കളത്തറ (യൂണിറ്റ്)

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

കളത്തറ യൂണിറ്റ്

തിരുവനന്തപുരം ജില്ലയിൽ  നെടുമങ്ങാട് മേഖലയുടെ കീഴിലുള്ള യൂണിറ്റാണ് കളത്തറ.

ലഘുചരിത്രം

ഭാരവാഹികൾ

ഭാരവാഹികൾ 2021 - 2022
പ്രസിഡണ്ട് ചന്ദ്രശേഖരൻ
സെക്രട്ടറി കാർത്തിക രതീഷ്

ഇന്നലെകളിലൂടെ  

അറുപതാം വയസ്സിലെത്തിനിൽക്കുന്ന പരിഷത്തിന് കേരളീയ സമൂഹ ത്തിൽ വളരെയധികം പ്രസക്തി വർധിച്ച കാലഘട്ടമാണിത്. പരിഷത്തിനെപ്പോ ലൊരു ജനകീയശാസ്ത്രപ്രസ്ഥാനം ഇടപെടേണ്ട സാമൂഹിക, പാരിസ്ഥിതിക വി ഷയങ്ങൾ വിപുലമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് തിരു വനന്തപുരം ജില്ലയിലെ ശ്രദ്ധേയമായ യൂണിറ്റുകളിലൊന്നായ കളത്തറ യൂണി റ്റിൻറെ  ഇന്നലെകളിലൂടെ ഓട്ടപ്രദക്ഷിണം നടത്തുകയാണ്.

                തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് മേൽഖലയിൽ അരുവിക്കര പഞ്ചായത്തിലാണ് കളത്തറ യൂണിറ്റ് പ്രവർത്തിക്കുന്നത്. ഒരു ഗ്രാമീണ കാർഷി ക പ്രദേശമാണ് കളത്തറ. മുൻകാലത്ത് വലിയ പാടശേഖരങ്ങൾ നിലനിന്നി രുന്നു. കരമാനയാറിൽ സ്ഥാപിച്ചിരിക്കുന്ന അരുവിക്കര ഡാമിൻറെ വൃഷ്ടിപ്രദേ ശമാണ് കളത്തറ. 1978 ലാണ് കളത്തറ യൂണിറ്റ് രൂപം കൊള്ളുന്നത്. ഇടയ്ക്ക് മൂന്നുവർഷം നിർജീവമായിരുന്നതൊഴിച്ചാൽ പൊതുവെ സജീവമായ യൂണിറ്റാ ണിത്. സ്വയം പ്രവർത്തന സജ്ജമായ യൂണിറ്റ് എന്ന നിലയിൽ ശ്രദ്ധേയമാണ് കളത്തറ യൂണിറ്റ്.

               

          1978 - ൽ പരിഷത്ത് സംഘടനയിലെ അതികായനായ വെട്ടൂർ.പി.രാജനാണ് കളത്തറ യൂണിറ്റ് പ്രവർത്തനം ഉദ്ഘാടനം ചെയ്യുന്നത്. അന്ന് കളത്തറ ജംഗ്ഷ നിൽ ചേർന്ന യോഗത്തിൽ നാല്പതോളം പേര് പങ്കെടുത്തു. കെ.മോഹനൻ പ്രസി ഡണ്ടും ബാലചന്ദ്രൻ സെക്രട്ടറിയുമായ ഭരണസമിതി നിലവിൽ വന്നു. ബാലച ന്ദ്രൻ പിന്നീട് ലക്ഷദ്വീപിൽ അധ്യാപകനായി ജോലിതേടിപ്പോയി. അക്കാലത്ത് തന്നെ ബാലവേദിയും പ്രവർത്തിച്ചു തുടങ്ങിയിരുന്നു. ശക്തമായ ബാലവേദി പ്രവർത്തനങ്ങളായിരുന്നു നടന്നിരുന്നത്. അന്ന് നെടുമങ്ങാട് മേഖല ഇന്നത്തെ പ്പോലെ ബ്ലോക്ക് അടിസ്ഥാനത്തിലുള്ളതായിരുന്നില്ല. നെടുമങ്ങാട് താലൂക്കാ കെ നെടുമങ്ങാട് മേഖലയായിട്ടാണ് പ്രവർത്തിച്ചിരുന്നത്. 1980 ൽ ആരംഭിച്ച പരിഷത്ത് ജാഥകൾ അക്കാലത്ത് മിക്ക വാർഷികങ്ങളിലും കളത്തറയിൽ പരിപാടികൾ അവതരിപ്പിച്ചിരുന്നു. ഡാമിൻറെ വൃഷ്ടിപ്രദേശമായ പഴനിലം, കളത്തറ ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിലാണ് കലാജാഥകൾ അരങ്ങേറി യിരുന്നത്.

          ചന്ദ്രശേഖരൻ നായർ, കെ.പി.ഹരിശ്ചന്ദ്രൻ തുടങ്ങിയവർ പിന്നീട് ഭാരവാഹികളായി യൂണിറ്റിനെ നയിച്ചു. കെ.മോഹനൻ 5  വർഷം ഭാരവാഹിയാ യിരുന്നു. അക്കാലത്ത് സംസ്ഥാന നേതാക്കളായ കെ.കെ.കൃഷ്ണകുമാർ, അണ്ണൻ (കെ.രാധാകൃഷ്ണൻ), ഡോ.കെ.പി .അരവിന്ദൻ, ജഗജീവൻ എന്നിവരൊക്കെ കള ത്തറയിൽ എത്തിയിരുന്നു. 1988 - 90 കാലഘട്ടത്തിൽ മുൻനിര പ്രവർത്തകർ ജോലിതേടിയും മറ്റും തിരക്കിലായപ്പോൾ യൂണിറ്റ് പ്രവർത്തനം മന്ദീഭവിച്ചു. എങ്കിലും 1990 ലെ സമ്പൂർണ സാക്ഷരതാ യജ്ഞത്തിൽ ചില പ്രവർത്തകർ സജീ വമായി പങ്കെടുത്തു. ഇന്നത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായ കളത്തറ മധു സാക്ഷരതാ യജ്ഞത്തിലെ മുൻനിര പ്രവർത്തകനായിരുന്നു.


          1991 ലാണ് യൂണിറ്റ് വീണ്ടും പ്രവർത്തനമാരംഭിച്ചത്. കിഴക്കൻ ആശാൻറെ (ആശിർവാദം) വീട്ടുമുറ്റത്താണ് യോഗം ചേർന്നത്. മേഖലാ കമ്മിറ്റിയംഗമായ ഇ.ഷാജഹാൻ (മണലയം/വിതുര) ആണ് യൂണിറ്റ് പ്രവർത്തനം ഉദ്‌ഘാടനം ചെയ്തത്. അന്ന് ഇരുപത്തിലധികം പേർ പങ്കെടുത്തു. വിനീഷ് കളത്തറ സെക്രട്ട റിയും ആർ.പ്രദീപ് പ്രസിഡന്റുമായുള്ള കമ്മിറ്റിയാണ് പ്രവർത്തനമാരംഭിച്ചത്. 1988 മുതൽ 1991 വരെ  കളത്തറ പ്രദേശത്തെ പ്രവർത്തകർ അരുവിക്കര യൂണി റ്റിലാണ് അംഗത്വം നിലനിർത്തിയിരുന്നത്. ഇടതുപക്ഷ രാഷ്ട്രീയ മനോഭാവമു ള്ളവരായിരുന്നു ഭൂരിപക്ഷം അംഗങ്ങളും. അതിനാൽ വലതുപക്ഷ രാഷ്ട്രീയ കക്ഷികളുടെ ഇടംകോലിടൽ പലപ്പോഴും പ്രകടമായിരുന്നു. ഈ കാലയളവിൽ പ്രശസ്ത കവി കളത്തറ ഗോപൻ, അനിൽകുമാർ.എസ്, ബിജുകുമാർ.ആർ,എസ്, ബിനുകുമാർ.ആർ,എസ്, ബിജുകുമാർ.എസ്, കാവനംപുറം സുനിൽകുമാർ എന്നിവർ ഭാരവാഹികളായിരുന്നു. 1991 മുതൽ 1996 വരെ കാര്യമായ പ്രവർത്ത നങ്ങളൊന്നും തന്നെ യൂണിറ്റ് പ്രദേശത്ത് നടന്നിരുന്നില്ല. എങ്കിലും അംഗത്വം, പുസ്തകപ്രചരണം, മാസികാപ്രചരണം, വിജ്ഞാനോത്സവ സംഘാടനം എന്നീ കാ മ്പയിൻ പ്രവർത്തനങ്ങൾ നടന്നു.

           1996 ന് ശേഷം കളത്തറ പ്രദേശത്തെ അക്രമരാഷ്ട്രീയത്തിന് ഏറെമാറ്റ മുണ്ടാകുകയും കൂടുതൽ ആളുകൾ പരിഷത്തിലേക്ക് കടന്നു വരികയും ചെയ്തു.1999 - 2000 കാലഘട്ടത്തിൽ മറ്റൊരു പ്രധാന പ്രവർത്തമായിരുന്നു മേഖല യിലെ സ്കൂളുകളിൽ യുറീക്ക, ശാസ്ത്രകേരളം മാസിക എത്തിച്ചു കൊടുത്തത്. വിനീഷ് കളത്തറ, കളത്തറ ഗോപൻ, ബിജുകുമാർ.ആർ.എസ് എന്നിവരായിരു ന്നു. G.J.പോറ്റിയുടെ ഏജൻസി മുഖാന്തിരം 200 ൽ അധികം മാസികകൾ മേഖല യിലെ വിവിധ സ്കൂളുകളിൽ ആവശ്യാനുസരണം എത്തിച്ചു കൊടുത്തിരുന്നത്. ആ സമയത്ത് ബിജുകുമാർ.ആർ.എസ് വാങ്ങിയ സ്‌കൂട്ടർ ഈ പ്രവർത്തനത്തെ വളരെയധികം സഹായിച്ചു. 1999 - 2000 കാലഘട്ടത്തിൽ മറ്റൊരു പ്രധാന പ്രവർ ത്തനമായിരുന്നു മേഖലയിലെ സ്കൂളുകളിൽ യുറീക്ക, ശാസ്ത്രകേരളം മാസിക എത്തിച്ചു കൊടുത്തത്. വിനീഷ് കളത്തറ, കളത്തറ ഗോപൻ, ബിജുകുമാർ. ആർ.എസ് എന്നിവരായിരുന്നു. G.J.പോറ്റിയുടെ ഏജൻസി മുഖാന്തിരം 200 ൽ അധികം മാസികകൾ മേഖലയിലെ വിവിധ സ്കൂളുകളിൽ ആവശ്യാനുസരണം എത്തിച്ചു കൊടുത്തിരുന്നത്. ആ സമയത്ത് ബിജുകുമാർ.ആർ.എസ് വാങ്ങിയ സ്‌കൂട്ടർ ഈ പ്രവർത്തനത്തെ വളരെയധികം സഹായിച്ചു. രതീഷ്.കെ.പി സെക്രട്ടറിയായും സുരേഷ്‌കുമാർ.എസ് പ്രസിഡന്റായും പ്രവർത്തിച്ച കമ്മിറ്റി കൂടുതൽ തനത് പ്രവർത്തനങ്ങൾ ഏറ്റെടുത്തു മുന്നേറി. മുതിർന്ന പ്രവർത്തകർ ഈ കമ്മിറ്റിക്ക് പിന്തുണ നൽകി. അങ്ങനെ 2000 ലെ കലാജാഥ കളത്തറ യൂണിറ്റ് പരിധിയിലെ മുണ്ടേലയിൽ വച്ച് നടത്താൻ കഴിഞ്ഞു. യൂണിറ്റ് പ്രസിഡണ്ട്, യൂണിറ്റ് സെക്രട്ടറി എന്നിവർ ജാഥ അംഗങ്ങളായിരുന്നു. ആ കലാജാഥയുടെ വിജയത്തോടെ പ്രധാന പരിപാടികൾ യൂണിറ്റ് തലത്തിൽ ഏറ്റെടുക്കാനുള്ള ആത്മവിശ്വാസമുണ്ടായി. അങ്ങനെയാണ് 2002 ലെ മേഖലാ വാർഷികം വിപു ലമായതോതിൽ രണ്ട് ദിവസമായി Govt.LPS കൊക്കോതമംഗലത്ത് വച്ച് നടത്തി യത്. കുട്ടികളുടെ ചിത്രരചനാ മത്സരം ഉൾപ്പടെയുള്ള അനുബന്ധപരിപാ ടികളും സംഘടിപ്പിച്ചു. യൂണിറ്റ് അംഗത്വത്തിലും പുസ്തക വിൽപ്പനയിലും തുടർ ന്നുള്ള വർഷങ്ങളിൽ കുതിച്ചു ചാട്ടമുണ്ടായി. മുപ്പത്തിനായിരത്തിലധികം രൂപ യുടെ പുസ്തകങ്ങൾ യൂണിറ്റ് തലത്തിൽ വർഷംപ്രതി വിറ്റഴിക്കാൻ കഴിഞ്ഞു .

            2005 ൽ കലാജാഥയുടെ രജത ജൂബിലിവർഷത്തിൽ കളത്തറ ജംഗ്ഷനിൽ പരിപാടികൾ അവതരിപ്പിച്ചു. മികച്ച പരിപാടിയായിരുന്നു അത്. 20 ൽ അധികം സംഘടനകൾ സ്വീകരണം നൽകി. മറ്റ് യൂണിറ്റുകളിൽ നിന്നും കാഴ്ചക്കാരെത്തി. ഈ സമയത്തതൊക്കെ പഞ്ചായത്ത്തല വിജ്ഞാനോത്സവം അരുവിക്കര യൂണിറ്റിന്റെ നിർജീവാവസ്ഥയിൽ കളത്തറ യൂണിറ്റ് നടത്തേണ്ടി വന്നു. കളത്തറ യൂണിറ്റിലെ ചെറുപ്പക്കാർ പ്രസ്തുത പരിപാടി സുസ്‌തീർഹമായ രീതിയിലാണ് സംഘടിപ്പിച്ചത്.ഈ കാലയളവിൽ മേഖലാ ഭാരവാഹികളായി കളത്തറ യൂണിറ്റിലെ പ്രവർത്തകർ തെരഞ്ഞെടുക്കപ്പെട്ടു. രാമചന്ദ്രൻ സാകേതം, വിനീഷ് കളത്തറ, എന്നിവർ മേഖലാ ഭാരവാഹികളായി. അംഗത്വം 150 ൽ അധികമായി.മാസികാവരിക്കാരുടെ എണ്ണവും 50 ൽ അധികമായി. ശ്യാംകൃഷ്ണൻ.കെ.എസ്, പ്രശാന്ത്.വി, രജീഷ്.ആർ, വിപിൻ കളത്തറ, മുകേഷ്. കെ.പി എന്നിവരാണ് യൂണിറ്റിനെ ഈ വർഷങ്ങളിൽ നയിച്ചത്. കളത്തറ യൂണി റ്റ് പ്രതിനിധികൾ പങ്കെടുക്കാത്ത ഒരു ജില്ലാ വാർഷികവും ഈ വർഷങ്ങളിൽ ഉണ്ടായിട്ടില്ല. മേഖലാ വാർഷികങ്ങളിൽ അംഗത്വത്തിൻറെ അടിസ്ഥാനത്തിൽ 25% പ്രതിനിധികളും കളത്തറ യൂണിറ്റിൽ നിന്നാണ് പങ്കെടുത്തിരുന്നത്.

          2010 ന് ശേഷമുള്ള വർഷങ്ങളിൽ കളത്തറ യൂണിറ്റിന്റെ പ്രവർത്തനം വളരെ ജനകീയമായിത്തീർന്നു. കളത്തറ വിശ്വഭാരതി വിദ്യാകേന്ദ്രത്തിൽ വച്ച് നിരവധി ക്ലാസുകളും ബാലവേദി കൂട്ടാഴ്മകളും PSC പരീക്ഷ പരിശീലനവും മാതൃകാപരീക്ഷകളും സംഘടിപ്പിച്ചു. യുവസമിതി രൂപീകരിച്ച് പ്രതിമാസ സംവാദങ്ങൾ വിവിധ വിഷയങ്ങളിലായി നടത്തി. വിവരാവകാശനിയമം, മല യാളസിനിമ, സാമൂഹ്യമാധ്യമങ്ങൾ, പരിഷത്ത് സംഘടന തുടങ്ങിയ വിഷയങ്ങ ളിലെല്ലാം സംവാദങ്ങൾ സംഘടിപ്പിച്ചു. ഇപ്പോഴത്തെ ശാസ്ത്രഗതി എഡിറ്റർ ബി.രമേശ്, സിനിമാനിരൂപകൻ എൻ.പി.മുരളീകൃഷ്ണൻ, ജലനിധി ഡയറക്ടർ സുഭാഷ് ചന്ദ്ര ബോസ്,പരിഷത്ത് ജില്ലാകമ്മിറ്റിയംഗം പുഷ്കിൻ ലാൽ, വേണു ഗോപാൽ, പി.കെ.സുധി, ജിജോകൃഷ്ണൻ, ഡോ.ബി.ബാലചന്ദ്രൻ  തുടങ്ങീ നിരവ ധിപ്പേർ ഈ പരിപാടികളിൽ അതിഥികളായെത്തി. 12 മുതൽ 15 വരെ എണ്ണം യുവസമിതി പ്രവർത്തകർ പങ്കെടുത്ത പരിപാടികളായിരുന്നു ഇവയെല്ലാം.

2016 ൽ നടന്ന അവധിക്കാല ക്യാമ്പിൽ ബാലവേദി കൂട്ടുകാർ കൃഷിയിടം സന്ദർശിക്കുന്നു.
2016 ൽ നടന്ന അവധിക്കാല ക്യാമ്പിൽ ബാലവേദി കൂട്ടുകാർ കൃഷിയിടം സന്ദർശിക്കുന്നു.
സൂര്യഗ്രഹണം വീക്ഷിക്കുന്ന കൂട്ടുകാർ
സൂര്യഗ്രഹണം  വീക്ഷിക്കുന്ന കൂട്ടുകാർ

    വിശ്വഭാരതി വിദ്യാകേന്ദ്രത്തിൽ വച്ച് നടന്ന PSC LD ക്ലർക്ക് മാതൃകാ പരീക്ഷ കളിൽ മുപ്പതോളം പേർ വിവിധ മാസങ്ങളിലായി പങ്കെടു ത്തു.ചോദ്യപേപ്പറിന് 20 രൂപ വീതം വാങ്ങി നടത്തിയ പരീക്ഷകളിൽ ദൂരെനി ന്നുപോലും ആളുകൾ പങ്കെടുക്കാനെത്തി. യൂണിറ്റിന് വളരെ പ്രസിദ്ധി നൽകിയ പരിപാടിയായിരുന്നു ഇത്. യൂണിറ്റിലെ രഞ്ജിത്ത്,ജി ഉൾപ്പടെയുള്ള പ്രവർത്തകർ അന്ന് PSC ഉദ്യോഗാ ർഥികളായിരുന്നത്. ഈ പരിപാടിയുടെ സംഘാടന ത്തിൽ അവർക്ക് മുഖ്യപങ്ക് വഹിക്കാൻ അവസരം നൽകി.

2017 ൽ നടന്ന അവധിക്കാലക്യാമ്പിൽ നിന്ന്
2017 ൽ നടന്ന അവധിക്കാലക്യാമ്പ്

       യുവസമിതി പ്രവർത്തനത്തിന് സമാന്തരമായി ബാലവേദി പ്രവർത്തനവും ശക്തമാക്കി. 2013 മുതൽ വിശ്വഭാരതി വിദ്യാകേന്ദ്രത്തിൽ വച്ച് എല്ലാ ഞായറാഴ്ച കളിലും 10 മുതൽ 11 മണിവരെ പൊതുവിജ്ഞാന ക്ലാസുകൾ നടത്തി. 15 നും 20 നും ഇടയിൽ കുട്ടികൾ ഇതിൽ പങ്കെടുക്കാറുണ്ടായിരുന്നു. നിരവധി പ്രവർ ത്തകരും കുട്ടികളും ഈ ക്ളാസുകളിൽ വിജ്ഞാന പ്രഭാഷണം നടത്തി. ഇതോ ടെ നമ്മുടെ ബാലവേദി പ്രവർത്തകർ അവർ പഠിക്കുന്ന സ്കൂളുകളിൽ ക്വിസ്സ് മത്സരങ്ങൾക്കും മറ്റും സമ്മാനിതരാകുന്ന അവസ്ഥയുണ്ടായി.

         2013 ൽ ബാലവേദി പ്രവർത്തകർക്കായി അഭിനയകളരിയും ഐസോൺ വാൽനക്ഷത്ര ക്ലാസും സംഘടിപ്പിച്ചു. ബാലവേദി കൂട്ടുകാരുടെ നാടകസംഘം ആദ്യമായി അവതരിപ്പിച്ച 'ഇടയൻ' എന്ന നാടകം അരങ്ങേറിയത് 2013 ൽ ആ യിരുന്നു. 70 ൽ അധികം പേർ കാഴ്ചക്കാരായി.ഓണാഘോഷത്തിന് ഡാം സൈറ്റി ലും കണ്ണംമ്പള്ളി നവോദയ ക്ലബ്ബിലും ഇടയൻ അവതരിപ്പിച്ച് ശ്രദ്ധ നേടി. 2013 അന്താരാഷ്ട്ര ജലവർഷമായി ആചരിക്കുന്നതിൻറെ ഭാഗമായി 40 ബാലവേദി കൂട്ടുകാരും 10 പ്രവർത്തകരും അരുവിക്കര ജലശുദ്ധീകരണശാലയിലേക്ക് പഠന യാത്ര നടത്തി.

കളത്തറ പ്രദേശത്തെ ശുദ്ധജലത്തിന്റെ സർവ്വേ ബാലവേദി കൂട്ടുകാർ നടത്തുന്നു.
കളത്തറ പ്രദേശത്തെ ശുദ്ധജലത്തിന്റെ സർവ്വേ ബാലവേദി കൂട്ടുകാർ നടത്തുന്നു.
പുഴനടത്തം
പുഴനടത്തം.


       ഗൗരവ്വമുള്ള വിഷയങ്ങളിൽ പൊതുസംവാദങ്ങൾ സംഘടിപ്പിക്കുക എന്നത് കളത്തറ യൂണിറ്റിൻറെ മുഖമുദ്രയാണ്. കുടിവെള്ളത്തിൻറെ സ്വകാര്യ വൽക്കരണം (വെള്ളനാട് രാമചന്ദ്രൻ) മാധവ്ഗാഡ്ഗിൽ - കസ്തൂരിരംഗൻ റിപ്പോർട്ട് (ബി.രമേഷ്) അവശ്യമരുന്നുകളുടെ വിലവർദ്ധനവ് (ഡോ.കെ.വിജയകുമാർ) ഓണം ഒരെതിർവായന (വെള്ളനാട് രാമചന്ദ്രൻ) മനുഷ്യനും പരിസ്ഥിതിയും (ആർ.നാഗേഷ്, സെലസ്റ്റിൻ ജോൺ) വർഗീയതയും കേരളസമൂഹവും (ബിനീ ഷ്.പി) മാധ്യമങ്ങൾ കതിരും - പതിരും (വി.വേണുഗോപാൽ) എന്നിവ യൂണിറ്റ് സംഘടിപ്പിച്ച ശ്രദ്ധേയമായ സംവാദങ്ങളിൽ ചിലതാണ്. ഇത്തരം സംവാദങ്ങൾ യൂണിറ്റിലെ പരിഷത്ത് പ്രവർത്തകരെ ആശയപരമായി സജ്ജരാക്കുന്നതിനും പൊതുവേദികളിൽ സഭാകമ്പമില്ലാതെ അഭിപ്രായം പറയുന്നതിനും സഹായി ച്ചു.

           2014 ൽ അംഗത്വം 100 തികച്ചു. മാസിക 86 എണ്ണം. വിജ്ഞാനപ്പൂമഴ പ്രീപബ്ലിക്കേഷൻ 75 എണ്ണം ചേർത്തു. ഇതൊക്കെ ശക്തമായ യൂണിറ്റ് പ്രവർ ത്തനത്തിൻറെ തെളിവുകളായി. മാധവ്ഗാഡ്ഗിൽ  റിപ്പോർട്ട് നടപ്പിലാക്കുക, അന്ധവിശ്വാസ ചൂഷണത്തിനെതിരെ നിയമനിർമ്മാണം നടത്തുക എന്നിവ സംബന്ധിച്ച ഒപ്പുശേഖരണം യൂണിറ്റിനെ സമൂഹത്തിൽ ഏറെ പരിഗണ നാർഹമാക്കി. LGS PSC മോഡൽ പരീക്ഷകൾ ആരംഭിച്ചത് 2014 ലാണ്. പരീക്ഷ യിൽ ഉയർന്ന മാർക്ക് നേടിയവർക്ക് ഉപഹാരങ്ങൾ നൽകി. പാവനാടക പരിശീ ലന ക്യാമ്പും പാവനാടകവും അരങ്ങേറിയത് ഈ വർഷമാണ്. കൂടാതെ ബാല വേദി കൂട്ടുകാർ അവതരിപ്പിച്ച 'പോരാ' എന്ന നാടകവും അരങ്ങേറി.

           ഫെബ്രുവരി 28 ൻറെ ശാസ്ത്രദിനാഘോഷം, ജൂൺ 5 ൻറെ പരിസ്ഥിതിദി നാഘോഷം, ജൂൺ 19 ൻറെ വായനാദിനാഘോഷം എന്നിവയെല്ലാം യൂണിറ്റിൽ തുടർച്ചയായ വർഷങ്ങളിൽ ആചരിക്കാറുണ്ട്.ഇതോടൊപ്പം ജില്ലക്ക് അകത്തും പുറത്തും വച്ചു നടന്ന വിവിധ ക്യാമ്പുകളിൽ പരിഷത്ത് പ്രവർത്തകർ പങ്കെടു ക്കാൻ തുടങ്ങി. 2015 ൽ യൂണിറ്റിൽ ചില പ്രധാന പരിപാടികൾ നടന്നു. മാസികാ പ്രചാരണം  സർവ്വകാലറെക്കോർഡോടെ 179 എണ്ണമായി. വിനീഷ് കളത്തറ കൺവീനറായുള്ള യൂണിറ്റ്തല സബ്‌കമ്മിറ്റിയാണ് ഈ പ്രവർത്തനം നടത്തി യത്. ബാലവേദി അവധിക്കാല പ്രവർത്തന ക്യാമ്പ് ആരംഭിച്ചു. ഏപ്രിൽ മാസ ത്തിൽ 3 ദിവസമായി നടക്കുന്നതായിരുന്നു ക്യാമ്പ്. 2015 മുതൽ 2019 വരെ ക്യാ മ്പ് തുടർച്ചയായി നടന്നു.മാസികപ്രചാരണത്തിൽ ജില്ലയിൽ യൂണിറ്റ് രണ്ടാം സ്ഥാനത്തെത്തിയ വർഷമായിരുന്നു ഇത്.  

              2016 ൽ കലാജാഥ (കേരളം - മണ്ണും മനുഷ്യനും) വീണ്ടും കളത്തറയിൽ എത്തി. നൂറിലധികം പേർ കാഴ്ചക്കാരായി. 17 സ്വീകരങ്ങൾ നൽകി. 2015 ൽ മേഖ ലാവാർഷികം കളത്തറയിൽ വച്ചാണ് നടന്നത്. 2002 ന് ശേഷമായിരുന്നു ഇത്. ക്വിസ് മത്സരം, യുവസംഗമം, ബാലോത്സവം, സ്ത്രീകൾക്കായുള്ള ആരോഗ്യ ബോധവൽക്കരണ ക്ലാസ്, ഒറ്റബാനർ വരയും എഴുത്തും എന്നീ ജനപങ്കാളി ത്തമുള്ള അനുബന്ധ പരിപാടികളോടെയായിരുന്നു മേഖലാവാർഷികം നടന്ന ത്. സമീപകാലത്ത് നടന്ന മേഖലാവാർഷികങ്ങളിൽ ഏറെ ശ്രദ്ധിക്കപെട്ടതായി രുന്നു ഇത്.  

ഗലീലിയോ ലിറ്റിൽ തീയറ്ററിൻറെ പട്ടിപുരാണം എന്ന നാടകം
ഗലീലിയോ ലിറ്റിൽ തീയറ്ററിൻറെ പട്ടിപുരാണം എന്ന നാടകം  

          2017 ൽ കലാജാഥക്ക് പകരം സംഘടിപ്പിച്ച ജനോത്സവം എന്ന പരിപാടി നെടുമങ്ങാട് മേഖലയിൽ ഏറ്റെടുത്തത് കളത്തറ യൂണിറ്റാണ്. ജനകീയ പങ്കാളി ത്തത്തോടെ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഇതിൻറെ ഭാഗമായി ജനവരി 21 ന് കളത്തറയിൽ നടൻ ഭരത് മുരളിയുടെ സ്മൃതി മണ്ഡപത്തിൽ വച്ച് സാഹിത്യ ക്യാമ്പ് നടന്നു. പ്രശസ്തകവി കുരീപ്പുഴ ശ്രീകുമാർ ഉദ്‌ഘാടനം ചെയ്തു. കവിത, കഥ, നാടകം എന്നീ വിഭാഗങ്ങളിലായി നടന്ന ക്യാ മ്പിൽ പ്രശസ്ത സാഹിത്യകാരന്മാർ പങ്കെടുത്തു. എ.കെ.നാഗപ്പൻറെ ദിവ്യാൽഭുത അനാവരണം, അമൽ കൃഷ്ണയുടെ നേതൃത്വത്തിൽ നടന്ന വീട്ടുമുറ്റ്നാടക പരി ശീലനവും അവതരണവും, വനവിജ്ഞാന ക്‌ളാസ്, ബാലോത്സവം, കോട്ടൂർ ആനപരിപാലന കേന്ദ്രത്തിലേക്ക് പ്രകൃതിപഠന യാത്ര, പുസ്തകപ്രചരണം എന്നി വ ജനോത്സവത്തിൻറെ ഭാഗമായി നടന്നു. യൂണിറ്റിൻറെ പ്രവർത്തന മികവ് പ്ര കടമാക്കിയ പരിപാടിയായിരുന്നു ഇത്. കളത്തറ യൂണിറ്റിലെ ബാലവേദി പ്രവർ ത്തകർ അവതരിപ്പിച്ച വീട്ടുമുറ്റനാടകങ്ങൾ  പാലോട് മേഖലയിലും 2018 ൽ അവതരിപ്പിച്ചു. ഗലീലിയോ ബാലവേദി 2017 ൽ ഇരട്ടമരണം എന്ന നാടകം വിവി ധ വേദികളിൽ അവതരിപ്പിച്ചു.

പട്ടിപുരാണം
പട്ടിപുരാണം നാടകം

          അംഗത്വത്തിലുള്ള ക്രമാനുഗതമായ വളർച്ച 2018 ൽ 220 എണ്ണത്തിലേക്കെത്തി. സ്റ്റീഫൻ ഹോക്കിങ്‌സ് അനുസ്മരണം, ചാന്ദ്രദിനക്ലാസ്, ഭരണഘടനാസദസ്സ്, ബാലോത്സവങ്ങൾ (കളത്തറ, വെള്ളൂർക്കോണം LPS, കൽ ക്കുഴി, കൊക്കോതമംഗലം LPS, അരുവിക്കര LPS, MSP ട്യൂഷൻ സെൻറർ അരു വിക്കര) അവധിക്കാല ബാലവേദി ക്യാമ്പ്, വനമ്യൂസിയത്തിലേക്കുള്ള പഠനയാത്ര,എന്നിവ സംഘടിപ്പിച്ച വർഷമായിരുന്നു 2018. സുസ്ഥിര വികസനം സുരക്ഷിത കേരളം എന്ന മുദ്രാവാക്യം ഉയർത്തികൊണ്ട് മേഖലാതലത്തിൽ നടന്ന പദയാത്ര കളത്തറയിൽ നിന്നാണ് ആരംഭിച്ചത്.ദിപിൻ.ആർ.എൽ, ഹരികൃഷ്ണൻ.കെ, വീണാശങ്കർ, രഞ്ജിത്ത്.ജി, അരുൺ തോന്നയ്ക്കൽ, സുമേഷ്.എസ് എന്നിവരാണ് ഈ പ്രവർത്തനങ്ങൾ നടക്കുമ്പോൾ ഭാരവാഹികളായിരുന്നത്.

                   പ്രാദേശിക പ്രശ്നങ്ങൾ ഏറ്റെടുത്ത് പഠനം നടത്തി ബദൽ മാർഗങ്ങൾ നിർദേശിക്കുക എന്ന സംഘടനയുടെ നിർദ്ദേശത്തെത്തുടർന്ന് 2019 ൽ അരുവി ക്കര ഡാമിൻറെ സംഭരണശേഷി കുറയുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ യൂണിറ്റ് സജീവമായി ഇടപെട്ടു. യൂണിറ്റിൻറെ ചരിത്രത്തിലെ ഏറ്റവും തിളക്ക മാർന്ന അധ്യായമായിരുന്നു ഇത്. 2019 ജൂലൈയിൽ പുഴനടത്തം എന്ന പരിപാടി സംഘടിപ്പിച്ചു. കാഞ്ചിക്കവിളനട മുതൽ മുള്ളിലവിൻമൂട് വരെയുള്ള 5 KM ദൂരം റിസർവോയറിൻറെ  കരയിലൂടെ നൂറ്റമ്പതിലധികം ആളുകൾ  പുഴനടത്തം നട ത്തി. പ്ലക്കാർഡുകൾ ഏന്തി, മുദ്രവാക്യം മുഴക്കിയായിരുന്നു യാത്ര. യൂണിറ്റ് പ്രവർത്തകർ, പ്രദേശവാസികൾ എന്നിവരോടൊപ്പം മറ്റ് സ്ഥലങ്ങളിൽ നിന്നും ആളുകൾ എത്തിച്ചേർന്നു. പരിഷത്തിൻറെ  പരിസ്ഥിതി കൺവീനർ വി.ആർ. ഹരിലാലാണ് പരിപാടി ഉദ്‌ഘാടനം ചെയ്തത്. തുടർന്നുള്ള ദിവസങ്ങളിൽ ജലസം ഭരണിയുടെ അഞ്ചിടങ്ങളിൽ നിന്നായി സാമ്പിൾ ജലം ശേഖരിച്ച് പരിശോധന നടത്തി റിസൾട്ട് ലഭ്യമാക്കുകയുണ്ടായി.ഇതുകൂടാതെ കോർണർ മീറ്റിംഗുകൾ നടത്തി. വൃഷ്ടിപ്രദേശത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ തൊഴിലുറപ്പ് തൊഴിലാളി കളുടെ സഹായത്തോടെ നീക്കം ചെയ്തു. ആറ് ചാക്ക് പ്ലാസ്റ്റിക് കുപ്പികളും മറ്റും ശേഖരിച്ച് പഞ്ചായത്ത് അധികൃതരെ ഏൽപ്പിച്ചു.ഇതോടൊപ്പം ഒരു പഠനറി പ്പോർട്ടും തയ്യാറാക്കി വരുന്നു. മറ്റ് തുടർപ്രവർത്തനങ്ങൾ കോവിഡ്ബാധയെ തുടർന്ന് മന്ദീഭവിച്ചിരിക്കുകയാണ്. 2019 ലാണ് വെട്ടൂർ.പി.രാജൻ എൻഡോ വ്മെൻറ് അവാർഡ് യൂണിറ്റിന് ലഭിച്ചത്.

          എക്കാലത്തും സജ്ജീവമായി നിലനിൽക്കാൻ ശ്രമിച്ച ഒരു യൂണിറ്റ് എന്ന നിലയിലാണ് കളത്തറ യൂണി റ്റിൻറെ പ്രസക്തി. മഹാമാരിയുടെ ഇക്കാലത്തും ഓൺലൈൻ ബാലവേദി പ്രവർത്തനങ്ങളും, ക്‌ളാസുകളും സജീവമായ യൂണിറ്റ് കമ്മിറ്റികളും നടന്നു വരുന്നു. 1978 മുതലുള്ള പ്രവർത്തനരേഖ പരിശോധി ക്കുമ്പോൾ നിർജീവമായ 3 വർഷങ്ങൾ ഒഴിച്ചാൽ പരിഷത്ത് കളത്തറ യൂണിറ്റ് സമൂഹത്തിൽ എന്നും ദൃശ്യമായിരുന്നു. സാമൂഹ്യപ്രശ്നങ്ങൾ ചർച്ചക്കെടു ക്കുമ്പോൾ യൂണിറ്റിൻറെ അഭിപ്രായം കൂടി തേടുക എന്ന നിലയിലേക്ക് വള രാൻ സാധിച്ചിട്ടുണ്ട്. ഉദാഹരണത്തിന് കോവിഡ് മഹാമാരിക്കാലത്ത് വാർഡ് തലത്തിൽ ആശാവർക്കർമാർ നിർദ്ദേശങ്ങൾ പരിഷത്ത് വാട്ട്സ്ആപ്പ് വഴിയും നൽകാറുണ്ട്.

        പുതുതലമുറയെ പരിഷത്ത് പ്രവർത്തകരാക്കിമാറ്റാൻ മുതിർന്ന പ്രവർത്തകർ ശ്രദ്ധിക്കാറുണ്ട്. 2 വർഷം കൂടുമ്പോൾ ഭാരവാഹികളെ മാറ്റുക എ ന്ന നിബന്ധന കൃത്യമായി പാലിക്കുന്നുണ്ട്. ഇത് പുതിയ നിരവധി പ്രവർത്ത കരെ വളർത്തിയെടുക്കാൻ സഹായിച്ചിട്ടുണ്ട്.തുടർന്നുള്ള യാത്രയിലും ഈ സജീവത നിലനിർത്താൻ നമ്മുക്ക് കഴിയേണ്ടതാണ്. അതിന് ഊർജ്ജം പകരുന്ന ആദ്യകാലപ്രവർത്തകർക്കും  ഇപ്പോഴും പ്രവർത്തനനിരതരായിരിക്കുന്നവർ ക്കും പരിഷത്തിൻറെ വജ്രജൂബിലി വർഷത്തിൽ നമ്മുക്ക് ഒരു ബിഗ് സല്യൂട്ട് നൽകാം.

"https://wiki.kssp.in/index.php?title=കളത്തറ_(യൂണിറ്റ്)&oldid=10306" എന്ന താളിൽനിന്ന് ശേഖരിച്ചത്