കരിവെള്ളൂർ (യൂണിറ്റ്)

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
യൂണിറ്റിന്റെ പിറവി 

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കരിവെള്ളൂർ യൂണിറ്റ് കണ്ണൂർ

ജില്ലയിലെ, പയ്യന്നൂർ മേഖലയിലെ ശ്രദ്ധേയമായ ഒരു ഘടകമാണ്. നിരവധി തനതു പ്രവർത്തനങ്ങൾ

കൊണ്ടും സംഘടനാ ശേഷി കൊണ്ടും ജില്ലയിൽ മികച്ച് നിൽക്കുന്ന ഒരു യൂണിറ്റാണ്,

കരിവെള്ളൂർ പരിഷത്ത് യൂണിറ്റ്. 1976 ലാണ് പരിഷത്ത് യൂണിറ്റ് പിറവിയെടുക്കുന്നത്.

യൂണിറ്റ് രൂപീകരിക്കാൻ പ്രചോദനമായത് പരേതനായ ശ്രീ ടി.പി ശ്രീധരൻ മാസ്റ്റർ

നൽകിയ പ്രോത്സാഹനവും പ്രചോദനവും ആയിരുന്നു. ടി.പി.എസ് പരീഷത്തിന്റെ

മുൻനിര പ്രവർത്തകനും സംസ്ഥാന വൈസ് പ്രസിഡണ്ട് സ്ഥാനം വരെ അലങ്കരിച്ച

വ്യക്തിയുമായിരുന്നു. ശ്രീ.പി.വി.നാരായണൻ മാസ്റ്ററുടെ നേതൃത്വത്തിലാണ്

കരിവെള്ളൂരിൽ ആദ്യമായി ഒരു ട്യൂട്ടോറിയൽ സ്ഥാപനം ആരംഭിച്ചത്. ഒരു ദിവസം

ടി.പി.എസ് ഓണക്കുന്നിലുള്ള ട്യൂട്ടോറിയൽ സ്ഥാപനത്തിൽ കടന്നുവരുന്നു

നാരായണൻ മാസ്റ്ററോട് ഒരു ക്വിസ്മത്സരം നടത്താൻ അഭ്യർത്ഥിക്കുന്നു. ടി.പി.എസും

നാരായണൻ മാസ്റ്ററും എം.എസ്. സിക്ക് കോഴിക്കോട് ദേവഗിരി കോളേജിൽ

സതീർഥ്യർ ആയിരുന്നു. രണ്ടുപേരും ഒരു ലോഡ്ജിൽ താമസിച്ചു പഠിച്ചതുകൊണ്ട്

അണുമുറിയാത്ത ഒരാത്മബന്ധം ഇവർ തമ്മിൽ ഉണ്ടായിരുന്നു. ടി.പി.എസ്

പിൽക്കാലത്ത് പയ്യന്നൂർ കോളേജിലെ ജന്തുശാസ്ത്ര വിഭാഗം ലക്ചറായി ജോലി

ചെയ്തു. ഈ ബന്ധത്തിന്റെ ബലത്തിലാണ് അദ്ദേഹം ഓണക്കുന്നിൽ വരാനും

അവിഭക്ത കണ്ണൂർ ജില്ലയിലെ ഹൈസ്കൂൾ കുട്ടികൾക്ക് വേണ്ടി ഒരു ക്വിസ് മത്സരം

നടത്താനും തയ്യാറായത്. മുപ്പതിൽപ്പരം കുട്ടികൾ ക്വിസ് മത്സരത്തിൽ

പങ്കെടുക്കുവാൻ കണ്ണൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും

എത്തുകയുണ്ടായി. പരിഷത്തിന്റെ ജില്ലാ പരിപാടിയായി നടത്തിയ ക്വിസ് മത്സരമാണ്.

പരീഷത്തിന്റെ കരിവെള്ളൂർ യൂണിറ്റ് രൂപീകരണത്തിന് വഴിവെച്ചത് അന്നത്തെ

സാഹചര്യത്തിൽ ക്വിസ് ഒരു നൂതന പരിപാടിയായിരുന്നു. മത്സരത്തിന് ശേഷം ടി.പി

.എസ് തൻറെ മനോഗതി മുന്നോട്ടുവച്ചു. ഇവിടെ ഒരു പരിഷത്ത് യൂണിറ്റ്

രൂപീകരിക്കണം. അങ്ങനെ അടിയന്തിരാവസ്ഥയുടെ കാളരാത്രിയിൽ 1976ൽ

കരിവെള്ളൂരിൽ ഒരു പരിഷത്ത് യൂണിറ്റ് ജന്മമെടുക്കുകയുണ്ടായി.

ശ്രീ.പി.വി.നാരായണൻ മാസ്റ്റർ സെക്രട്ടറിയും ശ്രീ.കെ.കുഞ്ഞികൃഷ്ണൻ

മാസ്റ്റർ പ്രസിഡണ്ടുമായി ആദ്യത്തെ യൂണിറ്റ്, പ്രവർത്തനക്ഷമമായി 15 ഓളം

അംഗങ്ങൾ ആദ്യ യൂണിറ്റിൽ ഉണ്ടായിരുന്നു. കരിമ്പിൽ ശ്രീധരൻ, പരേതനായ ഏ.

നാരായണൻ മാസ്റ്റർ ട്യൂട്ടോറിയയിലെ ചില സ്റ്റാഫംഗങ്ങൾ എന്നിവർ യൂണിറ്റിൽ

മെമ്പർഷിപ്പ് എടുത്തു. മെല്ലെ മെല്ലെ യൂണിറ്റ് ശക്തിപ്പെടാൻ തുടങ്ങി. നിരവധി

അധ്യാപകരും ഉദ്യോഗസ്ഥന്മാരും ക്രമേണയൂണിറ്റിൽ അംഗങ്ങളായി. സർവ്വശീ

കെ.ടി.എൻ. ഭാസ്കരൻ മാസ്റ്റർ, എസ്.കെ. കുഞ്ഞികൃഷ്ണൻ, ഇ.പി.ശശിധരൻ

മാസ്റ്റർ, വി.വി നാരായണൻ, പി.വിജയൻമാസ്റ്റർ തുടങ്ങി നിരവധി പ്രവർത്തന

തൽപരരായ ആൾക്കാർ കടന്നു വന്നതോടുകൂടി കരിവെള്ളൂർ യൂണിറ്റ്, സമ്പന്നമായി,

സജീവമായി.

കലാജാഥകൾ

ശാസ്ത്ര സാഹിത്യ പരിഷത്ത് കലാജാഥ ആരംഭിച്ചത് 1980-ലാണ്

ശാസ്ത്രത്തിന്റെ സന്ദേശം ജനഹൃദയങ്ങളിൽ എത്തിക്കാൻ ഏറ്റവും പറ്റിയ ആയുധം

കലയാണ് എന്ന തിരിച്ചറിവിലാണ് പരിഷത്ത് കലാജാഥ ആരംഭിച്ചത്. ആദ്യത്തെ

കലാജാഥ ഒക്ടോബർ 2 ന് കാരക്കോണത്ത് നിന്ന് തുടങ്ങി നവംബർ 7 ന്

കാസർഗോഡ് സമാപിച്ചു. പ്രസ്തുത ജാഥയ്ക്ക് കരിവെള്ളൂരിൽ സ്വീകരണം

നൽകാൻ യൂണിറ്റ് തീരുമാനിക്കുകയുണ്ടായി. കരിവെള്ളൂർ ഗവൺമെന്റ് ഹൈസ

“കൂളായിരുന്നു സ്വീകരണ കേന്ദ്രം. പുസ്തക വില്പനയിലൂടെ ലഭിക്കുന്ന കാശാണ്

ജാഥാചെലവിനായി ഉപയോഗിക്കുക.

സ്കൂളിലെ ഒരു മുറിയിൽ പുസ്തകങ്ങൾ നിരത്തിവച്ചു. പിന്നീട് ഒഴിവുള്ള

പിരീഡിൽ കുട്ടികളെ കൂട്ടത്തോടെ കൊണ്ടുവന്ന് അവരെ പുസ്തകവുമായി

പരിചയപ്പെടുത്തി അവർക്ക് ആവശ്യമുള്ള പുസ്തകങ്ങൾ അവിടെ വെച്ച് നൽകി.

പുസ്തകം വാങ്ങിയ കുട്ടികളുടെ പേര് ഒരു നോട്ട് ബുക്കിൽ എഴുതി വെക്കും.

ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ പണം കൊണ്ടുവന്ന് അധ്യാപകരെ ഏൽപ്പിക്കും.

വളരെ ഫലപ്രദമായ ഈ രീതിയിലൂടെ പതിനായിരക്കണക്കിന് രൂപയുടെ പുസ്തകം

ചെലവഴിക്കാൻ കഴിഞ്ഞു. കലാജാഥ ഏതാണ്ട് 10 1/2 മണിക്ക് സ്കൂൾ അങ്കണത്തിൽ

എത്തിച്ചേർന്നു. സ് കൂളിലെ പഴയ സ്റ്റേജിലാണ് കലാകാരന്മാർ പരിപാടി

അവതരിപ്പിച്ചത്. ജാഥയുടെ അവതരണ ഗാനം വിശ്വസാഹിത്യത്തിൽ പേരുകേട്ട

ജർമൻ കവി ബർത്തോ ഡ് ബർത്തിന്റെ കവിത ചൊല്ലി കൊണ്ടായിരുന്നു.

ഫാസിസത്തിനെതിരെ തീഷ്ണമായ പോരാട്ടം നടത്തിയ ബെർത്തിന്റെ കവിത

എന്തിന്നധീരത ഇപ്പോൾ തുടങ്ങുവിൻ,

എല്ലാം നിങ്ങൾ പഠിക്കേണം

തയ്യാറാകണമിപ്പോൾ തന്നെ

ആഞ്ജാ ശക്തിയായ് മാറീടാൻ

വി.കെ.ശശിധരന്റെ അവതരണഗാനം കഴിഞ്ഞപ്പോൾ തന്നെ അതിന്റെ മുഴക്കം

ശാതാക്കളിൽ ഉണ്ടായി. കരിവെള്ളൂരിലെ സ്വീകരണം മറക്കാൻ കഴിയാത്ത

അനുഭവം ആയി മാറി. അതിന്റെ ഓർമ്മകൾ പരിഷത്ത് പ്രവർത്തകർ ഇന്നും മനസ്സിൽ

സൂക്ഷിക്കുന്നു.

രണ്ടാംവർഷം കലാ ജാഥയുടെ ജില്ലാ സമാപനം കരിവെള്ളൂരിലായിരിക്കണ

മെന്ന് ജില്ലാ കമ്മിറ്റി തീരുമാനമെടുത്തു. യൂണിറ്റ് അത് ഏറ്റെടുത്ത് മുന്നോട്ടുപോയി.

സംഘാടക സമിതി രൂപീകരിച്ചു. ശ്രീ.പി. വി.നാരായണൻ മാസ്റ്റർ ജനറൽ

കൺ വീനറായി കൊണ്ടുള്ള സംഘടകസമിതി എണ്ണ യിട്ട യന്ത്രം പോലെ

പ്രവർത്തിച്ചു. അവിസ്മരണീയമായ സംഭവമായിരുന്നു ജാഥയുടെ സമാപനം.

കരിവെള്ളൂർ ഇന്നേവരെ കണ്ടിട്ടില്ലാത്ത വമ്പിച്ച ഘോഷയാത്രയോടു കൂടിയാണ്

പാലക്കുന്നിൽ നിന്നും കലാകാരന്മാരെ ജാഥയുടെ മുന്നിൽ ആനയിച്ച് ഹൈസ്കൂൾ

ഗ്രൗണ്ടിൽ എത്തിച്ചത്. നിരവധി നിശ്ചലദൃശ്യങ്ങളും ചലന ദൃശ്യങ്ങളും കൊണ്ട്

ഘോഷയാത്ര മുഖരിതമായി. ആയിരങ്ങളാണ് ഘോഷയാത്രയിൽ പങ്കെടുത്തത്.

ജനങ്ങൾ അക്ഷരാർത്ഥത്തിൽ കലാജാഥയെ നെഞ്ചേറ്റി വരവേറ്റു. സമാപന

ചടങ്ങായതുകൊണ്ട് പരിഷത്തിന്റെ നിരവധി മേഖല, ജില്ലാ പ്രവർത്തകർ

സന്നിഹിതരായിരുന്നു.പരിഷത്ത് കലാകാരന്മാർ അവതരിപ്പിച്ച കലാപരിപാടികൾ

ജനങ്ങൾക്ക് ഹൃദ്യമായി. ശാസ്ത്രസാഹിത്യപരിഷത്തിന്റെ പേരും പെരുമയും

വാനോളമുയർന്നു. കരിവെളളൂരിനെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല എന്ന

ബോധം വ്യാപകമായി.

ചെറുതും വലുതുമായ നിരവധി പ്രവർത്തനങ്ങൾ കരിവെള്ളൂർ യൂണിറ്റിന്റെ

ആഭിമുഖ്യത്തിൽ നടത്താൻ തുടങ്ങി. ഓർമയിൽ നിന്ന് മാഞ്ഞു പോകാത്ത

ഒന്നായിരുന്നു 1984ലെ ഗ്രാമ ശാസ്ത്ര ജാഥ.(അടുപ്പ് ജാഥ) 1980 കളിലാണ് ശാസ്ത്ര

സാഹിത്യ പരിഷത്ത് ഗ്രാമ ശാസ്ത്രസമിതി ജന്മം കൊടുത്തത് . “ശാസ്ത്രം ജന

ന്മയ്ക്ക് ", “ശാസ്ത്രം വീട്ടമ്മയ്ക്ക് ", “ശാസ്ത്രം എല്ലാവർക്കും” എന്ന പരിഷത്തിന്റെ

മുദ്രാവാക്യം അക്ഷരാർത്ഥത്തിൽ പ്രാവർത്തികമാക്കിയ പരിപാടിയായിരുന്നു അടുപ്പ്

ജാഥ. ഗ്രാമ ശാസ്ത്രസമിതി ജില്ലാ കൺവീനർ ശ്രീ.പി.വി നാരായണൻ മാസ്റ്ററുടെ

നേതൃത്വത്തിലായിരുന്നു ഗ്രാമ ശാസ്ത്രജാഥ. തലശ്ശേരി താലൂക്കിലെ കുന്നോത്ത്

പറമ്പ ഗ്രാമ പഞ്ചായത്തിൽ നിന്ന് തുടങ്ങി കാസർഗോഡ് ജില്ലയിലെ പെരിയയിലാണ്

ജാഥസമാപിച്ചത്. ജാഥാംഗങ്ങളുടെ കയ്യിൽ പരിഷത്ത് അടുപ്പിന്റെ വിവിധഭാഗങ്ങൾ

ഉണ്ടാകും. പാട്ടുംപാടി ജാഥ മുന്നോട്ടുപോകും.

“പുകയൂതി, പുകയൂതി കണ്ണ് കലങ്ങും

വീട്ടമ്മമാരെ ശ്രദ്ധിക്കൂ. നിങ്ങൾക്കായി

പരിഷത്ത് ഒരുക്കിയ പുത്തനടുപ്പുകൾ കാണണ്ടേ

എന്നഗാനം പാടി ഓരോ പഞ്ചായത്തിലും ഒന്നു രണ്ട് കേന്ദ്രങ്ങളിൽ പ്രഭാഷണം

പ്രഭാഷണം നടത്തി. രണ്ടു വീടുകളിൽ അടുപ്പ് സ്ഥാപിക്കും ഇതാണ് ജാഥയുടെ ലക്ഷ്യം. ജാഥയിൽ അടുപ്പ് ഫിറ്റർമാർ ഉണ്ടായിരുന്നു. സന്ധ്യക്ക് ജാഥാംഗങ്ങൾ പിരിഞ്ഞുപോകും. പിറ്റേദിവസം നേരത്തെ തെരഞ്ഞെടുത്ത മറ്റൊരു പഞ്ചായത്തിൽ പരിപാടി അവതരിപ്പിക്കും. കരിവെളളൂരിൽ പരിഷത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ

ജാഥയ്ക്ക് സ്വീകരണം നൽകി. രണ്ട് സ്ഥലത്ത് അടുപ്പ് സ്ഥാപിച്ചു . ഒന്ന്

കെ.കുഞ്ഞികൃഷ്ണൻ മാസ്റ്ററുടെ പഴയ വീട്ടിൽ, മറ്റൊന്ന് കരിവെള്ളൂർ ടൗണിലെ പരേതനായ ശ്രീ.ഗംഗാധരന്റെ വീട്ടിൽ ഓണ ക്കു ന്നിൽ വെച്ച് നടത്തിയ

പ്രഭാഷണത്തിനു ശേഷമാണ് ജാഥാ കുഞ്ഞികൃഷ്ണൻ മാസ്റ്ററുടെ വീട്ടിലെത്തിയത്.

ജാഥാംഗങ്ങളുടെ കയ്യിൽ പ്ലകാർഡും അടുപ്പിന്റെ വിവിധ ഭാഗങ്ങളും ഉണ്ടായിരുന്നു.

യൂണിറ്റ് അംഗം രവീന്ദ്രൻ അതിഥികളെ സ്വീകരിക്കാനും ജാഥയിൽ പങ്കുചേരാനും തയ്യാറായി. ഈ പ്രചരണ പരിപാടിയിലൂടെയാണ് പരിഷത്ത് അടുപ്പിന്റെ പ്രാധാന്യം

ജനങ്ങളിൽ എത്തിച്ചത്. പുകയില്ല, അതേസമയം ക്ഷത കൂടുതൽ ഇതാണ് പരിഷത്ത് അടുപ്പിന്റെ പ്രത്യേകത. പിന്നീട് പല ഏജൻസികളും പരിഷത്ത് അടുപ്പിന്റെ മാതൃകയിൽ ലോഹകൂട്ട് കൊണ്ട് അടുപ്പ് നിർമ്മിച്ച് കച്ചവടം നടത്തിയതായി തെളിഞ്ഞിട്ടുണ്ട്.

പരിഷത്ത് കരിവെള്ളൂർ യൂണിറ്റിന്റെ ചരിത്രത്തിൽ തങ്കലിപികളാൽ

എഴുതിച്ചേർക്കപ്പെട്ട സംഭവമായിരുന്നു 1995ലെ കലാജാഥ റിഹേഴ്സൽ ക്യാമ്പ്. കരിവെളളൂർ രക്തസാക്ഷി നഗറിൽ വച്ച് പത്ത് ദിവസം നീണ്ടുനിന്ന റിഹേഴ്സൽ

ക്യാമ്പിൽ കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നും തെരഞ്ഞെടുത്ത മുപ്പതിൽ

പരം കലാകാരന്മാർ പങ്കെടുത്തു. ക്യാമ്പ് വിജയിപ്പിക്കുന്നതിന് വേണ്ടി സുഗമമായ

സംഘാടക സമിതി രൂപീകരിച്ചു. ശ്രീകല ഡക്കറേഷൻ ലൈറ്റ് ആൻഡ് സൗണ്ട് ഉടമ

ടി.കെ.രാജൻ നൽകിയ കലവറയില്ലാത്ത പിന്തുണ ക്യാമ്പിന് മിഴിവേകി. ക്യാമ്പിലെ

സ്ത്രീകൾ അദ്ദേഹത്തിൻറെ വീട്ടിലാണ് താമസിച്ചത്. രാപ്പകൽ ഭേദമന്യേ അദ്ദേഹം

ക്യാമ്പ് വിജയിപ്പിക്കുന്നതിന് വേണ്ടി രംഗത്തുണ്ടായിരുന്നു. അദ്ദേഹത്തിൻറെ വീട്

ക്യാമ്പ് അംഗങ്ങൾക്ക് വഴിയമ്പലം ആയിരുന്നു . ക്യാമ്പ് കഴിഞ്ഞതിനുശേഷം ഞങ്ങൾ

പറഞ്ഞ ഒരു കാര്യമുണ്ട് കരിവെള്ളൂരിൽ പരിഷത്തിന് ഏതു പരിപാടി

സംഘടിപ്പിച്ചാലും അവിടെ ശ്രീകലലൈറ്റ് ആൻഡ് സൗണ്ട് സിസ്റ്റം മാത്രമേ

ഉപയോഗിക്കൂ. ഞങ്ങൾ നൽകിയ വാഗ്ദാനം അക്ഷരംപ്രതി പിൽക്കാലത്ത്

നടപ്പിലാക്കുകയുണ്ടായി. ക്യാമ്പംഗങ്ങളുടെ തികച്ചും അനൗപചാരികമായ

പെരുമാറ്റരീതിയും സ്നേഹ പ്രകടനവും പരിഷത്ത് പ്രവർത്തകരിൽ അഗാധമായ

സ്വാധീനം ചെലുത്തി. 10 ദിവസം നീണ്ടുനിന്ന ക്യാമ്പ് അവസാനിപ്പിച്ചപ്പോൾ

വേർപിരിഞ്ഞ രംഗം ഹൃദയഭേദകമായിരുന്നു. പലരും കരയുന്നുണ്ടായിരുന്നു സി.

പി. ഐ. എം. ലോക്കൽ സെക്രട്ടറി കെ. നാരായണൻ നൽകിയ സഹായം

വിലമതിക്കാനാവാത്തതാണ്.

പരിഷത്ത് സ്കൂൾ

കരിവെള്ളൂർ യൂണിറ്റ് നടത്തിയ ശ്രദ്ധേയമായ പ്രവർത്തനമായിരുന്നു 1985 ൽ ഏപ്രിൽ 26 മുതൽ 29 വരെ നടത്തിയ സംസ്ഥാന പരിഷത്ത് സ് കൂൾ. കുഞ്ഞികൃഷ്ണൻ മാസ്റ്ററുടെ എൻഎച്ചിന് പടിഞ്ഞാറ് ഭാഗത്തുള്ള ഓടിട്ട പഴയ വീട്ടിലാണ് പ്രവർത്തകർക്ക് താമസവും ഭക്ഷണവും ഒരുക്കിയത്. ഹൈസ്കൂളിൽ വച്ചാണ് ക്ലാസ്സ് നടത്തിയത് . 4 ദിവസം നീണ്ടുനിന്ന ക്യാമ്പ് ജ്വലിക്കുന്ന ഓർമ്മയാണ്.

പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായ ഡോക്ടർ എം.പി പരമേശ്വരൻ, സി.ജി ശാന്തകുമാർ, കെ കൃഷ്ണകുമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

ഇവരുടെ സാന്നിധ്യം ക്യാമ്പിനെ മിഴിവുറ്റതാക്കി. ശാസ്ത്രം “സാമൂഹ്യവിപ്ലവത്തിന്"

“ശാസ്ത്രവും ശാസ്ത്രബോധവും” “നാളത്തെ ലോകം” എന്നീ വിഷയങ്ങളെ

ആസ്പദമാക്കി നടത്തിയ പഠന പരിപാടികൾ പരിഷത്തിനെ ആഴത്തിൽ പഠിക്കാനും,

പരിഷ ത്തിന്റെ പപഞ്ച വീക്ഷണവും താത്ത്വിക അടിത്തറയും

സാമൂഹ്യപ്രതിബദ്ധതയും മനസ്സിലാക്കുന്നതിനും ഏറെ സഹായകമായി. ഒരുപാട്

പുതിയ കാര്യങ്ങൾ പഠിക്കാനും നാം നേടിയ അറിവിനെ രാകി മിനുക്കാനും സാധിച്ചു.

വലിയതോതിൽ ശുഭാപ്തി വിശ്വാസം ഉണ്ടാക്കാൻ പരിഷത്ത് സ്കൂൾ സഹായകമായി.

യൂണിറ്റിന്റ് യശസ്സ് ഒന്നുകൂടി ഉയർത്താൻ ഈ പരിപാടി കൊണ്ട് സാധിച്ചു.

പ്രതിനിധികൾക്ക് ഭക്ഷണം ഒരുക്കുന്ന കാര്യത്തിൽ താമസ സൗകര്യം ഒരുക്കുന്ന കാര്യത്തിൽ യൂണിറ്റ് കാണിച്ച ശുഷ്കാന്തിയും മികവും എടുത്തുപറയേണ്ടതാണ്

സദാസമയവും യൂണിറ്റ് പ്രവർത്തകർ അതിഥികൾക്ക് സൗകര്യമൊരുക്കാൻ

ജാഗ്രത്തായി രംഗത്തുണ്ടായിരുന്നു.

സാക്ഷരതാ പ്രവർത്തനം

1990-91 ലെ സാക്ഷരതാ പ്രവർത്തനം സുവർണ്ണ ലിപികളിൽ എഴുതപ്പെട്ട ഒരു

സംഭവമായിരുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നേതൃത്വം കൊടുത്ത

“സാക്ഷര കേരളം” സമാനതകളില്ലാത്ത പ്രവർത്തനമായിരുന്നു. കണ്ണൂർ ജില്ലയിൽ

കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്താണ് ആദ്യമായി സമ്പൂർണ സാക്ഷരതാ

പ്രഖ്യാപനം നടത്തിയത് ഗ്രാമപഞ്ചായത്തിലെ 9 വാർഡുകളിലും സാക്ഷരതാ

സമിതിയും ഇൻസ്ട്രക്ടർമാരും മാസ്റ്റർ ട്രെയ്നർമാരും ജില്ലാ റിസോഴ്സ് പേഴ്സൺ

മാരും കെ.ആർ.പിമാരും കൈ മെയ് മറന്ന് രംഗം കീഴടക്കിയപ്പോൾ അതിൽ

ഭൂരിപക്ഷവും ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുൻനിര പ്രവർത്തകരായിരുന്നു.

ഒരുവർഷക്കാലം ഗ്രാമം ആവേശകരമായ അനുഭൂതിയിലായിരുന്നു. നിരക്ഷരതയെ

നിഷ്ക്കാസിതമാക്കിയ ആ യജ്ഞം വിജയത്തിന്റെ പ്രഥമസ്ഥാനം ഏറ്റുവാങ്ങിയപ്പോൾ അക്ഷരാർത്ഥത്തിൽ കരിവെള്ളൂർ ജ്വലിക്കുക തന്നെ ചെയ്തു. കരിവെള്ളൂർ

സടകുടഞ്ഞെഴുന്നേറ്റ കാഴ്ചയിൽ കണ്ണ് മങ്ങി പോയവർ, കാഴ്ചക്കാരായി നിന്നവർ മുഖ്യഅജണ്ടയാക്കാത്തവർ, സാച്ചരത എന്ന് വിളിച്ച് ആക്ഷേപിച്ചവർ, അവരുടെ അലംഭാവവും അലസതയും അകറ്റാനും സാക്ഷരതയജ്ഞത്തിന് കഴിഞ്ഞു.

പരിഷത്തിന്റെ നെടുനായകത്വത്തിൽ നടന്ന മഹാസംഭവം, ഒരു വർഷം പിന്നിട്ട് 1440

പഠിതാക്കളെ അക്ഷരത്തിന്റെ വെള്ളി വെളിച്ചത്തിലേക്ക് കൈപിടിച്ചുയർത്തിയപ്പോൾ

സാക്ഷരതാ കേന്ദ്രങ്ങളിൽ നിന്നും പാടിയ പാട്ട് പോകാലോ പോകാലോ എല്ലാരുമൊന്നിച്ചു പോകാലോ.

എല്ലാരുമൊന്നിച്ച് പോയാലോ പിന്നെ അക്ഷരപ്പാട്ടകൾ പാടാലോ ഒരിക്കൽ

കൂടി വാനിലുയർന്നു. 1991 ഫെബ്രുവരി മാസം 28 ാം തീയതി അന്നത്തെ കേരള മുഖ്യമന്ത്രി സഖാവ് ഇ.കെ.നായനാർ സഹസങ്ങളെ മുൻനിർത്തി കരിവെള്ളൂർ

സമ്പൂർണ സാക്ഷരത കൈവരിച്ചിരിക്കുന്നു എന്ന്....പ്രഖ്യാപിച്ചപ്പോൾ 9 വാർഡുകളെ പ്രതിനിധീകരിച്ച് 9 കതിനവെടികൾ അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചു.

പരിഷത്ത് പ്രവർത്തകരുടെ അജയ്യമായ സംഘടനാ പാടവവും അനുപമായ ആത്മാർത്ഥ തയും ഈ യജ്ഞം വിജയിപ്പിക്കുന്നതിൽ മുഖ്യ ഘടകമായി..

സർവ്വശ്രീ.പി.വി. നാരായണൻ മാസ്റ്റർ (സംസ്ഥാന റിസോഴ്സ് പേഴ്സൺ, ഗ്രാമപഞ്ചായത്ത് സാക്ഷരതാസമിതി കൺവീനർ) കെ.കുഞ്ഞുകൃഷ്ണൻ മാസ്റ്റർ (സംസ്ഥാന റിസോഴ്സ് പേഴസൺ) ടി.കുഞ്ഞിരാമ പൊതുവാൾ (ജില്ലാ റിസോഴ്സ്

പേഴ്സൺ) പി.വി ചന്ദ്രൻ മാസ്റ്റർ (മാസ്റ്റർ ട്രെയിനി) കരിമ്പിൽ ശ്രീധരൻ (ലോക്കൽ /റീസേഴ്സ് പേഴ്സൺ) എ.നാരായണൻ മാസ്റ്റർ (മാസ്റ്റർ ട്രെയിനി) പി.വിജയൻ മാസ്റ്റർ

വാർഡ് കൺവീനർ, ശ്രീ.ടി.വി. രവീന്ദ്രൻ മാസ്റ്റർ ട്രെയിനി, വടക്കുമ്പാട് ശശി മാസ്റ്റർ(മാസ്റ്റർ ട്രയിനി) തുടങ്ങിയ പ്രവർത്തകരുടെ അശ്രാന്തപരിശ്രമം ഈ മഹനീയ ദൗത്യത്തിൽ ഉണ്ടായിട്ടുണ്ട്. 9 വാർഡുകളിലും പഠിതാക്കൾ നടത്തിയ

കലാമത്സരങ്ങളും പിന്നീട് നടന്ന പഞ്ചായത്ത് തല മത്സരവും വസന്തം വിരിയിക്കുന്ന ഓർമകളാണ്. പല വാർഡുകളിലും പിന്നീട് പഠന യാത്ര നടത്തുകയുണ്ടായി.

അധികാരം ജനങ്ങൾക്ക് - കാമ്പയിൻ പ്രവർത്തനം

95- 96 കാലഘട്ടത്തിൽ കേരളത്തിൽ അരങ്ങേറിയ അധികാരവികേന്ദ്രീകരണ

പ്രവർത്തനം വിജയിപ്പിക്കുന്നതിന് പരിഷത്ത് കരിവളളൂർ യൂണിറ്റ് നൽകിയ സംഭാവന

വലുതാണ്. വിശ്രമമില്ലാത്ത പ്രവർത്തനമാണ് ആദ്യകാലത്ത് ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകർ നടത്തിയത്. കണ്ണൂർ ജില്ലയിൽ ആദ്യമായി പദ്ധതിരേഖ

സമർപ്പിക്കുവാൻ സാധിച്ചത് പരിഷത്ത് പ്രവർത്തകർ നടത്തിയ ആത്മാർത്ഥമായ

പ്രവർത്തനത്തിന്റെ ഫലമായാണ്. പരിഷത്ത് യൂണിറ്റിലെ മെമ്പർമാരായ സർവ്വശ്രീ പി.വി.നാരായണൻ മാസ്റ്റർ    ( സംസ്ഥാന റിസോഴ്സ് പേഴ്സൺ,ബ്ലോക്ക് കൺവീനർ)

കെ.കുഞ്ഞികൃഷ്ണൻ മാസ്റ്റർ (ജില്ലാ റിസോഴ്സ് പേഴ്സൺ) എം.എ.ഭാസ്കരൻ മാസ്റ്റർ (ജില്ലാ റീസോഴ്സ് പേഴ്സൺ)ടി.കെ. സുരേന്ദ്രൻ മാസ്റ്റർ, (ഡി.ആർ.പി)

പ.സി.ജയസൂര്യൻ മാസ്റ്റർ, പി. വിജയൻ മാസ്റ്റർ എന്നിവർ മാസങ്ങളോളം

ഗ്രാമപഞ്ചായത്തിൽ രാവും പകലും ഇരുന്ന് ആദ്യത്തെ വികസനരേഖ ആദ്യത്തെ പദ്ധതി രേഖ എന്നിവ തയ്യാറാക്കുന്നതിൽ വ്യാപൃതരായി. പരിഷത്ത് അംഗമായ

ശ്രീമതി.വി.വി.സരോജിനി ആയിരുന്നു ആദ്യത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്.

എല്ലാ ഗ്രാമസഭകളിലും വളരെ അഭിമാനത്തോടെയാണ് പരിഷത്ത് പ്രവർത്തകരെ അവർ പരിചയപ്പെടുത്തിയത്.

മേഖലാ തലത്തിലും ജില്ലാ തലത്തിലും യൂണിറ്റ് തലത്തിലും ശോഭിച്ച നിരവധി

പ്രവർത്തകർ ഇവിടെയുണ്ട്. പി.സി.ജയസൂര്യൻ മാസ്റ്റർ മേഖല സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കരിവെളളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പരിഷത്തിന്റെ പരിപാടികൾ സംഘടിപ്പിക്കുന്ന കാര്യത്തിലും മാസിക പ്രചരണം നടത്തുന്ന കാര്യത്തിലും ജയസൂര്യൻ മാസ്റ്റർ വലിയ സംഭാവന നൽകിയിട്ടുണ്ട്.

പ്രവർത്തനശേഷി ഒട്ടും കുറയാതെ തന്നെ ഇന്നും യൂണിറ്റ് നിർവ്വാഹക സമിതി അംഗമായി പ്രവർത്തിക്കുന്നു. ശ്രീ.ടി.വി.രവീന്ദ്രൻ മാസ്റ്റർ പരിചയസമ്പന്നനായ

പരിഷത്ത് പ്രവർത്തകനാണ്. പയ്യന്നൂർ മേഖല സെക്രട്ടറിയായി അദ്ദേഹം

രണ്ടുവർഷം പ്രവർത്തിച്ചിട്ടുണ്ട്. സർവീസിൽ നിന്ന് റിട്ടയർ ചെയ്ത ശേഷവും മേഖലയിലും യൂണിറ്റിലും അദ്ദേഹം നിറഞ്ഞു നിൽക്കുന്നു.ശ്രീ.പി.വി.സനൂജ് മാസ്റ്റർ

പരിഷത്തിന്റെ മുൻനിര പ്രവർത്തകരിൽ ഒരാളാണ്. മേഖലാ സെക്രട്ടറിയായി രണ്ടുവർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പരിഷത്ത് കരിവെളളൂർ യൂണിറ്റിന്റെ

നിർവ്വാഹക സമിതി അംഗമാണ്. നിലവിൽ പരിഷത്ത് യൂണിറ്റ് സെക്രട്ടറി

ശ്രീ.എൻ.കെ.വിനോദ് മാസ്റ്റർ, പ്രസിഡണ്ട് കൊട്ടുക്കര ചന്ദ്രൻ മാസ്റ്റർ എന്നിവർ ദീർഘകാലത്തെ പരിഷത്ത് പാരമ്പര്യമുളളവരാണ്. പരിഷത്ത് ഏറ്റെടുത്തു നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും ഇവരുടെ നിറസാന്നിധ്യമുണ്ട്. എം.എ.ഭാസ്കരൻ മാസ്റ്റർ തന്റെ അക്കാദമിക മികവ് കൊണ്ട് പരിഷത്തിന് ഒരു മുതൽക്കൂട്ട് തന്നെയാണ്.

ആരോഗ്യപ്രശ് നങ്ങൾ അ ദ്ദേ ഹത്ത അലട്ടുന്നുണ്ടെങ്കിലും മഖലാ

പ്രവർത്തനങ്ങളിലും യൂണിറ്റ് തല പ്രവർത്തനങ്ങളിലും അദ്ദേഹം കർമ്മനിരതനാണ്.

നിലവിൽ അദ്ദേഹം മേഖലാ കമ്മിറ്റി അംഗം കൂടിയാണ്.

ശ്രീ പി.വി നാരായണൻ മാസ്റ്റർ പരിഷത്തിന്റെ സ്ഥാപക അംഗമാണ് . പിന്നീട്‌ ജില്ലാ കമ്മിറ്റിയിലും മേഖലാ കമ്മിറ്റിയിലുംപ്രവർത്തിക്കുകയുണ്ടായി ഗ്രാമശാസ്ത്രസമിതി ജില്ലാ കൺവീനറായി പ്രവർത്തിച്ചു പയ്യന്നൂർ മേഖലയിൽ 17വർഷകാലം സെക്രട്ടറി, പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ മാറിമാറി അലങ്കരിച്ചിട്ടുണ്ട്.

നിലവിൽ മേഖലാ കമ്മിറ്റി അംഗമാണ്, യൂണിറ്റ് നിർവ്വാഹക സമിതിയിലും

പ്രവർത്തിക്കുന്നു.

കരിവെളളൂർ യൂണിറ്റിനെ ധന്യമാക്കിയ നിരവധി പ്രവർത്തകർ ഉണ്ട്.

കരിവെള്ളൂർ യൂണിറ്റിന്റെ സെക്രട്ടറിമാരായി പ്രവർത്തിച്ച ശ്രീ.ഇ.പി.ശശിധരൻ മാസ്റ്റർ,

എൻ.കെ പരമേശ്വരൻ, കെ.വിജയൻ, പരേതനായ ശ്രീ.പി.വി.ശശിധരൻ, എസ്.കെ.കുഞ്ഞികൃഷ്ണൻ, പി.മുരളീധരൻ, പി.വി.ചന്ദ്രൻ മാസ്റ്റർ, വി.വി.മധു, കരിമ്പിൽശ്രീധരൻ എന്നിവർ നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. ശ്രീ.പി.വി.ശശിധരൻ ബീഡി തൊഴിലാളിയും നല്ല അനൗൺസറുമായിരുന്നു. ബാങ്ക്

ജീവനക്കാരനായ ശ്രീ.ടി.ഗംഗാധരൻ, ആരോഗ്യ പ്രവർത്തകനായ ഗിരീശൻ, റിട്ട.അധ്യാപകൻ ടി.കെ. സുരേന്ദ്രൻ മാസ്റ്റർ എന്നിവർ പരീഷത്തിന്റെ സജീവ അംഗങ്ങളും

പ്രവർത്തകരുമാണ്.

സമ്മേളനങ്ങൾ

മേഖല ജില്ലാ സമ്മേളനങ്ങൾ ഏറ്റെടുത്ത് നടത്തുന്നതിൽ കരിവെള്ളൂർ യൂണിറ്റ്

എന്നും മുൻപന്തിയിലായിരുന്നു. രണ്ടു ദിവസം നീണ്ടുനിൽക്കുന്ന മേഖലാ

സമ്മേളനങ്ങൾക്ക് നിരവധിതവണ യൂണിറ്റ് നേതൃത്വം നൽകിയിട്ടുണ്ട്. കരിവെള്ളൂർ

സെൻട്രൽ എൽ.പി സ്കൂൾ, നോർത്ത് യു.പി സ്കൂൾ ഏ.വി.സ്മാരക ഗവൺമെന്റ്

ഹയർസെക്കന്ററി സ്കൂൾ തുടങ്ങിയ സ്ഥാപനങ്ങളിൽ മേഖലാ സമ്മേളനം

നടത്തിയിട്ടുണ്ട്. മേഖലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന പുസ്തക

വിൽപ്പനയും അനുബന്ധ പരിപാടികളും വിജയിപ്പിക്കുന്നതിൽ യൂണിറ്റ് പ്രവർത്തകർ

സജീവമായി രംഗത്ത് ഉണ്ടായിരുന്നു. ബാലവേദികൾക്ക് വേണ്ടി നിരവധി

പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഹാലി ധൂമകേതു വിന് വരവേൽപ്പ് എന്ന പരിപാടിയുടെ ഭാഗമായി കരിവെള്ളൂർ രക്തസാക്ഷി നഗറിൽ ജ്യോതിശാസ്ത്ര പഠന

ക്യാമ്പ് നടത്തുകയുണ്ടായി. സർവ്വശ്രീ കെ.ടി.എൻ.ഭാസ്കരൻ മാസ്റ്റർ, കെ.ഗംഗാധരൻ മാസ്റ്റർ, (വെളളൂർ)പി.വി. നാരായണൻ മാസ്റ്റർ എന്നിവർ ക്യാമ്പിന് നേതൃത്വം

നൽകി. കെ.ടി.എൻ ഭാസ്കരൻ മാസ്റ്റർക്ക് ഈ വിഷയത്തിലുള്ള പ്രത്യേക താൽപ

ര്യവും ആത്മാർപ്പണവും എടുത്തുപറയേണ്ടതാണ്. പാലക്കുന്നിൽ വെച്ച് നടന്ന

മറ്റൊരു നക്ഷത നിരീക്ഷണക്യാമ്പും ശ്രദ്ധേയമായിരുന്നു. ജ്യോതിഷവുമായി

ബന്ധപ്പെട്ട് പ്രചരിക്കുന്ന പല അന്ധവിശ്വാസങ്ങളെയും പൊളിച്ചടുക്കാൻ ഇത്തരം

ക്യാമ്പുകൾ സഹായകമായി.

കേരള പഠനത്തിന്റെ ഭാഗമായി ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാന കമ്മിറ്റി

ആഹ്വാനം ചെയ് ത പരിപാടി വിജയിപ്പിക്കുന്നതിൽ പരി ഷത്ത് യൂണിറ്റ്

ആത്മാർത്ഥതയോടെ സഹകരിച്ചു. ഗ്രാമപഞ്ചായത്തിൽ തെരഞ്ഞെടുത്ത 6.വീടുകളിൽ പോയി മുഴുദിന സർവ്വേ നടത്തി രേഖകൾ ക്രോഡീകരിച്ച് മേൽ തട്ടിലേക്ക് കൈമാറി.

തനതു പ്രവർത്തനങ്ങൾ

നിരവധി തനതു പ്രവർത്തനങ്ങൾ ഏറ്റെടുത്തു പരിഷത്ത് യൂണിറ്റ്

നടപ്പിലാക്കിയിട്ടുണ്ട്. കേരളത്തിൽ ആദ്യമായി ജെസിബി നിരോധിച്ച ഗ്രാമപഞ്ചായത്ത്

എന്ന ഖ്യാതി നാം നേടിയെടുത്തു. ശ്രീ.കെ.നാരായണൻ ഗ്രാമപഞ്ചായത്ത്

പ്രസിഡണ്ട് ആയിരുന്ന കാലത്തായിരുന്നു വലിയ വാർത്താപ്രാധാന്യം നേടിയ

പ്രസ്തുത സംഭവം ഉണ്ടായത്. കരിവെളളൂരിൽ ഒട്ടു മിക്ക കുന്നുകളും ജെസിബി

എന്ന ഭീമൻ രാക്ഷസന്റെ നഖക്ഷതങ്ങളേറ്റ് നാശത്തിന്റെ വക്കിൽ എത്തിനിൽക്കുന്ന

ഒരു സന്ദർഭത്തിലാണ് പരിഷത്ത് യൂണിറ്റ് സടകുടഞ്ഞെഴുന്നേൽക്കുകയും

രംഗത്തുവരികയും ചെയ്തത്. ജെ.സി.ബി.യെ തടയാൻ പരിഷത്ത് പ്രവർത്തകർ

തയ്യാറായി മുന്നോട്ടു വന്നു. അങ്ങിനെയാണ് വലിയ സമ്മർദ്ദത്തിനൊടുവിൽ

ശ്രീ.കെ.നാരായണന്റെ നേതൃത്വത്തിലുളള ഗ്രാമപഞ്ചായത്ത് ശ്ലാഘനീയമായ

തീരുമാനമെടുത്തത്.

ഒരു യൂണിറ്റ് ഒരു നൂതന പരിപാടി ഏറ്റെടുത്ത് പഠനം നടത്തണം എന്ന

മേഖലയുടെ തീരുമാനത്തിന്റെ വെളിച്ചത്തിൽ യൂണിറ്റ് കരിവെളളൂരിൽ കാർഷിക

മേഖല നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയം പ്രൊജക്റ്റ് രൂപത്തിൽ മൊഡ്യൂൾ

ചെയ്ത് പഠനത്തിന് വിധേയമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ സമഗ്രമായ

പഠനത്തിനൊടുവിൽ ക്രോഡീകരിച്ച റിപ്പോർട്ട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയെ

ഏൽപിക്കുകയുണ്ടായി. അക്കമിട്ട് കൊണ്ട് കാർഷിക മേഖല നേരിടുന്ന 21 പ്രശ്ന

ങ്ങൾ ഉൾക്കൊള്ളിച്ച് തയ്യാറാക്കിയതായിരുന്നു പ്രൊജക്ട് പഠനം.ശ്രീ.ടി.വി.രവീന്ദ്രൻ

മാസ്റ്ററുടെ നേതൃത്വത്തിലുളള ടീമായിരുന്നു പഠനത്തിന് നേതൃത്വം നൽകിയത്. ഇതേ

പോലെ കരിവെളളൂർ പെരളം ഗ്രാമപഞ്ചായത്തിലെ ഗോബർ ഗ്യാസ് പ്ലാന്റുകളെകു

റിച്ചും അതുണ്ടാകുന്ന മാലിന്യപ്രശ്നങ്ങളെകുറിച്ചും ഒരു പഠനം നടത്തിയിട്ടുണ്ട്.

സർവ്വേ നടത്തി ലഭിച്ച 30 ഗോബർ ഗ്യാസ് പ്ലാന്റുകളിൽ ഒരെണ്ണം മാത്രമേ ശാസ്ത്രീ

യമായ രീതിയിൽ പ്രവർത്തിക്കുന്നുണ്ടായിരുന്നുള്ളൂ.

കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്ത് വിഭവഭൂപടം തയ്യാറാക്കിയപ്പോൾ

അതിനുവേണ്ടി അരയും തലയും മുറുക്കി പരിഷത്ത് പ്രവർത്തകർ

രംഗത്തുണ്ടായിരുന്നു. പഠനത്തിനാവശ്യമായ അക്കാദമിക പിൻബലം നൽകിയത്

പരിഷത്ത് പ്രവർത്തകർ ആയിരുന്നു.

പരിഷത്ത് ഏറ്റെടുത്ത്

നടത്തിയ തിളക്കമാർന്ന ഒരു തനത്

പ്രവർത്തനമായിരുന്നു ശാസ്ത്രപാർലമെന്റ് കരിവെളളൂർ ടൗണിൽ നടത്തിയ

പാർലമെൻറ് ഏവരുടെയും സവിശേഷം ശ്രദ്ധ ആകർഷിക്കുകയുണ്ടായി. വലിയ

ജനക്കൂട്ടം പാർലമെൻറ് കാണാൻ വന്നിരുന്നു. പ്രധാനമന്ത്രിയെയും, സ്പീക്കറെയും

മന്ത്രിമാരെയും നേരിട്ട് കണ്ടപ്പോൾ അവർ വിസ്മയ പുളകിതരായി.

1990കളിൽ ഇന്ത്യയിൽ കടന്നുവന്ന ആഗോളവൽക്കരണ ഉദാരവൽക്കരണ

നയങ്ങളെ വളരെ ചങ്കുറപ്പോടെ എതിർത്ത് സംഘടനയായിരുന്നു ശാസ്ത്ര സാഹിത്യ

പരിഷത്ത്. വളരെ വ്യാപകമായി പ്രസ്തുത നയങ്ങളെ തുറന്നു കാട്ടുന്നതിൽ

പരിഷത്ത് പ്രചരണം സംഘടിപ്പിച്ചു ഗ്രാമപഞ്ചായത്തിന്റെ ഏഴാം വാർഡിൽ കൊഴു

മ്മൽ സ്കൂൾ ഗ്രൗണ്ടിൽ രാത്രി 7 മണിക്ക് പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ

പൊതുയോഗം വീക്ഷിക്കാൻ നൂറുകണക്കിന് ആൾക്കാർ മുന്നോട്ടുവന്നു. പരിഷ

ത്തിന്റെ മുൻനിര പ്രവർത്തകനായ ശ്രീ.ഒ.എം.ദിവാകൻ നടത്തിയ മുഖ്യപ്രഭാഷണം

വലിയ മതിപ്പ് ഉണ്ടാക്കി. ആവേശകരമായ അനുഭവമായിരുന്നു അത്.

പ്രാദേശക ഉൽപ്പന്നങ്ങളുടെ പ്രചരണവുമായി ബന്ധപ്പെട്ട് പുത്തൂര്

എ.എൽ.പി.എസ് ഗ്രൗണ്ടിൽ നിന്നും ഒരു വികസന ജാഥ പരിഷത്തിന്റെ

ആഭിമുഖ്യത്തിൽ നടത്തുകയുണ്ടായി. വൈകുന്നേരം 4 മണിക്ക് ആരംഭിച്ച പദയാത

7 മണിക്ക് ഓണ ക്കു ന്നിൽ സമാപിച്ചു. 50 ൽ പരം പേർ ജാഥ യിൽ

പങ്കെടുക്കുകയുണ്ടായി. പി.വി.നാരായണൻ മാസ്റ്റർ, എൻ.പി.ഭാസ്കരൻ മാസ്റ്റർ

എന്നിവർ പദയാത്രയ്ക്ക് നേതൃത്വം നൽകി.

ബാലവേദി കുട്ടികളുടെ നേതൃത്വത്തിൽ നടത്തിയ ജില്ലാ കലാ ജാഥയ്ക്ക്

മണക്കാട് എ.യു.പി.എസ്. ഗ്രൗണ്ടിൽ വെച്ച് സ്വീകരണം നൽകുകയുണ്ടായി. കരി

വെളളൂർ ടൗൺ മുതൽ സ്കൂൾ വരെ തോരണങ്ങൾ കൊണ്ട് അലങ്കരിച്ച് സ്വീകരണ

പരിപാടി മിഴിവുറ്റതാക്കി.

കാലം മുന്നോട്ടു പോയപ്പോൾ കരിവെള്ളൂർ യൂണിറ്റ് വിഭജിക്കേണ്ടത്

ചരിത്രപരമായ ഒരു ആവശ്യമായി വന്നു. മാതൃ യൂണിറ്റിൽ നിന്നും കുറേ പ്രവർത്തകർ

ഒഴിഞ്ഞു ഓണക്കുന്ന് കേന്ദ്രീകരിച്ച് ഒരു യൂണിറ്റ് രൂപീകരിച്ചു. ഭൂരിപക്ഷം

പ്രവർത്തകരും കരി വെ ള ളൂർ യൂണിറ്റിൽ തന്നെ തുടർന്നു. കുട്ടികളുടെ

വിജ്ഞാനോത്സവം രണ്ട് യൂണിറ്റുകളും സംയുക്തമായാണ് സംഘടിപ്പിക്കാറ്.

മേഖലാതല വിജ്ഞാനോത്സവം നിരവധിതവണ കരിവെള്ളൂരിൽ നടത്തിയിട്ടുണ്ട്.

58 മെമ്പർമാരുളള കരിവെളളൂർ യൂണിറ്റ് മേഖലയിൽ പ്രമുഖസ്ഥാനത്ത് നിലകൊള

ളുന്നു. ശ്രീ.എൻ.കെ.വിനോദ്കുമാർ മാസ്റ്റർ സെക്രട്ടറിയും, കൊട്ടുകര ചന്ദ്രൻ മാസ്റ്റർ

പ്രസിഡണ്ടുമായിട്ടുളള കരിവെളളൂർ യൂണിറ്റ് മികച്ച പ്രവർത്തനം നടത്തുന്നുണ്ട്.

ഗ്രാമപ്രതത്തിലൂടെ പരിഷത്ത് വാർത്തകൾ ജനങ്ങളെ അറിയിക്കുന്നതിൽ ശ്രദ്ധ

പതിപ്പിക്കാറുണ്ട്. ശാസ്ത്ര മാസികകകൾക്ക് വരിക്കാരെ കണ്ടെത്തുന്നിൽ യൂണിറ്റ്

എന്നും മുന്നിലാണ്.

എങ്കിലും ചില പോരായ്മകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പഴയ

പ്രതാപത്തിലേക്ക് തിരിച്ചുവരാൻ യൂണിറ്റിന് കഴിയുന്നില്ല. യൂണിറ്റ് യോഗങ്ങളിൽ

പ്രവർത്തകരുടെ പങ്കാളിത്തം തൃപ്തികരമല്ല. വിശദമായ പരിശോധനയും പരിഹാര

പ്രവർത്തനങ്ങളും ആവശ്യമാണ്. ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന മുദ്രാ

വാക്യം ഉയർത്തി പി ടിച്ചു കൊണ്ട് മുന്നോട്ട് പോകുന്ന ഒരു ജന കീയ

ശാസ്ത്രപ്രസ്ഥാനം 60 വർഷം പിന്നിടുമ്പോൾ സംഭവ ബഹുലമായ നിരവധി

മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. സമൂഹത്തിൽ നിരന്തരം ദരിദ്രവൽക്കരി

ക്കപ്പെടുന്ന ജനങ്ങളുടെ മോചനത്തിന് വേണ്ടി ശാസ്ത്രത്തെ എങ്ങിനെ ഉപയോ

ഗിക്കാം എന്ന് പ്രായോഗിക പ്രവർത്തനത്തിലൂടെ കാട്ടിക്കൊടുക്കുന്ന ഒരു സംഘ

ടന എല്ലാറ്റിനേയും അന്ധമായി വിമർശിക്കുന്നതിന് പകരം ബദലുകൾ കാണിച്ച്

മുന്നോട്ട് പോകുമ്പോൾ തീർച്ചയായും അത്തരമൊരു ശാസ്ത്ര പ്രസ്ഥാനത്തിന് ജന

മനസ്സുകളിൽ ജീവിക്കാൻ കഴിയും എന്ന ഉത്തമ ബോധ്യം ഞങ്ങൾക്കുണ്ട്. മറ്റ് കാര്യ

ങ്ങളിലേക്കൊന്നും കടക്കാതെ ഈ രേഖ ഇവിടെ പൂർണ്ണമാക്കുന്നു.

പരിഷത്ത് കരിവെളളൂർ യൂനിറ്റ്

10-09-2021.

"https://wiki.kssp.in/index.php?title=കരിവെള്ളൂർ_(യൂണിറ്റ്)&oldid=11381" എന്ന താളിൽനിന്ന് ശേഖരിച്ചത്