ചിറ്റൂർ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

ആമുഖം

ചേരാനല്ലൂർ ..

ചരിത്ര താളുകളിൽ നമ്മുടെ പുനഃഗീതങ്ങൾക്കും  ഗതകാല ശീലുകൾക്കും ഒരിടമുണ്ടായിരുന്നു .കൊച്ചിരാജ്യത്തെ  ഇടപ്രഭുക്കന്മാരായിരുന്നഅഞ്ചിക്കൈമൾമാരിൽപ്പെട്ട  കർത്താക്കന്മാരുടെ ആസ്ഥാനമായിരുന്നു ചേരാനല്ലൂർ .കേരളത്തിൻറെ നവോത്ഥാന മണ്ഡലത്തിൽ തേജസ്സോടെ നിൽക്കുന്ന കവിതിലകൻ  പണ്ഡിറ്റ്  കറുപ്പൻ.കെ.പി. പിറന്ന ഭൂമി .

പ്രസിദ്ധ വൈജ്ഞാനിക സാഹിത്യകാരനായ ശ്രീ. വി.വി.കെ വലിത്താൻറെ ജന്മനാട് .ജനങ്ങളുടെ സേവകരായ പല വൈദ്യന്മാരുടെയും ഫിഷഗ്വരന്മാരുടെയും നാട്.നെല്ലും തെങ്ങും സമൃദ്ധിയായി വളരുന്ന ഊര് എന്ന അർഥത്തിലാണ് ചേരാനല്ലൂരിൻറെ സ്ഥല നാമോല്പത്തിയെന്ന് കേമാട്ടിൽ അച്യുതമേനോൻ  പറയുന്നുണ്ട് .ചേരമാൻ പെരുമാളിൻറെ  'നല്ല ഊര്' ലോപിച്ചാണ് ചേരാനല്ലൂർ എന്ന പേരുണ്ടായത് എന്ന ശ്രീ. വി.വി.കെ വാലിത്താൻറെ വാദം നമുക്കoഗീകരിക്കാം .നാണയ വ്യവസ്ഥ നടപ്പാക്കു ന്നതിനു മുൻപ് ചരക്ക് കൈമാറ്റ സമ്പ്രദായമാണ് ഇവിടെ ഉണ്ടായിരുന്നത്. ഇതിന്റെ ചക്രമാണ് ചേരാനല്ലൂരിൽ നടന്ന വിഷുക്കൈമാറ്റം .  വർണാധിഷ്ഠിതമായ സാമൂഹ്യ ബന്ധത്തിനകത്തു ജാത്യാചാരങ്ങൾ പിന്തള്ളപ്പെട്ടിരുന്നു .ഭൂരിപക്ഷവും ഭരണകൂടവുമായി ബന്ധപ്പെട്ടിരുന്ന ഒരുപിടി ജന്മിമാരും കുടുംബക്കാരുമാണ് സാമൂഹ്യ ജീവിതത്തെ നിയന്ത്രിച്ചിരുന്നത് .സമൂഹത്തിൻറെ ഉത്പാദന പ്രവർത്തനവുമായി ബന്ധപ്പെട്ടു കഴിഞ്ഞിരുന്ന കീഴളവർഗത്തിന് പ്രധാന പെരുവഴികൾ നിഷിദ്ധമായിരുന്നു .കീഴ്ജാജാതിക്കാർക്കായി പ്രത്യേക വഴികളുണ്ടായിരുന്നു

   വടക്ക് ഭാഗത്തു ഏലൂർ മുനിസിപ്പാലിറ്റി,കിഴക്ക് മഞ്ഞുമ്മൽ പ്രദേശം , പടിഞ്ഞാറ് വരാപ്പുഴ,കോതാട് എന്നീ പ്രദേശങ്ങളും തെക്ക് ഭാഗം കൊച്ചിൻ കോർപറേഷനും ഇന്ന് അതിർത്തികൾ തീർക്കുന്നു.

ചിറ്റൂർ യൂണിറ്റ് ചരിത്രം

     1988 -89 ൽ സാക്ഷരത കാലഘട്ടത്തിലാണ് ചിറ്റൂർ യൂണിറ്റ് ആരഭിക്കുന്നത്.ചിറ്റൂർ-ചേരാനല്ലൂർ പ്രദേശങ്ങളിൽനിന്നും നൂറുകണക്കിന് പഠിതാക്കളും , അധ്യാപകരും RP മാരും സജീവമായി രംഗത്തുണ്ടായിരുന്നു .മെമ്പർഷിപ്പിൽ വലിയ മുന്നേറ്റങ്ങളുണ്ടാക്കിയ വര്ഷമായിരുന്നു അത്.1990 -ലെ സമ്പൂർണ സാക്ഷരതാ പ്രഖ്യാപനം എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ടിൽ നടത്തിയപ്പോൾ വളരെയധികം RP മാരും പഠിതാക്കളും കലാപരിപാടികളവതരിപ്പിക്കുന്നതിനും സർട്ടിഫിക്കറ്റ് വാങ്ങുന്നതിനുമായി എറണാകുളത്തു പോയിരുന്നു.വളരെ ആഘോഴത്തോടെ പ്രച്ഛന്ന വേഷത്തിൽത്തന്നെ തിരിച്ചുപോരുകയും ചെയ്തു.

അധ്യാപകരായിരുന്നവരിൽ  പ്രധാനികൾ  ടെസ്സി,ഗിരിജ , ഷീബ. അതിൻറെ  നേതൃത്വത്തിലാണ് അവർ ബിഹാറിൽ പോയത് .

   ഗോഡ്‌വിൻ ,മേരി.പി.ജി.,ലീന,ഗ്രേയ്‌സി, ഗ്രേയ്‌സി കോളരിക്കൽ,ഷൈന,ആൻസൺ ,ജാൽസൺ,ഷാജി.എൻ.കെ, പി.സി.ജോസഫ്, പി.എസ് .മുരളി, ഷാജു പള്ളൻ ,ടി.ടി.ജോസഫ്, വടക്കച്ചൻ , ജോയി അമ്പാട്ട്, ക്രിസ്റ്റീന അൻസിലി ,എം. ഡി. ആലീസ്, വക്കച്ചൻ, ഒ .എസ് .സുബ്രമണ്യൻ.ഡോ .വി.എ.അരവിന്ദാക്ഷൻ,പി.എ. അലക്സാണ്ടർ, രാജലക്ഷ്മി എന്നിവർ ആദ്യകാല പ്രവർത്തകരായിരുന്നു .

സാക്ഷരതാ കാലഘട്ടത്തിൽ ബീഹാർ ജാഥാ പരിശീലനം പി.സി.ജോസഫിൻെറ വസതിയിലായിരുന്നു .ഈ കാലഘട്ടത്തിൽ ബിഹാറിൽ നിന്നും ചെന്നൈയിൽ നിന്നും വന്നവരും പി.സി.ജോസഫിൻെറ വസതിയിൽ താമസിച്ചിരുന്നു .

     കലാജാഥകൾ,സമതാ ജാഥകൾ സാക്ഷരതാ ജാഥകൾ എന്നിവ ചിറ്റൂർ യൂണിറ്റിൻെറ ആഭിമുഖ്യത്തിൽ നടന്നിട്ടുണ്ട്.

വിജ്ഞാനോത്സവം

     ചേരാനല്ലൂർ പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളിലേയും SDOA ഉൾപ്പടെയുള്ള കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് വിജ്ഞാനോത്സവം എല്ലാവർഷവും നടത്താറുണ്ട്. പ്രധാന പരിപാടി വിജ്ഞാനോത്സവം തന്നെയായിരുന്നു. പഞ്ചായത്തിലെ എല്ലാ സ്കൂളുകളുടെയും വിദ്യാഭ്യാസ പരിപാടികൾ , സ്കൂൾ വികസനം , കുട്ടികളുടെ പരിപാടികൾ,എന്നിവ നടത്തിയിരുന്നത് പരിഷത്തുകാർ ആയിരുന്നു. ചേരാനല്ലൂർ പഞ്ചായത്ത് വിദ്യാഭ്യാസ വികസന സമിതി എല്ലാ സ്കൂളുകളിലേക്കും ആവസ്യമുള്ള പ്രോജെക്ടുകൾ തയ്യാറാക്കി .ജില്ലാ വിദ്യഭ്യാസ സമിതി , ഉപജില്ലാ വിദ്യാഭ്യാസ സമിതി പഞ്ചായത് സമിതി സ്കൂൾ സമിതി , ഇങ്ങനെ വളരെ സംഘടിതമായ രീതിയിൽ ഈ പ്രവർത്തനം നടക്കുകയും നമ്മുടെ സ്കൂളുകളുടെ ഗുണപരമായ നേട്ടങ്ങൾക്ക്ഗുണപരമായ നേട്ടങ്ങൾക്ക് പരിഷത്ത് വഴിതെളിച്ചു.ചേരാനല്ലൂർ വില്ലേജിലെ എല്ലാ സ്കൂളുകളുടെയും അക്കാഡമിക-കായിക , സാഹിത്യ സംസ്കരിക  പശ്ചാത്തല സൗകര്യങ്ങളൊരുക്കാൻ  പരിഷത്തുകാർ ശ്രമിച്ചു.എടുത്തു പറയേണ്ടവർ  പി.എസ്  മുരളീധരൻ,പി.സി.ജോസഫ് ,ജോസ്. സി.എൽ ,എം.ഡി.ആലിസ്,ഷാജു പള്ളൻ ,ഒ .എസ് .സുബ്രമണ്യൻ,എന്നിവരായിരുന്നു. 

പരിസ്ഥിതി ദിനാചരണം

      ജൂൺ 5 ,പരിസ്ഥിതിദിനാചരണം എല്ലവര്ഷവും സാമൂഹ്യ വനവൽക്കരണം നടത്തിയിരുന്നു.ശ്രീ.സൈമൺ ബ്രിട്ടോയുടെ നേതൃത്വത്തിലായിരുന്നു വനവൽക്കരണ പരിപാടി നടന്നിരുന്നത് .

 1990 കളിൽ ചേരാനല്ലൂർ യൂണിറ്റ് സെക്രെട്ടറിയായി സി.വി.ജോണി , എടക്കുന്നം യൂണിറ്റ് സെക്രെട്ടറിയായി കെ.ജെ.വക്കച്ചൻ,ചിറ്റൂർ യൂണിറ്റ് സെക്രെട്ടറിയായി സി.കെ.ആൻറണിയും ചുമതല വഹിച്ചിരുന്നു.

മേഖലാ സമ്മേളനങ്ങൾ

     ചേരാനല്ലൂർ NBF ഹാളിലും , ഗവ . സ്കൂളിലും പരിഷത്ത് മേഖല സമ്മേളനങ്ങൾ നടന്നിട്ടുണ്ട് .

സമതാ ഉത്പന്ന  പ്രചാരണം

   പുകയില്ലാത്ത അടുപ്പ്, ചൂടാറാപ്പെട്ടി , ബയോബിൻ ,സോപ്പ് നിർമ്മാണം,എന്നിവ യൂണിറ്റിൽ നടന്നിരുന്നു.പി.സി.ജോസഫ്,എഴുപുന്ന ഗോപിനാഥ്‌,പി.എസ് മുരളീധരൻ,അൻസൺ ,ജാക്സൺ എന്നിവർ നേതൃത്വം നൽകി .കിണർ വെള്ളം ശുദ്ധീകരിക്കുന്ന പ്രോജെക്ടിൽ ശ്രീ മുരളീധരൻ സ്വന്തം വീട്ടിൽ ഫിൽറ്റർ സ്ഥാപിച്ചിട്ടുണ്ട് .

പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ

     പരിഷത് സ്വാശ്രയ സമിതികളിൽ ചിറ്റൂർ യൂണിറ്റ് സജീവമായിരുന്നു.ASEAN കരാർ, GATT കരാർ,യൂണിയൻ കാർബൈഡ് കമ്പിനിക്കെതിരെയുള്ള പ്രതിഷേധം , Estrela ബാറ്ററി ബഹിഷ്കരണം , പ്ലാച്ചിമട സമര പ്രകാരം കൊക്ക കോള ,Acvfina ബഹിഷ്കരണം ,മനുഷ്യ ചങ്ങല  എന്നിവയിൽ നമ്മുടെ യൂണിറ്റിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു .

പഠന പ്രവർത്തനങ്ങൾ

  കേരള പഠനം ,കേരള  സ്ത്രീപദവി പഠനം എന്നിവയിൽ എം.ഡി. ആലിസ് , പി.സി. ജോസഫ്, ടി.ടി.ജോസഫ് ,പി.എസ് .മുരളീധരൻ ,സിമി ക്‌ളീറ്റസ്‌ എന്നിവർ നേതൃത്വം നൽകി.

2017 മാർച്ച് 11 ,12 തീയതികളിൽ ചേരനല്ലൂരിൽ നടന്ന മേഖലാ സമ്മേളനത്തിൻറെ ഭാഗമായി 4  അനുബന്ധ പരിപാടികൾ നടത്തുകയുണ്ടി.

1 .  GST യുടെ സാമൂഹ്യ സ്വാധീനങ്ങൾ - അവതരണം: ശ്രീ. രവിപ്രകാശ്

2 .  ജ്യോതിഷവും   ജ്യോതിശാസ്ത്രവും  - ശ്രീ. ടി.ആർ .സുകുമാരൻ മാഷ്.

3 .  ഭരണഘടന നൽകുന്ന പൗരാവകാശങ്ങൾ -  ശ്രീ.ആർ.രാധാകൃഷ്ണൻ.

4.  ഊർജം,മാലിന്യം, ബദൽ മാർഗ്ഗങ്ങൾ ,  -- ശ്രീ.പി.എ  തങ്കച്ചൻ .

പരിപാടികളിൽ നല്ല  ജന പങ്കാളിത്തമുണ്ടായിരുന്നു .

     " സുസ്ഥിര വികസനം,സുരക്ഷിത കേരളം "ജനകീയ ക്യാമ്പയിൻ 2017 , നവംബർ 3 ,4 തീയതികളിൽ വിന്നേഴ്സ് ക്ലബും ജയകേരളം വരെ നടത്തി.ശ്രീ.സി.രാമചന്ദ്രൻ ,എം.ആർ.മാർട്ടിൻ,ടി.പി.സുരേഷ്ബാബു,എഴുപുന്ന ഗോപിനാഥ്‌ എന്നിവർ സംസാരിച്ചു.

       2018 ലെ സമാനതകളില്ലാത്ത  പ്രളയ നാളുകളിൽ ജനങ്ങളെ സഹായിക്കാൻ പരിഷത് പ്രവർത്തകർ 13 ക്യാമ്പുകളിലും സജീവമായി . അനൂപിനെപ്പോലുള്ള യുവാക്കൾ നവമീഡിയ വഴിയുള്ള സഹായങ്ങൾക്കും  നേതൃത്വം നൽകി.

കലാജാഥ

  ആരാണ് ഇന്ത്യക്കാർ എന്ന കലാജാഥ ചേരാനല്ലൂർ റോട്ടറി മൈതാനത്തുവെച്ചു 2020 നഫെബ്:16 നു നടത്തി. പൗരത്വ ഭേദഗതിക്കെതിരെ ജനങ്ങളുമായി സംവദിച്ചു.

     ആസൂത്രണ വികസന രേഖകൾ പഞ്ചായത്തിനുവേണ്ടി ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നു.

കോവിഡ് -19  തടയുന്നതിന് കോവിഡ് ഗ്രൂപ്പ്,വൺ ടു വൺ ക്യാമ്പയിൻ എന്നിവ നടത്തുന്നു.

വിസ്താര ഭയത്താൽ ചരിത്രം റിപ്പോർട്ട് ചുരുക്കട്ടെ !!!!

"https://wiki.kssp.in/index.php?title=ചിറ്റൂർ&oldid=9947" എന്ന താളിൽനിന്ന് ശേഖരിച്ചത്