാധ്യമായി. അവരിൽ കുറെ പേർ പിന്നിട് കൊഴിഞ്ഞുപോയെങ്കിലും കുറെ പേരെ നിലനിർത്താനും പ്രവർത്തകരാക്കാനും സാധിച്ചു. സാക്ഷരതാ പ്രവർത്തനത്തിൻറെ രാഷ്ട്രിയം സമുഹത്തിനും കൈമാറാനായോ എന്ന ചോദ്യത്തിന് ഇല്ല എന്ന തന്നെയാണ് മറുപടി. എന്നാൽ ഒരു സാമുഹ്യമാറ്റം എന്ന തന്നെയാണ് മറുപടി. എന്നാൽ ഒരു സാമുഹ്യമാറ്റം ഉണ്ടാകാനുള്ള സാഹചര്യം എങ്ങനെ വളർത്തിയെടുക്കാമെന്നും ഏതളവുവരെ അതു നിലനിർത്താനാവതടക്കം എങ്ങനെയൊക്കെ അതു ശോഷിച്ചു പോകുമെന്നയോക്കെയുള്ള ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി തരുന്നണ്ട് സാക്ഷരതാ പ്രസ്ഥാനം പൊതുവായ വിഷയങ്ങളിൽ എല്ലാവർക്കും യോജിക്കാമെന്നതും സ്ത്രീ സമുഹത്തിന് വളരെ പരിഗണന കിട്ടിയതും അടിസ്ഥാന വർഗ്ഗത്തോട് തോൾ ചേർന്ന് നിൽക്കാനായും കലാപ്രവർത്തനങ്ങൾക്ക് സമുഹത്തിൽ കിട്ടുന്ന വലിയ സ്വീകാര്യത തിരിച്ചറിയാനാതുമൊക്കെ ഈ സാക്ഷരതാകാലത്തിൻറെ നേട്ടങ്ങളാണ്. വളരെ നിസ്വാർത്ഥമായി സേവന സന്നദ്ധതയോടെയാണ് പതിനായിരകണക്കിന് പേർ സജീവമായി രംഗത്ത് വന്നത് ഇതിൻറെ ഭാഗമായ് നടന്ന സംസ്ഥാന കലാജാഥ ചരിത്രത്തിൻറെ ഭാഗമായി അതിലെ പാട്ടുകൾ ഇന്നും അന്നത്തെ സാക്ഷരതാ പ്രവർത്തകർക്ക് കാണാപാഠമാണ് എന്ന മാത്രമല്ല എല്ലാം കാലത്തും പ്രസക്തവുമാണ്.
സാക്ഷരതാ പ്രവർത്തനത്തിൻറെ ഭാഗമായും അതിന് മുൻപും പിൻപുമായി പരിഷത്തിലേക്ക് വന്ന നിരവധി പേരുണ്ട്. അതിൽ ആദ്യം ഓർകേണ്ട ഒരു പേരാണ് തൃപ്പേകുളത്തെ വത്സല ടീച്ചർ. ഒരു സാധാരണ സ്ത്രീക്ക് എത്രമാത്രം പൊതുരംഗത്ത് സജീവമാകാൻ കഴിയുമെന്നതിൻറെ പ്രത്യക്ഷ ഉദാഹരണമായിരുന്നു വത്സല ടീച്ചർ. ടീച്ചർ തൻറെ മുഴുവൻ സമയവും സാക്ഷരതാപ്രവർത്തനത്തിന് വേണ്ടി മാറ്റി വെയ്ക്കുകമായിരുന്നു. ഒരു ഇൻസ്ട്രക്ടറായി ക്ലാസ്സ് നടത്തുക മാത്രമല്ല നിരവധി പേരെ പെൺകുട്ടികൾ ഉൾപ്പെടെ സാക്ഷരതാ പ്രവർത്തനത്തിലേക്കും തുടർന്ന് പരിഷത്തിലേക്കും അടുപ്പിക്കുന്നതിനും ടീച്ചർ വഹിച്ച പങ്ക് പ്രശംസീനയമാണ്. മറ്റൊന്ന് ടീച്ചറുടെ കുടെ എപ്പോഴും കണ്ടിരുന്ന രണ്ട് പെൺകുട്ടികളാണ്. ടീച്ചറെയും ആ കുട്ടികളെയുമൊക്കെ ഇപ്പോൾ എവിടെയാണെന്ന് അറിയേണ്ടതാണ്. സാക്ഷരതാ പ്രവർത്തനം നിലച്ചത്തോടെ അതു നൽകിയ ഊർജ്ജവും ക്രമേണ കുറഞ്ഞു വന്നു. ഇത് പരിഷത്തിനെയും ബാധിച്ചു. മതിലകം, തൃപ്പേക്കുളം, കൂളിമുട്ടം എന്നിവടങ്ങളെ കേന്ദ്രികരിച്ചു പ്രവർത്തിച്ചിരുന്ന 3 യുണിറ്റുകൾ പിന്നീട് ഒരെണ്ണമായി മാറി. പിന്നീട് പരിഷത്ത് വളരെ സജീവമാകുന്നത് ജനകീയാസുത്രണ പ്രവർത്തനളോടെയാണ്. എങ്കിലും ഇതിന് മുൻപും ശേഷവും പരിഷത്തിൻറെ നിരവധി സംസ്ഥാന ജില്ലാ മേഖലാ പ്രവർത്തനങ്ങൾ നമ്മുടെ യുണിറ്റിലും നല്ല രീതിയിൽ തന്നെ നടത്തുകയുണ്ടായി. നിരവധി ബാലോത്സവങ്ങൾ, വനിതാകലാജാഥകൾ, ഉൾപ്പെടെ നിരവധി കലാജാഥകൾ, തിരദ്ദേശജാഥ, വിജ്ഞാനോത്സവങ്ങൾ, മേഖലാ സമ്മേളനങ്ങൾ, അവയുടെ അനുബന്ധപരിപാടികൾ, പരിഷത്ത് അടുപ്പിൻറെയും പരിഷത്ത് ഉൽപന്നങ്ങളുടെയും പ്രചരണം, സ്വാശ്രയസമിതിയുടെ പ്രവർത്തനങ്ങൾ തുടങ്ങിയ ചില പ്രധാന പ്രവർത്തനങ്ങൾ ഓർമ്മയിൽ നിന്നും എടുത്തു പറയട്ടെ.
പരിഷത്തിൻറെ 25-മത് വാർഷികം-ശാസ്ത്രവും സമുഹവും
പരിഷത്തിൻറെ 25-മത് വാർഷികവുമായി ബന്ധപ്പെട്ട് മതിലകം സെൻററിൽ നടന്ന "ശാസ്ത്രവും സമുഹവും" എന്ന ക്ലാസ്സ് വലിയ ജനപങ്കാളിത്തമുള്ള ഒന്നായിരുന്നു. കെ.കെ ഹരീഷ് കുമാർ മാഷാണ് ആ ക്ലാസ്സ് നയിച്ചത്. അതുപോലെ 1993-ൽ കെ.എം.എൽ.പി സ്ക്കൂളിൽ നടന്ന ബാലോത്സവം വലിയ വിജയമായിരുന്നു. സംസ്ഥാന വനിത കലാജാഥക്ക് മതിലകം നൽകിയ സ്വീകരണം എരെ ആവേശകരമായിരുന്നു. പരിഷത്തിൻരെ ചരിത്രത്തിൽ എക്കാലുവം തിളങ്ങി നിൽക്കുന്ന ഒരു പരിപാടിയാണ് വനിത കലാജാഥ. അതുപോലെ "ശാസ്ത്രവും സമുഹവും" എന്ന വിഷയത്തെ അസ്പദമാക്കി മുന്നു ദിവസങ്ങളിലായി നടന്ന ക്ലാസ്സ് ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. പരിപാടിക്ക് ക്ലാസ്സ് വരാമെന്നേറ്റ പ്രവർത്തകർക്ക് വരാൻ കഴിയാതാവുകയും പകരം രാംദാസ് മാഷ് ആ ക്ലാസ്സ് ഭംഗിയായി നടത്തുകയും ചെയ്തു. അതുപോലെ നമ്മുടെ പഞ്ചായത്തിൽ നടന്ന പഞ്ചായത്ത് തല-മേഖല കല വിജ്ഞാനോത്സവങ്ങൾ അക്കാഡമികമായും സംഘടനാപരമായും വലിയ വിജയങ്ങളായിരു്നനു. പുതിയകാവ് സ്ക്കുളിൽ വച്ചു നടന്ന 'കിളിക്കുട്ടം' എന്ന പരിപാടി കുട്ടികളും മുതിർന്നവരും ഒരു പോലെ അസ്വദിച്ച ഒന്നായിരുന്നു. അഖിലേന്ത്യാ ശാസ്ത്രജാഥയുടെ ഭാഗമായ ചാലക്കുടിയിൽ നിന്നും കൊടകരയിലേക്ക് നടന്ന സൈക്കിൾ റാലിയിൽ പങ്കെടുക്കുന്നതിനായി നമ്മുടെ യുണിറ്റിലെ പ്രധാന പ്രവർത്തകർ മതിലകത്തു നിന്ന് തുടങ്ങിയ സൈക്കിൾ യാത്ര ത്യാഗപൂർണ്ണവും അവിസ്മരിണയവുമായിരുന്നു.
നമ്മുടെ യുണിറ്റിൽ വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി രാഷ്ട്രിയ-സാമുഹ്യ-സാംസ്ക്കാരിക പ്രവർത്തകർ വരികയുണ്ടായിട്ടുണ്ട്. വിജയൻ മാഷ്, ഇ.കെ.എൻ, കെ.എം ബേബി, പി. രാധാകൃഷ്ണൻ, അഡ്വ. രവിപ്രകാശ്, വി മനോജ്, കുർക്കഞ്ചേരിയിലെ സുരേന്ദ്രൻ, അനന്തൻ മാഷ്, സുനിൽ ദത്ത്, നസീർ മാഷ്, പി.ബി സജീവ്, ടി.എൻ തിരകൻ എന്നിവർ അവരിൽ ചിലർ മാത്രമാണ്.
പരിഷത്ത് മതിലകം യുണിറ്റിൽ യുണിറ്റ് രുപികരണം മുതൽ പ്രവർത്തിച്ചിരുന്നവർ, പല കാരണങ്ങളാൽ വിട്ടു നിൽകേണ്ടി വന്നവർ, സജീവമായി നിൽക്കുന്നവർ നിരവധിയാണ്. അവരിൽ നേരത്തെ പരാമർശിക്കപ്പെടാതെ പോയ ചില പേരുകൾ കുട്ടിചേർക്കുകയാണ്. ഷൈൻ മണ്ടത്ര, കുഞ്ഞാമൻ മാഷ്, ലെയ്ഷ് ബാബു, കിള്ളികുളങ്ങര ലത, തെക്കുട്ട് ഉഷ, ഗീത ടീച്ചർ, ആൽഫ പി.എം, വേണുഗോപാൽ ടി.സി, ബാവിൻ, സഞ്ജയ് ശാർക്കര, എം.എസ് ലെനിൻ, വിപിൻ എം.ബി, സുനിൽ വി.എസ്, സുബിൻ, സജിൻ, വിനയകുമാർ കെ.ബി, സജീവൻ ഇ.എം, തിലകൻ മതിൽമുല, വസന്തൻ, ഒഫൂർ,ഷെഫീർ മാഷ്, ജിനചേട്ടൻ ...ഒരുപാട് പേർ ഉണ്ട്. ഇവരിൽ പലരും പല ഘട്ടങ്ങളിൽ യുണിറ്റ് സെക്രട്ടറിമാരും മേഖലാ ഭാരവാഹികളുമായിരുന്നവരാണ്. ഇരിഞ്ഞാലക്കുട മേഖല പിന്നിട് കൊടുങ്ങല്ലുർ മേഖലയാവുകയും പിന്നീട് മതിലകം മേഖലയാവുകയും ഉണ്ടായി.
36 വർഷത്തെ പ്രവർത്തനങ്ങൾ കൊണ്ട് ശാസ്ത്രസാഹിത്യ പരിഷത്ത് മതിലകം പഞ്ചായത്തിൽ എന്തെല്ലാം മാറ്റങ്ങൾ ഉണ്ടാക്കിയതായി എന്ന ചോദിച്ചാൽ പ്രതീക്ഷാ നിർഭരമായി മറുപടിയാണ് കിട്ടുക. വ്യത്യസ്തങ്ങളായ രാഷ്ട്രിയ പാർട്ടികളിലെ അംഗങ്ങൾ എറെകുറെ ശത്രുതാ മനോഭാവത്തോടെ പ്രവർത്തിച്ചിരുന്ന ഒരു സമുഹത്തിൽ സൌഹൃദത്തിൻറെയും കുട്ടായ്മയുടെയുമായ ഒരു അന്തരിക്ഷം സൃഷ്ടിചെടുക്കുന്നതിൽ സാക്ഷരതാ പ്രവർത്തനവും ജനകീയാസുത്രണവുമെല്ലാം വഹിച്ച പങ്ക് വളരെ വലുതാണ്. ഇതിൻറെ ആശയപരമായ നേതൃത്വം പരിഷത്തിനായിരു്നനു സാക്ഷരതാ പ്രസ്ഥാനത്തിൻറെ പഞ്ചായത്തുതല ജോയൻറ് കൺവീനർ ടി.എസ് സജീവൻ മാഷായിരുന്നു. അതുപോലെ ജനകീയാസുത്രണ പ്രവർത്തനങ്ങളുടെ നേതൃത്വപരമായ പങ്കും പരിഷത്തിനായിരുന്നു. നിരവധി കലാജാഥകളിലുടെ കലയ്ക്കും സാഹിത്യത്തിനും എങ്ങനെ സമുഹത്തെ മാറ്റി മറിക്കാൻ കഴിയും എന്ന ചോദ്യത്തിനുള്ള മറുപടി പരിഷത്ത് നൽക്കുകയുണ്ടായി. അതുപോലെ ബാലവേദികളുടെ വിജ്ഞാനോത്സവങ്ങളും കുട്ടികളുടെ സർഗ്ഗശേഷി ഉണർത്തുന്നതിനും ചോദ്യങ്ങൾ ചോദിക്കാനും ഉത്തരങ്ങൾ കണ്ടെത്താനുമുള്ള അവരുടെ കഴിവ് വർദ്ധിപ്പിക്കുന്നതിന് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഒട്ടേറെ മികച്ച അദ്ധ്യാപകരെ സൃഷ്ടിച്ചെടുക്കാൻ ശാസ്ത്രസാഹിത്യ പരിഷത്തിന് സാധിച്ചിട്ടുണ്ട് എന്നത് അഭിമാനകരമാണ്. അതുപോലെ പി.ടി.എ, മാതൃസംഗമം പ്രസിഡണ്ട് അകുന്നവരുടെ ആശയബലം വർദ്ധിപ്പിക്കുന്നതിന് പരിഷത്ത് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഒരു വാർപ്പുമാതൃക എന്നൊക്കെ പറയാവുന്ന രീതിയിൽ മുന്നോട്ടു പോയിരുന്ന രാഷ്ട്രിയ പ്രവർത്തകരെയും പ്രവർത്തനങ്ങളെയും നല്ല രീതിയിൽ മാറ്റിയെടുക്കുന്നതിൽ പരിഷത്തിനായിട്ടുണ്ട്. 2 തവണയിൽ കുടുതൽ ഒരാൾ ഒരു സ്ഥാനത്തിരികേണ്ടതില്ല എന്ന പരിഷത്ത് നടപ്പാക്കിയ നയം ഇന്ന പുരോഗമന രാഷ്ട്രിയ പ്രസ്ഥാനങ്ങൾ കുട്ടി എറ്റെടുക്കുന്നത് തികച്ചും സന്തോഷകരമാണ്. പ്രവർത്തനങ്ങളുടെയും പ്രവർത്തകരുടെയും ലാളിത്യം മറ്റോരു പ്രത്യേകതയാണ്. രാഷ്ട്രിയ പ്രവർത്തനമെന്നാൽ കേവലമായ കക്ഷിരാഷ്ട്രിയമല്ലെന്ന് പരിഷത്തിൻറെ അശയത്തിന് വലിയ അംഗികാരമാണ് കിട്ടികൊണ്ടിരിക്കുന്നത്.
ശാസ്ത്ര സാഹിത്യപരിഷത്ത് മതിലകം യുണിറ്റിനെ സംബന്ധിച്ചിടത്തോളം തിരിഞ്ഞു നോക്കുമ്പോൾ തീർച്ചയായും അഭിമാനിക്കാവുന്ന നിരവധി പ്രവർത്തനങ്ങളും ഒട്ടറെ മികച്ച പ്രവർത്തകരെ കേരളത്തിന് സംഭാവന ചെയ്യാനും കഴിഞ്ഞു എന്നത് പറയാതിരിക്കാനാവില്ല. പരിഷത്തിൻറെ ആദ്യത്തെ വനിത ജനറൽ സെക്രട്ടറി നമ്മുടെ യുണിറ്റിൽ നിന്നാണ്. ടി.കെ മീരാഭായ് ടീച്ചർ ഇപ്പോൾ യുറീക്ക ബാലമാസികയുടെ എഡിറ്ററാണ്. അതുപോലെ ദീർഘകാലം യുറീക്കയുടെ പ്രത്രാധിപസമിതിയിൽ അംഗമായിരിക്കാൻ കവിയും എഴുത്തുകാരനുമായി ഇ.ജി ജീനനായിട്ടുണ്ട്. ഭൂമിശാസ്ത്രപരമായി നോക്കിയാൽ പി. രാധാകൃഷ്ണനും അഡ്വ.കെ.പി രവിപ്രകാശും മതിലകത്തുകാരാണ്. രണ്ടുപേരും പരിഷത്തിൻറെ കേന്ദ്രനിർവാഹക സമിതിയിൽ അംഗങ്ങളായിരുന്നവരും ഇപ്പോഴും സംസ്ഥാന സംഘടനാ ചുമതലകൾ നിർവഹിക്കുന്നവരുമാണ്. സാക്ഷരതാ പ്രവർത്തനം മുതൽ ഇപ്പോഴത്തെ മകൾക്കൊപ്പം പരിപാടിക്കു വരെ തൻറെ മുഴുവൻ സമയവും മാറ്റി വെച്ചിട്ടുള്ള ടി.എസ് സജീവൻ മാഷിൻറെ പ്രവർത്തനങ്ങളെ കാണാതിരുന്നുകുടാ... ആസാമാന്യമായി ഇച്ഛാശക്തിയോടെ രാഷ്ട്രിയ സാമുഹ്യ സാംസ്ക്കാരിക രംഗത്ത് ഇടപെടുന്ന നിരവധി പേർക്ക് ആതിനുള്ള അശയബലവും കരുത്തും പകർന്ന നൽകുന്നതിൽ പരിഷത്ത് വഹിക്കുന്ന അനന്യമാണ്. ശാസ്ത്രഹാഹിത്യ പരിഷത്ത് മതിലകം യുണിറ്റിൻറെ ചരിത്രവും വർത്തമാനവും ഇപ്പറഞ്ഞതിൽ മാത്രം ഒതുങ്ങുന്നതല്ല. പലരുടെയും സ്മരണയിൽ അവ ഇന്നും സജീവമായുണ്ടാവും. നമുക്ക് അവ കുട്ടി കൂട്ടി ചേർത്ത് സംക്ഷിപ്തരുപത്തെ വിപുലികരിക്കുകയും ഒരു രേഖയായി സുക്ഷിക്കേണ്ടുമാണ്. അതിനുള്ള തുടക്കം മാത്രമാകട്ടെ ഈ ആഖ്യാനം എന്നു മാത്രം ഓർമ്മിപ്പിച്ചുകൊണ്ട് ഇത് ഇവിടെ നിർത്തുന്നു.