ഇടപ്പള്ളി സൗത്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
ഇടപ്പള്ളി (സൗത്ത് ) യൂണിറ്റ് -- ലഘു ചരിത്രം.

ഇടപ്പള്ളിയിൽ കൊച്ചി കോർപറേഷൻ അതിർത്തിക്കുള്ളിൽ കിടക്കുന്ന  പ്രദേശത്തുള്ളവർ ചേർന്ന് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഒരു യൂണിറ്റിന് രൂപം കൊടുക്കുന്നത് 1987ലാണ്. എന്നാൽ, 1979 മുതൽ ഇടപ്പള്ളി ടോൾ ഭാഗം കേന്ദ്രീകരിച്

പരിഷത്തിന്റെ ഒരു യൂണിറ്റ് പ്രവൃത്തിച്ചു വരുന്നുണ്ടായിരുന്നു. ഇടപ്പള്ളി തോട് ഭൂമിശാസ്ത്ര പരമായി ഈ യൂണിറ്റ്കളെ രണ്ടായി തിരിക്കുന്നു. തോടിന്റെ വടക്ക് ഭാഗത്തേത് 'ഇടപ്പള്ളി ടോൾ' യൂണിറ്റും, തെക്കു ഭാഗത്തേത് 'ഇടപ്പള്ളി (സൗത്ത്)' യൂണിറ്റും.

ഇടപ്പള്ളി സൗത്ത് യൂണിറ്റിലെ അംഗങ്ങൾ ദേവൻകുളങ്ങര, പോണേക്കര, ചുറ്റുപാടുകര എന്നീ ഭാഗങ്ങളിൽ നിന്നുള്ളവരാണ്.

ഈ യൂണിറ്റ് തുടങ്ങുമ്പോൾ ഇതിൽ അംഗങ്ങൾ ആവാൻ തയ്യാറായി മുന്നോട്ടു വന്നവരിൽ ചിലർ ഇവരാണ്(1987 - 88). എൻ. പി. വിക്രമൻ നായർ, പി. വി. മോഹനൻ, ടി. വി. മോഹൻദാസ്, പി. സി. ശ്രീകുമാർ, പി. കെ. കൃഷ്ണൻ, ഇ. കെ. പദ്മനാഭൻ, എം. ജോയ് വര്ഗീസ്, എ. ജെ. Ignatius, എ. എൻ. രാജഗോപാൽ, ടി. എ .ഇന്ദുകുമാർ, സി. കെ. അശോകൻ, എൻ. പി. മോഹൻകുമാർ, എൻ. വി. രാജൻ, പി. എം. വനജകുമാരി, വി. എസ്. രാമചന്ദ്രൻ, ജോർഫിൻ പെട്ട, എൽ. പി. വേണുഗോപാൽ, സുഷുമാഭായ്, എം. കെ. ശിവൻപിള്ള, കെ. എം. സതീശൻ, ആർ. ചന്ദ്രിക, എ. പി. നമ്പുതിരി, എം. എ. ഹസ്സൻ, കെ. എൻ. അനിൽ കുമാർ, പി. ശങ്കരൻ കുട്ടി, കെ. ആർ. ഷാജി, എസ്. ദിനേശൻ, എം. ഡി. തോമസ്, വി. ടി. കലാധരൻ, കെ. ഗോപി, എം. കെ. അബ്ദുൽ അസ്സിസ്, എൻ . എൻ. സുധാകരൻ, സി. എൻ. വാസുദേവൻ, പി. പെരുമാൾ, കെ. എൻ. ശശിധരൻ, എസ്. ജയകൃഷ്ണൻ, പി. ഉണ്ണി കൃഷ്ണൻ, എൻ. എം. രുഗ്മിണി, തങ്കം നാരായണൻ, പി. രവീന്ദ്ര നാഥൻ.

ഇവരെ കൂടാതെ മറ്റു യൂണിറ്റ് കളിൽ അംഗങ്ങൾ ആയിരുന്ന സി. പി. നാരായണൻ, ഡി. ഡി. നമ്പൂതിരി, ടി. എം. ശങ്കരൻ എന്നിവരും ഇങ്ങോട്ട് മാറി.

യൂണിറ്റിന്റെ ആദ്യ യോഗം ഇടപ്പള്ളി ഗവ. LP സ്കൂളിൽ വെച്ചു കൂടി, ഒരു ഭരണാസമിതിയെ തെരഞ്ഞെടുത്തു.

മോഹൻകുമാർ (പ്രസിഡന്റ്‌ ), ഡി. ഡി. നമ്പുതിരി (വൈസ് പ്രസിഡന്റ്‌ ), കെ. എൻ. ശശിധരൻ (സെക്രട്ടറി ), സി. പെരുമാൾ (ജോ. സെക്രട്ടറി ).

ReplyForward
"https://wiki.kssp.in/index.php?title=ഇടപ്പള്ളി_സൗത്&oldid=10129" എന്ന താളിൽനിന്ന് ശേഖരിച്ചത്