അങ്കമാലി മേഖലാ വാർഷികം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അങ്കമാലി മേഖലയുടെ വാർഷികം 2014 മാർച്ച് 22,23 തീയതികളിലായി നീലീശ്വരം യൂണിറ്റിലെ മുണ്ടങ്ങാമറ്റം യൂണിറ്റിൽ നടന്നു. 22 ന് വൈകീട്ട് 5 മണിയ്ക്ക് മലയാറ്റൂർ നീലീശ്വരം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ രാധാകൃഷ്ണൻ ചേങ്ങാട്ട് വാർഷികം ഉൽഘാടനം ചെയ്തു.പിന്നീട് പരിഷത്ത് സംസ്ഥാന നിർവാഹകസമിതി അംഗം ശ്രീ രവിപ്രകാശിന്റെ നേതൃത്വത്തിൽ നടന്ന സംവാദം “ശാസ്ത്രവും ശാസ്ത്രബോധവും” എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു.

തുടർന്ന് മേഖലാ പ്രസിഡണ്ട് ശ്രീ കെ കെ രവിയുടെ ആമുഖപ്രസംഗത്തോടെ പ്രതിനിധി സമ്മേളനം ആരംഭിച്ചു. മേഖലാ സെക്രട്ടറി എം എസ് മോഹനൻ റിപ്പോർട്ടും ട്രെഷറർ ശ്രീ കെ കെ സലി കണക്കും അവതരിപ്പിച്ചു.പ്രതിനിധികൾ യൂണിറ്റടിസ്ഥാനത്തിൽ ഗ്രൂപ്പ് തിരിഞ്ഞ് ചർച്ചകൾ നടത്തി ക്രോഡീകരിച്ച് യൂണിറ്റടിസ്ഥാനത്തിൽ തന്നെ അവതരിപ്പിച്ചു.തുടർന്ന് മ്മേഖലാ കമ്മിറ്റി കൂടുകയും അന്നത്തെ പരിപാടികൾ അവസാനിച്ചു.

രണ്ടാം ദിവസം രാവിലെ മേഖലാ സെക്രട്ടറി സംശയങ്ങൾക്ക് മറുപടി പറഞ്ഞു, കണക്കിനെക്കുറിച്ചുള്ള സംശയങ്ങൾക്ക് സാമ്പത്തിക കമ്മിറ്റി അംഗം ശ്രീ എ പി ഗോപി കണക്കിലെ സംശയങ്ങൾക്ക് മറുപടി പറഞ്ഞു. പിന്നീട് സംസ്ഥാന നിർവാഹകസമിതി അംഗം ശ്രീ പി ആർ രാഘവൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിറ്റടിസ്ഥാനത്തിൽ തന്നെ ചർച്ച നടത്തി റിപ്പോർട്ട് അവതരിപ്പിച്ചു .തുടർന്ന് ജില്ലാ സെക്രട്ടറി ശ്രീ വി എ വിജയകുമാർ മേഖലയുടെ വെബ്സൈറ്റ് ഉൽഘാടനം ചെയ്തു സംസാരിച്ചു.പിന്നീട് മേഖലാ സെക്രട്ടറി ഭാവിപ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

ശ്രീ പി പി രാജൻ പ്രസിഡണ്ടും എം എസ് മോഹനൻ സെക്രട്ടറിയും ശ്രീ എൻ കെ സുകുമാരൻ ട്രെഷരറും ആയി കമ്മിറ്റിയും തിരഞ്ഞെടുത്തു.

"https://wiki.kssp.in/index.php?title=അങ്കമാലി_മേഖലാ_വാർഷികം&oldid=5339" എന്ന താളിൽനിന്ന് ശേഖരിച്ചത്