പയ്യന്നൂർ കോളേജ് (യൂണിറ്റ്)

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
ആമുഖം

പയ്യന്നൂർ മേഖലയിലെ പരിഷത്തിന്റെ പ്രവർത്തനങ്ങളിൽ പല ഘട്ടങ്ങളിലായി മികച്ച സഹകരണം കാഴ്ചവെച്ച ഒരു സ്ഥാപനമാണ് പയ്യന്നൂർ കോളേജ്. പരിഷത്തിന്റെ മുതിർന്ന പ്രവർത്തകനായിരുന്ന പ്രൊഫ. ടി.പി. ശ്രീധരൻ ഈ കോളേജിലെ അധ്യാപകനായിരുന്നു.പരിഷത്തിന്റെ കലാജാഥകളുടെ കുഞ്ഞിമംഗലത്തെ ഒരു  സ്വീകരണ കേന്ദ്രം ചിലപ്പോഴൊക്കെ ഈ സ്ഥാപനത്തിലായിരുന്നു.ഇന്ത്യയിലെ പ്രശസ്ത സസ്യശാസ്ത്രജ്ഞയായിരുന്ന, നമ്മുടെ ജില്ലയിലെ തലശ്ശേരി സ്വദേശിയായിരുന്ന  ഡോക്ടർ ഇ.കെ. ജാനകിയമ്മാളിന്റെ അനുസ്മരണ സെമിനാർ വളരെ ഭംഗിയായി നടത്താൻ കോളേജ് ക്യാംപസ്  ലഭിച്ചിട്ടുണ്ട്.

പയ്യന്നൂർ മേഖലാതല വിജ്ഞാനോത്സവത്തിന് വേദിയാകാനും കോളേജിന് കഴിഞ്ഞിട്ടുണ്ട്. എങ്കിലും പരിഷത്തിന്റെ ഒരു യൂണിറ്റ് എന്ന രീതിയിൽ പ്രവർത്തിക്കാൻ തുടങ്ങിയത് ഈ അടുത്ത കാലത്താണ്.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഒരു സ്ഥാപനയൂണിറ്റ് ആയി 2019 ആഗസ്ത് 8 നാണ് പയ്യന്നൂർ കോളേജ് യൂണിറ്റ് രൂപീകരിച്ചത്.പരിഷത്തിന്റെ മുൻ സംസ്ഥാന പ്രസിഡന്റ്‌ ശ്രീ ടി. ഗംഗാധരൻ മാസ്റ്ററായിരുന്നു ഉദ്ഘാടകൻ. യൂണിറ്റിന്റെ സ്ഥാപക വർഷത്തിലെ പ്രസിഡന്റ്‌ ആയി സുവോളജി വിദ്യാർത്ഥി അതുല്യ പി പി യെയും സെക്രട്ടറി ആയി ബോട്ടണി വിദ്യാർത്ഥി സിദ്ധാർത്ഥിനെയും തിരഞ്ഞെടുത്തു.പയ്യന്നൂർ കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളുമടക്കം 49-ഓളം മെമ്പർമാർ അടങ്ങിയ യൂണിറ്റ് രൂപീകരിച്ചു.

പ്രവർത്തനങ്ങളിലൂടെ ......
പരിഷത്ത് എന്ത്, എന്തിന് ക്യാമ്പയിൻ

യൂണിറ്റ് രൂപീകരണത്തെ തുടർന്ന് ആഗസ്ത് 7 ന് കോളേജിലെ എല്ലാ ക്ലാസ്സുകളിലും പരിഷത്തിനെ പറ്റിയുള്ള ഒരു ക്യാമ്പയിൻ സംഘടിപ്പിച്ചു. പരിഷത്ത് എന്താണെന്നും പരിഷത്ത് മുന്നോട്ടു വയ്ക്കുന്ന

ആശയങ്ങൾ, പ്രസിദ്ധീകരണങ്ങൾ മെമ്പർഷിപ്, വരുംകാലപ്രവർത്തനങ്ങളുടെ

മുഖവുര എന്നിവയായിരുന്നു ക്യാമ്പയിനിൽ ഉണ്ടായിരുന്നത്. ഭാരവാഹികളടക്കമുള്ള പ്രധാന പ്രവർത്തകരും പരിപാടിയിൽ ഉണ്ടായിരുന്നു.

ഫ്ളഡ് മാപ്പിംഗ്

നമ്മുടെ പ്രദേശത്ത് പ്രളയ ഭീഷണി നേരിട്ടപ്പോൾ യൂണിറ്റ് ഏറ്റെടുത്ത ആദ്യത്തെ പ്രവർത്തനമായിരുന്നു ഫ്ലഡ് മാപ്പിങ്. പതിനഞ്ചോളം  പ്രവർത്തകർ പങ്കെടുത്ത ഫ്ലഡ് മാപ്പ് സർവ്വേ ആഗസ്ത് 18 ന് പെരുമ്പപ്പുഴയുടെ തീരത്തോട് ചേർന്നായിരുന്നു നടത്തിയത്. സമകാലിക പാരിസ്ഥിതിക പ്രശ്നങ്ങളെ ആസ്പദമാക്കി വിദ്യാർത്ഥികൾക്കിടയിൽ ആഗസ്ത് 21 ന് ഡോക്യൂമെന്ററി പ്രദർശനം നടത്തി. പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫറായ ശ്രീ ജയേഷ് പാടിച്ചാലിന്റെ പള്ളം, കാപ്പുകാടുകൾ തുടങ്ങിയ ഡോക്യുമെന്ററികൾ പ്രദർശിപ്പിച്ചു.  തുടർന്ന് കണ്ടൽ കാടുകളുടെ സംരക്ഷണം,പരിസ്ഥിതിയും മനുഷ്യനും തുടങ്ങിയ വിഷയങ്ങളിൽ ചർച്ചയും നടന്നു. ഡോക്യൂമെന്ററി പ്രദർശനത്തിന്റെ തുടർച്ചയായി ആഗസ്ത് 30 ന് നടന്ന പ്രദർശനം ആമസോൺ മഴക്കാടുകളിൽ പടർന്ന കാട്ടുതീയുടെ പശ്ചാത്തലത്തിലായിരുന്നു. മഴക്കാടുകളുടെ പ്രാധാന്യത്തെ കുറിച്ച് നടന്ന ചർച്ചയും കണ്ടങ്കാളി എണ്ണ സംഭരണശാല വരുന്നതിനെ പറ്റിയും വന്നാലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ അതിന്റെ ശാസ്ത്രീയത എന്നിവയെ കുറിച്ചും ചർച്ച മുന്നോട്ടുപോയി.

ബാലോത്സവം 2019

നിടുവാലൂർ യു പി സ്കൂളിൽ വച്ചു നടന്ന 2019 യുറീക്കോത്സവത്തിൽ യൂണിറ്റിലെ എട്ടോളം വിദ്യാർത്ഥികൾ വിവിധ സെഷനുകൾ നയിച്ചു. ഈ ക്യാമ്പിൽ വച്ചായിരുന്നു വലയസൂര്യഗ്രഹണവുമായി ബന്ധപ്പെട്ട സൗരോത്സവങ്ങളുടെ മേഖല തല ഉദ്ഘാടനം. ഡിസംബർ 23 ന് ഗവണ്മെന്റ് തളാപ്പ് മിക്സഡ് സ്കൂളിൽ നടന്ന ശാസ്ത്ര ക്ലാസുകൾക്കും യൂണിറ്റ് അംഗങ്ങൾ നേതൃത്വം നൽകിയിരുന്നു.

സൗരോത്സവം -വലയസൂര്യഗ്രഹണം

സൗരോത്സവത്തോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളിൽ സോളാർ കണ്ണടകളുടെ നിർമ്മാണം, വലയസൂര്യഗ്രഹണം, ശാസ്ത്രീയത എന്നീ

വിഷയങ്ങളിൽ കോളേജ് വിദ്യാർത്ഥികൾ ക്ലാസുകൾ

അവതരിപ്പിക്കുകയുണ്ടായി.

ശാസ്ത്രക്ലാസ്സുകൾ

1.ഡിസംബർ ആറിനാണ് വലയസൂര്യഗ്രഹണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. എടനാട് വെസ്റ്റ് എൽപി, എടനാട് യുപി സ്കൂളുകളിലെ കുട്ടികൾക്ക് ക്ലാസ് നടത്തുകയും 100 സൗരോർജ കണ്ണടകൾ നിർമ്മിച്ചു നൽകുകയും ചെയ്തു. പവർപോയിന്റ് പ്രസന്റേഷൻ വഴിയാണ് ക്ലാസ് കൈകാര്യം ചെയ്തത്.

2. ഡിസംബർ 10ന് ഗവണ്മെന്റ് HSS, പയ്യന്നൂർ VHSS ലും ക്ലാസ് നടത്തി.

3. ഡിസംബർ 12ന് മാതമംഗലത്ത് വച്ച് നടന്ന ക്ലാസ്സിൽ ഐഎസ്ആർഒസയൻറിസ്റ്റ് ആയ ഡോ: സിദ്ധാർത്ഥ് സാറിന്റെ നേതൃത്വത്തിൽ സിദ്ധാർഥ്,സിദ്ധാർഥ് സതീഷ്, പ്രണവ് എന്നിവർ ക്ലാസ്സുകൾ അവതരിപ്പിച്ചു.

4. ഡിസംബർ 15 കണ്ണൂരിൽ വച്ച് ആതിര തീർത്ഥ എന്നിവരും ശാസ്ത്രക്ലാസ് അവതരിപ്പിച്ചു.

5. ഡിസംബർ 18ന് മാട്ടൂൽ സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ തീർത്ഥ, ആര്യ, അതുല്യ എന്നിവർ ക്‌ളാസ്സുകൾ കൈകാര്യം ചെയ്തു.

8.ഡിസംബർ 20ന് കുട്ടമത്ത്, പാപ്പിനിശ്ശേരി എന്നിവിടങ്ങളിലും പരിപാടി നടത്തി. സ്കൂളുകൾക്ക് പുറമേ അതതു നാട്ടിലെ വായനശാല ക്ലബ്ബുകൾ തുടങ്ങിയയിടങ്ങളിൽ ശ്രദ്ധേയമായ ക്ലാസ്സുകൾ നടത്തിയിരുന്നു. മാടായി മേഖലയിലാണ് പ്രധാനമായും ക്ലാസുകൾ നടത്തിയത്. യൂണിറ്റിലെ അംഗങ്ങളായ സിദ്ധാർഥ്, സിദ്ധാർത്ഥ് സതീഷ്, പ്രണവ്, ശ്യാം, ആതിര, ആര്യ, അതുല്യ, തീർത്ഥ, അനഘ, ശ്രീലക്ഷ്മി, നിർമ്മൽ എന്നിവരാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്തത്. ഇതിനുപുറമേ വലയസൂര്യഗ്രഹണ പോസ്റ്ററുകൾ നിർമ്മിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു.

വാർഷിക സമ്മേളനം 2020

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പയ്യന്നൂർ കോളേജ് യൂണിറ്റിന്റെ വാർഷിക സമ്മേളനം ഓൺലൈനായി നടന്നു. പരിഷത്ത് കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം ശ്രീ. പി.ടി രാജേഷ് മാഷായിരുന്നു പരിപാടി ഉദ്ഘാടനം ചെയ്തത് കെമിസ്ട്രി വിദ്യാർത്ഥിനി അനഘയെ പ്രസിഡന്റായും ബോട്ടണി വിദ്യാർത്ഥിനി ആര്യയെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.

രൂപീകരണത്തിനു ശേഷമുള്ള രണ്ടാം വർഷത്തിൽ 2020 ഒക്ടോബർ 2 മുതൽ ഒരാഴ്ച്ചക്കാലം വന്യജീവി വാരമായി ആചരിച്ചുകൊണ്ടാണ് നമ്മുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.

ഫേസ് ബുക്  പേജിൽ അടിക്കുറിപ്പ് മത്സരവും, inaturalist ആപ്പിന്റെ സഹായത്തോടെ Homestead Biodiversity Documentation മത്സരവും നടത്തി. രണ്ടു മത്സരങ്ങളിലും മികച്ച പങ്കാളിത്തമായിരുന്നു.

2021 ഫെബ്രുവരി 28 - ദേശീയ ശാസ്ത്രദിനം

ശാസ്ത്രദിനാചരണത്തിന്റെ ഭാഗമായി ഫെബ്രുവരി 28 ന് Science and Pseudoscience എന്ന വിഷയത്തിൽ webinar സംഘടിപ്പിച്ചു. പയ്യന്നൂർ കോളേജ് ബോട്ടണി വിഭാഗം മേധാവി ഡോ.ഇ ഹരികൃഷ്ണൻ സെഷൻ കൈകാര്യം ചെയ്തു.

perseverance എന്ന പേരിൽ 2021 മാർച്ച്‌ 5 ന് ക്വിസ് മത്സരം നടത്തി, ഫിസിക്സ് അദ്ധ്യാപകൻ ഡോ. മനോജ് കുമാർ ചോദ്യകർത്താവായി. പരിഷത്ത് കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം രാജേഷ് മാഷ് വിജയികൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചു സംസാരിച്ചു.

'കർഷക സമരം 100 ദിവസം പിന്നിടുമ്പോൾ' എന്ന വിഷയത്തിൽ നടത്തിയ ചർച്ച ഏറെ ശ്രദ്ധേയമായിരുന്നു.ഡോ. പി. ആർ സ്വരൺ, ഡോ.ഇ. ഹരികൃഷ്ണൻ,ഡോ. സപ്ന ജേക്കബ് ഉൾപ്പെടെ ഇരുപതോളം പേരായിരുന്നു ചർച്ചയിൽ പങ്കെടുത്തത്.

2021 മാർച്ച് 3ന്,  വനിതാദിനത്തോടനുബന്ധിച്ച്  Women in science എന്ന വിഷയത്തിൽ കെമിസ്ട്രി വിഭാഗം അദ്ധ്യാപിക രഞ്ജുഷ ടീച്ചർ ക്ലാസ്സ് കൈകാര്യം ചെയ്തു.

2021 -22 വർഷത്തെ യൂണിറ്റ് ഭാരവാഹികളായി സിദ്ധാർഥ് സതീശൻ പ്രസിഡണ്ടായും, ഉണ്ണികൃഷ്ണൻ എം.പി. സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.

2021 ആഗസ്ത് 8 ന് നടന്ന മേഖല പ്രവർത്തന സംഗമത്തിൽ യൂണിറ്റിൽ നിന്ന് അംഗങ്ങൾ പങ്കെടുക്കുകയുണ്ടായി.

ആഗസ്ത് 15 ന് പയ്യന്നൂർ കോളേജ് പ്രിൻസിപ്പളിൽ നിന്നും ശാസ്ത്രഗതി വരിസംഖ്യ സ്വീകരിച്ചുകൊണ്ട് മാസിക ക്യാമ്പയിനിന്റെ തുടക്കം കുറിച്ചു .

ആഗസ്ത് 30 ന്  മക്കൾക്കൊപ്പം ക്ലാസ് (രക്ഷാകർതൃ ബോധവത്കരണ പരിപാടി) അറത്തിൽ വി.എം.എൽ.പി.സ്‌കൂളിൽ രസതന്ത്രം അസിസ്റ്റന്റ്  പ്രൊഫ . എം.കെ. രഞ്ജുഷ കൈകാര്യം ചെയ്തു.

സെപ്‌തംബർ 2 ന്  യൂണിറ്റ് കൺവെൻഷൻ നടത്തി. ജില്ലാകമ്മിറ്റിയംഗം കെ. ഗോവിന്ദൻ പങ്കെടുത്തു.

വജ്ര ജൂബിലി ആഘോഷം

പരിഷത്തിന്റെ വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബർ 10 നു പരിഷത്ത് കുടുംബസംഗമം സംഘടിപ്പിച്ചു.

കഴിഞ്ഞ രണ്ട് വർഷങ്ങളിലായി കോവിഡ് രോഗ വ്യാപനത്തിന്റെ ഭാഗമായി കോളേജിൽ സാധാരണ രീതിയിലുള്ള ക്‌ളാസ്സുകൾക്ക് തടസ്സം നേരിട്ടപ്പോൾ, പരിഷത്ത് യൂണിറ്റിന്റെ പ്രവർത്തനവും അല്പം മന്ദഗതിയിലായി.എങ്കിലും ഓരോവർഷവും പുതിയതായി വരുന്ന വിദ്യാർത്ഥികളെ പരിഷത്ത് യൂണിറ്റിന്റെ ഭാഗമാക്കാൻ ശ്രമിക്കാറുണ്ട്. സ്ഥാപന യൂണിറ്റ് എന്ന നിലയിൽ പ്രവർത്തന പരിമിതികളും ഉണ്ടെന്നത് വിസ്മരിക്കുന്നില്ല. പരിഷത്തിന്റെ മാസികയായ ശാസ്ത്രകേരളത്തിന്റെ എഡിറ്റർ ഡോ. പി. ആർ. സ്വരൺ, പയ്യന്നൂർ മേഖല വിദ്യാഭ്യാസ വിഷയ സമിതി ചെയർമാൻ ഡോ. മനോജ്‌കുമാർ എന്നിവർ നമ്മുടെ യൂണിറ്റിലെ അംഗങ്ങളാണെന്നതിൽ അഭിമാനിക്കുന്നു. അവരുടെ നിർലോഭമായ പ്രോത്സാഹനം യൂണിറ്റ് പ്രവർത്തനത്തെ സജീവമാക്കുന്നു.