752
തിരുത്തലുകൾ
വരി 169: | വരി 169: | ||
1973 ഡിസംബർ 8, 9 തിയ്യതികളിൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽവെച്ച് പരിഷത്തിന്റെ പതിനൊന്നാം വാർഷികം നടന്നു. 'ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്' എന്ന മുദ്രാവാക്യം അംഗീകരിച്ചത് ഈ വർഷത്തിലാണ്. വാർഷികത്തിന്റെ ഭാഗമായി ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന വിഷയം കൈകാര്യം ചെയ്തുകൊണ്ടുള്ള ഒരു അഖിലേന്ത്യാ ശാസ്ത്രസമ്മേളനം നടത്തിയിരുന്നു. ആ സമ്മേളനത്തിൽ ഡോ. ശാരദാ സുബ്രഹ്മണ്യം അധ്യക്ഷത വഹിച്ചു. ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന പ്രബന്ധം കെ. ആർ. ഭട്ടാചാര്യ (പ്രസിഡന്റ് CSIRWA, CFTRI സെന്റർ) അവതരിപ്പിച്ചു. പി. എസ്. അപ്പറാവു (ഡയറക്ടർ, തെലുഗു അക്കാദമി), എം. എൻ. ഗോഗ്‌ഡെ (മറാഠി), പി. ദേവറാവു (കന്നട), കെ. വീരഭദ്രറാവു (തെലുങ്ക്), എൻ. വി. കൃഷ്ണവാര്യർ, ഈ. രാ. ഗണേശൻ (തമിഴ്), എം. പി. നാരായണപിള്ള (ചീഫ് സിവിൽ എഞ്ചിനീയർ FACT) എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. അതിനോടനുബന്ധിച്ചു പ്രസിദ്ധീകരിച്ച സുവനീറിലെ ഏതാനും വരികൾ. | 1973 ഡിസംബർ 8, 9 തിയ്യതികളിൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽവെച്ച് പരിഷത്തിന്റെ പതിനൊന്നാം വാർഷികം നടന്നു. 'ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്' എന്ന മുദ്രാവാക്യം അംഗീകരിച്ചത് ഈ വർഷത്തിലാണ്. വാർഷികത്തിന്റെ ഭാഗമായി ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന വിഷയം കൈകാര്യം ചെയ്തുകൊണ്ടുള്ള ഒരു അഖിലേന്ത്യാ ശാസ്ത്രസമ്മേളനം നടത്തിയിരുന്നു. ആ സമ്മേളനത്തിൽ ഡോ. ശാരദാ സുബ്രഹ്മണ്യം അധ്യക്ഷത വഹിച്ചു. ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന പ്രബന്ധം കെ. ആർ. ഭട്ടാചാര്യ (പ്രസിഡന്റ് CSIRWA, CFTRI സെന്റർ) അവതരിപ്പിച്ചു. പി. എസ്. അപ്പറാവു (ഡയറക്ടർ, തെലുഗു അക്കാദമി), എം. എൻ. ഗോഗ്‌ഡെ (മറാഠി), പി. ദേവറാവു (കന്നട), കെ. വീരഭദ്രറാവു (തെലുങ്ക്), എൻ. വി. കൃഷ്ണവാര്യർ, ഈ. രാ. ഗണേശൻ (തമിഴ്), എം. പി. നാരായണപിള്ള (ചീഫ് സിവിൽ എഞ്ചിനീയർ FACT) എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. അതിനോടനുബന്ധിച്ചു പ്രസിദ്ധീകരിച്ച സുവനീറിലെ ഏതാനും വരികൾ. | ||
ശാസ്ത്രസാഹിത്യ പരിഷത്ത് പതിനൊന്നാമതൊരു കാലടികൂടി മുന്നോട്ടു വെച്ചിരിക്കുന്നു. പരിഷത്തിന്റെ പേശികൾ ദൃഢതയാർന്നിരിക്കുന്നു. കഴിഞ്ഞ കാല പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഒരോർമക്കുറിപ്പായി, വരും കാല പ്രവർത്തനത്തിനുള്ള ഒരു രൂപരേഖയായി. ഞങ്ങളീ സുവനീർ കാഴ്ചവെക്കുന്നു. ദുഷിച്ച സാമൂഹ്യ നീതികളുടെ മാറാലക്കെട്ടുകൾക്കുള്ളിൽ സ്ഥാപിത താൽപര്യങ്ങളുടെ കന്മതിൽ കെട്ടുകൾക്കുള്ളിൽ ബന്ധനസ്ഥനായ ശാസ്ത്രത്തെ സാധാരണക്കാരന്റേതാക്കുക; ഇതാണ്, ആയിരുന്നു, എന്നും പരിഷത്തിന്റെ ലക്ഷ്യം, കരുത്ത്, കൂടുതൽ കരുത്ത്, ഒരു കൊടുങ്കാറ്റുപോലെ മുന്നോട്ട്. | ശാസ്ത്രസാഹിത്യ പരിഷത്ത് പതിനൊന്നാമതൊരു കാലടികൂടി മുന്നോട്ടു വെച്ചിരിക്കുന്നു. പരിഷത്തിന്റെ പേശികൾ ദൃഢതയാർന്നിരിക്കുന്നു. കഴിഞ്ഞ കാല പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഒരോർമക്കുറിപ്പായി, വരും കാല പ്രവർത്തനത്തിനുള്ള ഒരു രൂപരേഖയായി. ഞങ്ങളീ സുവനീർ കാഴ്ചവെക്കുന്നു. ദുഷിച്ച സാമൂഹ്യ നീതികളുടെ മാറാലക്കെട്ടുകൾക്കുള്ളിൽ സ്ഥാപിത താൽപര്യങ്ങളുടെ കന്മതിൽ കെട്ടുകൾക്കുള്ളിൽ ബന്ധനസ്ഥനായ ശാസ്ത്രത്തെ സാധാരണക്കാരന്റേതാക്കുക; ഇതാണ്, ആയിരുന്നു, എന്നും പരിഷത്തിന്റെ ലക്ഷ്യം, കരുത്ത്, കൂടുതൽ കരുത്ത്, ഒരു കൊടുങ്കാറ്റുപോലെ മുന്നോട്ട്. | ||
'ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്' | 'ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്' | ||
അന്ന് ഈ മുദ്രാവാക്യത്തിന്റെ പൊരുളിനെക്കുറിച്ച് വളരെ സാമാന്യമായ ചില ധാരണകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് എല്ലാ പരിഷത്ത് പ്രവർത്തനങ്ങളുടേയും മാറ്റുരക്കല്ലായി വർത്തിക്കുന്നത് ഈ മുദ്രാവാക്യമാണ്. എങ്ങനെയാണ് പരിഷത്ത് ഈ മുദ്രാവാക്യത്തിൽ എത്തിയത്? എന്നാണതിൽ എത്തിയത്? എന്തർഥമാണ് സാമൂഹ്യ വിപ്ലവത്തിന് നാം നൽകിയത്? അതിൽ ശാസ്ത്രം എന്തു പങ്കുവഹിക്കും എന്നാണ് നാം കരുതിയത്? | അന്ന് ഈ മുദ്രാവാക്യത്തിന്റെ പൊരുളിനെക്കുറിച്ച് വളരെ സാമാന്യമായ ചില ധാരണകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് എല്ലാ പരിഷത്ത് പ്രവർത്തനങ്ങളുടേയും മാറ്റുരക്കല്ലായി വർത്തിക്കുന്നത് ഈ മുദ്രാവാക്യമാണ്. എങ്ങനെയാണ് പരിഷത്ത് ഈ മുദ്രാവാക്യത്തിൽ എത്തിയത്? എന്നാണതിൽ എത്തിയത്? എന്തർഥമാണ് സാമൂഹ്യ വിപ്ലവത്തിന് നാം നൽകിയത്? അതിൽ ശാസ്ത്രം എന്തു പങ്കുവഹിക്കും എന്നാണ് നാം കരുതിയത്? | ||
ശാസ്ത്രത്തിന്റെ സാമൂഹ്യ പ്രസക്തിയെക്കുറിച്ച് ആദ്യകാലത്തു തന്നെ സംഘടന മനസ്സിലാക്കിയിരുന്നു. 1968-ൽ ചേർന്ന അഞ്ചാം വാർഷിക സമ്മേളനത്തിൽ ശാസ്ത്ര പ്രചാരണം സംഘടനയുടെ മുഖ്യ കടമയായി അംഗീകരിച്ചു. 1969-ൽ ചേർന്ന ആറാം സമ്മേളനം ഒരു പടികൂടി മുന്നോട്ടു പോയി. ''ശാസ്ത്രം ജനമധ്യത്തിലേക്ക്'' എന്ന മുദ്രാവാക്യം അംഗീകരിച്ചു. അതിന്റെ പ്രതീകാത്മകമായ പ്രസ്ഫുരണമായിരുന്നു ഏഴാം സമ്മേളനത്തോടനുബന്ധിച്ച് എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും രാജേന്ദ്ര മൈതാനിയിലേക്കു നീങ്ങിയ ശാസ്ത്രജാഥയും 'രസതന്ത്രം നിത്യജീവിതത്തിൽ' എന്ന വിഷയത്തെപ്പറ്റി രണ്ടു മണിക്കൂർ നീണ്ടുനിന്ന പ്രൊഫ. പി. വി. അപ്പുവിന്റെ പ്രസംഗവും. | ശാസ്ത്രത്തിന്റെ സാമൂഹ്യ പ്രസക്തിയെക്കുറിച്ച് ആദ്യകാലത്തു തന്നെ സംഘടന മനസ്സിലാക്കിയിരുന്നു. 1968-ൽ ചേർന്ന അഞ്ചാം വാർഷിക സമ്മേളനത്തിൽ ശാസ്ത്ര പ്രചാരണം സംഘടനയുടെ മുഖ്യ കടമയായി അംഗീകരിച്ചു. 1969-ൽ ചേർന്ന ആറാം സമ്മേളനം ഒരു പടികൂടി മുന്നോട്ടു പോയി. ''ശാസ്ത്രം ജനമധ്യത്തിലേക്ക്'' എന്ന മുദ്രാവാക്യം അംഗീകരിച്ചു. അതിന്റെ പ്രതീകാത്മകമായ പ്രസ്ഫുരണമായിരുന്നു ഏഴാം സമ്മേളനത്തോടനുബന്ധിച്ച് എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും രാജേന്ദ്ര മൈതാനിയിലേക്കു നീങ്ങിയ ശാസ്ത്രജാഥയും 'രസതന്ത്രം നിത്യജീവിതത്തിൽ' എന്ന വിഷയത്തെപ്പറ്റി രണ്ടു മണിക്കൂർ നീണ്ടുനിന്ന പ്രൊഫ. പി. വി. അപ്പുവിന്റെ പ്രസംഗവും. | ||
പരിഷത്തിന് ആശയവ്യക്തത വരുത്തുന്ന കാര്യത്തിൽ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒട്ടനവധി ശാസ്ത്രകാരന്മാരുടേയും സാമൂഹ്യ ശാസ്ത്രജ്ഞരുടേയും കാഴ്ചപ്പാടുകൾ സഹായിച്ചിട്ടുണ്ട്. എന്താണ് ശാസ്ത്രബോധം, എന്താണ് ശാസ്ത്രവും സമൂഹവും തമ്മിലുള്ള ബന്ധം എന്നീ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ കണ്ടെത്താൻ ജെ. ഡി. ബർണാലിന്റെ 'ശാസ്ത്രം ചരിത്രത്തിൽ' (Science in history) എന്ന ഗ്രന്ഥവും ഏംഗൽസിന്റെ 'വാനരനിൽ നിന്ന് നരനിലേക്കുള്ള പരിവർത്തനത്തിൽ അധ്വാനത്തിന്റെ പങ്ക്' എന്ന ലഘുലേഖയും പരിഷത്തിനെ സഹായിച്ചിട്ടുണ്ട്. ഗോർഡൻ ചൈൽഡിന്റെ 'സമൂഹവും അറിവും' എന്ന പുസ്തകവും പരിഷത്തിന് ആശയവ്യക്തത കൈവരിക്കാൻ സഹായിച്ച ഒന്നാണ്. | പരിഷത്തിന് ആശയവ്യക്തത വരുത്തുന്ന കാര്യത്തിൽ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒട്ടനവധി ശാസ്ത്രകാരന്മാരുടേയും സാമൂഹ്യ ശാസ്ത്രജ്ഞരുടേയും കാഴ്ചപ്പാടുകൾ സഹായിച്ചിട്ടുണ്ട്. എന്താണ് ശാസ്ത്രബോധം, എന്താണ് ശാസ്ത്രവും സമൂഹവും തമ്മിലുള്ള ബന്ധം എന്നീ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ കണ്ടെത്താൻ ജെ. ഡി. ബർണാലിന്റെ 'ശാസ്ത്രം ചരിത്രത്തിൽ' (Science in history) എന്ന ഗ്രന്ഥവും ഏംഗൽസിന്റെ 'വാനരനിൽ നിന്ന് നരനിലേക്കുള്ള പരിവർത്തനത്തിൽ അധ്വാനത്തിന്റെ പങ്ക്' എന്ന ലഘുലേഖയും പരിഷത്തിനെ സഹായിച്ചിട്ടുണ്ട്. ഗോർഡൻ ചൈൽഡിന്റെ 'സമൂഹവും അറിവും' എന്ന പുസ്തകവും പരിഷത്തിന് ആശയവ്യക്തത കൈവരിക്കാൻ സഹായിച്ച ഒന്നാണ്. | ||
ശാസ്ത്രത്തിന്റെ സാമൂഹ്യ ബന്ധങ്ങളെക്കുറിച്ച് പഠിക്കുന്നതിന് 1930-കളിൽ തന്നെ ലണ്ടൻ കേന്ദ്രമാക്കി ശാസ്ത്രകാരന്മാരുടെ ഒരു ഗ്രൂപ്പ് പ്രവർത്തിച്ചിരുന്നു. ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം ലോക സമ്പദ്ഘടനയിലുണ്ടായ വ്യതിയാനങ്ങൾ, മുതലാളിത്ത നാടുകളിലെ സാമ്പത്തിക തകർച്ച, (1929 - '33) ജർമനിയിലെ നാസികളുടെ വളർച്ച ഇതൊക്കെ ഈ ഗ്രൂപ്പിന്റെ ചർച്ചാ വിഷയങ്ങളായിരുന്നു. ഇതേ സമയം തന്നെ സോഷ്യലിസ്റ്റ് നാടുകളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ക്രമ പ്രവൃദ്ധമായ പുരോഗതിയും അവർ മനസ്സിലാക്കിയിരുന്നു. ശാസ്ത്രസാങ്കേതിക വിദ്യയുടെ അനന്തസാധ്യതകൾ മനുഷ്യപുരോഗതിക്കുവേണ്ടി ഉപയോഗിക്കാൻ കഴിയുമെന്ന് സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിലൂടെ അവർ മനസ്സിലാക്കി. സോഷ്യലിസത്തോടുള്ള തങ്ങളുടെ പക്ഷപാതിത്തം അവർ തുറന്നുപറഞ്ഞു. 1939-ൽ പ്രസിദ്ധീകരിച്ച ബർണാലിന്റെ 'ശാസ്ത്രത്തിന്റെ സാമൂഹ്യധർമം' എന്ന കൃതി ഇതിനൊരു നാഴികക്കല്ലായി തീർന്നു. | |||
<big>'''മുദ്രാവാക്യം'''</big> | |||
വിവിധ രംഗങ്ങളിലെ പ്രവർത്തനാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ സമൂഹ അവസ്ഥയെ താഴെ പറയും പ്രകാരം സംഗ്രഹിക്കാൻ സംഘടന ശ്രമിച്ചതായി കാണാം. | |||
1.തുടരന്നുകൊണ്ടിരിക്കുന്ന, രൂക്ഷമായിക്കൊണ്ടിരിക്കുന്ന ദാരിദ്ര്യം. | |||
2.പ്രകടമായ ധനിക-ദരിദ്രവൽക്കരണം-സാമ്പത്തിക ധ്രുവീകരണം. | |||
3.ശാസ്ത്രസാങ്കേതിക രംഗങ്ങളിൽ നിരന്തരമായ വികാസമുണ്ടായിട്ടും ഉത്പാദനശക്തികളെ വികസിപ്പിക്കുന്നതിൽ നേരിട്ടിട്ടുള്ള പരാജയം. | |||
4.വിജ്ഞാനത്തിന്റെയും സാങ്കേതിക വിദ്യയുടേയും കാര്യത്തിലുള്ള അതിരുകടന്ന വിദേശ ആശ്രയം. | |||
സമൂഹത്തെ ഭാഷയുടെ, മതത്തിന്റെ, തൊഴിലിന്റെയൊക്കെ അടിസ്ഥാനത്തിൽ വിഭജിക്കാറുണ്ട്. അതുപോലെ ദാരിദ്ര്യരേഖക്കു മുകളിലുള്ളവർ - താഴെയുള്ളവർ എന്നും വിഭജിക്കാറുണ്ട്. ഇന്നലെവരെ ദാരിദ്ര്യരേഖക്കു മുകളിലായിരുന്ന പലരും ഇന്ന് താഴെയാകുന്നുണ്ട്. നമ്മുടെ സമൂഹം തുടർച്ചയായി ദരിദ്രവൽക്കരണ പ്രക്രിയക്കു വിധേയമായിക്കൊണ്ടിരിക്കുന്നു. ഇതേസമയം ഈ ബഹുഭൂരിപക്ഷത്തിന്റെ ചെലവിൽ ഒരു ചെറു ന്യൂനപക്ഷം തുടർച്ചയായി ധനികവൽക്കരിക്കപ്പെടുന്നു. അവരുടെ നിയന്ത്രണത്തിലാണ് ഉത്പാദന പ്രക്രിയകൾ. ഭരണസംവിധാനവും അവരുടെ കൈകളിൽ തന്നെ. സ്ഥിതിഗതികൾ ഇങ്ങനെയായിരിക്കെ ശാസ്ത്രവും അവരെയാണ് സേവിക്കുക, അവർക്കാണ് ഉപകരിക്കുക - സാമൂഹ്യ വിപ്ലവമെന്നാൽ ഈ അവസ്ഥ, ഇതിനു കളമൊരുക്കുന്ന വ്യവസ്ഥ മാറ്റലാണ്. ദരിദ്രവൽക്കരണ ധനികവൽക്കരണ പ്രക്രിയയെ കീഴ്‌മേൽ മറിക്കലാണ്. | |||
ഈ സാഹചര്യത്തിൽ രൂപം കൊള്ളുന്ന ജനോന്മുഖ പ്രസ്ഥാനങ്ങൾ 'മനുഷ്യസ്‌നേഹപരം', 'ദേശീയം', 'വിപ്ലവാത്മകം' എന്നിങ്ങനെ പരസ്പരം കൂടി ചേർന്നു കിടക്കുന്ന മൂന്നു പ്രവണതകൾ പ്രകടിപ്പിച്ചെന്നു വരാം. ജനങ്ങളുടെ അടുത്തേക്കു ചെന്ന് അവരുടെ ഭൗതികാവശ്യങ്ങളെന്തെന്നറിയുക, വലിയൊരു വിഭാഗം ജനങ്ങളുടെ കഴിവിനിണങ്ങും വിധം പ്രസ്തുത ആവശ്യം നിറവേറ്റാൻ കഴിയത്തക്കവണ്ണം ശാസ്ത്രസാങ്കേതിക വിജ്ഞാനം പ്രയോജനപ്പെടുത്തുക, സമുചിതമായ സാങ്കേതിക വിദ്യകൾ ആവിഷ്‌കരിച്ച് ജനങ്ങളുടെ പുരോഗതിക്കുവേണ്ടി ഉപയോഗിക്കുക, ടെക്‌നോളജിയെ രാഷ്ട്രീയ സമരത്തിനുള്ള ഒരായുധമാക്കി മാറ്റുക; എന്നതൊക്കെ ഈ മുദ്രാവാക്യത്തിന്റെ പ്രചോദന ഘടകങ്ങളാണ്. | |||
സാമൂഹ്യ വിപ്ലവം സൃഷ്ടിക്കുന്നതിന് ജനങ്ങളെ പ്രാപ്തരാക്കുന്നതിൽ ശാസ്ത്രത്തിന്റെ പങ്ക് നിർണായകമാണെന്ന് പരിഷത്ത് കരുതുന്നു. ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും കാണുന്ന താളപ്പിഴകൾക്കും ബഹുഭൂരിപക്ഷത്തിന്റെ പുരോഗതിക്കു വിലങ്ങുകൾ തീർക്കുന്ന മാമൂലുകൾക്കും വിധി വിശ്വാസങ്ങൾക്കുമെതിരെയുള്ള സമരത്തിൽ അവർക്കായുധമാകുവാനും അനുദിനം ദരിദ്രവൽക്കരിച്ചുകൊണ്ടിരിക്കുന്ന ഭൂരിപക്ഷത്തിന്റെ ഭാഗത്തുനിന്നുകൊണ്ട് സാമൂഹ്യപുരോഗതി കൈവരിക്കുക എന്നതാണ് ഈ മുദ്രാവാക്യം കൊണ്ട് പരിഷത്ത് ഉദ്ദേശിക്കുന്നത്. | |||
11-ാം വാർഷികം പുതിയ പ്രസിഡന്റായി ഡോ. സി. കെ. രാമചന്ദ്രനേയും സെക്രട്ടറിയായി വി. എം. എൻ. നമ്പൂതിരിപ്പാടിനേയും തെരഞ്ഞെടുത്തു. സ്‌കൂളുകളിൽ 1000 സയൻസ് ക്ലബ്ബുകൾ സംഘടിപ്പിക്കുന്നതിന് സ്‌കൂൾ ലെയ്‌സൺ കമ്മറ്റികൾ ഉണ്ടാക്കി. ശാസ്ത്രഗതി മാസികയാക്കി പ്രസിദ്ധീകരിക്കുന്നതിനുള്ള തീരുമാനവും അന്നാണെടുത്തത്. അതനുസരിച്ച് 74 ജൂൺ ലക്കം മുതൽ ശാസ്ത്രഗതി മാസികയായി പ്രസിദ്ധീകരിക്കാൻ തുടങ്ങി. യു. പി. സ്‌കൂളുകളിൽ 5, 6, 7 ക്ലാസുകളിലെ വിദ്യാർഥികൾക്കായുള്ള യുറീക്ക വിജ്ഞാന പരീക്ഷ ഒരു പൈലറ്റ് പ്രൊജക്ടായി ഈ വർഷം തൃശ്ശൂർ ജില്ലയിൽ നടത്തി. | |||
പരിഷത്തിന്റെ 12-ാം വാർഷികം 1974 ഡിസംബർ 14, 15, തിയ്യതികളിൽ എറണാകുളത്ത് ഭാരതീയ വിദ്യാഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് ആഘോഷിച്ചു. പ്രൊഫ. ഏ. ജി. ജി. മേനോനെ പ്രസിഡന്റായും സി. ജി. ശാന്തകുമാറിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. | |||
1969-ലും 1970-ലുമായി പ്രസിദ്ധീകരിച്ചിരുന്ന ശാസ്ത്രകേരളവും യുറീക്കയും കുട്ടികളുടെ മനസ്സിൽ ശാസ്ത്രത്തെക്കുറിച്ചും ശാസ്ത്രരീതിയെക്കുറിച്ചും ഒരു പുത്തനുണർവ് ഉണ്ടാക്കി. ഇത് സ്‌കൂൾ തലത്തിൽ ഇടപെടുന്നതിന് പരിഷത്തിന് വഴിയൊരുക്കി. സ്‌കൂൾ വിദ്യാഭ്യാസനിലവാരം ഉയർത്തിക്കൊണ്ടുവരിക എന്ന ഉദ്ദേശ്യം പരിഷത്തിനുണ്ടായിരുന്നു. അധ്യാപകരുടെ സഹായത്തോടെ വിദ്യാലയങ്ങളിലെ പാഠ്യേതര പ്രവർത്തനങ്ങളിൽ ഇടപെടാൻ പരിഷത്ത് തീരുമാനിച്ചു. സ്‌കൂൾ സയൻസ് ക്ലബ്ബുകൾ സജീവമാക്കുന്നതിനും വ്യാപിപ്പിക്കുന്നതിനും 1974-ൽ പരിഷത്തിന് ഇതുവഴി സാധിച്ചു. സയൻസ് ക്ലബ്ബുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും ശാസ്ത്ര പ്രദർശനങ്ങൾ നടത്തുന്നതിനും ജില്ലാടിസ്ഥാനത്തിൽ രൂപികരിക്കപ്പെട്ട സ്‌കൂൾ ലെയ്‌സൺ കമ്മിറ്റികളുടെ പ്രവർത്തനഫലമായി പരിഷത്തിന് കഴിഞ്ഞു. രണ്ടു വർഷങ്ങൾക്കകം 1500 സയൻസ് ക്ലബ്ബുകളുണ്ടായി. ഇവയെല്ലാം പരിഷത്തിൽ അഫിലിയേറ്റ് ചെയ്തിരുന്നു. ഗവൺമെന്റ് നൽകിയ സയൻസ് കിറ്റും മറ്റുപകരണങ്ങളും സ്‌കൂളുകൾ പ്രയോജനപ്പെടുത്തുന്നതിനും ഈ പ്രവർത്തനം സഹായിച്ചിട്ടുണ്ട്. സ്‌കൂളുകളിൽ അധ്യാപകരുമായി സഹകരിച്ച് ശാസ്ത്രപ്രദർശനങ്ങൾ ഒരുക്കുവാനും പരിഷത്തിനു കഴിഞ്ഞു. പിന്നീട് 1976 മുതൽ ഇത് വിദ്യാഭ്യാസ വകുപ്പ് നേരിട്ടുതന്നെയാണ് നടത്തിവരുന്നത്. | |||
സ്‌കൂൾ തലങ്ങളിൽ നൽകിവരുന്ന ശാസ്ത്രവിജ്ഞാനം വളരെ പരിമിതമായിരുന്നു. ശാസ്ത്രവിഷയങ്ങളിൽ കൂടുതൽ താൽപര്യം കുട്ടികളിൽ വളർത്തിയെടുക്കേണ്ടത് ആവശ്യമാണെന്ന് പരിഷത്തിനു ബോധ്യമായി. അതിന് നിലവിലുള്ളതിൽ നിന്നും വ്യത്യസ്തമായ സമീപനം ആവശ്യവുമാണ്. എങ്കിലേ കുട്ടികളിൽ ശാസ്ത്രാഭിരുചി വർധിക്കുകയുള്ളൂ എന്നും ശാസ്ത്രീയമായി കാര്യങ്ങളെ സമീപിക്കാൻ കഴിയൂ എന്നും മനസ്സിലായി. ശാസ്ത്രവിജ്ഞാന സമ്പാദന പ്രക്രിയയിൽ ആരോഗ്യകരമായ മത്സരം വളർത്തുന്നതിന് ഒരു പരീക്ഷാ സമ്പ്രദായം രൂപപ്പെടുത്തുന്നതിന് തീരുമാനിച്ചു. അതിന്റെ മുന്നോടിയായി 1974-ൽ ഒരു പൈലറ്റ് പ്രൊജക്റ്റ് എന്ന നിലക്ക് യു. പി. സ്‌കൂൾ വിദ്യാർഥികൾക്കായി തൃശ്ശൂർ ജില്ലയിൽ യുറീക്കാ വിജ്ഞാന പരീക്ഷ നടത്തി. സംസ്ഥാനവ്യാപകമായി വിജ്ഞാനപരീക്ഷ നടത്തുവാൻ ആവേശം നൽകുന്നതായിരുന്നു തൃശൂർ ജില്ലയിൽ നടത്തിയ പൈലറ്റ് പ്രൊജക്ടിന്റെ അനുഭവം. 1975 മുതൽ യുറിക്കാ വിജ്ഞാന പരീക്ഷ സംസ്ഥാന വ്യാപകമാക്കുകയും ചെയ്തു. ഇതിന്റെ ഫലമായി യുറീക്കയുടെ പ്രചാരം വർധിക്കുകയും അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർക്കിടയിൽ ഉണ്ടായിരുന്ന സ്വാധീനം കൂടുകയും ചെയ്തു. | |||
സ്‌കൂൾ തലങ്ങളിൽ നിന്നും ലഭിച്ച അനുഭവം കോളേജ് തലത്തിൽ പരീക്ഷിക്കുവാൻ പ്രേരിപ്പിച്ചു. 1974-ൽ ശാസ്ത്രഗതി മാസികയായി പ്രസിദ്ധീകരിക്കുവാൻ തീരുമാനിച്ചു. 1966-ൽ ത്രൈമാസികയായി ആരംഭിച്ച ശാസ്ത്രഗതി 1970-ൽ ദ്വൈമാസികയാക്കുകയാണ് ചെയ്തിരുന്നത്. ശാസ്ത്രഗതി മാസികയായി പ്രസിദ്ധീകരിക്കാൻ തുടങ്ങിയതോടെ കോളേജുകളിൽ ശാസ്ത്രഗതി സയൻസ് ഫോറങ്ങൾ രൂപീകരിക്കാൻ ശ്രമിച്ചു. അതോടൊപ്പം വിജ്ഞാന പരീക്ഷ കോളേജ് തലങ്ങളിൽ പരീക്ഷിച്ചു നോക്കാനും തീരുമാനിച്ചു. | |||
1975 ഡിസംബറിൽ ആദ്യത്തെ ശാസ്ത്രഗതി വിജ്ഞാന പരീക്ഷ നടത്തി. ചോദ്യങ്ങൾ സയൻസ് ഫോറങ്ങൾ വഴി നൽകുകയും അവക്കുള്ള ഉത്തരങ്ങൾ ഒരു മാസത്തിനുള്ളിൽ നൽകണമെന്ന് നിർദേശിക്കുകയും ചെയ്തു. ഈ പുത്തൻ വിജ്ഞാന പരീക്ഷാ സമ്പ്രദായം വിജ്ഞാന ശേഖരണത്തിനുള്ള ശക്തമായ പ്രചോദനമായി വിദ്യാർഥികൾക്ക് അനുഭവപ്പെട്ടു. ഈ പരീക്ഷയിൽ ഒന്നാം സ്ഥാനം നേടുന്ന കോളേജിന് ജേക്കബ് മണപ്പാട് റോളിങ് ട്രോഫി സമ്മാനമായി നൽകി. കോഴിക്കോട് റീജിയണൽ എഞ്ചിനീയറിങ് കോളേജിലെ വിദ്യാർഥിയായിരുന്ന ജേക്കബ് മണപ്പാടിന്റെ സ്മരണക്കായി ഏർപ്പെടുത്തിയതാണ് പ്രസ്തുത ട്രോഫി. | |||
1976-ലെ 13-ാം വാർഷിക സ്മരണികയിൽ ശാസ്ത്രഗതി വിജ്ഞാനപരീക്ഷയെക്കുറിച്ചു പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്. ''ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വിജ്ഞാന പരീക്ഷ അതിന്റെ ഉള്ളടക്കം കൊണ്ടും ശൈലികൊണ്ടും പുതുമ നിറഞ്ഞതായിരുന്നു. ഏതു പുസ്തകം നോക്കിയും ആരോടു ചോദിച്ചറിഞ്ഞും ഒരു മാസം കൊണ്ട് ഉത്തരം എഴുതാവുന്ന പരീക്ഷ വിദ്യാർഥികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു. പക്ഷേ അതത്ര എളുപ്പത്തിൽ സൊല്ലയൊഴിയാവുന്ന ഒന്നായിരുന്നു എന്നു ധരിക്കരുത്. വിജ്ഞാന പരീക്ഷക്ക് ഉത്തരമെഴുതുന്നതു തന്നെ കുട്ടികളെ സംബന്ധിച്ചിടത്തോളം ഒരു വലിയ ശാസ്ത്രാന്വേഷണ പ്രോജക്റ്റാവുന്ന നിലയിലാണ് ഇതിന്റെ ചോദ്യങ്ങൾ തയ്യാറാക്കിയിരുന്നത്.'' | |||
പരിഷത്തിന്റെ പ്രവർത്തനങ്ങൾക്ക് ഒരംഗീകാരമെന്ന നിലക്ക് കോഴിക്കോട് കോർപ്പറേഷൻ 32 സെന്റ് സ്ഥലം 1974 ഫെബ്രുവരി 2ന് പരിഷത്തിനു അനുവദിച്ചു. | |||
പരിഷത്തിന്റെ മൂന്നു മേഖലാ സമ്മേളനങ്ങൾ ആയിരുന്നു 1974 വർഷത്തെ ഒരു പുതുമ. മാർച്ച് 17ന് കോഴിക്കോട് ഉത്തരമേഖലാ കൺവെൻഷനും ഏപ്രിൽ 13ന് എറണാകുളത്ത് മധ്യമേഖലാ കൺവെൻഷനും സംപ്തംബർ 29ന് തിരുവനന്തപുരത്തുവെച്ച് ദക്ഷിണമേഖലാ കൺവെൻഷനും നടന്നു. സ്റ്റുഡന്റ്‌സ് സെന്ററിൽ ചേർന്ന ദക്ഷിണമേഖലാ യോഗം മൂർത്തമായ ചില പ്രവർത്തന പരിപാടികൾ പ്ലാൻ ചെയ്തു. 1974 ഡിസംബർ 14, 15 തീയതികളിൽ എറണാകുളത്ത് ചേർന്ന 12-ാം വാർഷിക സമ്മേളനം ഭാവി പ്രവർത്തനങ്ങൽക്ക് ഒരു രൂപരേഖയുണ്ടാക്കി. ഈ സമ്മേളനത്തിന്റെ ഭാഗമായി കാർഷിക സമ്മേളനവും വൈദ്യശാസ്ത്ര സമ്മേളനവും പൊതുസമ്മേളനവും ഉണ്ടായിരുന്നു. | |||
ഭരണഭാഷ മാതൃഭാഷയാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്ന ഒരു പ്രമേയം അംഗീകരിക്കുകയും അതിനായി ചില പ്രചാരണ പ്രക്ഷോഭ പരിപാടികൾ ആസൂത്രണം ചെയ്യുകയും ചെയ്തു. കേരള പിറവി ദിനമായ നവംബർ ഒന്നിന് (1975) തിരുവനന്തപുരത്ത് എത്തുന്ന വിധം കണ്ണൂരിൽ നിന്നും പുറപ്പെടുന്ന റിലെ ജാഥ ഒരു ലക്ഷം പേരുടെ ഒപ്പു ശേഖരിച്ച് സർക്കാരിന് സമർപിക്കാനും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ ആദ്യത്തെ ഭരണ ഭാഷാ കൺവെൻഷൻ നടന്നു. ഈ ഘട്ടത്തിലാണ് സർക്കാരിന്റെ എല്ലാ വകുപ്പുകളിലും എല്ലാ തലങ്ങളിലും മലയാളം ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചുകൊണ്ടുള്ള സർക്കുലർ (നമ്പർ 145/75 പ. വ, ജൂലൈ 1975) പുറപ്പെടുവിച്ചത്. | |||
1975 സെപ്തംബർ 14ന് ഷൊർണൂർ വെച്ചു നടത്തിയ നിർവാഹകസമിതി സർക്കാരിന്റെ ഈദൃശ നടപടിയെ അഭിനന്ദിക്കുകയും എത്രയും വേഗം അത് നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുകൊണ്ടുള്ള ഒരു പ്രമേയം അംഗീകരിച്ചു. | |||
സർക്കാരിന്റെ ഉത്തരവ് ഏട്ടിലെ പശുവിനെപ്പോലെയാവുകയാണ് ഉണ്ടായത്. വാർഷിക പൊതുയോഗം സമാഗതമായിരിക്കയാൽ, ഭരണഭാഷ മാതൃഭാഷയാക്കണമെന്ന സർക്കാർ ഉത്തരവ് നടപ്പിലാക്കാത്തതിനെതിരെ മുൻ സമ്മേളനമംഗീകരിച്ചിരുന്ന പ്രചാരണ - പ്രക്ഷോഭ പരിപാടികൾ തത്ക്കാലം നിർത്തിവെക്കുകയും ചെയ്തു. | |||
സംഘടനയുടെ ചരിത്രത്തിൽ സുപ്രധാനമായൊരു വഴിത്തിരിവായിരുന്നു 1975 മെയ് 9, 10, 11 തീയതികളിൽ പീച്ചിയിൽ വെച്ചു നടന്ന പ്രഥമ പ്രവർത്തക ക്യാമ്പ്. ഇത് പരിഷത്തിന്റെ ദർശനത്തെക്കുറിച്ച് ആഴത്തിലുള്ള ചർച്ചക്ക് തുടക്കം കുറിച്ചു. നമ്മുടെ പ്രവർത്തനങ്ങൾക്ക് സാമൂഹികവും ഔദ്യോഗികവുമായിട്ടുള്ള കെട്ടുപാടുകൾ നിലനിൽക്കുന്നുണ്ടെന്നു വിലയിരുത്തുകയും ബഹുജന സമ്പർക്ക പരിപാടികളിൽ ശൈലീമാറ്റം അനിവാര്യമാണെന്നു തീരുമാനിക്കുകയും ചെയ്തു. അതിന് സാമൂഹ്യ സാമ്പത്തിക ജീവിതത്തെക്കുറിച്ചുള്ള സുസൂക്ഷ്മമായ പഠനം അനിവാര്യമാണെന്ന് പരിഷത്ത് സംഘടനക്ക് ബോധ്യമായി. തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി ബഹുജന വിദ്യാഭ്യാസത്തിനും വിദ്യാഭ്യാസരംഗത്തെ പ്രവർത്തനത്തിനും ഊന്നൽ നൽകണം എന്നു തീരുമാനിച്ചു. സംഘടനയുടെ പ്രവർത്തന വൈപുല്യത്തിനും ശൈലീമാറ്റത്തിനും തുടക്കമിട്ടത് പീച്ചി ക്യാമ്പായിരുന്നു. | |||
പീച്ചി ക്യാമ്പ് | |||
20-ാം വാർഷിക സുവനീറിൽ പീച്ചി ക്യാമ്പിനെക്കുറിച്ച് വിലയിരുത്തിയിരിക്കുന്നത് ഇങ്ങനെയാണ്. ''പരിഷത്ത് ഏറ്റെടുക്കുമ്പോൾ തുടങ്ങിയ പ്രവർത്തനങ്ങൾ ഒന്നോ രണ്ടോ നേതാക്കളെക്കൊണ്ടു മാത്രം ആസൂത്രണം ചെയ്യാനോ കൊണ്ടു നടക്കാനോ പറ്റാത്തതായിരുന്നു. ഫലപ്രദമായ ഒരു കൂട്ടുനേതൃത്വം അത്യാവശ്യമായി വന്നു. പരസ്പരം മനസ്സിലാക്കുന്ന, ഒരേ കാഴ്ചപ്പാടോടു കൂടിയ ഒരു കൂട്ടുനേതൃത്വം രൂപീകരിക്കാനായിരുന്നു 1975-ൽ പീച്ചിയിൽ വെച്ചു നടന്ന ക്യാമ്പ്. ഔദ്യോഗിക ഭാരവാഹികളെന്നതിനേക്കാൾ ഏറെ പരിഷത്തിന്റെ നല്ല പ്രവർത്തകരായ 80 ഓളം പേരെ സംഘടിപ്പിച്ച ഒരു സഹജീവിതമായിരുന്നു അത്. പരിഷത്ത് പ്രവർത്തകർ ഇന്നും സന്തോഷത്തോടെ അയവിറക്കുന്ന ഒരു അനുഭവം! ഉള്ളുതുറന്ന ചർച്ച, എല്ലാം മറന്ന ചർച്ച, ഇരവുപകലുകൾ വേർതിരിയാത്ത ചർച്ച. ശരിക്കും ഒരു പരിഷത്ത് കുടുംബം ഉടലെടുക്കുകയായിരുന്നു. പരിഷത്തിന്റെ പിൽക്കാല പ്രവർത്തനങ്ങൾക്കെല്ലാം നട്ടെല്ലായി വർത്തിച്ച ആ പരസ്പര സൗഹൃദവും വിശ്വാസവും ബഹുമാനവും വളർത്തിയെടുത്തത് അന്നായിരുന്നു.'' | |||
കുട്ടികൾക്കായുള്ള ശാസ്ത്ര പുസ്തകങ്ങൾ പ്രസിദ്ധീകരിക്കണമെന്നും അതിന് പരിഷത്ത് നേരിട്ട് പ്രസിദ്ധീകരണ രംഗത്തിറങ്ങണമെന്നും തീരുമാനിച്ചു. 1976 ജനുവരി ശാസ്ത്രമാസമായി ആചരിക്കാനും അതിന്റെ ഭാഗമായി 'പ്രകൃതി സമൂഹം ശാസ്ത്രം' എന്ന വിഷയത്തെ അടിസ്ഥാനമാക്കി 3000 ക്ലാസുകൾ സംഘടിപ്പിക്കണമെന്നും തീരുമാനം എടുത്തത് പീച്ചി ക്യാമ്പിനെ ഏറെ ശ്രദ്ധേയമാക്കുന്നു. മാത്രവുമല്ല പഞ്ചായത്തുകൾ തോറും ഗ്രാമ ശാസ്ത്രസമിതികൾ രൂപീകരിക്കാനുള്ള പ്രവർത്തനമാരംഭിക്കാൻ ലക്ഷ്യമിട്ടതും ഈ ക്യാമ്പിന്റെ പ്രാധാന്യം വിളിച്ചോതുന്നു. ശാസ്ത്രപ്രസ്ഥാനം ഇങ്ങനെ ജനകീയ തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിൽ അഭിപ്രായവ്യത്യാസമുള്ളവരും ഈ ക്യാമ്പിലുണ്ടായിരുന്നു. ചില പ്രവർത്തകരുടെ കൊഴിഞ്ഞുപോക്കിനു പരിഷത്തിന്റെ ജനകീയവൽക്കരണം കാരണമായിട്ടുണ്ട്. | |||
1973 ജനുവരി ഒന്നു മുതൽ ഏഴു വരെ നടത്തിയ ശാസ്ത്രവാര ക്ലാസ്സിന്റെ അനുഭവമാണ് 1976 ജനുവരിയിൽ 3000 ക്ലാസ്സുകൾ നടത്തി ശാസ്ത്രമാസമായി ആചരിക്കാൻ പരിഷത്തിന് ആത്മവിശ്വാസം നൽകിയത്. ഈ ക്ലാസുകൾ പരിഷത്തിന്റെ പ്രത്യയശാസ്ത്രപരമായ വളർച്ചയിൽ ഒരു നാഴികക്കല്ലായിരുന്നു എന്നു തന്നെ പറയാം. ശാസ്ത്രത്തിന്റെ വളർച്ചയേയും ചരിത്രത്തിന്റെ ദർശനത്തേയും കുറിച്ചുള്ള കാഴ്ചപ്പാടിനു കുറെക്കൂടി വ്യക്തത വരുത്താൻ ഈ ക്ലാസുകൾ സഹായകമായി. ശാസ്ത്രത്തിന്റെ പ്രചരണത്തിന് ബഹുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ക്ലാസ്സെന്ന പുത്തൻശൈലി വളരെയേറെ ഫലപ്രദമാണെന്നു അനുഭവം നമ്മെ പഠിപ്പിച്ചു. ഒരു ശാസ്ത്ര സംഘടന എന്ന നിലയിൽ നിന്ന് ഒരു ജനകീയ ശാസ്ത്രപ്രസ്ഥാനമെന്ന നിലയിലേക്കുള്ള പരിഷത്തിന്റെ വളർച്ചക്ക് ഈ ക്ലാസ്സുകൾ വലിയൊരു പങ്കു വഹിച്ചിട്ടുണ്ട്. പരിഷത്തിനു കൂടുതൽ സുഹൃത്തുക്കളെ ഉണ്ടാക്കുന്നതിന് ഈ ക്ലാസുകൾ ഒരു ഉപാധിയായിട്ടുമുണ്ട്. പരിഷത്ത് ഇന്നത്തെ പരിഷത്തായതും, സജീവ പ്രവർത്തകരിൽ നല്ലൊരു ശതമാനം പരിഷത്തിൽ വന്നതും ഈ ക്ലാസുകളിലൂടെയാണ്. | |||
പ്രകൃതി, സമൂഹം, ശാസ്ത്രം | |||
1976-ലെ വാർഷിക സ്മരണികയിൽ ഈ ക്ലാസുകളെക്കുറിച്ച് ഇങ്ങനെയാണ് പറഞ്ഞിരിക്കുന്നത്: ''പരിഷത്തിന്റെ ഇക്കൊല്ലത്തെ ഏറ്റവും തീവ്രമായ ബഹുജന സമ്പർക്ക പരിപാടി ജനുവരിയിലെ ശാസ്ത്രമാസമായിരുന്നു. ഇത്രയും വലിയൊരു പ്രൊജക്റ്റ് ഇതിനുമുമ്പ് ഏറ്റെടുത്തിട്ടില്ല എന്നുതന്നെ പറയാം. രണ്ടുനിലയിൽ ഇതൊരു 'ടെസ്റ്റായി' കലാശിച്ചു. ജനങ്ങൾക്ക് ഇത്തരം ക്ലാസുകൾ ആവശ്യമുണ്ടോ എന്നു പരിശോധിക്കൽ. രണ്ടാമതായി പരിഷത്ത് സംഘടനയുടെ കെട്ടുറപ്പും ശൈലിയും വിലയിരുത്തൽ. രണ്ടു പരീക്ഷയിലും നാം വിജയിച്ചിട്ടുണ്ട്. ജനങ്ങൾക്ക് ഈ ക്ലാസുകൾ ആവശ്യമുണ്ട്; ആവശ്യമുള്ളതു കൊടുക്കാൻ പരിഷത്തിനു കഴിഞ്ഞിട്ടുമുണ്ട്. ശാസ്ത്രക്ലാസുകളുടെ ആവശ്യം മനസ്സിലാക്കാൻ കഴിഞ്ഞ സംഘടനകളും ഗ്രന്ഥശാലാ പ്രസ്ഥാനവും വിദ്യാഭ്യാസ വകുപ്പും പത്രങ്ങളും ഇക്കാര്യത്തിൽ പരിഷത്ത് പ്രവർത്തകരെ നന്നായി സഹായിച്ചു. ഇതുകൊണ്ടൊക്കെ ഫലമുണ്ടായി. അവസാനം കണക്കു നോക്കിയപ്പോൾ 3000 ക്ലാസുകൾ അല്ല, 12000 ക്ലാസുകൾ ആണ് നടന്നിരിക്കുന്നത്.'' | |||
പീച്ചി ക്യാമ്പിലെ മറ്റൊരു തീരുമാനമായിരുന്നു 300 പഞ്ചായത്തുകളിലെങ്കിലും ഗ്രാമശാസ്ത്ര സമിതികൾ രൂപീകരിക്കണമെന്നത്. ശാസ്ത്രത്തെ സാധാരണക്കാരിലേക്ക് ഇറക്കിക്കൊണ്ടുവരണമെന്ന പരിഷത്തിന്റെ ലക്ഷ്യം സാർഥകമാക്കുകയാണ് ഇതുവഴി ചെയ്തത്. നാടിന്റെ ഭൗതിക സാഹചര്യം, ആവശ്യങ്ങൾ എന്നിവ മനസ്സിലാക്കുക; വികസനത്തിന്റെ പ്രശ്‌നങ്ങളെ ജനജീവിതവുമായി ബന്ധപ്പെടുത്തുക എന്നിവയാണ് ഇതുവഴി നാം ഉദ്ദേശിച്ചത്. അതിനായി ക്ഷേമപ്രവർത്തനങ്ങൾ, ബഹുജന വിദ്യാഭ്യാസം, ഗ്രാമീണ സർവെ എന്നിവ ആവശ്യമാണ്. ഇതിന് ഗ്രാമവാസികളുടെ ശാസ്ത്രീയവും സാങ്കേതികവും സാമ്പത്തികവുമായ പ്രശ്‌നങ്ങളെ വസ്തുനിഷ്ഠമായി പഠിക്കുകയും അവക്ക് ശാസ്ത്രീയമായ പോംവഴി നിർദേശിക്കുകയും വേണം. | |||
ഗ്രാമീണരുടെ തികച്ചും സ്വതന്ത്രമായ സമിതി എന്നായിരുന്നു ഗ്രാമശാസ്ത്ര സമിതിയെക്കുറിച്ചുള്ള പരിഷത്തിന്റെ സങ്കൽപം. മറ്റൊരർഥത്തിൽ നാട്ടുകാരുടെ ഒരു സയൻസ് ക്ലബ്ബ്. ക്രമേണ ഗ്രാമതല വികസന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന അനൗദ്യോഗിക ഗ്രാമവികസന സമിതികൾ ആയി മാറണം എന്നതായിരുന്നു നമ്മുടെ കാഴ്ചപ്പാട്. അതിന് ഗ്രാമത്തിലെ എല്ലാ മേഖലകളിലും പെട്ടവരുടെ ഒരു നേതൃമണ്ഡലം ഈ സമിതികൾക്ക് ഉണ്ടാവണം. | |||
1976 ജനുവരിയിൽ നടന്ന ശാസ്ത്രക്ലാസുകളുടെ ഭാഗമായി സമിതികളുടെ പ്രവർത്തനത്തിന് ഗതിവേഗം കൂടി. ക്ലാസുകൾ, ചർച്ചകൾ, ശാസ്ത്രസായാഹ്നങ്ങൾ, ഫിലിം പ്രദർശനം എന്നിവയും സമിതികളുടെ രൂപീകരണത്തിനായി നടത്തി. ഒരു ലഘുലേഖയും തയ്യാറാക്കി. സമിതികളുടെ പ്രവർത്തനത്തിന് ഔദ്യോഗികവും അനൗദ്യോഗികവും ആയ എല്ലാ കേന്ദ്രങ്ങളുടെയും സഹായം ആവശ്യമാണ്. പഞ്ചായത്ത്, ഗ്രന്ഥശാലകൾ, മഹിളാ സംഘടനകൾ, തൊഴിലാളികളുടെ സംഘടനകൾ, മറ്റു ബഹുജന സംഘടനകൾ എന്നിവയുടെ സഹായം കൂടാതെ ഗ്രാമശാസ്ത്രസമിതികൾക്ക് അതിന്റെ ലക്ഷ്യം കൈവരിക്കാനാവുകയില്ല. | |||
ഗ്രാമശാസ്ത്രസമിതികളുടെ പ്രവർത്തനത്തിന് എല്ലാ സഹായവും നൽകണമെന്ന് ഒരു സർക്കുലറിലൂടെ (സർക്കുലർ നമ്പർ 111/76 ഉ. 13 1076) പഞ്ചായത്തുകളോട് ആവശ്യപ്പെട്ടു. | |||
180 ഓളം ഗ്രാമശാസ്ത്രസമിതികൾ രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചതായി കണക്കുകൾ കാണിക്കുന്നു. (തിരുവനന്തപുരം 40, കൊല്ലം 19, ആലപ്പുഴ 9, കോട്ടയം 8, എറണാകുളം 9, തൃശൂർ 9, മലപ്പുറം 30, കോഴിക്കോട് 8, കണ്ണൂർ 20, പാലക്കാട് 17). ഗ്രാമശാസ്ത്രസമിതികളുടെ രൂപീകരണത്തിന് അന്ന് നിലവിലുണ്ടായിരുന്ന സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ സ്ഥിതിഗതികൾ സ്വാധീനിച്ചു എന്നു പറയാതെ വയ്യ. അനുദിനം വർധിച്ചുകൊണ്ടിരുന്ന ദരിദ്രവൽക്കരണ പ്രക്രിയയെ ഫലപ്രദമായി നേരിടാൻ ഗ്രാമീണ ജനതയിൽ കാര്യകാരണ ബന്ധത്തെക്കുറിച്ച് അവബോധം ഉണ്ടാവുകയും സംഘടിത ശക്തി പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും സാധ്യതയും ബോധ്യപ്പെടുകയും ചെയ്ത കാലമായിരുന്നു അത്. രൂപീകരിക്കപ്പെട്ട സമിതികളിൽ ചിലത് തനതായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. കൂവേരി (കണ്ണൂർ), അന്തിക്കാട് (തൃശൂർ), ചാത്തമംഗലം (കോഴിക്കോട്), കാട്ടുകുളം (പാലക്കാട്) എന്നിവയാണ് അവയിൽ ചിലത്. | |||
സമിതികളിലേക്ക് ജനങ്ങളെ ആകർഷിക്കുന്നതിനായി മെഡിക്കൽ ക്യാമ്പുകൾ, കർഷകർക്കുവേണ്ടിയുള്ള ക്ലാസുകൾ, സാക്ഷരതാ പ്രവർത്തനം എന്നിവ നടത്തി. ഗ്രന്ഥശാലകളുടെ സഹായത്തോടെയോ അല്ലാതെയോ 10 പേരെയെങ്കിലും സാക്ഷരരാക്കണം എന്ന് ലക്ഷ്യമിടുകയും ചെയ്തു. സമിതികളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുവാൻ ഒരു ബുള്ളറ്റിൻ തുടങ്ങുകയും ചെയ്തു. | |||
ഗ്രാമശാസ്ത്രസമിതി പരിഷത്തിന്റെ യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്നതായിരിക്കണമെന്നും സമിതിയുടെ ഭാരവാഹികൾ യൂണിറ്റംഗങ്ങളായിരിക്കണമെന്നും നിഷ്‌കർഷിച്ചു. ഒരു സംസ്ഥാന കൺവീനർ, ഒരു ജോയിന്റ് കൺവീനർ, 3 മേഖലാ കൺവീനർമാർ, ജില്ലാ യൂണിറ്റ് കൺവീനർമാർ എന്നീ ഘടനയിലായിരുന്നു സമിതികളുടെ സംഘടനാതലം. | |||
1977 ജനുവരി 26നു ഗ്രാമശാസ്ത്രസമിതി ബുള്ളറ്റിന്റെ പ്രകാശനം ശ്രീ. പാമ്പൻ മാധവൻ കണ്ണൂരിൽ നടത്തി. ഇതിന്റെ ആദ്യലക്കത്തിൽ പത്രാധിപകർ കെ. വി. രഘുനാഥൻ, ഗ്രാമശാസ്ത്രസമിതികളുടെ കരുത്തുറ്റ സംഘാടകനും സംയോജകനും ആകാൻ ബുള്ളറ്റിനു കഴിയണം എന്നാണ് എഴുതിയിരുന്നത്. 1978 മുതൽ ഗ്രാമശാസ്ത്ര സമിതി ബുള്ളറ്റിന്റെ പേര് ഗ്രാമശാസ്ത്രം എന്നാക്കി മാറ്റി. | |||
20-ാം വാർഷിക സുവനീറിൽ ഒരു ഗ്രാമശാസ്ത്രസമിതിയുടെ പ്രവർത്തനം ഇങ്ങനെയാണ് സൂചിപ്പിക്കുന്നത്. ''കണ്ണൂർ ജില്ലയിലെ ശിവപുരം യൂണിറ്റിന്റെ പരിധിയിൽപെട്ട ഗ്രാമശാസ്ത്രസമിതികളെ ഉൾപ്പെടുത്തിക്കൊണ്ട് 1977 ഫെബ്രുവരി 27ന് കാഞ്ഞിലേരിയിൽ വെച്ച് വിവിധ മത്സരങ്ങൾ നടത്തി. ഞാറുനടൽ, ഓലമെടയൽ, മരച്ചീനി ചെത്തൽ, തെങ്ങുകയറ്റം, തേങ്ങപൊതിക്കൽ എന്നിങ്ങനെ നിരവധി ഇനങ്ങളിലുള്ള മത്സരങ്ങൾ ഏർപ്പെടുത്തിയിരുന്നു. പിൽക്കാലത്ത് പല ഗ്രാമശാസ്ത്രസമിതികളും യൂണിറ്റുകളും ഇത്തരം മത്സരങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. | |||
1978 ആയപ്പോഴേക്കും 600 ഗ്രാമശാസ്ത്രസമിതികൾ രൂപം കൊണ്ടിരുന്നു. പരിഷത്തിന്റെ പ്രവർത്തനം വ്യാപിച്ച സ്ഥലങ്ങളിൽ മാത്രം സമിതികളുടെ പ്രവർത്തനം ഒതുങ്ങിനിന്നു. പുത്തനായ പദ്ധതി നടപ്പാക്കുന്നതിൽ വന്ന പാകപ്പിഴകളും പരിചയക്കുറവും മൂലം ഈ രംഗത്തെ പ്രവർത്തനം വേണ്ടത്ര മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞില്ല. (1983 ഓടെ ഗ്രാമശാസ്ത്രസമിതികളുടെ പ്രവർത്തനം നിർത്തിവയ്‌ക്കേണ്ടതായും വന്നു.) | |||
ഗ്രാമശാസ്ത്രസമിതികളുടെ രീതിയിൽ ഫാക്ടറി ശാസ്ത്രസമിതികൾ രൂപികരിക്കാനുള്ള ആശയം പൊന്തിവന്നു. എന്നാൽ ഗ്രാമശാസ്ത്രസമിതി രൂപീകരിക്കുന്നതിൽ കാണിച്ച ആശയ വ്യക്തതയോടെ ഫാക്ടറി ശാസ്ത്രസമിതികൾ രൂപീകരിക്കാൻ കഴിഞ്ഞില്ല. | |||
ചിട്ടപ്പെടുത്തിയ വിദ്യാഭ്യാസമോ പരിശീലനമോ ലഭിക്കാതെ പണിയിലൂടെ മാത്രം പഠിച്ചുവന്ന ടെക്‌നീഷ്യന്മാർക്കും കൈത്തൊഴിൽകാർക്കും അവർ ചെയ്യുന്ന ജോലിയുടെ സൈദ്ധാന്തികവശം വ്യക്തമാക്കി കൊടുക്കാൻ കഴിയുന്ന ക്ലാസുകൾ നടത്തുക എന്ന ഒരു പദ്ധതിക്ക് ഇതിനകം രൂപം കൊടുത്തു. ടഠഅഞഠ ടരവീീഹ ളീൃ ഠലരവിശരശമി െമിറ അൃശേമെി െ എന്നാണ് ഇതിന് നൽകിയ പേർ. ആദ്യമായി വയർമാൻമാർക്കുള്ള ക്ലാസാണ് തയ്യാറാക്കിയത്. 1976-ൽ നടത്തിയ ഈ പ്രവർത്തനങ്ങൾക്ക് ഏറെ പ്രചാരം ലഭിക്കുകയും ചെയ്തു. പിന്നീട് പ്രസ്സ് ജോലിക്കാർക്കായി സംഘടിപ്പിച്ച ക്ലാസിന് വേണ്ടത്ര വേരോട്ടം കിട്ടിയില്ല. തൊഴിലെടുക്കുന്നവരെ സാങ്കേതിക ജ്ഞാനമുള്ളവരാക്കി മാറ്റുകയെന്നതായിരുന്നു ലക്ഷ്യമെങ്കിലും തൊഴിലില്ലാത്തവർക്ക് പരിശീലനം നൽകി സർട്ടിഫിക്കറ്റ് കൊടുക്കുന്ന ഒരു പ്രവർത്തനമായി സ്റ്റാർട്ട് മാറി. പ്രത്യേകിച്ചും വയർമാൻ കോഴ്‌സുകൾ. അതുകൊണ്ട് ആ ശ്രമം നിർത്തിവയ്‌ക്കേണ്ടതായി വന്നു. | |||
1976 മാർച്ച് 6, 7, തിയ്യതികളിൽ കണ്ണൂരിൽ വെച്ച് 13-ാം വാർഷിക സമ്മേളനം നടന്നു. പ്രസിഡന്റായി ഡോ. കെ. കെ. രാഹുലനേയും ജനറൽ സെക്രട്ടറിയായി സി. ജി. ശാന്തകുമാറിനേയും തെരഞ്ഞെടുത്തു. വാർഷികത്തിന്റെ ഭാഗമായി വ്യവസായ സമ്മേളനം, വിദ്യാഭ്യാസ സമ്മേളനം എന്നീ അനുബന്ധ പരിപാടികളും നടത്തി. ആദ്യമായി ശാസ്ത്ര പാർലമെന്റ് നടത്തിയതും ശാസ്ത്ര കലാപരിപാടികൾ അവതരിപ്പിച്ചതും ഈ സമ്മേളനത്തിന്റെ പ്രത്യേകതയായി എടുത്തു പറയാം. ജനങ്ങളുമായി സംവദിക്കുന്നതിനുതകുന്ന ഒരു പുതിയ മാധ്യമമായിരുന്നു ശാസ്ത്ര പാർലമെന്റ്; അതുപോലെത്തന്നെ കലാപരിപാടികളും. | |||
ഫ്യൂച്ചറോളജി എന്ന പുസ്തകം 1976 മാർച്ചിൽ പ്രസിദ്ധീകരിച്ചുകൊണ്ടാണ് പ്രസിദ്ധീകരണ രംഗത്തേക്ക് പരിഷത്ത് പ്രവേശിച്ചത്. ശാസ്ത്രകേരളം പ്രവർത്തകരായിരുന്നു അതിനു മുൻകൈ എടുത്തത്. | |||
1976-ൽത്തന്നെ കേരളത്തിന്റെ സമ്പത്ത് എന്ന വിഷയത്തെ അടിസ്ഥാനമാക്കി വ്യാപകമായ ബഹുജന ക്ലാസുകൾ സംഘടിപ്പിക്കപ്പെട്ടു. രണ്ടാമത്തെ ബഹുജന വിദ്യാഭ്യാസ സംരംഭവും വലിയ വിജയമായിരുന്നു. ഈ ക്ലാസുകൾക്കുവേണ്ടി കേരളത്തിന്റെ വിഭവശേഷിയെക്കുറിച്ചു കിട്ടാവുന്നിടത്തോളം വിവരങ്ങൾ സമാഹരിച്ചുകൊണ്ട് ശാസ്ത്രീയമായ പ്ലാനിങ് എങ്ങനെ നടത്താം എന്നതിലേക്ക് വിരൽ ചൂണ്ടുന്ന 'കേരളത്തിന്റെ സമ്പത്ത്' എന്ന പുസ്തകം തയ്യാറാക്കിയത് വലിയൊരു നേട്ടമായിരുന്നു. പ്ലാനിങ്‌ബോർഡിലും സെന്റർ ഫോർ ഡവലപ്‌മെന്റ് സ്റ്റഡീസിലും ഉള്ള പരിഷത്ത് പ്രവർത്തകർ ഇക്കാര്യത്തിൽ ഏറെ സഹകരിച്ചിട്ടുണ്ട്. | |||
1976 മെയ് 21, 22 തിയ്യതികളിൽ ഇടുക്കിയിലെ വാഴത്തോപ്പിൽ വെച്ച് രണ്ടാമത്തെ പ്രവർത്തക ക്യാമ്പ് നടന്നു. കേരളത്തിന്റെ വിഭവശേഷിയെക്കുറിച്ച് കിട്ടാവുന്നത്ര വിവരങ്ങൾ ശേഖരിച്ച് പ്ലാനിങ് എങ്ങനെ നടത്താം എന്നതിലേക്ക് ശ്രദ്ധയൂന്നിയതായിരുന്നു ഈ ക്യാമ്പിന്റെ സവിശേഷത. പരിഷത്തിന് അതിന്റേതായ ഒരു വിദ്യാഭ്യാസ നയത്തിന് രൂപം കൊടുക്കണം എന്ന ആശയം പൊന്തിവന്നതും ഈ ക്യാമ്പിൽ വെച്ചായിരുന്നു. ഈ ആശയം സഫലമായത് ആറു കൊല്ലത്തിനു ശേഷം മഞ്ചേരി സമ്മേളനത്തിൽ വെച്ച് പ്രസിദ്ധീകരിച്ച വിദ്യാഭ്യാസ രേഖയോടെയായിരുന്നു. | |||
ശാസ്ത്രപുസ്തകങ്ങളടങ്ങുന്ന സമ്മാനപ്പെട്ടി പ്രസിദ്ധീകരിച്ചുകൊണ്ടാണ് പ്രസിദ്ധീകരണ രംഗത്തെ രണ്ടാമത്തെ ചുവടുവയ്പ് നടത്തിയത്. 1977 ജനുവരി ഒന്നിന് 11 ജില്ലാ ആസ്ഥാനങ്ങളിലും 11 ശാസ്ത്രപുസ്തകങ്ങളടങ്ങിയ സമ്മാനപ്പെട്ടി പ്രകാശനം ചെയ്തു. | |||
ആദ്യപതിപ്പ് 8000 കോപ്പി. മുഴുവനും തന്നെ പ്രീപബ്ലിക്കേഷൻ ആയി വിറ്റുതീർന്നു. 1977 സെപ്തംബറിൽ ഇതിന്റെ 2-ാം പതിപ്പും പ്രസിദ്ധീകരിച്ചു. അതുപോലെ 1977 ജനുവരിയിൽ ആദ്യമായി പരിഷത്ത് ഡയറി പ്രസിദ്ധീകരിച്ചു. | |||
1977 ഫെബ്രുവരി 11, 12, 13 തിയ്യതികളിൽ കൊല്ലത്തുവെച്ച് 14-ാം വാർഷികം നടന്നു. അന്നത്തെ രാഷ്ട്രപതി ഫക്രുദീൻ അലി അഹമ്മദിന്റെ നിര്യാണം മൂലം ആഘോഷപരിപാടികൾ വേണ്ടെന്നുവെക്കുകയും ബിസിനസ് സമ്മേളനം മാത്രം നടത്തുകയും ചെയ്തു. കേരളത്തിന്റെ ധാതുസമ്പത്ത്, വനങ്ങൾ, സമുദ്രവും മത്സ്യസമ്പത്തും, ഊർജം കേരളത്തിൽ എന്നീ വിഷയങ്ങളിൽ സെമിനാർ നടന്നു. കർണാടകത്തിൽ നിന്നുള്ള സൗഹാർദ്ദ പ്രതിനിധികൾ ഈ സമ്മേളനത്തിൽ പങ്കെടുത്തു. | |||
ഫെബ്രുവരി 13ന് മനുഷ്യനും ചുറ്റുപാടും എന്ന വിഷയത്തെക്കുറിച്ച് സെമിനാറും പുസ്തക പ്രസിദ്ധീകരണവും നടന്നു. കെ. കെ. രാഹുലനെ പ്രസിഡന്റായും വി. കെ. ശശിധരനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. | |||
യുറീക്ക, ശാസ്ത്രകേരളം എന്നീ മാസികകളുടെ ആഭിമുഖ്യത്തിൽ 1977 മെയ് 12, 13 തിയ്യതികളിൽ കാലടി ബ്രഹ്‌മാനന്ദോദയം സംസ്‌കൃതം യു. പി. സ്‌കൂളിൽ വെച്ച് ബാലശാസ്ത്ര ശിൽപശാല നടത്തി. അന്നത്തെ വിദ്യാഭ്യാസമന്ത്രി സി. എച്ച്. മുഹമ്മദ്‌കോയ ശിൽപശാല ഉദ്ഘാടനം ചെയ്തു. ജ്ഞാനപീഠം അവാർഡു നേടിയ ശിവരാമകാരന്ത് ആയിരുന്നു ശിൽപശാലയുടെ ഡയറക്ടർ. | |||
1977 മെയ് 13, 14, 15 തീയതികളിൽ മൂന്നാമത്തെ പ്രവർത്തക ക്യാമ്പും കാലടിയിൽ വെച്ചുതന്നെ നടന്നു. | |||
ഗ്രാമശാസ്ത്രസമിതി, പ്രസിദ്ധീകരണ സമിതി, സ്റ്റാർട്, അനൗപചാരിക വിദ്യാഭ്യാസ പ്രവർത്തനം, ബഹുജന വിദ്യാഭ്യാസ പ്രവർത്തനം എന്നിങ്ങനെയുള്ള പ്രവർത്തനമേഖലകളെക്കുറിച്ച് ക്യാമ്പിൽ വിശദമായ ചർച്ച നടന്നു. | |||
കൂവേരി മുതൽ പൂവച്ചൽ വരെയുള്ള ശാസ്ത്രസാംസ്‌കാരിക ജാഥക്ക് രൂപം നൽകിയത് കാലടി ക്യാമ്പിൽ വെച്ചാണ്. | |||
ഒക്‌ടോബർ 2-ന് ഗാന്ധിജയന്തി ദിനത്തിൽ കേരളത്തിന്റെ വടക്കേ അറ്റത്തുള്ള കൂവേരി ഗ്രാമത്തിൽ നിന്ന് ആരംഭിച്ച് റഷ്യൻ വിപ്ലവദിനമായ നവംബർ ഏഴിന് കേരളത്തിന്റെ തെക്കേ അറ്റത്തുള്ള പൂവച്ചൽ ഗ്രാമത്തിൽ ശാസ്ത്ര സാംസ്‌കാരിക ജാഥ സമാപിച്ചു. | |||
1977 ഒക്‌ടോബർ 2ന് കൂവേരിയിൽ വച്ച് പരിഷത്ത് പ്രസിഡന്റ് ഡോ. കെ. കെ. രാഹുലൻ ജാഥ ഉദ്ഘാടനം ചെയ്തു. സി. ജി. ശാന്തകുമാർ ആയിരുന്നു ജാഥാ ക്യാപ്റ്റൻ. 866 സ്വീകരണ യോഗങ്ങളിൽ പങ്കെടുത്ത് പതിനായിരത്തിലേറെ കിലോമീറ്റർ സഞ്ചരിച്ച് നാലര ലക്ഷം ജനങ്ങളുമായി സമ്പർക്കത്തിലേർപ്പെട്ട് ജാഥ പൂവച്ചലിൽ എത്തി. ജാഥയിൽ ആകെ 26000 രൂപ വിലക്കുള്ള പുസ്തകങ്ങൾ വിറ്റു. ഭരണവും പഠനവും മലയാളത്തിൽ, ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്, അധ്വാനശേഷി ഏറ്റവും വലിയ സമ്പത്ത്, വ്യവസായവൽക്കരണം പുരോഗതിയുടെ മാർഗം തുടങ്ങിയ ലഘുലേഖകളും മാസികകളും പുസ്തകങ്ങളും ശാസ്ത്രസാംസ്‌കാരിക ജാഥയിൽ വിൽപന നടത്തിയിരുന്നു. | |||
ശാസ്ത്രജാഥ മുന്നേറിയപ്പോൾ ജാഥാംഗങ്ങളുടെ കൂട്ടായ ഗാനാലാപത്തിലൂടെ ഉരുത്തിരിഞ്ഞുണ്ടായതാണ് 'ശാസ്ത്രഗീതം'. ജാഥ പാലക്കാട്ടെത്തിയപ്പോഴേക്കും അത് അച്ചടിച്ച് പ്രസിദ്ധീകരിച്ചു. | |||
വയനാട്ടിലെ കുറിച്യരും ഇരുമ്പുഴിയിലെ മാപ്പിളമാരും പാലക്കാട്ടെ കർഷകത്തൊഴിലാളികളും കണ്ണൂരിലെ നെയ്ത്തുകാരും ബീഡി തൊഴിലാളികളും എഴുകോണിലെ കശുവണ്ടി തൊഴിലാളികളും ശാസ്ത്രഗീത ഏറ്റുപാടി. അതിന്റെ സന്ദേശം ഗ്രഹിച്ചു. | |||
മുപ്പത്തേഴു ദിവസം ഗ്രാമാന്തരങ്ങളിൽ സഞ്ചരിച്ച ഈ നാടോടി ജാഥ 1977 നവംബർ 7ന് പൂവച്ചലിൽ എത്തിച്ചേർന്നു. സമാപന സമ്മേളന സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റർ അകലെ വെച്ചു തന്നെ ആയിരക്കണക്കിനു സ്ത്രീപുരുഷൻമാർ ജാഥയിൽ ചേർന്നു. നിറപറയും നിലവിളക്കും കുരുത്തോലയും ദീപാലങ്കാരങ്ങളും. ഒരു മഹോത്സവത്തിന്റെ പ്രതീതി. സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി ശ്രീ. എ. കെ. ആന്റണി ആയിരുന്നു. സമ്മേളനത്തിലെ ജനബാഹുല്യം കണ്ട് പ്രസംഗിക്കാനെത്തിയവർ അത്ഭുതപ്പെട്ടു. മുഖ്യമന്ത്രി തന്റെ ബനവലന്റ് ഫണ്ടിൽ നിന്നും അയ്യായിരം രൂപ പരിഷത്തിനു സംഭാവന ചെയ്തു. വ്യവസായ മന്ത്രി ശ്രീ. പി. കെ. വാസുദേവൻ നായർ അധ്യക്ഷത വഹിച്ചു. ശ്രീ പി. ഗോവിന്ദപിള്ള ആശംസാ പ്രസംഗം നടത്തി. | |||
കേരളത്തിലെ കൃഷിയെപ്പറ്റി വ്യാപകമായി ക്ലാസുകളെടുക്കണം എന്ന അഭിപ്രായം ഉയർന്നുവന്നതിനെ തുടർന്ന് ക്ലാസെടുക്കുന്നവർക്കുള്ള പരിശീലനം നടത്താൻ തീരുമാനിച്ചു. ഇതിനുള്ള ക്ലാസ് പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് വച്ച് 1977 ഡിസംബർ 9, 10, 11 തിയ്യതികളിൽ നടന്നു. കേരളത്തിലെ കൃഷി എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. | |||
15-ാം വാർഷികം 1978 ഫെബ്രുവരി 10, 11,12 തിയ്യതികളിൽ കോട്ടയം സി. എം. എസ്. കോളേജിൽ വെച്ചു നടന്നു. പുതിയ പ്രസിഡന്റായി വി. കെ. ദാമോദരനേയും ജനറൽ സെക്രട്ടറിയായി വി. കെ. ശശിധരനേയും തെരഞ്ഞെടുത്തു. | |||
എൽ. പി. വിദ്യാർഥികൾക്കു വേണ്ടി ഒരു ചുമർപത്രം ആരംഭിക്കുവാൻ തീരുമാനിച്ചു. | |||
വാർഷികത്തിനുമുമ്പ് മാഞ്ഞൂർ ഗ്രാമത്തിൽ നടത്തിയ കാൻസർ ഡിറ്റക്ഷൻ ക്യാമ്പിനെ കുറിച്ചുള്ള വിവരണങ്ങൾ യോഗത്തിൽ സമർപിച്ചു. നാടിനു ചേർന്ന സാങ്കേതികവിദ്യ, ടാലന്റ് സർച്ച് ചോദ്യബാങ്ക് എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. | |||
കുട്ടനാടിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ച് പ്രശ്‌നങ്ങൾ നേരിൽ പഠിച്ച് ശാസ്ത്രജ്ഞന്മാരുടെ സംഘം തയ്യാറാക്കിയ റിപ്പോർട്ട് സമ്മേളനത്തിന്റെ അവസാന ദിവസം കെ. പി. കണ്ണൻ അവതരിപ്പിച്ചു. ''തോട്ടപ്പള്ളി സ്പിൽവേ കൊണ്ട് ഉദ്ദേശിച്ച ഫലം സിദ്ധിച്ചിട്ടില്ല. തണ്ണീർമുക്കം ബണ്ട് പല പുതിയ പ്രശ്‌നങ്ങളും സൃഷ്ടിച്ചിരിക്കുന്നു. മത്സ്യ ഉത്പാദനം കുറഞ്ഞു. വെള്ളം മലിനമായിത്തീർന്നു. ആഫ്രിക്കൻ പായൽ വ്യാപിച്ചു. സാമൂഹ്യ വീക്ഷണത്തോടെ കുട്ടനാടിന്റെ പ്രശ്‌നങ്ങൾ പഠിച്ച് പരിഹാരം ഉണ്ടാക്കണം.'' അതായിരുന്നു റിപ്പോർട്ടിന്റെ ചുരുക്കം. | |||
പരിഷത്ത് പ്രവർത്തനങ്ങൾക്ക് മാർഗനിർദേശം നൽകുന്നതിനായി പ്രസിദ്ധീകരിച്ചിരുന്ന ബുള്ളറ്റിനു പകരം പരിഷദ് വാർത്ത 1978 ഏപ്രിൽ മുതൽ തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധീകരണമാരംഭിച്ചു. പ്രഥമ ലക്കത്തിന്റെ ആമുഖത്തിൽ പ്രസിഡന്റ് ഇങ്ങനെ പറഞ്ഞു. ''കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഏറ്റവും പുതിയ പ്രസിദ്ധീകരണമാണ് പരിഷദ് വാർത്ത. ബഹുമുഖമായ പരിഷദ് പ്രവർത്തനങ്ങളുടെ ഒരു കണ്ണാടിയാണ് പരിഷദ് വാർത്ത. ഇതു വെറുമൊരു ബുള്ളറ്റിനോ റിപ്പോർട്ടോ അല്ല; പരിഷദ് അംഗങ്ങളുടെ ഒരു ഹൗസ് മാഗസിനാണ്. അംഗങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയും സംഘടിപ്പിക്കുകയും ഉയർത്തുകയും ചെയ്യുന്ന പരിഷത്തിന്റെ ചങ്ങലയും ചങ്ങാതിയും ആയിരിക്കട്ടെ ഈ വാർത്താ പത്രിക.'' | |||
പരിഷത്തിന്റെ 4-ാമത്തെ പ്രവർത്തക ക്യാമ്പ് കൽപറ്റയിലെ പുളിയാർമലയിലുള്ള കൃഷ്ണഗൗഡ ഹാളിൽ വെച്ച് 1978 ഏപ്രിൽ 28, 29, 30 തിയ്യതികളിൽ നടന്നു. 104 പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുത്തു. അഞ്ചു ഗ്രൂപ്പുകളായി തിരിഞ്ഞ് സംഘടന, പ്രസിദ്ധീകരണങ്ങൾ, ഗ്രാമരംഗം, ബഹുജനരംഗം, വിദ്യാഭ്യാസരംഗം എന്നീ വിഷയങ്ങളെ ക്കുറിച്ചു ചർച്ച ചെയ്തു. വയനാട് ജില്ലാ കമ്മറ്റി രൂപീകരിക്കുകയും വയനാടിനെ പ്രത്യേക ജില്ലയായി പരിഷത്ത് അംഗീകരിക്കുകയും ചെയ്തു. | |||
1978 ഏപ്രിൽ മുതൽ ശാസ്ത്രഗതിയുടെ സൈസ് ക്രൗൺ 1/8ൽ നിന്ന് ഡമ്മി 1/4 ആക്കി മാറ്റി. | |||
1978 ഒക്‌ടോബർ 2, 3, 4 തിയ്യതികളിൽ ആലപ്പുഴ ജില്ലാക്കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഒരു ശാസ്ത്ര സാംസ്‌കാരിക ബോട്ടുജാഥ സംഘടിപ്പിക്കുകയുണ്ടായി. രണ്ടാം തിയ്യതി രാവിലെ പുറക്കാട് കന്നിട്ടയിൽ നിന്ന് ജാഥ പുറപ്പെട്ടു. കരുമാടി, അമ്പലപ്പുഴ, പടഹാരം, തകഴി, ചങ്ങംകരി, ചെക്കിടിക്കാട്, എടത്വാ, തലവടി വഴി ജാഥ ഊരുക്കരിയിലെത്തി. രണ്ടാം ദിവസം കുളങ്ങര, രാമങ്കരി, പുതുക്കരി, മിത്രക്കരി, പുളിങ്കുന്ന്, മങ്കൊമ്പ് വഴി നെടുമുടിയിലെത്തി വിശ്രമിച്ചു. മൂന്നാം ദിവസം ചമ്പക്കുളം, വൈശ്യംഭാഗം, പുളിക്കക്കടവ് വഴി ആലപ്പുഴയിലെത്തി ബോട്ടുജാഥ സമാപിച്ചു. മുൻവർഷത്തെ ശാസ്ത്രസാംസ്‌കാരിക ജാഥയിലെ മുദ്രാവാക്യങ്ങളും ശാസ്ത്ര പ്രഭാഷണങ്ങളും ബോട്ടുജാഥയിലൂടെ കൂടുതൽ സ്ഥലങ്ങളിലേക്കു വ്യാപിച്ചു. ചുനക്കര ജനാർദ്ദനൻ നായർ ആയിരുന്നു ജാഥാ ക്യാപ്റ്റൻ. | |||
സൈലന്റ്‌വാലി എന്ന നിത്യഹരിത വനപ്രദേശത്ത് കുന്തിപ്പുഴയിൽ വൈദ്യുതി നിർമാണത്തിനും ജലസേചനത്തിനുമായി ഒരു അണക്കെട്ടു പണിയാനുള്ള വിദ്യുച്ഛക്തി ബോർഡിന്റെ തീരുമാനത്തെ എതിർത്തുകൊണ്ടും അനുകൂലിച്ചുകൊണ്ടുമുള്ള അഭിപ്രായ പ്രകടനങ്ങൾ അന്ന് ശാസ്ത്രസാഹിത്യ പരിഷത്തിനുള്ളിലും പുറത്തും നടന്നുകൊണ്ടിരുന്നു. ശാസ്ത്രഗതിയിലും ശാസ്ത്രകേരളത്തിലും പ്രശ്‌നത്തിന്റെ നാനാവശങ്ങളെ പരിശോധിച്ചുകൊണ്ടും അനുകൂലിച്ചുകൊണ്ടും എതിർത്തുകൊണ്ടും ധാരാളം ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയുണ്ടായി. ധാരാളം ചർച്ചകളും നടന്നു. | |||
<big>'''സൈലന്റ് വാലി പ്രമേയം'''</big> | |||
ഈ ചർച്ചകളുടെ അടിസ്ഥാനത്തിൽ തികഞ്ഞ ശാസ്ത്രീയ കാഴ്ചപ്പാടോടെ സൈലന്റ് വാലിയെപ്പറ്റി 1978 ഒക്‌ടോബർ 10ന് പരിഷത്ത് കേന്ദ്ര നിർവാഹക സമിതി താഴെ കാണുന്ന പ്രമേയം പാസാക്കി കേരള മുഖ്യമന്ത്രിക്കും ഇന്ത്യൻ പ്രധാനമന്ത്രിക്കും അയച്ചുകൊടുത്തു. | |||
''കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സൈലന്റ് വാലി പദ്ധതിയെക്കുറിച്ച് താഴെ പറയുന്ന വിവരങ്ങൾ സമർപ്പിക്കുന്നു.'' | |||
''വളരെ അപൂർവമായ സസ്യജന്തു വർഗങ്ങൾ അധിവസിക്കുന്നതും അന്യം വന്നുകൊണ്ടിരിക്കുന്നതുമായ ഒരു സവിശേഷ വനപ്രദേശമാണ് സൈലന്റ് വാലി. ജലവൈദ്യുതി പദ്ധതി പ്രവർത്തനം വേണ്ടത്ര ശ്രദ്ധയോടെ നിർവഹിക്കുന്നില്ലെങ്കിൽ ഈ സസ്യജന്തുക്കളെ അത് നശിപ്പിക്കുമെന്നു മാത്രമല്ല, പരിസരത്തിലാകെ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും ശാസ്ത്രജ്ഞർ ഭയപ്പെടുന്നു. | |||
നൂറു ശതമാനം ജലവൈദ്യുതിയെ ആശ്രയിക്കുന്ന കേരള വിദ്യുച്ഛക്തി വിതരണത്തിലെ അപായ സാധ്യതകളെ ഊർജാസൂത്രണ വിദഗ്ധർ പല തവണ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഒരു കൊല്ലം മഴ പിഴച്ചാൽ കോടിക്കണക്കിനു രൂപയുടെ നഷ്ടമാണുണ്ടാക്കുന്നത്. കേരളത്തിലെ വൈദ്യുതി വ്യൂഹത്തിൽ എത്രയും വേഗം ഒരു തെർമൽ സ്റ്റേഷൻ സ്ഥാപിക്കേണ്ടത് ആവശ്യമാണെന്ന് അവർ പറയുന്നു. | |||
ഈ പശ്ചാത്തലത്തിൽ വിവിധ നിർദേശങ്ങളുടെ ഗുണദോഷങ്ങൾ ശരിയാംവണ്ണം പഠിച്ച് ഏറ്റവും ഉചിതമായ ഒരു തീരുമാനമെടുക്കുന്നതുവരെ സൈലന്റ് വാലി പദ്ധതി പ്രദേശത്ത് തിരുത്താൻ പറ്റാത്ത തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തരുതെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യർഥിക്കുന്നു.'' | |||
ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ ഒന്നാം അഖിലേന്ത്യാ സമ്മേളനം തിരുവനന്തപുരത്ത് സെന്റർ ഫോർ ഡവലപ്‌മെന്റ് സ്റ്റഡീസ് കാമ്പസിൽ വെച്ച് 1978 നവംബർ 10, 11, 12 തിയ്യതികളിൽ നടന്നു. ആതിഥേയരായ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 35 പ്രതിനിധികളടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറിലധികം പ്രതിനിധികൾ പങ്കെടുത്തു. മഹാരാഷ്ട്രയിൽ നിന്നും സയൻസ് എഡ്യുക്കേഷൻ ഗ്രൂപ്പ്, ശാസ്ത്രസാഹിത്യ പരിഷത്ത് ബോംബെ, ശ്രമിക് സംഘടന, ഭൂമിസേന, ഇന്ത്യൻ വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ട്, ഭിംശക്തി തരുൺമണ്ഡൽ എന്നീ സംഘടനകളും കർണാടകത്തിൽ നിന്ന് ഗ്രാം വികാസ് മണ്ഡൽ, സയൻസ് സർക്കിൾ, ആസ്ട്രാ, ആഷാ എന്നീ സംഘടനകളും അസോസിയേഷൻ ഫോർ പ്രൊമോഷൻ ഓഫ് സയൻസ് എഡ്യുക്കേഷനും മധ്യപ്രദേശിൽ നിന്ന് വിദൂഷക് കാർഖാന, കിശോർ ഭാരതി എന്നിവയും പശ്ചമിബംഗാളിൽ നിന്ന് വീക്ഷൺ, സയന്റിഫിക് വർക്കേഴ്‌സ് ഫോറം, ബംഗീയ വിജ്ഞാൻ പരിഷത്ത്, സയൻസ് ആന്റ് ടെക്‌നോളജി കമ്മറ്റി, ആരോഗ്യ വിദ്യാഭ്യാസ നയഗ്രൂപ്പ് എന്നിവയും ദൽഹിയിൽ നിന്ന് CSIR, യുവശാസ്ത്രജ്ഞന്മാരുടെ സൊസൈറ്റി എന്നിവയും കേരളത്തിൽ നിന്നു പരിഷത്തിനു പുറമേ CSIR റീജ്യണൽ ലാബറട്ടറി, സ്റ്റേറ്റ് പ്ലാനിങ് ബോർഡ്, സെന്റർ ഫോർ ഡവലപ്പ്‌മെന്റ് സ്റ്റഡീസ്, പ്രോഗ്രാം ഫോർ കമ്മ്യൂണിറ്റി ഓർഗനൈസേഷൻ എന്നിവയുടെ പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. 'സയൻസ് ടുഡെ' പത്രാധിപർ സുരേന്ദ്രഝാ, ആകാശവാണിയുടെ സയൻസ് സെല്ലുകളിലെ 15 പ്രതിനിധികൾ എന്നിവരും പങ്കെടുത്തു. ചർച്ചയിൽ നിന്നും ഉരുത്തിരിഞ്ഞ അഭിപ്രായങ്ങളുടെ ചുരുക്കം ഇപ്രകാരമായിരുന്നു. | |||
ഇന്നത്തെ വിദ്യാഭ്യാസ വ്യവസ്ഥ ഭൂരിപക്ഷം പേർക്കും ജീവിക്കാനുതകുന്ന തൊഴിൽ നൽകുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു. എട്ടുവർഷത്തെ പ്രൈമറി വിദ്യാഭ്യാസവും തൊഴിൽ പരിശീലനത്തോടു കൂടിയ നാലു വർഷത്തെ സെക്കണ്ടറി വിദ്യാഭ്യാസവും സാർവത്രികവും നിർബന്ധിതവും ആക്കണം. | |||
പഠിക്കാൻ കഴിയാത്തവരും ഇടക്ക് പഠിത്തം നിറുത്തിയവരുമായ 15-35 പ്രായപരിധിയിലുള്ളവർക്ക് അനൗപചാരിക വിദ്യാഭ്യാസം നൽകാൻ സന്നദ്ധ സംഘടനകൾ മുന്നിട്ടിറങ്ങണം. ഉത്പാദന പ്രവർത്തനങ്ങളുമായി ഇവരെ ബന്ധപ്പെടുത്തുന്നതിനും വർത്തമാന രാഷ്ട്രീയ - സാമൂഹ്യ പ്രശ്‌നങ്ങൾ അറിഞ്ഞ് അഭിപ്രായ രൂപീകരണം നടത്തുന്നതിനും ഇവരെ പ്രാപ്തരാക്കണം. അതായിരിക്കണം അനൗപചാരിക വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. | |||
ആഹാരം, വസ്ത്രം, പാർപിടം, തൊഴിൽ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്കുതകുന്ന ഗവേഷണങ്ങൾക്ക് മുൻഗണന നൽകണം. | |||
ജനങ്ങളുടെ യഥാർഥ ആരോഗ്യാവശ്യങ്ങളുമായി ബന്ധപ്പെടുത്തി പ്രതിരോധത്തിന് ഊന്നൽ നൽകുന്ന വിധത്തിൽ ആരോഗ്യ പ്രസ്ഥാനം പുനഃസംവിധാനം ചെയ്യണം. ആരോഗ്യപരിപാലനത്തിനുള്ള അവകാശം മൗലികാവകാശമാക്കണം. | |||
സംസ്ഥാനത്തിനു പുറത്തുനിന്നുവന്ന പ്രതിനിധികൾ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനത്തിൽ വലിയ താൽപര്യം പ്രകടിപ്പിച്ചു. സമ്മേളന നടപടികൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഇംഗ്ലീഷിലും മലയാളത്തിലും ആയി രണ്ടു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. | |||
അഖിലേന്ത്യാ ശാസ്ത്രാധ്യാപക സംഘടനയുടെ വാർഷികം 1978 ഡിസംബർ 27, 28, 29 തിയ്യതികളിൽ തിരുവനന്തപുരം മോഡൽ ഹൈസ്‌കൂളിൽ വെച്ച് പരിഷത്തിന്റെ ആതിഥേയത്വത്തിൽ നടന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 140 പേർ സമ്മേളനത്തിൽ പങ്കെടുത്തു. | |||
പരിഷത്തിന്റെ പതിനാറാം വാർഷികം 1979 ഫെബ്രുവരി 9, 10, 11 തിയ്യതികളിൽ തൊടുപുഴ മുൻസിപ്പൽ ടൗൺ ഹാളിൽ വെച്ചു നടന്നു. വാർഷികത്തിന്റെ മുന്നോടിയായി ഒരു വിദഗ്ധ സംഘം ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ പഠന പര്യടനവും ഇടുക്കിയുടെ വികസന സാധ്യതകളെക്കുറിച്ച് വാർഷികത്തോടനുബന്ധിച്ച് നടത്തിയ സിമ്പോസിയവും പ്രത്യേകം പ്രസ്താവ്യമാണ്. പി. ജെ. ജോസഫ് എം. എൽ. എ. ഡോ. ശ്യാം സുന്ദരൻ നായർ, പി. കെ. നാരായണൻ എന്നിവർ സിമ്പോസിയത്തിൽ പങ്കെടുത്തു. | |||
രണ്ടാം ദിവസം നടത്തിയ ആരോഗ്യ സെമിനാറിൽ കാൻസർ, മനസ്സിന്റെ ആരോഗ്യം എന്നിവ പ്രത്യേക വിഷയങ്ങളായിരുന്നു. | |||
കാൻസർ, മാനസികാരോഗ്യം, ഹൃദ്രോഗം, ആഹാരവും പലഹാരവും, രോഗനിർണയം തേടി, പ്രഥമ ശുശ്രൂഷ എന്നിങ്ങനെ ആറ് ആരോഗ്യ പുസ്തകങ്ങൾ 1979 ഫെബ്രുവരിയിൽ പരിഷത്ത് പ്രസിദ്ധപ്പെടുത്തി. | |||
വാർഷിക സമ്മേളനത്തിൽ പ്രസിഡന്റായി വി. കെ. ദാമോദരനേയും ജനറൽ സെക്രട്ടറിയായി കെ. വി. രാഘവൻ നമ്പ്യാരേയും തെരഞ്ഞെടുത്തു. | |||
പരിഷത്തിന്റെ അഞ്ചാമത്തെ പ്രവർത്തക ക്യാമ്പ് 1979 ഏപ്രിൽ 27, 28, 29 തിയ്യതികളിൽ തവനൂരിൽ വെച്ചു നടന്നു. ഗ്രൂപ്പു തിരിഞ്ഞും പൊതുവായും നടന്ന ചർച്ചകൾക്കു ശേഷം അടുത്ത വർഷത്തേക്കുള്ള വിശദമായ കാര്യപരിപാടി തയ്യാറാക്കി. അന്താരാഷ്ട്ര ശിശുവർഷം പ്രമാണിച്ച് അമ്പതു ബാലശാസ്ത്ര പുസ്തകങ്ങൾ അടങ്ങുന്ന സയൻസ് ക്രീം പ്രസിദ്ധീകരിക്കുവാൻ തീരുമാനിച്ചു. | |||
ലോവർ പ്രൈമറി വിദ്യാർഥികൾക്കു വേണ്ടിയുള്ള ചുമർ പത്രമായ 'ബാലശാസ്ത്രം' 1979 ജനുവരിയിൽ ഒന്നാംലക്കം പ്രസിദ്ധീകരിച്ചു. ഡബിൾ ഡമ്മി സൈസിൽ ബഹുവർണങ്ങളിൽ ചിത്രങ്ങളോടെയാണ് അതു പുറത്തിറക്കിയത്. 'ബാലശാസ്ത്രം' എല്ലാവരുടേയും പ്രശംസക്ക് പാത്രമായി. 1979-80 കാലത്ത് മൂന്നു ലക്കങ്ങൾ കൂടി ബാലശാസ്ത്രം പ്രസിദ്ധീകരിച്ചു. സാമ്പത്തിക ബാധ്യത അടിക്കടി വർധിച്ചു വന്നതിനാൽ അതിന്റെ പ്രസിദ്ധീകരണം തൽക്കാലത്തേക്ക് നിർത്തിവെക്കേണ്ടതായി വന്നു. | |||
1979 നവംബർ 9, 10, 11 തിയ്യതികളിൽ തൃശൂർ പൂങ്കുന്നം യു. പി. സ്‌കൂളിൽ വെച്ച് ഗ്രാമശാസ്ത്രസമിതി പ്രവർത്തകരുടെ സംസ്ഥാന ക്യാമ്പ് നടന്നു. ഗ്രാമശാസ്ത്ര സമിതികളുടെ ഭാവി പ്രവർത്തനത്തിനുള്ള ഒരു രൂപരേഖ യോഗം അംഗീകരിച്ചു. | |||
ഡോ. എം. എസ്. സ്വാമിനാഥന്റെ നേതൃത്വത്തിൽ ഒരു പഠന സംഘം കേന്ദ്രഗവൺമെന്റിന്റെ നിയോഗപ്രകാരം 1979 ഒക്‌ടോബറിൽ സൈലന്റ്‌വാലി സന്ദർശിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രതിനിധികളുമായി അദ്ദേഹം ചർച്ച നടത്തി. | |||
സൈലന്റ്‌വാലി പ്രശ്‌നം, വിവിധ മലിനീകരണ പ്രശ്‌നങ്ങൾ എന്നിവയിൽ ഇടപെട്ടു തുടങ്ങിയതോടെ സംഘടനക്കകത്തുണ്ടായ അഭിപ്രായ സമന്വയമില്ലായ്മയും ശൈഥില്യവും പുറത്തുനിന്നുയർന്നു വരുന്ന വിമർശനങ്ങളും സംഘടനക്കകത്ത് ആഴത്തിലുള്ള ചർച്ചക്ക് വഴിയൊരുക്കി. തവനൂരിൽ 1979 ഏപ്രിൽ 27 - 29 വരെ നടന്ന സംസ്ഥാന പ്രവർത്തക ക്യാമ്പിലും തുടർന്നുള്ള ഏതാനും കേന്ദ്രനിർവാഹക സമിതി യോഗങ്ങളിലും പ്രത്യയശാസ്ത്രപരമായ ചർച്ചകൾ നടക്കാൻ ഇതായിരുന്നു സാഹചര്യം. ഇതു സംബന്ധിച്ച് 1979-1980 ലെ വാർഷിക റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു. | |||
==പരിഷത്തിന്റെ പ്രത്യയശാസ്ത്രം== | |||
ബാക്കി ഭാഗം തയ്യറാക്കിക്കൊണ്ടിരിക്കുകയാണ്. ഉടനെ പോസ്റ്റ് ചെയ്യും | ബാക്കി ഭാഗം തയ്യറാക്കിക്കൊണ്ടിരിക്കുകയാണ്. ഉടനെ പോസ്റ്റ് ചെയ്യും |
തിരുത്തലുകൾ