ഉപയോക്താവിന്റെ സംവാദം:Thuruthikkara

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

എറണാകുളം ജില്ലയിൽ മുളന്തുരുത്തി മേഖലയിൽ ഉൾപ്പെടുന്ന യൂണിറ്റാണ് തുരുത്തിക്കര .മുളന്തുരുത്തി ഗ്രാമപഞ്ചായത്താണ് പ്രധാന പ്രവർത്തന മേഖല . 1989-ൽ രൂപീകരിച്ച കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തുരുത്തിക്കര യൂണിറ്റ് രൂപം കൊണ്ടിട്ട് 32 വർഷം പൂർത്തീകരിച്ചിരിക്കുകയാണ്ലേ.കത്തിനുതന്നെ മാതൃകയായ സാക്ഷരത പ്രവർത്തനങ്ങളിലൂടെയാണ് തുരുത്തിക്കര യൂണിറ്റ് രൂപം കൊള്ളുന്നത്. ഞങ്ങൾക്ക് പ്രതീക്ഷയും ആവേശവും തന്ന സ്ഥാപക അംഗങ്ങൾ ഇവരാണ്.

1. ശ്രീ. T.K. മോഹനൻ 2. ശ്രീ. P.A തങ്കച്ചൻ 3. ശ്രീ. കുഞ്ഞിക്കുട്ടൻ നമ്പൂതിരി 4. ശ്രീമതി. മാനസി കൃഷ്ണൻ 5. ശ്രീ. M.T കൃഷ്ണൻകുട്ടി 6. ശ്രീ. കേശവൻ നായർ 7. ശ്രീ. K.K. പ്രദീപ്കുമാർ 8. ശ്രീ. K.K. ബാലചന്ദ്രൻ

ഇതിൽ ശ്രീ. കുഞ്ഞിക്കുട്ടൻ നമ്പൂതിരി, ശ്രീ. കേശവൻ നായർ (കേശു ചേട്ടൻ) എന്നിവർ ഇന്ന് നമ്മോടൊപ്പം ഇല്ല. എന്നാൽ മറ്റുള്ളവർ എല്ലാവരും തന്നെ സംഘടനയിൽ ഇന്നും സജീവമാണ് എന്നത് നമ്മുടെ യൂണിറ്റിൻറെ സംഘടന ശക്തി കാണിക്കുന്നു. നിരന്തരമായ നിരവധി പ്രവർത്തനങ്ങളിലൂടെ നമ്മുടെ പ്രദേശത്ത് ഇത്രയും കാലയളവ് പൂർത്തിയാക്കുന്ന സംഘടന പരിഷത്ത് മാത്രമായിരിക്കാം. സാക്ഷരത പ്രവർത്തനം, അടുപ്പ പ്രചാരണം, പ്രമുഖ നോവലിസ്റ്റ് ഡോ. സി. രാധാകൃഷ്ണൻ. പങ്കെടുത്ത വായനശാല വാർഷികവും. വനിതാകലാജാഥ 1992 - ലെ സംസ്ഥാന കലാജാഥ സ്വീകരണം, 2007-ലെ മേഖലാ യുവസംഗമം, 2007-ലെ വയാജന സമിതിയുടെ നേതൃത്വത്തിൽ നടന്ന സൗജന്യ നേത്ര ചികിത്സ ക്വാമ്പ്, 2006 - മുതൽ നടത്തവരുന്ന ഗ്രാമോത്സവം, 2004 മുതൽ നടത്തി വരുന്ന ചങ്ങാതിക്കൂട്ടം, ഗലീലിയോ നടക്കയാത്ര സ്വീകരണം ,2011 ൽ വേണം മറ്റൊരു കേരളത്തിന്റെ ഭാഗമായി മുളന്തുരുത്തി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ സംഘടിപ്പിച്ച സാമൂഹിക ആരോഗ്യ സ്ഥതി പഠനം ,കേരളത്തിന് തന്നെ മാതൃകയായി മാറിയ മനക്കമല ജനകീയ സമരം ,കുന്നുകളെ കുറിച്ച് നടത്തിയ ആദ്യ പഠനം ,തുരുത്തിക്കരയെ ഹരിതഗ്രാമം ആക്കുന്നതിനായി നടപ്പിലാക്കിയ ഊർജ്ജ നിർമ്മല ഹരിതഗ്രാമം പദ്ധതി ,കേരളത്തിലെ ആദ്യ എൽ ഇ ഡി ക്ലിനിക് ,സമ്പൂർണ കിണർ ജല പരിശോധന ഗ്രാമം ,മുതൽ സുസ്ഥിര വികസനത്തിന്റെ ജനകീയ മാതൃകായായി കേരളം ഉറ്റു നോക്കുന്ന യൂണിറ്റിന്റെ പ്രാദേശിക ഗവേഷണ സ്ഥാപനമായ സയൻസ് സെന്റർ അവരെ എത്തി എത്തി നിൽക്കുകയാണ് പ്രവർത്തനങ്ങൾ കൂട്ടികളുടെ കൂട്ടായിമായ പുലരി ബാലവേദിയും യുവതയുടെ നേതൃത്വത്തിൽ യുവസമിതിയും,സമത വേദിയും സജീവമായി പ്രവർത്തിച്ചു വരുന്നു

നിലവിൽ തുരുത്തിക്കര യൂണിറ്റ് ഭാരവാഹികൾ പ്രസിഡണ്ട് :എം കെ അനികുമാർ സെക്രട്ടറി :പോൾ സി രാജ് വൈസ് പ്രസിഡണ്ട് :കെ കെ ശ്രീധരൻ ജോയിന്റ് സെക്രട്ടറി