പറമ്പിൻ മുകളിൽ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

ശാസ്ത്ര സാഹിത്യ പരിഷത്ത് പറമ്പിന്റെമുകൾ യൂണിറ്റ് -ലഘു ചരിത്രം

പരിഷത്തിന്റെ യൂണിറ്റ് പറമ്പിന്റെമുകളിൽ നിലവിൽ വന്നത് 1991ലാണ്. സാക്ഷരതാ പ്രസ്ഥാനം നടന്നുകൊണ്ടിരിക്കുന്ന കാലഘട്ടം ആയിരുന്നല്ലോ ?. അതിലൂടെയാണ് യൂണിറ്റ് പറമ്പിന്റെ മുകളിൽ വേരുറപ്പിക്കാൻ തുടങ്ങിയത്. സി സത്യൻ മാസ്റ്റർ, പ്രമോദ് പി, പുഷ്പരാജൻ മാസ്റ്റർ, ബാലകൃഷ്ണൻ കെ കെ, ബാലകൃഷ്ണൻ കുറ്റിയുള്ളതിൽ, പറമ്പിൽ രവി, പറമ്പിൽ രാജൻ, അരവിന്ദൻ പിലാതോട്ടത്തിൽ, എൻ കെ ബാലകൃഷ്ണൻ, വി കെ സുരേന്ദ്രൻ എന്നിവരടങ്ങിയ കമ്മിറ്റിക്ക് ശ്രീമതി ഗിരിജാ പാർവതി ടീച്ചർ, കെ കെ ശിവദാസൻ മാസ്റ്റർ എന്നിവർ നിർദ്ദേശകരായി മുൻപന്തിയിൽ ഉണ്ടായിരുന്നു.
പ്രസ്തുത യൂണിറ്റിന് മാസിക ക്യാമ്പയിൻ, സാക്ഷരതാ പ്രസ്ഥാനങ്ങൾ, കലാജാഥകൾ, സംഘടനയുടെ ലാളിത്യം എന്നിവ പ്രവർത്തകർക്ക് പ്രചോദനമായി അതുപോലെ പുസ്തക പ്രചാരണവും. നിരവധി തവണ കലാജാഥകൾക്ക് സ്വീകരണം നൽകി. പനായിയും മണ്ണാംപൊയിലും ചേർന്നതായിരുന്നു യൂണിറ്റ്. ജബ്ബാർ മാസ്റ്റർ പറമ്പിൻമുകൾ യൂണിറ്റിലേക്ക് വന്നു പ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകി. ഒട്ടേറെ മേഖലാ സമ്മേളനങ്ങൾക്ക് യൂണിറ്റ് നേതൃത്വം നൽകി. രാത്രി ക്യാമ്പുകൾ, ക്ലാസുകൾ, നക്ഷത്ര നിരീക്ഷണ ക്ലാസുകൾ എന്നിവയൊക്കെ നടത്തി. പാപ്പുട്ടി മാഷ്, ശ്രീധരൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി പ്രവർത്തകർക്ക് പ്രചോദനം നൽകി. ജനകീയാസൂത്രണത്തിലും, DEEP പോലുള്ള പാഠ്യപദ്ധതി പരിഷ്കരണത്തിലും പരിഷത്തിന്റെ സാന്നിധ്യം എടുത്തുപറയേണ്ടതാണ്. നിരന്തരമായി കാലിക പ്രശ്നങ്ങൾ ഉന്നയിച്ച് സംഘടന പുറത്തിറക്കുന്ന ലഘുലേഖകൾ സമൂഹം അറിയുന്നതിനു  സഹായകരമാകുന്നു. സംഘടന നടത്തിയ എല്ലാ പഠന ക്യാമ്പുകളിലും യൂണിറ്റിൽ നിന്നും പ്രാധിനിത്യം ഉണ്ടായിട്ടുണ്ട്. എരമംഗലം ക്വാറി പ്രശ്നം, കോക്കല്ലൂരിൽ പ്രതിഷേധ സംഗമത്തിൽ പി പ്രമോദ് നടത്തിയ പ്രവർത്തനം പ്രശംസനീയമാണ് അതുപോലെ ജീരകപ്പാറ വന സംരക്ഷണ റാലി, അതോടനുബന്ധിച്ചുള്ള മനുഷ്യചങ്ങല എന്നിവയ്ക്ക് യൂണിറ്റിൽ നിന്നും അംഗങ്ങൾ പങ്കെടുത്തു വലിയ ജനകീയ ആവേശം ഉണ്ടാക്കി.  കുട്ടികൾക്ക് വിജ്ഞാനം പകരാനും അവരിൽ പൊതുബോധം ഉണർത്താനും വിജ്ഞാനോത്സവങ്ങൾ പ്രചോദനമാകുന്നു. കോവിഡ് കാലത്ത് നമ്മൾ നടത്തിയ മക്കൾക്കൊപ്പം,  ഉജ്ജ്വല കൗമാരം എന്നീ പ്രവർത്തനങ്ങൾക്ക് വലിയ ജനപിന്തുണ നേടാൻ കഴിഞ്ഞു. നാടിന്റെ വികസന കുതിപ്പിലേക്ക് പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള എല്ലാ പ്രവർത്തനങ്ങൾക്കും സംഘടന പിന്തുണ നൽകുന്നു. കെ -റെയിൽ പദ്ധതി സംഘടന ഇനിയും പഠനവിധേയമാക്കേണ്ടതുണ്ട് എന്ന് കരുതുന്നു. നിലവിൽ ടി രാമകൃഷ്ണൻ സെക്രട്ടറിയും സി സത്യൻ മാസ്റ്റർ പ്രസിഡന്റുമായി എട്ടംഗ എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്ന് യൂണിറ്റിൽ പ്രവർത്തനം നടത്തുന്നു.
"https://wiki.kssp.in/index.php?title=പറമ്പിൻ_മുകളിൽ&oldid=11219" എന്ന താളിൽനിന്ന് ശേഖരിച്ചത്