അജ്ഞാതം

"പരിഷദ് ഗീതങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
7,966 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11:47, 16 ഒക്ടോബർ 2017
തിരുത്തലിനു സംഗ്രഹമില്ല
വരി 474: വരി 474:
തന്താ താനാ താനാ തന്താ

തന്താ താനാ താനാ തന്താ

തിന്നാതെ..

തിന്നാതെ..

==മുണ്ടകൻകണ്ടാലറിയ്യോടാ...- പിമധുസൂധനൻ==
മുണ്ടകൻകണ്ടാലറിയ്യോടാ...

മുണ്ടകൻ കണ്ടാല്ലറിയില്ല്യാ.

പുഞ്ചക്ക് തേവാനറിയ്യോടാ

പുഞ്ചക്ക് തേവാനറിയില്ലാ.

ഞാറും കളയും തിരിച്ചറിയോ...

ഞാറും കളയും തിരിച്ചറിയീല്ലാ.

മുണ്ടുമുറുക്കിയുടുത്തേ നിന്നേ..

ഇക്കണ്ടകാലാം പഠിപ്പിച്ചു..

എന്തു കുന്തം പഠിച്ചെന്റെ ചെക്കാ...

എന്തേ നിന്നെ പഠിപ്പിച്ചു... (എന്തു കുന്തം)

കണ്ടം കത്താനറിയോടാ..

വരമ്പുമാടാനറിയോടാ..

ആറ്റുമണമ്മലെ പാട്ടറിയ്യോ..

വട്ടക്കളിയുടെ ചോടറിയോ..

കുറുന്തോട്ടിത്തല കണ്ടറിയ്യോ...

കഞ്ഞിക്കൂർക്ക മണത്തറിയ്യോ...

നാട്ടുമരുന്നിന്റെ നേരറിയ്യോ..

നാടൻപാട്ടിന്റെ ചൂരറിയോ.. ( എന്തു കുന്തം)

വിദ്യാഭ്യാസം നേടിയവരുടെ പക്ഷത്തുനിന്നും പ്രശ്‌നം അവതരിപ്പിക്കുന്നു.
ഇക്കണക്കും സയൻസും ചരിത്രവും

ഭൂമിശാസ്ത്രവും മട്ടത്രികോണവും

വിണ്ടുനീരറ്റ പാഠങ്ങളൊക്കെയും

ചുണ്ടിലേറ്റി ചുമന്നുകൊള്ളാം ഞങ്ങൾ

നേരെ നിങ്ങൾ തെളിക്കുന്ന പാതയിൽ

ഏറെ ദൂരം നടന്നുകൊള്ളാം ഞങ്ങൾ

ലക്ഷ്യമേതെന്നു മിടയിലൊരു താങ്ങിന്

സത്രമേതെന്നും മാരാണ് പറയുക.

എത്ര വാതിലിൽ മുട്ടുമ്പോഴുള്ളിലെ

സാക്ഷനീങ്ങുമെന്നാരാണ് പറയുക.

ഒരു പിടി സമ്പന്നരെ മുറി-

വിജ്ഞന്മാരായ്

കോട്ടിടുവിക്കാനല്ല

കടലലമാലകൾപോലെ

ഇരമ്പു ചിന്തകൾ മുറിയിലടക്കാനല്ല

ഒരു പിടി വെള്ളക്കോളർ

ജോലിക്കാരുടെ

ശമ്പളമാർഗ്ഗവുമല്ല.

വെറുതെ...വായിക്കാതെ

വരച്ചുമറിക്കും ഉത്തരമല്ല വിദ്യാഭ്യാസം.

താ തെയ്യ..തെയ്യ.. തെയ്യക്കം തക്കോം

തെയ്യ..തെയ്യ...തെയ്യ...തെയ്യക്കം തക്കോം

നാടറിയണം നടപ്പറിയണം

ചോടറിയണം പഠിച്ചുവന്നാൽ

തോടറിയണം. പുഴയറിയണം

ചുഴിയറിയം പഠിച്ചുവന്നാൽ

വിത്തറിയണം വിളയറിയണം

കളയറിയണം പഠിച്ചുവന്നാൽ

മണ്ണറിയണം മലയറിയണം

മഴയറിയണം പഠിച്ചുവന്നാൽ

നേരറിയണം നെറിയറിയണം

തൊഴിലറിയണം പഠിച്ചുവന്നാൽ  (താ തെയ്യതെയ്യ)

==ചോദ്യക്കളി മുല്ലനേഴി==
==ചോദ്യക്കളി മുല്ലനേഴി==
വരി 2,051: വരി 2,107:
പാടി വരുന്നു

പാടി വരുന്നു

നമ്മൾ പാടി വരുന്നു.

നമ്മൾ പാടി വരുന്നു.

==അതിന്നുമപ്പുറമെന്താണ്? പി.മധുസൂധനൻ==
പൊട്ടക്കിണറിൻ കരയിൽ വളരും

പന്നൽച്ചെടിയുടെ കൊമ്പിന്മേൽ

പതുങ്ങിനിന്നൊരു പച്ചപ്പശുവിനു

പണ്ടൊരു സംശയമുണ്ടായി:

എന്നുടെലോകം ചെടിയും ചെടിയുടെ

വേരും തണ്ടും തലിരിലയും

അതിന്റെ രുചിയും ഗന്ധവും; എന്നാ-

ലതിനുമപ്പുറമെന്താണ്?

പൊട്ടക്കിണറിലൊളിച്ചു വസിക്കും

തവള പറഞ്ഞു മറുപടിയായ്;

എന്നുടെ ലോകം കിണറും കിണറിലെ

മീനും പായൽക്കാടുകലും

ഇടവപ്പാതി പിറന്നാൽ പിന്നെ-

ക്കോരിച്ചൊരിയും പെരുമഴയും

ഒളിച്ചിരിക്കാൻ മാളവും എന്നാ-

ലതിന്നുമപ്പുറമെന്താണ്?

ചെത്തിക്കാടിൻ നടുവിൽ നിന്നൊരു

ചിത്രപതംഗം പരയുന്നു

എന്നുടെ ലോകം ചെത്തിക്കാടും

കണ്ണാന്തളിയും കൈത്തോടും

മലർന്ന പൂവിന്നിതളുകൾ പേറും

മണവും മധുവും പൂമ്പൊടിയും

അതിന്റെ  വർണ്ണ തരംഗവുമെന്നാ-

ലതിന്നുമപ്പുറമെന്താണ്?

കുന്നിനുമുകലിൽ കൂടും കൂട്ടി-

കഴിഞ്ഞു കൂടും പൂങ്കുരുവി

പറന്നു വന്നു ചിലച്ചും കൊണ്ടതി

നുത്തരമിങ്ങനെ നൽകുന്നു.

അതിന്നുമപ്പുറമുണ്ടൊരു പുഴയും

പച്ചപ്പാടവുമലകടലും

അലറിത്തുള്ളും തിരകളുമെന്നാ

ലതിന്നുമപ്പുറമെന്താണ്?

അതിന്റെ മറുപടി നൽകാനെത്തിയ

മനുഷ്യനിങ്ങനെ മൊഴിയുന്നു

ലതിന്നുമപ്പുറമെന്താണെന്നോ?

-അലഞ്ഞു നീങ്ങും മേഘങ്ങൾ

അമ്പിളി വെള്ളി വെളിച്ചത്തിൽ പൂ-

ക്കുമ്പിളു കൂട്ടും പൂമാനം

സൂര്യൻ, താരകൽ,ക്ഷീരപഥങ്ങൾ

നക്ഷത്രാന്തര പടലങ്ങൽ

അതിന്നപാരവിദൂരത; യെന്നാ

ലതിന്നുമപ്പുറമെന്താണ്?

കാറ്റല കടലല ഏറ്റു വിളിപ്പൂ

അതിന്നുമപ്പുറമെന്താണ്?

ലതിന്നുമപ്പുറ, മതിന്നപ്പുറ

മതിന്നുമപ്പുറമെന്താണ്?

2,337

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6393" എന്ന താളിൽനിന്ന് ശേഖരിച്ചത്