ഫ്രണ്ട്സ് ഓഫ് കെ എസ് എസ് പി, യു എ ഇ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

കേരള ശാസ്ത്രസാഹിത്യ പരിഷത്തിലെ മുൻകാല അംഗങ്ങളുടേയും പരിഷത്തിന്റെ ആശയങ്ങളോട് ആഭിമുഖ്യമുള്ളവരുടേയും അറേബ്യൻ ഐക്യ നാടുകളിലെ കൂട്ടായ്മയാണ്‌ “‘ഫ്രണ്ട്സ് ഓഫ് കെ എസ് എസ് പി യു എ ഇ”’ 2003ൽ രൂപീകൃതമായ ഈ കൂട്ടായ്മ ബാലവേദി, ശാസ്ത്രം, പരിസ്ഥിതി, ഐ ടി എന്നീ രംഗങ്ങളിൽ പ്രവർത്തിച്ചുവരുന്നു.അംഗങ്ങളിൽ അധികം പേരും അബുദാബി, ദുബായ്, ഷാർജ, അജ്മാൻ എന്നീ എമിറേറ്റുകളിൽ നിന്നാണ്‌ ദുബായ് ഗവണ്മെന്റ് എല്ലാവർഷവും നടത്തുന്ന ക്ളീനപ്പ് ദ വേൾഡ് എന്ന കാമ്പയിനിന്റെ സജീവ പങ്കാളിയും പ്രചാരകരും ആയി പ്രവർത്തിച്ചു വരുന്നു. 2012 ൽ ദുബായ് ഗവണ്മെന്റിന്റെയും കേരള ശാത്രസാഹിത്യ പരിഷത്തിന്റേയും സഹകരണത്തോടെ വിവിധ രാജ്യങ്ങളിലെ കുട്ടികളെ പങ്കെടുപ്പിച്ച് ദുബായ് ബാലശാസ്ത്ര കോൺഗ്രസ്, 2013ൽ നടത്തിയ രചനാ കേരളം, വിവിധ എമിറെറ്റുകളിൽ നടത്തിയ ബാലവേദി ക്യാമ്പുകൾ എന്നിവയും പ്രധാന പ്രവർത്തനങ്ങളാണ്‌

പ്രവർത്തനങ്ങൾ

  • ബാലവേദി
  • ദുബായ് ആസ്ട്രോണമി ക്ളബിന്റെ സഹായത്തോടെ വാന നിരീക്ഷണ ക്ളാസ്
  • ഐ ടി രംഗത്ത് മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം
  • മലയാളം പഠന ക്ളാസ്
  • അടുക്കളയിലെ രസതന്ത്രം ക്ളാസുകൾ
  • യു എ യിലെ അധ്യാപകർക്കായി കേരളത്തിൽ നടത്തിയ പരിശീലനം
  • വനിത
  • വീഡിയോ കോൺഫറൻസ് ക്ളാസുകൾ