114
തിരുത്തലുകൾ
വരി 163: | വരി 163: | ||
ശാസ്താംകോട്ട തടാക സംരക്ഷണം | ശാസ്താംകോട്ട തടാക സംരക്ഷണം | ||
ശാസ്താംകോട്ട തടാക സംരക്ഷണം ആദ്യമായി പരിഷത്തിന്റ്റെ അജന്ഡയില് വരുന്നതു് 1988-ല് അന്നു് പരിഷത്ത് സഹയാത്രികനും പിന്നീട് കുറെക്കാലം ജില്ലാ കമ്മിറ്റി അംഗവും ആയിരുന്ന ഡോ.രാമാനുജന് ശാസ്ത്ര സാന്കേതിക പരിസ്ഥിതി കമ്മിറ്റി അംഗം എന്ന നിലയില്, ശാസ്താംകോട്ട മേഖല കമ്മിറ്റി സംഘടിപ്പിച്ച ക്ളാസില് നടത്തിയ പ്രഭാഷണത്തിലൂടെ നല്കിയ വിവരത്തിന്റ്റെ അടിസ്ഥാനത്തിലാണു്. വസ്തുകള് നിരത്തിക്കൊണ്ട് അദ്ദേഹം സമര്ത്ഥിച്ചതു് അന്നത്തെ നില തുടര്ന്നാല് 25 വര്ഷത്തിനകം ഈ തടാകത്തിന്റ്റെ നിലനില്പ് അപകടത്തിലാകും എന്നാണു്. തടാക സംരക്ഷണത്തിനായി ശാ.സാ.പ.കമ്മിറ്റി ഒരു മാസ്റ്റര് പ്ളാന് തയ്യാറാക്കിയിട്ടുണ്ടെന്നും ശക്തമായ ജനകീയ സമ്മര്ദ്ദമുണ്ടെന്കില് മാത്രമേ അതു നടപ്പലാകൂ എന്നും അദ്ദേഹം സൂചിപ്പിച്ചു. അദ്ദേഹം നല്കിയ സൂചന പ്രകാരം ജലമലിനീകരണമല്ല മണ്ണൊലിപ്പാണു് തടാകം നേരിടുന്ന വലിയ വിപത്ത് എന്ന വസ്തുത തുടര്പ്രവര്ത്തനത്തിനുള്ള വഴികാട്ടിയായി. | ശാസ്താംകോട്ട തടാക സംരക്ഷണം ആദ്യമായി പരിഷത്തിന്റ്റെ അജന്ഡയില് വരുന്നതു് 1988-ല് അന്നു് പരിഷത്ത് സഹയാത്രികനും പിന്നീട് കുറെക്കാലം ജില്ലാ കമ്മിറ്റി അംഗവും ആയിരുന്ന ഡോ.രാമാനുജന് ശാസ്ത്ര സാന്കേതിക പരിസ്ഥിതി കമ്മിറ്റി അംഗം എന്ന നിലയില്, ശാസ്താംകോട്ട മേഖല കമ്മിറ്റി സംഘടിപ്പിച്ച ക്ളാസില് നടത്തിയ പ്രഭാഷണത്തിലൂടെ നല്കിയ വിവരത്തിന്റ്റെ അടിസ്ഥാനത്തിലാണു്. വസ്തുകള് നിരത്തിക്കൊണ്ട് അദ്ദേഹം സമര്ത്ഥിച്ചതു് അന്നത്തെ നില തുടര്ന്നാല് 25 വര്ഷത്തിനകം ഈ തടാകത്തിന്റ്റെ നിലനില്പ് അപകടത്തിലാകും എന്നാണു്. തടാക സംരക്ഷണത്തിനായി ശാ.സാ.പ.കമ്മിറ്റി ഒരു മാസ്റ്റര് പ്ളാന് തയ്യാറാക്കിയിട്ടുണ്ടെന്നും ശക്തമായ ജനകീയ സമ്മര്ദ്ദമുണ്ടെന്കില് മാത്രമേ അതു നടപ്പലാകൂ എന്നും അദ്ദേഹം സൂചിപ്പിച്ചു. അദ്ദേഹം നല്കിയ സൂചന പ്രകാരം ജലമലിനീകരണമല്ല മണ്ണൊലിപ്പാണു് തടാകം നേരിടുന്ന വലിയ വിപത്ത് എന്ന വസ്തുത തുടര്പ്രവര്ത്തനത്തിനുള്ള വഴികാട്ടിയായി. | ||
മാസ്റ്റര് പ്ലാന് നടപ്പാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടു് ശാസ്താംകോട്ട മഖലാ കമ്മിറ്റി മുന്കൈ എടുത്ത് പോസ്റ്റുകാര്ഡുപയോഗിച്ചു് ആയിരം കത്തുകള് പൊതുജനങ്ങളെ കൊണ്ട് ശാ.സാ.പ.കമ്മിറ്റിക്കു് അയപ്പച്ചതായിരുന്നു ആദ്യ പ്രവര്ത്തനം. തുടര്ന്നു് വരും വര്ഷങ്ങളില് തടാകം ചുറ്റിക്കൊണ്ടുള്ള പദയാത്രകള്, പൊതു യോഗങ്ങള്, നിവേദനം സമര്പ്പിക്കല് തുടങ്ങിയ പ്രവര്ത്തനങ്ങള് നടന്നു. | |||
തടാകതീരത്തു കുഴിച്ചു് മണ്ണെടുത്തു നീക്കുന്ന പ്രവര്ത്തനം തുടങ്ങിയതു് രാജഗിരി കുന്നിലാണു് 1994-ല്. ഈ പ്രവര്ത്തനം തുടങ്ങിയ ദിവസം തന്നെ മേഖലയിലെ പ്രവര്ത്തകര് ഈ പ്രവര്ത്തനം തടയുകയുണ്ടായി. മണ്ണു നീക്കം ചെയ്യുന്ന വാഹനം ഉള്പ്പെടെ തടഞ്ഞതിനെ തുടര്ന്നു് ജില്ലാ കളക്റ്റര് ചര്ച്ചയ്ക്കു വിളിക്കുകയും പ്രവര്ത്തനം നിര്ത്തി വെയ്പ്പിക്കുകയും ചെയ്തു. അവിടെ ആ പ്രശ്നം തീര്ന്നെന്കിലും തുടര്ന്നു് പടിഞ്ഞാറെ കല്ലടയില് വ്യാപകമായി കുന്നുകള് ഇടിച്ചു മണ്ണു നീക്കുന്ന പ്രവര്ത്തനവും വയല് കുഴിച്ചു് മണല് ഖനനവും അതി രൂക്ഷമായി. തടാകം ക്രമേണ നാശത്തിലേക്കു നീങ്ങുന്നതാണു് വരും വര്ഷങ്ങളില് കണ്ടതു്. ഈ സ്ഥിതി വിശേഷത്തെ നേരിടാന് ഇക്കോ ഡവലപ്മെന്റ്റു് ക്യാംപ്, പടി.കല്ലടയില് ഗ്രാമ പാര്ളമന്റ്റ്, ബഹുജനധര്ണ്ണ തുടങ്ങിയവ വരും വര്ഷങ്ങളിര് നടന്നു. | |||
2002-ല് നടന്ന സംസ്ഥാന സമ്മേളനത്തിന്റ്റെ അനുബന്ധമായി തടാകത്തിനു ചുറ്റുമുള്ള ഭവനങ്ങള് സന്ദര്ശിച്ചു് വിശദമായ വസ്തുതാ പഠന സര്വ്വെ നടത്തി. തടാകത്തെ അവര് എങ്ങനെയെല്ലാം ഉപയോഗിക്കുന്നു, മാലിന്യങ്ങള് എങ്ങനെ സംസ്കരിക്കുന്നു, കക്കൂസ് സൗകര്യം, കുടിവെള്ള ലഭ്യത, കൃഷി രീതി മുതലായവയാണു് പഠന വിഷയമാക്കിയതു്. ഡോ. ജോര്ജ് ഡിക്രൂസ് നേതൃത്വം വഹിച്ച പ്രസ്തുത പഠനത്തിലെ വിവരങ്ങള് നിര്ദ്ദേശങ്ങള് കൂട്ടി ചേര്ത്തു്, ലഘുലേഖയായി പ്രസിദ്ധീകരിക്കുകയും അധികാരികള്ക്ക് സമര്പ്പിക്കുകയും ചെയ്തു. | |||
തിരുത്തലുകൾ