കരിയാത്തൻകാവ്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

ആമുഖം

കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം പഞ്ചായത്തിത്തിലെ കരിയാത്തൻ കാവ് പ്രദേശത്ത് 1990 നവംബർ 25 ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ യൂനിറ്റ് രൂപീകൃതമായി. സമ്പൂർണ്ണ സാക്ഷരതാ യജ്ഞത്തിൻ്റെ ഭാഗമായി പ്രവർത്തിച്ച പ്രദേശത്തെ 2 വാർഡുകളിലെ (പഴയ 11.13) നവസാക്ഷരരും സാക്ഷരതാ പ്രവർത്തകരും ഉൾപ്പെടെ 18 പേർ ആദ്യ യോഗത്തിൽ പങ്കെടുത്തു. സി.കെ ലക്ഷ്മണൻ പ്രസിഡൻറ് ,കെ. ബാലചന്ദ്രൻ സെക്രട്ടറി ആയ 7 അംഗ കമ്മറ്റിയായിരുന്നു യൂനിറ്റ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ആദ്യകാല 20 അംഗങ്ങളിൽ 6 പേർ വനിതകളായിരുന്നു. 1990 ൽ പുതുതായി രൂപീകരിക്കപ്പെട്ട ബാലുശ്ശേരി മേഖലയുടെ വിപുലമായ രണ്ടാം വാർഷിക സമ്മേളനം 1991 ഡിസം: 21, 22 തീയതികളിൽ ഈ യൂനിറ്റിൽ വെച്ച് നടന്നത് പ്രദേശത്ത് പരിഷത്തിനെ ജനങ്ങൾക്ക് കൂടുതൽ അറിയാൻ ഇടയാക്കി.


ബാലവേദി ,വനിതാ വേദി,അടുപ്പ് പ്രചാരണം,മാസികാ പ്രവർത്തനം ,ഗ്രാമ പത്രം എന്നീ പ്രവർത്തനങ്ങൾ കൃത്യമായി സംഘടിപ്പിക്കുന്നതിൽ യൂനിറ്റ് മാതൃകാപരമായ പ്രവർത്തനം നടത്തിയിരുന്നു.1992 സപ്തം :7-13 വരെ ഉണ്ണികുളത്ത് വെച്ച് നടന്ന ഐ ക്യോത്സവപരിപാടി, ബാലവേദി കളിക്കൂട്ടം, കിളിക്കൂട്ടം,വിജ്ഞാനോത്സവം, സ്വാശ്രയ കാമ്പയിൻ,പരിസ്ഥിതി, പുത്തൻ സാമ്പത്തിക നയവിരുദ്ധ കാമ്പയിൻ എന്നീ പ്രവർത്തനങ്ങളിൽ യൂനിറ്റ് സജീവമായി ഇടപെട്ടിരുന്നു.

പരിഷത്തും സ്ത്രീ പ്രശ്നവും,സ്ത്രീകളുടെ പ്രശ്നങ്ങൾ എന്നീ വിഷയങ്ങളിൽ ക്ലാസ്സ് , പോസ്റ്റർ, വീഡിയോ പ്രദർശനം നടത്തിയിരുന്നു യൂനിറ്റിൻ്റെ നേതൃത്വത്തിൽ രക്ത ഗ്രൂപ്പ് നിർണ്ണയം നടത്തി ഡയറക്ടറി തയ്യാറാക്കി. പ്രദേശത്തെ ദേശസേവിനി ഗ്രന്ഥാലയത്തിൻ്റെ മുൻനിര പ്രവർത്തകർ പരിഷത്ത് യൂനിറ്റ് പ്രവർത്തകരായിരുന്നു. ജനകീയാസൂത്രണം,തുടർ സാക്ഷരതാ, പൊതുവിദ്യാഭ്യാസ സംരക്ഷണം എന്നീ പ്രവർത്തനങ്ങളിൽ യൂനിറ്റ് പ്രവർത്തകർ പങ്കാളികളായിരുന്നു. ജില്ലാതല ദ്വിദിനവനിതാ ശിൽപ്പശാലയിൽ യൂനിറ്റിൽ നിന്നും 3 വനിതകൾ സജീവമായി പങ്കെടുത്തിരുന്നു. യൂനിറ്റിൽ സംഘടിപ്പിച്ച1993 ലെ സ്വാശ്രയ കലാജാഥാ സ്വീകരണ കേന്ദ്രം കോഴിക്കോട് ജില്ലയിലെ മികച്ച കേന്ദ്രമായി ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടർന്നും വനിതാ കലാജാഥ അടക്കം 4 കലാജാഥകൾക്ക് യൂനിറ്റിൽ സ്വീകരണ കേന്ദ്രം ഏർപ്പെടുത്തിയിരുന്നു. ലക്ഷ്മണൻ, ബാലചന്ദ്രൻ,ശ്രീധിനി എന്നീ യൂനിറ്റ് പ്രവർത്തകർ മേഖലാ കമ്മറ്റി അംഗങ്ങളായും റീന ജില്ലാ കമ്മറ്റി അംഗമായും സംസ്ഥാന വനിതാ സബ് കമ്മറ്റി അംഗമായും പ്രവർത്തിച്ചിരുന്നു. യൂനിറ്റ് പ്രസിഡൻറായിരുന്ന MKV നെടിയനാട് എന്നറിയപ്പെട്ടിരുന്ന വേലു മാസ്റ്റർ, യൂനിറ്റംഗമായിരുന്ന നവസാക്ഷരൻ കുഞ്ഞിരാരപ്പൻ എന്നിവർ ഈ ലോകത്തുനിന്നും വിട പറഞ്ഞു. 10 വർഷക്കാലം സജീവമായിരുന്ന യൂനിറ്റിലെ മുൻനിര പ്രവർത്തകരുടെയും വനിതാ പ്രവർത്തകരുടെയും സ്ഥലംമാറ്റവും പുതിയ നേതൃത്വത്തിൻ്റെ അഭാവവും യൂനിറ്റിന്റെ പ്രവർത്തനങ്ങൾക്ക് മങ്ങലേൽപ്പിക്കുകയുണ്ടായി.


30 അംഗങ്ങളുള്ള യൂനിറ്റിൻ്റെ നിലവിലുള്ള കമ്മറ്റി: പ്രസിഡൻറ്: ശശിധരൻ കൊയിലാട്ട്. സെക്രട്ടറി: ശരത് ലാൽ അംഗങ്ങൾ: അനുരാധ ടീച്ചർ, സുഷമ, സ്നേഹ, ലക്ഷമണൻ, ബിനിൽ

"https://wiki.kssp.in/index.php?title=കരിയാത്തൻകാവ്&oldid=11180" എന്ന താളിൽനിന്ന് ശേഖരിച്ചത്