കോതച്ചിറ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോതച്ചിറ യൂണിറ്റ്
പ്രസിഡന്റ് അജിത്‍കുമാർ
സെക്രട്ടറി ശ്രീകുമാർ
ജില്ല പാലക്കാട്
മേഖല തൃത്താല
ഗ്രാമപഞ്ചായത്ത് നാഗലശ്ശേരി
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ചരിത്രം

1982ൽ ആണ് നാഗലശ്ശേരി പഞ്ചായത്തിൽ പെരിങ്ങോട് യൂണിറ്റ് രൂപീകരിച്ചത്. ആ യൂണിറ്റിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിഷത്തിന്റെ പ്രവർത്തനം നാഗലശ്ശേരി പഞ്ചായത്തിൽ തുടങ്ങിയത്. പിന്നീട് പെരിങ്ങോട് യൂണിറ്റിന്റെ പ്രവർത്തനം മന്ദീഭവിക്കുകയും പിലാക്കാട്ടിരിയിലെ പ്രവർത്തകർ പിലാക്കാട്ടിരിയിലെ പ്രവർത്തനം ശക്തമാക്കുകയും ചെയ്തു.

രൂപീകരണത്തിനു മുമ്പ്

പരിഷത്തിന്റെ കോതച്ചിറ യൂണിറ്റ് രൂപീകരിക്കുന്നതിനു മുമ്പു തന്നെ 1987ൽ അന്തർജില്ലാ ബാലവേദി ക്യാമ്പ് കോതച്ചിറ ജി.എൽ.പി. സ്ക്കൂളിൽ വെച്ചു നടന്നു. വിപുലമായ സ്വാഗതസംഘം രൂപീകരിച്ചാണ് മൂന്നു ദിവസത്തെ ക്യാമ്പ് നടത്തിയത്. അറുപതിലധികം കുട്ടികൾ ഈ ക്യാമ്പിൽ പങ്കെടുത്തിരുന്നു. സ്വാഗതസംഘം ചെയർമാൻ വി. ഗംഗാധരൻ മാസ്റ്റർ ആയിരുന്നു.

യൂണിറ്റ് രൂപീകരണം

1990 നടന്ന സമ്പൂർണ്ണ സാക്ഷരതായജ്ഞത്തിന്റെ ഭാഗമായി പഞ്ചായത്തിൽ 17 പരിഷത്ത് യൂണിറ്റുകൾ രൂപീകരിച്ചു. അതിൽ ഒന്നാണ് കോതച്ചിറ യൂണിറ്റ്. 1990ൽ രൂപീകരിക്കുമ്പോൾ 12 അംഗങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്.

സാക്ഷരതാ പ്രവർത്തനം

സമ്പൂർണ്ണ സാക്ഷരതാപ്രവർത്തനത്തിന്റെ ഭാഗമായി വാർഡിൽ 13 ക്ലാസ്സുകൾ നടത്താൻ നമുക്ക് കഴിഞ്ഞു. കൂറ്റനാട് നടന്ന സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപനറാലിയിൽ നൂറുകണക്കിന് ആളുകളെ പങ്കെടുപ്പിച്ചു. നവസാക്ഷരർക്കു വേണ്ടി ഒരു വായനശാല രൂപീകരിച്ചു. ബാലസാഹിത്യകാരൻ എം.എസ്. കുമാറാണ് ഇതിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. പരേതയായ ഏർക്കര ചന്ദ്ര ആയിരുന്നു ലൈബ്രേറിയൻ. സാക്ഷരതാ കലാജാഥക്ക് വൻസ്വീകരണമാണ് നൽകിയത്.

കലാജാഥ

പരിഷത്തിന്റെ തനതായ ആശയവിനിമയ ഉപാധിയായ കലാജാഥക്ക് വിവിധ സന്ദർഭങ്ങളിൽ സ്വീകരണങ്ങൾ നൽകിയിട്ടുണ്ട്.

ഗ്രാമപത്രം

പരിഷത്തിന്റെ ആശയപ്രചരണത്തിനുള്ള ഗ്രാമപത്രം 2021 വരെ യൂണിറ്റിൽ ഉണ്ടായിരുന്നു. വിവിധ സന്ദർഭങ്ങളിൽ പോസ്റ്റർ പ്രചരണവും നടത്തിയിട്ടുണ്ട്.

അന്ധവിശ്വാസത്തിനെതിരെ

തൃത്താലയിൽ നടന്ന ജില്ലാസമ്മേളനത്തിന്റെ ഭാഗമായി ജ്യോതിഷവും ജ്യോതിശാസ്ത്രവും എന്ന ചർച്ചാക്ലാസ്സ് കോതച്ചിറ ജി.എൽ.പി.സ്ക്കൂളിൽ വെച്ചു നടത്തി. ക്ലാസ്സ് നയിച്ചത് കേന്ദ്രനിർവ്വാഹക സമിതി അംഗമായ പാപ്പുട്ടി മാസ്റ്റർ ആയിരുന്നു. വലിയ ജനശ്രദ്ധയാണ് പ്രസ്തുത പരിപാടിക്ക് ഉണ്ടായിരുന്നത്.

മറ്റു പ്രവർത്തനങ്ങൾ

ആശയപ്രചരണത്തിന്റെ ഭാഗമായി ഒട്ടേറെ പ്രവർത്തനപരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.

  • ആരോഗ്യ ക്ലാസ്സ് - ഡോ. സുഷമ
  • സ്ത്രീസുരക്ഷാ ക്ലാസ്സ് - അഡ്വ. ആര്യ
  • സോപ്പ് നിർമ്മാണ ക്ലാസ്സുകൾ
  • പരിഷത്ത് അടുപ്പു പ്രചാരണം
  • ചൂടാറാപ്പെട്ടി പ്രചാരണം
  • പുസ്തകപ്രചാരണം

ജില്ലാപരിഷത്ത് ഭവൻ

ജില്ലാ പരിഷത്ത് ഭവനുവേണ്ടി ധനസമാഹരണം നടത്താൻ വീടുകളിൽ കുടുക്ക സ്ഥാപിക്കാൻ പരിഷത്ത് തീരുമാനിച്ചു. 5 കുടുക്കകൾ ആണ് യൂണിറ്റിൽ സ്ഥാപിച്ചത്. ആയിരത്തിലധികം രൂപ ജില്ലക്ക് നൽകാൻ കഴിഞ്ഞു.

ജനകീയാസൂത്രണം

1997ൽ ജനകീയാസൂത്രണ വികസനരേഖ തയ്യാറാക്കുന്നതിനും തുടർപ്രവർത്തനത്തിനും നമ്മുടെ യൂണിറ്റ് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

ബാലവേദി

ബാലവേദിയുടെ പ്രാദേശിക പഠനകേന്ദ്രം 2019 മാർച്ച് വരെ നമ്മുടെ യൂണിറ്റിൽ ഉണ്ടായിരുന്നു. യൂണിറ്റിന്റെ നേതൃത്വത്തിൽ എല്ലാ ഞായറാഴ്ചയും ക്ലാസ്സുകൾ നടന്നിരുന്നു. കൊറോണ മഹാമാരി ഈ ക്ലാസ്സുകൾക്ക് വിരാമമിട്ടു. ബാലവേദിയുടെ നേതൃത്വത്തിൽ ജലശ്രീ ക്ലാസ്സ സംഘടിപ്പിച്ചു.

അംഗത്വം

12 അംഗങ്ങളിൽ നിന്ന് ആരംഭിച്ച യൂണിറ്റിൽ ഇപ്പോൾ 52 അംഗങ്ങൾ ഉണ്ട്.

മാസിക

യുറീക്ക, ശാസ്ത്രകേരളം, ശാസ്ത്രഗതി എന്നീ മാസികകളുടെ പ്രചാരണത്തിൽ ഒരിക്കൽ 100 മാസികകൾ ചേർത്ത് സംസ്ഥാനകമ്മിറ്റിയുടെ പ്രത്യേക സമ്മാനം നേടിയിട്ടുണ്ട്.

വിജ്ഞാനോത്സവം

സ്ക്കൂൾ, പഞ്ചായത്ത് തലങ്ങളിൽ വിജ്ഞാനോത്സവങ്ങൾ നടത്തുന്നതിൽ യൂണിറ്റ് നിസ്തുലമായ പങ്ക് വഹിച്ചിട്ടുണ്ട്

മക്കൾക്കൊപ്പം

കോവിഡ് കാലത്ത് ഓൺലൈൻ പഠനത്തിൽ രക്ഷിതാക്കളെ ബോധവൽക്കരിക്കുന്നതിനു വേണ്ടി നടത്തിയ മക്കൾക്കൊപ്പം പരിപാടി വലിയ ജനശ്രദ്ധ നേടുകയുണ്ടായി.

സാരഥികൾ

വിവിധ കാലങ്ങളിൽ കോതച്ചിറ യൂണിറ്റിന്റെ സാരഥികളായി ഒട്ടേറെ ആളുകൾ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വി. ഗംഗാധരൻ മാസ്റ്റർ, സി. രാമദാസ്, ഇ. വിനോദ്, എം.ടി. പങ്കജം, അനൂപ്. ഓ.ടി., ബാബു. ടി കെ. , ഭാസ്കരൻ എം., ഉഷ, ദേവയാനി, മീനാക്ഷി, അശോകൻ, അഡ്വ. ടി.ടി. രാധാകൃഷ്ണൻ, എന്നിവർ സെക്രട്ടറി ആയും പ്രസിഡന്റ് ആയും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോഴത്തെ പ്രസിഡന്റ് അജിത് കുമാർ, വൈസ്‍പ്രസിഡന്റ് രശ്മി കെ.ജി., സെക്രട്ടറി ഒ ശ്രീകുമാരൻ, ജോ. സെക്രട്ടറി അശോകൻ എന്നിവരാണ്.

"https://wiki.kssp.in/index.php?title=കോതച്ചിറ&oldid=10381" എന്ന താളിൽനിന്ന് ശേഖരിച്ചത്