മേഖല വാർഷികം 22

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

പേരാമ്പ്ര മേഖല സമ്മേളനം

പേരാമ്പ്ര മേഖലാ സമ്മേളനം മെയ് 8 ന് എരവട്ടൂർ നാരായണ വിലാസം യു.പി.സ്കൂളിൽ നടന്നു. കോഴിക്കോട് സർവ്വകലാശാലയിലെചരിത്ര വിഭാഗം പ്രൊഫസർഡോ.കെ.എസ് മാധവൻഇന്ത്യൻ ഭരണഘടനയുംമതനിരപേക്ഷതയും എന്നവിഷയം അവതരിപ്പിച്ചുകൊണ്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. മഠത്തിൽ വിശ്വൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്വാഗത സംഘംചെയർമാൻ പി.ബാലൻമാസ്റ്റർ അധ്യക്ഷനായിരുന്നു. ഉദ്ഘാടനച്ചടങ്ങിന്യൂനിറ്റ് പ്രസിഡണ്ട് പി.വി.ശശിധരൻ നന്ദി പറഞ്ഞുപ്രൊഫ.കെ. പാപ്പൂട്ടി സംഘടനാ രേഖ അവതരിപ്പിച്ചു. പി.കെ.ബാലകൃഷ്ണൻ , ശശിധരൻ മണിയൂർ, പി.കെ.സതീശ്എന്നിവർ സംസാരിച്ചു  വി.സുനിജ ഭാവിപ്രവർത്തനങ്ങൾ അവതരിപ്പിച്ചു.വി.വി.രാജീവൻ പ്രമേയങ്ങൾ സമ്മേളത്തിനു മുൻപാകെ വച്ചു.ടി.സി.സിദിൻ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.സി.എം.വിജയൻ അദ്ധ്യക്ഷ പ്രസംഗം നടത്തി. സെക്രട്ടറി റിപ്പോർട്ടും ട്രഷറർ വരവുചെലവു കണക്കും അവതരിപ്പിച്ചു.

മേഖല സമ്മേളനം.jpg

 

ഭാരവാഹികൾ

സി.എം വിജയൻ

പ്രസിഡണ്ട്.

എ.എം രാജൻ

വൈസ് പ്രസിഡണ്ട്

ടി.ബാലകൃഷ്ണൻ

സെക്രട്ടറി

വി. സുനിജ

ജോ.സെക്രട്ടറി

കെ.എം.രാജൻ

ട്രഷറർ.

സമ്മേളനത്തിൽ 75 പ്രതിനിധികൾ പങ്കെടുത്തു.

കൊയിലാണ്ടി മേഖല സമ്മേളനം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖലാ സമ്മേളനം യൂണിവേഴ്സൽ കോളേജിൽ നടന്നു. സംസ്ഥാന ഗ്രന്ഥശാലാ സംഘം ജില്ലാ പ്രസിഡണ്ട്‌ ഡോ : കെ. ദിനേശൻ ഏകലോകം എകാരോഗ്യം എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് സമ്മേളനം ഉത്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട്‌ പി. കെ. അജയകുമാർ അധ്യക്ഷത വഹിച്ചു. അനുശോചന പ്രമേയം എസ്. ശ്രീജിത്ത്‌ കുമാർ അവതരിപ്പിച്ചു. തുടർന്ന് പി. പി. രാധകൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും കെ. ബിജുലാൽ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.കെ. ടി.

രാധാകൃഷ്ണൻ സംഘടനാ രേഖ അവതരിപ്പിച്ചു. അശോകൻ ഇളവനി, പി. ബിജു, പി. കെ.രഘുനാഥൻ, രാജീവൻ, സി. സുരേഷ് ബാബു, സുനിൽ ദീപ്തി എന്നിവർ സംസാരിച്ചു. പി. കെ. രഘുനാഥ് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. പി. കെ. അജയകുമാർ അധ്യക്ഷ പ്രസംഗം നടത്തി. എസ്. ശ്രീജിത്ത്‌ കുമാറിന് പി. പി. രാധാകൃഷ്ണൻ ചുമതല കൈമാറി. ഭാവി പ്രവർത്തന രൂപരേഖ ശ്രീജിത്ത്‌ കുമാർ അവതരിപ്പിച്ചു.

കൊയിലാണ്ടി മേഖല സമ്മേളന ഉദ്ഘാടനം

ഭാരവാഹികൾ

പി. പി. രാധാകൃഷ്ണൻ

പ്രസിഡണ്ട്‌

ടി. നിഷിത

വൈസ് പ്രസിഡണ്ട്‌

എസ്. ശ്രീജിത്ത്‌ കുമാർ

സെക്രട്ടറി

കെ. എം. പ്രബിന

ജോയിന്റ് സെക്രട്ടറി

കെ. ബിജുലാൽ

ട്രഷറർ

സമ്മേളനത്തിൽ 45പ്രതിനിധികൾ പങ്കെടുത്തു.

കെ. മിനിയുടെ നേതൃത്വത്തിൽ പ്രതിനിധികൾ കൂട്ടായി പരിഷത്ത് ഗാനം ആലപിച്ചു തുടർന്ന് പി. കെ. അജയകുമാറിന്റെ നേതൃത്വത്തിൽ പരിഷത്ത് മുദ്രഗീതങ്ങളോടെ 4.15 ന് സമ്മേളനം അവസാനിച്ചു.

ചേളന്നൂർ മേഖല സമ്മേളനം

ശാസ്ത്രസാഹിത്യപരിഷത്ത് ചേളന്നൂർ മേഖല വാർഷിക സമ്മേളനം പാവണ്ടൂർ ഹയർ സെക്കൻഡറി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് കെ.സി. ദേവാനന്ദൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ടി.വത്സരാജ്  പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ.പി.ദാമോദരൻ വരവുചെലവു കണക്കും അവതരിപ്പിച്ചു. കെ.ടി. രാധാകൃഷ്ണൻ മാസ്റ്റർ സംഘടന രേഖ അവതരിപ്പിച്ചു കൊണ്ട് ശാസ്ത്രബോധ ത്തെ സമൂഹത്തിന്റെ പൊതുബോധ മാക്കാനുള്ള പരിശ്രമങ്ങൾ തുടരേണ്ടതിന്റെ പ്രാധാന്യം വിശദീകരിച്ചു. കാക്കൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലുള്ള അനധികൃത ചെങ്കൽ ക്വാറികളുടെ പ്രവർത്തനം തടയണമെ ന്നാവശ്യപ്പെടുന്ന പ്രമേയം യോഗം അംഗീകരിച്ചു. അശോകൻ ഇളവനി, കെ.ചന്ദ്രൻ , ബിജു, ഐ. ശ്രീകുമാർ , എം.പി. ജനാർദ്ദനൻ മാസ്റ്റർ,അഡ്വ. രജിത്കുമാർ , തുടങ്ങിയവർ സംസാരിച്ചു.

ചേളന്നൂർ മേഖലാസമ്മേളനം ഉൽഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീസുനിൽ കുമാർ

ഭാരവാഹികൾ

പ്രസിഡണ്ട്

അബ്ബാസ് അലി

സെക്രട്ടറി

കെ. പി. ദാമോദരൻ

ട്രഷറർ

പി.വി. നൗഷാദ്

വൈസ് പ്രസിഡണ്ട്

കെ.കെ. പുഷ്പവല്ലി

ജോയന്റ് സെകട്ടറി

അഡ്വ. രജിത്കുമാർ.

"https://wiki.kssp.in/index.php?title=മേഖല_വാർഷികം_22&oldid=11365" എന്ന താളിൽനിന്ന് ശേഖരിച്ചത്