ക്യാമ്പസ് സംവാദങ്ങൾ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

നെയ്തൽ- നാം നെയ്തെടുക്കുന്ന കേരളം

ക്യാപസ് സംഘ സംവാദങ്ങൾ

നെയ്തൽ- നാം നെയ്തെടുക്കുന്ന കേരളം-ക്യാപസ് സംഘ സംവാദങ്ങൾ

കേരള ചരിത്രത്തെ രണ്ടായി പിളർത്തിക്കൊണ്ടാണ് 2018 ലെ പ്രകൃതിദുരന്തം കടന്ന് പോയത്. മഴക്കെടുതിയ്ക്ക് മുൻപും പിൻപും എന്നു കേരള ചരിത്രം രണ്ടായി വിഭജിക്കപ്പെടും. ദുരന്തമുഖത്ത് പതറിപ്പോകാതെ സകലവിധ വിയോജിപ്പുകളും മറന്ന് കേരളസമൂഹം ഒറ്റക്കെട്ടായി ദുരിതബാധിതരെ രക്ഷിക്കാനും അവരുടെ ജിവിതം നിലനിർത്താനും വേണ്ട എല്ലാവിധ സഹായങ്ങളും നല്കി. സർക്കാരിന്റെ നേതൃത്വത്തിൽ തികഞ്ഞ ജനകീയപങ്കാളിത്തത്തോടെയാണ് എല്ലായിടത്തും പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾ നടന്നത്. ദുരന്തത്തിൽ തകർന്ന കേരളത്തെ പുനർനിർമിക്കുന്നതിലും അത്തരമൊരു ജനകീയ മുൻകൈ രൂപപ്പെടേണ്ടതുണ്ട്.

ഈ സന്ദർഭത്തിൽ, കേരളത്തെ പുനർനിർമിക്കുകയല്ല പുതിയൊരു കേരളത്തിന്റെ സൃഷ്ടിയാണ് വേണ്ടത് എന്ന സർക്കാർ പ്രഖ്യാപനം സ്വാഗതാർഹമാണ്. ചുരുങ്ങിയ കാലംകൊണ്ട് പൂർത്തിയാക്കാൻ കഴിയുന്നതല്ല പുതിയ കേരളസൃഷ്ടി. ഹ്രസ്വകാലപ്രവർത്തനങ്ങളും ദീർഘകാല നയങ്ങളും പരിപാടികളും അടങ്ങുന്ന പുതുകേരള മാസ്റ്റർപ്ലാൻ രൂപപ്പെടുത്തണം. കേരളത്തിന്റെ ഭൂപ്രകൃതിയുടെ സവിശേഷതകൾ കണക്കിലെടുത്തുവേണം പ്രവർത്തനങ്ങൾ രൂപപ്പെടുത്താൻ. ശാസ്ത്രവിജ്ഞാനത്തിന്റെയും സാങ്കേതികവിദ്യകളുടെയും സമുചിതമായ പ്രയോഗത്തിലൂടെ മാത്രമേ നമുക്ക് പുതുകേരളം സൃഷ്ടിക്കാനാവൂ. സുസ്ഥിരത, തുല്യത, പങ്കാളിത്തം, ജനാധിപത്യം, സുതാര്യത, സാമൂഹ്യ നീതി ഇവയെല്ലാം നാളത്തെ കേരളത്തിന്റെ മുഖമുദ്രകളാകണം.

പുതിയ കേരളത്തിനായുള്ള നിർദ്ദേശങ്ങൾ രൂപപ്പെടുത്താനും നൂതനമായ പ്രവർത്തന പരിപാടികൾ രൂപപ്പെടുത്താനും യുവജനങ്ങൾക്ക് വലിയ പങ്ക് വഹിക്കാനാകും. രക്ഷാപ്രവർത്തനത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിയ കേരളീയ യുവത്വം പുനർനിർമ്മാണത്തിനും പുതുമയാർന്ന ഇടപെടലുകൾ നടത്തും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. അവരുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്താനും ചർച്ച ചെയ്യാനുമുള്ള വേദിയൊരുക്കുകയാണ് ക്യാംപസ് സംവാദസദസുകളിലൂടെ യുവ സമിതി ലക്ഷ്യമിടുന്നത്. വിഷയ വിദഗ്ദ്ധർ ഉൾപ്പെടുന്ന പാനൽ ഈ സംവാദങ്ങൾക്ക് നേതൃത്വം നൽകും. കേരളത്തിലെ നൂറിലധികം ക്യാംപസുകളിൽ നടക്കുന്ന ഈ സംവാദങ്ങളിലൂടെ രൂപപ്പെടുന്ന നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് ജനുവരിയിൽ നടത്താൻ നിശ്ചയിച്ചിട്ടുള്ള "വികസന പാഠശാല" യിൽ അവതരിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

താങ്കളുടെ കലാലയവും ഈ ക്യാംപയിന്റെ ഭാഗമാകണമെന്നും നവകേരള സൃഷ്ടിയിൽ വേണ്ട നിർദ്ദേശങ്ങൾ രൂപപ്പെടുത്താൻ സഹകരിക്കണമെന്നും യുവസമിതി താത്പര്യപ്പെടുന്നു.

പരിഷത്തികാഭിവാദനങ്ങളോടെ

മനു തോന്നയ്ക്കൽ
സെക്രട്ടറി
യുവസമിതി
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

തുടക്കം

പരിയാരം മെഡിക്കൽ കോളേജിലെ പുതിയകേരളം-ആരോഗ്യചിന്തകൾ ക്യാമ്പസ് സംഘസംവാദം

പുതിയകേരളം
യുവസമിതി സംസ്ഥാനത്താകെ 100ക്യാംപസുകളിൽ

  • നെയ്തൽ - നാം നെയ്‌തെടുക്കുന്ന കേരളം*

_കലാലയ സംഘസംവാദം_ സംഘടിപ്പിക്കുന്നു.

സംസ്ഥാന തുടക്കം പരിയാരം മെഡിക്കൽ കോളേജിൽ സ്റ്റുഡൻസ് യൂണിയന്റെ സഹകരണത്തോടെ,

  • പുതിയകേരളം -ആരോഗ്യചിന്തകൾ*


ടി.വി.രാജേഷ് എം.എൽ.എ,
ഡോ.കെ.പി.അരവിന്ദൻ,
ഡോ.എ.കെ.ജയശ്രീ
ഡോ. സരിൻ തുടങ്ങിയവർ പങ്കെടുക്കുന്നു.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

സംവാദങ്ങൾ എന്തിന്?

നവകേരളത്തിനെക്കുറിച്ച് വിദ്യാർത്ഥികളുടെ, യുവാക്കളുടെ കാഴ്ചപ്പാട് / അഭിപ്രായം പറയാനുള്ള വേദികൾ ഒരുക്കുക എന്നതാണ് ഈ സംവാദ സദസുകൾ കൊണ്ട് യുവ സമിതി ലക്ഷ്യം വയ്ക്കുന്നത്. രക്ഷാപ്രവർത്തനത്തിലും പുനരധിവാസത്തിലും ക്രിയാത്മകമായ പങ്കുവഹിച്ച അവർക്ക് പുതിയ കേരളത്തിന്റെ കാഴ്ചപ്പാടുകളെ, ആശയങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന നിരവധി നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കാനുണ്ടാകും എന്ന് ഉറപ്പാണ്. കേരളമൊട്ടാകെ നൂറ് ക്യാംപസുകളിലാണ് ഇത്തരത്തിൽ സംവാദങ്ങൾ നടക്കുക.


എന്താണ് പരിപാടി

വിഷയവിദഗ്ദ്ധരും വിദ്യാർത്ഥികളും ഉൾപ്പെടുന്ന പാനലാകും സംവാദങ്ങൾ നയിക്കുക. ക്യാംപസിലെ വ്യത്യസ്ഥ ആശയങ്ങളുള്ള വിദ്യാർത്ഥികളെ ഒപ്പമിരുത്തി അവരുടെ ചോദ്യോത്തരങ്ങളിലൂടെ വികസിക്കുന്ന സംവാദങ്ങൾ ക്രോഡീകരിച്ച് " നവകേരളത്തിനായുള്ള യുവത്വത്തിന്റെ മാനിഫെസ്റ്റോ" തയ്യാറാക്കി ജനുവരിയിൽ നടക്കുന്ന വികസന പാഠശാലയിൽ അവതരിപ്പിക്കും. ഏതെങ്കിലും ഒരു പ്രത്യേക വിഷയം ഇതിനായി ക്യാംപസുകൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്.

ഈ സംവാദങ്ങൾക്ക് തുടർച്ച ഉറപ്പാക്കുകയും വേണം.

പ്രചരണം

കൃത്യമായ ധാരണയോടെയാണ് സംവാദത്തിലേക്ക് ക്യാംപസുകൾ എത്തുന്നത് എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. അതിനായി ക്യാംപസിനുള്ളിൽ പ്രത്യേകമായും അതിന് പുറത്ത് പൊതുവിലും വിപുലമായ പ്രചരണം വേണം. സോഷ്യൽ മീഡിയാ സാധ്യതകളും വീഡിയോ പ്രചരണവും ഇതിന്റെ ഭാഗമാക്കാം. നവ കേരളത്തെ കുറിച്ച് വിദ്യാർത്ഥികൾ സംസാരിക്കുന്ന വീഡിയോ സീരീസ് ഉറപ്പായും ഉണ്ടാകണം. പാനലുകൾ, വിദഗ്ദ്ധരുടെ സംഭാഷണങ്ങൾ, മറ്റ് സാദ്ധ്യതകൾ എല്ലാം ഉപയോഗിക്കണം.

ക്യാംപസ് ഒരുക്കങ്ങൾ

യൂണിയനുമായി ചേർന്ന് സംഘാടക സമിതി രൂപീകരിക്കണം. ഈ സംഘാടക സമിതിയുടെ നേതൃത്വത്തിലാക്കണം പരിപാടി നടക്കേണ്ടത്. തൊട്ടടുത്ത കോളേജുകളുടെ പങ്കാളിത്തം കൂടി ഉറപ്പുവരുത്താനായാൽ നന്നാകും.

സംവാദ വിഷയം തെരഞ്ഞെടുക്കണം. ആരോഗ്യം, വിദ്യാഭ്യാസം, ജെൻഡർ തുടങ്ങിയ പല വിഷയ മേഖലകളിൽ നിന്ന് ക്യാംപസിന് ക്രിയാത്മകമായും സർഗ്ഗാത്മകമായും ഇടപെടാൻ ക

"https://wiki.kssp.in/index.php?title=ക്യാമ്പസ്_സംവാദങ്ങൾ&oldid=7538" എന്ന താളിൽനിന്ന് ശേഖരിച്ചത്