മാർച്ച് 8 - സാർവ്വദേശീയ വനിതാ ദിനം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

വനിതാദിനം - അവകാശക്കൂട്ടായ്മ സാർവ്വദേശീയ വനിതാ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനമെമ്പാടും അവകാശകൂട്ടായ്മകൾ സംഘടിപ്പിക്കുവാൻ പരിഷത് കേന്ദ്രനിർവ്വാഹക സമിതിയും ജെൻഡർ വിഷയ സമിതിയും തീരുമാനിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും നിർഭയമായി ജീവിക്കാനാവുന്ന "വേണം മറ്റൊരു ലിംഗനീതിയുള്ള കേരളം" എന്ന മുദ്രാവാക്യമാണ് ഇത്തവണ വനിതാദിനത്തിന്റെ ഭാഗമായി പരിഷത്ത് മുന്നോട്ടുവെയ്കുന്നത്.

"ഗ്രാമീണവനിതകളെ ശാക്തീകരിക്കുക - ദാരിദ്രവും പട്ടിണിയും ഇല്ലാതാക്കുക" എന്നതാണ് ഇത്തവണത്തെ വനിതാദിന മുദ്രാവാക്യമായി ഐക്യരാഷ്ട്ര സംഘടന മുന്നോട്ട് വെയ്കുന്നത്.

വനിതാദിനത്തിന്റെ ഭാഗമായുള്ള ജെൻഡർ വിഷയ സമിതിയുടെ കുറിപ്പ് ഇതോടൊപ്പം അറ്റാച്ച് ചെയ്തിരിക്കുന്നു. ഫെബ്രുവരി 16 ന്റെ പരിഷദ്‌വാർത്തിയിലും ഇതുസംബന്ധമായ അറിയിപ്പുകൾ വായിക്കാം.