കള്ളിക്കാട് സമരം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

കായംകുളം കള്ളികാട് ഗ്രാമത്തിൽ 1970 ജൂലൈ 26നു കുടികിടപ്പ് സമരത്തിലെ രണ്ടാം ഘട്ടം ആരംഭിച്ചു. പോലീസിന്റെ മർദ്ദനത്തെത്തുടർന്ന് നട്ടെല്ല് തകർന്നു പോയ നീലകണ്ഠൻ തിരുവനന്തപുരത്തെ ചികിത്സ മതിയാക്കി സമരത്തിനു നേതൃത്വം കൊടുക്കാൻ കള്ളിക്കാട്ട് എത്തി. കൊച്ചാലുങ്കൽ പപ്പൂട്ടിയുടെ കുടികിടപ്പ് അവകാശത്തിനു വേണ്ടി നീലകണ്ഠന്റെ നേത്രൃത്വത്തിൽ തമ്പി അരയനെതിരെ പ്രകടനം നയിച്ച ജാത്തയെ പോലീസ് ലാത്തിച്ചാർജ്ജ് ചെയ്തു. തുടന്ന് നടന്ന വെടിവെയ്പ്പിൽ നീലകണ്ഠനും ഭാർഗ്ഗവിയും വെടിയേറ്റ് കള്ളിക്കാട്ട് രക്തസാക്ഷിത്വം വരിച്ചു.

"https://wiki.kssp.in/index.php?title=കള്ളിക്കാട്_സമരം&oldid=5931" എന്ന താളിൽനിന്ന് ശേഖരിച്ചത്