കൊല്ലം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
Viswa Manavan KSSP Logo 1.jpg
കൊല്ലം ജില്ല
പ്രസിഡന്റ് ഹുമാം റഷീദ്
സെക്രട്ടറി എസ്. രാധാകൃഷ്ണൻ
ട്രഷറർ എം. ഉണ്ണികൃഷ്ണ പിള്ള
സ്ഥാപിത വർഷം 1977
ഭവൻ വിലാസം സഞ്ചാരിമുക്ക്

മാടന് നട, വടക്കേവിള പി.ഒ. കൊല്ലം. 691010

ഫോൺ 0474 2727575
ഇ-മെയിൽ [email protected]
ബ്ലോഗ് .............
മേഖലാകമ്മറ്റികൾ ..................

കൊല്ലം ജില്ല

പൊതു വിവരങ്ങൾ(ആമുഖം)

കേരളത്തിന്റ്റെ തെക്കെ അറ്റത്തു നിന്നു രണ്ടാമത്തെ ജില്ലയാണു് കൊല്ലം. കൊല്ലം ജില്ലയുടെ തെക്ക് തിരുവനന്തപുരം, വടക്ക് ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളും പടിഞ്ഞാറ് അറബിക്കടലും കിഴക്ക് തമിഴ്നാടും സ്ഥിതി ചെയ്യുന്നു. നാഷനല് ഹൈവേ 47,എം.സി.റോഡ്, കൊല്ലം-ചെംകോട്ട ഹൈവേ എന്നീ പ്രധാന റോഡുകളും കല്ലടയാറ്, ഇത്തിക്കരയാറ്, പള്ളിക്കലാറ് എന്നീ നദികളും ഈ ജില്ലയിലൂടെ കടന്നു പോകുന്നു. കൊല്ലം പട്ടണം ആണ് ജില്ലയുടെ ആസ്ഥാനം. കൊല്ലം കോര്പറേഷനും, പുനലൂര്, പരവൂര്, കരുനാഗപ്പള്ളി എന്നീ മുനിസിപ്പാലിറ്റികളും 70 പഞ്ചായത്തുകളും, 13 ബ്ലോക്കു പഞ്ചായത്തുകളും ഈ ജില്ലയില് സ്ഥിതി ചെയ്യുന്നു.

കേരളത്തിലെ പ്രധാന പരംപരാഗത വ്യവസായങ്ങള് ആയ കശുവണ്ടി, കയറ്, കയ്ത്തറി എന്നിവ ഈ ജില്ലയിലെ പ്രധാന തൊഴില് മാര്ഗങ്ങള് ആണ്. ഇതില് കശുവണ്ടി വ്യവസായത്തിന്റ്റെ കേരളത്തിലെ ആസ്ഥാനം കൊല്ലം ആണു്.

വില പിടിപ്പുള്ള ധാതു മണല് നിക്ഷേപം കൂടുതല് ഉള്ളത് ഈ ജില്ലയില് ആണ്. അതു കൊണ്ട് തന്നെ ധാതുമണല് വ്യവസായസ്ഥാപനങ്ങള് ആയ ഐ.ആറ്.ഇ., കെ.എം.എം.എല്. ഇവ ഈ ജില്ലയില് സ്ഥിതി ചെയ്യുന്നു. അതോടൊപ്പം ടൈറ്റാനിയം ഡൈഓക്സൈഡ് വ്യവസായവും ഇവിടെ സ്ഥിതി ചെയ്യുന്നു. കൂടാതെ സിറാമിക്സ് വ്യവസായം, പുനലൂര് പേപ്പറ് മില്ല് ഇവയും ഈ ജില്ലയിലാണ്.

റംസാറ് സൈറ്റ് ആയി പ്രഖ്യാപിക്കപ്പെട്ട കേരളത്തിലെ മൂന്ന് തണ്ണീര്തടങ്ങളില് ശാസ്താംകോട്ട, അഷ്ടമുടി എന്നിവ ഈ ജില്ലയിലാണ്. ജില്ലയുടെ പ്രധാന കുടിവെള്ള സ്രോതസും കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലാശയവും ആണ് ശാസ്താംകോട്ട തടാകം.

ജില്ലാ ആസ്ഥാനമായ കൊല്ലം കേരളത്തിലെ 5 കോര്പ്പറേഷനുകളില് ഒന്നാണ്. പ്രകൃതിമനോഹരമായ ഈ നഗരം അറേബ്യന് കടല്, അഷ്ടമുടികായല് ഇവ്യ്ക്കിയില് സ്ഥിതി ചെയ്യുന്ന ഒരു ഉപദ്വീപ് ആണ്. ചരിത്രാതീതകാലം മുതല് തന്നെ ഈ നഗരം ചൈന തുടങ്ങിയ ദേശങ്ങളുമായി വ്യാപാരബന്ധത്തില് ഏര്പ്പെട്ടു പോന്നിരുന്നു.

പരിഷത്ത് ഭവൻ - വിലാസം.

സഞ്ചാരിമുക്ക് മാടൻ നട, വടക്കേവിള പി.ഒ. കൊല്ലം. 691010

പ്രസിഡന്റ് - ഹുമാം റഷീദ്

സെക്രട്ടറി - എസ്. രാധാകൃഷ്ണൻ.

ട്രഷറർ - എം. ഉണ്ണികൃഷ്ണ പിള്ള.

മേഖലാ കമ്മിറ്റികൾ

 1. ഓച്ചിറ
 2. കരുനാഗപ്പള്ളി
 3. ചവറ
 4. ശാസ്താംകോട്ട
 5. കൊട്ടാരക്കര
 6. വെട്ടിക്കവല
 7. അഞ്ചൽ
 8. ചടയമംഗലം
 9. ചാത്തന്നൂർ
 10. മുഖത്തല
 11. കുണ്ടറ

ജില്ലയിലെ പ്രധാന പ്രവർത്തനങ്ങൾ

മാസിക പ്രസിദ്ധീകരണ ക്യാമ്പയിൻ

സംസ്ഥാന തലത്തിൽ ജൂലായ് ഒന്നിന്‌ ആരംഭിച്ച പ്രത്യേക കാമ്പയിൻ ജില്ലയിലും നന്നായി തന്നെ നടന്നു വരുന്നു. പ്രത്യേക കാമ്പയിനിന്റെ ഭാഗമായി മുൻവർഷങ്ങളിൽ സംസ്ഥാന തലത്തിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച ജില്ലയാണ്‌ കൊല്ലം.തുടർച്ചയായി ആയിരത്തിലധികം മാസിക പ്രചരിപ്പിച്ച മേഖല എന്ന ഖ്യാതിയുമായി മുന്നില് തന്നെയുള്ള കരുനാഗപ്പള്ളിമേഖല ഈ വര്ഷവും പ്രസ്തുത ലക്ഷ്യം കൈവരിക്കുമെന്ന് ഉറപ്പാക്കി. ചടയമംഗലം,ശാസ്താംകോട്ട,കൊട്ടാരക്കര തുടങ്ങിയ മേഖലകളും മികച്ച പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്നു.

വിദ്യാഭ്യാസ സംഗമം.

അന്തർദേശീയ തലത്തിൽ ശ്രദ്ധയാകർഷിച്ചുകൊണ്ട് 1997-ല് മുതൽ കേരളത്തിൽ സ്കൂള് വിദ്യാലഭ്യാസരംഗത്തു നിലനില്ക്കുന്ന പാഠ്യപദ്ധതി അട്ടിമറിക്കുന്നതിനെതിരെ കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2013 ആഗസ്റ്റ് 28-ന് കൊട്ടാരക്കര ഗവ.ഗേള്സ് ഹൈസ്കൂളിൽ വിദ്യാഭ്യാസ സംഗമം നടന്നു. സംസ്ഥാന വിദ്യാഭ്യാസ സബ്കമ്മിറ്റി അംഗം മധുസൂധനന് ഉല്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ സബ്കമ്മിറ്റി ചെയര്മാന് കെ.ജി.തുളസിധരന് അദ്ധ്യക്ഷത വഹിച്ചു. കണ്വീനറ് ജി.സോമരാജന് നായര് സ്വാഗതവും എം. ഉണ്ണിക്കൃഷ്ണന് കൃതജ്ഞതയും പറഞ്ഞു.

ശിശുകേന്ദ്രീകൃതവും പ്രവര്ത്ത്യുന്മുഖവും ആയതും ദേശീയ കരിക്കുലം കമ്മിറ്റി നിര്ദ്ദേശപ്രകാരം നടപ്പിലാക്കിയതും ആയ ഈ പാഠ്യപദ്ധതി മാറ്റി മറിക്കുവാനും പഴയ മാതൃകയില് ഓറ്മ്മ ശക്തി പരീക്ഷണത്തിലും മനഃപാഠം പഠിക്കുന്നതിലും കേന്ദ്രീകരിക്കുന്ന പദ്ധതി ആവിഷ്കരിക്കുവാനും ഉള്ള നീക്കം വേണ്ടത്ര ആലോചന കൂടാതെയുള്ളതാണെന്ന മധുസുധനന് പറഞ്ഞു. വിദ്യാഭ്യാസ പ്രവര്ത്തകരും അദ്ധ്യാപകരും പന്കെടുത്തു.

വിദ്യാഭ്യാസ രംഗത്തെ കച്ചവടതാല്പര്യം സംരക്ഷിക്കാനും ഗൈഡ് ലോബികളുടെ പ്രവര്ത്തനം മൂലവും ആണ് ഈ നയം മാറ്റം. വിദ്യാഭ്യാസ മേഖലയില് കേരളം കൈവരിച്ച ഭൗതിക നേട്ടങ്ങളുടെ തുടര്ച്ചയാണ് ഉള്ളടക്കത്തിൽ വരുത്തിയ പുരോഗമന പരമായ മാറ്റങ്ങള്. കുട്ടികളോട് ചോദ്യം ചോദിക്കുക, മനഃപാഠമാക്കിയവയിൽ നിന്ന് അവര് ഉത്തരങ്ങൾ നല്കുക എന്ന പഴയ സംപ്രദായത്തിനു പകരം കുട്ടികള് സ്വയം ചോദ്യങ്ങള് ചോദിച്ച് ഉത്തരങ്ങള് കണ്ടെത്തി അറിവ് നിര്മ്മിക്കുന്നതിന് അദ്ധ്യാപകന് മാര്ഗ്ഗദര്ശ്ശയായി വര്ത്തിക്കുന്ന ആധുനിക രീതി അന്തര്ദ്ദേശീയ തലത്തിൽ അംഗീകാരം നേടിയിട്ടുള്ളതാണ്. കുട്ടികളുടെ സര്ഗ്ഗശേഷി വികസനം ഇതു വഴി സാദ്ധ്യമാകുന്നു. ഇതാണ് ഇപ്പോൾ അട്ടിമറി്ക്കപ്പെടുന്നത്.

പ്രതിഷേധ ജനകീയ കൂട്ടായ്മ

അല്പം പോലും ദീര്ഘവീക്ഷണമില്ലാതെ നിലവിലുള്ള പാഠ്യപദ്ധതി അട്ടിമറിക്കുവാനുള്ള സംസ്ഥാന സര്ക്കാരിന്റ്റെ നീക്കത്തിനെതിരെ 2013 ഒക്ടോബര് 8 -നു് വൈകുന്നേരം 5 മണിക്ക് കൊല്ലം ചിന്നക്കടയില് വിദ്യാഭ്യാസ ഉപസമിതിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ കൂട്ടായ്മ നടന്നു. സംസ്ഥാന വിദ്യാഭ്യ്സ ഉപസമിതി അംഗം ശ്രീ. റ്റി.പി.കലാധരന് കൂട്ടായ്മ ഉത്ഘാടനം ചെയ്തു. വിവിധ അദ്ധ്യാപക സംഘടന ഭാരവാഹികളും വിദ്യാഭ്യാസ പ്രവര്ത്തകരും പന്കെടുത്തു. ജില്ലാ സെക്രട്ടരി എം. ഉണ്ണിക്കൃഷ്ണന് സ്വാഗതം പറഞ്ഞു. ജില്ലാ ഉപസമിതി കണ്വീനര് കൃതജ്ഞത രേഖപ്പെടുത്തി.

പരിസ്ഥിതി സംരക്ഷണ പ്രവര്ത്തനങ്ങൾ

ജില്ലയിലെ പരിസ്ഥിതി സംരക്ഷണ പ്രവരത്തനങ്ങള്ക്കു് ജില്ലാ പരിസ്ഥിതി വിഷയസമിതി നേതൃത്വം നല്കി വരുന്നു.ജില്ലയിലെ മുഖ്യ കുടവെള്ള സ്റോതസ് ആയ ശാസ്താംകോട്ട തടാകത്തിന്റ്റെ സംരക്ഷണാര്ത്ഥം നടന്ന പഠന-പ്രക്ഷോഭ പ്രവര്ത്തനങ്ങൾ ഇവയില് പ്രധാനമാണു്.ശാസ്താംകോട്ട, മൈനാഗപ്പ്ള്ളി, പടിഞ്ഞാറെ കല്ലട എന്നീ പഞ്ചായത്തുകളാല് ചുറ്റപ്പെട്ടു് ശാസ്താംകോട്ട ബ്ളോക്ക് പഞ്ചായത്തിലാണു് ശാസ്താംകോട്ട ശുദ്ധജലതടാകം സ്ഥിതി ചെയ്യുന്നതു്. തടാകത്തെ സംരക്ഷിക്കുന്ന കുന്നിന്പ്രദേശം പൂര്ണ്ണമായും സാന്ദ്രതയേറിയ ജനവാസ പ്രദേശമാണു്. ഈ പ്രദേശങ്ങളിലെ കൃഷിസമ്പ്രദായം, തടാകത്തിനു ചുറ്റും ഉള്ള കുന്നിന്പ്രദേശങ്ങളില് വ്യാപകമായി നടക്കുന്ന കുന്നിടിക്കല് ഇവ തടാകത്തിലേക്ക് മണ്ണൊലിച്ചിറങ്ങുന്നതിനു കാരണമാകുന്നു. പടിഞ്ഞറെ കല്ലട പഞ്ചായത്തിന്റ്റെ കിഴക്കെ അതിരിലൂടെ ഒഴുകുന്ന കല്ലടയാറില് പരമ്പരാഗതമായി നടന്നുവന്നിരുന്ന മണല് ഖനനം കാലക്രമേണ തീരത്തെ താഴ്ന്നയിടങ്ങളിലേക്കു വ്യാപിക്കുകയും തുടറ്ന്നു് പഞ്ചായത്തില് എല്ലായിടത്തും വ്യാപിക്കുകയും ചെയ്തു. ഇങ്ങനെയുണ്ടായ കയങ്ങളിലേക്ക് തടാകത്തില് നിന്നു ജലം ഒഴുകിയെത്താന് കൂടി തുടങ്ങിയതോടെ തടാകത്തിന്റെ നാശം ആരംഭിച്ചു . 2010-ലും 2013-ലും ഉണ്ടായ കടുത്ത വരള്ച്ച തടാകം വറ്റുന്നതിനും വിസ്തൃതി ഗുരുതരമായി കുറയുന്നതിനും കാരണമായി.

ജില്ലാ വിഷയസമിതി അനേകം തവണ ചെയറ്മാന് ഡോ. കെ.കെ. അപ്പുക്കുട്ടന്റെ നേതൃത്വത്തില് തടാകവും തടാകത്തിന്റെ കൈകാര്യകര്തൃക്കളായ ജല അതോറിറ്റി ഓഫീസും സന്ദര്ശിക്കുകയും വിവരങ്ങൾ ശഖരിക്കുകയും ഉണ്ടായി. ഇവയും തടാകസംരക്ഷണാറ്ത്ഥം സ്വീകരിക്കേണ്ട നടപടി നിറ്ദ്ദേശങ്ങളും ഉള്ക്കൊള്ളിച്ച് ലഘുലേഖ പ്രസിദ്ധീകരിക്കുകയും ഉണ്ടായി. തടാക സംരക്ഷണത്തിന്റ്റെ പേരില് നടത്തുന്ന അശാസ്ത്രീയ പ്രവര്ത്തനങ്ങള്ക്കെതിരായി പത്രപ്രസ്താവനകളും മറ്റു പ്രചാരണപ്രവര്ത്തനങ്ങളും നടന്നു വരുന്നു.

അന്തര്ദ്ദേയ പരിസ്ഥിതി ദിനാചരണത്തിന്റ്റെ ഭാഗമായി കഴിഞ്ഞ ജൂണ് 5 - നു് ചങ്ങന്കുളങ്ങര എല്. പി. സ്കൂളില് പരിസ്ഥിതി സെമിനാര് ഓച്ചിറ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില് നടന്നു. തുടര്ന്ന് പ്രകടനവും പൊതുയോഗവും നടന്നു. മേഖലയില് മരങ്ങാട്ടുമുക്കു് തുടങ്ങിയ യൂണിറ്റുകളിലും പ്രകടനവും പൊതുയോഗവും നടന്നു. കരുനാഗപ്പള്ളി തുടങ്ങിയ മേഖലകളില് സ്കൂളുകളില് ബാഡ്ജ് വിതരണവും പ്രഭാഷണങ്ങളും നടന്നു.

കണ്ടല്ക്കാടുകളുടെ സംരക്ഷണം

പ്രകൃതിയിലെ അമൂല്യ വരദാനമായ വിവിധ ഇനം കണ്ടല് സസ്യങ്ങളുടെ ഒരു വലിയ കലവറ തന്നെയാണ് ജില്ലയില് ആശ്രാമം, പള്ളിയാതുരുത്ത് തുടങ്ങി അഷ്ടമുടി കായലിന്റ്റെ തീരത്ത് പല ഇടങ്ങളിലും ദ്വീപുകളിലും ആയിരംതെങ്ങില് കാട്ടുകണ്ടം പ്രദേശത്തും കണ്ടുവരുന്നത്. തീരദേശത്തെ കടലാക്രമണങ്ങളില് നിന്നു സംരക്ഷിക്കാന് പ്രധാനപ്പെട്ട ഒരു മണ്ണുസംരക്ഷണ ഘടകമായും ചെമ്മീന് ഉള്പ്പെടെ വിവിധ ഇനം മല്സ്യങ്ങളുടെ പ്രജനന കേന്ദ്രമായും] കണ്ടല്സസ്യങ്ങൾ പ്രവര്ത്തിക്കുന്നു. വികസന പ്രവര്ത്തനങ്ങളുടെ പേരില് കണ്ടല് കാടുകൾ വ്യാപകമായി നശിപ്പിക്കുന്ന പ്രവണത ഏറി വരുന്നു. നഗരത്തില് റോഡു വികസനത്തിന്റ്റെ പേരിലും മറ്റും വലിയ തോതില് കണ്ടല് സസ്യശേഖരം നശിപ്പിച്ചു കഴിഞ്ഞു. അടുത്ത കാലത്തായി കരിമീന് ഹാച്ചറി നിര്മ്മാണത്തിനു് എന്ന പേരില് വളരെയധികം കണ്ടല് സസ്യങ്ങൾ നശിപ്പിച്ച ഫിഷറീസ് വകുപ്പിന്റ്റെ നടപടി വലിയ എതിര്പ്പു പിടിച്ചു പറ്റി. പരിഷത്തിന്റ്റെ ഓച്ചിറ മേഖല ഈ പ്രവര്ത്തനങ്ങള്ക്കു നേതൃത്വം നല്കിവരുന്നു. ഇതിന്റ്റെ ഭാഗമായി ആയിരംതെങ്ങല് നിന്ന് പ്രകടനവും പൊതുയോഗവും നടന്നു. ജില്ലാ പരിസ്ഥിതി കണ്വീനര് വി.കെ.മധുസൂധനന് ഉത്ഘാടനം ചെയ്തു. ആശ്രാമം അഷ്ടുടി കായലിന്റ്റെ തീരത്തും ആയിരം തെങ്ങല് കാട്ടുകണ്ടം പ്രദേശത്തും ഉള്ള കണ്ടൽ കാടുകളുടെ സംരക്ഷണാര്ത്ഥം വിവിധ പ്രവര്ത്തനങ്ങള് നടത്തി വരുന്നു.

ജലനിധി വിരുദ്ധ കാമ്പയിന്

ഓച്ചിറ മേഖലയിലെ കുലശേഖരപുരം, കരുനാഗപ്പള്ളി മേഖലയിലെ മൈനാഗപ്പള്ളി എന്നീ പഞ്ചായത്തുകളില് ജലനിധി പദ്ധതി പ്രകാരം കുടിവെള്ള വിതരണം ജല അതോറിറ്റിയിൽ നിന്നടര്ത്തി മാറ്റി സന്നദ്ധ സംഘടനകളുടെ മേല്നോട്ടത്തിൽ ഗുണഭോക്തൃ സമിതികളെ ഏല്പിക്കുന്നതിനും, പൊതുടാപ്പകള് നിര്ത്തൽ ചെയതു് കുടിവെള്ളവിതരണത്തിന്റ്റെ ചെലവു പൂര്ണ്ണമായി ഗുണഭോക്താക്കള് വഹിക്കേണ്ടി വരുന്ന വ്യവസ്ഥ നടപ്പില് വരുത്തുന്നതിനും എതിരായി മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ ബഹുജനങ്ങളെ പന്കെടുപ്പിച്ച് പ്രക്ഷോഭം വളര്ത്തിയെടുത്തു. സെമിനാറുകൾ, ക്ളാസുകൾ, ജാഥകൾ, ധര്ണ്ണകൾ മുതലായവ സംഘടിപ്പിച്ചു.

കാരണവര്മാരെ ആദരിക്കലും പ്രവര്ത്തക സംഗമവും

16 - 10 - 2013-ൽ കൊട്ടിയത്തു വെച്ചു് ജില്ലയിലെ പഴയകാല പ്രവര്ത്തകരും ഇപ്പോഴത്തെ പ്രവര്ത്തകരും തമ്മിലുള്ള കൂടിച്ചേരലും കാരണവര്മാരെ ആദരിക്കുന്ന ചടങ്ങും നടന്നു. 1968 മുതല് വിവിധ കാലയളവുകളില് ജില്ലയിലെ പ്രവര്ത്തനരംഗത്ത് സജീവമായിരുന്ന 69 പേര് പന്കെടുത്തു. ആദ്യത്തെ ജില്ലാ സെക്രട്ടറി പി.രാമചന്ദ്ര മേനോന്, ജനകീയ സംഗീതജ്ഞനും ഗയകനുമായ വി.കെ.ശശിധരന്, ശിശു മനഃശാസ്ത്രജ്‌‌ഞനും വിദ്യാഭ്യാസ വിചക്ഷണനും ആയ സി.പി.എസ്.ബാനര്ജി തുടങ്ങിയവര് പന്കെടുത്തു.

ഐസോൺ- പഠനവും വാന നിരീക്ഷണവും

ചടയമംഗലം എം.ജി.ഹൈസ്കൂളില് വെച്ചു് 19-10-2013 വൈകുന്നേരം 4 മണി മുതല് 20-10-2013 വൈകുന്നേരം 4 മണി വരെ ഐസോൺ ധൂമകേതുവിനെ പറ്റി ക്ളാസും വാന നിരീക്ഷണവും. നവം. ആദ്യവാരം മുതല് ജനുവരി ആദ്യം വരെയാണു് ഐസോൺ ധൂമകേതു പ്രത്യക്ഷപ്പെടുന്നതു്.

ജില്ലാ പഠന കേന്ദ്രം

കെ.വി.എസ്. കർത്തായുടെ നേതൃത്വത്തിൽ കൊട്ടാരക്കര ഗാന്ധമുക്കിനു സമീപമുള്ള ലയം എന്ന വസതയിൽ കൊല്ലം ജില്ലാ പഠന കേന്ദ്രം പ്രവർത്തിക്കുന്നു. സംസ്ഥാന-ജില്ലാ പ്രവർത്തനങ്ങളുടെ ചിത്രീകരണവും ഡോക്കുമന്റ്റേഷൻ പ്രവർത്തനങ്ങളും ഇവിടെ നടക്കുന്നു.വിവിധ ആനുകാലിക സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിൽ വിവര ശേഖരണം ചർച്ചാ ക്ളാസ്സുകൾ എന്നിവ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നു. വിജ്ഞാനോത്സവങ്ങളുടെ തയ്യാറെടുപ്പും പരിശീലനവും ഇവിടെ നടക്കുന്നു.

ഗാഡ്ഗിൽ കമ്മിറ്റി നിര്ദ്ദേശങ്ങളും പശ്ചിമഘട്ട സംരക്ഷണവും

കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില് 2013 ഡിസംബറ് മാസം 19-നു് കൊല്ലം പബ്ളിക ലൈബ്ററി സരസ്വതി ഹാളിൽ സെമിനാറ് നടന്നു. ഡോ. എന്. കെ. ശശിധരന് പിള്ള മുഖ്യ പ്രഭാഷണം നടത്തി. വിവിധ രാഷ്ട്രീയ സാംസ്കാരിക പ്രവര്ത്തകര് പന്കെടുത്തു.

ജില്ലയിലെ പരിഷത്തിന്റ്റെ ചരിത്രം.

ശാസ്ത്രജ്ഞന്മാര്ക്കും ശാസ്ത്രാദ്ധ്യാപകര്ക്കും ശാസ്ത്രലേഖകര്ക്കും മാത്രമായി 1962-ല് രൂപം കൊണ്ട കേരള ശാസ്ത്രസാഹിത്യ പരിഷത് 1970-കളില് ജനകീയ ശാസ്ത്ര പ്രസ്ഥാനമായി രൂപമെടുത്ത് അധികം വൈകുന്നതിനു മുമ്പു തന്നെ കൊല്ലം ജില്ലയില് പ്രവര്ത്തനം വ്യാപകമായി. അതുവരെ ചുരുക്കം ചില വ്യക്തികളിലും സ്ഥാപനങ്ങളിലുമായി ചുരുങ്ങി നിന്ന പരിഷത് പ്രവര്ത്തനം ഗ്രാമശാസ്ത്രസമിതികളിലൂടെയാണു് വ്യാപകമാകുന്നത്. ഇന്നത്തെ പത്തനംതിട്ട ജില്ല കൂടി ഉള്പ്പെട്ട പ്രദേശങ്ങളിലാണു് കൊല്ലം ജി്ല്ലാ പ്രവര്ത്തനം വ്യാപിച്ചതു്. ഔപചാരികമായി 1977-ലാണു് ജില്ലാ കമ്മറ്റി രൂപം കൊള്ളുന്നതെന്കിലും സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധേയമായ പല പ്രവര്ത്തനങ്ങളും അതിനു മുമ്പു തന്നെ ജില്ലയില് നടന്നിരുന്നു. ടി.കെ.എം. എന്ജിനീയറിംഗ് കോളജില് ഗണിതശാസ്ത്ര വിഭാഗം അദ്ധ്യാപകനായിരുന്ന ശ്രീ. പി.രാമചന്ദ്രമേനോന് ആണു് ആദ്യത്തെ ജില്ലാ സെക്രട്ടറി.

എഴുകോണ് ഗ്രാമശാസ്ത്ര സമിതി സംസ്ഥാന തലത്തില് ഏറെ ശ്രദ്ധയവും മാതൃകാപരവുമായ പ്രവര്ത്തനമാണു് എഴുകോണില് പ്രവര്ത്തിച്ചിരുന്ന ഗ്രാമശാസ്ത്രസമിതി കാഴ്ചവെച്ചതു്. ശാസ്ത്ര ക്ളാസുകൾ, ക്വിസ് മത്സരങ്ങൾ, ആരോഗ്യ ക്ളാസുകൾ, തുടങ്ങിയവയ്ക്കൊപ്പം ഓലമെടയല്, ഭൂമികിളയ്ക്കല്, തെങ്ങുകയറ്റം തുടങ്ങിയവയില് തൊഴില് മത്സരങ്ങള് മുതലായവയും സംഘടിപ്പിച്ചിരുന്നു. പരിഷത് പ്രവര്ത്തകന്റ്റെ അടയാളമായി മാറിയ തുണികൊണ്ടുള്ള തോള്സഞ്ചി എന്ന ആശയം ഈ സമിതിയുടെ സംഭാവനയാണു്. അതുപോലെ ഗ്രാമപത്രം എന്ന ഗ്രാമീണ മാദ്ധ്യമം ആദ്യമായി ആവിഷ്കരിച്ചതും ഈ ഗ്രാമശാസ്ത്ര സമിതിയിലൂടെയാണു്. കുണ്ടറയില് വീനസ് കോളജ് നടത്തിയിരുന്ന ശ്രീ. പ്രഭാകരന് പിള്ളയോടൊപ്പം സര്വ്വശ്രീ എഴുകോണ് മുരളി, പടവിള വറ്ഗ്ഗീസ്, എഴുകോണ് ശശി തുടങ്ങിയവര് നേതൃത്വം നല്കിയിരുന്നു. ഗ്രാമശാസ്ത്രം മാസിക സംസ്ഥാന തലത്തില് ഗ്രാമശാസ്ത്രസമിതിയുടെ മുഖപത്രമായിരുന്നു.

സംഘടന

ജില്ലയിലെ സംഘടനയില് തുടക്കത്തില് മൂന്നു മേഖലകൾ ആണു് ഉണ്ടായിരുന്നത്. ഇന്നത്തെ പത്തനംതിട്ട ജില്ലയുടെ ഭാഗമായി മാറിയ പ്രദേശങ്ങൾ പത്തനംതിട്ട മേഖലയിലും മറ്റ് ഭാഗങ്ങൾ കൊട്ടാരക്കര, കരുനാഗപ്പള്ളി എന്ന മേഖലകളിലും ആയിരുന്നു. തുടര്ന്ന് 1980 കളില് കൊട്ടാരക്കര, കരുനാഗപ്പള്ളി മേഖലകള് വിഭജിച്ച് കൊല്ലം, ചാത്തന്നൂര്, ചടയമംഗലം, കുണ്ടറ, ശാസ്താംകോട്ട, അഞ്ചല് എന്നീ മേഖലകള് രൂപം കൊണ്ടു. കൊട്ടാരക്കര മേഖലയിലുള്ള വെളിയം, പൂയപ്പള്ളി പഞ്ചായത്തുകള് ചേര്ത്ത് പിന്നീടു് വെളിയം മേഖലയ്ക്ക് രൂപം നല്കി. പരിഷത്ത് ജനകീയാസൂത്രണത്തില് പന്കാളിയായതോടെ 1998-ല് സംസ്ഥാനത്താകമാനം ബ്ളോക്ക് തലത്തില് മേഖല പനര്വിഭജനം നടത്തിയപ്പോള് ജില്ലയിലും നടപ്പാക്കിയതോടെ ഓച്ചിറ, ചവറ, മുഖത്തല, വെട്ടിക്കവല, പത്തനാപുരം മേഖലകൾ രൂപം കൊണ്ടു. വെളിയം മേഖല കൊട്ടാരക്കര മേഖലയില് ലയിച്ചു. അഞ്ചാലുംമൂട് ബ്ളോക്ക് കൊല്ലം മേഖലയുടെ ഭാഗമായി. പുനലൂര്, പരവൂര് മുനിസിപ്പാലിറ്റികൾ യഥാക്രമം അഞ്ചല്, ചാത്തന്നൂര് മേഖലകളുടെ ഭാഗമായി. ഇത്തിക്കര ബ്ളോക്ക് ചാത്തന്നൂര് മേഖലയായും, ചിറ്റുമല ബ്ളോക്ക് കുണ്ടറ മേഖലയായും പ്രവര്ത്തിച്ചു. കാലക്രമേണ കൊല്ലം, പത്തനാപുരം മേഖലകൾ നിര്ജ്ജീവമായി.

പ്രധാന പ്രവര്ത്തനങ്ങൾ.

പരിസ്ഥിതി

പരിഷത്ത് പ്രവര്ത്തനത്തിന്റ്റെ ചരിത്രത്തില് എക്കാലവും സ്മരിക്കപ്പെടുന്ന അനുഭവം പ്രദാനം ചെയ്യുന്നത് പരിസ്ഥിതി രംഗത്തെ പ്രവര്ത്തനങ്ങളാണ്‌. അതില് തന്നെ സയലന്റ്റ് വാലി പ്രവര്ത്തനങ്ങൾ അവിസ്മരണീയമാണ്‌. ഈ പ്രവര്ത്തനത്തിന്റ്റെ അലകൾ, അതില് പന്കാളിത്തം വഹിച്ചതിന്റ്റെ അനുഭവങ്ങൾ ഇവയില് നിന്നാണു് ജില്ലയില് പരിസ്ഥിതി പ്രവര്ത്തനം ഉടലെടുത്തത്. കല്ലടയാറിന്റ്റെ മലിനീകരണത്തിനെതിരെയുള്ള പ്രവര്ത്തനത്തിലൂടെയാണു് ജില്ലയില് പരിസ്ഥിതി പ്രവര്ത്തനത്തിനു തുടക്കം കുറിക്കുന്നത്. പുനരുര് പേപ്പറ് മില്ലില് നിന്നുള്ള മാലിന്യങ്ങള് കല്ലടയാറ്റിലേയ്ക്ക നേരിട്ടു തുറന്നു വിടുകയായിരുന്നു അക്കാലത്ത്. പുഴയിലെ മത്സ്യസമ്പത്തിന്റ്റെ നശീകരണം, കുളിക്കുന്നതിനും കുടിക്കുന്നതിനും ഉപയോഗിച്ചിരുന്ന ജലം ഉപയോഗയോഗ്യമല്ലാതാകുന്നത് എന്നീ പ്രശ്നങ്ങൾ അധികാരികളുടെയും പേപ്പറ് മില്ലുടമകളുടെയും ശ്ദ്ധയില് പെടുത്തുക ആയിരുന്നു അതില് പ്രധാനം. കൃത്യമായ വിവര ശേഖരണത്തിനു് നദിയിലൂടെ വള്ളത്തില് യാത്റ നടത്തി. പൊതുജനശ്രദ്ധ ആകര്ഷിക്കുന്നതിനായി ജാഥകളും യോഗങ്ങളും നടത്തിയിരുന്നു. മറ്റു കാരണങ്ങളാല് പേപ്പറ് മില്ല് പ്രവര്ത്തനം നിലച്ചതോടെ ഈ പ്രശ്നം ഇല്ലാതായി.

ശാസ്താംകോട്ട തടാക സംരക്ഷണം

ശാസ്താംകോട്ട തടാക സംരക്ഷണം ആദ്യമായി പരിഷത്തിന്റ്റെ അജന്ഡയില് വരുന്നതു് 1988-ല് അന്നു് പരിഷത്ത് സഹയാത്രികനും പിന്നീട് കുറെക്കാലം ജില്ലാ കമ്മിറ്റി അംഗവും ആയിരുന്ന ഡോ.രാമാനുജന് ശാസ്ത്ര സാന്കേതിക പരിസ്ഥിതി കമ്മിറ്റി അംഗം എന്ന നിലയില്, ശാസ്താംകോട്ട മേഖല കമ്മിറ്റി സംഘടിപ്പിച്ച ക്ളാസില് നടത്തിയ പ്രഭാഷണത്തിലൂടെ നല്കിയ വിവരത്തിന്റ്റെ അടിസ്ഥാനത്തിലാണു്. വസ്തുകൾ നിരത്തിക്കൊണ്ട് അദ്ദേഹം സമര്ത്ഥിച്ചതു് അന്നത്തെ നില തുടര്ന്നാല് 25 വര്ഷത്തിനകം ഈ തടാകത്തിന്റ്റെ നിലനില്പ് അപകടത്തിലാകും എന്നാണു്. തടാക സംരക്ഷണത്തിനായി ശാ.സാ.പ.കമ്മിറ്റി ഒരു മാസ്റ്റര് പ്ളാന് തയ്യാറാക്കിയിട്ടുണ്ടെന്നും ശക്തമായ ജനകീയ സമ്മര്ദ്ദമുണ്ടെന്കില് മാത്രമേ അതു നടപ്പലാകൂ എന്നും അദ്ദേഹം സൂചിപ്പിച്ചു. അദ്ദേഹം നല്കിയ സൂചന പ്രകാരം ജലമലിനീകരണമല്ല മണ്ണൊലിപ്പാണു് തടാകം നേരിടുന്ന വലിയ വിപത്ത് എന്ന വസ്തുത തുടര്പ്രവര്ത്തനത്തിനുള്ള വഴികാട്ടിയായി. മാസ്റ്റര് പ്ലാന് നടപ്പാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടു് ശാസ്താംകോട്ട മഖലാ കമ്മിറ്റി മുന്കൈ എടുത്ത് പോസ്റ്റുകാര്ഡുപയോഗിച്ചു് ആയിരം കത്തുകൾ പൊതുജനങ്ങളെ കൊണ്ട് ശാ.സാ.പ.കമ്മിറ്റിക്കു് അയപ്പച്ചതായിരുന്നു ആദ്യ പ്രവര്ത്തനം. തുടര്ന്നു് വരും വര്ഷങ്ങളില് തടാകം ചുറ്റിക്കൊണ്ടുള്ള പദയാത്രകൾ, പൊതു യോഗങ്ങൾ, നിവേദനം സമര്പ്പിക്കല് തുടങ്ങിയ പ്രവര്ത്തനങ്ങള് നടന്നു.

തടാകതീരത്തു കുഴിച്ചു് മണ്ണെടുത്തു നീക്കുന്ന പ്രവര്ത്തനം തുടങ്ങിയതു് രാജഗിരി കുന്നിലാണു് 1994-ല്. ഈ പ്രവര്ത്തനം തുടങ്ങിയ ദിവസം തന്നെ മേഖലയിലെ പ്രവര്ത്തകര് ഈ പ്രവര്ത്തനം തടയുകയുണ്ടായി. മണ്ണു നീക്കം ചെയ്യുന്ന വാഹനം ഉള്പ്പെടെ തട‌ഞ്ഞതിനെ തുടര്ന്നു് ജില്ലാ കളക്റ്റര് ചര്ച്ചയ്ക്കു വിളിക്കുകയും പ്രവര്ത്തനം നിര്ത്തി വെയ്പ്പിക്കുകയും ചെയ്തു. അവിടെ ആ പ്രശ്നം തീര്ന്നെന്കിലും തുടര്ന്നു് പടിഞ്ഞാറെ കല്ലടയില് വ്യാപകമായി കുന്നുകള് ഇടിച്ചു മണ്ണു നീക്കുന്ന പ്രവര്ത്തനവും വയല് കുഴിച്ചു് മണല് ഖനനവും അതി രൂക്ഷമായി. തടാകം ക്രമേണ നാശത്തിലേക്കു നീങ്ങുന്നതാണു് വരും വര്ഷങ്ങളില് കണ്ടതു്. ഈ സ്ഥിതി വിശേഷത്തെ നേരിടാന് ഇക്കോ ഡവലപ്മെന്റ്റു് ക്യാംപ്, പടി.കല്ലടയില് ഗ്രാമ പാര്ളമന്റ്റ്, ബഹുജനധര്ണ്ണ തുടങ്ങിയവ വരും വര്ഷങ്ങളിര് നടന്നു.

2002-ല് നടന്ന സംസ്ഥാന സമ്മേളനത്തിന്റ്റെ അനുബന്ധമായി തടാകത്തിനു ചുറ്റുമുള്ള ഭവനങ്ങള് സന്ദര്ശിച്ചു് വിശദമായ വസ്തുതാ പഠന സര്വ്വെ നടത്തി. തടാകത്തെ അവര് എങ്ങനെയെല്ലാം ഉപയോഗിക്കുന്നു, മാലിന്യങ്ങള് എങ്ങനെ സംസ്കരിക്കുന്നു, കക്കൂസ് സൗകര്യം, കുടിവെള്ള ലഭ്യത, കൃഷി രീതി മുതലായവയാണു് പഠന വിഷയമാക്കിയതു്. ഡോ. ജോര്ജ് ഡിക്രൂസ് നേതൃത്വം വഹിച്ച പ്രസ്തുത പഠനത്തിലെ വിവരങ്ങൾ നിര്ദ്ദേശങ്ങൾ കൂട്ടി ചേര്ത്തു്, ലഘുലേഖയായി പ്രസിദ്ധീകരിക്കുകയും അധികാരികള്ക്ക് സമര്പ്പിക്കുകയും ചെയ്തു.

തുടര്ന്നു് 2010-ല് ഉണ്ടായ കൊടിയ വരള്ച്ചയുടെ പശ്ചാത്തലത്തില് വിശദമായ പഠനങ്ങള് നടത്തുകയും കൂടതല് വിവരങ്ങളും നിര്ദ്ദേശങ്ങളും ചേര്ത്തു് ലഘലേഖ പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു. വിവിധ കാലയളവില് അധികാരികള് രൂപീകരിക്കുന്ന കമ്മിറ്റികളില് അവസരം ലഭിക്കുന്നതിന്റ്റെ അടിസ്ഥാനത്തില് പന്കെടുത്തു് നിര്ദ്ദേശങ്ങള് അവതരിപ്പിച്ചു. തടാക സംരക്ഷണാര്ത്ഥം പ്രവര്ത്തിക്കുന്ന മറ്റു പ്രസ്ഥാനങ്ങള് നടത്തുന്ന പ്രവര്ത്തനങ്ങളില് അവയുടെ സ്വഭാവത്തിന്റ്റെ അടിസ്ഥാനത്തില് സഹകരിക്കാവുന്നവയുമായി സഹകരിച്ചു. അശാസ്ത്രീയമായ നടപടികള് ചൂണ്ടിക്കാണിച്ചു.

ചവറയില് പ്രവര്ത്തിക്കുന്ന ഐ.ആറ്.ഇ, കെ.എം.എം.എല്.- എന്നീ കമ്പനികള് നടത്തുന്ന ഖനന പ്രവര്ത്തനം, ടൈറ്റാനിയം ഡയോക്സൈഡ് ഫാക്ടറിയില് നടക്കുന്ന രാസപ്രവര്ത്തനം ഇവ സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങള് പഠിച്ച് കാലാകാലങ്ങളില് ആവശ്യമായ ഇടപെടല് നടത്തി.

ആശ്രാമത്തു് അഷ്ടമുടിക്കായലിന്റ്റെ തീരത്തും ആയിരം തെങ്ങില് കാട്ടുകണ്ടം പ്രദേശത്തും ഉള്ള കണ്ടല് കാടുകളുടെ സംരക്ഷണാര്ത്ഥം ആവശ്യമായ പ്രവര്ത്തനങ്ങള് നടത്തി. അഡ്വഞ്ചര് പാര്ക്കിന്റ്റെ വികസനത്തിന്റ്റെ പേരില് ആശ്രാമത്തു് കണ്ടല് നശിപ്പുച്ചതിനെതിരെ 1998-ല് പ്രക്ഷോഭം സംഘടിപ്പിച്ചു. തുടര് സാക്ഷരതാ പ്രവര്ത്തകര് തുടങ്ങിയ സന്നദ്ധ പ്രവര്ത്തകരെ ഉള്പ്പെടുത്തി നശിപ്പിച്ചു കളഞ്ഞയിടങ്ങളില് കണ്ടല് തൈകള് വെച്ചു പിടിപ്പിച്ചു.

കുന്നിടിച്ചു വയല് നികത്തുന്നതിനെതിരെ വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിച്ചു. മെഡി സിറ്റിക്കുവേണ്ടി തൃക്കോവില് വട്ടം പഞ്ചായത്തില് വ്യാപകമായി വയല് നികത്തുന്ന നടപടിക്കെതിരായി നിയമ നടപടി സ്വീകരിച്ചു. ചടയമംഗലം മേഖലയില് വ്യാപകമായി നടക്കുന്ന പാറ ക്വാറികളുടെ പ്രവര്ത്തനം സംബന്ധിച്ച് പഠനം നടത്തി. നെടുംപന പഞ്ചായത്തില് വെളിച്ചിക്കാലയിലെ കളിമണ് ഖനനത്തിനെതിരായി നടന്ന പ്രക്ഷോഭത്തില് പന്കു ചേര്ന്നു.

സാക്ഷരത

ശാസ്ത്രസാഹിത്യ പരിഷത്ത് വിജയകരമായി ഏറ്റെടുത്തു നടപ്പാക്കിയ സാക്ഷരത പ്രവര്ത്തനം എറണാകുളം ജില്ലാ സമ്പൂര്ണ്ണ സാക്ഷരത പദ്ധതി ആയരുന്നല്ലോ. അതിന്റ്റെ വിളംബരം എന്ന നിലയില് 1989 സെപ്തംബര് 8-ന് എറണാകുളത്തു സമാപിക്കത്തക്ക വിധം രണ്ടു് അക്ഷര ജാഥകള് സംഘടിപ്പിച്ചു. അതില് ശ്രീ.ആറ്. രധാകൃഷ്ണന് ക്യാപ്റ്റനായിരുന്ന തെക്കന് ജാഥയ്ക്കു് ജില്ലയില് സമുചിതമായ വരവേല്പു നല്കി. കൊട്ടാരക്കര മുതല് ജില്ലയില് നിന്നുള്ള അനേകം പ്രവര്ത്തകര് ജാഥയോടൊപ്പം സഞ്ചരിച്ചു. എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില് കൊല്ലം ജില്ലയില് നിന്നുള്ള പ്രവര്ത്തകര് വോളണ്ടിയര്മാരായിരുന്നു.

കേരള സര്ക്കാര് നടപ്പാക്കിയ സാക്ഷരകേരളം സമ്പൂര്ണ്ണ സാക്ഷരതാ യജ്ഞം കൊല്ലം ജില്ലയില് നടപ്പാക്കിയതു് പരിഷത് പ്രവര്ത്തകരുടെ നേതൃത്വത്തിലായിരുന്നു. ജില്ലാ കോ-ഓര്ധൃഡിനേറ്റര്മാര് എല്ലാവരും തന്നെ പരിഷത്ത് പ്രവര്ത്തകര് ആയിരുന്നു. അസി. കോ-ഓര്ഡിനേറ്റര്മാര്, പ്രോജക്റ്റ് ഓഫീസര്മാര്, അസി. പ്രോജക്റ്റ് ഓഫീസര്മാര് മിക്കവാറും എല്ലാവരും തന്നെ പ്രവര്ത്തകരോ പരിഷത്തിന്റ്റെ സഹയാത്രകരോ ആയിരുന്നു. തുടക്കത്തില് ജില്ലയിലെ എല്ലാ ബ്ളോക്കുകളിലും അക്ഷര ജാഥ നടന്നു. 1990 ഏപ്രില് മാസത്തില് സംഘടിപ്പിച്ച എല്ലാ ജാഥകളും കൊല്ലത്തു വാടിയില് സംഗമിച്ച് ചിന്നക്കടയിലേക്കു് വന്പിച്ച റാലി നടത്തി. സാക്ഷരതാ കേന്ദ്രങ്ങള്ക്കു് നേതൃത്വം നല്കിയ ട്രെയിനര്മാര്, വോളണ്ടിയര്മാര് എന്നിവരിലേയ്ക്കും പഠിതാക്കളിലേയ്ക്കും പരിഷത് സന്ദേശം എത്തിക്കുന്നതിനു് ഈ പ്രവര്ത്തനം സഹായിച്ചു. റിസോഴ്സ് പേഴ്സന്മാരിലും പരിഷത്ത് സന്ദേശം ഇതിലൂടെ എത്തിക്കാന് കഴഞ്ഞു. പരിഷത്തിന്റ്റെ ജനകീയ സ്വഭാവം ശക്തിപ്പെടുന്നതിനു സഹായിച്ച അതി മഹത്തായ പ്രവര്ത്തനമായിരുന്നു സാക്ഷരതാ പ്രവര്ത്തനം.

ലോകത്തിലാദ്യമായി സോഷ്യലിസ്റ്റു വിപ്ലവത്തിന്റ്റെ ഭാഗമായിട്ടല്ലാതെ ജനകീയ പ്രവര്ത്തനത്തിലൂടെ സമ്പൂര്ണ്ണ സാക്ഷരത നേടിയ സമൂഹം എന്ന പദവി കൈരളിക്കു സമ്മാനിച്ചു കൊണ്ട് 1990 ഫെബ്രുവരി 19 -നു് കോഴിക്കോട് മാനാഞ്ചിറ മൈതാനത്തില് സാക്ഷരതാ പഠിതാവു് ചേലക്കാടന് ആയിഷ, പ്രധാനമന്ത്രി വി.പി.സിങ്ങിന്റ്റെ സാന്നിദ്ധ്യത്തില് സമ്പൂര്ണ്ണ സാക്ഷരതാ പ്രഖ്യാപനം നടത്തിയ ചരിത്ര മുഹുര്ത്തത്തില് ജില്ലയില് നിന്ന അനേകം പ്രവര്ത്തകര് പന്കെടുത്തു. തുടര്ന്ന ജില്ലയില് നടന്നു വരുന്ന തുടര് സാക്ഷരതാ പ്രവര്ത്തനത്തിനു് പുറത്തു നിന്നുള്ള എല്ലാ സഹായവും ജില്ലാ കമ്മിറ്റി നല്കി വരുന്നു.

വികസനം-അധികാര വികേന്ദ്രീകരണം.

ഗ്രാമശാസ്ത്ര സമിതികളുടെ പ്രവര്ത്തനങ്ങളുടെ തുടര്ച്ചയായിട്ടാണു് ജില്ലയില് അധികാര വികേന്ദ്രീകരണ പ്രവര്ത്തനങ്ങള്ക്കു തുടക്കം കുറിക്കുന്നതു്. സംസ്ഥാനതലത്തില് വാഴയൂര് സര്വ്വെ ഇതിനു വഴികാട്ടിയായി. 1989-ല് ആഗസ്റ്റ് മാസത്തില് സംസ്ഥാനതലത്തില് നടന്ന വികസന ജാഥകള് അധികാര വികേന്ദ്രീകരണം ലക്ഷ്യമിട്ടുള്ള പ്രവര്ത്തനങ്ങളില് വഴിത്തിരിവായി. കേന്ദ്രത്തില് നിന്ന് സംസ്ഥാനത്തേക്കും സംസ്ഥാനത്തു നിന്നു് ജില്ലകളിലേക്കും ജില്ലകളില് നിന്ന് പഞ്ചായത്തിലേക്കും അധികാരം വികേന്ദ്രീകരിക്കുക, വികസന പ്രവര്ത്തനത്തില് ജനങ്ങളുടെ നേരിട്ടുള്ള പന്കാളിത്തം പ്രായോഗികമാക്കുക, ഗ്രാമങ്ങള്ക്ക് അനുയോജ്യമായ വികസന നയം സ്വീകരിക്കുക തുടങ്ങിയ മുദ്രവാക്യങ്ങള് ഉയര്ത്തി മൂന്നു വികസന ജാഥകള് ആണു് ജില്ലയില് നടന്നത്. കലാ പരിപാടികള് ഉള്പെടുത്തിക്കൊണ്ട് പത്തു ദിവസത്തെ ജാഥയായിരുന്നു.1. കരുനാഗപ്പള്ളി, ശാസ്താംകോട്ട മേഖലകള്,2. അഞ്ചല്,കൊട്ടാരക്കര, കുണ്ടറ മേഖലകള്, 3. കൊല്ലം, ചാത്തന്നൂരു്, ചടയമംഗലം മേഖലകള് ഇതായിരുന്നു ഓരോ ജാഥകളുടെയും പരിധി. ഓരോ ജാഥകള്ക്കും അനുബന്ധമായി ചെറു ജാഥകള്, ഗ്രാമ പാര്ലെമെന്റ്റുകള്, സെമനാറുകള് മുതലായവ നടന്നു.

സ്വാശ്രയ പദയാത്ര 1992 മുതല് ദേശീയ തലത്തില് സര്ക്കാര് നടപ്പാക്കാന് ആരംഭിച്ച ആഗോളവത്ക്കരണ സാമ്പത്തിക നയങ്ങള്ക്കെതിരായി 1993-ല് സംസ്ഥാനതലത്തില് സംഘടിപ്പിച്ച സ്വാശ്രയ പദയാത്രയ്ക്ക് ജില്ലയില് ഗംഭീര വരവേല്പ്പു നല്കി. കാസര്കോടു നിന്നാരംഭിച്ച് പാറശ്ശാലയില് സമാപിച്ച ജാഥയ്ക്കു് ഓച്ചിറയിലാണു് ജില്ലയുടെ സ്വീകരണം നല്കിയതു്. ടൈറ്റാനിയം ജങ്ഷനിലായിരുന്നു ദിവസ സമാപന യോഗം. അവിടെ വെച്ചു് അന്നത്തെ ക്യാപ്റ്റനായിരുന്ന ശ്രീ. എന്.വി.പി.ഉണിത്തിരിയില് നിന്ന് അടുത്ത ദിവസത്തെ ക്യാപ്റ്റന് ശ്രീ. കടമ്മനിട്ട രാമകൃഷ്ണന് ജാഥയുടെ നേതൃത്വം ഏറ്റെടുത്തു. ഇതിനു് അനുബന്ധമായി മേഖലകളില് ചെറു ജാഥകളും പൊതു യോഗങ്ങളും സംഘടിപ്പിച്ചു. തിരുവനന്തപുരത്തുള്ള സി.ഡി.എസ്. പരിഷത്തിനനുവദിച്ച പി.എല്.ഡി.പി. പദ്ധതി പ്രകാരം കേരളത്തില് 25 പഞ്ചായത്തുകളില് വിഭവ ഭൂപട നിര്മ്മാണത്തിനു് ജില്ലയില് ക്ലാപ്പന പഞ്ചായത്തു് തെരഞ്ഞെടുത്തു. പഞ്ചായത്തു ഭരണ സമിതിയുടെ സമ്പൂര്ണ്ണ പന്കാളിത്തത്തോടെ പ്രസ്തുത പ്രവര്ത്തനം വിജയിപ്പിക്കിന്നതിനു് ജില്ലാ കമ്മിറ്റി പ്രവര്ത്തിച്ചു.

വികസന സെമിനാർ

കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ്.-ന്റ്റെ ജന്മദിനമായ ജൂണ് 13-നു് 1999-ല് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില് കൊല്ലം വൈ.എം.സി.എ. ഹാളില് വികസന സെമിനാര് നടന്നു. പ്രസിദ്ധ പത്രപ്രവര്ത്തകന് ശ്രീ. അപ്പുക്കുട്ടന് വള്ളിക്കുന്നു് ഇ.എം.എസ്.അനുസ്മരണ പ്രഭാഷണം നടത്തി. കെ.എം.എം.എല്. മാനേജിംഗ് ഡയറക്റ്റര് ശ്രീ. എല്. രാധാകൃഷ്ണന് സെമിനാര് ഉല്ഘാടനം നിര്വ്വഹിച്ചു. വ്യവസായം വിഷയത്തില് സംസ്ഥാന ആസൂത്രണ ബോര്ഡ് അംഗം ശ്രീ.മോഹനന് പിള്ള വിഷയാവതരണം നടത്തി. കൃഷി, വിവര വിനിമയം, പരിസ്ഥിതി എന്നീ വിഷയങ്ങളിലും വിദ്ഗ്ധര് വിഷയാവതരണം നടത്തി. വിദഗ്ദ്ധരും പരിഷത് പ്രവര്ത്തകരും ചര്ച്ചയില് പന്കെടുത്തു.

ജനകീയാസൂത്രണം

1996-ല് അധികാരത്തില് വന്ന സംസ്ഥാന സര്ക്കാര് ത്രിതല തദ്ദേശ ഭരണ സ്ഥാപനങ്ങള്ക്ക് കൂടുതല് അധികാരവും അവ പ്രയോഗത്തില് വരുത്തുന്നതിനു് സംസ്ഥാന പദ്ധതി വിഹിതത്തിന്റ്റെ 40% സമ്പത്തും അനുവദിക്കുകയും വികസന പ്രവര്ത്തനങ്ങള് ആസൂത്രണം ചെയ്യുന്നതിനു് ഗ്രാമസഭകള് നിര്ബ്ബന്ധമാക്കുകയും ജില്ലാ തലത്തില് ആസൂത്രണ സമിതികളും സാന്കേതിക ഉപദേശങ്ങള്ക്ക് ജനകീയ സമിതികള് രൂപീകരിക്കുകയും ചെയ്തതോടെ കേരളത്തില് വികസന രംഗത്ത് പുതിയ അദ്ധ്യായത്തിനു തുടക്കം കറിക്കുകയുണ്ടായി. അധികാരവികേന്ദ്രീകരണത്തിന്റ്റെ സന്ദേശം ജനങ്ങളില് എത്തിക്കുന്നതിനു് ജില്ലാ വ്യാപകമായി കലാജാഥ സംഘടിപ്പിക്കുകയുണ്ടായി. സംസ്ഥാന ആസൂത്രണ ബോര്ഡിന്റ്റെ സഹായത്തോടെ ജില്ലാ വികസന സമിതി നടപ്പാക്കിയ പ്രസ്തുത പരിപാടിയുടെ സംഘാടന ചുമതല പരിഷത്തിനായിരുന്നു. ജനകീയാസൂത്രണത്തിന്റ്റെ നടത്തിപ്പു സംബന്ധിച്ച പരിശീലനം ആയിരുന്നു അടുത്ത ഘട്ടം. സംസ്ഥാന തലത്തില് എന്ന പോലെ കൊല്ലം ജില്ലാ തലത്തിലും പരിശീലനത്തിന്റ്റെ എല്ലാ തലത്തിലും പരിഷത്ത് പ്രവര്ത്തകര് ചുമതലക്കാരായിരുന്നു. കെ.ആര്.പി., ഡി.ആര്.പി., തുടങ്ങിയ ചുമതലക്കാര് കൂടുതലും ജില്ലാ മേഖലാ ചുമതലക്കാരു് ആയിരുന്നു. യൂണിറ്റ് തലം വരെയുള്ള പ്രവര്ത്തകര് ഗ്രാമസഭകളുടെ സംഘാടനത്തിലും പ്രോജക്റ്റുകള് തയ്യാറാക്കുന്നതിലും സജീവമായിരുന്നു. കേരളത്തിലെ ഗ്രാമീണ റോഡുകള് പൊതുവിദ്യാലയങ്ങള് തുടങ്ങിയവയുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുന്നതിനു് ജനകീയാസൂത്രണം സഹായകരമായി. എന്നാല് കാഷിക വ്യാവസായിക മേഖലകളുടെ വികസനത്തില് അനിവാര്യമായി ഉണ്ടാകേണ്ടിയിരുന്ന പുരോഗതി ഉണ്ടായില്ല. സാമ്പത്തിക അധികാരം വര്ദ്ധിച്ചതോടെ സ്വാഭാവികമായി പഞ്ചായത്തു തലത്തില് അഴിമതിയും വര്ദ്ധിച്ചു. ഇതോടൊപ്പം സാന്കേതിക സഹായ സമിതി ഉള്പ്പെടെയുള്ളവ തര്ക്കവിഷയമാകുകയും ചെയ്തു. ഇപ്പറഞ്ഞ പോരായ്മകള് പരിഹരിക്കുന്നതില് വന്ന കാലതാമസവും സംസ്ഥാന തലത്തിലെ ഭരണമാറ്റവും പ്രാദേശിക രാഷ്ട്രീയ പ്രവര്ത്തകര്ക്കു് അധികാര വികേന്ദ്രീകരണത്തിന്റ്റെ പ്രാധാന്യം വേണ്ടത്ര ബോദ്ധ്യപ്പെടാതിരിക്കുയും മൂലം ജനകീയാസൂത്രണം തിളക്കമറ്റതായി. എന്കിലും ജില്ല ആസൂത്രണ സമിതിയിലും കോ ഓര്ഡിനേറ്റര് സ്ഥാനത്തും മറ്റും പരിഷത്ത് പ്രവര്ത്തകര് പ്രവര്ത്തിക്കുന്നുണ്ട്.

ആരോഗ്യം

ആരോഗ്യം = ആശുപത്രി + ഡോക്ടര് + ഔഷധം എന്ന സമവാക്യം തിരുത്തുകയും ശുദ്ധമായ പരിസ്ഥിതി, ശുദ്ധമായ കുടിവെള്ളം, പോഷകാഹാരം ഇവ ചേരുമ്പോഴാണു് ആരോഗ്യം ഉണ്ടാവുക എന്ന കാഴ്ചപ്പാടു് കേരള സമൂഹത്തില് അവതരപ്പിച്ചതാണല്ലോ പരിഷത്തു് ആരോഗ്യ രംഗത്തു വരുത്തിയ സുപ്രധാന നേട്ടം. അതോടൊപ്പം കേരളത്തില് ഔഷധ രംഗത്തു് നിലവിലുണ്ടായിരുന്ന അപകടകരമായ സ്ഥിതി വിശേഷം തുറന്നു കാണിച്ചു കൊണ്ട് നിരോധിച്ച മരുന്നുകള്, നിരോധിക്കേണ്ട മരുന്നുകള്, അവശ്യ മരുന്നുകള് ഇവയുടെ പട്ടിക പ്രസിദ്ധീകരിച്ചതോടെ പരിഷത്തിന്റ്റെ ഈ രംഗത്തെ പ്രവര്ത്തനം ശ്രദ്ധേയമായി. ഇവയുടെ അടിസ്ഥാനത്തില് കേരളത്തിനൊരു ഔഷധനയം രൂപീകരിക്കണം എന്ന ആവശ്യം ഉന്നയിച്ചു കൊണ്ടു് സംസ്ഥാന തലത്തില് നടത്തിയ പ്രക്ഷോഭ പ്രവര്ത്തനം കൊല്ലം ജില്ലയിലും സജീവമായി. 1980 കളുടെ ആദ്യ വര്ഷങ്ങളില് തന്നെ ഈ പക്ഷോഭ പരിപാടികള് ശക്തിപ്പെട്ടു.

ഭാരതത്തിനൊരു ഔഷധനയം രൂപീകരിക്കുന്നതിനു് കേന്ദ്ര സര്ക്കാര് രൂപം നല്കിയ ഹാഥി കമ്മിറ്റി റിപ്പോര്ട്ട് വെളിയില് വന്നതോടെ ആരോഗ്യ രംഗത്തെ പരിഷത്ത് കാഴ്ചപ്പാടു് കൂടുതല് സമ്പുഷ്ടമായി. ഡോ.ജയ് സുഖ് ലാല് ഹാഥി അദ്ധ്യക്ഷനായ കമ്മറ്റിയുടെ നിര്ദ്ദേശങ്ങളില് മുഖ്യം ഔഷധ വിപണന രംഗത്തും ഡോക്ടര്മാരുടെ കുറിപ്പടികളിലും ബ്രാന്ഡ് നാമങ്ങള് നിര്ബ്ബന്ധമായും ഒഴിവാക്കപ്പെടണം എന്നും തത്സ്ഥാനത്തു് ജനറിക് നാമങ്ങളാണു് ഉപയോഗിക്കേണ്ടതു് എന്നുമുള്ളതാണു്. ഹാഥി കമ്മിറ്റി റിപ്പോര്ട്ടു് പൂര്ണ്ണമായി പുസ്തക രൂപത്തില് പ്രസിദ്ധീകരിച്ചപ്പോള് ജില്ലയില് വളരെയധികം കോപ്പികള് പ്രചരിപ്പിക്കുകയുണ്ടായി. ആരോഗ്യരംഗത്തെ മേല്പ്പറഞ്ഞ കാഴ്ചപ്പാടുകളുടെ പ്രചരണാര്ത്ഥം 1987-ല് മേഖലകളില് ജാഥകള് സംഘടിപ്പിച്ചു.

എല്ലാ വര്ഷവും മെയ് 23 ഡോ. ഒലിഹാന്സണ് ദിനമായി ആചരിച്ചു. സെമിനാറുകളും ക്ളാസുകളും വ്യാപകമായി സംഘടിപ്പിച്ചു. സീബാഗീഗി കമ്പനി ആഗോളതലത്തില് വ്യാപകമായി പ്രചരിപ്പിച്ച എന്റ്ററോ വയോഫോം എന്ന വയറിളക്കത്തിനുള്ള ഔഷധം ഞരമ്പുകളെ ക്ഷയിപ്പിച്ചു് ഔഷധത്തിന്റ്റെ ഉപയോക്താക്കളില് തളര്ച്ചയ്ക്കു കാരണമാക്കിക്കൊണ്ട് സ്മോഗ് എന്ന രോഗം വരുന്നതിനു വഴി വെച്ചു എന്നും ഔഷധ നിര്മ്മാതാക്കള് ഇതറഞ്ഞിട്ടും ഈ ഔഷധങ്ങള് പ്രചരിപ്പിച്ചിരുന്നു എന്നും തെളിയിച്ചുകൊണ്ടു് അതിസാഹസികമായി നിയമ പോരാട്ടം നടത്തി രോഗകള്ക്കു് നഷ്ടപരിഹാരം വാങ്ങി കൊടുത്ത ഭിഷഗ്വരനാണു് ഒലിഹാന്സണ്.

1987-ല് സംസ്ഥാന വ്യാപകമായി നടന്ന ആരോഗ്യ സര്വ്വെ ജില്ലയിലും സംഘടിപ്പിച്ചു. ആയുര്ദൈര്ഘ്യത്തിന്റ്റെ കാര്യത്തില് കേരളം മെച്ചപ്പെട്ട സ്ഥിതിയിലാണെന്കിലും രോഗാതുരതയില് വളരെ പിന്നിലാണെന്നും ജിവിതശൈലി രോഗങ്ങള് ഏറി വരികയാണെന്നും മണ്മറഞ്ഞ പല രോഗങ്ങളും തിരികെ വരുന്നു എന്നുമുള്ള കണ്ടെത്തലാണു് സര്വ്വെയുടെ അടിസ്ഥാനം. സര്വ്വെയുടെ കണ്ടെത്തലുകള് പുസ്തക രൂപത്തില് പ്രസിദ്ധീകരിക്കുകയും അധികാരികള്ക്കു് സമര്പ്പിക്കുകയും ചെയ്തു. അടുത്ത ഘട്ടം എന്ന നിലയില് 20 വര്ഷം കഴിഞ്ഞപ്പോള് 2007-ല് വീണ്ടും അതേ വീടുകള് സന്ദര്ശിക്കുകയും സര്വ്വെയുടെ കണ്ടെത്തലുകള് ആവശ്യമായ മാറ്റങ്ങളോടെ ആനുകാലികമായി പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു.

ആരോഗ്യ ജനസഭ ആഗോള തലത്തിലും അതിനനുസരണമായി ദേശീയ പ്രാദേശിക തലങ്ങളിലും പൊതുജനാരോഗ്യ രംഗത്തു സംജാതമായിക്കൊണ്ടിരിക്കുന്ന അനാശ്യാസ്യ മാറ്റങ്ങള്ക്കെതിരായി 2000 ഡിസംബര്, 2001 ജനുവരി, ഫെബ്രുവരി മാസങ്ങളിലായി അന്തര്ദ്ദേശീയ തലത്തിലും ദേശീയ സംസ്ഥാന തലങ്ങളിലും നടന്ന ആരോഗ്യ ജനസഭകളു (peoples' health assembly)ടെ തുടര്ച്ചയായി 2001 മാര്ച്ചില് കൊല്ലം കെ.എം.എസ്.ആറ്.എ. ഹാളില് ജില്ലാ ആരോഗ്യ ജന സഭ നടന്നു. പരിഷത്ത് ജില്ലാ കമ്മിറ്റിയും കെ.എം.എസ്.ആറ്.എ. ജില്ലാ കമ്മിറ്റിയും സംയുക്തമായിട്ടാണു് ജനസഭ സംഘടിപ്പിച്ചതു്. കെ.ജി.എം.ഒ.എ., കെ.ജി.എന്.എ., കെ.ജി.പി.എ. തുടങ്ങി വിവിധ സംഘടനകള് പന്കെടുത്തു. ജില്ലാ മെഡിക്കല് ഓഫീസര് ഡോ. ഉമാ മോഹന് ദാസ് അദ്ധ്യക്ഷയായി. 2000-മാണ്ടോടെ എല്ലാവര്ക്കും ആരോഗ്യം എന്ന ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതില് പരാജയപ്പെട്ട സാഹചര്യത്തിലാണു് ജനസഭകള് ചേര്ന്നതു്. മണ്മറഞ്ഞതായി കരുതിയിരുന്ന പല രോഗങ്ങളും തിരികെ വരുന്ന സാഹചര്യം, ഔഷധ വില നിയന്ത്രണം ക്രമേണ എടുത്തു കളഞ്ഞു കൊണ്ടിരിക്കുന്നതു്, ചെറിയ രോഗങ്ങള്ക്കുള്പ്പെടെ ചികിത്സയ്ക്കു് സാന്കേതിക ഉപകരണങ്ങളെ കൂടുതലായി ആശ്രയിക്കേണ്ടി വരുന്നതു മൂലം ചികിത്സാ ചെലവു് സാധാരണക്കാര്ക്കു് താങ്ങാനാവാതെ വരുന്നതു്, ബഡ്ജറ്റില് ആരോഗ്യത്തിനുള്ള വിഹിതം കുറച്ചു കൊണ്ടു വരുന്ന പ്രവണത മുതലായവ ചര്ച്ച ചെയ്യപ്പെട്ടു. കൊല്കൊത്തയില് നടന്ന ദേശീയ ജനസഭയിലും, തിരുവനന്തപുരത്തു നടന്ന സംസ്ഥാന ജനസഭയിലും ജില്ലയില് നിന്നു പ്രവര്ത്തകര് പന്കെടുത്തു. അന്തര്ദ്ദേശീയ ആരോഗ്യ ജനസഭ 2001 മാര്ച്ചു മാസത്തില് ബംഗ്ളാദേശിന്റ്റെ തലസ്ഥാനമായ ഢാക്കയിലാണു നടന്നതു്.

ഊര്ജ്ജം

കേരളത്തില് അതിരൂക്ഷമായിക്കൊണ്ടിരുന്ന വൈദ്യുതി ക്ഷാമത്തിന്റ്റെ പശ്ചാത്തലത്തിലാണല്ലോ ഊര്ജ്ജ രംഗത്തെ പരിഷത്ത് കാഴ്ചപ്പാട് വികസിച്ചത്. എന്നാല് ഇടുക്കി പദ്ധതിയുടെ പൂര്ത്തീകരണത്തോടെ കേരളത്തില് നിന്ന് പുറത്തേയ്ക്ക് വൈദ്യുതി വില്പന നടത്താന് കഴിഞ്ഞിരുന്ന, വൈദ്യുതിയുടെ കാര്യത്തില് കേരളം മിച്ച സംസ്ഥാനമായിരുന്ന, കാലഘട്ടത്തിലാണു് പരിഷത്ത് ഊര്ജ്ജ രംഗത്തെ കാഴ്ച്ചപ്പാട് രൂപീകരിച്ചതു്. അതിനു വഴിയൊരുക്കിയതാകട്ടെ സയലന്റ്റ് വാലി ജലവൈദ്യുത പദ്ധതിക്കു വേണ്ടിയുള്ള തയ്യാറെടുപ്പും. ജലവൈദ്യുത പദ്ധതികളെ കണ്ണടച്ചെതിര്ക്കുകയായിരുന്നില്ല പരിഷത്ത് ചെയ്തത്. കേരളത്തിന്റ്റെ ഊര്ജ്ജാവശ്യത്തെ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പടുത്തുകയായിരുന്നു ചെയ്തത്. രണ്ടു സമീപനമാണ് ഇക്കാര്യത്തില് സ്വീകരിച്ചത്. സൈലന്റ്റ് വാലി പദ്ധതി ഉപേക്ഷിക്കുമ്പോള് കേരളത്തില് പ്രത്യേകിച്ചും മലബാര് പ്രദേശത്ത് നിലവിലുള്ള വൈദ്യുത കമ്മി പരിഹരിക്കുന്നതിനു ബദല് നിര്ദ്ദേശിക്കുകയാണു് ആദ്യം ചെയ്തത്. രണ്ടാമതായി കേരളത്തിലെ വൈദ്യുതാവശ്യം നിറവേറ്റാന് ജല വൈദ്യുത പദ്ധതികളെ മാത്രം ആശ്രയിക്കുന്നത് അപകടമാണു് എന്ന മുന്നറിയിപ്പും നല്കി. ഈ വിഷയങ്ങള് മുന് നിര്ത്തി തുടക്കം മുതല് കൊല്ലം ജില്ലയിലും പ്രവര്ത്തനങ്ങള് നടന്നിരുന്നു.

കായംകുളം താപനിലയത്തിനു വേണ്ടി ശവമഞ്ച ഘോഷയാത്ര

ജല വൈദ്യുത പദ്ധതികളെ മാത്രം വൈദ്യുതാവശ്യത്തിനു് ആശ്രയിക്കുന്ന വിദ്യുച്ഛക്തി ബോര്ഡിന്റ്റെയും സംസ്ഥാന സര്ക്കാരിന്റ്റെയും തെറ്റായ നയം മൂലം കായംകുളം താപ നിലയം അവഗണിക്കപ്പെട്ടു പോന്നു. തറക്കല്ലിട്ടു് ഒരു പതിറ്റാണ്ടു കഴിഞ്ഞിട്ടും പണി ആരംഭിക്കാത്തതിനെതിരായി പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടു് 1995-ല് കായംകുളം താപനിലയത്തിന്റ്റെ തറക്കല്ലു സ്ഥിതി ചെയ്യുന്ന ചൂളപ്പറമ്പില് നിന്നു സെക്രട്ടറിയറ്റിനു മുന്നിലേക്കു് നയിച്ച ശവമഞ്ച ഘോഷയാത്രയ്ക്കു് ജില്ലയില് വന്പിച്ച വരവേല്പു നല്കി. ജില്ലയിലുടനീളം അനേകം പ്രവര്ത്തകര് ജാഥയെ അനുഗമിച്ചു. സെക്രട്ടറിയറ്റിനു മുന്നില് നടന്ന ധര്ണ്ണയില് ഒരു ബസ്സ് നിറയെ പ്രവര്ത്തകരു് പന്കെടുത്തു.

പരിഷത്തടുപ്പും ചൂടാറാപ്പെട്ടിയും.

കേരളത്തില് ഊര്ജ്ജ രംഗത്തു് വൈദ്യുതി മേഖലയിലെ പ്രശ്നങ്ങള് മാത്രം ചര്ച്ച ചെയ്യപ്പെട്ടിരുന്ന കാലയളവില് ആദ്യമായി ഒരു സമഗ്ര സമീപനം സ്വീകരിച്ചതു് പരിഷത്താണു്. പാചകാവശ്യത്തിനു് ഉപയോഗിക്കുന്ന വിറകു്, മണ്ണെണ്ണ, വൈദ്യുതി, തുടങ്ങി ഗാര്ഹികാവശ്യത്തിനുള്ള ഊര്ജ്ജം, ഗതാഗതാവശ്യത്തിനുള്ള ഊര്ജ്ജം ഇവയെയെല്ലാം ബന്ധിപ്പിച്ചുകൊണ്ടുള്ള സമീപനം സ്വീകരിക്കണമെന്നും അതു വഴി മാത്രമെ വൈദ്യുതി കമ്മിയും ലഘൂകരിക്കാനാവൂ എന്നും ഉള്ള സന്ദേശം പരിഷത്ത് പ്രചരിപ്പിച്ചു. ഈ കാഴ്ചപ്പാടു് അടിസ്ഥാനമാക്കിയാണു് പരിഷത്ത് പ്രവര്ത്തനങ്ങള് ആസൂത്രണം ചെയ്തതു്. ഈ കാഴ്ചപ്പാടിന്റ്റെ കൂടി അടിസ്ഥാനത്തിലാണു് പരിഷത്തടുപ്പു് ചൂടാറാപ്പെട്ടി തുടങ്ങയവയുടെ പ്രചാരണം മുഖ്യ പ്രവര്ത്തനങ്ങളായതു്.

പരിസ്ഥിതി പ്രശ്നങ്ങള്, ആരോഗ്യ പ്രശ്നങ്ങള് ഇവയും കണക്കിലെടുത്തുകൊണ്ടു കൂടിയാണു് പരിഷത്തടുപ്പിനു രൂപം നല്കിയതും പ്രചരിപ്പിച്ചതും.വൃക്ഷങ്ങള് വിറകിന്റ്റെ ആവശ്യത്തിനു് വെട്ടി നശിപ്പിക്കുന്നതു കുറയ്ക്കുക, പുകശല്യം കുറയ്ക്കുക എന്നതു കൂടി അടുപ്പു പ്രചാരണത്തില് ലക്ഷമിട്ടു. 1980 - കളിലു് തന്നെ കൊല്ലം ജില്ലയിലു് എല്ലാ മേഖലകളിലും പരിഷത്തടുപ്പിന്റ്റെ പ്രചാരണം വ്യാപകമായി. 1998, 99 വര്ഷങ്ങളില് കൊല്ലം മുനിസിപ്പാലിറ്റയിലും മുഖത്തല ബ്ളോക്കു പഞ്ചായത്തിലും പ്രത്യേകം തയ്യാറാക്കിയ പ്രോജക്റ്റു പ്രകാരം വ്യാപകമായി പരിഷത്തടുപ്പു് സ്ഥാപിച്ചു.ചൂടാറാപ്പെട്ടിയുടെ പ്രചാരണവും ജില്ലയില് വ്യാപകമായി തുടരുന്നു. കൂടുതല് സാമ്പത്തിക സമാഹരണം ആവശ്യമായി വരുന്ന പ്രവര്ത്തനങ്ങള് ഏറ്റെടുക്കുമ്പോള് ചൂടാറാപ്പെട്ടിയുടെ പ്രചാരണവും സഹായകമാകുന്നു.

വിദ്യാഭ്യാസം

സാര്വ്വത്രിക വിദ്യാഭ്യാസം എന്ന ലക്ഷ്യം കൈവരിക്കുന്ന കാര്യത്തില് കേരളം മറ്റു സംസ്ഥാനങ്ങളേക്കാള് മുന്നിലാണെന്കിലും വിദ്യാലയങ്ങളിലെ ഭൗതിക സാചര്യം മെച്ചപ്പെടുത്തുന്ന കാര്യത്തിലും വിദ്യാഭ്യാസത്തിന്റ്റെ ഗുണമേന്മയുടെ കാര്യത്തിലും പിന്നലായിരിക്കമ്പോഴാണു് പരിഷത് വിദ്യാഭ്യാസ രേഖ തയ്യാറാക്കിയതു്.

വിദ്യാഭ്യാസ കമ്മിഷൻ

പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കെതിരായി വ്യാപകമായ പ്രചാരണം നടന്നു വന്നിരുന്നതു മൂലം കച്ചവട വിദ്യാഭ്യാസ സ്ഥാപനങ്ങള് സി.ബി.എസ്.സി.- ഐ.സി.എസ്.സി. തുടങ്ങി പല പേരുകളിലും നാട്ടില് അങ്ങോളമിങ്ങോളം മുളച്ചു വന്നിരുന്ന കാലമായിരുന്നു അതു്. പൊതു സ്ഥാപനങ്ങളിലെ ഭൗതിക സാഹചര്യങ്ങളിലെ അപര്യാപ്തത, കാമ്പസ് രാഷ്ട്രീയത്തിന്റ്റെ പേരിലും മറ്റും നടന്നു വന്നിരുന്ന(ഇന്നും നടക്കുന്ന) അച്ചടക്ക ലംഘനങ്ങള്, അക്രമ പ്രവര്ത്തനങ്ങള് മുതലായവ കച്ചവട താല്പര്യത്തോടെ പ്രവര്ത്തിക്കുന്ന സ്ഥാപനങ്ങള്ക്കു് അനുകൂലമായ പ്രചാരണങ്ങള്ക്കു് ശക്തി പകര്ന്നു. മാത്രമല്ല, ഈ അവസരം മുതലെടുത്ത് വിദ്യാഭ്യാസ രംഗത്തെ ജനാധിപത്യ ധ്വംസനത്തിനും കൂടുതലായി കച്ചവട വിദ്യാഭ്യാസ സ്ഥാപനങ്ങള് അനുവദിക്കുന്നതിനും അധികാരികള് തയ്യാറായി. ഈ സാഹചര്യത്തിലാണു് 1994-ല് പരിഷത്ത് ഡോ. അശോക് മിത്ര ചെയര്മാനായുള്ള വിദ്യാഭ്യാസ കമ്മീഷനു രൂപം നല്കുന്നതു്. ഇതിന്റ്റെ പ്രവര്ത്തനത്തിനാവശ്യമായ ധനസമാഹരണത്തിലും പ്രചാരണ പ്രവര്ത്തനങ്ങള്ക്കും ജില്ലയിലെ സംഘടന സജീവ പ്രവര്ത്തനം കാഴ്ച്ച വെച്ചു.

വിദ്യാഭ്യാസ ജാഥ, വിദ്യാഭ്യാസ സംഗമം

വിദ്യാഭ്യാസ കമ്മീഷന്റ്റെ പ്രചാരണാര്ത്ഥം 1995 മെയ് മാസത്തില് രണ്ടു ജാഥകള് തിരുവന്തപുരത്തു നിന്നും കാസര്കോട്ടു നിന്നും പുറപ്പെട്ട് തൃശ്ശൂരില് സംഗമിച്ചു. വിദ്യാഭ്യാസ സംഗമം കേരളത്തിലെ ആദ്യത്തെ മുഖ്യ മന്ത്രി ഇ.എം.എസ്. ഉത്ഘാടനം ചെയ്തു. ഡോ. പി.കെ.രവീന്ദ്രന് നയിച്ച ജാഥയ്ക്ക് ജില്ലയില് ഗംഭീര വരവേല്പു നല്കി. ജാഥയിലും സംഗമത്തിലും ജില്ലയില് നിന്ന് അനേകം പ്രവര്ത്തകര് പന്കെടുത്തു.

പാഠ്യപദ്ധതി പരിഷ്കരണം

കേന്ദ്ര ഗവേണ്മന്റ്റ് ലോകബാന്കിന്റ്റെ സാമ്പത്തിക സഹായത്തോടെ ആരംഭിച്ച ഡി.പി.ഇ.പി. പദ്ധതി 1993-ല് കേരളത്തില് മൂന്നു ജില്ലകളിലും അടുത്ത വര്ഷം മറ്റു മുന്നു ജില്ലകളിലും നടപ്പാക്കി. ഭൗതിക സാഹചര്യങ്ങള് മെച്ചപ്പെടുത്തുന്നതില് മാത്രം ഒതുങ്ങി നിന്നു ഈ പരിഷ്കാരങ്ങള്. എന്നാല് 1996-ല് അധികാരത്തില് വന്ന ഇടതു മുന്നണി സര്ക്കാര് ഡി.പി.ഇ.പി. പദ്ധതി വിഹിതം പ്രയോജനപ്പെടുത്തി പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിനു കൂടി തീരുമാനിച്ചു. ഈ പദ്ധതി എല്ലാ ജില്ല്കളിലേയ്ക്കും വ്യാപിപ്പിക്കുന്നതിനും കേന്ദ്ര അനുമതി ലഭിക്കുകയുണ്ടായി. കാണാപാഠം പഠിക്കുക, ഓര്മ്മ ശക്തി പരീക്ഷിക്കുക,തുടങ്ങിയ കാര്യങ്ങളില് മാത്രം ഒതുങ്ങി നിന്ന വിദ്യാഭ്യാസ ക്രമം ശിശു കേന്ദ്രീകൃതവും പ്രവര്ത്ത്യുന്മുഖവും ആക്കുക വഴി, വിദ്യാര്ത്ഥിക്കു രസകരവും അദ്ധ്യാപകനു് ഉന്മേഷകരവും ആക്കുകയാണുണ്ടായതു്. ഇതിനെതിരായി, സംസ്ഥാന തലത്തില് വിദ്യാഭ്യാസ കച്ചവട ലോബിയുടെ താല്പര്യസംരക്ഷണാര്ത്ഥം തീവ്ര ഇടതുപക്ഷമെന്നവകാശപ്പെടുന്ന ചില സംഘടനകള് പ്രക്ഷോഭ രംഗത്തിറങ്ങി. കൊല്ലം ജില്ലയിലും ഈ നീക്കം സജീവമായിരുന്നു. ജില്ലയിലെ പരിഷത്ത് സംഘടന വിദ്യാഭ്യാസ രംഗത്തു യോജിക്കാവുന്ന എല്ലാ പ്രസ്ഥാനങ്ങളെയും കൂട്ടിയിണക്കി വിദ്യാഭ്യാസ സംരക്ഷണ സമിതി രൂപീകരിച്ചു കൊണ്ടു ആശയപ്രചരണത്തിലൂടെ ഇതിനെ നേരിട്ടു. സെമിനാറുകളും യോഗങ്ങളും ജാഥകളും സംഘടിപ്പിച്ചു.സി.ബി.എസ്.സി. സ്കൂളുകള് വ്യാപകമായി അനുവദിച്ചു കൊണ്ടു് പൊതു വിദ്യാഭ്യാസത്തെ തകര്ക്കുന്ന നയത്തിനെതിരായി ധര്ണ്ണകളും മറ്റു പ്രചാരണ പ്രവര്ത്തനങ്ങളും സംഘടിപ്പിച്ചു.പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റ്റെ ഭാഗമായി ഉമ്മന്നൂര് ഹൈസ്കൂളില് പിന്നോക്കം നില്ക്കുന്ന കുട്ടികളെ തെരഞ്ഞെടുത്തു് പ്രത്യേകമായി ക്ളാസുകള് സംഘടിപ്പിച്ചു. പാഠ്യ പദ്ധതി പരിഷ്കരണ പ്രവര്ത്തനങ്ങളെ പിന്തുണച്ചു കൊണ്ടു് അദ്ധ്യാപക സംഗമങ്ങള്, വിദ്യാഭ്യാസ സമിതി പ്രവര്ത്തനങ്ങള് മുതലായവ തുടരുന്നു.

ജെന്റർ

കേരള സമൂഹത്തില് പകുതിയിലധികം വരുന്ന സ്ത്രീകളുടെ സാമൂഹ്യ പിന്നോക്കാവസ്ഥ തുടക്കം മുതല് തന്നെ പരിഷത്തില് ചര്ച്ചാ വിഷയമായിട്ടുണ്ട്. അതോടൊപ്പം ദൈനംദിനം ഏറി വരുന്ന സ്തീ പീഡനങ്ങള്, സ്ത്രീധന സമ്പ്രദായം, തുടങ്ങിയവ ഉള്പ്പെടെ ഉള്ള പ്രശ്നങ്ങള് പരിഹരിക്കുന്നതിനുള്ള മാര്ഗ്ഗങ്ങള് ഗൗരവപൂര്വ്വം ചര്ച്ച ചെയ്തിരുന്നു. ഇത്തരം ചര്ച്ചകള് ഗ്രാമതലത്തില് നടത്തുന്നതിനായി യൂണിറ്റുകളുമായി ചേര്ന്ന് വനിതാ വേദികള് രുപീകരിക്കുന്നതിനു് 1980-കളില് തീരുമാനം എടുത്തിരുന്നു. കൊല്ലം ജില്ലയിലും വ്യാപകമായി യൂണിറ്റുകളോടു ചേര്ന്നു് വനിതാ വേദികള് രൂപീകരിച്ചിരുന്നു. 1989-ലെ ആദ്യത്തെ വനിതാ കലാജാഥയ്ക്ക് ജില്ലയില് ഗംഭീര സ്വീകരണങ്ങൾ നല്കി.1997-98 കാലയളവിലാണു് സമത കലാജാഥ,സമതാ കലോത്സവങ്ങള് മുതലായവ അങ്ങേറുന്നതു്. 1997-ലെ സമതാ കലാ ജാഥയ്ക്ക് അനുബന്ധമായി സമതാ കലോത്സവങ്ങള്, സമതാ വിജ്ഞാനോത്സവങ്ങള് മുതലായവ നടന്നു.അന്തര്ദ്ദേശിയ വനിതാ വര്ഷമായി 2010 സംസ്ഥാന വ്യാപകമായി ആചരിച്ചപ്പോള് ജില്ലയിലും അതു സംബന്ധിച്ച പ്രവര്ത്തനങ്ങള് നടന്നു. അന്തര്ദ്ദീയ വനിതാ ദിനങ്ങളില് തെരുവു പിടിച്ചടക്കല് തുടങ്ങിയ പരിപാടികള് കൊട്ടാരക്കരയില് നടക്കറുണ്ട്. പരിമിതികളോടെയാണെന്കിലും വനിതാ സബ്കമ്മിറ്റി പ്രവര്ത്തനങ്ങള് നടക്കുന്നു.

ബാലവേദി-ബാലോത്സവം-ബാലോത്സവ ജാഥകൾ

ആദ്യത്തെ അഖിലേന്ത്യാ ബാലോത്സവം 1987-ല് കൊല്ലം ഗവ.മോഡല് ബോയ്സ്-ഗേള്സ് ഹൈസ്കൂളുകളിലായി നടന്നു.

1987,88 വര്ഷങ്ങളില് നടന്ന സംസ്ഥാന ബാലോത്സവ ജാഥകള്ക്ക് ജില്ലയില് വിവിധ കേന്ദ്രങ്ങളില് വമ്പിച്ച വരവേല്പു നല്കി.

1988-ലെ ബാലോത്സവ ജാഥയുടെ പരിശീലന ക്യാമ്പ് കരുനാഗപ്പള്ളിയില് ആണു് നടന്നതു്. 10 ദിവസം നീണ്ടു നിന്ന ക്യാമ്പ് ജില്ലയിലെ പ്രവര്ത്തകര്ക്കു് നവ്യാനുഭവം പകരുന്നതായിരുന്നു.

വിദ്യാഭ്യാസ രംഗത്ത് പുത്തന് മാതൃകകള് ആവിഷകരിച്ചു കൊണ്ട് ബാലവേദികള് എല്ലാ മേഖലകളിലും വിവിധ യൂണിറ്റുകളില് പ്രവര്ത്തിച്ചിരുന്നു. ജില്ലാ മേഖല് ബാലോത്സവങ്ങളും പല കാലയളവിലായി നടന്നു. പല പ്രസ്ഥാനങ്ങളും ഈ രംഗത്തു കടന്നു വന്നതോടെ ഈ രംഗത്തെ പ്രവര്ത്തനങ്ള് നിര്ജ്ജീവമായി. 2013 ഏപില് 19 മുതല് 24 വരെ പരവൂരില് നടന്ന സംസ്ഥാന ബാലോത്സവത്തോടെ ഒരു പുത്തനുണര്വ്വ് ലഭിച്ചിട്ടുണ്ട്.

പരിഷത്തിന്റ്റെ സുവര്ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണു് 2013 ഏപ്രില് 19-24 തീയതികളില് പരവൂര് എസ്.എന്.ഡി.പി.ഹൈസ്കൂള്, കോട്ടപ്പുറം എല്.പി.സ്കൂള് എന്നിവിടങ്ങളിലായി സംസ്ഥാന ബാലോത്സവം നടന്നതു്. സംസ്ഥാനത്ത് ഇത്തരം 2 ബാലോത്സവങ്ങളാണു് നടന്നതു്.മറ്റൊന്ന് മലപ്പുറം ജില്ലയിലാണു് നടന്നതു്. വിവിധ ജില്ലകളില് നിന്നായി 450 കുട്ടികളു് പരവുര് ബാലോത്സവത്തില് പന്കെടുത്തു.

പഠന-ഗവേഷണ പ്രവര്ത്തനങ്ങൾ

കല്ലടയാറ് മലിനീകരണം- പഠനം - പുനലൂറ് പേപ്പറ് മില്ലിന്റ്റെ പ്രവര്ത്തനം മൂലം കല്ലടയാറിന്റ്റെ മലിനീകരണ തോതു് സംബന്ധിച്ച പഠനം- ജില്ലയിൽ പരിസ്ഥിതി സംബന്ധമായ ആദ്യ സംരംഭം - വിശദാംശം അന്യത്ര കൊടുത്തിട്ടുണ്ട്.

ശാസ്താംകോട്ട തടാകം - നില നില്പ് അപകടപ്പെടുന്നതു സംബന്ധിച്ച പഠനം - രണ്ടു ഘട്ടങ്ങളിലായി - വിശദാംശം അന്യത്ര കൊടുത്തിട്ടുണ്ടു്.

ചവറ ടൈറ്റാനിയം ഫാക്റ്ററി പ്രവര്ത്തനം സൃഷ്ടിക്കുന്ന ജല മലിനീകരണം സംബന്ധിച്ചു് ഡോ.ജോര്ജ് ഡിക്രൂസ് നടത്തിയ പഠനം.

അഷ്ടമുടി കായല് മലിനപ്പെടുന്നതു സംബന്ധിച്ച പഠന സര്വ്വെ - 2006-06 -ല്.

വേണം മറ്റൊരു കേരളം - ക്യാമ്പയിന്റ്റെ ഭാഗമായി മേഖലകളില് നടന്ന പഠന - പ്രാദേശിക ഇടപെടല് പ്രവര്ത്തനങ്ങളു്.

മദ്യപാനം മൂലമുള്ള വിപത്തുകള്- സർവേയും തുടര്ന്നുള്ള പഠനവും. ഓച്ചിറ മേഖലയില്.

പള്ളിക്കലാറ് പഠനം - കരുനാഗപ്പള്ളി മേഖലയിൽ.'

പത്തനംതിട്ട ജില്ലയിൽ കൊടുമണിൽ നിന്നും ഉത്ഭവിച്ച് അടൂര്, കൊല്ലം ജില്ലയില് കുന്നത്തൂര്, കരുനാഗപ്പള്ളി താലൂക്കുകളില് വിവിധ ഭാഗങ്ങളില് ജനജീവിതത്തെ കുടിനീരണിയിച്ചു കൊണ്ട് കരുനാഗപ്പള്ളിയിൽ കന്നേറ്റി കായലലില് പതിക്കുന്ന പള്ളിക്കലാറു് നേരിടുന്ന പ്രതിസന്ധികള്, ആവയ്ക്ക് പ്രതിവിധികള്, നദിയെ ആശ്രയിച്ചു കഴിഞ്ഞു കൂടിയിരുന്ന ജനങ്ങളുടെ ഇന്നത്തെ ജീവിതരീതി, തൊഴില് മേഖലയില് ഉണ്ടാകേണ്ട മാറ്റങ്ങള്, മുതലായവയാണു് പഠനവിഷയമാക്കിയതു്.

കരുനാഗപ്പള്ളി പട്ടണത്തില് കന്നേറ്റി കായലും, നദി പതനഭാഗത്തോട് അടുക്കും തോറും നദിയും വ്യാപകമായി നികത്തുന്നതു്, മൈനാഗപ്പള്ളി, തൊടിയൂർ, ശൂരനാടു് തെക്ക്, ശൂരനാട് വടക്ക് എന്നീ പഞ്ചായത്തുകളിൽ വ്യാപകമായി നടക്കുന്ന ചെളിയെടുപ്പ്, മണല്ഖനനം എന്നിവ മൂലം നദിയിലെ നീരൊഴുക്ക് ഗതി മാറുകയും തടസ്സപ്പെടുകയും ചെയ്യുന്നതു്, രാസവളങ്ങളുടെയും കീടനാശിനികളുടെയും വ്യാപകമായ ഉപയോഗം മൂലം ജലം മലിനപ്പെടുന്നതു്, കൃഷിയിലും മറ്റു തൊഴില് മേഖലയിലും വന്നിട്ടുള്ള മാറ്റങ്ങള്, എന്നിവ സംബന്ധിച്ച വിവരങ്ങളാണു് ശേഖരിച്ചതു്.

പള്ളിക്കലാറിന്റ്റെ പതനമുഖത്തുനിന്നു നദിയിലൂടെ മുകള്ഭാഗത്തേക്കു് ബോട്ടില് യാത്ര ചെയ്തും, ഉത്ഭവ സ്ഥാനം മുതൽ തീരദേശത്തുകൂടി സഞ്ചരിച്ചും നീരൊഴുക്കിന്റ്റെ സ്വഭാവം, ഭൂവിനിയോഗ രീതികൾ, ഖനന പ്രവര്ത്തനങ്ങളുടെ തീവ്രത, ജനങ്ങളുടെ തൊഴില്, ജീവിത രീതി, മാലിന്യനിര്മ്മാര്ജ്ജന രീതി മുതലായവ നിരീക്ഷിച്ചും, വിവിധ തുറകളില് പെട്ടവരുമായി സംവാദങ്ങള്, പൊതു ചര്ച്ചകളു്, മുതലായവ സംഘടിപ്പിച്ചും, ബന്ധപ്പെട്ട പഞ്ചായത്തു്/ വില്ലേജ് ഓഫീസുകളില് നിന്നു വിവരങ്ങള് ശേഖരിച്ചും, റിമോട്ട് സെൻസിങ്ങ് ഭൂപടം ശേഖരിച്ചും മറ്റും ആണു് വിവര ശേഖരണം നടത്തിയതു്.

2011 നവം. 1- നു് സംസ്ഥാനവ്യാപകമായി വേണം മറ്റൊരു കേരളം പ്രവര്ത്തനങ്ങള്ക്കു തുടക്കം കുറിച്ചതോടൊപ്പം അന്നു തന്നെ മേഖലയിലും പ്രവര്ത്തനങ്ങളു് ഔപചാരികമായി ഉല്ഘാടനം ചെയ്യപ്പെട്ടെന്കിലും, ഒക്ടോബര് 5 - നു് പള്ളിക്കലാര് പഠന പരിപാടി കരുനാഗപ്പള്ളി മുനിസിപ്പല് ചെയര്മാന് ശ്രീ അന്സാറ് ഉല്ഘാടനം ചെയ്തു. 2012 ജാനുവരി 23-നു് സംസ്ഥാന പദയാത്രയുടെ സ്വീകരണ വേദിയില് വെച്ചു് പ്രാഥമിക റിപ്പോര്ട്ട പ്രകാശനം ചെയ്തു.

സ.ശ്രീ. എന്. സുരേന്ദ്രന് ചെയർമാനും കെ.ജി.ശിവപ്രസാദ് കണ്വീനറും ആയ കമ്മിറ്റിയുടെ നേതൃത്വത്തിലാണു് പഠന പ്രവർത്തനങ്ങൾ നടന്നതു്. സ.ശ്രീ കെ.കെ. അപ്പുക്കുട്ടന്, വി.കെ.മധുസൂധനന്, പ്രസന്ന കുമാറ്, എന്. സി. അനില് കുമാറ് എന്നവർ ജില്ലാ പരിസ്ഥിതി കമ്മിറ്റിക്കുവേണ്ടി സാന്കേതിക സഹായം നല്കി. പഠന റിപ്പോർട്ട് കരുനാഗപ്പള്ളിയിലെ സാമൂഹ്യ രാഷ്ട്രീയ രംഗത്ത് ചലനങ്ങള്ക്കു വഴി വെച്ചു. ചന്തക്കായല് നികത്തുന്നതിനെതിരായി വളര്ന്നു വന്ന ജനകീയ പ്രക്ഷോഭത്തെ പോഷിപ്പിക്കുന്നതിനു് ഇതു കാരണമായി.

പ്രാഥമിക വിദ്യാഭ്യാസ രംഗം - സി.ബി.എസ്.സി. സിലബസ് പൊതു വിദ്യാഭ്യാസ രംഗത്തെ എങ്ങനെ ബാധിക്കുന്നു? - പഠനം. ശാസ്താംകോട്ട മേഖലയിൽ.

സ്വാശ്രയ കൃഷി സമ്പ്രദായം - പഠന ഇടപെടല് പ്രവര്ത്തനം - കൊട്ടാരക്കര മേഖലയിൽ.

വിദ്യാഭ്യാസ മാദ്ധ്യമം മലയാളത്തില് - മാതൃഭാഷാ പഠനം ഉറപ്പാക്കല് - ചടയമംഗലം മേഖലയിൽ.

കയര് മേഖലയിലെ പ്രശ്നങ്ങളു് - കുണ്ടറ മേഖലയിൽ.

സുനാമി പുനരധി വാസ കോളനിയില് മാലിന്യ പ്രശ്നങ്ങള്- ചാത്തന്നൂര് മേഖലയിൽ.

ടൈറ്റാനിയം ഫാക്ടറി - ദുരന്ത നിവാരണ പ്രവര്ത്തനങ്ങൾ - പഠനം - ചവറ മേഖലയിൽ.

പരിഷത്ത് ഭവന്റ്റെ ചരിത്രം.

കൊല്ലം ജില്ലയിലെ പരിഷത്ത് പ്രവര്ത്തനത്തിന്റ്റെ ആസ്ഥാനം ആദ്യകാലത്ത് കോട്ടമുക്കിലുള്ള വാടകക്കെട്ടിടത്തിലായിരുന്നു. അവിടെ നിന്നു മാറിയ ശേഷം 1988 വരെ വാടിയില് കെ.എസ്.റ്റി.എ. ഓഫീസിനു വടക്കു വശത്തുള്ള വാടക കെട്ടിടത്തിലാണു് പരിഷത്ത് ഭവന് പ്രവര്ത്തിച്ചതു്. 1989 മുതല് 1997 വരെ കടപ്പാക്കടയിലും, 1997 മുതല് 2006 വരെ തട്ടാമലയിലുളള വടക്കേവിള സര്വ്വീസ് സഹകരണ ബാന്കിന്റ്റെ കെട്ടിടത്തിലും വാടകയ്ക്കു പ്രവര്ത്തിച്ചു. പിന്നീടു് ഏതാണ്ടു് ഒന്നര വര്ഷത്തോളം കച്ചേരി മുക്കില് പാര്വ്വതി ഹോസ്പറ്റലിനടുത്തും വീണ്ടും ഒരു വര്ഷത്തോളം തട്ടാമലയിലും വാടകകെട്ടിടങ്ങളില് പ്രവര്ത്തിച്ച ശേഷം 2008 ജൂണ് 8-നാണു് ഇന്നു പ്രവര്ത്തിക്കുന്ന സ്വന്തം കെട്ടിടത്തിലേയ്ക്ക പരിഷത്ത് ഭവന് മാറുന്നതു്.

പരിഷത്തിന്റ്റെ താത്വകാചാര്യൻ എന്നു വിശേഷിപ്പിക്കാവുന്ന ഡോ. എം.പി.പരമേശ്വരൻ വൃക്ഷതൈ നട്ടുകൊണ്ടാണു് ജില്ലയിലെ പരിഷത്ത് പ്രവർത്തകരുടെ ചിരകാല സ്വപ്നമായിരുന്ന സ്വന്തം പരിഷത്ത് ഭവൻ യാഥാര്ത്ഥ്യമാക്കിയതു്. ഏറെ പരിമിതികളുണ്ടെന്കിലും, നഗരത്തില് നിന്നും പ്രധാന റോഡില് നിന്നും അകലെയാണെന്കിലും അടിയ്ക്കടി വാടകക്കെട്ടിടം മാറുന്നതു വഴിയുണ്ടായിക്കൊണ്ടിരുന്ന ബുദ്ധിമുട്ടും അധികച്ചെലവും ഒഴിവായതില് ജില്ലയിലെ പ്രവര്ത്തകര് സന്തുഷ്ടരാണു്. 2007-ലെ ജില്ലാസമ്മേളനത്തില് വെച്ചാണു് സ്വന്തമായി ഒരു ആസ്ഥാനം കണ്ടെത്തുന്നതിനും മറ്റുമായി ഒരു സബ് കമ്മിറ്റി രൂപീകരിക്കുന്നതു്. കെ.വി.എസ്. കര്ത്താ ചെയര്മാനും കൊട്ടിയം രാജേന്ദ്രൻ കണ്വീനറും ആയ സബ് കമ്മിറ്റിയാണു് ഇതിനായി പ്രവര്ത്തിച്ചതു്. ജില്ലയില് അങ്ങോളമിങ്ങോളമുള്ള പരിഷത്ത് കുടുംബാംഗങ്ങളും അഭ്യുദയകാംക്ഷികളും വരുമാനത്തിന്റ്റെ ഒരു ഭാഗം സംഭാവന ചെയ്തു. പ്രധാന പ്രവര്ത്തകര് ഒരു മാസത്തെ വരുമാനം സംഭാവനയായി നല്കി. മാനത്തേക്കൊരു കിളിവാതില് എന്ന പുസ്തകം വ്യാപകമായി പ്രചരിപ്പിച്ചു. അതിന്റ്റെ ഉത്പാദന ചെലവു കഴിച്ചുള്ള തുക ഭവൻ നിധിയിലേയ്ക്ക് ലഭിച്ചു.സുവനീർ പരസ്യം വഴി ബാക്കി തുക കണ്ടെത്തി. ചെറിയ തുക കടമായി അവശേഷിക്കുന്നതു കണ്ടെത്തി കടം വീട്ടുന്നതിനുള്ള ശ്രമത്തിലാണു് പ്രവർത്തകർ.

ജില്ലാ സമ്മേളന വേദികൾ

വർഷം മാസം സമ്മേളനസ്ഥലം മേഖല
1989 ജനുവരി എന്.എസ്.എസ്. ഹൈസ്കൂൾ, ചാത്തന്നുർ ചാത്തന്നൂർ മേഖല.
1990 ജനുവരി ദേവസ്വം ബോർഡു കോളേജ്, ശാസ്താംകോട്ട ശാസ്താംകോട്ട മേഖല.
1991 ജനുവരി എം.ജി.എം. ഹൈസ്കുൾ, മുഖത്തല. കൊല്ലം മേഖല മേഖല.
1992 ജനുവരി ജി.യു.പി.സ്കൂൾ, കരുനാഗപ്പള്ളി കരുനാഗപ്പള്ളി മേഖല.
1993 ജനുവരി സി.വി.എം.ഹൈസ്കൂൾ, കി.കല്ലട കുണ്ടറ മേഖല.
1994 ജനുവരി വെസ്റ്റ് ഹൈസ്കുള്, അഞ്ചൽ. അഞ്ചല് മേഖല.
1995 ജനുവരി ഗവ. ഹൈസ്കൂൾ, മുട്ടറ. വെളിയം മേഖല.
1996 ജനുവരി ഗവ. ഹൈസ്കൂൾ, ചിങ്ങേലി. ചടയമംഗലം മേഖല
1997 ജനുവരി ഗവ. ഹൈസ്കൂൾ, പട്ടാഴി. പത്തനാപുരം മേഖല
1998 ജനുവരി ബോയ്സ് ഹൈസ്കൂൾ, ചവറ. ചവറ മേഖല.
1999 ജനുവരി ഹൈസ്കൂൾ, ഓടനാവട്ടം കൊട്ടാരക്കര മേഖല.
2000 ജനുവരി എല്.പി.സ്കൂൾ, പരവൂർ. ചാത്തന്നൂര് മേഖല.
2001 ജനുവരി കരുവാമല ഹൈസ്കൂൾ, ഐവര്കാല. ശാസ്താംകോട്ട മേഖല
2002 ജനുവരി ഹയര് സെക്കന്റ്ററി സ്കൂൾ, കെ.എസ്.പുരം ഓച്ചിറ മേഖല
2003 ജനുവരി മോഡല് ഗേള്സ് ഹൈസ്കൂൾ, കൊല്ലം കൊല്ലം മേഖല.
2004 ജനുവരി ഇരവിപുരം ഗവ.ഹൈസ്കൂൾ,തട്ടാമല. മുഖത്തല മേഖല.
2005 ജനുവരി ജി.യു.പി.സ്കൂൾ, കരുനാഗപ്പള്ളി കരുനാഗപ്പള്ളി മേഖല.
2006 ജനുവരി ഹൈസ്കൂൾ, ഉപ്പൂട്. കുണ്ടറ മേഖല.
2007 ജനുവരി ഹൈസ്കൂൾ, മൈലം വെട്ടിക്കവല മേഖല
2008 ജനുവരി ഹയര് സെക്കന്റ്ററി സ്കൂൾ, ചിതറ ചടയമംഗലം മേഖല
2009 ജനുവരി ഗവ.യു.പി.സ്കൂൾ, തെന്മല. അഞ്ചൽ മേഖല.
2010 ജനുവരി ഗുഹാനന്ദപുരം ഹൈസ്കൂൾ, തെക്കുംഭാഗം ചവറ മേഖല
2011 ജനുവരി ബോയ്സ് ഹൈസ്കൂൾ, കൊട്ടാരക്കര കൊട്ടാരക്കര മേഖല
2012 ഏപ്രില് എസ്.എന്.ഡി.പി.സകൂൾ, പരവൂർ ചാത്തന്നൂര് മേഖല
2013 ഏപ്രിൽ ഗവ.ഹയര് സെക്കന്റ്ററി സ്കൂൾ, ശൂരനാട് ശാസ്താംകോട്ട മേഖല ‌-

ജില്ലയിൽ നടന്ന സംസ്ഥാന തല പരിപാടികൾ

വർഷം സ്ഥലം പരിപാടി
1977 ........ സംസ്ഥാന വാർഷിക സമ്മേളനം
1987 ഗവ. മോഡൽ ഹൈസ്കൂൾ, കൊല്ലം. സംസ്ഥാന വാർഷിക സമ്മേളനം
1995 കോട്ടപ്പുറം ഗവ. സ്കൂൾ, പരവൂർ. സംസ്ഥാന പ്രവർത്തക ക്യാമ്പ്
2002 ദേവസ്വം ബോർഡു കോളേജ്, ശാസ്താംകോട്ട. സംസ്ഥാന വാർഷിക സമ്മേളനം
2009 ബോയ്സ് ഹൈസ്കൂൾ, കരുനാഗപ്പള്ളി. സംസ്ഥാന പ്രവർത്തക ക്യാമ്പ്

ജില്ലാ ഭാരവാഹികൾ

വർഷം പ്രസിഡന്റ്റ് സെക്രട്ടറി ട്രഷററ്
1977-78 .... പി.രാമചന്ദ്രമേനോൻ ....
1985-86 .................. എം.സുഗതൻ ...............
1986-87 ................. എം.സുഗതൻ ..............
1987-88 ഡോ.പി.എൻ.എൻ.പിഷാരടി എം.രാജേന്ദ്രൻ സുരേഷ് ബാബു(കരുനാഗപ്പള്ളി)
1988-89 ഡോ.പി.എൻ.എൻ.പിഷാരടി എം.രാജേന്ദ്രൻ സുരേഷ് ബാബു(കരുനാഗപ്പള്ളി)
1989-90 ഗോവിന്ദൻ പോറ്റി. പി.രാജേന്ദ്രൻ സുരേഷ് ബാബു (ചാത്തന്നൂർ)
1990-91 ഗോവിന്ദൻ പോറ്റി. പി.രാജേന്ദ്രൻ സുരേഷ് ബാബു (ചാത്തന്നൂർ)
1991-92 കെ.ഭാസ്കരൻ ബി.മധു ലാലു കുമാര്
1992-93 കെ.ഭാസ്കരൻ എന്.സുരേന്ദ്രൻ ലാലു കുമാര്
1993-94 വി.കെ.ശശിധരൻ. എന്.സുരേന്ദ്രൻ മഹേന്ദ്രൻ നായർ.
1994-95 . പ്രൊഫ.സി.പി.എസ്.ബാനര്ജി ജി.സോമരാജൻ നായര്. മഹേന്ദ്രൻ നായർ
1995-96 പ്രൊഫ.സി.പി.എസ്.ബാനര്ജി. ജി.സോമരാജൻ നായർ. രാജശേഖര വാര്യർ.എസ്.
1996-97 എം.കെ.ഗോപിനാഥ പിള്ള. രാജശേഖര വാര്യർ.എസ്. ജി.രാജേന്ദ്ര പ്രസാദ്.
1997-98 എം.കെ.ഗോപിനാഥ പിള്ള. രാജശേഖര വാര്യർ.എസ്. എസ്. രാധാകൃഷ്ണൻ.
1998-99 പി.രാജേന്ദ്രൻ ജി.മുരളിധരൻ പിള്ള. രാജു സെബാസ്റ്റ്യൻ
1999-00 പി.രാജേന്ദ്രൻ കെ.വി.വിജയൻ രാജു സെബാസ്റ്റ്യൻ
2000-01 എസ്.രാജശേഖര വാര്യർ കെ.വി.വിജയൻ വി.ചന്ദ്രശേഖരൻ.
2001-02 എസ്.രാജശേഖര വാര്യർ ജി.രാജേന്ദ്ര പ്രസാദ് വി.ചന്ദ്രശേഖരൻ
2002-03 കെ.വി.എസ്.കര്ത്താ പി.എസ്.സാനു. രാജേന്ദ്രപ്രസാദ്. ജി.
2003-04 കെ.വി.എസ.കര്ത്താ ആര്.ജയശ്രീ രാജേന്ദ്രപ്രസാദ്.ജി.
2004-05 ജി.മുരളിധരൻ പിള്ള ജി.രാജശേഖരൻ കെ.വി.എസ്.കര്ത്താ.
2005-06 ജി.മുരളിധരൻ പിള്ള ജി.രാജശേഖരൻ കെ.വി.എസ്.കര്ത്താ.
2006-07 ജി.സോമശേഖരൻ നായർ. കെ.ആര്.മനോജ് കൊട്ടിയം രാജേന്ദ്രൻ.
2007-08 ജി.സോമശേഖരൻ നായര്. കെ.ആര്.മനോജ്‍ കൊട്ടിയം രാജേന്ദ്രൻ.
2008-09 പി.എസ്.സാനു. ആര്.രാധാകൃഷ്ണൻ എസ്.രാജശേഖര വാര്യർ.
2009-10 പി.എസ്.സാനു. ആർ.രാധാകൃഷ്ണൻ എസ്.രാജശേഖര വാര്യർ
2010-11 ജി.രാജു. യു.ചിത്രജാതൻ വി.ജോൺ.
2011-12 ജി.രാജു. യു. ചിത്രജാതൻ. പി.എസ്.സാനു
2012-13 കെ.ആർ.മനോജ് എം.ഉണ്ണികൃഷ്ണ പിള്ള. പി.എസ്.സാനു.
2013-14 കെ.ആർ.മനോജ്. എം.ഉണ്ണികൃഷ്ണ പിള്ള. പി.എസ്.സാനു.
"https://wiki.kssp.in/index.php?title=കൊല്ലം&oldid=5522" എന്ന താളിൽനിന്ന് ശേഖരിച്ചത്