മാസ്ക് ന്തിനാമ്മേ ?

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

അമ്മ കുഞ്ഞിനിന്ന് കൊറോണേടെ കഥ പറഞ്ഞു തരാം. ഒരിടത്തൊരിടത്ത് കൊറോണ എന്നൊരാളുണ്ടായിരുന്നു. ആർക്കും ഒരു ഉപദ്രവും ചെയ്യാത്ത ഒരു പാവം കുഞ്ഞൻ . അങ്ങനെയിരിക്കെ ഒരിക്കൽ കുഞ്ഞൻ കൊറോണക്കൊരു പൂതി തോന്നി, ആരോടെങ്കിലും ഒന്ന് കൂട്ട് കൂട്ടി ജീവിക്കണമെന്ന് . അങ്ങനെ കൂട്ട് കൂടാൻ ആളെത്തിരയുംബ അതാ ... കുഞ്ഞന് പറ്റ്യ ഒരു കൂട്ട്. എവിടെയാന്നോ ...മ്മടെ നെഞ്ചിന്റെ ഉള്ളില് . കുഞ്ഞൻ മ്മടൊക്കെ മുക്കിക്കൂടെം വായിക്കൂ ടെം കേറി മ്മടെ നെഞ്ചിന്റുള്ളിലെ ചങ്ങായിനെ പോയി ഒറ്റ കെട്ടിപ്പിടുത്തം. ന്നിറ്റ് ഓരങ്ങ് സ്റ്റേഹത്തിലായി പ്രേമിച്ച് കൊറേ പുത്യ കുഞ്ഞമ്മാരെ ഉണ്ടാക്കി . ഓര്ക്കും വേണ്ടേ ചങ്ങായിമാരും കുട്ട്യോളും ഒക്കെ . പരതിപ്പരതി ഓരൊക്കെ ഓരോ മൻശന്റേം നെഞ്ചിന്നുള്ളിൽ വീടൊണ്ടാക്കി. ഹമ്പടാ ... അതോടെ നെഞ്ചിന്റുള്ളിൽ ശ്വാസത്തിന് ഇരിക്കാൻ സ്ഥലില്ലാണ്ടായി.. കള്ളക്കൊറോണേം കുടുംബോം ഒക്കെ വീതിച്ചെടുത്തെന്നേ. ശ്വാസത്തിന് സ്ഥലിലാണ്ടായാ അമ്മക്ക് കുഞ്ഞിനെ സ്നേഹിക്കാൻ ആവുല്ലത്രേ ... തിരിച്ചും ... അതോണ്ട് മ്മക്കൊരു കാര്യം ചെയ്യാ . കൊറോണേനെമ്മളെ നെഞ്ചിൽ കേറാൻ സമ്മേയ്ക്കണ്ട . മ്മക്ക് സ്നേഹിക്കണ്ടേ മുത്തേ. അതോണ്ട് കുഞ്ഞ് മൂക്കും വായും ഒക്കെ മാസ്കിട്ട് വെക്കണേ ...

"https://wiki.kssp.in/index.php?title=മാസ്ക്_ന്തിനാമ്മേ_%3F&oldid=8965" എന്ന താളിൽനിന്ന് ശേഖരിച്ചത്