പുത്തനിന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം - പേരാമ്പ്ര

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

പേരാമ്പ്ര മേഖല പദയാത്ര

പുത്തനിന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം എന്ന മുദ്രാവാക്യമുയർത്തി പേരാമ്പ്ര മേഖല കമ്മറ്റി സംഘടിപ്പിച്ച ഗ്രാമശാസ്ത്ര ജാഥ നവംബർ 30 ന് തുറയൂർ യൂണിറ്റിൽ നിന്ന് ആരംഭിച്ചു. ജില്ലാതല ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. മേലടി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം നിർവ്വഹിച്ചു . അശ്വിൻ തുറയൂർ സ്വാഗതം പറഞ്ഞു. പി.എം ഗീത ടീച്ചർ ആമുഖ അവതരണം നടത്തി.അഡ്വ: പി എം ആതിര മുഖ്യപ്രഭാഷണവും നടത്തി യൂണിറ്റ് പ്രസിഡണ്ട് ഇ എം രജനി യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു യൂണിറ്റ് സെക്രട്ടറി ശൈലേഷ് കണ്ടോത്ത്, മനക്കൽ കൃഷ്ണദാസ്, എ കെ രാമകൃഷ്ണൻ, ഐ കെ സുരേഷ് എന്നിവർ നേതൃത്വം നൽകി തുടർന്ന് വിജ്ഞാനോത്സവം വിജയികൾക്കുള്ള സമ്മാനദാനവും നൽകി

മേഖല പദയാത്രയിൽ പി.എം ഗീത ടീച്ചർ ആമുഖ അവതരണം നടത്തുന്നു.
അശ്വിൻ തുറയൂർ സ്വാഗതം പറയുന്നു
ഉദ്ഘാടന പ്രസംഗം
ഗ്രാമശാസ്ത്ര ജാഥയുടെ ജില്ലാതല ഉദ്ഘാടനം പേരാമ്പ്ര മേഖലയിലെ പയ്യോളി അങ്ങാടിയിൽ മേലടി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ടി.ബാലകൃഷ്ണന് പതാക നൽകി ഉദ്ഘാടനം ചെയ്യുന്നു.

മേപ്പയൂർ സ്വീകരണ കേന്ദ്രം

ഡിസംബർ 1 വെള്ളി

മേഖല ഗ്രാമശാസ്ത്ര ജാഥ

ഒന്നാം ദിവസം

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പേരാമ്പ്ര മേഖലയുടെ നേതൃത്വത്തിൽ പുത്തൻ ഇന്ത്യ പണിയാൻ ശാസ്ത്രബോധം വളരണം എന്ന മുദ്രാവാക്യമുയർത്തി നടത്തിയ ഗ്രാമശാസ്ത്ര ജാഥയുടെ  രണ്ടാം ദിനം മേപ്പയൂർ യൂണിറ്റിൽ നിന്നും ആരംഭിച്ചു. ജാഥ സ്വീകരണത്തിന് ഉള്ള എല്ലാ സൗകര്യങ്ങളും യൂണിറ്റ് ഒരുക്കിയിരുന്നു. മേപ്പയൂർ ബസ് സ്റ്റാൻഡ് പരിസരമായിരുന്നു സ്വീകരണ കേന്ദ്രം.  10 മണിക്ക് പരിപാടി ആരംഭിച്ചു. പരിപാടിയിൽ യൂണിറ്റ് സെക്രട്ടറി വിജയൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.  ആറാം വാർഡ് മെമ്പർ പ്രസീത അധ്യക്ഷത വഹിച്ച പരിപാടി   ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെടി രാജൻ  ഉദ്ഘാടനം ചെയ്തു. ജാഥയുടെ ആമുഖവതരണം നടത്തിയത് ഗ്രാമശാസ്ത്ര ജാഥയുടെ ജില്ലാതല കൺവീനർ വി.കെ ചന്ദ്രൻ മാഷ് ആയിരുന്നു.  രണ്ടാം ദിനം ജാഥ നയിച്ചത് രാഷ്ട്രീയ പ്രവർത്തകനും സാംസ്കാരിക സാമൂഹിക രംഗത്ത് ശക്തമായ ഇടപെടൽ നടത്തിക്കൊണ്ടിരിക്കുന്ന അജയ് ആവളയായിരുന്നു. തുടർന്ന് അദ്ദേഹം സംസാരിച്ചു.  വൈസ് ക്യാപ്റ്റൻ  അശ്വിൻ ഇല്ലത്തും യോഗത്തിൽ സംസാരിച്ചു. യൂണിറ്റ് പ്രസിഡണ്ട്  ആർ വി അബ്ദുറഹിമാൻ നന്ദി പറഞ്ഞു. ജാഥയുമായി ബന്ധപ്പെട്ടു കൊണ്ടുള്ള തീം അടിസ്ഥാനമാക്കി മേഖലാ കമ്മിറ്റി തയ്യാറാക്കിയ

ഏകപാത്ര നാടകം

we the people of India അരങ്ങേറി എരവട്ടൂർ  മുഹമ്മദ് ആയിരുന്നു നാടകം അവതരിപ്പിച്ചത്. പരിപാടിയിൽ ജാഥാഗംങ്ങൾ പുറമേ 40 ഓളം ആളുകൾ പങ്കെടുത്തിരുന്നു.   ജാഥാഗംങ്ങൾ 35 പേരായിരുന്നു . 11 30 ഓടുകൂടി മേഖല ഗ്രാമ ശാസ്ത്ര ജാഥ ആരംഭിച്ചു മേപ്പയൂരിൽ നിന്ന് ആരംഭിച്ചു. രണ്ടാമത്തെ സ്വീകരണ കേന്ദ്രമായ കൽപ്പത്തൂരിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ആണ് അഞ്ചാം പീടിക സ്വീകരണം ഒരുക്കിയിരുന്നത്  . സ്വീകരണ കേന്ദ്രം തോരണങ്ങൾ ഉപയോഗിച്ചിരുന്നു. വനിതകൾ ഉൾപ്പെടെ ഇരുപതോളം പേർ സ്വീകരണ കേന്ദ്രത്തിൽ എത്തിച്ചേർന്നിരുന്നു. ജാഥ പൈലറ്റ് വാഹനം സ്വീകരണം കേന്ദ്രത്തിൽ എത്തിച്ചേർന്ന് ജില്ലാ ക്യാമ്പയിൻ സെൽ കൺവീനർ വി കെ ചന്ദ്രൻ മാസ്റ്റർ സ്വീകരണ കേന്ദ്രത്തിൽ ആമുഖവതരണം നടത്തി ആമുഖവതരണം പൂർത്തിയാവുമ്പോഴേക്കും ഗ്രാമ ശാസ്ത്ര ജാഥ അഞ്ചാംപീടികയിൽ എത്തിച്ചേർന്നിരുന്നു.  സ്വീകരണ പരിപാടിക്ക് സ്വാഗതം പറഞ്ഞത് യൂണിറ്റ് സെക്രട്ടറി കെ സി ശൈലേഷ് ആയിരുന്നു.  യൂണിറ്റ് പ്രസിഡണ്ട്  സി കെ നാരായണൻ മാഷ് അധ്യക്ഷം വഹിച്ചു. ജാഥ ക്യാപ്റ്റനെ ലഘുലേഖ ഏറ്റുവാങ്ങിക്കൊണ്ട് സ്വീകരിച്ചു ജാഥാ ക്യാപ്റ്റൻ അജയ് ആവള സ്വീകരണത്തിനു മറുപടി ഭാഷണം നടത്തി . ജാഥ വൈസ് ക്യാപ്റ്റൻ അശ്വിൻ ഇല്ലത്ത് സംസാരിച്ചു.മുഹമ്മദ് എരവട്ടൂർ   ഏകപാത്രനാടകം അവതരിപ്പിച്ചു.   തുടർന്ന് അടുത്ത സ്വീകരണ കേന്ദ്രമായ വാല്യക്കോട് ലക്ഷ്യമാക്കി ജാഥ നീങ്ങി ജാഥയിൽ പങ്കാളിത്തം നാൽപത് ആയി തുടർന്നു.

2.00 മണിയോടുകൂടി ഗ്രാമശാസ്ത്ര ജാഥ വാല്യകോടു സ്വീകരണ കേന്ദ്രത്തിൽ എത്തിച്ചേർന്നു. ഉച്ചഭക്ഷണം അവിടെയാണ് തയ്യാറാക്കിയിരുന്നത്.  ഉച്ചഭക്ഷണത്തിനുശേഷം അന്ന് ഉച്ചവരെ നടന്ന ജാഥയുമായി ബന്ധപ്പെട്ട ഒരു അവലോകനം നടത്തി ഷിജിത്ത് ഡി.ജെ, പി കെ  സതീഷ്,രാജൻ മാസ്റ്റർ അജയ് ആവള എന്നിവർ സംസാരിച്ചു. ജാഥയെ കുറിച്ചുള്ള വിലയിരുത്തലും മെച്ചപ്പെടുത്തലും ഒക്കെ ചർച്ചയിൽ വന്നു. ശേഷം വാല്യക്കോട്  സ്വീകരണ കേന്ദ്രം ഒരുക്കിയിരുന്നത് സമീപത്തു തന്നെയുള്ള പീടിക വരാന്തയിലായിരുന്നു ജാഥ അംഗങ്ങൾ അവിടേക്ക് നീങ്ങി 3 മണിയായി കാണും ഉച്ചസമയം ആയതിനാലും വെയിലിന്റെ ചൂടും ഉള്ളതിനാൽ ആവാം സ്വീകരണ കേന്ദ്രത്തിൽ പൊതുജനങ്ങളുടെ സാന്നിധ്യം കുറവായിരുന്നു.

യൂണിറ്റ് സെക്രട്ടറി ഭാസ്കരൻ മാസ്റ്റർ സ്വീകരണ പരിപാടിക്ക് സ്വാഗതം പറഞ്ഞു യോഗ നടപടികൾ നിയന്ത്രിച്ചത് സ്വാഗതസംഘം വൈസ് ചെയർമാൻ കൂടിയായിട്ടുള്ള സി കെ സുരേഷ് ആയിരുന്നു ശേഷം ജാഥ സ്വീകരണത്തിനുള്ള മറുപടി ജാഥാക്യാപ്റ്റൻ അജയ് അവള് സംസാരിച്ചു സ്വീകരണ പരിപാടിക്ക് നന്ദി പ്രകാശിപ്പിച്ചത് ജോ:സെക്രട്ടറി കൂടിയായിട്ടുള്ള അജയൻ മാഷ് ആയിരുന്നു. ശേഷം ജാഥയുടെ അടുത്ത സ്വീകരണ കേന്ദ്രമായ ചേനോളി യൂണിറ്റിലെ കളോളിപ്പോയിലിനെ ലക്ഷ്യമാക്കി നടന്നു നീങ്ങി.

ആറുമണി ആകുമ്പോഴേക്കും ജാഥ കളോളി പൊയിലിൽ  എത്തിച്ചേർന്നു റോഡരികിൽ തന്നെ പീടിക വരാന്തയിലാണ് സ്വീകരണ കേന്ദ്രം ഒരുക്കിയിരുന്നത് തോരണങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു. ജാഥയെ സ്വീകരിക്കാൻ വനിതകൾ ഉൾപ്പെടെ സ്വീകരണ കേന്ദ്രത്തിൽ ഇരുപതോളം പേർ എത്തിച്ചേർന്നിരുന്നു. യൂണിറ്റ് സെക്രട്ടറി ദീപക് സ്വീകരണ പരിപാടിയിൽ സ്വാഗതം പറഞ്ഞു.  ജാഥ ക്യാപ്റ്റനിൽ നിന്ന് ലഘുലേഖ ഏറ്റുവാങ്ങിക്കൊണ്ട് സ്വീകരിച്ചു.സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്നവർ ലഘുലേഖ ഏറ്റുവാങ്ങാൻ എത്തിയിരുന്നു പരിഷത്ത് യൂണിറ്റ്, ADS ,ചെന്താര ഗ്രന്ഥ വേദിക്ക് വേണ്ടി ബാലൻ ചെന്താര എന്നിവർ ലഘുലേഖ ഏറ്റുവാങ്ങി ശേഷം ജാഥാ ക്യാപ്റ്റൻ അജയ് ആവള സംസാരിച്ചു തുടർന്ന് മുഹമ്മദ് എരവട്ടൂർ ഏകപാത്ര നാടകം അവതരിച്ചു ഭക്ഷണം ഒരുക്കിയിരുന്നു ഭക്ഷണത്തിനും വിശ്രമത്തിനും ശേഷം ഒന്നാം ദിവസത്തെg അവസാന സ്വീകരണ കേന്ദ്രമായ ചാലിക്കര ലക്ഷ്യമാക്കി ജാഥ നടന്നു നീങ്ങി

ഒന്നാം ദിവസത്തെ അവസാന സ്വീകരണ കേന്ദ്രമായ ചാലിക്കരയിൽ 7 30 ഓടുകൂടി ജാഥ എത്തിച്ചേർന്നു . യൂണിറ്റ് സ്വീകരണ കേന്ദ്രം ടൗണിൽ ആണ് ഒരുക്കിയിരുന്നത് അതിനാൽ പൊതുജനങ്ങളുടെ ശ്രദ്ധ കിട്ടത്തക്ക വിധത്തിലുള്ള സൗകര്യമൊരുക്കിയിരുന്നു .  ആദ്യദിവസം സമാപനയോഗത്തിൽ നിർവാഹക സമിതി അംഗം പി കെ ബി ആണ് സംസാരിച്ചത്  സ്വീകരണ പരിപാടിയിൽ  സ്വാഗത പറഞ്ഞത് സ്വാഗതസംഘം ചെയർമാൻ കൂടിയായ സുരാജ് പാലയാട് ആയിരുന്നു യോഗ നടപടികൾ നിയന്ത്രിച്ചത് കുഞ്ഞിക്കണാരൻ മാഷ് ആയിരുന്നു ജമാൽ മാഷ് ജാഥ അംഗങ്ങളെ  പരിചയപ്പെടുത്തി  ജാഥാ ക്യാപ്റ്റനെ ലഘുലേഖ ഏറ്റുവാങ്ങി സ്വീകരിച്ചു വാർഡ് മെമ്പർ ആയ ലീമ പാലയാട്ട്,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി കൊട്ടാരക്കൽ, ഡിവൈഎഫ്ഐ പ്രതിനിധീകരിച്ച് മിഥുൻ സി മനോജ്,സി ഡി എസിനെ പ്രതിനിധീകരിച്ച് തുളസി,ഫാർമസിസ്റ്റ് അസോസിയേഷനെ പ്രതിനിധീകരിച്ച്റിന്റ, പെൻഷനേഴ്സ്  യൂണിയന് വേണ്ടി എം സി ഉണ്ണികൃഷ്ണൻ, കർഷക സംഘത്തെ പ്രതിനിധീകരിച്ച് ആതിരാപാലൻ നായർ എന്നിവ ഏറ്റുവാങ്ങി. ശേഷം മറുപടി പ്രസംഗം ജാഥ  ക്യാപ്റ്റൻ അജയ് ആവള നടത്തി തുടർന്ന് മുഹമ്മദ് എരവട്ടൂരിന്റെ ഏകപാത്ര  നാടകവും അരങ്ങേറി കനത്ത മഴയായിട്ടും അദ്ദേഹം നാടകം പൂർത്തീകരിച്ചു കനത്ത മഴ ജനങ്ങളെ പരിപാടിയിൽ പങ്കെടുക്കുന്നതിന് തടസ്സം നേരിട്ടു.

ഒന്നാം ദിവസം അഞ്ച് സ്വീകരണ കേന്ദ്രങ്ങളിലാണ് സ്വീകരണം ഏറ്റുവാങ്ങിയത് ഒരു സ്വീകരണത്തിന് കേന്ദ്രത്തിൽ ഒഴികെ മറ്റെല്ലാ കേന്ദ്രത്തിലും ഏകപാത്ര നാടകം അവതരിപ്പിച്ചു 30നും 40 നും ഇടയിൽ പങ്കാളിത്തം ഉണ്ടായിരുന്നു .

മേപ്പയൂർ സ്വീകരണ കേന്ദ്രം
അജയ് ആവള നയിക്കുന്ന പേരാമ്പ്ര മേഖല ഗ്രാമശാസ്ത്ര ജാഥ മേപ്പയൂരിൽ നിന്ന് ആരംഭിക്കുന്നു
പ്രയാണം രണ്ടാം സ്വീകരണ കേന്ദ്രമായ അഞ്ചാംപീടികയിലേക്ക്.
ചേനോളി സ്വീകരണ കേന്ദ്രത്തിൽ നിന്നും
ജാഥ ചേനോളി എത്തിയപ്പോൾ
ജാഥ സ്വീകരണ കേന്ദ്രം ചാലിക്കര
ജാഥ സ്വീകരണ കേന്ദ്രം ചാലിക്കരിയിൽ ജമാൽ മാസ്റ്റർ സംസാരിക്കുന്നു


മേഖല പദയാത്ര രണ്ടാം ദിനം

മേഖല പദയാത്രയുടെ രണ്ടാം ദിനം 2023 ഡിസംബർ 2 ശനിയാഴ്ച കോടേരിച്ചാലിൽ നിന്ന് രാവിലെ 11 മണിക്ക് ആരംഭിച്ചു. ഇന്നത്തെ ജാഥ സ്വീകരണ കേന്ദ്രങ്ങൾ പരിഷത്തിന് യൂണിറ്റ് ഇല്ലാത്ത സ്ഥലങ്ങളിൽ കൂടി ആയിരുന്നു ഭൂരിഭാഗവും യാത്ര കടന്ന് പോയത്. എന്നിരുന്നാലും ഓരോ പ്രദേശത്തെ സ്വാഗത സംഘം പ്രവർത്തകർ മികച്ച സ്വീകരണം ഒരുക്കാൻ ആത്മാർത്ഥമായി ശ്രമിച്ചിട്ടുണ്ട്. വളയംകണ്ടം, പന്തിരിക്കര, കടിയങ്ങാട്, കൂത്താളി എന്നീ കേന്ദ്രങ്ങളിൽ ആയിരുന്നു സ്വീകരണം. ഉച്ച ഭക്ഷണം ഒരുക്കിയത് പന്തിരിക്കര യൂണിറ്റ് ആയിരുന്നു. നിപ രോഗം കൊണ്ട് ലോകം ശ്രദ്ധിച്ച സൂപ്പിക്കടയിൽ ആയിരുന്നു ഉച്ച ഭക്ഷണം ഉച്ച ഭക്ഷണ ശേഷം ജാഥ റിവ്യൂ നടത്തി. പി.കെ.ബി.എ.എം രാജൻ മാസ്റ്റർ, പി.കെ സതീശ്, ഡി.ജെ ഷിജിത്ത്, അശ്വിൻ ഇല്ലത്ത്, ജാഥ ക്യാപ്റ്റൻ അസിൻ ബാനു എന്നിവർ സംസാരിച്ചു. നിർവാഹക സമിതി അംഗങ്ങൾ ആയ പി.കെ.ബി, പി.എം ഗീത ടീച്ചർ ജില്ലാ വൈസ്: പ്രസിഡണ്ട് പി.കെ സതീശ് ജില്ലാ കമ്മറ്റി അംഗം ടി.സി സിദിൻ എന്നിവർ ഇന്ന് ജാഥയിൽ പങ്കെടുത്തു. വിവിധ കേന്ദ്രങ്ങളിൽ അശ്വിൻ തുറയൂർ ചന്ദ്രൻ മാസ്റ്റർ ആവള, ഡോ: മിഥുൻ എരവട്ടൂർ എന്നിവർ സംസാരിച്ചു. കടിയങ്ങാട് ജാഥയിൽ അവതരിപ്പിച നാടകം കാണാൻ ആളുകൾ തടിച്ചു കൂടിയത് ശ്രദ്ധേയമായിരുന്നു. സമാപന കേന്ദ്രമായ കൂത്താളിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ സംസാരിച്ചു.

കോടേരി ച്ചാലിൽ വാർഡ് മെമ്പർ ശ്രീ പ്രിയേഷ് സംസാരിക്കുന്നു
കോടേരി ച്ചാലിൽ അശ്വിൻ ഇല്ലത്ത് സംസാരിക്കുന്നു
കോടേരി ച്ചാലിൽ വി ദ പീപ്പിൾ നാട്ടകം അവതരിപ്പിച്ചപ്പോൾ
ദ പീപ്പിൾ നാട്ടകത്തിൽ അഭിനേതാവ് മുഹമ്മദ് എരവട്ടൂർ
വളയം കണ്ടം സ്വീകരണ കേന്ദ്രത്തിൽ ചന്ദ്രൻ മാസ്റ്റർ സംസാരിക്കുന്നു
വളയം കണ്ടം സ്വീകരണ കേന്ദ്രത്തിൽ സ്വാഗതസംഘം ഭാരവാഹി ചന്ദ്രശേഖരൻ സംസാരിക്കുന്നു
വളയം കണ്ടം സ്വീകരണ കേന്ദ്രത്തിൽ ജാഥ ക്യാപ്റ്റൻ അസിൻ ബാനു സംസാരിക്കുന്നു
പന്തിരിക്കര സ്വീകരണ കേന്ദ്രം


വളയംകണ്ടം സ്വീകരണ കേന്ദ്രം
കടിയങ്ങാട് കേന്ദ്രം


പദയാത്രാ രണ്ടാം ദിന സമാപന കേന്ദ്രമായ കൂത്താളിയിലേക്ക്
പദയാത്രാ രണ്ടാം ദിന സമാപന കേന്ദ്രമായ കൂത്താളി യിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ സംസാരിക്കുന്നു

പദയാത്ര മൂന്നാം ദിവസം

പദയാത്രയുടെ മൂന്നാം ദിവസം 2023 ഡിസംബർ മൂന്നാം തിയ്യതി പേരാമ്പ്ര യൂണിറ്റിൽ നിന്ന് ആരംഭിച്ചു.



ഗ്രാമശാസ്ത്ര ജാഥ 2023 മേഖല സംഘാടക സമിതി രൂപീകരിച്ചു

ജനകീയ ക്യാമ്പയിൻൻ്റെ ഭാഗമായി നടക്കുന്ന ഗ്രാമശാസ്ത്ര ജാഥയുടെസംഘാടക സമിതി രൂപികരണ യോഗം പേരാമ്പ്ര ഗവ: യു.പി.സ്കൂളിൽ നടന്നു. ക്യാമ്പയിൻ വിശദീകരണംജില്ലാ ക്യാമ്പയിൻസെൽകൺവീനർ വി.കെ.ചന്ദ്രനും ജാഥാവിശദാംശങ്ങൾപി.കെ. സതീശും റിപ്പോർട്ട് ചെയ്തു.തുടർന്ന് നടന്ന ചർച്ചയിൽ മുൻപേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. കുമാരൻ, സി.എം വിജയൻ, പി.പി.ശ്രീജ, വി.പി.ഉണ്ണികൃഷ്ണൻ ,പി.സി.രവി ., കെ.പി.ശങ്കരൻ എന്നിവർ പങ്കെടുത്തു.മേഖലയാണ് പ്രസിഡണ്ട് ടി.ബാലകൃഷ്ണൻ അദ്ധ്യക്ഷനായ ചടങ്ങിന്ടി. രാജൻ സ്വാഗതം പറഞ്ഞു.മേഖലാ തല സംഘാടക സമിതി ഭാരവാഹികളായസുനിജ വി. ചെയർപേഴ്സൺടി.കെ. കുമാരൻ ,രത്നകുമാരി , വി.പി.ഉണ്ണികൃഷ്ണൻ (വൈ. ചെയർ )കെ.ബാലകൃഷ്ണൻകൺവീനർവി സുരേഷ്കുമാർ. പി.പി.ശ്രീജ, (ജോ: കൺ വിനർ )ഷിജിത്ത് ഡി.ജെ (ട്രഷറർ) ആയ കമ്മറ്റിയെ തെരഞ്ഞെടുത്തു.മേഖല പദയാത്രയുടെ ഉദ്ഘാടനം നവംബർ 30 ന് തുറയൂരിൽ നടക്കും.തുടർന്ന് ഡിസംബർ 1,2,3 തിയ്യതികളിൽ പര്യടനം നടത്തിമുയിപ്പോത്ത് സമാപിക്കും.മേഖലയിലെ എല്ലാ യൂനിറ്റുകളിലും വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ, സംവാദങ്ങൾ, സെമിനാർ എന്നിവ നടത്തുന്നതിനുംധാരണയായി.

മേഖല സംഘാടക സമിതി രൂപികരണ യോഗം

ആവള സ്വാഗത സംഘ യോഗം

പുത്തനിന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം എന്ന മുദ്രാവാക്യമുയർത്തി ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ പേരാമ്പ്ര മേഖലയിൽ നടക്കുന്ന പദയാത്ര 2023 നവംബർ 30ന് ടി.പി. രാമകൃഷ്ണൻ എം.എൽ.എ തുറയൂരിൽ ഉദ്ഘാടനം ചെയ്യുന്നു. ഡിസംബർ 3 ഞായറാഴ്ച ആവള മഠത്തിൽ എത്തുന്ന പദയാത്രയ്ക്ക് സ്വീകരണം നൽകാൻ ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് മെമ്പർ കെ.എം.ബിജിഷ ചെയർ പേഴ്സണും എ.എം.രാജൻ മാസ്റ്റർ കൺവീനറുമായി സംഘാടകസമിതി രൂപീകരിച്ചു. യൂനിറ്റ് പ്രസിഡന്റ് ഇ.ടി. ബാലകൃഷ്ണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന സംഘാടകസമിതി രൂപീകരണ യോഗത്തിൽ പി.എം. ഗീത പരിപാടികൾ വിശദീകരിച്ചു. കെ.കെ.ചന്ദ്രൻ മാസ്റ്റർ, കെ. അപ്പുക്കുട്ടി മാസ്റ്റർ, ടി.പി.കുഞ്ഞമ്മത്, ടി.വി. കുമാരൻ , വി.എം. നാരായണൻ, സി.കെ.ശ്രീധരൻ , സത്യൻ ചോല എന്നിവർ സംസാരിച്ചുപദയാത്രയുടെ അനുബന്ധമായി പുസ്തക പ്രചാരണം, സെമിനാർ എന്നിവ നടത്താൻ തീരുമാനിച്ചു.

ആവള യൂണിറ്റ് സ്വാഗത സംഘം നിർവ്വാഹക സമിതി അംഗം പി.എം. ഗീത ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു.

തുറയൂർ യൂണിറ്റ് സ്വാഗതസംഘം

18.11.23 ന് ചേർന്ന തുറയൂർ യൂണിറ്റ് സ്വാഗത സംഘ യോഗത്തിൽ നിന്ന്

വാല്യക്കോട് യൂണിറ്റ് സംഘാടക സമിതി രൂപീകരിച്ചു.

  20.11.2023 ന് സി.കെ.സുരേഷിന്റെ വീട്ടിൽ നടന്ന യോഗത്തിൽ വച്ച് ഗ്രാമശാസ്ത്രജാഥയെ സ്വീകരിക്കുന്നതിനുള്ള സ്വാഗത സംഘം രൂപീകരിച്ചു.കെ.എം. ഭാസ്കരൻ സ്വാഗതം പറഞ്ഞ യോഗത്തിൽ യൂനിറ്റ് പ്രസിഡണ്ട് മനോജ് പൊൻ പറ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് പി.കെ.സതീശൻ വിശദീകരണം നടത്തി. സവിസ്തരമായ ചർച്ച നടന്നു.  നൊച്ചാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരികണ്ടി, രണ്ടാം വാർഡ് മെമ്പർ ബിന്ദു അമ്പാളി, മൂന്നാം വാർഡ് മെമ്പർ കെ .ശ്രീധരൻ എന്നിവർ രക്ഷാധികാരികളാണ്. പി.കെ.രാജൻ (ചെയർമാൻ), വി.സി. ഭാസ്കരൻ (വൈസ് ചെയർമാൻ), കെ.എം. ഭാസ്കരൻ (കൺവീനർ), സി.കെ.സുരേഷ് (ജോ. കൺവീനർ) എന്നിവർ സ്വാഗതസംഘം ഭാരവാഹികളാണ്. പുസ്തക പ്രചാരണം, പ്രചാരണം, ഭക്ഷണം എന്നിവയ്ക്ക് ഉപസമിതികൾ രൂപീകരിച്ചു. കെ.കെ.വാസു നന്ദി പറഞ്ഞു.

വാല്യക്കോട് യൂണിറ്റ് സ്വാഗതസംഘ യോഗത്തിൽ നിന്ന്

പന്തിരിക്കരയിൽ സ്വാഗതസംഘം രൂപീകരിച്ചു.

പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന പേരാമ്പ്ര മേഖല ഗ്രാമ ശാസ്ത്ര ജാഥയ്ക്ക് സ്വീകരണം നൽകുന്നതിനോട് അനുബന്ധിച്ച് പന്തിരിക്കരയിൽ സംഘടകസമിതി രൂപീകരിച്ചു. 26:11 .23ന് നടന്ന പരിപാടിയിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് പന്തിരിക്കര യൂണിറ്റ് സെക്രട്ടറി സുരേഷ് വി സ്വാഗതം പറഞ്ഞു പ്രസിഡന്റ്‌ മിഥുൻ സജി അധ്യക്ഷത വഹിച്ചു. യോഗം 21 അംഗങ്ങൾ അടങ്ങുന്ന സംഘാടക സമിതി രൂപീകരിച്ചു. സംഘടകസമിതി കൺവീനറായി പി എം കുമാരനേയും ജോ. കൺവീനറായി കെ കെ സൂപ്പിയെയും, ചെയർമാനായി ചന്ദ്രശേഖരനെയും തിരഞ്ഞെടുത്തു..