സംവാദം:ആട്ടോകാസ്റ്റ് യൂണിറ്റ് ചരിത്രം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

ആമുഖം

ചേർത്തല മേഖലയുടെ ഒരു സ്ഥാപന യൂണിറ്റാണ് ഓട്ടോകാസ്റ്റ് 1993 ജൂലൈ 23 ആണ് യൂണിറ്റ് രൂപീകരിച്ചത് തുടക്കത്തിൽ ആറ് അംഗങ്ങളാണ് യൂണിറ്റിൽ ഉണ്ടായിരുന്നത് സിൽക്ക് എംപ്ലോയിസ് സൊസൈറ്റിയിൽ ജോലിചെയ്യ്തിരുന്ന ശ്രീ സി.ബി .ഷാജി കുമാറും സ്ഥാപക സെക്രട്ടറി ആയിരുന്ന ശ്രീ .ഉമേശനും തമ്മിലുള്ള സൗഹൃദവും ആണ് യൂണിറ്റ് രൂപീകരണത്തിൽ എത്തിയത്, കൂടാതെ പരിഷത്ത് മാസികകൾ ആയ യുറീക്ക, ശാസ്ത്രകേരളം , ശാസ്ത്രഗതി മുതലായ മാസികകളിൽ നിന്ന് കിട്ടിയ പ്രചോദനവും കൂടാതെ പരിഷത്ത് കലാജാഥ യും രൂപീകരണത്തിൽ പങ്കുവഹിച്ചിട്ടുണ്ട്. ചേർത്തല മേഖല സെക്രട്ടറി ആയിരുന്ന ശ്രീ. പ്രസാദ് ദാസ് ആണ് യൂണിറ്റ് രൂപീകരണ ആണ് യോഗത്തിൽ അദ്യക്ഷൃം വഹിച്ചത്. മേഖലാ കമ്മറ്റി മെമ്പർ ആയിരുന്ന ശ്രീ.സി.ബി. ഷാജി കുമാർ പങ്കെടുത്തു. ആദ്യ പ്രസിഡണ്ടായി ശ്രീ. ധനപാലനേയും സെക്രട്ടറിയായി ആയി ശ്രീ. പി. ഉമേശനേയും ജോയിൻറ് സെക്രട്ടറിയായി ടി.പി ഷാജിയെയും വൈസ് പ്രസിഡണ്ടായി ടി.ഒ. ജോസിനെയും തിരഞ്ഞെടുത്തു.