1,099
തിരുത്തലുകൾ
വരി 38: | വരി 38: | ||
എന്നാൽ കാലാകാലമായി വിദ്യാഭ്യാസത്തെ സംബന്ധിച്ച് നാം നടത്തിവന്ന വാദപ്രതിവാദങ്ങൾക്ക് മുഖ്യമായ ഒരു പരിമിതി ഉണ്ടായിരുന്നു. നമ്മുടെ ചർച്ചകൾ വിദ്യാഭ്യാസത്തിന്റെ ബാഹ്യഘടനയെ സംബന്ധിച്ച കാര്യങ്ങളിലാണ് ഏറെയും വ്യാപരിച്ചിരുന്നത്. ഗുണനിലവാരപ്രശ്നവുമായി ബന്ധപ്പെട്ട ആന്തരഘടന പല കാരണങ്ങളാൾ നമ്മുടെ കൂലങ്കഷമായ വിചിന്തനങ്ങൾക്ക് വിഷയീഭവിച്ചില്ല. അതൊക്കെയും വിദഗ്ദ്ധന്മാരുടെ കാര്യമാണെന്നും സാധാരണക്കാർ അതേക്കുറിച്ച് അഭിപ്രായം പറയുന്നത് ശരിയല്ലെന്നും നാം എങ്ങനെയോ ധരിച്ചുപോയി. | എന്നാൽ കാലാകാലമായി വിദ്യാഭ്യാസത്തെ സംബന്ധിച്ച് നാം നടത്തിവന്ന വാദപ്രതിവാദങ്ങൾക്ക് മുഖ്യമായ ഒരു പരിമിതി ഉണ്ടായിരുന്നു. നമ്മുടെ ചർച്ചകൾ വിദ്യാഭ്യാസത്തിന്റെ ബാഹ്യഘടനയെ സംബന്ധിച്ച കാര്യങ്ങളിലാണ് ഏറെയും വ്യാപരിച്ചിരുന്നത്. ഗുണനിലവാരപ്രശ്നവുമായി ബന്ധപ്പെട്ട ആന്തരഘടന പല കാരണങ്ങളാൾ നമ്മുടെ കൂലങ്കഷമായ വിചിന്തനങ്ങൾക്ക് വിഷയീഭവിച്ചില്ല. അതൊക്കെയും വിദഗ്ദ്ധന്മാരുടെ കാര്യമാണെന്നും സാധാരണക്കാർ അതേക്കുറിച്ച് അഭിപ്രായം പറയുന്നത് ശരിയല്ലെന്നും നാം എങ്ങനെയോ ധരിച്ചുപോയി. | ||
ബാഹ്യഘടനയെ സംബന്ധിച്ച് നാം നടത്തിയ സമരങ്ങൾ വൃഥാവിലായിട്ടില്ല. എല്ലാവർക്കും സ്കൂൾ സൗകര്യമേർപ്പെടുത്തേണ്ടത് സർക്കാരിന്റെ കടമയാണെന്ന വസ്തുത അംഗീകരിക്കപ്പെട്ടതും നമ്മുടെ സംസ്ഥാനത്തിലെങ്കിലും, അത് ഏറെക്കുറെ നടപ്പിലായതും ഇതിന്റെ ഫലമായിട്ടാണ്. സ്വകാര്യമാനേജ്മെന്റിന്റെ അമിതാധികാരങ്ങൾ നിയന്ത്രിക്കപ്പെട്ടത് ഇതിന്റെ മറ്റൊരു ഗുണഫലമാണ്. അധ്യാപനം അന്തസ്സുള്ള ഒരു തൊഴിലാണെന്നും അധ്യാപകൻ സമൂഹ പുനർനിർമ്മിതിക്കായി പടവെട്ടേണ്ട അഭിജാതനായ ഒരു പോരാളിയാണെന്നും അംഗീകരിക്കപ്പെട്ടത് നിരന്തരമായ ഇടപെടലുകളിലൂടെ തന്നെയാണ്. പന്തീരായിരം സ്കൂളുകളും | ബാഹ്യഘടനയെ സംബന്ധിച്ച് നാം നടത്തിയ സമരങ്ങൾ വൃഥാവിലായിട്ടില്ല. എല്ലാവർക്കും സ്കൂൾ സൗകര്യമേർപ്പെടുത്തേണ്ടത് സർക്കാരിന്റെ കടമയാണെന്ന വസ്തുത അംഗീകരിക്കപ്പെട്ടതും നമ്മുടെ സംസ്ഥാനത്തിലെങ്കിലും, അത് ഏറെക്കുറെ നടപ്പിലായതും ഇതിന്റെ ഫലമായിട്ടാണ്. സ്വകാര്യമാനേജ്മെന്റിന്റെ അമിതാധികാരങ്ങൾ നിയന്ത്രിക്കപ്പെട്ടത് ഇതിന്റെ മറ്റൊരു ഗുണഫലമാണ്. അധ്യാപനം അന്തസ്സുള്ള ഒരു തൊഴിലാണെന്നും അധ്യാപകൻ സമൂഹ പുനർനിർമ്മിതിക്കായി പടവെട്ടേണ്ട അഭിജാതനായ ഒരു പോരാളിയാണെന്നും അംഗീകരിക്കപ്പെട്ടത് നിരന്തരമായ ഇടപെടലുകളിലൂടെ തന്നെയാണ്. പന്തീരായിരം സ്കൂളുകളും 2 ലക്ഷം അധ്യാപകരും 58 ലക്ഷം വിദ്യാർത്ഥികളുമടങ്ങിയ വിപുല ശൃംഖലയായി പത്താംതരം വരെയുള്ള പൊതുവിദ്യാഭ്യാസ മേഖല വികസിച്ചത് കേരളസമൂഹത്തിന് അഭിമാനിക്കാവുന്ന നേട്ടം തന്നെ. ഈ നേട്ടം തകർക്കാനാണ് സർക്കാരിന്റെ ശ്രമം. ഇത് യാതൊരു കാരണവശാലും അനുവദിച്ചുകൂടാ. | ||
എന്നാൽ ബാഹ്യഘടനയിൽ കൈവരിച്ച നേട്ടങ്ങൾക്കിടയിൽ വിദ്യാഭ്യാസത്തിന്റെ ആന്തരഘടനയെ ബാധിച്ച | എന്നാൽ ബാഹ്യഘടനയിൽ കൈവരിച്ച നേട്ടങ്ങൾക്കിടയിൽ വിദ്യാഭ്യാസത്തിന്റെ ആന്തരഘടനയെ ബാധിച്ച ജീർണത നമ്മുടെ ഗൗരവ പരിഗണനയിൽ പെടാതെ പോയി. വിദ്യാഭ്യാസത്തിന്റെ മൊത്തം ഫലത്തെ ഇത് വല്ലാതെ ബാധിച്ചുവെന്ന് പറയാതെ വയ്യ. നമ്മുടെ കരിക്കുലം ഏറെ അശാസ്ത്രീയമാണ്. ടെക്സ്റ്റ് ബുക്കുകൾ നിലവാരം കുറഞ്ഞവയാണ്. പഠന-ബോധനരീതികൾ അങ്ങേയറ്റം പഴഞ്ചനാണ്. മൂല്യനിർണയം തെറ്റായ ഊന്നലുകളെ കേന്ദ്രീകരിച്ചാണ്. ക്ലാസ്റൂം അനുഭവങ്ങൾ വിദ്യാർത്ഥികളെ സംബന്ധിച്ച് അത്യന്തം മുഷിപ്പനാണ്. അധ്യാപക സമൂഹത്തെ വൻതോതിലുള്ള അക്കാഡമിക ജാഡ്യം ബാധിച്ചിരിക്കുന്നു. മാർക്കിനെ മാത്രം ലക്ഷ്യം വെച്ചുള്ള പരീക്ഷകളും അതിനായി സൃഷ്ടിക്കപ്പെട്ട ഗൈഡ് മാർക്കറ്റും നമ്മുടെ വിദ്യാഭ്യാസ മേഖലയെ മൊത്തമായി വലയം ചെയ്തിരിക്കുന്നു. അതിരൂക്ഷമായ ഗുണനിലവാരത്തകർച്ചയാണ് നാം നേരിടുന്നത്. രക്ഷാകർത്തൃസമൂഹത്തിലെ നല്ലൊരു വിഭാഗമാവട്ടെ, ഭീമമായ ഒരു തെറ്റിദ്ധാരണയുടെ ഇരകളായിത്തീരുകയും 'മെച്ചപ്പെട്ട' വിദ്യാഭ്യാസം തേടി സ്വകാര്യമേഖലയിൽ തഴച്ചുവളരുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളുകളെ ശരണം പ്രാപിക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസം സ്വകാര്യമേഖലയ്ക്ക് തീറെഴുതാൻ ധൃതികൊളളുന്ന സർക്കാരിന് ഇത് ഏറെ സൗകര്യപ്രദമാണെന്ന് പറയേണ്ടതില്ലല്ലോ. | ||
അതുകൊണ്ട്, സ്വകാര്യമേഖലയെ ചെറുത്തു തോല്പിക്കാൻ നടത്തുന്ന ഏതൊരു സമരത്തിന്റെ വിജയവും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണമേന്മ ഉയർത്താൻ നടത്തുന്ന പരിശ്രമങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ ക്ലാസ്റൂമിനു പുറത്തു നടത്തുന്ന സമരത്തോടൊപ്പം തന്നെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ ആകർഷകമാക്കാനും വിദ്യാഭ്യാസ പ്രക്രിയയുടെ ആത്യന്തിക ലക്ഷ്യം നേടിയെടുക്കാനുമുതകുന്ന ചില സമരങ്ങൾ ക്ലാസ്റൂമിനകത്തും നടത്തേണ്ടതുണ്ട്. അക്കാദമിക സമരമെന്ന് വിശേഷിപ്പിക്കാവുന്ന ഈ മേഖലയിൽ ഏറെ സംഭാവന ചെയ്ത ഒരു സംഘടനയാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. സംഘടന ഈ രംഗത്ത് നടത്തിയ പ്രവർത്തനങ്ങളുടെ ഓർമ്മ പുതുക്കൽ തീർച്ചയായും പുതിയ പോരാട്ടങ്ങൾക്ക് അഗ്നി പകരും. | അതുകൊണ്ട്, സ്വകാര്യമേഖലയെ ചെറുത്തു തോല്പിക്കാൻ നടത്തുന്ന ഏതൊരു സമരത്തിന്റെ വിജയവും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണമേന്മ ഉയർത്താൻ നടത്തുന്ന പരിശ്രമങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ ക്ലാസ്റൂമിനു പുറത്തു നടത്തുന്ന സമരത്തോടൊപ്പം തന്നെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ ആകർഷകമാക്കാനും വിദ്യാഭ്യാസ പ്രക്രിയയുടെ ആത്യന്തിക ലക്ഷ്യം നേടിയെടുക്കാനുമുതകുന്ന ചില സമരങ്ങൾ ക്ലാസ്റൂമിനകത്തും നടത്തേണ്ടതുണ്ട്. അക്കാദമിക സമരമെന്ന് വിശേഷിപ്പിക്കാവുന്ന ഈ മേഖലയിൽ ഏറെ സംഭാവന ചെയ്ത ഒരു സംഘടനയാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. സംഘടന ഈ രംഗത്ത് നടത്തിയ പ്രവർത്തനങ്ങളുടെ ഓർമ്മ പുതുക്കൽ തീർച്ചയായും പുതിയ പോരാട്ടങ്ങൾക്ക് അഗ്നി പകരും. |