പരിഷത് 11-മത് വാർഷികം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

പത്താം വാർഷിക സമ്മേളനം ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി.യുടെ പത്താം വാർഷിക സമ്മേളനം 2014 ഡിസംബർ 5 നു ഷാർജ എമിറേറ്റ്സ് നാഷ്ണൽ സ്കൂളിൽ 10.25 നു പരിഷത് മുൻ പ്രസിഡണ്ട് കെ.ടി.രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്തു. ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി.പ്രസിഡണ്ട് ഡോഃകെ.പി.ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉത്ഘാടനയോഗത്തിൽ നോർതേൺ എമിറെറ്റ്സ് ചാപ്റ്റർ കോർഡിനേറ്റർ സ്വാഗതവും, സ്വാഗതസംഘം ചെയർമാൻ ഷാർലി ബെഞ്ചമിൻ വൈസ് ചെയർമാൻ സുനിൽ രാജും ആശംസാപ്രസംഗങ്ങൾ നടത്തി. ദിവാകരന്റെ പരിഷത് ഗാനത്തോടെ ആരംഭിച്ച സമ്മേളനത്തിൽ നന്ദന അനുശോചന പ്രമേയം അവതരിപ്പിച്ചു. പെട്ടെന്ന് പറ്റിക്കപ്പെടാൻ കഴിയുന്ന കേരളസമൂഹത്തിൽ ശാസ്ത്രബോധത്തിന്റെ പ്രസക്തിയിലൂന്നിയായിരുന്നു ഉണ്ണികൃഷ്ണൻ സാറിന്റെ അദ്ധ്യക്ഷപ്രസംഗം. പുതിയ ഔഷധ നയത്തിലൂന്നികൊണ്ടുള്ള ഷാർലി ബെഞ്ചമിന്റെ ആശംസാ പ്രസംഗത്തിനു ശേഷം യുക്തിബോധം നഷ്ടപ്പെടുന്ന കേരളം എന്ന വിഷയത്തിലൂന്നിയായിരുന്നു കെ.ടി.ആറിന്റെ ഉത്ഘാടന ക്ലാസ്സ്. അന്ധവിശ്വാസങ്ങൾക്കും അനാചാരാങ്ങൾക്കും എതിരെ ശക്തമായ നിയമനിർമ്മാണം കേരളത്തിൽ ഉണ്ടാകണം എന്ന ആവശ്യകത ബോധ്യപ്പെടുത്തുന്നതായിരുന്നു ഉത്ഘാടന സമ്മേളനത്തിന്റെ പൊതുവികാരം. നമ്മളൊന്നാണ് എന്ന് ഓർമ്മിപ്പിച്ചുകൊണ്ടുള്ള ഷോബിന്റെ ഗാനത്തിനു ശേഷം മുരളി കൃതഞ്ജത പറഞ്ഞുകൊണ്ട് യോഗം അവസാനിച്ചു.

12.25 നു തുടങ്ങിയ പ്രതിനിധി സമ്മേളനത്തിൽ കോർഡിനേറ്റർ അരുൺ പരവൂർ സംഘടനയുടെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ശ്രീകുമാരി കണക്കും അജയ് സ്റ്റീഫൻ ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. 3 പ്രമേയങ്ങളാണ് സമ്മേളനം പാസ്സാക്കിയത്: അന്ധവിശ്വാസവും അനാചാരങ്ങളും ഉപയോഗിച്ചുള്ള ചൂഷണം അവസാനിപ്പിക്കാൻ നിയമ നിർമ്മാണം നടത്തണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ഡോഃഅനുഷയും സ്ത്രീ ശാക്തീകരണത്തിലൂന്നികൊണ്ട് പൊതുസമൂഹത്തിന്റേയും സംഘടനകളുടേയും സ്ത്രീകളോടുള്ള സമീപനത്തിൽ മാറ്റം വരുത്തണം എന്നാവശ്യപ്പെടുന്ന പ്രമേയം പ്രസന്നയും ജനകീയ ഔഷധനയം നടപ്പിലാക്കണം എന്നും ഔഷധവില നിയന്ത്രിക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയം ദേവരാജനും അവതരിപ്പിച്ചു. വരും വർഷത്തേക്കുള്ള പ്രവർത്തനരേഖയിൽ നമ്മുടെ സ്ഥിരം പരിപാടികളിലുപരിയായി ഷാർജ പുസ്തകോത്സവത്തിൽ പങ്കെടുക്കുക ശാസ്ത്രഗതി പ്രവാസി പതിപ്പ്, ചങ്ങാതിക്കൂട്ടം ശാസ്ത്രോത്സവം, യു.എ.യി.ലെ മാസികാ പ്രചരണം, പഠനക്കളരികൾ, യുവസമിതി പ്രവർത്തനങ്ങൾ അദ്ധ്യാപക പരിശീലനം, ശാസ്ത്രകോൺഗ്രസ്സിന്റെ രണ്ടാം പതിപ്പ് തുടങ്ങിയപ്രവർത്തനങ്ങൾ പ്രതിനിധികളുടെവിശദമായ ചർച്ചക്കും തീരുമാനത്തിനുമായി അവതരിപ്പിച്ചു. ഭക്ഷണത്തിനു ശേഷം 3 ഗ്രൂപ്പായി തിരിഞ്ഞ് പ്രതിനിധികൾ റിപ്പോർട്ടും കണക്കും ഭാവിപ്രവർത്തന രേഖയും ചർച്ച ചെയ്യുകയും ഓരോ ഗ്രൂപ്പും അവരവരുടെ നിർദ്ദേശങ്ങളും അവതരിപ്പിച്ചു. സമകാലീന കേരളത്തിൽ പരിഷത്തിന്റെ പ്രസക്തി എന്ന വിഷയത്തിലും, ജനകീയ ഔഷധനയത്തിന്റെ ആവശ്യകത എന്നീ വിഷയങ്ങളിൽ കെ.ടി.ആർ സംഘടനാക്ലാസ്സ് നയിച്ചു. പ്രതിനിധികളുടെ ചർച്ചയിലൂടെ അവതരിപ്പിച്ച വിഷയങ്ങളിൽ കെ.ടി.ആർ. നൽകിയ വിശദീകരണങ്ങൾ ............................. ആതിരയുടെ കവിതയ്ക്ക്ശേഷം അബുദാബി ചാപ്റ്ററിലെ ബാലവേദി കൂട്ടുകാർ അവതരിപ്പിച്ച "ഉണ്ണിക്കുട്ടന്റെ സ്വപ്നലോകം" എന്ന ലഘുനാടകം ഒട്ടേറെ ശ്രദ്ധിക്കപ്പെട്ടു. സലീമിന്റെ പരിഷത്ത് ഗാനത്തിനു ശേഷം ക്രഡൻഷ്യൽ റിപ്പോർട്ട് മുരളി അവതരിപ്പിച്ചു. കോ ഓർഡിനേറ്ററിന്റെ മറുപടിയും ചർച്ചയുടെ ക്രോഡീകരണത്തിനും ശേഷം അടുത്ത പ്രവർത്തന വർഷത്തേക്കുള്ള സംഘടനാക്കമ്മിറ്റിയെ കെ.ടി.ആറിന്റെ നേതൃത്വത്തിൽ ഏകകണ്ഠമായി തെരെഞ്ഞെടുത്തു. തുടർന്ന് അബുദാബിചാപ്റ്റർ അംഗങ്ങൾ അവതരിപ്പിച്ച ..........നാടകത്തിന് ശേഷം സമ്മേളനം അവസാനിച്ചു. വളരെ മെച്ചപ്പെട്ട രീതിയിൽ സംഘടിപ്പിച്ച വാർഷിക സമ്മേളനത്തിൽ ഉച്ചക്ക് ശേഷം വേദി മാറേണ്ടിവന്നത് സമ്മേളനത്തിന്റെ മൊത്തമായുള്ള ആവേശത്തെ ചെറുതായി ബാധിച്ചു. പുതിയ വർഷത്തെക്കുള്ള സംഘടനാക്കമ്മിറ്റി. പ്രസിഡണ്ട്: വൈ.പ്ര. കോർഡിനേറ്റർ: ജോ.കോ: ട്രഷറർ:

84 അംഗങ്ങൾ പങ്കെടുത്ത സമ്മേളനം 6.30 നു അവസാനിച്ചു. സംഘടനാക്കമ്മിറ്റി സംഘടനാക്കമ്മിറ്റി നേരിട്ട് നടത്തുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കുകയും ചാപ്റ്ററുകൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംഘടനാക്കമ്മിറ്റി അംഗങ്ങൾ ചാപ്റ്റർ പ്രവർത്തനങ്ങൾക്ക് നേതൃത്വപരമായ പങ്ക് വഹിക്കണം എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സംഘടനാക്കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ നടന്നത്. ചാപ്റ്റർ ക്കമ്മിറ്റിയുടെ പ്രവർത്തനങ്ങളിൽ ശക്തമാവുകയും നേരിട്ട് പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ സംഘടനാക്കമ്മിറ്റിയുടെ റിപ്പോർട്ട് രണ്ടു ചാപ്റ്ററുകളിലും നടന്ന പ്രവർത്തനങ്ങളുടെ ക്രോഡീകരണമാണ്. അത്തരത്തിൽ പ്രവർത്തനങ്ങൾ നടത്തുന്നതിൽ സംഘടനാക്കമ്മിറ്റി വിജയിച്ചു എന്നാണ് കമ്മിറ്റിയുടെ വിലയിരുത്തൽ. ഈ പ്രവർത്തന വർഷത്തിൽ 5 പ്രാവശ്യം സംഘടനാക്കമ്മിറ്റി കൂടുകയും പരിപാടികൾ ചർച്ചചെയ്ത് രൂപപ്പെടുത്തുകയും ചെയ്തു. 2015 ജനുവരി 02, ഏപ്രിൽ 24, ആഗസ്ത് 21, സെപ്തംബർ 18, നവംബർ 20, 2016 മാർച്ച് 4 എന്നീ ദിവസങ്ങളിലാണ് കമ്മിറ്റി നടന്നത്. സംഘടനാക്കമ്മിറ്റി അംഗങ്ങളുടെ ഹാജർ നില ആവശ്യമെങ്കിൽ. പരസ്പരമുള്ള ആശയവിനിമയത്തിന്റെ കാര്യത്തിൽ വീഴ്ചകൾ വന്നിട്ടുണ്ടെങ്കിലും പ്രവർത്തനങ്ങൾക്ക് കൂട്ടായ നേതൃത്വം കൊടുക്കാൻ സംഘടനാക്കമ്മിറ്റി അംഗങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ചുമതല കൊടുത്തിരുന്ന മേഖലകളിൽ ശക്തമായി നേതൃത്വം കൊടുക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും പൊതുവായി പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ എല്ലാ കമ്മിറ്റി അംഗങ്ങൾക്കും കഴിഞ്ഞിട്ടുണ്ട്.

ശാസ്ത്ര ക്ലാസ്സുകൾ സംഘടനാ വിദ്യാഭ്യാസത്തിനു മുൻതൂക്കം കൊടുത്തുകൊണ്ട് ഒട്ടേറെ ക്ലാസ്സുകളും ചർച്ചകളും സംഘടിപ്പിച്ചത് പ്രവർത്തകരുടെ വിഷയങ്ങളിലുള്ള പഠന പ്രവർത്തനങ്ങളെ ഒട്ടേറെ സഹായിച്ചു. 20 പേരോളം സ്ഥിരമായി ക്ലാസ്സുകളിൽ പങ്കെടുത്തിട്ടുണ്ട്. 1. ഫെബ്രുവരി 20 നു ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ ഡോഃപി.എ.പോക്കർ ക്ലാസ്സെടുത്തു. 25 പ്രവർത്തകർ പങ്കെടുത്തിരുന്നു. 2. ഫെബ്രുവരി 27 നു പ്രൊഫസർ ഗോകുൽദാസ് സാറിന്റെ നേതൃത്വത്തിൽ രണ്ട് ക്ലാസ്സുകൾ നടന്നു. 22 അംഗങ്ങൾ പങ്കെടുത്ത ക്ലാസ്സിൽ ബയോ ഡൈവേഴ്സിറ്റി, പാലിയേറ്റീവ് കെയർ & ഹീമോഫീലിയ എന്നീ വിഷയങ്ങൾ ചർച്ച ചെയ്തു. ഗോകുൽദാസ് സർ നേതൃത്വം കൊടുത്തു നടത്തുന്ന പാലീയേറ്റീവ് കെയർ സെന്ററിന്റെ പ്രവർത്തനത്തിനായി പ്രവർത്തകർ അപ്പോൾ തന്നെ സ്വരൂപിച്ച 2800 ദിർഹം സംഭാവനയായി കൊടുക്കുകയുണ്ടായി. 3.മാർച്ച് 27 മനോജ് പുതിയവിളയുടെ സന്ദർശനത്തിനോടനുബന്ധിച്ച് അദ്ദേഹം രണ്ട് വിഷയങ്ങൾ അവതരിപ്പിച്ചു. മാദ്ധ്യമങ്ങളുടെ രാഷ്ട്രീയവും, പ്രപഞ്ചവും. 4.മെയ് 8 നു ആലപ്പുഴയിൽ നടന്ന കെ.എസ്.എസ്.പി.യുടെ 52-മത് സംസ്ഥാന സമ്മേളനത്തിന്റെ ഉത്ഘാടന ക്ലാസ്സ് ലൈവ് സ്ട്രീമിംഗ് നടത്താൻ കഴിഞ്ഞു. ഡോഃസതീഷ് ദേശ്പാണ്ഡെയുടെ ക്ലാസ്സിൽ പങ്കെടുക്കാൻ 14 പേർ ആണ് ഉണ്ടായിരുന്നത്. 5.പ്രൊഫഃഗോകുൽദാസ് സർ ബയോഡൈവേഴ്സിറ്റി എന്ന വിഷയത്തിൽ ജൂൺ 6 നു ക്ലാസ്സ് എടുത്തു. 6. ഡോഃ അബ്ദുൾ ഖാദർ നയിച്ച ക്ലാസ്സ് ജൂലൈ 31 നു പരിഷത് ഭവനിൽ വെച്ച് നടന്നു. രണ്ട് വിഷയങ്ങളാണ് അവതരിപ്പിച്ചത് 50 പേർ പങ്കെടുത്തക്ലാസ്സിൽ വളരെ ഗൗരവമായി ചർച്ച നടക്കുകയും ചെയ്തു. ന്യൂട്രിനോ കൊളൈഡർ മുതൽ ഇന്ന് ശാസ്ത്ര സാങ്കേതിക മേഖലകളിലെ പുതിയ കണ്ടുപിടുത്തങ്ങളേയും ഇന്നത്തെ സമഗ്രമായ ഒരു വിലയിരുത്തലായിരുന്നു ക്ലാസ്സിന്റെ ഉള്ളടക്കം. 7. 2016 ഫെബ്രുവരി 2 നു അബുദാബി ചാപ്റ്ററിൽ ഓൺലൈൻ ക്ലാസ്സ് കെ.കെ.കൃഷ്ണകുമാർ ക്ലാസ്സ് നയിച്ചു. 26 പേർ ക്ലാസ്സിൽ പങ്കെടുത്തു.

ഏകദിന വനിതാ ക്യാമ്പ് ലക്ഷ്മിയുടെ നേതൃത്വത്തിൽ പരിഷത് ഭവനിൽ വെച്ച് 2015 ജനുവരി 23 നു വനിതാ ക്യാമ്പ് നടന്നു. 23 പ്രതിനിധികൾ പങ്കെടുത്ത ക്യാമ്പിൽ കെ.എസ്.എസ്.പി. വനിതാ കമ്മിറ്റി കൺവീനറായ പാർവ്വതീദേവി "മാദ്ധ്യമങ്ങളും സ്ത്രീകളും" എന്ന വിഷയത്തിൽ വീഡിയോ കോൺഫറൻസിലൂടെ ക്ലാസ്സെടുത്തു വളരെ വിശദമായ പരിചയപ്പെടൽ പരസ്പരം മനസ്സിലാക്കാനും തുടർന്ന് വന്ന പ്രവർത്തനങ്ങൾക്ക് അവരുടെ പങ്കാളിത്തം ഉറപ്പാക്കാനും കഴിഞ്ഞു.

വളരെ സജീവമായ ചർച്ച നടന്നു, ക്ലാസ്സിന്റെ ഉള്ളടക്കം ലഘൂകരിക്കണം എന്ന നിർദ്ദേശം അവതാരകക്ക് കൊടുത്തിരുന്നത് തെറ്റായിപ്പോയി എന്നാണ് ചർച്ചയുടെ നിലവാരത്തിൽ നിന്ന് മനസ്സിലായത് വി.എം.നിരിജയുടെ "പെണ്ണുങ്ങൾ കാണാത്ത പാതിരാ നേരങ്ങൾ" എന്ന കവിത അവതരിപ്പിച്ചു. തുടർന്ന് രസകരമായ ജീവിതാനുഭവങ്ങളുടെ പങ്കുവെക്കൽ ഒരുമിച്ചുള്ള കലാരൂപങ്ങൾ ഗ്രൂപ്പ് തിരിഞ്ഞ് ഭാവിപ്രവർത്തന ചർച്ച എന്നിവ നടന്നു. മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും ഒത്തു ചേരണമെന്നും നവമാദ്ധ്യമങ്ങൾ ഉപയോഗിച്ച് പരസ്പരം ബന്ധപ്പെടണമെന്നുള്ള തീരുമാനങ്ങൾ പൂർണ്ണമായും അതുദ്ദേശിച്ചനിലയിൽ നടന്നില്ലെങ്കിലും തുടർന്ന് വന്ന സംഘടന പ്രവർത്തനങ്ങളിൽ പങ്കെടുത്ത അംഗങ്ങളുടെ സജീവമായ നേതൃത്വം ഉണ്ടായിരുന്നു. ക്യാമ്പിന്റെ തുടർച്ചയെന്നോണം അബുദാബി ചാപ്റ്ററിൽ ഉള്ള വനിതാ പ്രവർത്തകരുടെ കൂടിയിരിപ്പുകളും ദൈനംദിന സംഘടനാ പ്രവർത്തനത്തിലുള്ള പങ്കാളിത്തവും ഒട്ടേറെ വർദ്ധിച്ചു. ക്യാമ്പിന്റെ തുടർച്ചയായി ആരംഭിച്ച വാട്സ് ആപ്പ് ഗ്രൂപ്പിന്റെ ചർച്ചയിൽ വേണ്ടി വന്ന ചില നിയന്ത്രണങ്ങൾ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നതിൽ ചില തടസ്സങ്ങൾ ഉണ്ടാക്കിയെങ്കിലും പരിമിതമായ തരത്തിൽ ഗ്രൂപ്പ് ചർച്ചകൾ തുടരുന്നു. വനിതാ പ്രവർത്തകർ പ്രത്യേക ഗ്രൂപ്പാവുകയല്ല വേണ്ടത് അങ്ങനെ വേർതിരിച്ച് ആവശ്യമില്ല എന്ന ഒരു ചർച്ച പൊതുവെ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രത്യേക വനിതാ സബ്ക്കമ്മിറ്റി ഈ വർഷത്തെ പ്രവർത്തനത്തിൽ രൂപീകരിച്ചിട്ടുണ്ടായിരുന്നില്ല. അബുദാബിയിൽ വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വായനകൂട്ടം നടന്നു ഏപ്രിൽ 5 നു.

ശാസ്ത്രോത്സവം 2015 2015 ഏപ്രിൽ 10നു ഷാർജ എമിറേറ്റ്സ് നാഷ്ണൽ സ്കൂളിൽ വെച്ച് നടന്ന ശാസ്ത്രോത്സവം ഒരു പുതിയ കാൽവെയ്പായിരുന്നു. ചങ്ങാതിക്കൂട്ടത്തിന്റെ സ്ഥിരം പ്രവർത്തന ചട്ടക്കൂട്ടിൽ നിന്നും മാറിനിന്ന ഒരു പ്രവർത്തനമായിരുന്നു ശാസ്ത്രോത്സവം. പൂർണ്ണമായും പ്രോജക്റ്റ് ബേസിഡ് ആയിട്ട് നടന്ന പ്രവർത്തനത്തിൽ കുട്ടികളുടെയും പ്രവർത്തകരുടേയും പങ്കാളിത്തം കൊണ്ടും പരിപാടികളുടെ വ്യത്യസ്തതകൊണ്ട് നല്ല നിലവാരം പുലർത്തി. ഒട്ടേറെ ഗൃഹപാഠം ചെയ്ത് നടത്തിയ പ്രവർത്തനം പുതിയ സാദ്ധ്യതകളാണ് തുറന്നത്. അതിന്റെ ചുവട് പിടിച്ചാണ് തുടർന്ന് നടന്ന ലൈറ്റ് ഫെസ്റ്റ് നു രൂപം നൽകിയത്. 69കുട്ടികൾ പങ്കെടുത്തു, കുട്ടികളുടെ എണ്ണത്തിലും ഏജ് ഗ്രൂപ്പിലും നിയന്ത്രണങ്ങളുണ്ടായിരുന്നു, പ്രീ രെജിസ്ട്രേഷൻ നേരത്തെ തന്നെ പൂർണ്ണമാവുകയും അതിനേക്കാൾ കൂടുതൽ കുട്ടികൾ പങ്കെടുക്കുകയും ചെയ്തു. ശാസ്ത്രത്തിന്റെ രീതി പരിശീലിപ്പിക്കുന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ കുട്ടികളെ 12 ഗ്രൂപ്പുകളായി തിരിച്ച് ഓരോഗ്രൂപ്പിനും വിവിധ ഗവേഷണ സ്ഥാപനങ്ങളുടെ പേരു നൽകുകയും അവയെ പരിചയപ്പെടുത്തുകയും ചെയ്തു. പാഴ്‌വസ്തുക്കളിൽ നിന്നുള്ള പ്രോജക്റ്റ് നിർമ്മാണം, ശാസ്ത്രത്തിന്റെ രീതി പരിചയപ്പെടുത്തിക്കൊണ്ടുള്ള ഇലൿട്രിൿ സർക്യൂട്ട് അനാ electric circuit analysis , biological analysis, pascal law വിശദീകരിക്കുന്ന science toy യുടെ നിർമ്മാണം തുടങ്ങിയവ കുട്ടികൾക്ക് പുതിയ അനുഭവമായിരുന്നു. 35 ഓളം പ്രവർത്തകരുടെ ചിട്ടയായ പ്രവർത്തനം അതിന്റെ സംഘാടനത്തിലും ക്ലാസ്സുകൾ ചിട്ടപ്പെടുത്തുന്ന കാര്യത്തിലും എടുത്തു പറയേണ്ടതാണ്. പങ്കെടുത്ത കുട്ടികൾക്ക് certificate വിതരണം ചെയ്തു.

മെയ് 22നു അബുദാബിയിൽ ശാസ്ത്രോത്സവത്തിന്റെ 2 രണ്ടാം പതിപ്പ് കെ.എസ്.സി.യിൽ വെച്ച് അബുദാബി ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടന്നു. 92 കുട്ടികളും 42 പ്രവർത്തകരും പങ്കെടുത്തു ഷാർജയിൽ നടന്ന ശാസ്ത്രോത്സവത്തിൽ നിന്നും ---------------------ഒരു പ്രോജക്റ്റ് കൂടി ഉൾപ്പെടുത്തിയായിരുന്നു നടത്തിയത്. കെ.എസ്.സി.സെക്രട്ടറി ശാസ്ത്രോത്സവം ഉത്ഘാടനം ചെയ്യുകയും കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം കെ,എസ്.സി.പ്രസിഡണ്ട് നിർവ്വഹിക്കുകയും ചെയ്തു. ശാസ്ത്രോത്സവത്തിൽ കണ്ട ഏറ്റവും പ്രധാനമായ കാര്യം രണ്ട് ചാപ്റ്ററുകളിലും ഒട്ടെറെ പ്രവർത്തകർ തുടർച്ചയായി ഒരു മാസത്തോളം സംഘടനാ പ്രവർത്തനങ്ങളിലും അതിന്റെ യോഗങ്ങളിലും പങ്കെടുക്കുകയും അത് വിജയിപ്പിക്കുകയും ചെയ്തു. ഐ.ടി.യുടെ സാധ്യതകൾ പരമാവധി ഉപയോഗിച്ചിട്ടുണ്ട് പ്രവർത്തനത്തിന്റെ സംഘാടനത്തിനായി.

മീഡിയ വഴിയുള്ള പ്രവർത്തനങ്ങൾ മെയ് 15, 16 തിയ്യതികളിൽ അബുദാബിയിൽ നടന്ന മീഡിയ ടി.വി.യുടെ വിവിധ വിഷയങ്ങളിൽ നടന്ന talk show യിൽ നമ്മുടെ പ്രവർത്തകർ പങ്കെടുക്കുകയും ചർച്ചകളിൽ സജീവമായി ഇടപെടുകയും ചെയ്തു. ബാലവേദി പ്രവർത്തനങ്ങൾ ബാലവേദി പ്രവർത്തനം സംഘടനയുടെ മുഖ്യ അജണ്ട ആയിരുന്നിട്ടുകൂടി ഈ പ്രവർത്തന വർഷത്തിൽ NE ചാപ്റ്ററിൽ വേണ്ടത്ര പ്രവർത്തനങ്ങൾ നടന്നില്ല. ADH ചാപ്റ്ററിൽ ബാലവേദി പ്രവർത്തനങ്ങൾ വളരെ മുന്നോട്ട് പോകുകയും ചെയ്തു. സംഘടനാപരമായ നേതൃത്വം നൽകുന്നതിൽ സംഘടനാക്കമ്മിറ്റിക്ക് വീഴ്ച വന്നീട്ടുണ്ട്. 1. കവി ഇഞ്ചക്കാട് ബാലചന്ദ്രൻ പങ്കെടുത്ത ബാലവേദി ഫെബ്രുവരി 20 നു പരിഷത് ഭവനിൽ നടന്നു. 12 കുട്ടികൾ മാത്രമാണ് പങ്കെടുത്തതെങ്കിലും 20 പ്രവർത്തകരുടെ പങ്കാളിത്തത്തിൽ നടന്ന പരിപാടി നന്നായിരുന്നു. 2. ബാലവേദി പ്രവർത്തക ക്യാമ്പ് നാഗപ്പൻ മാഷിന്റെ നേതൃത്വത്തിൽ സന്തോഷിന്റെ വസതിയിൽ നടന്നു. ദിവ്യാത്ഭുത അനാവരണത്തിന്റെ സാധ്യതകൾ കാട്ടിത്തന്ന മാഷിന്റെ പരിശീലനം തുടർന്ന് വന്ന ശാസ്ത്രക്യാമ്പുകളിലും ബാലവേദികളിലും ഒട്ടേറെ സഹായകമായി. 3.ഫെബ്രുവരി 13 നു അബുദാബിയിൽ കുട്ടികളുടെ യുറീക്ക വായന നടന്നു. പുതിയ ഒരു പരിപാടി ആയിരുന്നിട്ടുകൂടി അത്തരത്തിലുള്ള പരിപാടി മറ്റ് ചാപ്റ്ററുകളിൽ നടത്താനോ തുടരാനോ കഴിയാതെപോയി സംഘടന ഏറ്റെടുക്കേണ്ട പരിപാടിയാണത്. 4.മെയ് 15 നു ശ്രീകൃഷ്ണ കോളേജ്, ഗുരുവായൂർ. അലുമ്നിയുടെ അഭ്യർത്ഥന പ്രകാരം അവരുടെ കുട്ടികൾക്ക് വേണ്ടി ഷാർജ ഫാമിലി റേസ്റ്റോറന്റ് ഹാളിൽ വെച്ച് നടത്തിയ ബാലവേദിയിൽ 60 കുട്ടികൾ പങ്കെടുത്തു. 17 മാസികകളുടെ വരിസംഖ്യ അലുംനി പ്രവർത്തകർ നൽകി. 5.NE ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഷാർജ പാം പാർക്കിൽ വെച്ച് ബാലവേദി നടന്നു 40 കുട്ടികൾ പങ്കെടുത്തു. 6. മാർച്ച് 25 നു ഷാർജ മുബാറൿ സെന്ററിൽ വെച്ച് ഗുരുവായൂർ NRI അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബാലവേദി നടത്തി 50 കുട്ടികൾ പങ്കെടുത്തു.

കലാപ്രവർത്തനങ്ങൾ 1. ജനുവരി 20നു മാസ്സ് സംഘടിപിച്ച കഥാപ്രസംഗ മത്സരത്തിൽ നമ്മുടെ പ്രവർത്തകനായ ദിവാകരൻ പങ്കെടുക്കുകയും അവതരിപ്പിച്ച "മാഡം ക്യൂറി" എന്ന കഥാപ്രസംഗത്തിനു രണ്ടാം സമ്മാനം കിട്ടുകയും ചെയ്തു. ദിവാകരനെപ്പോലെയുള്ള കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ കഴിവുകൾ പരമാവധി സംഘടനാപരമായി ഉപയോഗിക്കുന്ന കാര്യത്തിലും വേണ്ടത്ര ശ്രദ്ധ സംഘടന പുലർത്തുന്നില്ല. 2.അൽ ഐൻ തെരുവ് നാടകമത്സരം അൽ ഐൻ മലയാളി സമാജം സംഘടിപ്പിച്ച തെരുവ് നാടക മത്സരത്തിൽ അബുദാബി ചാപ്റ്റർ "പ്രിയപ്പെട്ട അമ്മക്ക്" എന്ന തെരുവ് നാടകം അവതരിപ്പിച്ചു. സ്വാശ്രയ കോളേജുകൾ നടത്തുന്ന വിദ്യാഭ്യാസ കച്ചവടത്തെ എതിർത്തുകൊണ്ടുള്ള നാടകത്തിന് രണ്ടാമത്തെ നല്ല നാടകമായും നന്ദനയെ രണ്ടാമത്തെ നല്ല നടിയായും തിരഞ്ഞെടുത്തു. 3.ഇന്ത്യയുടെ മകൾ സംഗീത ശില്പം ദൽഹി "നിർഭയ" കേസിനെ ആസ്പദമാക്കി അബുദാബി ചാപ്റ്റർ പ്രവർത്തകർ ഒരുമാസത്തോളം പരിശീലനം നടത്തി തയ്യാറാക്കിയ ഇന്ത്യയുടെ മകൾ എന്ന സംഗീതശില്പം ഒക്ടോബർ 29നു അബുദാബി ശക്തിയുടെ കലാസന്ധ്യയിൽ അവതരിപ്പിച്ചു. കൂടുതൽ വേദികളിൽ ഇത് അവതരിപ്പിക്കാനായില്ല. അതിനുള്ള ശ്രമം നടത്തേണ്ടതുണ്ട്.

പഠനഗ്രൂപ്പ് കൺവീനർ ഉണ്ണിസാറിന്റെ നേതൃത്വത്തിൽ ജനുവരി 30നു കൂടുകയും വരും വർഷത്തേക്കുള്ള പ്രധാന പ്രവർത്തനങ്ങളുടെ രൂപ രേഖ തയ്യാറാക്കി. വാർഷികത്തിൽ വന്ന നിർദ്ദേശ്ശങ്ങൾ ക്രോഡീകരിച്ചുകൊണ്ടാണ് പ്രവർത്തനങ്ങൾക്ക് രൂപം കൊടുത്തത്. നിർദ്ദേശിച്ച പ്രവർത്തനങ്ങൾ പൂർണ്ണമായും നടപ്പിലാക്കാൻ കഴിഞ്ഞില്ലെങ്കിലും പ്രധാന പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കഴിഞ്ഞു. ഒരു പ്രവർത്തന കലണ്ടർ ട്രഷറർ ജോസഫ് അവതരിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്തെങ്കിലും അതെ രൂപത്തിൽ അത് നടപ്പിലാക്കാൻ പൂർണ്ണമായും കഴിഞ്ഞിട്ടില്ല. എങ്കിൽ പോലും അതിലുള്ള നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവർത്തനങ്ങൾ പ്ലാൻ ചെയ്തത്.

അംഗത്വം 2015 പ്രവർത്തന വർഷത്തിൽ അംഗത്വം NE ചാപ്റ്ററിൽ 119 ഉം അബുദാബി ചാപ്റ്ററിൽ 45 അംഗങ്ങളും ഉണ്ടായിരുന്നു, ആകെ 164 അംഗങ്ങൾ. 2016 പ്രവർത്തന വർഷത്തേക്കുള്ള അംഗത്വ പ്രവർത്തനം ചാപ്റ്റർ വാർഷികങ്ങളുമായി ബന്ധപ്പെട്ട് പൂർത്തിയാക്കി. സംഘടനയിൽ ആകെ ----- അംഗങ്ങളുണ്ട്. അബുദാബി 77, NE - 45 അംഗങ്ങൾ പുതുക്കുകയും, പുതിയ അംഗങ്ങൾ 32+ എല്ല അംഗങ്ങൾക്കും അംഗത്വ നമ്പർ കൊടുക്കാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ നിലവിലുള്ള അംഗങ്ങൾക്ക് നമ്പർ കൊടുത്തിട്ടുണ്ട്. അംഗങ്ങളുടെ എണ്ണത്തേക്കാൾ ഗുണപരമായ വളർച്ചയും പ്രവർത്തനങ്ങളുമാണ് പ്രധാനമായും സംഘടന കൂടുതൽ പ്രാധാന്യം കൊടുത്തത്.

യുവസമിതി

നമ്മുടെ ആദ്യകാല ബാലവേദി കൂട്ടുകാരുടെ കൂട്ടായ്മയായിട്ടാണ് യുവസമിതി പ്രവർത്തനങ്ങൾ ഗഫൂറിന്റെ പ്രത്യേക ചുമതലയിൽ ആരംഭിച്ചത്. പുതിയ തലമുറയെ നമ്മൾ കണ്ടറിഞ്ഞ സാമൂഹ്യ പ്രവർത്തനത്തിന്റെ അനുഭവം പങ്കുവെക്കുന്നതിനും അവരുടേതായ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും മനസ്സിലാക്കി അതിനു ബോധപൂർവ്വമായി ഒരു ഇടപെടൽ നടത്താൻ ഒരു ശ്രമമായിരുന്നു നടത്തിയത് . രണ്ട് യോഗങ്ങളാണ് യുവസമിതിയുടെ ആഭിമുഖ്യത്തിൽ കൂടിയത്. എടുത്ത തീരുമാനങ്ങൾ നടപ്പിലാക്കുവാൻ അവർക്ക് കഴിഞ്ഞില്ലെങ്കിലും അത്തരത്തിലുള്ള ഒരു പ്രവർത്തനത്തിന്റെ ആവശ്യകത സംഘടനക്ക് ബോദ്ധ്യപ്പെടുകയും വരും വർഷങ്ങളിൽ അത് ശക്തമായി ഏറ്റെടുക്കുകയും വേണം. എങ്കിലും സംഘടനയുടെ പ്രധാന പ്രവർത്തന പ്രവർത്തനങ്ങളിൽ യുവസമിതി പ്രവർത്തകരുടെ പ്രവർത്തകരുടെ പങ്കാളിത്തം ഉണ്ടായിരുന്നു. പ്രകാശവർഷത്തെ ആസ്പദമാക്കി നടന്ന Ibn Hytham Light Festival ഏറ്റവും ശ്രദ്ധപിടിച്ചു പറ്റിയത് യുവസമിതി പ്രവർത്തകരുടെ നേതൃത്വത്തിലുള്ള മൂലയായിരുന്നു. പല പ്രവർത്തനങ്ങളിലും അവരുടെ പരിമിതികൾക്കുള്ളിൽ നിന്ന് പ്രവർത്തിക്കാൻ കഴിഞ്ഞു എന്നത് വളരെ പ്രധാനമാണ്. ബാലവേദി പ്രവർത്തനത്തിലും, പരിപാടികൾക്ക് ആവശ്യമായ poster, logo, badge design, audio, video എന്നിവയെല്ലാം യുവസമിതിക്ക് ഏറ്റെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ആ പ്രവർത്തനത്തെ അതിന്റെ സാാധ്യതകൾ അനുസരിച്ച് പരമാവധി ഉപയോഗിക്കാൻ സംഘടനാ ക്കമ്മിറ്റിക്ക് കഴിയാതിരുന്നത് വലിയ വീഴ്ചയാണ്.

കുടുംബ കൂട്ടായ്മ

അബുദാബി ചാപ്റ്ററിന്റെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള കുടുംബ കൂട്ടായ്മ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തി. അവിടത്തെ സംഘടനാ പ്രവർത്തനത്തെ അത് ഒത്തിരി സഹായിച്ചിട്ടുണ്ട്. അതിലൂടെ സംഘടനയിൽ എത്തിയിട്ടുള്ള പ്രവർത്തകരെ സംഘടനയുടെ ഭാഗമായി മാറ്റിയെടുക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്താൻ ശ്രമിച്ചിട്ടുണ്ട്.

അൽ ഐൻ യാത്ര അബുദാബി ചാപ്റ്ററിന്റെ കുടുംബകൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന അൽ ഐൻ യാത്ര മാർച്ച് 27 നു നടന്നു. അൽ ഐൻ ഓയാസിസ്, ക്യാമൽ മാർക്കറ്റ്, ഹെറിറ്റേജ് മ്യൂസിയം എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. അംഗങ്ങൾ തമ്മിലുള്ള സൗഹൃദം വളർത്തുന്നതിനും, തുടർന്ന് അബുദാബിയിൽ നടന്ന സംഘടനാപ്രവർത്തനത്തിലും ഈ യാത്ര ഒട്ടേറെ സഹായിച്ചു. പഠന യാത്രയായി തുടങ്ങി അവസാനം വിനോദയാത്രയായി മാറിയ യാത്രയിൽ 33 പ്രവർത്തകരും 22 കുട്ടികളും പങ്കെടുത്തു.

വായനക്കൂട്ടം ഏപ്രിൽ 3 നു കൂടിയ വായനകൂട്ടത്തിൽ 3 കഥകൾ ചർച്ച ചെയ്തു. നല്ലൊരു തുടക്കമായിരുന്നിട്ടുകൂടി അതിന്റെ തുടർ പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞിട്ടില്ല.

വയനാട് യാത്ര അബുദാബി അംഗങ്ങൾ നാട്ടിൽ വയനാട് സന്ദർശനം നടത്തുകയും KSSP വടുവഞ്ചാൽ യൂണിറ്റ് പ്രവർത്തകരുമായി പരിചയപ്പെടുകയും ചെയ്തിരുന്നു. അവരുടെ സ്വീകരണത്തിനു ശേഷം എല്ലാ കുടുംബാംഗങ്ങൾക്കും അവർ ടോട്ടോച്ചാനും വയനാടൻ മഞ്ഞളും സമ്മാനമായി നൽകി.

കുടുംബസംഗമം ഡിസംബർ 25 നു അബുദാബി ഹെറിറ്റേജ് പാർക്കിൽ വെച്ച് പരിഷത്ത് കുടുംബസംഗമം നടന്നു. കുട്ടികളടക്കം നൂറോളം പേർ പങ്കെടുത്ത പരിപാടി ഒരു പരിസ്ഥിതി സൗഹൃദ സംഗമമായിരുന്നു. ക്വിസ്സ് മത്സരം, പരിഷത് ഗാനങ്ങൾ, ചർച്ചകൾ, കളികൾ തുടങ്ങിയ പരിപാടികളിൽ എല്ലാവരും സജീവമായി പങ്കെടുത്തു.

തീരുമാനിച്ചിട്ട് നടപ്പിലാക്കാൻ കഴിയാതെ പോയ പ്രവർത്തനങ്ങൾ

പ്രവർത്തക ക്യാമ്പ് പ്രവർത്തക ക്യാമ്പ് നടത്താൻ ഏപ്രിൽ 24 നു കൂടിയ സംഘടനാക്കമ്മിറ്റി തീരുമാനിച്ചെങ്കിലും അതിനു ആവശ്യമായ സ്ഥലം കണ്ടെത്താൻ കഴിയാതിരുന്നതിനാൽ നടത്താൻ കഴിഞ്ഞില്ല.

ശാസ്ത്ര കോൺഗ്രസ്സ്/അദ്ധ്യാപക പരിശീലനം ഇവ നടത്തുന്നതിനുള്ള സാധ്യതകൾ പഠിക്കാൻ സബ്ക്കമ്മിറ്റി രൂപീകരിച്ചെങ്കിലും അതിന്റെ പ്രവർത്തനം തുടർന്നുകൊണ്ട് പോകാൻ നടപ്പിൽ വന്ന നിയന്ത്രണങ്ങൾ കാരണം നടന്നില്ല.

സയന്റിഫിക്ക പല പ്രാവശ്യം തീരുമാനങ്ങൾ എടുത്തെങ്കിലും സയന്റിഫിക്ക പ്രസിദ്ധീകരിയ്ക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനോടുള്ള താല്പര്യമില്ലായ്മയാണോ, സംഘാടനത്തിന്റെ പ്രശ്നമാണോ എന്ന് വിലയിരുത്തേണ്ടതുണ്ട്. വളരെ ഗൗരവത്തോടെയും പ്രതീക്ഷകളോടെയും ആരംഭിച്ച പ്രവർത്തനം ഏകദേശം നിന്നു പോയത് സംഘടനാക്കമ്മിറ്റിയുടെ വീഴ്ചതന്നെയാണ്.

ബാലവേദി മ്യൂസിയം വിസിറ്റ് ആലോചിച്ചിരുന്നെങ്കിലും അത് നടത്താൻ കഴിഞ്ഞില്ല. ബാലവേദി സംഘടനയുടെ ഏറ്റവും പ്രധാന പ്രവർത്തനമായിട്ടും അത് കൃത്യമായി നടത്തുന്ന കാര്യത്തിൽ വീഴ്ചവന്നു. എന്താണ് കാരണമെന്ന് വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. പരിപാടികൾ ഇല്ലാത്തതോ പ്രവർത്തകരുടെ കുറവോ അല്ല കാരണം. അതു നടത്താനുള്ള വ്യക്തമായ പ്ലാനിംഗ് ഇല്ലാത്തതും കുട്ടികൾക്ക് ബോറടിക്കും എന്ന മിഥ്യാധാരണയും എല്ലാം കാരണമാണ്. വരും വർഷത്തെയെങ്കിലും മുഖ്യ അജണ്ടയായിരിക്കണം ബാലവേദി. എത്രയും കൂടുതൽ കുട്ടികളുടെ അടുത്ത് നമുക്ക് എത്താൻ കഴിയും എന്നതായിരിക്കണം അജണ്ട.

മാദ്ധ്യമങ്ങളിൽ കൂടിയുള്ള പ്രവർത്തനം പല കമ്മിറ്റികളിലും ഗൗരവമായി ആലോചിക്കുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്തെങ്കിലും ഇക്കാര്യം ഫലപ്രദമായി നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല.

സംഘടനാക്ലാസ്സ് മാർച്ച് 8 നു അബുദാബി ചാപ്റ്ററിൽ ആലോചിച്ചിരുന്നെങ്കിലും അത് മാറ്റിവെച്ചു. പിന്നെ നടന്നില്ല. യുദ്ധവിരുദ്ധദിനം ആഗസ്ത് 8 നു യുദ്ധവിരുദ്ധ ദിനം അബുദാബി കെ.എസ്.സി.യുമായി സഹകരിച്ച് നടത്താൻ തീരുമാനിക്കുകയും അതിന്റെ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. കെ.എസ്.സി. പരിപാടിയിൽ നിന്നും പിന്മാറിയതുകൊണ്ട് ഒരു പ്രവർത്തകന്റെ വീട്ടിൽ വെച്ച് അത് നടത്തേണ്ടി വന്നു.

"https://wiki.kssp.in/index.php?title=പരിഷത്_11-മത്_വാർഷികം&oldid=5977" എന്ന താളിൽനിന്ന് ശേഖരിച്ചത്