ജനകീയാരോഗ്യ അവബോധം സൃഷ്ടിച്ച പരിഷത്ത് പുസ്തകങ്ങൾ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

ആരോഗ്യത്തെ സംബന്ധിച്ചുള്ള പരമ്പരാഗത ധാരണകൾ മാറ്റിയെഴു തുകയും ചികിത്സാരംഗത്തെ അശാ സ്തീയതകളും ചൂഷണങ്ങളും തുറ ന്നുകാട്ടി അവക്കെതിരെ പ്രതികരി ക്കാൻ ജനങ്ങളെ സജ്ജരാക്കുകയും ചെയ്തു എന്നതാണ് ആരോഗ്യമേഖ ലയിലെ പരിഷത്തിന്റെ മുഖ്യസംഭാവന. അതൊടൊപ്പം കേരളീയരുടെ ആരോഗ്യസ്ഥിതി നിർണ്ണയിക്കുന്ന സാമൂഹ്യ സാമ്പത്തികഘടകങ്ങൾ ഏതൊക്കെയെന്ന് പരിശോധിക്കുന്ന നിരവധി ആധികാരിക പഠനങ്ങൾ ക്കും പരിഷത്ത് നേതൃത്വം നൽകി. പരിഷത്ത് പഠനഫലങ്ങളുടെ അടി സ്ഥാനത്തിലാണ് കേരളത്തിനൊരു ആരോഗ്യനയം കരുപ്പിടിപ്പിക്കാനുള്ള ശ്രമം സർക്കാർ തലത്തിൽ നടന്നിട്ടു ള്ളത്. കേരളത്തിലെ ആരോഗ്യ മേഖലയിലെ നയരൂപീരണത്തിൽ പരിഷത്ത് നടത്തിയിട്ടുള്ള ഇടപെട ലുകൾ വലിയ സ്വാധീനമാണ് ചെലു ത്തിവരുന്നത് ആരോഗ്യമേഖലയിലെ അശാ സ്ത്രീയതകളെ തുറന്നുകാട്ടുന്ന നിര വധി പുസ്തകങ്ങൾ പരിഷത്ത് പ്രസിദ്ധീകരിച്ചു. അഖിലേന്ത്യാ തലത്തിലും ആഗോളതലത്തിലും ശ്രദ്ധേയമായ ഏതാനും കൃതികളും പരിഭാഷപ്പെടുത്തി പ്രസിദ്ധീകരി ച്ചിട്ടുണ്ട്. ആരോഗ്യമേഖലയുടെ ജനാധിപത്യവൽക്കരണത്തിനായി അഖിലേന്ത്യാതലത്തിൽ പ്രവർ ത്തിക്കുന്ന മെഡിക്കോ ഫ്രണ്ട്‌സ് സർക്കിളിന്റെ കി ലെമൃരവ ീള റശമഴിീശെ െ എന്ന പുസ്തകം രോഗനിർണ്ണയം തേടി (1979) എന്ന പേരിൽ പരിഷത്ത് പ്രസിദ്ധീകരിച്ചു. 1980കളുടെ ആരംഭത്തിൽ ഇന്ത്യ യടക്കമുള്ള വികസ്വരരാജ്യങ്ങളിൽ ബഹുരാഷ്ട്രമരുന്നുകമ്പനികൾ വികസിതരാജ്യങ്ങളിൽ നിരോധിച്ച മരുന്നുകൾ മാർക്കറ്റ് ചെയ്യുന്നതി നെതിരായി ബഹുജനപ്രക്ഷോഭം ഉയർന്നുവന്നു. ഇതേതുടർന്ന് വിദേശ രാജ്യങ്ങളിൽ നിരോധിച്ച നീരവധി മരുന്നുകൾ ഇന്ത്യയിലും നിരോധി ക്കപ്പെട്ടു. ഔഷധങ്ങളുടെ ജനറിക്ക് നാമം മാത്രമാണ് സർക്കാർ ഉത്തര വിൽ കാണിച്ചിരുന്നത്. നിരോധി ക്കപ്പെട്ട ഔഷധങ്ങളും ഔഷധച്ചേരു വകളുമടങ്ങിയ മരുന്നുകളുടെ കമ്പ നിനാമങ്ങൾ കണ്ടുപിടിക്കുക അത്യ ധികം ദുഷ്‌ക്കരമായ കാര്യമായിരു ന്നു. ഈ സാഹചര്യത്തിലാണ് മരു ന്നുകളുടെ കമ്പനിനാമങ്ങൾ അട ങ്ങിയ നിരോധിച്ച മരുന്നുകൾ, നിരോ ധിക്കേണ്ട മരുന്നുകൾ, അവശ്യമരു ന്നുകൾ (1986) എന്ന കൃതി പരിഷത്ത് പ്രസിദ്ധീകരിച്ചത്. അതോടൊപ്പം ഡിയർ ഡോക്ടർ (ഉലമൃ ഉീരീേൃ) എന്ന പേരിൽ നിരോധിച്ച നിരോധി ക്കേണ്ട അവശ്യമരുന്നുകളെ പറ്റിയു ള്ള വിവരങ്ങളടങ്ങിയ ഒരു ഔഷധ വിവര പാക്കറ്റ് തയ്യാറാക്കി ഡോക്ടർ മാർക്കിടയിൽ വിതരണം ചെയ്തു. 1985ൽ നവംബർ 24,25 തീയതികളിൽ തിരുവനന്തപുരത്ത് വച്ച് 'ഹാത്തി കമ്മറ്റി : ഒരു ദശാബ്ദത്തിനുശേഷം' (അ ഉലരമറല അളലേൃ ഒമവേശ ഇീാാശേേലല) എന്ന സെമിനാർ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ചു. സെമിനാറിൽ പ്രബന്ധങ്ങളും ഹാ ത്തികമ്മറ്റിയുടെ പ്രസക്തഭാഗങ്ങളും ചേർത്ത് പരിഷത്ത് 1988 മെയ് മാസ ത്തിൽ ഇംഗ്ലീഷിലും മലയാളത്തിലും പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ഔഷധകമ്പനികളുടെ അധാർമ്മിക വിപണന തന്ത്രങ്ങൾക്കെതിരെ പോ രാടിയ ഒലിഹാൻസന്റെ ആത്മകഥ രോഗം വിൽക്കുന്നവർക്കെതിരെ (1990) എന്ന പേരിൽ പരിഷത്ത് പ്രസി ദ്ധീകരിച്ചു. ബംഗ്ലാദേശിലെ ജനകീ യാരോഗ്യപ്രവർത്തകൻ ഡോ.സഫ റുള്ള ചൗധരിയുടെ അവശ്യമരുന്നു കളുടെ രാഷ്ടീയം (1998) പരിഷത്ത് പ്രസിദ്ധീകരിച്ചു. ഇന്ത്യൻ ഔഷധ മേഖലയെ സമഗ്രമായി വിലയിരുത്തി ക്കൊണ്ടുള്ള ഇന്ത്യൻ ഔഷധമേഖ ല : ഇന്നലെ ഇന്ന് എന്ന പുസ്തകം 2013ൽ പ്രസിദ്ധപ്പെടുത്തി. കേരളീയരുടെ ആരോഗ്യസ്ഥി തിയെപറ്റി പരിഷത്ത് നടത്തിയ പഠന ങ്ങളൂടെ റിപ്പോർട്ടുകളും ഇംഗ്ലീഷിലും മലയാളത്തിലും (ഒലമഹവേ മിറ ഉല്‌ലഹീുാലി േശി ഞൗൃമഹ ഗലൃമഹമ 1991, ഒലമഹവേ ഠൃമിശെശേീി ശി ഞൗൃമഹ ഗലൃമഹമ 2000) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡോ.വി. രാമൻകുട്ടിയുടെ കേരളീയരുടെ ആരോഗ്യം (1993), ഡോ.കെ.പി. അരവിന്ദൻ എഡിറ്റ് ചെയ്ത കേരള ആരോഗ്യമാതൃക : പുതിയ നൂറ്റാണ്ടിലേക്ക് (2001) തുടങ്ങിയ പുസ്തകങ്ങൾ കേരളീയരുടെ ആരോഗ്യസ്ഥിതിയിലേക്ക് വെളിച്ചം വീശുന്നു. ജനകീയാരോഗ്യ കാഴ്ച്ച പ്പാട് വിശദീകരിച്ച് കൊണ്ട് ജനകീയാ രോഗ്യം (1986) എന്ന പേരിൽ ലേഖന സമാഹാരവും പരിഷത്ത് പ്രസിദ്ധീക രിച്ചിട്ടുണ്ട്. മനുഷ്യശരീരശാസ്ത്ര ത്തെ സംബന്ധിച്ച് ഡോ.സി.എൻ. പരമേശ്വരൻ രചിച്ച വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളും (മനുഷ്യശരീരം, മന സ്സും മസ്തിഷ്‌കവും) ഏറെ ശ്രദ്ധ യാകർഷിച്ച പരിഷത്തിന്റെ പുസ്തകങ്ങളിൽപ്പെടുന്നു.