പരിഷദ് ഗീതങ്ങൾ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

Kssp copy.jpg

പാട്ടുകൾ കുറച്ചെ ചേർത്തിട്ടുള്ളൂ.. തുടർദിവസങ്ങളിൽ ഉൾപ്പെടുത്താം..പരിഷദ് പാട്ടുകളുടെ വരികൾ, ഓഡിയോകൾ ഉള്ളവർ [email protected] എന്ന മെയിലിലേക്ക് അയച്ചാലും മതി.

ഉള്ളടക്കം

അക്ഷരവാനം-മുല്ലനേഴി

അക്ഷരം തൊട്ടുതുടങ്ങാം നമുക്കൊരേ
ആകാശം വീണുകിട്ടാൻ
ഇന്നലേയോളം നാം കണ്ട കിനാവുകൾ
ഈ ജന്മം തന്നെ നേടാൻ (അക്ഷരം...)
ഉള്ളവർ ഇല്ലാത്തവരെന്ന ഭേദമീ
ഊഴിയിലില്ലാതെയാക്കാൻ
ഋതുചക്രരഥമേറി മാനവ ജീവിതം
എവിടെയും പൂക്കുന്നതാക്കാൻ

               അക്ഷരം....

ഏതു കുലം ഭാഷ ജാതിയെന്നു നോക്കാതെ
ഐകമത്യത്തിൻ വഴിയിൽ
ഒന്നായി മാനവരെത്തുന്നതും കാത്തോ-
രോണവില്ലെന്നും മുഴങ്ങും

                അക്ഷരം.....

ഔദാര്യമല്ലാർക്കും ഭൂവിലെ ജീവിതം
അമ്മ നൽകുന്ന സമ്മാ നാമൊരേ
ആകാശം നേടിയില്ലല്ലോ
അമ്മയെ ഭൂമിയെ നമ്മളെക്കാണുമ്പോൾ
ആകാശമുള്ളിൽ തെളിയും.


ഒപ്പന-എ.കെ.ദിനേശൻ

ഫാത്തിമാബീവിക്കിതപ്പോൾ
നല്ലകാലം വന്നേ
സംങ്കടങ്ങളൊക്കെ മാറി
പുഞ്ചിരിച്ചീടുന്നേൻ
അക്ഷരങ്ങൾക്കിവൾക്കുറ്റ
തോഴിമാരാകുന്നേ
സ്വന്തമായ് മാരനൊരു
കത്തെഴുതീടുന്നേ

ബാപ്പക്കറിവില്ലിതിനാൽ പണ്ട്
സ്‌കൂളിൽ പഠിക്കാനയച്ചതില്ല
വീട്ടുതടങ്കലിലെന്നപോലെ
കുട്ടിക്കാലങ്ങൾ കഴിച്ചുപോന്നു

പൊന്നും പണവും കൊടുത്തു ബാപ്പ
നിക്കാഹ് ചെയ്തങ്ങയച്ചവളെ
മാരന്റെ വീട്ടിൽ കഴിഞ്ഞു പാവം
മാസങ്ങളങ്ങനെ നീങ്ങി വേഗം

ഒരുനാളിൽ ഫാത്തിമബീവി
ക്ലാസ്സിൽ ചേർന്ന് പഠിച്ചു തുടങ്ങി
പടിപടിയായി അക്ഷരമോരോ
നെഴുതാനായല്ലോ

പണ്ടൊക്കെ മാരന്റെ കത്തുവന്നാൽ
വായിക്കാനയലത്തേക്കോടിപ്പോകും
ഇന്നവൾ സ്വന്തമായ് വായിക്കുന്നു
കാര്യങ്ങൾ നന്നായ് ഗ്രഹീച്ചീടുന്നു

ശരിക്കുള്ളുത്തരം മടിക്കാതാരോടും
ഉരച്ചീടുന്നിന്നു ബീവി
അബലയെന്നുള്ളതസത്യമാണെന്നു
വെളിപ്പെടുത്തുന്നു ഹൂറി
അറിയാത്തോളെന്നേരപഖ്യാതി
മേലിൽ അനുവദിക്കില്ലെന്നോതി
അനന്തമായുള്ളോരറിവുനേടുവാ-
നൊരുങ്ങിയീപുതുനാരി

ആടയാഭരണങ്ങളല്ലീ
നരിയാൾക്ക് വിഭൂഷണങ്ങൾ
അക്ഷരം പഠിച്ചാതാണീ
യോമലാൾക്ക് വിഭൂഷണങ്ങൾ

തനതിന്ത താനാതിന്ത താനിന്നാനോ
തനതിന്ത താനാനിന്ത തന്തിന്നാനോ

അറിയത്തവരുണ്ടനവധികോടി
അജ്ഞതതൻ കൂരിരുളാൽ മൂടി
അതിനാലവരുടെ ദുരിതം കൂടി
കാലത്തിൻ വിളി കേട്ടെഴുന്നേൽക്കുകിൽ
കാര്യങ്ങൾ പഠിക്കാനായൊരുങ്ങീടുവിൻ

തനതിന്ത താനാതിന്ത താനിന്നാനോ
തനതിന്ത താനാനിന്ത താനിന്നാനോ


കുറവർ കളി- പി.കെ.തങ്കപ്പൻപിള്ള

ഓരയ്യ ഓരയ്യാരോ
ഓരയ്യ ഓരയ്യാരോ
കണ്ടനും കൊമരനും നാനും എങ്ങടെ
മുണ്ടീം തേവീം ചക്കിക്കൊപ്പം
ചാക്കോപ്പുള്ള പറഞ്ഞതുകേട്ട്
തെക്കൊരുദീക്കീ കൊയ്ത്തിനുപോയേ
ഓരയ്യ..
ഓരയ്യ..

കൊയ്ത്തും മെതിയും വീശിയൊണക്കലു
കച്ചീം നെല്ലും ചുമ്മിക്കേറ്റല്
പാടമൊയിഞ്ഞേ കൊയ്ത്തുകയിഞ്ഞേ
മേലാമ്മാരുടെ യറനിറയിച്ചേ
ഓരയ്യ..
ഓരയ്യ..

പതവും തീർപ്പും ചാക്കോപ്പുള്ള
ഏടനെലനിന്നതു വാങ്ങിയെടുത്തേ
എങ്ങക്കൊട്ടുകണക്കറിയില്ലേ
അങ്ങേരാകെ പറ്റിച്ചയ്യോ
ഓരയ്യ..
ഓരയ്യ..

അക്കഥ ചേന്നാ നീ പറയുമ്പം
ഏക്കും പറ്റിയപത്തം കേട്ടോ
തോട്ടത്തിപ്പണിചെയ്യാനായി
ചേക്കപ്പെന്നൊരു പുള്ള വിളിച്ചേ
ഓരയ്യ..
ഓരയ്യാ...

ഇരുപതുരൂപ തെവസക്കൂലി-
ക്കൊരുമാതം നാൻ വേലയെടുത്തേ
പണിതീർന്നൊന്നായ് കൂലീം തന്നെ
പണമെണ്ണാനെക്കറിയത്തില്ലേ
ഓരയ്യ..
ഓരയ്യ..
പഠിക്കണകൊച്ചൻ കാശേണ്ണ്യപ്പം
കളിപ്പീരറയിണേ മുന്നൂറൊള്ളേ
ബാക്കി കാശിനു നാൻ ചെന്നപ്പം
ചേക്കപ്പുപള്ളയെടുത്തിട്ടു തല്ല്യേ..
ഓരയ്യാ..
ഓരയ്യാ..

അറിവില്ലാത്തൊരു നമ്മെയിഞ്ഞനെ
പല പല കൂട്ടരുപററിക്കുന്നേ
അതിനൊരു മാറ്റത്തിനുനാമൊന്നിച്ചു-
ണരണമറിയണമക്ഷരവിദ്യ.


പുതിയ പാട്ട് -ഏഴാച്ചേരി

ഭർത്താവീശ്വരനെന്നല്ലോ
പണ്ട് മുത്തശ്ശി പഠിപ്പിച്ചു
കാലത്തെഴുന്നേറ്റാൽ വന്ദിക്കേണം
കാലുകഴുകിക്കുടിക്കേണം
ചന്ദനം പൂശിയിരുത്തേണം-നമ്മൾ
ശീലാവതിയുടെ പിന്മുറക്കാർ
ഭർത്താവു നമ്മളെ തല്ലിയാലും
നമ്മളടിമകളാണല്ലോ
മദ്യപിച്ചാലോ-സഹിക്കേണം
പട്ടിണിക്കിട്ടാൽ-പൊറുക്കണം
കണ്ടേം തെണ്ടി നിരങ്ങിയാലും നമ്മൾ
കണ്ടില്ലെന്ന് നടിക്കേണം,എല്ലാം
ഈശ്വര കൽപിതമോർക്കേണം
തിം തിമിത്തോം തെയ്താരതക
തിന്തകം താരാ തെയ്താരോ-


സംഘം1- പേരൊന്നെഴുതാനും വായിക്കാനും
ഇന്നോളമാകാത്ത പെണ്ണുങ്ങളെ
എന്താണു കണ്ണിൽ തിളതിളക്കം-നിങ്ങൾ
ക്കെന്താണു കണ്ണിൽ പുതു തിളക്കം
സംഘം2- കൂട്ടിവായിക്കാൻ പഠിച്ചു ഞങ്ങൾ
കൂട്ടത്തിൽ ഞങ്ങളിന്നൊറ്റയല്ല
കണക്കുകൂട്ടാൻ കത്തെഴുതാനും
ചങ്ങാതി വേണ്ട തുണവേണ്ട
സംഘം1-അക്ഷരമംഗലം നേടിയോരേ
പുതിയവെട്ടത്തിന്റെ കൂട്ടുകാരെ
പുത്തനായെന്തെന്നറിഞ്ഞു നിങ്ങൾ
അത്തരം കാരിയം ചൊന്നാട്ടെ
2- ഒന്നാമതെല്ലാം തലവിധിയാണെന്ന
കന്നത്തം കാട്ടിലെറിഞ്ഞു ഞങ്ങൾ
നമ്മൾ നിനച്ചാൽ മാറ്റാൻ കഴിയാത്ത
തൊന്നുമീ മന്നിലില്ലെന്നറിഞ്ഞു
1-അക്ഷരമംഗലം നേടിയോരെ
പിന്നീടെന്തു പഠിച്ചൂ നിങ്ങൾ
അത്തരം കാരിയം ചൊന്നാട്ടെ
പുതിയ വെട്ടത്തിന്റെ കൂട്ടുകാരെ
2-തുല്ല്യാവകാശങ്ങളുള്ള മനുഷ്യർ നാം
അടിമകളെല്ലെന്നാരറിഞ്ഞു
തുമ്മിയാൽ വാടുന്ന തൊട്ടാലുരുകുന്ന
കണ്ണീരിൻ മോളെന്ന കള്ളപ്പേര്
ഇല്ലാതാക്കണം തന്റേടം കാട്ടണം

പെണ്ണൊരുമ്പെട്ടാൽ നടക്കുമെല്ലാം
പെണ്ണിന്റെ കയ്യിൽ മുറുകിക്കിടക്കുന്ന
ചങ്ങലകൾ പൊട്ടിച്ചെറിയാം
ഈ മണ്ണിലൊരു പുതിയ ലോകം ചമയ്ക്കാൻ
തൊളോട് തോൾ ചേർന്നുനിൽക്കാം

അക്ഷരലോകം-മുല്ലനേഴി

ഒന്നാം സംഘം
അയിലൂടെ ചെന്നിട്ടും
ഇയിലൂടെ ചെന്നിട്ടും
അക്ഷരം മാത്രം തന്നില്ല
സൂര്യനുദിച്ചിട്ടും ചന്ദ്രനുദിച്ചിട്ടും
അക്ഷരം മാത്രമുദിച്ചില്ല.

രണ്ടാം സംഘം
അക്ഷരം തന്നാൽ നിയെന്തു ചെയ്യും

ഒന്നാം സംഘം
അക്ഷരം കൊണ്ടുഞാനമ്മാനാടും

രണ്ടാം സംഘം
മേലോട്ട് നോക്കിനീയമ്മാനാടി പൊങ്ങി
മേലോട്ട് മോലോട്ട് പോയാലെ

ഒന്നാം സംഘം
അങ്ങനെ പോകുന്നതാരെന്നറിയാനും
അക്ഷരം കിട്ടീയാൽ കൊള്ളാലോ

രണ്ടാം സംഘം
സർക്കാര് നൽകുന്ന സൗജന്യമൊക്കെനീ
തൽക്കാലത്തേക്കായെടുക്കുന്നു

ഒന്നാം സംഘം
സൗജന്യം വാങ്ങേണ്ട ഗതികേടുതന്നതു
സൗകര്യം കൂടിയോരാണല്ലോ

രണ്ടാം സംഘം
അക്ഷരം കിട്ടുന്നതിൻമുമ്പീഹുങ്കെങ്കിൽ
അക്ഷരം കിട്ടിയാലെന്താകും

ഒന്നാം സംഘം
തോളത്തുകേറുവാനാരു വന്നാലും
താഴത്തെ മണ്ണുവിളിക്കൂല

രണ്ടാം സംഘം
അയ്യയ്യെ തോന്ന്യാസം കാട്ടുവാനാണങ്കിൽ
അക്ഷരം നിങ്ങൾക്ക് കിട്ടില്ല

ഒന്നാം സംഘം
തോന്നിവാസങ്ങൾക്കറുതിവരുത്തുവാൻ
അക്ഷരം ഞങ്ങൾ പഠീക്കൂലോ
നന്നായ് പഠിച്ചിട്ട് നന്നായറിഞ്ഞിട്ട്
നല്ലൊരു ലോകമുണ്ടാക്കൂലോ
നല്ല ലോകത്തിന്റെ പാട്ടുപാട്
ഇനിയുള്ളോര് മാനുഷരാകട്ടെ

എന്നും മാനവരൊന്ന്- എം.പി.സുകുമാരൻ

ഒന്നേ മാനവരൊന്നു- നമ്മുടെ
മണ്ണീ ഭൂമിയിതൊന്ന്
ഇല്ലാ ജാതിമതങ്ങളന്നീ മണ്ണി-
ലൊന്നേ മാനവരൊന്ന്
മാമരക്കൊമ്പിലായ് വീടുവച്ചപ്പൊഴു-
മീ മണ്ണിലെല്ലാരു മൊന്നു
കല്ലും വില്ലുമെടുത്തപ്പോഴും മത-
മൊന്നേ മാനവർക്കോന്ന്.
വല്ലാതെ വയർകത്തിയെരിഞ്ഞപ്പൊ-
ഴൊന്നായ് മാനവരൊന്നായ്
നല്ലാഹാരമൊരുക്കി വിശപ്പിനെ
വെല്ലാനായവരൊന്നായ്
ഗുഹകളിലൊന്നിച്ചുറങ്ങി-ജീവിത
സമരത്തിനൊന്നിച്ചിറങ്ങി
കളകളം പെയ്യുന്ന കാട്ടാറിൻ തീരങ്ങ-
ളൊരുമിച്ചുഴുതു മറിച്ചു
വിളകൊയ്യും പാട്ടിന്റെയീണത്തിലാഹ്ലാദ-
ത്തിരികൊളുത്തിയവരന്നായ്
ഇന്നും ജീവിത ചക്രം തിരിക്കുവോ
രൊന്നേ ഭൂമിയിലൊന്ന്

കിളിക്കൂട്ടം- സുകുമാർ അണ്ടലൂർ

പൈങ്കിളി പൂങ്കിളി പൂവാലൻകിളി
പാടും കിളികൾ വരുന്നു
വേവും കരളിൽ സ്‌നേഹം പകരാൻ
വേനൽ കിളികൾ വരുന്നു
പലവർണങ്ങൾ പലപല ഭാഷകൾ
പലപല വേഷങ്ങൾ
പല ദേശങ്ങൾ ഞങ്ങൾക്കെന്ന-
ലൊരേ വികാരങ്ങൾ
ശത്രുത കൊണ്ടിഹ നേടാനാവി-
ല്ലൊരു ചെറു മൺതരിയും
മിത്രതകൊണ്ടു നമുക്കു ലഭിക്കുവ
തെത്ര മനോഹരലോകം
പൈങ്കിളി...സ്‌നേഹഭരിതം ഹൃദയമുണർത്തു-
ന്നവനിയിലെന്നും സ്വർഗ്ഗം
ത്യാഗനിർഭര ജീവിതമല്ലോ
നമ്മൾതേടും പുണ്യം
കൊന്നപ്പൂങ്കുല കിങ്ങിണി ചാർത്തിയ
കുന്നിൻ ചെരുവിൽക്കൂടി
പാഞ്ഞുവരും കുളിർകാറ്റിൽ നിറയെ
പുതുമണ്ണിന്റെ സുഗന്ധം
നിവരും മർത്യനു കൂടയായ് മാറും
വിടരും നീലാകാശം
നിനവിൽപോലും നമുക്ക് മധുരം
ഹരിതം നമ്മുടെ ഭൂമി..
പൈങ്കിളി....

കിങ്ങിണിക്കൂട്ടം- എ സുഹൃത്ത്കുമാർ

കതിരണിയും പാടങ്ങൾ കൊണ്ടുവന്നെ ഞങ്ങൾ
കുളിരണിയും മേടുകൾ കണ്ടുവന്നേ
പഴമൊഴിയുടെ പടവിറങ്ങി
പനയോലത്തുമ്പിലാടി
പാടിപ്പറന്നുവാരും
കിങ്ങിണിക്കൂട്ടം കിക്കിളിക്കൂട്ടം
ഇന്നലെകൾ നമ്മിലുടെ പുനർജ്ജനിക്കും
നാളെയുടെ നാമ്പുനാട്ടി നമ്മൾ ചിരിക്കും
ഇന്നിലൂടെ നാം വളർന്നു നാടിന്റെ കരുപിടിക്കും
ഇരുളുചീന്തിപ്പുതിയ ലോക പാതയൊരുക്കും
ഇത്തിരിക്കൂട്ടം ഈ കിളിക്കൂട്ടം
അറിവുകളുടെ ഖനി തുരക്കും
നമ്മളരുതുകളുടെ കടപുഴക്കും
അഖിലരുമവിടൊന്നു ചേരും
അതുകണ്ടിട്ടാനന്ദച്ചുവടുവയ്ക്കും
ഇത്തിരിക്കൂട്ടം കിക്കിളിക്കൂട്ടം
ആരുമന്യരല്ല നമ്മിൽ
ഉച്ചനീചചിന്തിയില്ല
ഉണ്മയായൊരുറച്ചൊരൈക്യ
ബോധമുള്ളിലെന്നുമുണ്ട്
മാനവത്വമെന്ന ഗാഥ പാടി വരുന്നേ
ഞങ്ങളീക്കിളിക്കൂട്ടം ഇത്തിരിക്കൂട്ടം
കിങ്ങിണിക്കൂട്ടം..കിക്കിളിക്കൂട്ടം

മലയാളം- ഒ.എൻ.വി. കുറുപ്പ്

കിളിപാടും മരം കിളിമരം
കുളിരോലും മഴ കുളിർമഴ
കളമധുരം മൊഴി കളമൊഴി<br / കളിപറയും മൊഴി കളിമൊഴി
മധുനിറയും മലർ മടുമലർ
മലർനിറയും വനി മലർവനി
മണിനാദം പോൽ മധുരം നമ്മുടെ
മലനാട്ടിൻ മൊഴി മലയാളം

അ ആ ഇ ഈ
അ അമ്മ അന്നം അറിവ്
ആ ആനയെഴുന്നള്ളത്ത്
ഇ ഇല്ലം വല്ലം നിറ നിറ
ഈ ഈണം ഈരേഴുലകം
ഉ ഉണരുക ഉയരുക വാനിൽ
ഊ ഊറ്റം ഊനം മൗനം
എ എതിര് കതിര് പതിര്
ഏ ഏലം പൂക്കണ മലയും
ഒ ഒന്ന് ഒരുവൻ ഒടുക്കം
ഓ ഓണം ഓലേഞ്ഞാലി
ഐ ഐക്യം ഐരാവതവും
ഔ ഔചിത്യത്തിൻ മികവ്
അം അംബരമമ്പിളിമാമൻ
(അക്ഷരപ്പുലരി-കാസർഗോഡ് ജില്ല)

തിറയാട്ടം- പി.കെ.തങ്കപ്പൻപിള്ള

(ചുടല- ഒരു വശത്ത് നാറാണത്ത് പ്രാന്തൻ ഇരിക്കുന്നു-കാളികൂളികൾ കടന്നുവരുന്നു)
കാളി- ആരാ ഈ അസമയത്ത്?
പ്രാ- നീയാരാ?
കൂളി- ഊരോ പേരോ?
പ്രാ- രണ്ടും അറിയണം.
കൂളി- ജനിച്ചത് അന്ധകാരയുഗത്തിൽ. പേര് അജ്ഞാതപ്പേക്കാളി.. ആട്ടേ നീയാരാ?
പ്രാ- ഞാനൊരു മനുഷ്യൻ.
കാളി- മനുഷ്യർക്ക് അധിവസിക്കേണ്ട സമയവും സ്ഥലവുമല്ലല്ലേ ഇത്.
പ്രാ- മനുഷ്യർക്ക് എവിടേയും അധിവസിക്കാം
കാളി- തർക്കുത്തരം പറയുന്നോ, പാതിരാനേരം ചുടലയിൽ വന്ന്
പ്രാ-ഇവിടെ ചുടലയാക്കിയത് ഞാനല്ല.
കാളി- എന്റെ ചുടലനൃത്തത്തിന് സമയമായി.പേടിച്ചോടാതെ പൊയ്‌ക്കോ.. കൂളികളെ നമുക്ക് തുടങ്ങാം.
തികിത തകതക തികിത തകതക തകതാരോ
തെയ് താര തെയ് തെയ്
തികിത തകതക തികിത തകതക തകതാരോ
തെയ് താര തെയ് തെയ്
അന്ധകാരയുഗത്തിൽ വാണവളേ മാനവരാശി
ക്കിണ്ടലേറെ വരുത്തിവച്ചവളെ
തെയ് താരാ തെയ് താ
തികിത തകതക തികിത തകതക തകതാരോ
തെയ് താര തെയ് തെയ്
(പേടിപ്പിക്കുന്നു) പ്രാ- എന്നെ ഭയപ്പെടുത്താൻ നിന്നെക്കൊണ്ടാവില്ല. ഒന്നു പോയാട്ടെ
കാളി-ഇത്രയും പേടിയില്ലാത്ത ഒരു മനുഷ്യനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. നിനക്ക് എന്തു വരമാണ് വേണ്ടത്?
കൂളി- ചോദിച്ചോളോ സന്തോഷം കൊണ്ടാ..
പ്രാ- എന്റെ വലതു കാലിലെ മന്ത് ഇടതു കാലിലേക്ക് മാറ്റിത്തരാൻ ഞാനാവശ്യപ്പെടുമെന്ന് നീ കരുതുന്നുണ്ടാവും.. നീയൊന്ന് പോയാട്ടേ.. കാളി-തികിത.. (നൃത്തം ചവിട്ടുന്നു)
ആധിവ്യാധികളുച്ച നീചത്വം ദാരിദ്ര്യപീഢനം
ബാധകൾക്കു നിദാനമായവളെ
തെയ്താര തെയ്താ തികിത..
പ്രാ- താതിന്ത താതിന്ത തോതിന്ത തെയ് തെയ്
താതിന്ത താതിന്ത തോതിന്ത തെയ് തെയ്
എന്നെയും നിന്നേയും കാക്കുന്ന പന്തം
എന്നെന്നും ലോകത്തെ മാറ്റുന്ന പന്തം
മർത്യരെ മർത്യരായ് തീർത്തൊരു പന്തം
അക്ഷരപന്തം അറിവിന്റെ പന്തം..
താതിന്ത...
ജാതിമതങ്ങൾക്കതീതമീ പന്തം
ജാതരായോർക്കൊക്കെ വേണ്ടതീ പന്തം
ചോരരാരും വന്നെടുക്കാത്ത പന്തം
അക്ഷരപ്പന്ത മറിവിന്റെ പന്തം
താതിന്ത..
കാളി-- തികിത..
ആർക്കുമവഗണനക്കൊടും ദുഖം ഏല്പിക്കുമോളെ
നാക്കുവാക്കിനിളക്കിടാത്തവളെ
തെയ് താരാ തെയ് തെയ്
തികിത.. അ
പ്രാന്തനും കൂട്ടരും
താതിന്ത..
നാളേക്കു നമ്മെ നയിക്കുന്ന പന്തം
നാടാകെ ശോഭ പരത്തുന്ന പന്തം
നാമൊന്നെന്നുള്ളിൽ വരുത്തുന്ന പന്തം
അക്ഷരപ്പന്ത മറിവിന്റെ പന്തം
താതിന്ത..
കൂളി- തികിത തകതക
മർത്യലോക പുരോഗതിക്കെതിരായ് വർത്തിക്കുമോളെ
തുഷ്ടി പോക്കി നിരാശ തന്നവളെ
തെയ് താര തെയ് താ
പ്രാന്തനും കൂട്ടരും-
പട്ടിണിക്കാരെ എടുക്കുവിൻ പന്തം
അധ്വാനിപ്പോരെ എടുക്കുവിൻ പന്തം
മർദ്ദിത പീഢിത ദുഖിതരേന്തുവിൻ
അക്ഷരപ്പന്തമറിവിന്റെ പന്തം.
കാളിയും കൂട്ടരു ഓടുന്നു.. സദസ്യർ പ്രാന്തന്റെ ഗ്രൂപ്പിൽ ചേർന്ന് കളിച്ചു മറയുന്നു.

മനുഷ്യൻ- എം.എസ്.മോഹനൻ

മനുഷ്യനെത്ര മനോജ്ഞപദം
മഹത്വമെന്നപദം
ഉദാത്താമേകും സംസ്‌കാരത്തിൽ
കെടാത്ത കൈത്തിരി കൈമാറി
അജയ്യനാമവൻ അനന്തമാമി
പ്രപഞ്ച സീമകൾ തേടുന്നു.
മനുഷ്യ...

മരിച്ചമനസ്സിനുടമകളെ
ഉണരുക വേഗം നിങ്ങൾ
പുതിയ യുഗത്തിൻ കരങ്ങൾ നിങ്ങളെ
മാടി വിളിക്കുന്നു
മാടിവിളിക്കുന്നു
മനുഷ്യ....
സമയരഥങ്ങൾ കുതിക്കുന്നു
കാലം പറന്നുപോകുന്നു
കൈകോർത്തൊരുമയോ
ടൊന്നായ് നീങ്ങുക
കലഹപ്രിയരായ് മാറാതെ
പുതിയൊരു പുലരിയടുത്തെത്തി
മാനവ സൗഹൃദ സൗരഭ്യമുതിരും
പുതിയ പ്രഭാതമടുത്തെത്തി
ഉണരുക വേഗം നിങ്ങൾ
ഉണരുക വേഗം നിങ്ങൾ
ഉണരു..ഉണരു.. ഉണരു..

ആരോഗ്യപാട്ട് വെള്ളില വാസു

തിന്നാതെ മനുഷ്യന് ജീവിക്കാൻ കഴിയൂല്ലല്ലോ
തിന്നാലോ വയറ്റീന്ന് പോകാതെ കഴിയൂല്ലല്ലോ
ഗുണദോഷം നോക്കാതെ പരക്കെ നാം പോകുന്നല്ലോ
ഗുലുമാലാണതുവേണ്ട പരിഹാരം കാണാമല്ലോ (തിന്നാതെ....)
പകരും മാരക രോഗാണുക്കൾ പെരുകീടുന്നു വിസർജ്ജ്യത്തിൽ
പലരും ഇക്കഥയറിയുന്നില്ല- ചാടീടുന്നു കുഴപ്പത്തിൽ
മഞ്ഞപ്പിത്തം മഞ്ഞളു കൂട്ടീട്ടുണ്ടാകുന്നതല്ലല്ലോ
മയ്യത്താകാൻ നേരത്തീക്കഥ ചിന്തിച്ചാൽ ഫലമില്ലല്ലോ
ടൈഫോയ്ഡ് കോളറ ഛർദ്ദി
അതിസാരം പിള്ളവാതം
കൊക്കപ്പുഴു പാമ്പൻ പല പല
വിരകൾ ഇവകൾ പെരുകും വേഗം
കക്കൂസുണ്ടാക്കാൻ നോക്കു
തന്താ താനാ താനാ തന്താ
തിന്നാതെ---

ഈച്ചപെരുത്താൽ ഈ വക രോഗം
വേഗം പകരും സൂക്ഷിച്ചോ
ഈച്ചകൾ പെരുകുമഴുക്കിൽ അതിനാൽ
പരിസരം വൃത്തി വരുത്തിക്കോ
കൊതുകുണ്ടാകും വീടിനടുത്ത്
വെള്ളം കെട്ടി നിറുത്തേണ്ട
കൊതുകാണല്ലോ മന്തുമലമ്പനി
പകരാന ഹേതു മറക്കേണ്ട
വിധിപോലെ വരുമെന്ന വിവരക്കേടും പറഞ്ഞ്
പല്ലും തേക്കൂല നാവ് തീരെ വടിക്കൂല
കൈകാൽ നഖം പേലും മുറിക്കൂല
തന്താ താനാ താനാ തന്താ
തിന്നാതെ..

ശ്രദ്ധിക്കാതെ നടന്നിട്ടല്ലേ
രോഗം പലതും പകരുന്നു
വൃത്തിയിൽ നിത്യം ജീവിച്ചാലോ
തനിയേ സൗഖ്യം വളരുന്നു
നമ്മളു ചെയ്യും ദോഷം നമ്മുടെ
അയൽപക്കത്തേക്കെത്തുന്നു
നന്മ വിതച്ചാൽ വിളയും നന്മ
ശാസ്ത്രം നേർ വഴി കാട്ടുന്നു
ദിവസേന ചീക്കും തേടി
കുഴലും വയ്പിച്ചു സൂചി
കുത്തിക്കയറ്റി കടം വാങ്ങി
മെഡിക്കൽ ഷോപ്പിൽ
ടോണിക്കിന്ന് ക്യൂ നിൽക്കേണ്ട
തന്താ താനാ താനാ തന്താ
തിന്നാതെ..

മുണ്ടകൻകണ്ടാലറിയ്യോടാ...- എം.എം.സച്ചീന്ദ്രൻ

മുണ്ടകൻകണ്ടാലറിയ്യോടാ...
മുണ്ടകൻ കണ്ടാല്ലറിയില്ല്യാ.
പുഞ്ചക്ക് തേവാനറിയ്യോടാ
പുഞ്ചക്ക് തേവാനറിയില്ലാ.
ഞാറും കളയും തിരിച്ചറിയോ...
ഞാറും കളയും തിരിച്ചറിയീല്ലാ.
മുണ്ടുമുറുക്കിയുടുത്തേ നിന്നേ..
ഇക്കണ്ടകാലാം പഠിപ്പിച്ചു..
എന്തു കുന്തം പഠിച്ചെന്റെ ചെക്കാ...
എന്തേ നിന്നെ പഠിപ്പിച്ചു... (എന്തു കുന്തം)
കണ്ടം കത്താനറിയോടാ..
വരമ്പുമാടാനറിയോടാ..
ആറ്റുമണമ്മലെ പാട്ടറിയ്യോ..
വട്ടക്കളിയുടെ ചോടറിയോ..
കുറുന്തോട്ടിത്തല കണ്ടറിയ്യോ...
കഞ്ഞിക്കൂർക്ക മണത്തറിയ്യോ...
നാട്ടുമരുന്നിന്റെ നേരറിയ്യോ..
നാടൻപാട്ടിന്റെ ചൂരറിയോ.. ( എന്തു കുന്തം)

വിദ്യാഭ്യാസം നേടിയവരുടെ പക്ഷത്തുനിന്നും പ്രശ്‌നം അവതരിപ്പിക്കുന്നു.


ഇക്കണക്കും സയൻസും ചരിത്രവും
ഭൂമിശാസ്ത്രവും മട്ടത്രികോണവും
വിണ്ടുനീരറ്റ പാഠങ്ങളൊക്കെയും
ചുണ്ടിലേറ്റി ചുമന്നുകൊള്ളാം ഞങ്ങൾ
നേരെ നിങ്ങൾ തെളിക്കുന്ന പാതയിൽ
ഏറെ ദൂരം നടന്നുകൊള്ളാം ഞങ്ങൾ
ലക്ഷ്യമേതെന്നു മിടയിലൊരു താങ്ങിന്
സത്രമേതെന്നും മാരാണ് പറയുക.
എത്ര വാതിലിൽ മുട്ടുമ്പോഴുള്ളിലെ
സാക്ഷനീങ്ങുമെന്നാരാണ് പറയുക.
ഒരു പിടി സമ്പന്നരെ മുറി-
വിജ്ഞന്മാരായ്
കോട്ടിടുവിക്കാനല്ല
കടലലമാലകൾപോലെ
ഇരമ്പു ചിന്തകൾ മുറിയിലടക്കാനല്ല
ഒരു പിടി വെള്ളക്കോളർ
ജോലിക്കാരുടെ
ശമ്പളമാർഗ്ഗവുമല്ല.
വെറുതെ...വായിക്കാതെ
വരച്ചുമറിക്കും ഉത്തരമല്ല വിദ്യാഭ്യാസം.
താ തെയ്യ..തെയ്യ.. തെയ്യക്കം തക്കോം
തെയ്യ..തെയ്യ...തെയ്യ...തെയ്യക്കം തക്കോം
നാടറിയണം നടപ്പറിയണം

ചോടറിയണം പഠിച്ചുവന്നാൽ
തോടറിയണം. പുഴയറിയണം
ചുഴിയറിയം പഠിച്ചുവന്നാൽ
വിത്തറിയണം വിളയറിയണം
കളയറിയണം പഠിച്ചുവന്നാൽ
മണ്ണറിയണം മലയറിയണം
മഴയറിയണം പഠിച്ചുവന്നാൽ
നേരറിയണം നെറിയറിയണം
തൊഴിലറിയണം പഠിച്ചുവന്നാൽ (താ തെയ്യതെയ്യ)

ചോദ്യക്കളി മുല്ലനേഴി

കാടായ കാടൊക്കെയാരാരോ വെട്ടീടും
കാടുകൂടിയുള്ളിൽ കാടുകൂടി
നാട്യങ്ങളില്ലാതെ നാട്ടിൽ ജീവിച്ചിട്ടും
നട്ടെല്ലൊടിയണതെന്തുകൊണ്ട്...?
എന്തുകൊണ്ട്? എന്തുകൊണ്ട്?
എന്തുകൊണ്ടെന്തുകൊണ്ടെന്തുകൊണ്ട്...?
എല്ലുമുറിയെ പണിതിട്ടും പണിതിട്ടും
പല്ലുമുറിയാത്തതെന്തുകൊണ്ട്...? കൈയ്യിന്നു ബലമുണ്ട് കണ്ണിന്നു തെളിവുണ്ട്
കൈകൊണ്ടെഴുതാത്തതെന്തുകൊണ്ട്
എന്തുകൊണ്ട്? എന്തുകൊണ്ട്?
എന്തുകൊണ്ടെന്തുകൊണ്ടെന്തുകൊണ്ട്...?
ആപ്പീസിൽ ചെന്നൊരപേക്ഷ കൊടുക്കുവാൻ
അന്യരെ തേടുന്നതെന്തുകൊണ്ട്....?
അകലെനിന്നെത്തുന്ന കത്തുവായിക്കുവാൻ
ആരാനെ തേടുന്നതെന്തുകൊണ്ട്...?
എന്തുകൊണ്ട്? എന്തുകൊണ്ട്?
എന്തുകൊണ്ടെന്തുകൊണ്ടെന്തുകൊണ്ട്...?
അക്ഷരം കൈയ്യിലില്ലാത്തതുകൊണ്ടല്ലേ
ആ സ്ഥിതി നമ്മൾക്കു മാറ്റിക്കൂടേ
ഇത്തിരിനേരം മെനക്കെടാം നമ്മൾക്കീ-
യക്ഷരച്ചൂടിനു തീ കൊളുത്താം
അക്ഷരച്ചൂട്ടിൻ വെളിച്ചത്തിൽ നമ്മൾക്കൊ-
രത്ഭുതലോകം തുറന്നുകിട്ടും.

ആരോഗ്യപാട്ട് വെള്ളില വാസു

തിന്നാതെ മനുഷ്യന് ജീവിക്കാൻ കഴിയൂല്ലല്ലോ.
തിന്നാതെ വയറ്റീന്ന് പോകാതെ കഴിയൂല്ലല്ലോ.
ഗുണദോഷം നോക്കാതെ പരക്കെ നാം പോകുന്നല്ലോ.
ഗുലുമാലാണതുവേണ്ട പരിഹാരം കാണാമല്ലോ (തിന്നാതെ....).
പകരും മാരക രോഗാണുക്കൾ പെരുകീടുന്നു വിസർജ്ജ്യത്തിൽ.
പലരും ഇക്കഥയറിയുന്നില്ല- ചാടീടുന്നു കുഴപ്പത്തിൽ.
മഞ്ഞപ്പിത്തം മഞ്ഞളു കൂട്ടീട്ടുണ്ടാകുന്നതല്ലല്ലോ.
മയ്യത്താകാൻ നേരത്തീക്കഥ ചിന്തിച്ചാൽ ഫലമില്ലല്ലോ.
ടൈഫോയ്ഡ് കോളറ ഛർദ്ദി.
അതിസാരം പിള്ളവാതം.
കൊക്കപ്പുഴു പാമ്പിൻ പല പല.
വിരകൾ ഇവകൾ പെരുകും വേഗം.
കക്കൂസുണ്ടാക്കാൻ നോക്കു.
തന്താ താനാ താനാ തന്താ.
തിന്നാതെ---.
ഈച്ചപെരുത്താൽ ഈ വക രോ.
ഗം .
വേഗം പകരും സൂക്ഷിച്ചോ.
ഈച്ചകൾ പെരുകുമഴുക്കിൽ അതിനാൽ.
പരിസരം വൃത്തി വരുത്തിക്കോ.
കൊതുകുണ്ടാകും വീടിനടുത്ത്.
വെള്ളം കെട്ടി നിറുത്തേണ്ട.
കൊതുകാണല്ലോ മന്തുമലമ്പനി.
പകരാന ഹേതു മറക്കേണ്ട.
വിധിപോലെ വരുമെന്ന വിവരക്കേടും പറഞ്ഞ്.
പല്ലും തേക്കൂല നാവ് തീരെ വടിക്കൂല.
കൈകാൽ നഖം പേലും മുറിക്കൂല.
തന്താ താനാ താനാ തന്താ.
തിന്നാതെ...
ശ്രദ്ധിക്കാതെ നടന്നിട്ടല്ലേ.
രോഗം പലതും പകരുന്നു.
വൃത്തിയിൽ നിത്യം ജീവിച്ചാലോ.
തനിയേ സൗഖ്യം വളരുന്നു.
നമ്മളു ചെയ്യും ദോഷം നമ്മുടെ.
അയൽപക്കത്തേക്കെത്തുന്നു.
നന്മ വിതച്ചാൽ വിളയും നന്മ.
ശാസ്ത്രം നേർ വഴി കാട്ടുന്നു.
ദിവസേന ചീക്കും തേടി.
കുഴലും വയ്പിച്ചു സൂചി.
കുത്തിക്കയറ്റി കടം വാങ്ങി.
മെഡിക്കൽ ഷോപ്പിൽ .
ടോണിക്കിന്ന് ക്യൂ നിൽക്കേണ്ട.
തന്താ താനാ താനാ തന്താ.
തിന്നാതെ..

പരിചമുട്ടുകളി

താതിന്ത തരികിട തികിത.
ഭാരതമാതാവ് അമ്മ നമുക്കെല്ലാം.
പ്രിയ സോദരരെ മത ജാതി.
പറഞ്ഞടികൂടണോ നമ്മൾ.
തെയ് താരക തെയ്-തെയ്.
ബുദ്ധൻ ക്രിസ്തു നബി നാനാക്കോ.
ശ്രീരാമൻ ജൈനൻ ഒപ്പം.
തമ്മിലടിയ്ക്കാൻ പറയുന്നോ.
രാഷ്ട്രീയ കാലുഷ്യത്താലയ്യോ.
പൊരുതുന്നീ ഭാരതനാട്ടിലധോഗതി.
വിതറുന്നൊരു കൂട്ടർ.
തെയ് താരക തെയ്-തെയ്.
കഷ്ടം കഷ്ടം ഭാഷയുടെ പേരിൽ.
കലഹം മൂത്തെന്തിന്.
വെട്ടും കുത്തും നമ്മൾ നടത്തുന്നു തെയ് താരക തെയ്-തെയ് വിഘടനവാദികളയ്യയ്യോ കൂടി ഈ.
ഭാരതമക്കടെ കുടലുകൾ നീളെ വലിച്ചു പറിക്കുന്നു.
തെയ് താരക തെയ്-തെയ്.
താതിന്ത തരികിട തികിത തെയ്.
എത്രയോ തട്ടിൽ നമ്മൾ നിൽപ്പതീ മട്ടിൽ.
പൊട്ടി വിടരുന്നു വൈരപ്പെട്ടു പൊരുതുന്നു.
നിർത്തുവിൻ കലഹം.
ഐക്യത നഷ്ടമാകാതെ.
ഒത്തു മുന്നേറാം പുരോഗമനത്തിലേക്കൊന്നായി.
തെയ് താരക തെയ്-തെയ്.
താതിന്ത തരികിട തികിത തെയ്.
തിമി തിന്തിമി തിന്തിമി തിന്തിമി.
തെയ്യാരന്താരോ- (2 പ്രാവശ്യം).
വികസനമീമട്ടിൽ എങ്ങനെ നാട്ടിൽ നടപ്പാക്കും.
വിലയേറും ഭാരതനാടിൻ ഭാവിയതെന്താകും.
പണി ചെയ്തുല്പാദനമേറെ വരുത്തണമല്ലായ്കിൽ.
മമഭാരതനാട് വിദേശിയനായി വരും നാളെ (തിമി-1).
കടമെന്നൊരു കെണിയിൽ പെട്ടു കുടുങ്ങുകയല്ലേ നാം.
ചില സുഖിമാൻമാർക്കാഡംബരമെന്ന ഭ്രമം കേറി.
അരനൂറ്റാണ്ടായില്ലടിമ ചങ്ങല നീക്കീട്ട്.
കനിവുറ്റ മഹാത്മജി മാതൃകയാണ് നമുക്കെല്ലാം (താതിന്ത---).
വിവിധ ചേരിയിൽ അമരും ഭാരത സഹജരെ ഒരുമിച്ച്.
വരുവിൻ മുന്നേറാം.
വികസനങ്ങൾക്ക് വിലങ്ങു നിൽക്കരുതൊട്ടും.
മതവും ജാതിയും മനുഷ്യനിർമ്മിതം.
നമുക്കൊരമ്മയിതിന്ത്യ.
പുരോഗതിക്കൊട്ടും തടസ്സം നിൽക്കരുതിവിടെ.
കക്ഷി രാഷ്ട്രീയം.
പണിയെടുക്കാതെ സുഖസമൃദ്ധിയിൽ.
കഴിയാനാശവെക്കാതെ.
ഉണരുവിൻ നിങ്ങൾ അറിയുവിൻ.
നമ്മൾ അടിമയല്ലിവിടെയാരും (മതവും..
തെയ് താരക തെയ്-തെയ്.
താതിന്ത തരികിട തികിത തെയ്‌.

തുടിപ്പാട്ട്

നേരമൊട്ടും വൈകിയില്ല കൂട്ടുകാരെ പോരു
പേരെഴുതാം വായിക്കാം ലോകവിവരം നേടാം ലോകവിവരം നേടാം
മർത്യരായ് നാം പിറന്ന മണ്ണിതിന്റെ ഗന്ധം
വേർപ്പുനീരിൻ ഗന്ധമെന്ന് വേർതിരിച്ചറിയാം വേർതിരിച്ചറിയാം
നേരമൊട്ടും...
പണിയെടുത്തു പണിയെടുത്തു പാരു പുത്തനാക്കി
പണിയെടുത്തു പണിയെടുത്തു എല്ലുവെള്ളമാക്കി
മെയ്യനങ്ങാവേലചെയ്തു മേലെ മേലെയായി
മെയ്യുരിക്കി വേലചെയ്‌തോർ വയ്യവയ്യന്നായി
എന്തുകൊണ്ടിത്... എന്തുകെണ്ടിത്..
എന്നറിയില്ലെന്നോ..
സ്വന്തം മണ്ണിൻ വിലയറിയാൻ നേരമായില്ലെന്നോ...നേരമായില്ലെന്നോ..
നേരമൊട്ടും..
അക്ഷരങ്ങൾ മൂർച്ചയുള്ളോരായുധമാകുമ്പോൾ..
പുസ്തകങ്ങൾ നമ്മളുടെ കൂട്ടുകാരാകുമ്പോൾ
സംഘബോധം നമ്മളെ നയിക്കുവാനെത്തുമ്പോൾ
സംഗതികളൊക്കെ നമ്മുടെ
ഇംഗിതം പോലാകും ഇംഗിതം പോലാകും.
നേരമൊട്ടും.

ചവിട്ടുനാടകം

ഇറക്കുമതി

വക്കച്ചൻ വട്ടക്കെട്ടുകെട്ടി പ്രവേശിച്ച്
തിമി തിത്തിമി തിമി തിത്തിമി
തിമി തിത്തിമി തിത്തോ
എന്ന് താളം ചവിട്ടി രംഗത്തിന്റെ ഒരറ്റത്തുചെന്ന് നിൽക്കുന്നു
ചാക്കോച്ചൻ- കക്ഷത്തിലൊരു കാളവടിയുമായി എതിർവശത്തുകൂടി പ്രവേശിച്ച്
തിത്തിത്തിമി തിത്തിത്തിമി
തിത്തരികിട തിത്തോം
എന്ന് താളം ചവിട്ടി വക്കച്ചനെ സമീപിക്കുന്നു.
(അഭിനയത്തിൽ വടി യഥോചിതം പ്രയോഗിക്കണം)
ചാക്കോ- പള്ളിയിലെ പെരുന്നളിന്
കർത്താവിൻ തിരുനാളിന്
പത്തേയിനി നാളുള്ളു വക്കച്ചോ
നമുക്കൊന്ന് കൂടേണ്ടേ വക്കച്ചോ
വക്ക-പെമ്പളിക്കൊരു ജോഡി ചട്ടേം മുണ്ടും
മേടിക്കാം കൂടിട്ടും പാങ്ങില്ലാണ്ടിരിക്കുമ്പം
എങ്ങനെ കൂടാനാ ചാക്കോച്ചോ
തിമി തിത്തിമി

ചാക്കോ-പാങ്ങില്ലാണ്ടെങ്ങനായ് വക്കച്ചോ
വക്ക- റബ്ബറിന് വെലയില്ല ചാക്കോച്ചോ
ചാക്കോ- അത് നല്ല കൂത്തായിപ്പോയല്ലോ#
പണ്ടൊക്കെ പിള്ളേരെ
പാടത്തില് ചൊല്ലൂമ്പൂളിപ്പം
പിടിച്ചാല് റബ്ബറ് നീളത്തില്ല്യോ വിട്ടാലും പൂർവ്വസ്ഥിതി പ്രാപിക്കില്ല്യോ.
തിത്തിത്തിമി
വക്ക-കൃഷിവകുപ്പാപ്പീസറ്
പറഞ്ഞിളക്കി
കപ്പവിളയണാ കാലായൊക്കെ
കൊക്കോ വപ്പിച്ചതിനും നക്കാ-
പിച്ചകിടക്കാതായ് ചാക്കോച്ചോ
തിമി തിത്തിമി
ചാക്കോ-കൊക്കോക ശാസ്ത്രം പഠിക്കാഞ്ഞോ
കൊക്കോ ചതിച്ചതു വക്കച്ചോ
വക്ക- കുരുമുളകിനും വിലയിടിഞ്ഞു
ചാക്കോ- കുരു ചെറുതായതുകൊണ്ടാണോ.
വക്ക- നാളികേരത്തിനും വിലകുറഞ്ഞു
ചാക്കോ- പൊതിക്കാനാളില്ലാത്തതുകൊണ്ടാണോ
വക്ക- ഒലക്കേന്റെ മൂട് എനിക്കറിയാൻ മേല
ചാക്കോ- ഒറയാതെ നില്ലെന്റെ വക്കച്ചോ.
എറക്കുമതീന്നൊരു സൂത്രോണ്ട്
വക്ക- എന്തോന്ന് മാരണം ചാക്കോച്ചോ
ചാക്കോ- എറക്കുമതി എറക്കുമതി എറക്കുമതി
ടാറ്റാക്കും ബിർലാക്കും എറക്കുമതി
അന്യനാട്ടീന്നെറക്കിയാലേ അവർക്ക് ലാഭം പെരുത്തുകിട്ടൂ.
വക്ക- അവരുക്ക് ലാഭം പെരുത്തുകിട്ടാൻ
നമ്മുടെ വായേല് മണ്ണിടേണോ
ചാക്കോ-ചോദിച്ചത് പഷ്ടായി. പക്ഷേങ്കി
ചോദിക്കണതാരോടാ വക്കച്ചോ
വക്ക- ഇവിടെ ഭരിക്കണ സർക്കാരില്ല്യോ
ഭരണത്തില് നെരങ്ങണ പരിഷയില്ല്യോ
അവരോടാ ചോദിക്കണ ചാക്കോച്ചോ
ചാക്കോ-ഇവിടം ഭരിക്കണ വീരന്മാര്
പണക്കാരുടെ കയ്യിലെ പാവകള്
ടാറ്റായും ബിർലായും നിനച്ചെന്നാകിൽ
എറക്കുമതി ചെയ്യും ഭരണക്കാരേം വക്ക- എങ്കിലയ്യോ നമ്മുടെ സ്വാതന്ത്യോം പൊല്ലാപ്പിലാകുമേ ചാക്കോച്ചോ തിമിതിത്തിമി
ചാക്കോ- നമ്മുടെ വിളകൾക്ക് വെലകിട്ടാൻ
നമ്മക്ക് സ്വാതന്ത്രമില്ലെന്നായാൽ
പിന്നാലെ നാടിന്റെ സ്വാതന്ത്യോം
ഇല്ലാതായ് തീരുമേ വക്കച്ചോ
തിത്തിത്തിമി
വക്ക-അതുതന്നയോ ഗതി ചാക്കോച്ചോ
ചാക്കോ-അല്ലല്ല നമ്മൾ ഒന്നിച്ചു നിന്നാൽ എറക്കുമതി അവർ നിർത്തിയില്ലേൽ
എറക്കുമതിക്കാരെ കയറ്റുമതിചെയ്യാൻ നമുക്കു കഴിയുമേ കട്ടായം
രണ്ടുപേരും കൈകോർത്ത് പിടിച്ച് അവസാന വരികൾ ആവർത്തിച്ചുകൊണ്ട് താളം ചവിട്ടുന്നു
.

സ്വാശ്രയഗാനം

സ്വാശ്രയമെന്നത് സ്വാതന്ത്ര്യം
ആശ്രിതരെല്ല നാം ആർക്കും
സ്വാശ്രയബോധവിഭാതത്തിന് തിരു- വാഴ്ത്തുപാടുകനാം
(സ്വാശ്രയ)
സസ്യജന്തുമനുഷ്യപ്രകൃതികൾ
സമന്വയിച്ചൊരു സംഗീതം
പാരസ്പര്യമനോഹരമാമൊരു
ധീരനൂതന സംഗീതം
നമ്മുടെ കുറുകുഴൽ, കുടവും കിണ്ണവു- മൊന്നിച്ചിവിടെ പാടട്ടെ
നമ്മുടെയോരോ നിശ്വാസവുമത-
നെന്നും ശ്രുതിയാവട്ടെ
(സ്വാശ്രയ)
ആശ്രിത വത്സലരെന്നുനടിക്കും
ചൂഷകരെയകലെയകലെ
കടവായ്പകൾ തൻ കണ്ണകൾ കൈകളി
- ലടിമച്ചങ്ങലയായ് മുറുകും
നമ്മുടെയക്ഷയപാത്രമതിന്ത്യ
നമ്മളതിൻ നിറവാകട്ടെ
നമ്മുടെ മണ്ണിൻ കരുത്തുമഴകും
നന്മയുമാകുക നമ്മൾ

സ്വാശ്രയ

ഒ.എൻ.വി

സംഘനൃത്തം താതനന്തനം തനതനന്തനം താനിനം തന്നാരോ തെയ്യന്താര
സ്വാതന്ത്യം ലഭിച്ചിട്ട് കൊല്ലങ്ങളേറെയായോടാ-എന്നിട്ടും
സ്വാശ്രയത്ത സുഖസമൃദ്ധിയിൽ ശ്വാസം വിട്ടോടാ- തെയ്യം താര
ഗാന്ധിനെഹ്രു നെയ്ത ഭാവന എങ്ങുപോയടാ- ഇവിടെ
നാമെല്ലാം പണയത്തിൽ വൈദേശിക്കായ് വന്നോടാ തെയ്യം താരാ
ഇവിടെ വേണ്ടതിന്നിവിടുള്ളാളുകൾ ഇവിടുംണ്ടാക്കണോടാ- പകരം
അപരനുണ്ടാക്കിത്തരുവാൻ വാ പൊളിച്ചിവിടിരിപ്പല്ലേടാ- തെയ്യം താര
ഇറക്കുമതിക്ക് വിലക്കിടാതിന്ന് ഭരിക്കുന്നില്ലേടാ- നമ്മളെ
ഇറക്കും വൈദേശി ഭരിക്കും കാര്യങ്ങൾ ഗ്രഹിക്കുന്നുണ്ടോടാ തെയ്യം താരാ
ദരിദ്രവർഗ്ഗത്തിന്നിവിടെ വല്ലതും ഇറക്കുന്നുണ്ടോടാ- ധനികർക്ക്
സുഖിക്കാനാഢംബരിത്തിനുള്ളെന്ത്രങ്ങൾ വരുത്തിന്നില്ലേടാ- തെയ്യം താരാ
കൃഷിയും കൈത്തൊഴിൽ വ്യവസായ
നിയന്ത്രണങ്ങൾക്കാർക്കാടാ- നമ്മുടെ
വിഭവങ്ങൾ ലോകവിപണിയിലിന്ന്
വിജയിക്കുന്നോടാ -തെയ്യംതാരാ
കടക്കെണിയുടെ കുടുക്കിൽ നാമിന്ന്
കിടക്കുവല്ലേടാ-ദാരിദ്ര്യ
വരക്കുതാഴത്തെ പുഴുക്കളീവക ധരിക്കുന്നുണ്ടോടാ- തെയ്യം താര
താതനന്തനം തനതനതന്തനം താനിനം തന്നാരോ തെയ്യന്താര താതനന്തനം തനതനതന്തനം താനിനം തന്നാരോ തെയ്യന്താര


അവർ

അവർ നമ്മുടെ മുഖത്ത് തുപ്പി
ആരാണവർ
അതിന്നാരാണവർ
അവരെ നിങ്ങൾക്കറിയാം
അവരാരാണെന്നുമറിയാം
അവർ നമ്മുടെ മുഖത്ത് തുപ്പുന്നു
കറുത്ത ഹൃദയംമൂടാനായൊരു
വെളുത്തയങ്കിയണിഞ്ഞ്
നിഴലിൻ ചോട്ടിൽ പമ്മിക്കൂടുന്നവരെ
ഇവിടെ കാണാം
അവിരിവിടെ കാണും (അവരെ..)
അവരുടെ കയ്യിൽ കള്ളപൊന്നുണ്ടെ
ഉണ്ടേ.. ഉണ്ടേ... കള്ളപ്പൊന്നുണ്ടേ.
. അവരുടെ കയ്യിൽ കള്ളപ്പണമുണ്ടേ..
ഉണ്ടേ ഉണ്ടേ.. കള്ളപ്പണമുണ്ടേ
അവരുടെ കയ്യിൽ കള്ളപ്പൊന്നുണ്ട-
വരുടെ കയ്യിൽ കള്ളപ്പണമുണ്ടതിനു
മാന്യത നൽകാൻ കൊട്ടിയ വിളമ്പരം കേട്ടോ
അവരെ നിങ്ങൾക്കറിയാം
അവർ ആരാണെന്നുമറിയാം
നീതിപീഠം തോട്ടിലെറിഞ്ഞവർ
നീതിനടത്തും പോലും
നീതിപീഠം തോട്ടിലെറിഞ്ഞവർ
നീതിനടത്തും പോലും
നാം കുടിക്കും നരിലെങ്ങും
പതുങ്ങി വാഴുമീയട്ടകളെ
നമ്മുടെ സിരകളിൽ കടിച്ചു രുധിരം കുടിച്ചു വീർത്തട്ടകളെ

നട്ടെല്ലുതീരെയില്ലെങ്കിലും
തലയനക്കീടും പോത്തട്ടകളെ
പറിച്ചെടുക്കു..ചതച്ചരക്കു തുടച്ചുമാറ്റു..
അലകടലും ചുഴലിക്കാറ്റും
തലകൊയ്യാനലറി വിളിപ്പു
ഗിരിശിഖരം തീ തുപ്പുന്നു
ഇടിവാളുകൾ ആർത്തലറുന്നു

കരിമുകിലുകൾ തീമഴപെയ്യാൻ
ഉയരങ്ങളിൽ ഒത്തൊരുമിപ്പു
കട്ടപിടിച്ചു തടിച്ചുവരുന്നോരുഗ്ര തമസ്സിന്ന
സ്ഥി തകർക്കാന-
ഗ്നി കൊളുത്തു..
അഗ്നി കൊളുത്തു ഞരമ്പിനിതളിൽ
ഒത്തു തെളിപ്പു ഹൃത്തിൽ വൈദ്യുതി
അത്തീയമ്പുകൾ ആഞ്ഞാഞ്ഞായ് തി-
ട്ടിക്കൂരിരുളിൽ മൗലി പിളർക്കു
പൊട്ടി വരട്ടെ പുത്തൻ കതിരുകൾ

ഇത്തിരി വെട്ടം കിട്ടട്ടെ-
ഇവിടിത്തിരി വെട്ടം കിട്ടട്ടെ...3

ഞാറ്റുവേല-എസ്.പി.എൻ

തിരിമുറിയാ മഴപെയ്യും നമ്മുടെ
തിരുവാതിരയിന്നെവിടെപ്പോയ്?
സംഘം- എവിടെപ്പോയ്.... എവിടെപ്പോയ്
തിരുവാതിരയെവിടെപ്പോയ്
കർക്കിടപ്പൂയത്തിനുമാത്രമി-
തെത്തുന്നെന്തേ പുതുവർഷം?
സംഘം- എത്തുന്നതെന്തേ പുതുവർഷം?
കുടകൂടാതെനടക്കാൻപറ്റാ-
ത്തിടവപ്പാതികളിന്നെവിടെ?
വൃശ്ചികമാസക്കാറ്റെവിടെകുളി-
രെത്തിക്കുന്നൊരു ധനുവെവിടെ?
വിത്തും കൈക്കോട്ടും കൊണ്ടെത്തണ
വിഷുവൽ പക്ഷികളെവിടെപ്പോയ്?
എവിടെപ്പോയ് തുലാവർഷംപ-
ണ്ടിടിയും മവയും പൊടിപൂരം
ആതിരരാവിൽ കുളിച്ചുകുറിയിട്ടൂഞ്ഞലാടിപ്പാടിടും
ശാലീനതയുടെ ചാരുതചേരും
കേരളഗ്രാമശ്രീയെവിടെ?
തുമ്പികൾ വീണക്കമ്പികൾ മീട്ടിടും
ചിങ്ങവസന്തശ്രീയെവിടെ?
നമ്മുടെ മന്നുടെ മാമലനാടേ
കേരളനാടേ നീയെവിടെ?


വിശ്വമാനവൻ

മാനവൻ വിശ്വമാനവൻ
വാനോളം വളർന്ന മാനവൻ
വിശ്വമാനവൻ, മാനവൻ
മാനവൻ
മാതാവായ അന്നദാതാവായ
ഭൂമിയിൽ കാലൂന്നി
അണുവിന്നുള്ളിന്നുള്ളിൽ
ആകാശത്തിൻ അപാരതയിൽ
അറിവുതേടിപ്പോകും
മാനവൻ, വിശ്വമാനവൻ
കൂടമേന്തിയ കൈകളാൽ
കൂട്ടായ അധ്വാനത്താൽ
നാദബ്രഹ്മത്താൽ
നരനായിത്തീർന്ന മാനവൻ
നാനാജാതികളായ്
നാനാവർഗ്ഗങ്ങളായ് പിരിഞ്ഞു
പോരടിച്ചു.....
എന്നിട്ടും നശിക്കാതെ
അധ്വാനത്തിൻ മഹത്വത്താൽ
ഐക്യമാർജ്ജിച്ച മാനവൻ
വിശ്വമാനവൻ
മണ്ണിലുറച്ചുനിന്ന്
വിണ്ണിനെപുൽകിക്കൊണ്ട്
അനന്തതകൾ തൻ നാൽക്കവലയിൽ
ഭൂതത്തെ ഭാവിയുമായ്
പ്രയോഗത്തെ സിദ്ധാന്തവുമായ്
ബന്ധിപ്പിച്ചടിപതറാതെനിൽക്കുന്ന
മാനവൻ, വിശ്വമാനവൻ
മാനവൻ
നമ്മിലൊളിഞ്ഞിരിക്കുമീ
വിശ്വമാനവനെ
വെളിവാക്കാൻ, വളർത്തീടാൻ
അവനെപൊതിഞ്ഞിരിക്കും
അജ്ഞാനത്തിൻ ഇരുൾനീക്കാൻ
അതിനായ് അണിനിരക്കു
ശാസ്ത്രത്തിന്റെ കൊടിക്കീഴിൽ.

ബാധ


ചെറുതായുള്ളൊരു തുള്ളൽക്കഥ ഞാ-
നുരചെയ്യുന്നതിനുള്ള കുറവുകൾ
അറിവുള്ളവരെ ,നിങ്ങൾ പൊറുത്തി-
ന്നനുമോദിക്കണമതിനു തൊഴുന്നേൻ
ഏഴരനാഴികനേരമിരുട്ടിയനേരം
ഭീകരമായൊരലർച്ച
ചോരകുടിക്കണം, എവിടെ കോഴി, ചാരായം ഒരു കുപ്പി വരട്ടെ
അകലെത്തെങ്ങോ നിന്നാ ശബ്ദം
ചെവിയിൽ വന്ന് പതിച്ചിരുളത്ത്
മെല്ലെയെണീറ്റുകിടക്കിയിൽ നിന്നും
തെല്ലുഭയത്തോടെ കതകു തുറന്നു
നല്ലൊരു വടിയുമെടുത്തുപിടിച്ചു
പല്ലുകടിച്ചൊരു ധൈരത്തോടെ
മുറിയിൽ നിന്ന് പുറത്തുകടന്നു
ഇറയത്തൽപമിരുന്നതുഞാനും
കൊള്ളക്കാരോ കൊലയാളികളോ
കള്ളുകുടിച്ചിട്ടടിയോ പിടിയോ
ഇങ്ങനെ പലതും ചിന്തിക്കുമ്പോൾ
അങ്ങേലെ ചങ്ങാതി വരുന്നു
സംഗതിയാളു തുറന്നുപറഞ്ഞു
അങ്ങൊരിടത്തൊരു ബാധയൊഴിക്കൽ
അവിടെക്കണ്ടൊരു കാഴ്ച വിചിത്രം
വിവരിക്കാമിവനാവതുപോലെ
മുറ്റത്തിട്ടൊരു പന്തലിനുള്ളിൽ കത്തുന്നുണ്ടു വിളക്കുകളേഴ്
വൃദ്ധനൊരുത്തൻ പൂജിക്കുന്നു
ചത്തപിതൃക്കളെയൊന്നു വരുത്താൻ
ഇലകളുമിട്ടുവിളക്കിൻ മുമ്പിൽ
പലവക പഴമതിനുള്ളിൽ വച്ചു
അവിലും ,മലരും ,വറപൊടി,ശർക്കര,
കൊട്ടത്തേങ്ങ, ചന്ദനമുട്ടി,
കള്ള്,കരിക്ക്, ചാരായം ചില
തുള്ളക്കാരുടെ കയ്യിൽ പന്തം
പട്ടിക, യാണികൾ, പലകത്തുണ്ട്,
കഷ്ടിച്ചൊരുമാറോളം കയറ്
ഇങ്ങനെ പലതുമൊരുക്കിയിരിപ്പു.
ഭംഗികലർന്ന പന്തലിനുള്ളിൽ
തിങ്ങിനമോതാലയലത്തുള്ളവ
രംഗിഗായിട്ടവിടെ വസിപ്പു
ഇരുന്നു പാറു വല്ല്യമ്മ
പറഞ്ഞു ദേവകിയോട്
മനക്കൽ കൊച്ചു നങ്ങേലി-
യ്‌ക്കൊരിക്കൽ ബാധയുണ്ടായി
അറക്കൽ ശങ്കുവാശാനെ വരുത്തിനോക്കിയ നേരം
കിഴക്കേലേ കൊച്ചുകോന്നാൻ പടച്ചുവിട്ടതാ കാര്യം
ഒടുക്കം പപ്പുമാന്ത്രികൻ
ഒഴിച്ചുമാറ്റീയീദോഷം
മനക്കൽ സന്തതി രണ്ട്
ജനിക്കാൻ പപ്പുവാ കാര്യം
മുടിഞ്ഞകാലത്തിതൊന്നും
പറഞ്ഞാൽ വിശ്വസിക്കില്ല
മാടനും പേയും മറുതാമലകളും
ഈടുറ്റമുന്നോടി വേടൻ അറുകുല
നാടൻ കുടിച്ചുനിന്നാടുന്നു ചാടുന്നു
കൂടോത്രംമേകൻ കുഴിച്ചെടുത്തീടുന്നു
യക്ഷിയിരുപതുകാരി മീനാക്ഷി
തൽക്ഷണം കേറി തലയിട്ടടിക്കുന്നു
രക്ഷസ് കേറിയൊരുത്തന്റെടുത്ത മു-
ണ്ടക്ഷണം തന്നെയഴിഞ്ഞു ദൂരത്തുപോയ്
ഉണ്ണികളെ നിങ്ങൾ ക്കച്ചെട്ടു കാണണോ
കണ്ണ് മിഴിച്ചങ്ങിരുന്നുപോയെവരും
ശുണ്ഠി പിടിച്ചകുറച്ചുപിള്ളേരത്
കണ്ട് കൂക്കിവിളി മെല്ലെ ത്തുടങ്ങിനാൽ
നൂറുവർഷം മുമ്പ് ചത്ത ചാവൊന്നുടൽ
കേറിയൊരുത്തന്റെ ദേഹത്ത് കാര്യമായ്
എന്നെയിരുത്തണമെന്നുറഞ്ഞോതവേ
നിന്നൊരാൾ പോരാ കിടത്തേണ്ട കാലമായ്
കാണണോ ഇപ്പോൾ പരീക്ഷണം വല്ലതും
വേണമെന്നില്ലൊട്ടു മുമ്പുകണ്ടെന്നൊരാൾ
തുള്ളുന്നു ചാടുന്നു അലറുന്നു കോഴിയെ-
കൊല്ലുന്നു ചോര കുടിച്ചു കൂത്താടുന്നു
ചാരായക്കുപ്പി പലതൊഴിഞ്ഞെങ്കിലും
നേരെയാവുന്നില്ല കാര്യങ്ങളോന്നുമേ
ചീളെന്നു വാളുമായ് തെക്കേതിലെ കൊച്ചു-
നാണു വരുന്നൂളനമ്മാവനാണത്
കൂമ്പും കുലയുമായ് നിന്ന വൻ വാഴകൾ
ആറേഴ് അരിഞ്ഞരിഞ്ഞിട്ടുസംതൃപ്തനായ്
പിള്ളവാതം വന്ന് വീണൊരു കൊച്ചിനെ
തള്ളയെടുത്തുകൊണ്ടെത്തിയ പന്തലിൽ
പിള്ളക്ക് രോഗവും തള്ളക്ക് ടി.ബിയും
തുള്ളിയൊളിക്കണമീ രണ്ടു രോഗവും
അന്ധവിശ്വാസമേ ഭാരതമക്കളെ
പന്തടിക്കുന്നു കുരിതിയൊരുക്കുന്നു
കണ്ടീലയോ നെടുങ്കണ്ടത്തു ഭദ്ര-
യ്‌ക്കൊരു കുരുതി സുതനെ-
യൊരുവിരുതിയത ചെയ്തു
കുട്ടാനാട്ടല്ലോയൊരുത്തി തുനിഞ്ഞു
അറുമുഖനു സഹജനുടെ ശിശുവിനെ ബലിക്കായി
അയ്യോ നിധിക്കായി കുരുതികൊടുത്തു
വിവിരഹര ജനതകളീയഗതികളെ നാട്ടിൽ
ലോകസമാധാനത്തിനു ഗുരുജി
സാമഗുണൻ ബ്രഹ്മത്തെ ചാരി കാര്യമതായ്
തോക്കുണ്ടാക്കിച്ചത് ഭാരതമക്കുടെയർച്ചക്കല്ലെ
മറ്റൊരു വിദ്വാനാകാശത്തു-
ടുത്തമമായ വിമാനത്തേപ്പോയ്
പുഷ്പംവാരിയെറിഞ്ഞീടുന്നു
നിത്യദരിദ്രൻ മാരുടെ വായിൽ
ഉത്തമരാകിയ പണ്ഢിതരും ചില
വിത്തേശന്മാർ, യതിപുംഗവരും
ഉദ്യോഗസ്ഥന്മാരിൽ പലരും
ഒത്തുനടത്തിയ യാഗം കൊണ്ട്
നിത്യദരിദ്രർക്കാശ്വാസം
ഇനി മൊത്തത്തിൽ വൈകുണ്ഠത്തെത്താം
അഗതികളുടെ വൻ നികുതിയെടുത്തതി-
ലൊരുഭാഗം യെരിതീക്കുകൊടുത്താൽ
അഖിലേശ്വരനനുമോദം വരുമോ
അറിവുള്ളവരെ പറയുക നിങ്ങൾ
പട്ടിണികൊണ്ടും രോഗം കൊണ്ടും
പത്തിലൊരാറും ഭാരതമക്കൾ
നട്ടംതിരിയുന്നവരുടെ നേർക്കൊരു
ദൃഷ്ടി തിരിക്കരുതോ പണ്ഢിതരേ
ഈശ്വരസൃഷ്ടിയശേഷമതെന്നാൽ
ഈശ്വരനാരിവിടെന്തുകൊടുക്കാൻ
ഈശാവാസമിതം സർവ്വം പി-
നോശാരം ദൈവത്തിനുവേണോ?
മന്താത്താൽ മഴ പെയ്യിക്കാമോ?
മന്ത്രത്താൽ ചന്ദ്രനിലെത്താമോ?
മന്ത്രം കൊണ്ട് ചലിപ്പിക്കാമോ?
യന്ത്രങ്ങൾ മാന്ത്രികന്മാരെ?
അക്കഥപോട്ടെ കാര്യം തുടരാം
തർക്കിക്കാനിവിടവസരമില്ല
പന്തമെരിച്ചുപിടിച്ചുംകൊണ്ട്
ദന്തമെറുമ്മി കണ്ണുമുരുട്ടി
പന്തലിനേഴുവലത്തുംവച്ച്
സിന്ദൂരക്കുറി പൂശി, യൊരുത്തൻ
മന്ത്രം ചൊല്ലിയെടുത്തൊരു വടിയോട്
പന്തലിനുള്ളിൽ ചെന്നു വസിച്ചു
വാടിയി താമരവള്ളി കണക്കേ
മാതാവിന്റെ മടിത്തട്ടിൽ ഗതി-
കേടായ് നാഡി തളർന്നുകിടക്കും
ക്ഷീണിച്ചാ ചെറുപൈതലിനോടായ്
ഒഴിയാമോ പറ ബന്ധിക്കണമോ?
കയറും പലകയുമാണിയുമെവിടെ?
പറയുന്നതിനിടെ നാലഞ്ചടിയാ-
ചെറുപൈതലിനേയവനേൽപിച്ചു
ആണിതലക്കുതറക്കും എന്നൊരു
ഭാവം കണ്ടു ചെറുപ്പക്കാരിൽ
ആറേഴെണ്ണം എടുത്തു തടുത്തു
വീറൊടു നാല് കൊടുത്തതിലേകൻ
മന്ത്രം കോലും പന്തവുമാക്കര-
ബന്ധം വിട്ടുതെറിച്ചെങ്ങോപോയ്
മാന്ത്രികനവിടന്നു കടന്നു
പന്തിലിനുള്ളൊരു കാലു തകർന്നു
ചടപടയടിയുടെ ശബ്ദം കേട്ടു
ഝടിതിവിളക്കുകളൊക്കെയണഞ്ഞു
അറുകൊല കൂകി തറയിൽ വീണു
തുറകണ്ണിൽ വറപൊടിയും വീണു
അച്ചെട്ടുണ്ണികളെ കാണിച്ചു
കച്ചത്തോർത്ത് കളഞ്ഞോടുന്നു
മെച്ചെമെഴുന്നൊരു കുഴിയിൽ വിദ്വാൻ
ഉച്ചിയും കുത്തി മറിഞ്ഞുകിടന്നു
വെട്ടം കത്തിച്ചുടനെ മുറ്റ-
ത്തൊട്ടെണ്ണത്തിന്റുടുമുണ്ടുകളും
പട്ടും പല്ലും മന്ത്രക്കോലും
മുറ്റത്തിങ്ങനെ പലതും കണ്ടു
കപ്പനടുന്നൊരു മുപ്പതുസെന്റേൽ
ഇപ്പാവങ്ങൾ പകുതി കൊടുത്തു
അപ്പണമാണുമുടിച്ചതിവന്മാർ
ദുഷ്‌പ്രേരണനൽകിയതിവന്മാർ
നല്ലവരായ കുറച്ചാളുകളാ-
തള്ളേം പിള്ളേം ഉടനെത്തന്നെ
നല്ലൊരു ഹോസ്പിറ്റലിലെത്തിച്ചു
എല്ലാ ശുശ്രൂഷകളും ചെയ്തു
അന്ധവിശ്വാസമതിലമരുന്നൊരു
ഇന്ത്യപുരോഗതിയെങ്ങനെ നേടും
മാന്ത്രികർക്കഥ പരികർമ്മത്തിന്
മന്ത്രികളും ഇവിടില്ലാതില്ല
ജയജയ ദുരിതനിവാരണയോഗം
ജയജയശാസ്ത്രപുരോഗതി ഹനനം
ജയജയ മാന്ത്രികം ബഹുകേമം
ജയജയ ഭാരതമക്കടെ ഹോമം

തിത്തെയ്യം ചാടണ കണ്ടോടാ?

തിത്തെയ്യം ചാടണ കണ്ടോടാ?
അവരൊത്തുകളിക്കണ കണ്ടോടാ?
ആരൊക്കെയാണെന്നറിഞ്ഞോടാ?
അവരാണുങ്ങളാണെന്നറിഞ്ഞോടാ? (തിത്തെയ്യം...)
കാടിതെളിക്കണകണ്ടോടാ?
ആറുംതോടും വരണ്ടതുകണ്ടോടാ?
നാടുമുടിഞ്ഞതുകണ്ടോടാ?
നമ്മൾ നാവടക്കിക്കൊണ്ടു നിന്നോടാ? (തിത്തെയ്യം)
കൈക്കൂലിവാങ്ങുന്നതാരാടാ പറ
കപ്പക്കൃഷിക്കാരനാണോടാ?
നീതിനടത്തുന്നതാരായിരുന്നു
കൈക്കൂലിവാങ്ങുന്നവനല്ലേടാ? (തിത്തെയ്യം)
തൊട്ടതിനൊക്കെയും മായം ചേർക്കുന്ന
മുട്ടാളക്കൂട്ടങ്ങളാരാടാ?
കട്ടിക്കരിങ്കൽമതിലിലെയർക്കണ്ടീഷൻ
കെട്ടിടം നമ്മുടെതാണോടാ? (തിത്തെയ്യം...)
കളളക്കടത്തിനു മോനെങ്കിൽ താതൻ
പുള്ളിയെകസ്റ്റഡിയിലാക്കേണ്ടോൻ
വല്ല്യമ്മാവൻനീതിപീഠത്തിൽ
പിന്നെതള്ളേടെതന്ത ഭരണത്തിൽ
നാടുമുടിഞ്ഞതുകണ്ടോടാ?
നമ്മൾ നാവടക്കിക്കൊണ്ടുനിന്നോടാ (തിത്തെയ്യം...)
താതിന്തതിന്തിമിതാരോതാതിന്തതിന്തിമിതാരോ
താതിന്തതിന്തിമിതാരോതാതിന്തതിന്തിമിതാരോ
എങ്ങടെകാശുകളിപ്പിച്ചാണേഇമ്മിണിയാളും തുക്കിക്കണതിവിടെ
പുത്തിപെരുത്തകരുത്തൻമാരിവിടൊത്തുകളിക്കണനിങ്ങളറിഞ്ഞോ?
താതിന്തതിന്തിമിതാരോതാതിന്തതിന്തിമിതാരോ
താതിന്തതിന്തിമിതാരോതാതിന്തതിന്തിമിതാരോ

ഈ നീലവാനങ്ങളിൽ - പുതിയഗീതകം

ഈ നീലവാനങ്ങളിൽ
ഒഴുകിയെത്തുമിളംകാറ്റിൽ കളകളം പാടുമീ പുഴകളിൽ വിഷം തുപ്പു-
മസുരരേ ഞങ്ങൾ വന്നിതാ ഈ-
പുതിയ കുരുക്ഷേത്ര ഭൂമിയിൽ
ഈ- പുതിയ കുരുക്ഷേത്ര ഭൂമിയിൽ
ഞങ്ങളീ മനുഷ്യേകീ അഗ്നി, അക്ഷരം അറിവും
നിങ്ങളീതിരിച്ചു നൽകീ ബോംബുകൾ, മിസൈലുകൾ
ഞങ്ങളീ പ്രപഞ്ചസത്യമെങ്ങുമാർത്തു പാടിയപ്പോൾ
നിങ്ങൾ നാവുകൾ അറുത്തു കുരുതിയൊരുക്കീ
ഒരു കോപ്പവിഷം മിഴിയടഞ്ഞ സോക്രട്ടീസ്
ഒരു തീപ്പന്തം, വെന്തെരിഞ്ഞ ബ്രൂണോ
പുത്രിയുടെ ശവം മിഴിനിറഞ്ഞ മാർക്‌സ്
എത്ര കുരിശുകൾ ചരിത്രപാതയിൽ
ഇന്നുമാ കരിഞ്ഞ മാംസഗന്ധമരിച്ചെത്തുന്നു
നിങ്ങൾ തീർത്ത ഹിരോഷിമകളും നാഗസാക്കി
മണ്ണുമാർത്തു ചിരിച്ചിടുന്നു.
കൊന്നുകൂട്ടുവാൻ മനുഷ്യരാശിയെ-
ഒരൊറ്റക്കുമ്പിൾ ഭസ്മമാക്കുവാൻ നിങ്ങൾ-
തീർത്തുകൊള്ളൂ നൂറു ബോംബുകൾ
പക്ഷെ, ഞങ്ങൾ നിങ്ങൾ വിഷമൊരുക്കി ജീർണ്ണമായ
നൈൽ തെംസ് ഗംഗ യമുന ചാലിയാർ തീരവാസികൾ
ഞങ്ങൾ മർത്ത്യരൊത്തു പാടിടുന്നു പുതിയ ഗീതകം.

നെഞ്ചുയർത്തി, യിന്ത്യയിൽ - സംഘമഹാഗാനം

നെഞ്ചുയർത്തി, യിന്ത്യയിൽ
നമുക്കു പാടുവാനൊരൊറ്റ
സംഘഗാനം
അതിൻ, സിംഹനാദം
പതിയെ, യെങ്ങുമെങ്ങുമതി-
ന്നനുരണനങ്ങൾ
പതിയെ,യെങ്ങുമെങ്ങുമതിൻ
പ്രതിഫലനങ്ങൾ
സ്വന്തമായതൊക്കെ
ബലികൊടുത്തു മർത്ത്യ-
നതിനു പകരം സ്വന്തമാക്കി
ശാസ്ത്രത്തിൻ ദീപശിഖ-പക്ഷെ-
എന്തുകൊണ്ട് ചൂഷകന്റെ-
യന്ധകാരദുർഗ്ഗത്തിൽ
ബന്ധിതമിന്നും
അതിനെ മോചിപ്പിക്കാം
പൊറുതികേടുകൾക്ക് നടുവിൽ
പൊരുതിനിൽക്കും മാനവന്റെ മഹാവിമോചനത്തിന്റെ
പടവാളാക്കാം വളരുമീ കരാളരാത്രിതന്റെ
നെഞ്ചകം പിളർന്നു പ്രഭയൊഴുക്കുമൊരു പ്രകാശഗോപുരമാക്കാം
രണ്ടുവ്യാഴവട്ടങ്ങൾ പിന്തിരിഞ്ഞുനോക്കുവാൻ
കണ്ടുവോ വഴികളിൽ പൊടിഞ്ഞ രക്തം
എന്തു ദുർഘടം നിറഞ്ഞ പന്ഥാവിലീ ഞങ്ങൾ
ചിന്തയുടെ വിളക്കുമായി നടന്നുകയറി
ആയുധങ്ങൾ പലതുമടരിൽ
മുനയൊടുഞ്ഞിടുന്നു നോക്കു
ആയുധമിതണിഞ്ഞു ഞങ്ങൾ
പൊരുതികയറി അഗ്നി മർത്യനേകുവാൻ
കവർന്ന പ്രോമിത്യൂസിൻ ബോധാഗ്നി ഞങ്ങൾ
ചിന്തകളിൽ കെടാതെ കാത്തു
പതിയെ......
ഇന്നലെകൾ പകർന്ന ധന്യദിനരാത്രങ്ങളിൽ
മർത്യൻ കുന്നുകൂടിയിട്ട വിശ്വവിജ്ഞാനം
അന്യമാക്കി അവനിൽ നിന്നുമതിനെ
നിങ്ങൾ കയ്യടക്കി
വന്യമായ ലാഭക്കൊതി അതിനാൽ മാത്രം
വന്നുഞങ്ങളിന്നിതാ
ശിരസ്സുയുർത്തിയൊന്നുമാത്രം
തന്നുകൊള്ളു നിങ്ങളപഹരിച്ചതൊക്കെ
ഇന്നു ഞങ്ങൾ ഞങ്ങൾ പാടും
സംഘഗാനമേറ്റുപാടാൻ
പൊങ്ങുകയാണെന്നുമെത്രയോ
കഴുത്തുകൾ മർമ്മരങ്ങൾ ഗർജ്ജനങ്ങളായ്
മാറുന്നു
നിർമ്മിത ദുർഗ്ഗങ്ങളുടെ തറയിളകുന്നു
പതിയെ.....
കുന്നുകൾ നിരത്തി കാടുവെട്ടി
മണൽകാടാക്കി തങ്ങളുടെ ഖജാനകൾ
നിറച്ചവർ പുഴകളിൽ വിഷം കലർത്തി
പ്രാണവായുവും കെടുത്തി
പരിസരം ശ്മശാനതുല്യമാക്കിയോർ
യുദ്ധമോഹികൾ കൊള്ള ലാഭമോഹികൾ
ഭൂമിയെ കടുത്ത നരകമാക്കുവോർ
നിങ്ങൾ ഞെട്ടിവിറക്കുന്ന
ഗർജ്ജനങ്ങളാണു പല്ലവികൾ
യുദ്ധമാണതിന്റെ കാഹളധ്വനികൾ
ശക്തമായ പടയൊരുക്കമാണു
ഞങ്ങളിത്രകാലം ഇമ്രവാഹമഗ്രയാനമോർക്കുക
പതിയെ, യെങ്ങുമെങ്ങുമതി-
ന്നനുരണനങ്ങൾ
പതിയെ,യെങ്ങുമെങ്ങുമതിൻ
പ്രതിഫലനങ്ങൾ


മുക്തി മന്ത്രം

മോചനം സ്വപ്നം കാണുന്നവരെ സോദരരെ
പാതയേത് അതിൻ പാതയേത്
എത്രയോ കൈനാട്ടികൾ
എത്രയോ ചൂണ്ടുപലകകൾ
ഈ പെരുവഴികൂട്ടത്തിൽ വഴിയറിയാതുഴലുന്ന തോഴരേ
ഭാവിതൻ കുരുന്നുകളെ-
നമ്മൾ നമ്മൾ നമ്മൾ മാത്രം
നമ്മളുടെ ഒരുമമാത്രം
അതുമാത്രം ഈ നമ്മുടെ മോചനമന്ത്രം
ജപമാലകൾ ഉരുക്കഴിക്കും മന്ത്രങ്ങൾ
മുലവടികൾ ഉറയൂരിയ വാളുകൾ
എന്നുമീമനുഷ്യനെ മതിലുപണിത് തടവിലിട്ടു
കൊന്നൊടുക്കുവാൻ
കൂട്ടുനിന്ന വർഗ്ഗമേ
അവരും ക്ഷണിക്കുന്നു
സ്വർഗ്ഗത്തിൻ വാതിലുകൾ അവരും തുറന്നേ വിളിക്കുന്നു
കഴിയുമീ ഭുവനത്തിലൊരു സ്വർഗ്ഗമിവിടെ
പണിയുവാനീ നമ്മളൊത്തുനിന്നാൽ
ധരയിതിൽ നരകത്തിൻ വറചട്ടിയിൽ
വീണുപൊരിയുവാൻ കഴിയില്ല കാത്തുനിൽക്കാൻ
കഴിയില്ല കഥയറിയാത്ത കുഞ്ഞുങ്ങളായ്
പകയോടെ അന്യേന്യം കൊന്നുതീർക്കാൻ
പുതിയ പാഠങ്ങളും പുതിയ നേട്ടങ്ങളും
പുതിയ ലോകം പിന്നെ പുതിയൊരാകാശവും
ഒരുമമാത്രം നമ്മുടൊരുമമാത്രം
അതുമാത്രം നമ്മുടെ മുക്തിമന്ത്രം

തളിരിളം കുരുവികൾ - സംഘഗാനം

തളിരിളം കുരുവികൾ നാം
കുളിർ ചൊരിയുമരുവികൾ നാം
തളിരുകൾ നാം താരുകൾ നാം
ശലഭങ്ങൾ നാം...
ചിത്രശലഭങ്ങൾ നാം
പുലരിപ്പൂങ്കുന്നുകളിൽ
പൂമാനപ്പടവുകളിൽ
അലരിപ്പൂങ്കുലപോലെ
നമ്മൾ വിടർന്നു
ഇരുളലതൻ തിരനീക്കി
ഉദയാചലവീഥികളിൽ
ഇളയവരാം നമ്മളിന്ന്
കൂട്ടുചേരുന്നു.
പുതുമകൾ തൻപൊരുളുകളാം
പാട്ടുപാടുന്നു.
ഒരു ലോകം പൂതുലോകം
ഒരുമ പൂത്ത നവലോകം
ജനജീവിതരീതികളിൽ
പുതിയൊരുമാറ്റം
അലയടികൾ ചെവിയോർക്കുക
അകലങ്ങളിൽ ഉയരുന്നു
പടയണികൾ നീങ്ങുന്നു
പാടി വരുന്നു
നമ്മൾ പാടി വരുന്നു
.

ഗാവ് ഗീഥ് (ഹിന്ദി)

തൈയ് തിനന്തോം താരാ തിത്തക
. തൈ തിനന്തോം താരാ
. മിടുഠി, പേഡ് ഔർ മാനവോം സേ ദരീ രഹീം യഹ് ഭൂമി
. ഖൂബ് സൂരത് ഹൈ കിത്‌ന ഖൂബ് സൂരത് (തെയ് തിനന്തോം..)
. ചഹ് ചഹാതെ ഹൈ ചിഡിയാ
. ഉഡ്‌തേ ഹേ വേ ചഹ് ചഹാതെ
. ബഹ്‌തേ ഹൈ നദീ ബഹ് തേ ഹെ
. കള് കള് ഗാകർ ബഹ്‌തേ ഹൈ
. (തെയ് തെയ്)
. മുസ്‌കാതി രഹ്തീഹൈ ചന്ദ്രികാ
. തബ് കിതനാ ഹർഷ് ഹൈ പൗധോം കോ
. ശ്വേത് കേ തീർമേം കിത്‌നേ ഹസ്‌നേ ഫൂലെ
. ആഗയോ പൊന്നോണം
.

നേരം വന്തത്- നേരം വന്തത് (തമിഴ്)

നേരം വന്തത്- നേരം വന്തത്
ഏൻ ഏൻ ഏനെട്ര കേൾക്കും നേരം വന്തത്
ഒരു കേൾവി(4)
ഒരു കേൽവി മറുകേൾവി പല കേൾവികൾ
പല പല കേൾവികൾ
ഈ പ്രപഞ്ചശക്തിയാറ്- സൗന്ദര്യങ്ങൾ പടയത്ത കർത്തായാറ്
ഒൻട്രുതാൻ ബദിൽ ഒൻട്രുതാൻ
വയത്ത് കൊടുക്കും മനിതൻ-ചരിത്ര
ശക്രം സുഴയട്ടും മനിതൻ
ഒൻട്രുതാൻ ബദിൽ ഒൻട്രുതാൻ
സാമ്രാജ്യങ്കൾ-കലാചാരങ്കൾ-ശാസ്ത്രം-ശരിത്രം-പിണ്യാനങ്കൾ
എല്ലാ പടയ്ത്തളിത്ത കയ്കൾയാറുത്
ഒൻട്രുതാൻ...........
യുഗയുഗമായ് ഇയർക്കയോട്
മുട്ടി മോതി ശണ്ടയിട്ട് അഴിയാമൽ
ശൂയ ബലത്താൽ ഉയർന്ത നിന്റ്
ഇരുളടയ്ത്ത പഴങ്കാലെ കുഹയ്യിരുന്ത്
വെളിയേരി അറിവെന്നും ഒളിപന്ത്#ം
ഏട്രി പിടിയ്ത്താൻ(ഓൻട്രുതാൻ)
ഉലകത്ത് അതിശയമാം താജ്മഹൽ കെട്ടിയതാറ്
ഷാജഹാൻ- ഇല്ലൈ
പളിങ്കുക്കൽ പാറയ്കളിൽ വിരൽ ശിതയ്യിന്ത്
മുതുകൊടിന്ത്കുരുതി കൊട്ടിയ കൂലി അടിമയ്കൾ
അവർ പടയത്തത്.....(ഓൻട്രുതാൻ).......
നഗരങ്കൾ- രാജ്യങ്കൾ- സാമ്രാജ്യങ്കൾ- പടയ്ത്തതാര്
രാജാക്കൾ താൻ- ഇല്ലൈ
തലയ്‌വകർ താൻ- ഇല്ലൈ
പോരാളികൾ, ശാണുവ്‌യട്ര കഞ്ചിക്കായ്
പോരിട്ടെ പോരാളികൾ
അവർ കണ്ടു ബട്ടിരന്തും വാളാൽ മടിന്തും
പടയ്ത്തത്.....(ഓൻട്രുംതാൻ).......

ഒരു ചോദ്യം (തെലുങ്ക്)

എന്തുകു (4) ഇതേ സമയം പ്രശ്‌നിചടാനിക്
ഒക്കെ പ്രശ്‌ന (4)
ഒക്ക പ്രശ്‌ന-മറോ പ്രശ്‌ന-ചാലാ-പ്രശ്‌നലു-ചാലാ ചാലാ പ്രശ്‌നലു
പ്രപഞ്ച ശക്തിയവറു?- സൗന്ദര്യനിർമ്മാദയവറു?
സമാധാനം ഇതേ സമാധാനം(2)
കഷ്ടിഞ്ചേ ശ്രമജീവി- ചരിത്ര സാരഥി ശ്രമജീവി(2)
സമാധാനം ഇതേ സമാധാനം(2)
സാമ്രാജ്വാലു- നാഗരികതനു- ശാസ്ത്രാലു-നാഗരിതനു-
ശാസത്രാലു-ജ്ഞാനം- ചരിത്രനു
യവരു വീടിനി നിർമ്മിത്യാരു (സമാധാനം)
യുഗ യുഗാല ശ്രുങ്കലാലു മാനവുടു ചേതിഞ്ചേ
ആകർഷണലോ ജനിഞ്ചേ ടരിത്ര
ഗതകാലപു അന്ധകാര ഗുഹലനുണ്ടി, താനു
വിശ്വമന്ത ജ്ഞാന ജ്യോതി വെലിഗിഞ്ചേ(സമാധാനം)
ലോകംലോ അന്ധമയ്‌ന താജ്മഹൽ യവരുകട്ടാറു?
ഷാജഹാൻ -കാതു
രാജമോസി നടുമുലൊങ്കിരക്കമന്ത ധാരപോസി
കൂലീലു കട്ടാറു
ആബാണിസലുകട്ടാറു? (സമാധാനം)
നാഗരാലു-രാജ്യാലു-സാമ്രാജ്യാലു-യവരു സാധിഞ്ചാറു
രാജലു-കാതു നായഗുലു-കാനേകാതു
സൈനികുലു പൊട്ടകൂട്ടികയ് പോറാട്ടെ
ഗുളള ധെബ്ബലുകു കത്തുലഗു പ്രാണാലച്ചി (സമാധാനം)

ഒരു ചോദ്യം (കന്നട)

ഏക്കെ? (4)
എന്തു പ്രശ്‌നി സുവ കാലബന്തി തേ
ഒന്തു പ്രശ്‌നേ?(4)
ഒന്തു പ്രശ്‌നേ- പ്രതി പ്രശ്‌നേ-ഹലൗ പ്രശ്‌നകളും -ഹലൗ ഹലൗ പ്രശ്‌നകളു
ഈ പ്രപഞ്ച ദശക്കിയാറു?- സൗന്ദര്യദ സൃഷ്ടികർത്താറാറു?
ഉത്തര അതി ഒന്തേ ഉത്തര(2)
ദുടിദുടിതു കഷ്ടപ്പെടുവ ശ്രമജീവി
ചരിത്ര ചക്രവന്നേ തിരുകി സുവശ്രമജീവി
ഉത്തര അതി ഒന്തേ ഉത്തര(2)
സാമ്രാജ്യകളു- സംസക്കാരകളു-ജ്ഞാന- വിജ്ഞാന- ഇതിഹാസകളു
എല്ലാവൊന്നു കട്ടിത കൈകളെ വ്യാവു(ഉത്തര)
കഷ്ടകളെന്നെതുരസി സെനസാടി
യുഗയുഗകള താഴ്മയിന്ത താനു തന്ത
ഇതിഹാസവ, കട്ടികൊണ്ടനു(2)
ഗതകാലറ കത്തലിന ഗുഹയൊളിന്ത
ജ്ഞാന ബെളക നെത്തിയെത്തിയെല്ല ബളകിത (ഉത്തര)
അതിസുന്ദര ഉത്തുംഗ താജ്മഹൽ കട്ടിതറാറു
ഷാജഹാൻ -അല്ല
അമൃതശിലയടിസിക്കി, ജഡ്ജിതകൈ വെരളുകളലി
രക്തവന്ന് ബസിതുകുസിത ഗുലാമറു
അവറു കട്ടിതറു- (ഉത്തര)
നഗരകളാ- രാജ്യകളാ- സാമ്രാജ്യകളാ കട്ടിതറാറു
രാജരെ- അല്ല- നേതാരരെ- അല്ല
സൈനികരു ഹൊട്ടെ പാടിഗാക്കി
സൈന്യ സേരിത സൈനികറു
തം മെ യെ തയന്ത ബന്ധൂക്കികെ
കത്തികയനു കത്തികിത്തു ഹോറാടിതറു(ഉത്തര)


ഏക് പ്രശ്‌ന് - ഹിന്ദി

കഹികി കഹികി കഹികി
സമയ അസിച്ചിഹെബെ പ്രശ്‌ന് കറിവാറ-
ഗൊട്ടിയെ പ്രശന് ഗൊട്ടിയെ പ്രശ്‌ന് ഗൊട്ടിയെ പ്രശ്‌ന്
ഗൊട്ടിയെ പ്രശ്‌ന് പ്രതിപ്രശ്‌ന് അനേക് പ്രശ്‌ന് അനേക് അനേക് പ്രശ്‌ന്
ബ്രഹ്മാണ്ഡ ശക്തികിയെ
സൗന്ദർജ്യറ സൃഷ്ടകിയേ
ഉത്തറ തറ ഗൊട്ടെ ഉത്തറ-ഉത്തറ തറഗൊട്ടെ ഉത്തറ
പരിസ്രമി മണിസ പ്രചയിതാ ഇതിഹാസം
സാമ്രാജ്യറ സഭ്യതാറ ഗ്യാൻ വിഗ്യാൻ ഇതിഹാസം
കിയേ സബൂറാ സൃഷ്ടികർത്താ?
ഉത്തറ തറ ഗൊട്ടെ ഉത്തറ-ഉത്തറ തറഗൊട്ടെ ഉത്തറ
പരിസ്രമി മണിസ പ്രചയിതാ ഇതിഹാസം
ജുഗ ജുഗാറു ഗഡിയസൂചി സംഘർസ ഗറിയസുചി
ബർസ ബർസ ധരിയാച്ചി തിയാരികറി
അതിതാറ അന്ധകാറ ഗു താ മദ്ധ്യാറു
ജാളിയച്ചി ഗ്യാനം അലകൊ താഹിറു..... (ഉത്തര)
ദുനിയാറ സൃഷ്ട താജ്മഹൽ കിയേസെകൊള....?
ഷാജഹാൻ- ന.ന
മാർബിളറ പത്തറതൊളെ ഹത്തക്കു ചാപിയതി
ഹൊണ്ടനൊയിച്ചി രക്ത ജൊഹറബൊഹിച്ചി
യെഹാകൃതി തങ്കറ.... (ഉത്തറ)
സഹറാക്കു രാഷ്ട്രാക്കു സാമ്രാജ്യക്കു ഗൊഡിലാക്കിയെ
രാജാമാനെ ന.
നേതാമാനെ ന.
സൈന്യഗാണ മുഠെ ധാണാ പായിസെ ലഡിച്ചി സൈന്യഗാണ
ഗൊണ്ട ഗുളിചൊട്ടെ ദെഹു രക്ത ജൊരിച്ചി (ഉത്തറ)


ബാലോത്സവപ്പാട്ട്

താത തക്കിട തന്നാരോ....തക
തക്കിട തക്കിട തന്നാരോ....
ഒന്നു ചിരിക്കുവിൻ കൂട്ടുകാരേ.....നമ്മ-
ളൊന്നായ് ചിരിക്കുവിൻ കൂട്ടുകാരേ....
താത തക്കിട തന്നാരോ....തക
തക്കിട തക്കിട തന്നാരോ....
ഇന്നു പഠിക്കുവിൻ കൂട്ടുകാരേ നമ്മ-
ളൊന്നായ് പഠിക്കുവിൻ കൂട്ടുകാരേ....
താത തക്കിട തന്നാരോ....തക
തക്കിട തക്കിട തന്നാരോ....
എന്നും കളിക്കുവിൻ കൂട്ടാരെ
നമ്മളൊന്നായ് കളിക്കുവിൻ കൂട്ടുകാരേ
താത തക്കിട തന്നാരോ....തക
തക്കിട തക്കിട തന്നാരോ....
നന്നായ് വളരണം കൂട്ടാരേ
നമ്മളൊന്നായ് വളരണം കൂട്ടാരേ
താത തക്കിട തന്നാരോ....തക
തക്കിട തക്കിട തന്നാരോ....
പൊട്ടിച്ചിരിച്ചു കളിച്ചു രസിച്ചു നാ-
മെന്നും വളരണംകൂട്ടാരേ
താത തക്കിട തന്നാരോ....തക
തക്കിട തക്കിട തന്നാരോ....

ഹം ഏക് ഹൈ (ഹിന്ദി)

ബോലോ..... ഹം ഏക്‌ഹൈ
ബോലോ..... ഹം ഏക്‌ഹൈ
ഉത്തർ ദക്ഷിൺ രഹ്നേവാലേ
ബോലോ..... ഹം ഏക്‌ഹൈ
ബോലോ..... ഹം ഏക്‌ഹൈ
പൂരബ് പശ്ചിമ് രഹ്നേവാലേ
ബോലോ..... ഹം ഏക്‌ഹൈ
ബോലോ..... ഹം ഏക്‌ഹൈ
കിസാൻ മസ്ദൂർ സബ് മിൽജുൽകർ
ബോലോ ബോലോ ഹം ഏക്‌ഹൈ
ഗാനേവാലേ ഗാകർ ബോലോ
ബോലോ ബോലോ ഹം ഏക്‌ഹൈ
നാച്‌നേവാലേ നാച്കർ ബോലോ
ബോലോ ബോലോ.... ഹം..... ഏക്‌ഹൈ
ദോസ്‌തോ, ആവോ ഗാവോ നചാവോ
ബോലോ ബോലോ ഹം ഏക്‌ഹൈ
ബോലോ..... ഹം ഏക്‌ഹൈ
ബോലോ..... ഹം ഏക്‌ഹൈ

ബാലോത്സവ് ഗീത്(ഹിന്ദി)

ഹം ഹെ കിലുകിലാരവ് കിലുകിലാരവ് കർണെവാലെ സിപിയാം
ഹം ഹെ കളകളാരവ് ബിഖേർനെവാലെ മൊതിയാം
ഹെ വിശ്വസൗന്ദര്യ! ആലോക് ഫൈലാവേ....
സമ്പൂർണ്ണ് ധർതി കൊ ഹം ദേഖ്‌ലേം ദേഖ്‌ലേം.... (കിലുകിലാരവ്)
ദേഖ്‌നേ സുൻനെ ഔർ പുഛ്‌നേ....പുഛ്‌നേ
പാനെകൊ ഉത്തർ, ബൻനെകൊ ധൈര്യവാൻ
ഹെ വിശ്വസൗന്ദര്യ ആലോക് ഫൈലാവേ.....
ഹം ആതെ ഹെ, സമ്പൂർണ്ണ വിശ്വംപർ പർ ഫൈലാകർ ഹം ആതെഹെ(കിലുകിലാരവ്)
വിശ്വഭർ ശാന്തി ഗീതാലാപൻ കേലിയേ.....ആലാപൻ കേലിയേ
യുദ്ധലാലസീ രാക്ഷസോം കൊ ജംജിർമെ ബാംന്ധ്‌നേ കോ
അകാൽ വ അജ്ഞതാ കാ അംത് കർണെ
സമ്പൂർണ്ണ വിശ്വംപർഹർഷാമോദ് കി ഛായാ ഫൈലാന
ബന് ഏക് ജാതി ഏക് വർഗ്ഗ് വ ഏക് വിശ്വ......
പഠ്‌നെ, ബഡ്‌തെ ഹം അതെ ഹെ.....ഹം അതെ ഹെ(കിലുകിലാരവ്)


കഹാനീ കീ സീമാപാർ.......
ഖേൽ കീ സീമാപാർ....
(ഹിന്ദി)
ഏക് നാനീ ജീസ്സ്‌നെ കാനോം സെ ഝുലാ ബനായീഹെ
കഹാനീ കീ ഗാംഠ് ഖുൽദി
കഹാനികിഠ്‌സെ ഹസാരോം
സഫേദ് മോതിയാം ബിഖേർ ഗയീ (ഏക് നാനീ...)
സുൻകർ കഹാനി നാക്വിഹീൻ രാജാകെ
ഹം പഡ്ഗയെ അജംഭെ മെ
ജബ്ബ് രാജകുമാരീ കീ ചോരീ രാക്ഷസ്‌നെകീ
തബ്ബ് ഹം സബ്ബ് സഹകേ ഗയേ (ഏക് നാനീ...)
ജബ്ബ് സുനീനെ കഹാനീ കഛുയേകി ജിസ്സ്‌നെ
ഖർഗോശ് കൊ ലജ്ജിത് ബനായാ
തബ്ബ് ഹം സോയെ കഹാനീ കീ നോക്പർ
കഹാനീ കീ ഓഡ്‌സെ, ഖേൽ കീ ഓഡ്‌സെ
ചലെ ഹം കളകള ഗീത് ഗാകർ (ഏക് നാനീ...)
കഥാ കീ പഗ്ദണ്ഡിയാം പാർ, ഖേൽ കീ
പഗ് ദണ്ഡിയാം പാർ
ഹം പഹും ചേം കാര്യ കീ കാലീ പഹാഡ് പർ
ഹം ദേഖേം സീമാതീത് സാഗർ കെ തീര കൊ(ഏക് നാനീ...)

നാനീ.....നാനീ (ഹിന്ദി)

നാനീ തേരീ മോർനീകോ മോർലേഗയേ....
ബാകീ ജോ ബചാതാ കാലേ ചോർലേഗയേ-
ഖാകേ പീകേ മോടെ ഹോംഗേ ചോർ ബൈഠേ രേല്‌മേം
ചോരോംവാലാ ഡിബ്ബാ കാട്‌കേ പഹുംചാ സീധാ ജേൽമേം
നാനീ തേരീ മോർനീകോ മോർലേഗയേ....
ബാകീ ജോ ബചാതാ കാലേ ചോർലേഗയേ-
ഉൻ ചോരോം കീ ഖൂബ് ഖബർ ലീ മോടെ താനേ ദാർനേ
മോരോം കോ ഭീ ഖൂബ് നചായാ ജംഗൾ കീ സർകാർനേ
നാനീ തേരീ മോർനീകോ മോർലേഗയേ....
ബാകീ ജോ ബചാതാ കാലേ ചോർലേഗയേ-
അഛീ നാനീ.... പ്യാരീ നാനീ രോടീ...... രോടീ ഛോഡ്‌ദേ....
ജൽദീസേ.... ഏക് പൈസേ ദേ...ദേ
തൂ കം ജൂസി ഛോഡ് ദേ......നാനീ തേരീ മോർനീകോ മോർലേഗയേ....
ബാകീ ജോ ബചാതാ കാലേ ചോർലേഗയേ-

==എന്തുകൊണ്ട്? എന്തുകൊണ്ട്? എന്തുകൊണ്ട്?== എന്തുകൊണ്ടെന്തുകൊണ്ടെന്തുകൊണ്ട്?
മാനത്ത് മാരിവില്ലെന്തുകൊണ്ട്?
താരകൾ മിന്നുന്നതെന്തുകൊണ്ട്?
എന്തുകൊണ്ട്?എന്തുകൊണ്ട്?
എന്തുകൊണ്ടെന്തുകൊണ്ടെന്തുകൊണ്ട്?
തുമ്പപ്പൂവെന്തേ വെളുത്തിരിക്കാൻ
ചെമ്പരത്തിപ്പൂ ചുവന്നിരിക്കാൻ
മിന്നാമിനിങ്ങിന്റെ പിന്നിലിടക്കിടെ
ചുട്ടുമിന്നീടുന്നതെന്തുകൊണ്ട്?
എന്തുകൊണ്ട്?എന്തുകൊണ്ട്?
എന്തുകൊണ്ടെന്തുകൊണ്ടെന്തുകൊണ്ട്?
കാക്കയും പ്രാവും പറക്കുന്നപൊലെന്റെ
പൂച്ച പറക്കാത്തതെന്തുകൊണ്ട്?
അണ്ണാറക്കണ്ണനും കുഞ്ഞിക്കിളികളും
ആർത്തുചിരിക്കുന്ന ചേലിലെൻ മാമ്പഴം
പൊട്ടിച്ചിരിക്കാത്തതെന്തുകൊണ്ട്?
എന്തുകൊണ്ട്?എന്തുകൊണ്ട്?
എന്തുകൊണ്ടെന്തുകൊണ്ടെന്തുകൊണ്ട്?
അങ്ങേമലയിലെ മാമരമൊക്കെയും
കള്ളന്മാർ വെട്ടുന്നതെന്തുകൊണ്ട്?
എന്തുകൊണ്ട്?എന്തുകൊണ്ട്?
എന്തുകൊണ്ടെന്തുകൊണ്ടെന്തുകൊണ്ട്?
എന്നും ചിരിക്കേണ്ട കുഞ്ഞിളം കണ്ണുകൾ
എന്നും കരയുന്നതെന്തുകൊണ്ട്?
എന്തുകൊണ്ട്?
കുട്ടനും കുഞ്ഞിച്ചിരുതയും അമ്മയും
പിച്ചതെണ്ടീടുന്നതെന്തുകൊണ്ട്?
എന്തുകൊണ്ട്?
ജാതിമതങ്ങൾതൻ വേലികൾക്കുള്ളിൽ നാം
നീറിപ്പിടയുന്നതെന്തുകൊണ്ട്?
എന്തുകൊണ്ട്?എന്തുകൊണ്ട്?
എന്തുകൊണ്ടെന്തുകൊണ്ടെന്തുകൊണ്ട്?
പട്ടിണിയെന്തുകൊണ്ട് ?
ദാരിദ്ര്യമെന്തുകൊണ്ട്?
അജ്ഞതയെന്തുകൊണ്ട്?
എന്തുകൊണ്ട്?
എന്തുകൊണ്ട്?
എന്തുകൊണ്ട്?എന്തുകൊണ്ട്?
എന്തുകൊണ്ടെന്തുകൊണ്ടെന്നുള്ള
ചോദ്യമുയർത്തുവാൻ നേരമായ്
എങ്ങെ,ങ്ങനീതി തലയുയർത്തീടുന്നീ-
തങ്ങൊക്കെയങ്ങൊക്കെ നിർഭീതരായ്
നെഞ്ചും തലയുമുയർത്തി, യത്യുച്ചത്തിൽ
എന്തുകൊണ്ടെന്നുള്ള ചോദ്യമുയർത്തുവിൻ


എന്തുകൊണ്ട് (തെലുങ്ക്)

എന്തുകനി എന്തുകനി എന്തുകനെന്തുകനെന്തു കനി
വാനല്ലോ ഗരിവില്ല് എന്തുകനി
ചൊക്കല്ലു മെലു മില എന്തുകനി
മല്ലലു തെല്ലടി തെലുകെന്തുകു
മന്ദാരം ഏറടി എരകെന്തുകു
മിണുകുരു പുലുകുല രക്തല്ലോന
പെലുകുല ദീപം എന്തുകനി
കൊവ്വലു കാകുലു എകരിനടു പില്ലി എകരതു എന്തുകനി
ചിക്കന്നീ ചിലുകല ചിട്ടിവുടത്തല
മുന്തു മൊചുട്‌ള കേറിന്തലു ജാം പെംണ്ടുകുലേ തെന്തുകനി
പച്ചട്ടികൊണ്ടല്ലോ ചെട്‌ളന്നി മരകുതുന്നാരു എന്തുകനി
നവ്വലുരൂപേ ചിന്നി കന്നുള്ളോ കന്നീട്‌ലു ചിമ്മേനു എന്തുകനി
രാമും ബുജ്ജി അമ്മത പാടു അടുക്കു തീട്ടുണ്ടാരുഎന്തുകനി
അന്നം മുന്തുലുകാവാൽ ഗൊണ്ടക
ബാംബുലു ചെസ്തുന്നാരെന്തുകനി
കൊള്ളാല പേരിട മദാല പേരിട കൊടുകതുസ്തുന്നാരെന്തുകനി
പസ്തുലു എന്തുകനി
പേദറിതിയം എന്തുകനി
അജ്ഞാനം എന്തുകനി
എന്തുകനി എന്തുകനി എന്തുകനാടു
ഇതേസമയം പ്രശ്‌നചെടാനേക്കേ
എക്കട എക്കട ദദൗർജന്യേ ചെലതേതുനന്തു
അക്കടെക്കടാ ഭയം ഭേതനൂ ലേകുണ്ട
തലത്തി കൊന്തെന്തി സൂട്ടിക പ്രശ്‌നിച്ചി
എന്തുകനി?എന്തുകനി?എന്തുകനി?

എന്തുകൊണ്ട്? (കന്നട)

ഏതെക്കെന്തു ഏതെക്കെന്തു ഏതെക്കെന്തെ തക്കെന്തെ തെക്കെന്തു
കാമനബില്ലു ഏതെക്കെന്തു- നക്ഷത്രമിനുകോലു ഏതെക്കെന്തു?
തുമ്പെ ഗുബിടിപു ഏതെക്കെന്തു
ഗുലാബി കെംമ്പു ഏതെക്കെന്തു
മിണുഗുളുവിൻ ഇന്ത് കെടെമിനുമിനുങ്ങെമിനു കോതു ഏതെക്കെന്തു
കാകെയുഗുകെയുബാനെല്ലി ഗാർദേങ്കേ
ബെക്കതു ഹാരല്ല ഏതെക്കെന്തു
പാർവള ഗുടിച്ചി കുന്താകിനിക്ക്യെന്ത്യെ കിംപാതെ ധാളിവിളയ്
തയ് കട്ടി നിപുല്ല് ഏതെക്കെന്തു
ദൂരത ബെട്ടരു മറുവന്നെല്ലാ കള്ളാറു കടിയരു ഏതെക്കെന്തു
നതു ബേക്കമക്കളിന്നു ജോറാകി അളിതിന്ത ഏതെക്കെന്തു
മാറണ്ണ ബോറണ്ണ ഔരമ്മ യ്തവത്തെന്നി ഭിലഷ ഭേടത്തി താരെ എതെക്കെന്തു
അന്ന ഔഷധി ബെളു യുവ ദുട് നല്ലി
ബോംബെന്നമാടത്തിതാരൊ ഏതെക്കെന്തു
ജാതിമതാത ബലിയെല്ലിസിക്കൊണ്ടും
നാബെല്ലാം സായിതിതി ഏതെക്കെന്തു
അന്നതകൂഹു ഏതെക്കെന്തു
ബടതന ഇരുകതു ഏതെക്കെന്തു
വിജ്ഞാന ബന്ദിത ഏതെക്കെന്തു
ഏതെക്കെന്തു ഏതെക്കെന്തു ഏതെക്കെന്തെ തക്കെന്തെ തെക്കെന്തു
കേളുവാ കാല ബന്തി തളവാ
എറല്ലല്ലി അന്വായ ഹെച്ചാകി നെടിതത്
അല്ലല്ലി ഭയപ്പെടുതേ തലയെത്തിയെ തെയെത്തി
ഏതെക്കെന്തേ തെക്കെന്തു കേളുവാ കാലബന്ദിതെ ഈഹ
എതെക്കെന്തേ? ഏതെക്കെന്തേ?ഏതെക്കെന്തു?

ക്യോം(ഹിന്ദി)

ക്യോം ആസ്മാൻ മേം
ചക് മക് കർതേ താരേ
ഔർ ഇന്ദ്ര ധനുഷ് മേം
രംഗ് വിരംഗേ പ്യാരേ
ക്യോം ഗുഡ് ഹൽ ഹോതാ
സുഖേ ഏക് ദം ലാൽ
ക്യോംഝിൽ മിൽ കർതാ
മക്ഡീ കാജൽ
ക്യോം......ക്യോം.......ക്യോം?
അമ്, നീമ് ഔർ ഇമ്‌ലീ
ക്യോം ഏക് ജഗഹ് ഹെംഹ്‌രേ
ക്യോം സമുദ്‌ര് മേം ഊംചീ
ഗിർതി പഡ്തീ ഹെ ലഹരേം
കൗവേ .....തോതേ....ഫർഫർ ക്യോം
ആസ്മാൻ മേം ഉഠ് തേ
ക്യോം ബില്ലീ കേ തൻപർ ദോ....ദോ
പംഖ് നഹിം ഉഠ് ഉഗ് ആതേ....
ക്യോം......ക്യോം.......ക്യോം?
ക്യോം ജുഗനു കീ പീഠ് പർ
ജൽതീ ഹുഈ മശാൽ ഹൈ
ക്യോം ഗേഡ് ഹാത്തി കി
പീഠ് ഉസ്‌കി ഢാൽ ഹൈ
ക്യോം പഹാഡ് കീ ചോടീ
സുബീ ആൗർ വിരാൻ ഹൈ
ക്യോം ഹസ്തീ ആംഖോം മേം
ആംസൂ കാ സൈലാബ് ഹൈ
ക്യോം......ക്യോം.......ക്യോം?
ക്യോം... നഹീം ഇൻ പൈസോം സേ
ലോഗോം കേ രാഹത് മിൽതീ..
ജിസ് സേ സാരീ ദുനിയാ കീ
ദുഖീതസ് വീർ ബദൽ തീ...
അപ്നീ ജൂബാൻ കാ താലാ
അബ് വക്ത് ആഗയാ ഖോലോ
അപ്‌നേ സാരേ പ്രശ്‌നോം കോ
ബേധയിക് ഖഡേ ഹോ ബോലോ
ക്യോം......ക്യോം.......ക്യോം?
ക്യോം ഛുട്ടൻ അമ്മാ കാ സംഗ്
ഹർ രോസ് ധൂപ്‌സേ ഖട് താ
ദർ ദർ കീ ജൂഠൻ സേ ഭീ
ഉസ് കാ പേട് നഭർതാ
ജരാ ധ്വാൻ സേ സോചോ
സോചോ തോ മേരേ യാർ
കിസ് കീ സാദിശ് ഹൈ ആഖിർ
യഹ് സാരെ ബം ഹഥിയാർ
ക്യോം......ക്യോം.......ക്യോം?
ജഹാം ഭീ ഹോഗാ ഭ്രഷ്ടാചാർ
യാ അന്യായ് കോയീ ശക്
താൻ കേ സീനാ സാഹസ്‌സെ
പൂഛോ തും ഉൻസേ ബോധസക്
ഹർ സവാൽസേ പൂഛോ
പൂഛോ ഹർ ഏക് സേ ഏക് ബാത്
ക്യോം......ക്യോം.......ക്യോം?

എന്തുകൊണ്ട്?(തമിഴ്)

എതനാലെ എതനാലെ എതനാൽ എതനാൽ എതനാലെ
വാണത്തിൽ വാണവിൽ എതനാലെ
നച്ചത്രമിന്നുവതെതനാലെ
തുമ്പയ്പൂ എതനാൽ വെളുതിരുക്ക്
റോജാപൂ എതനാൽ ശുവന്നിരുക്ക്
മിൻവിനിൽ പൂച്ചയിൻ പിന്നാൽ അടിക്കടി
വിളക്കൊന്ന് മിന്നുവതെതനാലെ


കുരുവിയും കാക്കയും പറപ്പതയ്‌പോലവെ
പൂനയ്പറക്കലെ എതനാലെ
കുട്ടിഅനിലും ചിന്നപുറാവും
കൊഞ്ചിച്ചിരുപ്പത് പോലവെമാമ്പഴം
കൈകൊട്ടി ചിരിക്കലെ എതനാലെ
ദൂരത്ത് മലയിൽ മരത്തെയെല്ലാം
തിരുടർകൾ വെട്ടുവതെ തനാലെ
കൊഞ്ചി ചിരിക്കും തമ്പിയും പാപ്പാവും
ഇന്നും അഴുവത് എതനാലെ


കുപ്പനുംകുടി അമ്മാവും
പിച്ചയെടുപ്പത് എതനാലെ
റൊട്ടിയും മരുന്തും വാങ്കീടും കാശിനായ്
അണുഗുണ്ടു ശെയ്വത് എതനാലെ
ജാതിമതങ്ങളിൽ വേലിക്കുള്ളെ നാം
നശിങ്ക് തുടിപ്പത് എതനാലെ


പട്ടിണി എതനാലെ? വരുമയ് എതനാലെ?അറിയാമയ് എതനാലെ?
യെതനാൽ യെതനാൽ യെതനാൽ യെൻട്ര
കേൾവി കേൾക്കും നേരം വന്താച്ച്


എങ്കങ്കെ അണീതികൾ തലയ്വിരിഞ്ഞാടുവോ
അങ്കെങ്കെ അങ്കെങ്കെ അഞ്ചാമൽ നിൻട്ര
നെഞ്ചും തലയും നിവർത്തിയുയർത്തി
എതനാൽ എതനാൽ എതനാലൻട്ര
കേൾവിയെനിയും ഉറക്കെ കേള്
എതനാലെ?എതനാലെ?എതനാലെ?

ഈയിക്വൽ ടു എം സി സ്‌ക്വയർ

മിന്നും മിന്നും താരകമേ
നിന്നൊളിയെന്തെന്നാരറിവൂ
ഭൂവിൽനിന്നതിദൂരത്തായ്
വൈരം പോലീ മാനത്ത്

മിന്നും മിന്നും താരകമേ
നിന്നൊളിയെന്തെന്നാരറിവൂ
എന്നൊളിതന്റെ പൊരുളോതാം
പൊന്നനിയാ ചെവി തന്നാലും
പ്ലാസ്മാരൂപം എന്നുദരം
പ്രോട്ടോണല്ലോ അതു നിറയെ
എന്തെന്നറിയാ മർദ്ദത്തിൽ
ഭീകരമാകിന ചൂടേറ്റ്
നന്നാലെണ്ണം കൂടിച്ചേർന്ന്
ആൽഫാകണമായ് തീരുന്നു
അതിന്നിടയ്ക്ക് കാണാതായ്
കുറച്ചു ദ്രവ്യം എവിടെപ്പോയ്
എവിടെപ്പോയ്?
അതോ,

ഐൻസ്റ്റീനെന്നൊരു ശാസ്ത്രജ്ഢൻ
പണ്ടു പറഞ്ഞു ഈ സൂത്രം
എന്ത് സൂത്രം?
ഈയിക്വൽ ടു എം.സി സ്‌ക്വയർ
എന്നൊളിതന്റെ പൊരുളല്ലോ


ഭൂവിൽനിന്നതിദൂരത്ത്
വൈരം പോലീ മാനത്ത്
മിന്നും മിന്നും താരകമേ
നിന്നൊളിയെന്തെന്നറിവൂ ഞാൻ

E=mc2(തമിഴ്)

മിന്നും മിന്നും താരകമേ
നിയൊളിതരുവത് യെതനാലെ
ഭൂമിക്ക് വെഗുദൂരത്തിൽ
വൈരംപോലെ വാനത്തിൽ

എന്നൊളിതന്ത പൊരുൾ ശൊൽവെൻ
കുഴന്തായ്‌കേൾ നീ കാത് കൊടുത്ത്
പ്ലാസ്മാരൂപം എൻവയിറ്
പ്രോട്ടോണൻട്രേം അതുനിറയെ

എന്തെന്താളാ അഴുത്തത്തിൽ
ഭയങ്കരമാകെ ശൂടേറി
നാങ്കായ് നാങ്കായ് കൂടിശേർന്ത്
ആൽഫാപൊരുളായ് മാറിനവേ

അതന്നടുവെ പൊരുൾകൊഞ്ചം
കാണാതെങ്കോ പോയിനവെ
എങ്കേ പോച്ച്?
അതുവാ
ഐൻസ്റ്റീൻ എൻട്രോരു വിഞ്ഞ്യാനി
അൻട്രോ ശൊന്നാൻ ഒരു ശൂത്രം
എന്നാ ശൂത്രം?
ഈ ഈക്വൽ ടു എം സി സ്‌ക്വയർ
എന്നൊളിതന്ത പൊരുൾ അതുനാൽ


ഭൂമിക്ക് വെഹുദൂരത്തിൽ
വൈരംപോലെ വാനത്തിൽ
മിന്നും മിന്നും വിൺമീനെ
നിയൊളിതരുവതയ് നാന്നറിവേ

E=mc2(തെലുങ്ക്)

മിനുക മിനുക മനേ താരാ
നീ കെലാ വെലു കൊച്ചിന്തി
ഭൂമികി എന്തോ ദൂരങ്കാ
വജ്രംലാക മെരിസേവു(മിനുക)
ചെമ്പുതാവിനുകോ ന രഹസ്യം
ചിന്നി ബാല നീ ചെവിടോ
പ്ലാസ്മാരൂപം ന ഉദരം
നിണ്ടി ഉന്നായി പ്രോട്ടാംലു
എന്തോ എകവാ ഒത്തിടിതൊ
ഭീകരമൈന വേടിപുട്ടി
നാലുകു നാലുകു ചേരികലസി
ആൽഫകണാലുക മാറിനവി(2)
അന്തുലോ കൊന്ത പദാർത്ഥമു
കനബടകുണ്ടാ പോയിൻതേ പോയിൻതേ
എക്കടിക്കി പോയിൻതപ്പാ?
അതാ
ഐനിസ്റ്റിൻ അണു വൈന്യാനികുടു
കനുകൊന്നൊടുവൊക സൂത്രം
ഏമ സൂത്രം
ഈ ഈക്വൽ ടു എ സി സ്‌ക്വയർ(2)
ഇതിനാ പ്രകാശ രഹസ്യമു(2)
ഭൂമികി എറന്താ ദൂരങ്ക
വജ്രംലാക മെരിസേപ
മിനുക മിനുക മനേ താരാ
തെലി സനലേ നി രഹസ്യമു

E=mc2(കന്നട)

പളപള മിനുകവാ താരകളെ
നിന്നൊളു ഏതകെ ആ ബളകു


ഭൂമിൽ നീനു ബഹുദൂരാ
നോടലുമാത്ര ബലുനേരാ
നാൻഗൊലയുവ വിഷയവനു
തിളിസുവേ മൊകുവേ കൊടുക്കുവിയ
പ്ലാസ്മാരൂപാനന്നു ഉദരാ
പ്രോട്ടോണെല്ലാ അതു നിചവേ
എച്ചിന ഒത്തട ഗുണ്ടാകി
ശാകപുന്നിച്ചിലിനന്തല്ലി
നാൽകു നാൽകു പ്രോട്ടോൺസേരി
ആകിതെ നെന്നെളു ആൽഫാകണാ
ആദരു തപ്പിവെ ചെലവൊസ്തു
യെല്ലികെ ഗൊതുപു തളിസുവേയ തിളിസുവേയ
എല്ലികെ ഹോതുവു?
അതാ
ഐൻസ്റ്റൻ എന്നെവ വിജ്ഞ്യാനി
അന്നേ തിളിസിവ ഒൻസൂത്ര
എൻസൂത്ര?
ഈ ഈക്വൽ ടു എം സി സ്‌ക്വയർ
അതുവേനന്നാളു ഇരുവാകട്ടു
ഭൂമികെ നീനെ ബലദൂരാ- നോടലുമാത്ര ബലനേരാ
പളപള ഹൊലയുവ താരകളെ
തിളിയിതു നിന്നൊല ബെളെ കേകെ

ശാന്തിഗീതം

വേണ്ട ഇനി വേണ്ട ഇനി
വേണ്ട വേണ്ട ഹിരോഷിമ
നാഗസാക്കി വേണ്ട വേണ്ട
ശാന്തിഗായകർ നാം
ശാന്തിഗായകർ നാം
വേണ്ട ഇനി............
....................................
.....................................

അണുയുദ്ധത്തിൽ വിജയികളില്ല
അതിനന്ത്യത്തിൽ ജീവിതവും
വിജയിട്ടവരോ തോറ്റവരോ
ഈ വിറങ്ങലിച്ച കബന്ധങ്ങൾ
അണുയുദ്ധത്തിൻ..........................
.................................
....................................

ഭീകരമാമീ ഭസ്മാസുരനൊരു
ഘോര തമസ്സായ് പടരുന്നൂ
അവനു കുറിക്കണമന്ത്യമതിനായ്
പടയണി ചേരൂ സഹോദരരേ
ശാന്തിഗായകർ നാം...........
ശാന്തിഗായകർ.......നാം
ശാന്തിഗായകർ .....നാം
വേണ്ട ഇനി.........................
..................................................
...........................................

അനന്തമാമീ ഗ്രഹമാലയിലൊരു
സുന്ദരഗ്രഹമീ ഭൂമി.....
ഒരുമിച്ചുയരാം ഒന്നായ് വളരാം
നമുക്കു പ്രിയകരമീ ഭൂമി
ഭീകരമാമീ അണ്വാസ്ത്രങ്ങൾ
തകർത്തിടാമിനി ഭൂവിൽ ഭൂവിൽ
ശാശ്വതശാന്തി പുലർന്നീടാൻ
മാനവത്വമുയർന്നീടാൻ
ശാന്തിഗായകർ നാം.....
ശാന്തിഗായകർ നാം, ശാന്തിഗായകർ നാം
വേണ്ടായിനി വേണ്ടായിനി
വേണ്ടായിനി വേണ്ടായിനി
ഇനിയൊരു യുദ്ധം വേണ്ട

കഭീ നഹീം...(ഹിന്ദി)

കഭീ നഹീം..... കഭീ നഹീം....
ഫിർ ന ഹോനാ ഹിരോഷിമാ
നാഗസാക്കി ഫിർ ന ഹോനാ
അമൻഹമേം പ്യാരാ.....
അമൻഹമേം പ്യാരാ.....
അമൻഹമേം പ്യാരാ.....
കഭീ നഹീം..... കഭീ നഹീം....
അണുവുയുദ്ധ് കാ കോൻ വിജേതാ
കോയി നഹിം ബചേഗാ
ജോഭി ബചേഗാ വോദീകഹേഗാ
മുർദോം കാഹി ഭാഗ്യബഡാ
അണുവ യുദ്ധ്‌കേ ഭസ്മാസുര്‌കോ
ഡര്വാണീ സീ ഛായാ....
ഖതംകരോ ഇസ് ഭസ്മാസുര്‌കോ
അമൻ കി ഹേ യേ ദുനിയാ ( അമൻഹമേം പ്യാരാ.... കഭീം നഹിം....)
ഗ്രഹമാലാ കേ ഇസ് സാഗർമേം
ഛോടീ സീ യേ ദുനിയാ
മിൽകേ രഹേംഗേ..... മിൽകേ ചലേംഗേ
മിൽകേ ബനാലേ ദുനിയാ.....
അണുവസ്‌ത്രോം കോ ഹഥിയാരോംകോ
ഫേക് ബചാലേ ദുനിയാ ദുനിയാ-
വിശ്വശാന്തി കേ ആന്തോളൻമേം
ഹംതോ രഹേംഗേ അഗുവാ........ ( അമൻഹമേം പ്യാരാ.... കഭീം നഹിം....)


മത്തേ ബേടാ(കന്നട)

മത്തേ ബേടാ മത്തേ ബേടാ
ഹിരോഷിമ ദാലി ബേടാ
നാഗസാക്കി ഹോജ ബേടാ ശാന്തി ഗാകിനാവു(മത്തേ...)
സർവ്വനാശി ഈ അണുയുദ്ധതതലി
യാരു വിജയികളല്ല
ബതുക്കി ഉളിതവരു മൃത്യുവികാകി
കായുധകുളിതിഗരല്ല
അണുയുദ്ധത കരാള ഛായയു
ലോകകെ ഭീകരവല്ല
അണുയുദ്ധത ഈ ഭസ്മാസുരനാ
ജീവസമാധി മടോണ ശാന്തിഗാകിനാവു (മത്തേ)
ആകാശഗംഗയാ മുദ്ദിനകവരയു
ഭൂമിയു ആഗികളല്ല
പ്രപഞ്ചവെല്ല വന്ദേമനെയു
മാനവ കുലത ഒളിവു
ലോകകണ്ഠകര യുദ്ധപേതകളാ
ഗദ്ദിന കണ്ണനെ കീളോണ കീളോണ
അണവസ്ത്രവകളാ നിശേദമാടി
വിശ്വശാന്തിലയി തൊട കോണ ശാന്തിഗാകിനാവു (മത്തേ...)

ഹിരോഷിമ(ബംഗാളി)

ആർ നോയെ ആർ നോയെ
ആബാർ നോയെ ഹിരോഷിമ
നാഗഷാക്കി ആർ നോയെ
അമ്രശാന്തി കാമി- അമ്രശാന്തി കാമി

പരമാണു ജുദ്ധേർ തക്ബിന ബിജേതാ
ജീവിതേർ തക്ബിന ഛിന്ന്വോ
ബോചെ ജ്യോതിർ ഥാകെ ഗേവോ ബോൽബെതാഡാവോ
മൃത്യുയി മോദേർ കമ്മോ

പരമാണു ജുദ്ധേ ഭഷ്ഷാഷുരേരി
ഛാഡിതികേ കോഡാൽ ഛായാ
ഷേഷ്‌കരോ യേയി ഭഷ്ഷാഷുർകേ
ശാന്തിർ ജായേഗ ദുനിയ അമ്രശാന്തി കാമി (ആർ നോയെ)

ഷൗര ജഗതേർ യേയി മഹാഷോഗഡേ
ഛോട്ടോ യേയി പൃഥിബി
മിലേ മിഷേ ഥാക്‌ബോ ഏക് ഷാതേർ ചൽബോ
മിലേ മിഷേ ഗോഡ്‌ബോ പൃഥിബി

പരമാണു ഭിക് യേയി അസ്ത്ര ശസ്ത്ര
ഫേലോ ബചാവോ യേയി ദുനിയാ-ദുനിയാ
വിശ്വശാന്തിരേയി അന്തോളനേ
അമ്രയി ഹോബോ അഗുവങ്ങ് ......... അമ്രശാന്തി(3) (ആർനോയി)

ഹിരോഷിമ(ഒഡിയ)

കേബേനുഹേ കേബേനുഹേ
ഔർ നുഹേ ഹിരോഷിമാ
നാഗസാക്കി കേബേനുഹേ
ശാന്തിഫലോ പാവു..... (കേബേനുഹേ .....)

അണുജുദ്ധാറ കേബി ജോയി
കേഹി ബഞ്ചിബേ നാഹി
ജിയേബി ബഞ്ചി ബോ സിയേബി കഹിബോ
മുർദാരങ്കോ ഭാഗ്യ ബസി
അണുജുദ്ദാറ ഭസ്മസുറ്റ ഭയങ്കര ഛായാ
സേസ്‌കരോ യേയി ഭസ്മാസുരകു ശാന്തി രോയേ ദുനിയാ (ശാന്തിഫലോ.....3 കേബേനുഹേ)

അനേക അനേക ഗ്രഹമാളാരേ
ഛോട്ടാ അമോ യേ ദുനിയാ
മിളിമിസി രോഹിബ എക്കോസങ്കേ തലിബ
മിസിക്കി ഹഡീബാ ദുനിയാ
അണുവസൂക്കു ഹത്തിയാ രോക്കു
ഫിങ്കി ബചാവോ യേ ദുനിയാ-ദുനിയാ
വിശ്വശാന്തിരേ ആന്ദോളനാരേ
ഹമരേഹി ബാജേ അഗുവാ (ശാന്തിഫലോ.....3 കേബേനുഹേ)


കൂട്ടുകാരേ വന്നീടുവിൻ

കൂട്ടുകാരേ...... വന്നീടുവിൻ
തെയ് തെയ്തക തെയ് തെയ്‌തോം
കൂട്ടുചേർന്നു വന്നീടുവിൻ
തിത്തിത്താതിതെയ്.....തെയ്.....
ബാലോത്സവമേളയിതാ വന്നണഞ്ഞല്ലോ
ഓ ....തിത്തിത്താരാ തിത്തിത്തെയ് തിത്തെയ് തക തെയ്‌തെയ്‌തോം
ഭാരതനാട്ടിലെ മക്കൾ- തൈതെയ്തകതെയ്‌തെയ്‌തോം
ഭാവിയുടെ വാഗ്ദാനങ്ങൾ തിത്തിത്താതിതെയ്‌തെയ്
ബാലോത്സവത്തിനായ് നമ്മൾ വന്നണഞ്ഞല്ലോ
ഓ തെയ്‌തെയ് തകത തികിതകതോം
തിത്തൈതിത്തൈ തക തികിത

ജാതിമത ഭേദമില്ല- തെയ്‌തെയ്തക തെയ്‌തെയ്‌തോം
ഭാഷദേശ ഭേദമില്ല തിത്തിത്താ തിതെയ്‌തെയ്
പാട്ടുപാടി നൃത്തമാടി വരുന്നു ഞങ്ങൾ
ഓ തെയ് തെയ് തെയ്‌തെയ്‌തോം
ധീയോ ധികിതോ ധീയോ ധികിതോം ധീം
തിത്തൈ തിത്തൈ തകതികിത

കിലുകിലുക്കാം ചെപ്പുകൾ

കിലികിലുക്കും കിലുകിലുക്കും ചെപ്പുകൾ ഞങ്ങൾ
കളകളാരവം പൊഴിക്കും മുത്തുകൾ ഞങ്ങൾ
വിശ്വസൗന്ദര്യമേ പ്രഭ ചൊരിഞ്ഞിടൂ...
പാരിടം മുഴുക്കെ ഞങ്ങൾ കണ്ടിടട്ടേ കണ്ടിടട്ടേ.... (കിലികിലുക്കും)
കാണുവാൻ, കേൾക്കുവാൻ, ചോദിക്കുവാൻ....ചോദിക്കുവാൻ
ഉത്തരങ്ങൾ തേടുവാൻ ധീരരാവാൻ
വിശ്വസൗന്ദര്യമേ പ്രഭ ചൊരിഞ്ഞിടൂ
വിശ്വമാകെ ചിറകടിച്ചു ഞങ്ങൾ വരുന്നൂ.......ഞങ്ങൾ വരുന്നൂ...... (കിലികിലുക്കും)
ലോകമാകെ ശാന്തിഗീതമാലപിക്കുവാൻ
യുദ്ധമോഹരാക്ഷസരെ ചങ്ങലക്കിടാൻ
പട്ടിണിക്കുമജ്ഞതയ്ക്കുമറുതി വരുത്താൻ
വിശ്വമാകെ സന്തോഷപ്പന്തലുകെട്ടാൻ
ഒറ്റജാതി ഒറ്റലോക ഒറ്റ വർഗ്ഗമായ്
പഠിച്ചിടാൻ വളർന്നിടാൻ ഞങ്ങൾ വരുന്നൂ (കിലികിലുക്കും)


കഥ വരമ്പും കേറി
കളി വരമ്പും കേറി
കാതിലൊരാലോലമൂഞ്ഞാലു കെട്ടിയ
മുത്തശ്ശി, കഥയുടെ കെട്ടഴിച്ചു
കഥയുടെ കെട്ടിൽനിന്നായിരം തൂമണി
മുത്തുകൾ ചുറ്റും ചിതറി വീണു (കാതിലൊരാലോലം)
മൂക്കില്ലാരാജാവിൻ കഥകേട്ടു ഞങ്ങ
ളന്നറിയാതെ മൂക്കത്തു വിരലുവെച്ചു
രാജകുമാരിയെ രാക്ഷസൻ കട്ടപ്പോ-
ളാകവേ ഞെട്ടിത്തരിച്ചു ഞങ്ങൾ (കിലികിലുക്കും)
ആമ മുയലിനെ നാണം കെടുത്തിയ
കഥയുടെ തുമ്പിലുറങ്ങി ഞങ്ങൾ
കഥ വരമ്പും കേറി, കളിവരമ്പും കേറി
കളകളംപാടി നടന്നു ഞങ്ങൾ (കിലികിലുക്കും)
കഥവരമ്പും കേറി, കളി വരമ്പും കേറി
കാര്യക്കരിമലയേറിടട്ടേ
ഞങ്ങൾ
കരകാണാക്കടലിന്റെ കരകാണട്ടെ (കിലികിലുക്കും)


ബാലോത്സവപാട്ട് ഹിന്ദി

താക തക്കിട തന്നാരൊ തക
തക്കിട തക്കിട തന്നാരോ...
ഏക് ബാർ ഹസോ സാഥിയോഹം
ഏക് സാഥ് ഹസോ സാഥിയോം (താക..)
ആജ് പഢോ സാഥിയോ ഹം
ഏക് സാഥ് പഢേം സാഥിയോ (താക..)
ഹർ ദിൻ ഖേലോ സാഥിയോഹം
ഏക് സാഥ് ഖേലേം സാഥിയോ (താക..)
അഛി തരഹ് ബഡോ സാഥിയോ (താക..)
ഹസ് ഹസ് കർ ഖേൽ ഖേൽകരാ
ഹമേം ബഡ്‌നാഹൈ
സാഥിയോ ഹമേം ബഡ്‌നാഹൈ
താക തക്കിട...

വഞ്ചിപ്പാട്ട് (ഹിന്ദി)

സാഥി ഗൺ ആവോ ആവോ
തൈ, തൈ തക തൈതൈതോം.
സംഗ് ലേകർ ആവോ ആവോ
തിത്തിത്താ തി തൈതൈ
ആ ഗയീ ഹൈ ആഗയീ ഹൈ
ബാലോത്സവമേള
ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തൈ തൈ തോം.
ഭാരത് വർഷ്‌കെ പുത്ര്
തൈ തൈ തക തൈ തൈ തോം
ഭവിഷ്യ് കെ വാഗ്ദാന് തിത്തീത്താ തി തൈ തൈ
ആഗയേ ഹൈ ഹം ബാലോത്സവ് കേലിയേ
ഓ തൈ തൈ തകതക തികിത തകതോം
തിത്തൈ തിത്തൈ തകതികിത
നഹീം ഹൈ ഫരക് ജാതിവ ധർമ് മേം
തൈ തൈ തക തൈ തൈ തോം.
നഹീം ഹൈ ഫരക് ദേശ്വ ഭാഷാമേം
തിത്തിത്താ തി തൈ തൈ
ഹം ആത്തേ ഹെ ഗാ ഗാകർ നാച് നാച്കർ
ഓ തൈ തൈ തൈ തൈ തോം
ധീയോ ധികിതോ ധീയോ ധികിതോ ഥീം
തിത്തൈ തിത്തൈ തകതികിത

ഗാവ് ഗീഥ് (ഹിന്ദി)

തൈയ് തിനന്തോം താരാ തിത്തക
തൈ തിനന്തോം താരാ
മിടുഠി, പേഡ് ഔർ മാനവോം സേ ദരീ രഹീം യഹ് ഭൂമി
ഖൂബ് സൂരത് ഹൈ കിത്‌ന ഖൂബ് സൂരത് (തെയ് തിനന്തോം..)
ചഹ് ചഹാതെ ഹൈ ചിഡിയാ
ഉഡ്‌തേ ഹേ വേ ചഹ് ചഹാതെ
ബഹ്‌തേ ഹൈ നദീ ബഹ് തേ ഹെ
കള് കള് ഗാകർ ബഹ്‌തേ ഹൈ
(തെയ് തെയ്)
മുസ്‌കാതി രഹ്തീഹൈ ചന്ദ്രികാ
തബ് കിതനാ ഹർഷ് ഹൈ പൗധോം കോ
ശ്വേത് കേ തീർമേം കിത്‌നേ ഹസ്‌നേ ഫൂലെ
ആഗയോ പൊന്നോണം.

ഒരു പാട്ട് പാടാം

തന തെന്തിന്നാരം തന
തന തെന്തിന്നാരം തന
തന തെന്തിനോം തൈ
താനിരം താന
കൂട്ടുകാരെ കൂട്ടുകാരെ
കൊച്ചുകളിക്കൂട്ടുകാരെ
കൂട്ടുചേർന്ന് നമ്മൾക്കൊരു
പാട്ടുപാടാമെ ഒരു പാട്ടുപാടാമെ
കൂട്ടുചേർന്ന് പാട്ട് പാടി
കൂരിരുട്ടിൻ കുന്നുകേറി
പൂത്തു നിൽക്കും പുലരികൾക്ക്
പൂവിളി പാടാൻ വരു
പൂവിളി പാടാം
ഭാരതത്തിൻ ഭാവിയുടെ
ഭാഗധേയം നിർണയിക്കും
ബാലികമാരും --നമ്മൾ
ബാലകന്മാരും
തന തെന്തിന്നാരം തന
തന തെന്തിന്നാരം തന
തന തെന്തിനോം തൈ
താനിരം താന

സംഘഗാനം

തളിരിളം കുരുവികൾ നാം
കുളിർ ചൊരിയുമരുവികൾ നാം
തളിരുകൾ നാം താരുകൾ നാം
ശലഭങ്ങൾ നാം...
ചിത്രശലഭങ്ങൾ നാം
പുലരിപ്പൂങ്കുന്നുകളിൽ
പൂമാനപ്പടവുകളിൽ
അലരിപ്പൂങ്കുലപോലെ
നമ്മൾ വിടർന്നു
ഇരുളലതൻ തിരനീക്കി
ഉദയാചലവീഥികളിൽ
ഇളയവരാം നമ്മളിന്ന്
കൂട്ടുചേരുന്നു.
പുതുമകൾ തൻപൊരുളുകളാം
പാട്ടുപാടുന്നു.
ഒരു ലോകം പൂതുലോകം
ഒരുമ പൂത്ത നവലോകം
ജനജീവിതരീതികളിൽ
പുതിയൊരുമാറ്റം
അലയടികൾ ചെവിയോർക്കുക
അകലങ്ങളിൽ ഉയരുന്നു
പടയണികൾ നീങ്ങുന്നു
പാടി വരുന്നു
നമ്മൾ പാടി വരുന്നു.

പി.മധുസൂധനൻ

അതിന്നുമപ്പുറമെന്താണ്? പി.മധുസൂധനൻ

പൊട്ടക്കിണറിൻ കരയിൽ വളരും
പന്നൽച്ചെടിയുടെ കൊമ്പിന്മേൽ
പതുങ്ങിനിന്നൊരു പച്ചപ്പശുവിനു
പണ്ടൊരു സംശയമുണ്ടായി:

എന്നുടെലോകം ചെടിയും ചെടിയുടെ
വേരും തണ്ടും തലിരിലയും
അതിന്റെ രുചിയും ഗന്ധവും; എന്നാ-
ലതിനുമപ്പുറമെന്താണ്?

പൊട്ടക്കിണറിലൊളിച്ചു വസിക്കും
തവള പറഞ്ഞു മറുപടിയായ്;
എന്നുടെ ലോകം കിണറും കിണറിലെ
മീനും പായൽക്കാടുകലും
ഇടവപ്പാതി പിറന്നാൽ പിന്നെ-
ക്കോരിച്ചൊരിയും പെരുമഴയും
ഒളിച്ചിരിക്കാൻ മാളവും എന്നാ-
ലതിന്നുമപ്പുറമെന്താണ്?

ചെത്തിക്കാടിൻ നടുവിൽ നിന്നൊരു
ചിത്രപതംഗം പരയുന്നു
എന്നുടെ ലോകം ചെത്തിക്കാടും
കണ്ണാന്തളിയും കൈത്തോടും
മലർന്ന പൂവിന്നിതളുകൾ പേറും
മണവും മധുവും പൂമ്പൊടിയും
അതിന്റെ വർണ്ണ തരംഗവുമെന്നാ-
ലതിന്നുമപ്പുറമെന്താണ്?

കുന്നിനുമുകലിൽ കൂടും കൂട്ടി-
കഴിഞ്ഞു കൂടും പൂങ്കുരുവി
പറന്നു വന്നു ചിലച്ചും കൊണ്ടതി
നുത്തരമിങ്ങനെ നൽകുന്നു.
അതിന്നുമപ്പുറമുണ്ടൊരു പുഴയും
പച്ചപ്പാടവുമലകടലും
അലറിത്തുള്ളും തിരകളുമെന്നാ
ലതിന്നുമപ്പുറമെന്താണ്?

അതിന്റെ മറുപടി നൽകാനെത്തിയ
മനുഷ്യനിങ്ങനെ മൊഴിയുന്നു
ലതിന്നുമപ്പുറമെന്താണെന്നോ?
-അലഞ്ഞു നീങ്ങും മേഘങ്ങൾ
അമ്പിളി വെള്ളി വെളിച്ചത്തിൽ പൂ-
ക്കുമ്പിളു കൂട്ടും പൂമാനം
സൂര്യൻ, താരകൽ,ക്ഷീരപഥങ്ങൾ
നക്ഷത്രാന്തര പടലങ്ങൽ
അതിന്നപാരവിദൂരത; യെന്നാ
ലതിന്നുമപ്പുറമെന്താണ്?
കാറ്റല കടലല ഏറ്റു വിളിപ്പൂ
അതിന്നുമപ്പുറമെന്താണ്?
ലതിന്നുമപ്പുറ, മതിന്നപ്പുറ
മതിന്നുമപ്പുറമെന്താണ്?

കൂട്ടുകുടുംബം പി.മധുസൂധനൻ

വയലോരത്തെ പഴയകുളം ഇതു
വലിയൊരു കൂട്ടുകുടുംബം
ഉണ്ടിവിടെപലപ്രാണികൾ, പാമ്പുകൾ
പായൽ കാടുകൾ, മത്സ്യങ്ങൾ
നിന്നിളകുന്നു ജലസസ്യങ്ങൾ
നീന്തി നടപ്പൂ ജന്തുക്കൾ
വരിക നമുക്കീ പഴയൊരു കൂട്ടു
കുടുംബം കണ്ടു മടങ്ങിവരാം
നോക്കുക പച്ചനിറത്തിൽ ജലത്തിൽ
നിറയെ കാണുവതെന്തെന്നോ
ആൽഗകളാണവ, യതിസൂഷ്മങ്ങൾ
ഹരിതകമേന്തും സസ്യങ്ങൾ
പകൽവെട്ടത്തിൽ നിന്നും ഭക്ഷണ-
മുണ്ടാക്കും പണി ചെയ്യുന്നോർ
പായൽക്കാടുകളുണ്ട് കുളത്തിൽ
ന്നടിയിൽ നിറച്ചു കണ്ടോളു
പായൽക്കാടിൻ നിഴലിലുമുണ്ടേ
പലജാതികളാം ജന്തുക്കൾ
ആമകൾ, ഞണ്ടുകൾ, നീർക്കോലികളും
പരൽമീനുകളും, കക്കകളും
തുഴഞ്ഞുമെല്ലേ നടപ്പാണിവിടെ-
ക്കാരണവൻമാർ മത്സ്യങ്ങൾ
വെള്ളത്തിനുമേൽ നൃത്തം വെയ്പു
വെള്ളപ്പാറ്റകൾ നിർത്താതെ
വേറെയുമുണ്ടീക്കൂട്ടുകുടുംബം
പോറ്റി വളർത്തും ജന്തുക്കളും
കൊന്നും തിന്നും തിന്നപ്പെട്ടും
രക്ഷപ്പെട്ടും കഴിയുന്നോർ
തങ്ങളിലിങ്ങനെ പലബന്ധത്തിൻ
നൂലിഴപാകിപ്പുലരുമ്പോൾ
അങ്ങനെ നാമീക്കൂട്ടുകുടുംബം
കണ്ടുമടങ്ങിപ്പോരുമ്പോൾ
ഓർക്കുവിനിതുപോൽ
മറ്റൊരുകൂട്ടു
കുടുംബം നമ്മൾക്കീ ഭൂമി.


ചോണനുറുമ്പിന്റെ പേടി-പി.മധുസൂധനൻ

ചോണനുറുമ്പിനു വീശിയടിയ്ക്കും
ചുഴലിക്കാറ്റിനെ ഭയമില്ല
വാൾത്തലപോലെ പുളഞ്ഞു കളിയ്ക്കും
മിന്നലിനേയും ഭയമില്ല
ദിക്കകുകളെട്ടും ഞെട്ടും മട്ടിടി
വെട്ടുമ്പോഴും ഭയമില്ല
യക്ഷികളേയും ഭൂതത്തേയും
രാക്ഷസനെയും ഭയമില്ല
രാത്രികൾ തോറും കൂകി വിളിക്കും
പുള്ളുകളെയും ഭയമില്ല
പാമ്പുകളെയും കടുവകളെയും
ചോണനുറുമ്പിനു ഭയമില്ല
ആനകളെയും ഭയമില്ലെന്നാൽ
കുഴിയാനകളെ ഭയമാണെ

ഒരു തുള്ളി വെളിച്ചം-പി.മധുസൂധനൻ

മഴതോർന്ന രാവിലെൻ മാന്തോപ്പിനുള്ളിലായ്
നക്ഷത്രമൊന്നു തെളിഞ്ഞു മാഞ്ഞു
ഇതു നല്ലൊരദ്ഭുതം കാണണം ഞാനതിൻ
വെട്ടം പ്രതീക്ഷിച്ചു നിന്നു വീണ്ടും
തെല്ലകലത്തായ് തെളിയുന്നു മൈ#ായുന്നു
വീണ്ടുമാ സൗമ്യപ്രകാശമപ്പോൾ
ആരുമിരുട്ടത്തു ഞെക്കു വിളക്കുമായ്
മാമ്പഴേ തേടിയണഞ്ഞതല്ല
നക്ഷത്ര വെട്ടംവഴിതെറ്റിയെന്നുടെ
മാന്തോപ്പിനുള്ളിൽ പൊഴിഞ്ഞതല്ല
പിന്നെയോ? മിന്നാമിനിങ്ങെന്തൊരത്ഭുദം
തെന്നീ നീങ്ങുന്ന നറും വെളിച്ചം
ഏതിരുട്ടത്തുമൊരുതുള്ളിവെട്ടമു
ണ്ടെന്ന നോരോതിത്തരുനന പോലെ
മിന്നിയും മാഞ്ഞും നടക്കുകയാണതെൻ
മാന്തോപ്പിലൂടെ, മനസ്സിലൂടെ

കഴുകന്റെ കാഴ്ചകൾ--പി.മധുസൂധനൻ

ഉയരെപ്പാറും കഴുകനുപാടം
പച്ചക്കമ്പളമാകുന്നു.
വെള്ളം കയറി നിറഞ്ഞ തടങ്ങൾ
പൊട്ടിയ ചില്ലുകളാകുന്നു
മലയടിവാരം ചുറ്റി വരുന്നൊരു
പുഴയൊരു വെൺ തുകിലാകുന്നു
ചിതറിക്കാണും വീടുകളോരോ
വിതറിയ കൂടുകളാകുന്നു
ഭൂമിയെ മൂടും മൂടൽ മഞ്ഞല
പഞ്ഞിത്തുണ്ടുകളാകുന്നു
വലിയ മരങ്ങൾ നിറഞ്ഞൊരു കാടും
നല്ലൊരു പുൽമേടാകുന്നു
നമ്മുടെ റോഡികൾ നാനാവിധമായ്
ചിന്നിയ നാടകളാകുന്നു
അതിലേയലയും നാമോ? കഴുകനു
ചോണനുറുമ്പുകളാകുന്നു.

ചോണന്റെ കാഴ്ചകൾ -പി.മധുസൂധനൻ

ചോണനുറുമ്പിനു വഴിയിൽ കാണും
കല്ലൊരു പർവ്വതമാകുന്നു
വലിയൊരു തുമ്പപ്പൂച്ചെടി മാനം
മുട്ടണമാമരമാകുന്നു.
തൊട്ടാവാടികൾ പിടികിട്ടാത്തൊരു
ഘോര വനാന്തരമാകുന്നു
വെള്ളം കെട്ടി നിറുത്തിയ വയലോ?
വലിയൊരു സാഗരമാകുന്നു.
കറുകപ്പുല്ലിൻ തളിരതിനാടൻ
പറ്റിയൊരുഞ്ഞാലാകുന്നു.
മുക്കുറ്റിപ്പൂവിതളുകൾ സ്വർണ്ണം
പൂശിയ ചുവരുകളാകുന്നു
കരിവണ്ടൊന്നിനെ വഴിയിൽ കണ്ടാ-
ലതു കണ്ടാമൃഗമാകുന്നു.
ചോണനുറുമ്പിനു മുല്ലപ്പൂമണ-
മൊരു മൂടൽ മഞ്ഞാകുന്നു.

അറിയാത്ത ലോകം- -പി.മധുസൂധനൻ

ആകാശ സീമകൾക്കപ്പുറത്തപ്പുറ-
ത്താരുമറിയാത്ത ലോകമുണ്ടാവുമോ
ആ പ്രപഞ്ചിത്തിൽ മനുഷ്യരുണ്ടാവുമോ
ആ നീലവാനം നിലാവു പെയ്തീടുമോ
ആ പ്രപഞ്ചത്തിലും മാമരച്ചാർത്തുത
ളോമനിച്ചെത്തുമോ മദ്ധ്യാഹ്നമാരുതൻ
കൊച്ചു പൂവിന്റെ മുഖം തുടുപ്പിയ്ക്കുവാൻ
കുങ്കുമച്ചെപ്പു തുറക്കുമോ സന്ധ്യകൾ
രാത്രിയിൽ വാനിന്റെയെത്താത്ത കൊമ്പത്തു
പൂത്തൊരുങ്ങീടുമോ നക്ഷത്ര മുല്ലകൾ
സുപ്രഭാതം വിളിച്ചോതുന്ന പക്ഷിതൻ
പാട്ടു കിലുങ്ങുമോ പാതയോരങ്ങളിൽ
പച്ചവർണ്ണം പൂണ്ടപാടങ്ങളിൽ വയൽ
ക്കാറ്റിൻ കുരുന്നുകൾ നൃത്തം ചവിട്ടുമോ
മൂടൽമഞ്ഞിന്റെ യവനികയ്ക്കപ്പുറം
കാടുകൾ ശബ്ദമില്ലാതെ മയങ്ങുമോ
മേഘങ്ങൾ പെയ്‌തൊഴിയ്ക്കുമ്‌ന നീർമുത്തുകൾ
മണ്ണിൽ മുളകൾക്കു ജന്മം കൊടുക്കുമോ
ഈരിലക്കൈകൾ വിരിയ്ക്കും മുളകളിൽ
കൈകോർത്തിരിക്കാനെത്തുമോ തുമ്പികൾ
ഏതോ മലയുടെ താഴ്‌വരക്കാടുകൾ
പൊട്ടിച്ചിരിയ്ക്കും വസന്തമുണ്ടാകുമോ
ജീവിതം നെയ്തുനീർത്തുന്നനീർച്ചോലകൾ
താഴ്‌വരക്കാട്ടിൽ ചിലമ്പു കിലുക്കുമോ
നമ്മളെപ്പോലെയാലോകത്തുമീവിധം
ചിന്തിച്ചീടുന്ന മനുഷ്യരുണ്ടാവുമോ
ഏകാന്ത ദുഖങ്ങൾ പങ്കുവച്ചീടുവാൻ
സ്‌നേഹം കൊതിയ്ക്കും മനുഷ്യരുണ്ടാവുമോ
ആകാശ സീമകൾക്കപ്പുറ
ത്താരുമറിയാത്ത ലോകമുണ്ടാവുമോ

വിചിത്ര ജന്തുക്കൾ- -പി.മധുസൂധനൻ

നമ്മളെക്കുറിച്ചോർക്കുന്ന കാക്കകൾ
എന്തുമാതിരി ജന്തുക്കളാണിവർ
പലനിറത്തിൽ തൊലിപ്പടമുള്ളവർ
ഉടലിലല്പവും തൂവലില്ലാത്തവർ
കാര്യമൊന്നുമില്ലെങ്കിലും നമ്മളെ
ക്കല്ലുകൾ കൊണ്ടെറിയാൻ നടപ്പവർ
വാഹനങ്ങളിൽ പാഞ്ഞു പോകുന്നവർ
വാതിൽ ബന്ധിച്ചകത്തിരിക്കുന്നവർ
എന്നു നമ്മളറിയുമവരുടെ
ജീവിതത്തെ ഭരിക്കുന്ന നേരുകൾ
അതിവിചിത്രമിവരുടെ നീതികൾ
അതി നിഗൂഢമിവരുടെ രീതികൾ
കൊറ്റിനൊന്നുമില്ലാത്തിടത്തും ചിലർ
കൂടി നിൽപതായ് കണ്ടിടാമെന്തിനെ
രാത്രിയും പകൽവെട്ടമിവരുടെ
കൂടുകളിൽ തെളിവതാണദ്ങുതം
ഉന്‌നതമായ് മനോജ്ഞിതമായുണ്ടിവർ
ക്കെങ്ങുനോക്കിയാലും കൂടുകളെങ്കിലും
കണ്ടിടാം ചിലർ കൂട്ടിലേറാതെയായി
മണ്ണിലങ്ങിങ്ങുറങ്ങിക്കിടപ്പതായ്
അതിവിചിത്രമിവരുടെ നീതികൾ
അതിനിഗൂഢമിവരുടെ രീതികൾ
നമ്മളേക്കാൾ ദരിദ്രരായുള്ളവർ
നമ്മളേക്കാൾ ദുരിതങ്ങളുള്ളവർ
നമ്മെക്കുറിച്ചോർക്കുന്ന കാക്കകൾ
എന്തുമാതിരി ജന്തുകളാണിവർ

എത്ര കിളികളുടെ പാട്ടറിയാം

പറഞ്ഞു നോക്കുക നിങ്ങൾ
ക്കെത്ര കിളിയുടെ പാട്ടറിയാം
എത്രമരത്തിൻ തണലറിയാം
എത്രപുഴയുടെ കുളിരറിയാം
എത്ര പഴത്തിൻ രുചിയറിയാം
എത്ര പൂവിൻ മണമറിയാം
അറിഞ്ഞിടുമ്പോളറിയാം നമ്മൾ
ക്കറിയാനൊത്തിര ബാക്കി
ഒത്തിരിയൊത്തിരി ബാക്കി
അക്ഷയഖനിയായ് പ്രപഞ്ചമങ്ങനെ
കിടപ്പു കൺമുന്നിൽ
കൈത്തലത്താൽ വാരിയെടുത്തവ
യിത്തിരിമുത്തുകൾ മാത്രം
ഇത്തിരി മുത്തുകൾ മാത്രം
ഒർത്തെടുക്കുക മനസ്സിൽ നിങ്ങൾ
ക്കെത്രയാളുടെ പേരറിയാം
എത്രമുഖത്തിൻ ചിരിയറിയാം
എത്ര നോവിൻ നേരറിയാം
അറിഞ്ഞിടുമ്പോഴറിയാം നമ്മൾ
ക്കറിയാനൊത്തിരി ബാക്കി
ഒത്തിരിയൊത്തിരി ബാക്കി
പരന്ന കടലായ് ജീവിതമങ്ങനെ
യിരമ്പിമറിയുന്നു
അതിന്റെയലൊലിയിത്തിരി മാത്രം
കാതിലലയ്ക്കുന്നു
കരകാണാക്കടൽ കണ്ണിനു മുമ്പിൽ
കലമ്പി നിൽക്കുമ്പോൾ
അതിന്റെയിക്കരെ നിൽക്കും നമ്മൾ-
ക്കറിയാനൊത്തിരി ബാക്കി
ഒത്തിരിയൊത്തിരി ബാക്കി

"https://wiki.kssp.in/index.php?title=പരിഷദ്_ഗീതങ്ങൾ&oldid=7067" എന്ന താളിൽനിന്ന് ശേഖരിച്ചത്